Contents

Displaying 9391-9400 of 25173 results.
Content: 9705
Category: 18
Sub Category:
Heading: വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കൊച്ചി: ക്രൈസ്തവ വിശ്വാസത്തിനും തിരുസഭയ്ക്കുമെതിരായി ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരെക്കുറിച്ചു വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നു സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍ യോഗത്തിനു ശേഷം നല്‍കിയ പത്രക്കുറിപ്പിലാണു മാര്‍ പാംപ്ലാനി ഈ മുന്നറിയിപ്പു നല്‍കിയത്. ക്രൈസ്തവ സഭയ്‌ക്കെതിരേ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന കരുനീക്കങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ പോലും അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്ന സാഹചര്യമാണു നിലവിലുള്ളത്. സഭയോടു വിശ്വസ്തത പുലര്‍ത്തി സമൂഹത്തിനു നന്മ ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിനു സന്യസ്തരുടെ പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുന്ന മാധ്യമങ്ങള്‍ വിമതപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് അനര്‍ഹമായ പ്രോത്സാഹനം നല്‍കുന്നതായും കാണുന്നു. അറുപതു ലക്ഷം വിശ്വാസികളുടെ ആധ്യാത്മിക പിതാവിനെ ആക്ഷേപിച്ചു കോലം കത്തിക്കാന്‍ കേവലം ആറു വ്യക്തികള്‍ രംഗത്തു വന്നപ്പോള്‍ തത്സമയ സംപ്രേഷണം നടത്താന്‍പോലും ചില മാധ്യമങ്ങള്‍ കാട്ടിയ താത്പര്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. സഭാനവീകരണത്തിനു വേണ്ടി എന്ന വ്യാജേന മുന്നിട്ടിറങ്ങുന്ന ചില നാമമാത്ര സംഘടനകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയോ അതിനായി പണം മുടക്കുന്നവരുടെയോ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു മാധ്യമങ്ങള്‍ അന്വേഷണം നടത്തുന്നില്ല എന്നതും ദുഃഖകരമാണ്. സീറോ മലബാര്‍ സഭയുടെ തലവന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെ കമ്മീഷന്‍ ഗൗരവത്തോടെ കാണുന്നു. സീറോ മലബാര്‍ സഭയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരവും അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം സീറോ മലബാര്‍ സഭയുടെ തലവന്റേതാണ് എന്ന പ്രചാരണത്തിനെതിരേ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഇടപെടുന്നതിനോ പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനോ സഭാസംവിധാനത്തിലെ അധികാര പരിധികളുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിനു സാധിക്കുന്നതല്ല. ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും നിയമാനുസൃതമായി പൂര്‍ത്തിയാക്കണമെന്നും തെരുവിലെ വൈകാരിക സമരങ്ങള്‍ക്കു പകരം നിയമവാഴ്ചയെ അംഗീകരിക്കണമെന്നുമാണ് ഇക്കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ നിലപാട്. മാധ്യമങ്ങളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും പിന്തുണയോടെ സന്യാസജീവിതത്തിന്റെ വിശുദ്ധിയെയും സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവരുടെ കപടമുഖം വിശ്വാസികള്‍ ജാഗ്രതയോടെ തിരിച്ചറിയണം. ഓരോ സന്യാസസഭയുടെയും വ്യവസ്ഥാപിത അധികാരികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കുകയാണു വേണ്ടത്. തങ്ങളെ സംബന്ധിച്ച തീരുമാനങ്ങളില്‍ അന്യായം ഉണ്ടെന്നു തോന്നുന്നവര്‍ക്ക് അത് പരിഹരിച്ചു കിട്ടാന്‍ റോമിലെ സന്യാസസഭകളുടെ കാര്യാലയത്തെ സമീപിക്കാവുന്നതാണ്. സ്വന്തം പക്ഷത്തു ന്യായമില്ലെന്നു ബോധ്യമുള്ളവര്‍ മാധ്യമങ്ങളെ മറയാക്കുന്നതും വിശ്വാസികള്‍ തിരിച്ചറിയണം. സഭാധികാരികളെയും സഭാ സംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന