Contents

Displaying 9371-9380 of 26166 results.
Content: 9685
Category: 18
Sub Category:
Heading: എല്ലാം മറന്നു സ്നേഹിക്കുന്ന ദൈവ സ്നേഹമാണ് ക്രിസ്തുവിന്‍റേത്: ഡോ. ജോസഫ് മെത്രാപ്പോലീത്ത
Content: മാരാമണ്‍: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കമായി. മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ് 124ാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എല്ലാം മറന്നു സ്നേഹിക്കുന്ന ദൈവസ്നേഹമാണ് ക്രിസ്തുവിലൂടെ ലഭിച്ചിരിക്കുന്നതെന്നും അന്യന്റേത് തട്ടിയെടുക്കുന്ന സ്നേഹവും ഇങ്ങോട്ടു സ്നേഹിച്ചാൽ മാത്രം തിരിച്ചു സ്നേഹിക്കുന്നതും ദൈവസ്നേഹമല്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ പ്രകാശം മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ വേണ്ടിയാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ധന്യത, മനോഹാരിത എല്ലാം നഷ്ടപ്പെടുത്തി മനുഷ്യൻ അപകടരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു. മതപരിവർത്തനത്തിനു വേണ്ടിയല്ല, വിശ്വാസ സമൂഹത്തിനു വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനു വേണ്ടിയുള്ളതാണ് മാരാമൺ കൺവൻഷനെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷനായിരുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും യോഗങ്ങൾ നടക്കും. കൺവൻഷൻ അടുത്ത ഞായറാഴ്ച സമാപിക്കും.
Image: /content_image/India/India-2019-02-11-05:39:26.jpg
Keywords: ക്രിസ്തു
Content: 9686
Category: 1
Sub Category:
Heading: ബംഗാളിലെ തെരുവിന്റെ മക്കള്‍ക്കായി ജീവിതം മാറ്റിയ വൈദികന് ഫ്രഞ്ച് പരമോന്നത ബഹുമതി
Content: ഹോറ: അംഗവൈകല്യമുള്ള കുട്ടികൾക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം മാറ്റിവച്ച ബംഗാളിൽ ജീവിക്കുന്ന കത്തോലിക്ക വൈദികനു ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം. ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഹോണറിനാണ് നിസ്തുലമായ ശുശ്രൂഷ തുടരുന്ന ഫാ. ഫ്രാങ്കോയിസ് ലബോർഡേ അർഹനായത്. വൈകല്യം ബാധിച്ച കുട്ടികൾക്കും, എല്ലാവരാലും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും 92 വയസ്സുകാരനായ ഫാ. ഫ്രാങ്കോയിസ് നൽകുന്ന സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തിന് 'ലീജിയൻ ഓഫ് ഹോണർ' ബഹുമതി നൽകാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്. അംഗവൈകല്യമുള്ള കുട്ടികൾക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും, പൊതുസമൂഹത്തിൽനിന്ന് പുറന്തള്ളപ്പെട്ടവർക്കും കൈത്താങ്ങായി ഹൗറ സൗത്ത് പോയിന്റ് എന്ന സംഘടന സ്ഥാപിച്ച ഫാ. ഫ്രാങ്കോയിസിന്, ബഹുമതി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ അലക്സാണ്ട്രെ സീഗ്ളർ പറഞ്ഞു. കഴിഞ്ഞ 60 വർഷക്കാലം ഫാ. ഫ്രാങ്കോയിസ് ലബോർഡേ ഇന്ത്യയിലെ ശുശ്രൂഷ തുടരുകയായിരിന്നുവെന്നും ഈ പ്രായത്തിലും വൈദികന്‍ കർമ്മനിരതനായിരിക്കുന്നത് പ്രചോദനപരമാണെന്നും ഫ്രഞ്ച് അംബാസഡർ കൂട്ടിച്ചേർത്തു. തനിക്ക് കിട്ടിയ ബഹുമതി, താൻ സംരക്ഷിക്കുന്ന കുട്ടികൾക്കായി സമർപ്പിക്കുന്നു എന്ന് ബഹുമതി ഏറ്റുവാങ്ങിയ ഫാ. ഫ്രാങ്കോയിസ് പറഞ്ഞു. ഫ്രഞ്ച് പൗരനായിരുന്ന ഫാ. ഫ്രാങ്കോയിസ് ലബോർഡേ പിന്നീട് ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. ബഹുമതി ദാന ചടങ്ങിന് ശേഷം ഫാ. ഫ്രാങ്കോയിസിന്റെ പ്രവർത്തനമേഖലകളെ കുറിച്ചുള്ള പ്രദർശനവും നടന്നു. അലക്സാണ്ട്രെ സീഗ്ളർ പ്രദര്‍ശന സ്ഥലവും സന്ദര്‍ശിച്ചു.