സംഭവവികാസങ്ങളെ വിവേകത്തോടെയും ജാഗ്രതയോടെയും വിലയിരുത്താന്‍ വിശ്വാസികള്‍ പരിശ്രമിക്കണം. പ്രതിസന്ധികളെ അഭിമുഖീകരിച്ചാണു സഭ എന്നും വളര്‍ന്നിട്ടുള്ളത്. സമകാലിക സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ കൂട്ടായ്മയിലും പ്രാര്‍ഥനയിലും നേരിടണമെന്നും ബിഷപ് ജോസഫ് പാംപ്ലാനി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭാ സംബന്ധമായ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കുന്നത് ഇനിമുതല്‍ മീഡിയ കമ്മീഷന്‍ മുഖേനെ ആയിരിക്കുമെന്നും ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Image: /content_image/India/India-2019-02-14-02:06:42.jpg
Keywords: നുണ, വ്യാജ
Content: 9706
Category: 1
Sub Category:
Heading: മറിയം ത്രേസ്യായുടെ വിശുദ്ധ പദവിക്ക് പാപ്പയുടെ അംഗീകാരം: തീയതി പിന്നീട്
Content: വത്തിക്കാന്‍ സിറ്റി: നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഡിക്രി പുറപ്പെടുവിക്കാന്‍ നാമകരണത്തിനായുള്ള തിരുസംഘത്തിന് മാര്‍പാപ്പയുടെ അനുമതി. മറിയം ത്രേസ്യായെ കൂടാതെ ഇംഗ്ലണ്ടിലെ കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാനെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചിയുവിന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി. നാമകരണം സംബന്ധിച്ചു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കര്‍ദ്ദിനാള്‍ ആഞ്ചലോ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കാരണമായ അത്ഭുതം അടുത്തിടെ കര്‍ദ്ദിനാളുമാരുടെ തിരുസംഘം അംഗീകരിച്ചിരിന്നു. {{വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1603 }} മറിയം ത്രേസ്യായെയും കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാനെയും കൂടാതെ അഞ്ചുപേരെ ധന്യപദവിയിലേക്ക് ഉയര്‍ത്തുവാനും പാപ്പ അനുമതി നല്‍കി. ഹംഗറിയില്‍ കമ്യൂണിസ്റ്റ് തടവറയില്‍ ദീര്‍ഘകാലം കഴിഞ്ഞ കര്‍ദ്ദിനാള്‍ ജോസഫ് മിന്‍സെന്തി, ഇറ്റാലിയന്‍ വൈദികനും, തിരുക്കുടുംബ നാമത്തിലുള്ള അല്‍മായ പ്രസ്ഥാനത്തിന്‍റെ (Secular Institute of the Holy Family) സ്ഥാപകനുമായ ദൈവദാസന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് സുവബോനി, സ്പെയിന്‍ സ്വദേശിയും ഈശോ സഭ വൈദികനുമായ ദൈവദാസന്‍ ഇമ്മാനുവേല്‍ ഗാര്‍ഷ്യാ നിയേത്തോ, ഇറ്റലിയില്‍ നിന്നുള്ള സന്യസ്ഥയും സുവിശേഷത്തിന്‍റെ മിഷണറി സഹോദരിമാരുടെ സന്ന്യാസ സമൂഹ സ്ഥാപകയുമായ ദൈവദാസി സെറഫീന ഫോര്‍മായ്, മംഗലവാര്‍ത്തയുടെ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ കൊളംബിയക്കാരി ബേര്‍ണിസ് ദൂങ്ക്വേ എന്നിവരെയാണ് ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
Image: /content_image/News/News-2019-02-14-02:56:43.jpg
Keywords: മറിയം ത്രേസ്യ
Content: 9707
Category: 18
Sub Category:
Heading: യേശുക്രിസ്തുവിലെ രക്ഷയാണ് ഏകത്വം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: മാരാമണ്‍: യേശുക്രിസ്തുവിലെ രക്ഷയാണ് ഏകത്വമെന്നും കാതോലികവും അപ്പസ്‌തോലികവുമായ സാര്‍വത്രികസഭയുടെ അംഗങ്ങളായിരിക്കുന്‌പോള്‍ തന്നെ ക്രൈസ്തവ സഭകള്‍ക്കു വൈവിധ്യത്തിലൂടെ ഏകത്വം കണ്ടെത്താനാകുമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കല്‍ യോഗത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ദാസന്മാരായി സഭകള്‍ പ്രവര്‍ത്തിക്കുന്നതാണ് സുവിശേഷം. സ്വന്തം ജീവിതത്തിലൂടെ യേശുക്രിസ്തുവിനെ ലോകത്തിനു നല്‍കുന്‌പോള്‍ മാത്രമേ സുവിശേഷവത്കരണം സാധ്യമാകൂ. മാനുഷികതയെ ശക്തിപ്പെടുത്തി ദൈവത്തെ പ്രഘോഷിക്കാനുള്ള കഴിവ് നമുക്കു ദൈവം നല്‍കിയിട്ടുണ്ട്. രക്ഷയുടെ അനുഭവം ലോകത്തിനു മുഴുവന്‍ വാഗ്ദാനം ചെയ്യപ്പെട്ടതാണ്. ആരെയും ഭയപ്പെടേണ്ടതില്ല, മടിച്ചുനില്‍ക്കാനും പാടില്ല. വിനയത്തോടെ ദൈവമക്കളായി ജീവിച്ച് എല്ലാവരെയും അംഗീകരിച്ച് എല്ലാവര്‍ക്കും ഇടം നല്‍കി മുന്നേറുക. വാതിലുകള്‍ തുറന്നിടുക, ക്രിസ്തുവിന്റെ മേച്ചില്‍പ്പുറങ്ങളായി ലോകം മാറട്ടെ. ഇതിലൂടെയാണ് എക്യുമെനിസവും അതിന്റെ പൂര്‍ണതയിലെത്തുന്നത്. ഓരോ സഭയും അവരുടെ വിശ്വാസത്തിന്റെ പൂര്‍ണത ഉള്‍ക്കൊള്ളുന്‌പോള്‍തന്നെ ഇതരസഭകളുടെ വിശ്വാസത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ക്‌നാനായ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ് ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്, സിഎസ്‌ഐ ബിഷപ് ഉമ്മന്‍ ജോര്‍ജ്, ക്‌നാനായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് തുടങ്ങിയവരും മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-02-14-03:22:34.jpg
Keywords: ആലഞ്ചേ
Content: 9708
Category: 18
Sub Category:
Heading: നവമാധ്യമങ്ങളിലൂടെ അധിക്ഷേപം: സീറോ മലബാര്‍ സിനഡ് വക്കീല്‍ നോട്ടീസ് അയച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും തുടര്‍ച്ചയായി നവമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ സംഘടനയുടെ കണ്‍വീനര്‍മാരായ രണ്ടു പേര്‍ക്കെതിരേ സീറോ മലബാര്‍ സിനഡ് മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെയും മറ്റും സഭയെയും സഭാനേതൃത്വത്തിലുള്ളവരെയും വിലകുറച്ചു കാണിച്ചു സമൂഹത്തില്‍ മനഃപൂര്‍വ്വം മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിനായി ശ്രമം നടത്തിയെന്നു നോട്ടീസ് പറയുന്നു. വസ്തുതാവിരുദ്ധവും തെറ്റായതുമായ വിവരങ്ങള്‍ നവമാധ്യമങ്ങളിലുടെ മനഃപൂര്‍വം അപകീര്‍ത്തികരമായി പ്രസിദ്ധീകരിക്കുകയായിരുന്നു. സഭയ്ക്കുള്ളില്‍ ചേരിതിരിവും ശത്രുതയും വളര്‍ത്തുന്നതാണു ചിലതെന്നും നോട്ടീസില്‍ പറയുന്നു. സഭയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയതിനു 14 ദിവസത്തിനകം മാപ്പുപറയുകയോ പോസ്റ്റുകള്‍ പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അധിക്ഷേപം നടത്തിയവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സഭയ്ക്കും വിശ്വാസികളുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കും മറ്റു ബിഷപ്പുമാര്‍ക്കും മാനനഷ്ടമുണ്ടാക്കി. വസ്തുതാവിരുദ്ധവും അപൂര്‍ണവുമായ വിവരങ്ങളാണു പോസ്റ്റ് ചെയ്തത്. ഗ്രേഷ്യസ് കുര്യാക്കോസ് അസോസിയേറ്റാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയും നിരന്തരമായി അസത്യപ്രചരണം നടത്തുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമേതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
Image: /content_image/India/India-2019-02-14-05:03:16.jpg
Keywords: സിനഡ
Content: 9709
Category: 1
Sub Category:
Heading: ക്രൈസ്തവന്റെ പ്രാര്‍ത്ഥനയില്‍ ലോകത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കര്‍ത്താവ് പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പ്രാര്‍ത്ഥന ലോകത്തെ മറക്കുന്നില്ലായെന്നും ലോകത്തിലുള്ളവരെയും ലോകത്തിന്‍റെ ആവശ്യങ്ങളെയും ഈ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര കൂടിക്കാഴ്ചക്കിടെയുള്ള സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃ പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചു പാപ്പ നടത്തി വരുന്ന പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായിട്ട് തന്നെയായിരിന്നു ഇന്നലത്തെ പ്രഭാഷണവും. യേശു