Image: /content_image/News/News-2019-02-11-06:44:19.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 9687
Category: 13
Sub Category:
Heading: ഐ‌എസ് ആധിപത്യം യേശുവിലേക്ക് നയിച്ചു: സിറിയയില്‍ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പാതയില്‍
Content: ഡമാസ്ക്കസ്: സിറിയയുടെയും തുർക്കിയുടെയും അതിർത്തി നഗരമായ കോബാനിയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്തിയിട്ട് നാലുവർഷം പിന്നിടുമ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയത് നൂറുകണക്കിന് മുസ്ലിം മതസ്ഥര്‍. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ എന്‍‌ബി‌സി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഹിംസാത്മകവും, തീവ്രവുമായ മത വ്യാഖ്യാനം മുസ്ലിം മതവിശ്വാസികളിൽ പലരെയും തങ്ങളുടെ വിശ്വാസം തന്നെ ചോദ്യം ചെയ്യുന്നതിൽ കൊണ്ടു ചെന്ന് എത്തിക്കുകയായിരിന്നു. പതിറ്റാണ്ടുകൾക്ക് ശേഷം കോബാനിയിൽ ആരംഭിച്ച ഒരു ക്രൈസ്തവ ദേവാലയം അനേക മുസ്ലീം മതവിശ്വാസികളെയാണ് ആകർഷിക്കുന്നത്. "ഇസ്ലാമിക് സ്റ്റേറ്റാണ് ഇസ്ലാം മതത്തെ പ്രതിനിധീകരിക്കുന്നതെങ്കിൽ ഇനി എനിക്കൊരു മുസ്ലിമായി ജീവിക്കാൻ താൽപ്പര്യമില്ല എന്നും, അവരുടെ ദൈവം തന്റെ ദൈവം അല്ല" എന്നും ഇസ്ലാമിൽനിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 23 വയസ്സുകാരൻ ഫർഹത്ത് ജാസ്മിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ ആയുധം എന്നത് പ്രാർത്ഥന ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ കുടുംബത്തിനോട് ചെയ്ത അനീതികളിൽ മനംനൊന്താണ് ഇസ്ലാംമതം ഉപേക്ഷിച്ചതെന്നും, ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ല എന്നും പ്രദേശത്തെ ഒരു ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. സിറിയയിൽ മതപരിവർത്തനം വിലക്കപ്പെട്ടിരിക്കുന്നതിനാൽ, വിശ്വാസ പരിവർത്തനം നടത്തുന്നത് അസാധാരണമായ സംഭവമാണ്. ഇസ്ലാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ആളുകൾക്കു സ്വന്തം വീട്ടിൽ നിന്നു പോലും ഭീഷണി നേരിടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സിറിയയിലെ പലസ്ഥലങ്ങളും പിടിച്ചെടുക്കുന്നതിനു മുന്‍പ് തന്നെ സിറിയൻ സർക്കാരിന്റെ കീഴിൽ രാജ്യത്ത് മതപരിവർത്തനം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആധിപത്യം സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ക്രൈസ്തവ വിശ്വാസികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഇസ്ലാമിലേക്ക് നിര്‍ബന്ധ മതപരിവർത്തനം നടത്താന്‍ ശ്രമം നടത്തി. എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ് ഇന്നു നൂറുകണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയാണ്.