പഠിപ്പിച്ചതുപോലെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ജനങ്ങളുടെ ആദരവു പിടിച്ചുപറ്റുന്നതിന് ചത്വരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന കപട നാട്യക്കാരെപ്പോലെയാകരുത് തന്‍റെ ശിഷ്യരെന്ന് യേശു ആഗ്രഹിക്കുന്നു. യേശു കാപട്യത്തെ തള്ളിക്കളയുന്നു. ദൈവത്തിനു മാത്രം ദൃശ്യവുമായ, ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നുള്ളതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. ഞാനും നീയുമാണ് ഇവിടെയുള്ളത്. ഈ പ്രാര്‍ത്ഥന കപടതയില്‍ നിന്ന് അകന്നു നില്‍ക്കുന്നു. സ്നേഹിക്കുന്ന രണ്ടാളുകള്‍ തമ്മിലുള്ള നോട്ടം പോലെയാണ്. അതായത് മനുഷ്യനും ദൈവവും തമ്മിലുള്ള നോട്ടം. ദൈവത്തെ നോക്കുകയും ദൈവത്താല്‍ വീക്ഷിക്കപ്പെടാന്‍ സ്വയം അനുവദിക്കുകയുമാണ് പ്രാര്‍ത്ഥന. ക്രൈസ്തവന്‍റ പ്രാര്‍ത്ഥന ഇപ്രകാരമുള്ളതാണെങ്കിലും ലോകത്തെ മറക്കുന്നില്ല, മറിച്ച് ലോകത്തിലുള്ളവരെയും ലോകത്തിന്‍റെ ആവശ്യങ്ങളെയും ഈ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കുന്നു. ലോകത്തിന്‍റെ പ്രശ്നങ്ങളും നിരവധിയായ കാര്യങ്ങളും പ്രാര്‍ത്ഥനയില്‍ പിതാവിന്‍റെ മുന്നില്‍ വയ്ക്കപ്പെടുന്നു. “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ ഒരു പദത്തിന്‍റെ അഭാവം ശ്രദ്ധേയമാണ്. നമ്മുടെ ഇക്കാലത്തു മാത്രമല്ല എക്കാലത്തും ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുള്ള “ഞാന്‍” എന്ന പദമാണ് അതില്‍ കാണപ്പെടാത്തത്. സര്‍വ്വോപരി 'നീ' എന്ന വാക്കുപയോഗിച്ചു പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത്. കാരണം ക്രിസ്തീയ പ്രാര്‍ത്ഥന ഒരു സംഭാഷണമാണ്. 'നിന്‍റെ നാമം പൂജിതമാകണമേ, നിന്‍റെ രാജ്യം വരേണമേ, നിന്‍റെ ഹിതം നിറവേണമേ'. എന്‍റെ നാമമല്ല, എന്‍റെ രാജ്യമല്ല, എന്‍റെ ഇഷ്ടമല്ല. “ഞാന്‍” എന്ന പദത്തിന് ഇവിടെ പ്രസക്തിയില്ല. തുടര്‍ന്ന് കടക്കുന്നത് “ഞങ്ങള്‍” എന്ന പദത്തിലേക്കാണ്. കര്‍ത്തൃപ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം മുഴുവനും ഉത്തമ ബഹുവചനത്തിലാണ്. “അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടു പൊറുക്കണമേ, പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ, തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ”. മനുഷ്യന് ഏറ്റം മൗലികമായ കാര്യത്തിനായുള്ള, അതായത് വിശപ്പടക്കാനുള്ള ആഹാരത്തിനായുളള, അപേക്ഷ പോലും ബഹുവചനത്തിലാണ്. ക്രൈസ്തവ പ്രാര്‍ത്ഥനയില്‍ ആരും അവനവനു വേണ്ടി മാത്രം അപ്പം യാചിക്കുന്നില്ല. "എനിക്ക്" അപ്പം നല്‍കണമെന്നല്ല, "ഞങ്ങള്‍ക്ക്" അന്നം നല്‍കണമേ എന്നാണ്, സകലര്‍ക്കുവേണ്ടി, ലോകത്തിലെ എല്ലാ ദരിദ്രര്‍ക്കും വേണ്ടിയുള്ള അപേക്ഷയാണ്. നമുക്കു നമ്മോടുതന്നെ ചോദിക്കാം: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്‍റെ ചാരത്തും ദൂരത്തുമുള്ള അനേകരുടെ രോദനത്തോടു ഞാന്‍ തുറവി കാട്ടുന്നുണ്ടോ? അതോ, ശാന്തമായിരിക്കുന്നതിനുള്ള ഒരുതരം മയക്കുമരുന്നായിട്ടാണോ ഞാന്‍ പ്രാര്‍ത്ഥനയെ കാണുന്നത്? അങ്ങനെയാണെങ്കില്‍ ഞാന്‍ ഗുരുതരമായ ഒരു തെറ്റിനു കാരണക്കാരനാണ്. തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥന ഒരിക്കലും ക്രിസ്തീയമായിരിക്കില്ല. കാരണം യേശു പഠിപ്പിച്ച “ഞങ്ങള്‍” എന്ന പദം, ഒറ്റയ്ക്ക് സമാധാനത്തില്‍ കഴിയാന്‍ എന്നെ അനുവദിക്കില്ല, പ്രത്യുത, എനിക്ക് എന്‍റെ സഹോദരങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട് എന്ന അവബോധം എന്നിലുളവാക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കര്‍ത്തൃ പ്രാര്‍ത്ഥനയോടെയാണ് പാപ്പയുടെ പൊതുകൂടിക്കാഴ്ചയ്ക്ക് സമാപനമായത്.