Image: /content_image/News/News-2019-02-11-08:17:53.jpg
Keywords: ഇറാഖ, സിറി
Content: 9688
Category: 1
Sub Category:
Heading: ക്രിസ്തു സാക്ഷ്യത്തിന്റെ 500 വര്‍ഷത്തിന്റെ സ്മരണയില്‍ ബംഗ്ലാദേശ് കത്തോലിക്കര്‍
Content: ധാക്ക: കത്തോലിക്ക വിശ്വാസം രാജ്യത്തെത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ച് ബംഗ്ലാദേശിലെ കത്തോലിക്ക സഭ. ചിറ്റഗോങ്ങ് ആർച്ച് ബിഷപ്പ് മോസസ് എം.കോസ്റ്റ, സുവിശേഷവത്കരണ തിരുസംഘം അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കത്തോലിക്ക വിശ്വാസത്തിന്റെ അന്‍പത് പതിറ്റാണ്ടുകളുടെ സ്മരണ പുതുക്കി ആഘോഷം നടന്നത്. ആദിമ സഭയിലെ മിഷ്ണറിമാരുടേയും രക്തസാക്ഷികളുടേയും ത്യാഗം അനുസ്മരിച്ചായിരിന്നു ആഘോഷം. 1518-ല്‍ വാണിജ്യാവശ്യങ്ങള്‍ക്കായി എത്തിയ സംഘമാണ് ബംഗ്ലാ മണ്ണില്‍ ആദ്യമായി കാല്‍ കുത്തിയ കത്തോലിക്കര്‍. 1598-ൽ പോർച്ചുഗീസ് ജെസ്യൂട്ട് വൈദികൻ ഫാ.ഫ്രാൻസിസ്കോ ഫെർണാണ്ടസും 1599-ൽ ഫാ.മെൽക്കോയിര്‍ ദെ ഫൊൻസ്കയും ഫാ. ആന്ദ്രെ ബോവസും,1600-ൽ ഒരു സംഘം അഗസ്റ്റിനിയൻ മിഷ്ണറിമാരുമാണ് ബംഗ്ലാദേശിൽ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട്, പതിനേഴാം നൂറ്റാണ്ടിൽ ചിറ്റഗോങ്ങിൽ ഇരുപത്തിയൊൻപതിനായിരം ക്രൈസ്തവരായപ്പോള്‍ ശുശൂഷകൾക്കായി ദിയാങ്ങിലും ചിറ്റഗോങ്ങിലുമായി രണ്ട് ദേവാലയങ്ങൾ പണി കഴിപ്പിക്കുകയായിരിന്നു. അരാകനേസ് രാജാവിന്റെ ഭരണത്തിൻ കീഴിൽ നടന്ന മതമര്‍ദ്ദനത്തില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് ജീവത്യാഗം ചെയ്തത്. ആദിമ മിഷ്ണറികൾ നേരിട്ട മത പീഡനങ്ങളിലൂടെ ബംഗ്ലാദേശിലെ കത്തോലിക്ക സഭ അതിവേഗം വളരുകയായിരിന്നു. അഞ്ച് നൂറ്റാണ്ടുകളായി രാജ്യത്ത് സേവനമനുഷ്ഠിച്ച വിദേശികളും സ്വദേശികളുമായ മിഷ്ണറിമാരിലൂടെ ഇന്നത്തെ ബംഗ്ലാദേശിലെ ക്രൈസ്തവ ജനസംഖ്യ ആറു ലക്ഷത്തോളമാണ്. ഒരു യൂണിവേഴ്സിറ്റിയും പത്ത് കോളേജുകളും അഞ്ഞൂറോളം വിദ്യാലയങ്ങളും സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ പതിനാറ് ആശുപത്രികളും നൂറോളം ക്ലിനിക്കുകളും സഭയുടെ കീഴില്‍ പ്രവർത്തിക്കുന്നു. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ബംഗ്ലാദേശ്- സമൂഹ വികസനം, ദുരിതാശ്വാസ പ്രവർത്തനം, മാനവശേഷി പുരോഗമനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. ഇംഗ്ലീഷ് മിഷ്ണറിയായ വില്ല്യം ക്യാരിയാണ് ബംഗാളി ഭാഷയിലേക്ക് ബൈബിൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ തർജ്ജമ ചെയ്തത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് പ്രവിശ്യയിലെ പതിനൊന്ന് ഇടവകകളിലും നാല് മിഷൻ കേന്ദ്രങ്ങളിലുമായി മുപ്പത്തിനായിരത്തോളം കത്തോലിക്കരുണ്ട്.
Image: /content_image/News/News-2019-02-11-09:56:46.jpg
Keywords: ബംഗ്ലാദേ
Content: 9689
Category: 14
Sub Category:
Heading: 'അണ്‍പ്ലാന്‍ഡ്': അബോര്‍ഷന്‍ വക്താവിന്റെ മാനസാന്തരത്തിന്റെ കഥ തിയേറ്ററുകളിലേക്ക്
Content: ടെക്സാസ്: ഗര്‍ഭഛിദ്രത്തിന് വേണ്ടി നിലകൊണ്ട പ്രമുഖ അബോര്‍ഷന്‍ വക്താവിന്റെ മാനസാന്തരത്തിന്റെ കഥയുമായി ഹോളിവുഡ് ചലച്ചിത്രം തിയേറ്ററുകളിലേക്ക്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കല്‍ ഡയറക്ടറും ഇപ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥയാണ്‌ ‘അണ്‍പ്ലാന്‍ഡ്’ എന്ന പുതിയ സിനിമയിലൂടെ കാണികളിലേക്ക് എത്തുക. ഇതേ പേരില്‍ തന്നെ അബ്ബി ജോണ്‍സണ്‍ എഴുതിയിട്ടുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അബോര്‍ഷന്‍ വ്യവസായത്തില്‍ അബ്ബിക്കു നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ‘അണ്‍ പ്ലാന്‍ഡ്’. ഒരു ക്യാമ്പസ് മേളയില്‍ വെച്ചാണ് ജോണ്‍സണ്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് കമ്പനിയുമായി ബന്ധപ്പെടുന്നത്. അതേ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ജോണ്‍സണ്‍ ക്രമേണ ടെക്സാസിലെ ബ്രയാനിലെ ഗര്‍ഭഛിദ്ര ക്ലിനിക്കിന്റെ ഡയറക്ടറാകുകയും ചെയ്തു. 2 പ്രാവശ്യം യാതൊരു മടിയും കൂടാതെ അബോര്‍ഷന്‍ നടത്തിയ അവര്‍ ഭ്രൂണഹത്യക്ക് വേണ്ടി നിലകൊണ്ടു. 2009-ല്‍ ആകസ്മികമായി ഒരു അള്‍ട്രാസൗണ്ട് അബോര്‍ഷനിലൂടെ 13 ആഴ്ച പ്രായമുള്ള ഒരു കുരുന്നു ജീവന്‍ ഇല്ലാതാക്കിയതിന് സാക്ഷിയായതോടെ ഗര്‍ഭഛിദ്രം എന്ന മഹാക്രൂരത അവര്‍ തിരിച്ചറിയുകയായിരിന്നു. തനിക്ക് ഉണ്ടായ കുഞ്ഞുങ്ങളോട് ചെയ്ത മഹാപാതകത്തെ ഓര്‍ത്ത് കടുത്ത ദുഃഖം അനുഭവിച്ച അവര്‍ ഗര്‍ഭഛിദ്ര അനുകൂല നിലപാട് പൂര്‍ണ്ണമായും തിരുത്തി. പിന്നീട് ശക്തമായ പ്രോലൈഫ് പ്രവര്‍ത്തകയായി മാറിയ അബ്ബി ജോണ്‍സണ്‍ അബോര്‍ഷന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന 'ആന്‍ഡ്‌ ദെന്‍ ദേര്‍ വേര്‍ നണ്‍’ എന്ന സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേരെ ഗര്‍ഭഛിദ്ര തൊഴില്‍ ഉപേക്ഷിക്കുവാന്‍ 'ആന്‍ഡ്‌ ദെന്‍ ദേര്‍ വേര്‍ നണ്‍’ സഹായിച്ചിട്ടുണ്ട്. അബ്ബി ജോണ്‍സന്റെ കഥാപാത്രത്തെ ആഷ്‌ലി ബ്രാച്ചര്‍ എന്ന നടിയാണ് കൈക്കാര്യം ചെയ്തിരിക്കുന്നത്. താന്‍ ഉദരത്തിലായിരിക്കുമ്പോള്‍ തന്റെ അമ്മയും ഗര്‍ഭഛിദ്രത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന്‍ ഷൂട്ടിംഗിനിടയില്‍ ബ്രാച്ചര്‍ നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തയായിരുന്നു. മൈ പില്ലോ കമ്പനിയുടെ സ്ഥാപകനായ മൈക്കേല്‍ ലിന്‍ഡലാണ് സിനിമക്ക് ഭാഗികമായി സാമ്പത്തിക സഹായം