Image: /content_image/News/News-2019-02-14-05:51:00.jpg
Keywords: പാപ്പ
Content: 9710
Category: 13
Sub Category:
Heading: "വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി, തലമുടി നീക്കി, യേശുവിനെ വിട്ടുകൊടുത്തില്ല": കൊറിയന്‍ തടവറയില്‍ നിന്നും ഒരു ക്രിസ്തു സാക്ഷ്യം
Content: പ്യോങ്ഗ്യാങ്: ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയന്‍ സ്വദേശിനിയായ വനിതാ തടവുകാരി. “അവര്‍ എന്റെ പേര് മാറ്റി. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി. എന്റെ തലമുടി വടിച്ചു കളഞ്ഞു. എന്നാല്‍ ഒരു കാര്യം മാത്രം അവര്‍ക്ക് എന്നില്‍ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. യേശുവിലുള്ള എന്റെ വിശ്വാസം! അതവര്‍ക്ക് ഉരിഞ്ഞുമാറ്റുവാന്‍ കഴിഞ്ഞില്ല". ‘പ്രിസണര്‍ 42’ എന്ന അപര നാമം സ്വീകരിച്ച തടവുകാരി വെളിപ്പെടുത്തിയ വാക്കുകളാണ് ഫോക്സ് ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ക്ഷാമത്തെ തുടര്‍ന്ന്‍ തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുവാനായി ചൈനയിലേക്ക് പലായനം ചെയ്യാന്‍ ശ്രമം നടത്തിയ അവളെ ഭരണകൂടം തടവിലാക്കുകയായിരിന്നു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സാണ് ക്രൈസ്തവ വിശ്വാസിയായ ഉത്തര കൊറിയക്കാരിയുടെ സഹനത്തിന്റെ കഥ പുറം ലോകത്തെത്തിച്ചത്. ഒരു വര്‍ഷത്തെ ഏകാന്ത തടവും, 2 വര്‍ഷത്തെ കഠിനമായ ജോലിക്കും ശേഷമാണ് അവള്‍ മോചിതയായത്. ക്രിസ്ത്യാനികളെ ഒരു ഭീഷണിയായിട്ടാണ് കിം കുടുംബം കരുതുന്നതെന്നും, കൊലപാതകവും, തടവറകളും, പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളും വഴി അവരെ ഇല്ലാതാക്കുവാനാണ്‌ ഭരണകൂടം ശ്രമിക്കുന്നതെന്നും ഓപ്പണ്‍ ഡോഴ്സുമായുള്ള അഭിമുഖത്തില്‍ പ്രിസണര്‍ 42 വെളിപ്പെടുത്തി. ‘നിവര്‍ന്നു നില്‍ക്കുവാന്‍ പോലും കഴിയാത്ത കുടുസ്സുമുറിയിലായിരുന്നു എന്നെ പാര്‍പ്പിച്ചിരുന്നത്. ഓരോ പ്രഭാതത്തിലും ഗാര്‍ഡുകള്‍ വന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്യുമായിരുന്നു. നീ എന്തിനു ചൈനയില്‍ പോയി? അവിടെ ആരെയാണ് കണ്ടത്? നീ ക്രിസ്ത്യാനിയാണോ? പള്ളിയില്‍ പോകാറുണ്ടായിരുന്നോ? കയ്യില്‍ ബൈബിളുണ്ടോ? ദക്ഷിണ കൊറിയക്കാരുമായി കൂടിക്കാഴ്ച നടത്തിയോ? തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍.’ ജയിലില്‍ കഴിയുമ്പോഴും മറ്റൊരു ക്രിസ്ത്യന്‍ യുവതിയുമായി ചേര്‍ന്ന് രഹസ്യമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മുന്നോട്ടുള്ള ജീവിത യാത്രയില്‍ ഉത്തര കൊറിയയിലെ ജയിലില്‍ നിന്ന്‍ തന്നെ സംരക്ഷിച്ച തന്റെ ദൈവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തണമെന്ന ഒറ്റ ആഗ്രഹത്തിലാണ് ഈ യുവതി ഇന്ന്‍. ഓപ്പണ്‍ ഡോഴ്സ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തോളം തടവുകാരാണ് ഉത്തരകൊറിയയിലെ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ അരലക്ഷത്തോളം പേര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരാണ്.