ചെയ്യുന്നത്. സിനിമയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിട്ടുണ്ട്. ഗോഡ് ഈസ്‌ നോട്ട് ഡെഡ്, ഗോഡ് ഈസ്‌ നോട്ട് ഡെഡ് II സിനിമകളിലൂടെ പ്രസിദ്ധരായ ചക്ക് കോണ്‍സെല്‍മാനും, കാരി സോളമനും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമ ‘പ്യുര്‍ ഫ്ലിക്സ്’ ആണ് വിതരണം ചെയ്യുന്നത്. വരുന്ന മാര്‍ച്ച് 29-നാണ് ‘അണ്‍ പ്ലാന്‍ഡ്’ തിയറ്ററുകളില്‍ എത്തുന്നത്. tinue=135&v=gBLWpKbC3ww
Image: /content_image/News/News-2019-02-11-11:24:39.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 9690
Category: 1
Sub Category:
Heading: മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വ്യാജ വാർത്തയുമായി മംഗളം പത്രം
Content: തലശ്ശേരി: സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനും തലശ്ശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയ്ക്കെതിരെ വ്യാജ വാര്‍ത്ത ചമഞ്ഞ് മംഗളം പത്രം. ''സ്നേഹധാര" എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിൽ ബിഷപ്പ് എഴുതിയ ലേഖനം എന്ന വ്യാഖ്യാനെയാണ് മംഗളം പത്രം വ്യാജ വാര്‍ത്ത ചമഞ്ഞിരിക്കുന്നത്. കന്യാസ്ത്രീ പീഡനമേറ്റുയെന്ന്‍ ബിഷപ്പ് തുറന്നു സമ്മതിച്ചുവെന്നാണ് മംഗളത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഇന്നു നല്‍കിയ വാര്‍ത്ത. എന്നാല്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ ലേഖക വളച്ചൊടിച്ചു സൃഷ്ട്ടിച്ചതാണെന്ന്‍ തലശ്ശേരി അതിരൂപത വ്യക്തമാക്കി. ''സ്നേഹധാര" എന്ന പ്രസിദ്ധീകരണത്തിന് ബിഷപ്പ് യാതൊരു വിധ ലേഖനവും നൽകിയിരുന്നില്ല. വൈദീകർക്കായി പ്രസിദ്ധീകരിക്കുന്ന "അജപാലകൻ" എന്ന മാസികയിൽ ബിഷപ്പ് എഴുതിയ എഡിറ്റോറിയലിനെ ആധാരമാക്കിയുള്ളതാണ് സ്നേഹധാരയിലെ ലേഖനം. എന്നാൽ അജപാലകന്‍ മാസികയിലെ ലേഖനത്തിൽ "പീഡിത" എന്ന് ഉദ്ധരണി ചിഹ്നത്തിൽ കൊടുത്തിരുന്നതിന്റെ വ്യംഗ്യം മനസിലാക്കാതെ സ്നേഹധാരയിലെ പുനപ്രസിദ്ധീകരണത്തിൽ ഉദ്ധരണി ചിഹ്നം വിട്ടു കളഞ്ഞതാണ് ദുർവ്യാഖ്യാനത്തിന് കാരണമായത്. സഭയിലെ മെത്രാൻമാരെ ആക്ഷേപിക്കാൻ നിരന്തരം വാർത്തകൾ ചമയ്ക്കുന്ന ഒരു വ്യക്തി ദുരുദ്ദേശ്യത്തോടെ മംഗളത്തില്‍ വാര്‍ത്ത സൃഷ്ട്ടിക്കുകയായിരിന്നു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി സംസാരിച്ച് വ്യക്തത വരുത്താൻ മംഗളത്തിൽ സംവിധാനങ്ങളില്ലാതെ പോയത് അപഹാസ്യമാണെന്ന് അതിരൂപത പ്രതികരിച്ചു. സർവ്വമാലിന്യങ്ങളും തള്ളപ്പെടുന്ന അഴുക്കുചാലുകളായി മാറുന്ന ഓൺലൈൻ മഞ്ഞ പത്രങ്ങളുടെ തലത്തിൽ മംഗളം പോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ എത്തുന്നത് സാംസ്കാരിക ജീർണ്ണതയാണന്നും സഭാ നേതൃത്വം നിരീക്ഷിച്ചു.
Image: /content_image/News/News-2019-02-11-17:49:41.jpg
Keywords: പാംപ്ലാനി
Content: 9691
Category: 18
Sub Category:
Heading: ജീവന്‍ ദൈവദാനമാണെന്നു തിരിച്ചറിയാത്തപ്പോള്‍ തിന്മകള്‍ സംഭവിക്കുന്നു: ബിഷപ്പ് പോള്‍ മുല്ലശേരി
Content: കൊല്ലം: ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം തുടങ്ങിയ തിന്മകള്‍ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന്‍ കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപത കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രോലൈഫ് മെഗാ മെസേജ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്രഷ്ടാവിനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ചുറ്റുമുള്ളവരെ സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും അതേ തലത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുവാനുമുള്ള പ്രചോദനം നമുക്ക് ലഭിക്കും. ജീവന്റെ പൂര്‍ണത ദൈവത്തോട് ചേര്‍ന്ന് അനുഭവിക്കുവാന്‍ പ്രോലൈഫുകാര്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യണം. പ്രോലൈഫ് മെഗാ മെസേജ് ഷോ തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കുകയും ഇത്തരം തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ജീവന്റെ ഉത്സവമായാണ് താന്‍ ഷോയെ വീക്ഷിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. പ്രോലൈഫ് രൂപതാ ഡയറക്ടര്‍ ഫാ.ഡോ. ബൈജു ജൂലിയന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജാക്സന്‍ ജെയിംസ്, കെസിബിസി പ്രോലൈഫ് സംസ്ഥാന അനിമേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, രൂപത പ്രസിഡന്റ് റോണാ റിബെയ്റോ, വൈശാഖന്‍, സംഗീത സംവിധായകന്‍ സംഗീത് കോയിപ്പാട് എന്നിവര്‍ പ്രസംഗിച്ചു. സംഗീതവും നൃത്തശില്പങ്ങളും സന്ദേശങ്ങളും കോര്‍ത്തിണക്കിയാണ് പ്രോലൈഫ് മെഗാ മെസേജ് ഷോ സംഘടിപ്പിച്ചത്. ജീവ സംരക്ഷണവും പ്രകൃതി സംരക്ഷണവും വിളിച്ചോതി ജീവന്റെ വക്താക്കളാകുക എന്ന ആശയം പങ്കുവെച്ച പ്രോലൈഫ് മെഗാ മെസേജ് ഷോയില്‍ സന്യസ്തരും ജാതിമതഭേദമന്യേ നിരവധിപേരും പങ്കെടുത്തു.