Image: /content_image/News/News-2019-02-14-09:19:06.jpg
Keywords: കൊറിയ
Content: 9711
Category: 13
Sub Category:
Heading: "വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി, തലമുടി നീക്കി, എന്നാൽ യേശുവിനെ വിട്ടുകൊടുത്തില്ല": കൊറിയന്‍ തടവറയില്‍ നിന്നും ഒരു ക്രിസ്തു സാക്ഷ്യം
Content: പ്യോങ്ഗ്യാങ്: ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയന്‍ സ്വദേശിനിയായ തടവുകാരി. “അവര്‍ എന്റെ പേര് മാറ്റി. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി. എന്റെ തലമുടി വടിച്ചു കളഞ്ഞു. എന്നാല്‍ ഒരു കാര്യം മാത്രം അവര്‍ക്ക് എന്നില്‍ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. യേശുവിലുള്ള എന്റെ വിശ്വാസം! അതവര്‍ക്ക് ഉരിഞ്ഞുമാറ്റുവാന്‍ കഴിഞ്ഞില്ല". ‘പ്രിസണര്‍ 42’ എന്ന അപര നാമം സ്വീകരിച്ച തടവുകാരി വെളിപ്പെടുത്തിയ വാക്കുകളാണ് ഫോക്സ് ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ക്ഷാമത്തെ തുടര്‍ന്ന്‍ തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുവാനായി ചൈനയിലേക്ക് പലായനം ചെയ്യാന്‍ ശ്രമം നടത്തിയ അവളെ ഭരണകൂടം തടവിലാക്കുകയായിരിന്നു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സാണ് ക്രൈസ്തവ വിശ്വാസിയായ ഉത്തര കൊറിയക്കാരിയുടെ സഹനത്തിന്റെ കഥ പുറം ലോകത്തെത്തിച്ചത്. ഒരു വര്‍ഷത്തെ ഏകാന്ത തടവും, 2 വര്‍ഷത്തെ കഠിനമായ ജോലിക്കും ശേഷമാണ് അവള്‍ മോചിതയായത്. ക്രിസ്ത്യാനികളെ ഒരു ഭീഷണിയായിട്ടാണ് കിം കുടുംബം കരുതുന്നതെന്നും, കൊലപാതകവും, തടവറകളും, പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളും വഴി അവരെ ഇല്ലാതാക്കുവാനാണ്‌ ഭരണകൂടം ശ്രമിക്കുന്നതെന്നും ഓപ്പണ്‍ ഡോഴ്സുമായുള്ള അഭിമുഖത്തില്‍ പ്രിസണര്‍ 42 വെളിപ്പെടുത്തി. ‘നിവര്‍ന്നു നില്‍ക്കുവാന്‍ പോലും കഴിയാത്ത കുടുസ്സുമുറിയിലായിരുന്നു എന്നെ പാര്‍പ്പിച്ചിരുന്നത്. ഓരോ പ്രഭാതത്തിലും ഗാര്‍ഡുകള്‍ വന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്യുമായിരുന്നു. നീ എന്തിനു ചൈനയില്‍ പോയി? അവിടെ ആരെയാണ് കണ്ടത്? നീ ക്രിസ്ത്യാനിയാണോ? പള്ളിയില്‍ പോകാറുണ്ടായിരുന്നോ? കയ്യില്‍ ബൈബിളുണ്ടോ? ദക്ഷിണ കൊറിയക്കാരുമായി കൂടിക്കാഴ്ച നടത്തിയോ? തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍.’ ജയിലില്‍ കഴിയുമ്പോഴും മറ്റൊരു ക്രിസ്ത്യന്‍ യുവതിയുമായി ചേര്‍ന്ന് രഹസ്യമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മുന്നോട്ടുള്ള ജീവിത യാത്രയില്‍ ഉത്തര കൊറിയയിലെ ജയിലില്‍ നിന്ന്‍ തന്നെ സംരക്ഷിച്ച തന്റെ ദൈവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തണമെന്ന ഒറ്റ ആഗ്രഹത്തിലാണ് ഈ യുവതി ഇന്ന്‍. ഓപ്പണ്‍ ഡോഴ്സ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തോളം തടവുകാരാണ് ഉത്തരകൊറിയയിലെ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ അരലക്ഷത്തോളം പേര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരാണ്.