Image: /content_image/India/India-2019-02-12-03:56:30.jpg
Keywords: ജീവന്‍, ജീവന്‍റെ
Content: 9692
Category: 18
Sub Category:
Heading: പ്രപഞ്ചം മുഴുവന്‍ രക്ഷ പ്രാപിക്കുന്നതു യേശുവിലൂടെ മാത്രം: ഫാ. ഡൊമനിക് വാളന്മനാല്‍
Content: കോതമംഗലം: പ്രപഞ്ചം മുഴുവന്‍ രക്ഷ പ്രാപിക്കുന്നതു യേശു ക്രിസ്തുവിലൂടെയാണെന്നു വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.ഡൊമനിക് വാളന്മനാല്‍. സെന്റ് ജോര്‍ജ് എച്ച്എസ്എസ് സ്‌റ്റേഡിയത്തില്‍ അഞ്ചു ദിവസങ്ങളായി നടന്നു വന്ന കോതമംഗലംരൂപത ബൈബിള്‍ കണ്‍വെന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാപത്തിന്റെ പടുകുഴിയില്‍ വീണ മനുഷ്യര്‍ക്ക് വേണ്ടി സ്വന്തം ജീവിതം ത്യാഗമായി നല്‍കിയ മറ്റൊരാളില്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുക്കു നിത്യ ജീവന്‍ ലഭിക്കുന്നത് ക്രിസ്തുവിന്റെ പീഢാസഹനങ്ങളിലൂടെയും ഉത്ഥാനത്തിലൂടെയുമാണ്. മാനസാന്തര ജീവിതമെന്നത് ഒരു യാഥാര്‍ഥ്യമാണ്. യാഥാര്‍ഥ്യത്തെ മുന്നില്‍ കണ്ടുക്കൊണ്ട് നമ്മള്‍ ജീവിച്ചാല്‍ മാത്രമേ ജീവിതം അര്‍ത്ഥവത്താകുകയുള്ളൂ. സഹനം വിശുദ്ധിയിലേയ്ക്കു നയിക്കുന്ന ആയുധമാണ്. നമ്മുടെ ജീവിതത്തില്‍ സഹനമുണ്ടാകുന്‌പോള്‍ അതു നമ്മെ വിശുദ്ധീകരിക്കുന്നു. സഹനത്തിന്റെ നിമിഷങ്ങള്‍ കൃപയുടേതാണ്. രക്ഷാകരമായി സഹിച്ചവര്‍ വിശുദ്ധരായി. വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ജോണ്‍ പോള്‍ പാപ്പ തുടങ്ങിയ വിശുദ്ധര്‍ ജീവിതത്തില്‍ ഒറ്റപ്പെടലുകളും സഹനങ്ങളും ഈശോയെ പ്രതി പരാതികളില്ലാതെ സ്വീകരിച്ചവരാണെന്നും ഫാ. ഡൊമിനിക്ക് പറഞ്ഞു. ജപമാലയോടെയാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്.
Image: /content_image/India/India-2019-02-12-04:52:56.jpg
Keywords: ഡൊമനി
Content: 9693
Category: 1
Sub Category:
Heading: മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിനായി വീണ്ടും അഭ്യര്‍ത്ഥിച്ച് കൽദായ പാത്രിയാർക്കീസ്
Content: ഏര്‍ബില്‍: ഫ്രാന്‍സിസ് പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന് പിന്നാലെ ഇറാഖിലേക്കു പാപ്പ സന്ദര്‍ശനം നടത്തണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ച് കൽദായ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോ. നിലവില്‍ ഇറാഖിലെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും പാപ്പയുടെ സന്ദര്‍ശനത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്താമെന്നും അദ്ദേഹം സന്നദ്ധത അറിയിച്ചു. കൃക്സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മാർപാപ്പ നടത്തിയ യുഎഇ സന്ദർശനം ചരിത്രപരമാണ്. പാപ്പയും അൽ അസർ യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ഇമാമും തമ്മിൽ ഒപ്പുവച്ച മനുഷ്യ സാഹോദര്യ പ്രഖ്യാപന ഉടമ്പടി മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിനായുള്ള ഒരു വിത്തായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് കല്‍ദായ സഭയെന്നും അദ്ദേഹം പറഞ്ഞു. ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പനാമയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽവച്ച് ഇറാഖ് സന്ദർശനത്തിനെ പറ്റി മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ ഇപ്പോൾ അതിനു പറ്റിയ സാഹചര്യമില്ലെന്നു മെത്രാന്മാർ പറയുന്നതെന്നാണ് ഫ്രാൻസിസ് മാർപാപ്പ ഉത്തരം നൽകിയത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ഇപ്പോൾ ഇറാഖ് സന്ദർശിക്കാൻ ഉചിതമായ സമയമാണെന്നാണ് ലൂയിസ് റാഫേൽ സാക്കോ പറയുന്നത്. ഡിസംബർ മാസം ക്രിസ്തുമസിനോട് അനുബന്ധിച്ച് മാർപാപ്പയുടെ നിർദ്ദേശപ്രകാരം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖ് സന്ദർശിച്ചിരുന്നു.