Image: /content_image/News/News-2019-02-14-09:40:50.jpg
Keywords: കൊറിയ
Content: 9712
Category: 1
Sub Category:
Heading: പ്രോലൈഫ് സന്ദേശവുമായി ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍ ടൈംസ് സ്ക്വയറില്‍
Content: ന്യൂയോര്‍ക്ക്: ജനന നിമിഷം വരെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ന്യൂയോര്‍ക്കിന്റേയും മറ്റ് സംസ്ഥാനങ്ങളുടേയും തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്ക്വയറിലെ ജംബോ സ്ക്രീനുകളില്‍ അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ തല്‍സമയ പ്രദര്‍ശനം നടത്തുവാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സന്നദ്ധ സംഘടന. ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ എന്ന സംഘടനയാണ് പ്രോലൈഫ് സന്ദേശമെത്തിക്കാന്‍ 4D സാങ്കേതികവിദ്യയില്‍ അള്‍ട്രാസൗണ്ടിന്റെ തല്‍സമയ പ്രദര്‍ശനം നടത്തുന്നത്. മെയ് 4­-നായിരിക്കും പ്രദര്‍ശനം. സി‌ബി‌എന്‍ ന്യൂസിന്റെ ‘ഫെയിത്ത് നാഷന്‍’ പരിപാടിയിലൂടെ ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രസിഡന്റ് ജിം ഡാലി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍ക്കും, സംഗീതത്തിനും പുറമേ 7 മാസം പ്രായമായ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ തല്‍സമയ സംപ്രേഷണത്തിനും ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ സാക്ഷ്യം വഹിക്കുമെന്ന് ഡാലി പറഞ്ഞു. നൂയോര്‍ക്കിന്റെ കേന്ദ്രബിന്ദു ടൈംസ് സ്ക്വയര്‍ ആയതിനാലാണ് അവിടം പ്രദര്‍ശന വേദിയായി തെരഞ്ഞെടുത്തതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ രാഷ്ട്രീയക്കാര്‍ മറികടക്കുകയാണെന്നും, വിര്‍ജീനിയയിലെ രാഷ്ട്രീയ നേതാക്കള്‍ ശിശുഹത്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഡാലി ആരോപിച്ചു. ജനിച്ചതിനു ശേഷവും ചില കുട്ടികള്‍ക്ക് മരിക്കുവാനുള്ള അവകാശം നല്‍കണമെന്ന വിര്‍ജീനിയന്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്തമിന്റെ പ്രസ്താവന വന്‍ വിവാദത്തിന് കാരണമായിരുന്നു. ജനനത്തിനു തൊട്ടു മുന്‍പുള്ള നിമിഷം വരെ അബോര്‍ഷന്‍ ചെയ്യുവാന്‍ അനുവാദം നല്‍കുന്ന റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ ഒപ്പ് വെച്ചത് ഈ അടുത്തകാലത്താണ്. ഇതിനു മുന്‍പ് അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രമായിരുന്നു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുവാന്‍ സാധ്യമായിരുന്നുള്ളു. ടൈംസ് സ്ക്വയറില്‍ പോയി ഗവര്‍ണറോട് കാര്യങ്ങള്‍ പറയുന്നതില്‍ തങ്ങള്‍ക്കൊരു സങ്കോചവുമില്ലായെന്നും കുടുംബമെന്നുവെച്ചാല്‍ എന്താണെന്നും, പ്രോലൈഫ് എന്നുവച്ചാല്‍ എന്താണെന്നും മറ്റുള്ളവരെ കാണിച്ചു കൊടുക്കണമെന്നും ഡാലി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യ ജീവനെ ഇല്ലാതാക്കുവാനുള്ള അവകാശം നമുക്കില്ലായെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-02-14-10:25:52.jpg
Keywords: പ്രോലൈ
Content: 9713
Category: 10
Sub Category:
Heading: വൈറ്റ്ഹൗസില്‍ ഭൂതോച്ചാടനത്തിനും പ്രാര്‍ത്ഥനക്കും മെലാനിയ നിര്‍ദ്ദേശിച്ചിരിന്നതായി വെളിപ്പെടുത്തല്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണാലയവുമായ വൈറ്റ്‌ ഹൗസില്‍ ഭൂതോച്ചാടനത്തിനും പ്രത്യേക പ്രാര്‍ത്ഥനക്കും പ്രഥമ വനിത മെലാനിയ ട്രംപ് നീര്‍ദ്ദേശിച്ചിരിന്നതായി വെളിപ്പെടുത്തല്‍. മുന്‍ പ്രസിഡന്റുമാരായ ഒബാമയുടേയും ക്ലിന്റന്റേയും കാലഘട്ടങ്ങളില്‍ വൈറ്റ് ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന വിജാതീയ രൂപങ്ങളും, പുരാവസ്തുക്കളും നീക്കം ചെയ്യണമെന്നും പ്രഥമ വനിത മെലാനി ട്രംപ് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസിലെ ഇവാഞ്ചലിക്കല്‍ സുവിശേഷ പ്രഘോഷകനായ പോള്‍ ബെഗ്ലിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മാധ്യമ സുവിശേഷകയും രചയിതാവുമായ ഷീലാ സിലിന്‍സ്കി ഫെബ്രുവരി 2-ന് സംഘടിപ്പിച്ച ‘വാരാന്ത്യ വിജിലാന്റെ’ എന്ന ക്രിസ്തീയ മാധ്യമ പരിപാടിയില്‍ പങ്കെടുക്കുകയായിരിന്നു. 