Image: /content_image/India/India-2019-02-12-06:15:48.jpg
Keywords: ഇറാഖ, സിറി
Content: 9694
Category: 1
Sub Category:
Heading: സീനായി മല സൗദിയില്‍? സ്മാരകസ്ഥലം നശിപ്പിക്കാന്‍ നീക്കമെന്ന് ഗവേഷക സംഘം
Content: റിയാദ്: മോശക്ക് ദൈവം പത്തു കല്‍പ്പനകള്‍ നല്‍കിയതായി പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സീനായ് മല സൗദിയിലാണെന്നും, സൗദി മെഗാസിറ്റി പദ്ധതിക്കായി ഭരണകൂടം ഇവിടം ഇടിച്ചുനിരത്തുവാന്‍ പദ്ധതിയിടുന്നതായും ക്രിസ്ത്യന്‍ ഗവേഷക സംഘടനയുടെ ആരോപണം. തോമസ്‌ റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിഗ്രഹാരാധനയെ ഭയന്നാണ് ജബല്‍ അല്‍- ലാവസ് മല ഇടിച്ചു നിരത്തി പാശ്ചാത്യരുടെ കണ്ണില്‍ നിന്നും മറച്ചുപിടിക്കുവാനോ സൗദി ശ്രമിക്കുന്നതെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്. ‘ഫൈന്‍ഡിംഗ് ദി മൌണ്ടന്‍ ഓഫ് മോസസ്’ എന്ന പേരില്‍ ഇതുസംബന്ധിച്ച് ഫൗണ്ടേഷന്‍ ഒരു ഡോക്യുമെന്ററി പുറത്തുവിട്ടിരുന്നു. സെക്യൂരിറ്റി അനലിസ്റ്റായ റിയാന്‍ മൌറോയാണ് ഡോക്യുമെന്ററിയുടെ അവതാരകന്‍. യഥാര്‍ത്ഥത്തിലുള്ള സീനായി മല സൗദിയിലാണെന്നാണ് ഡോക്യുമെന്ററി അവകാശപ്പെടുന്നത്. ഇവിടേക്കുള്ള പ്രവേശനം സൗദി അധികാരികള്‍ തടഞ്ഞിരിക്കുകയാണെന്നും, മുള്ളുവേലിക്ക് പുറമേ പോലീസിനേയും, സൈന്യത്തേയുമുപയോഗിച്ച് ഈ സ്ഥലം പുറം ലോകത്ത് നിന്നും മറച്ചിരിക്കുകയാണെന്നും ഇവിടം വളരെ രഹസ്യമായി സന്ദര്‍ശിച്ച ഡോക്യുമെന്ററി സംഘം പറയുന്നു. ജബല്‍ അല്‍-ലാവസ് മല തന്നെയാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ സീനായ് മലയെന്ന് സൗദി ഭരണകൂടത്തിനറിയാമെന്നാണ് മൌറോ പറയുന്നുത്. സൗദി ജോര്‍ദ്ദാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജബല്‍ അല്‍-ലാവസ് മലയില്‍ വെച്ച് തന്നെയാണ് ഫറവോയുടെ അടിമത്വത്തില്‍ നിന്നും മോചിതരായ ഇസ്രായേല്‍ ജനത ചെങ്കടല്‍ കടന്നതിനു ശേഷം, മോശ ശിലാഫലകത്തില്‍ 10 കല്‍പ്പനകള്‍ കൊത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. ജബല്‍ അല്‍-ലാവസ് തന്നെയാണ് സീനായി മലയെന്ന് വെളിപ്പെടുത്തുന്ന ഒരു മുതിര്‍ന്ന ജിഹാദിയുടെ സാക്ഷ്യവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷകര്‍ രഹസ്യമായി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ പ്രദേശവാസികള്‍ തങ്ങളെ ആട്ടിപ്പായിച്ചതായും മൌറോ പറയുന്നു. വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ സ്ഥലത്തിന്റെ സംരക്ഷണത്തിനായുള്ള പ്രചാരണ പരിപാടികളും തോമസ്‌ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം ഈ വാദത്തെ തള്ളി നിരവധി ഗവേഷകര്‍ എത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-02-12-07:21:36.jpg
Keywords: പഴയ നിയമ