1975-ല്‍ മുന്‍ പ്രസിഡന്റ് ക്ലിന്റണും, ഹിലരിയും ഹെയ്തിയിലെ ഒരു വൂഡോ ദുര്‍മന്ത്രവാദിയെ കണ്ടുവെന്ന വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും അദ്ദേഹം പരാമര്‍ശിച്ചു. അതുമായി ബന്ധപ്പെട്ട ചില കലാരൂപങ്ങള്‍ വൈറ്റ് ഹൗസില്‍ ഉണ്ടെന്നാണ് പാസ്റ്റര്‍ ബെഗ്ലി പറയുന്നത്. ‘മൈ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ ഹിലരി വൂഡോ മന്ത്രവാദ ചടങ്ങില്‍ പങ്കെടുത്തകാര്യം ബില്‍ ക്ലിന്റണും വിവരിക്കുന്നുണ്ട്. വൈറ്റ് ഹൗസില്‍ ക്രിസ്തീയ വിധിപ്രകാരമുള്ള പൂര്‍ണ്ണ ഭൂതോച്ചാടനം നടത്തിയില്ലെങ്കില്‍ താന്‍ വൈറ്റ്ഹൗസിനകത്ത് പ്രവേശിക്കുകയില്ലെന്ന്‍, ട്രംപ് അമേരിക്കയുടെ 45-മത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ പ്രഥമ വനിത പറഞ്ഞതായി പാസ്റ്റര്‍ ബെഗ്ലി വെളിപ്പെടുത്തി. പ്രഥമ വനിതയുടെ ആവശ്യപ്രകാരം വൈറ്റ്ഹൗസില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും ആത്മീയ ശുചീകരണവും നടത്തിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇപ്പോള്‍ വൈറ്റ് ഹൗസില്‍ ഒരു കുരിശുരൂപം മാത്രമേയുള്ളൂ. പ്രസിഡന്റിന്റെ അനുമതിയോടെ 40 വചനപ്രഘോഷകര്‍ വൈറ്റ്ഹൗസില്‍ പ്രവേശിക്കുകയും അദ്ദേഹത്തിനെ വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യുകയും ശിരസ്സില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തതായി അദ്ദേഹം വിവരിച്ചു. 7 പ്രാവശ്യം ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും കുറവുകളുണ്ടെങ്കിലും ദൈവകാര്യങ്ങള്‍ അംഗീകരിക്കുവാന്‍ തക്കവിധം ട്രംപിന് എളിമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2019-02-14-10:50:48.jpg
Keywords: ട്രംപ, മെലാനി
Content: 9714
Category: 1
Sub Category:
Heading: ക്രൈസ്തവ സഭകള്‍ക്കു കടിഞ്ഞാണിടാനായി ചര്‍ച്ച് ആക്ട്
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും കടിഞ്ഞാണിടാനായി ചര്‍ച്ച് ആക്ട് കൊണ്ടുവരുവാന്‍ നീക്കം. ഇതിന്റെ കരട് ബില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ക്രൈസ്തവ സഭകളുടെയും െ്രെകസ്തവ വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര ജംഗമ സ്വത്തുക്കളും ബാഹ്യനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ഓരോ സ്ഥാപനവും ഇടവകയും വരവു ചെലവു കണക്കുകള്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ വര്‍ഷാവര്‍ഷം സമര്‍പ്പിക്കണം. പരാതികള്‍ കേള്‍ക്കുന്നതിനായി െ്രെടബ്യൂണല്‍ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. കരടു നിയമപ്രകാരം െ്രെകസ്തവ സഭകളുടെയും മറ്റു വിഭാഗങ്ങളുടെയും മുഴുവന്‍ വരുമാനമാര്‍ഗങ്ങളുടെയും ചെലവുകളുടെയും കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വര്‍ഷം തോറും ഓഡിറ്റ് ചെയ്യണം. ഇടവക തലം മുതല്‍ ഇതു ചെയ്യേണ്ടതുണ്ട്. ഇവര്‍ തയാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കണം. ഈ ഉദ്യോഗസ്ഥന്‍ സഭയുടെയോ ഇതര വിഭാഗത്തിന്റെയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം. പരാതികള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച് െ്രെടബ്യൂണല്‍ സ്ഥാപിക്കാനും കരടു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ െ്രെടബ്യൂണലോ, ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള മറ്റു രണ്ടു പേരും ഉള്‍പ്പെടുന്ന മൂന്നംഗ െ്രെടബ്യൂണലോ ആണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. െ്രെകസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാള്‍ക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ ഉള്ള തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ െ്രെടബ്യൂണലിനു മുന്പാകെ അവതരിപ്പിക്കാം. െ്രെടബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ഇതു സംബന്ധമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. സഭയുടെ മുഴുവന്‍ സ്വത്തുക്കളും ഇപ്രകാരം കണക്കു ബോധിപ്പിക്കേണ്ടതില്‍ ഉള്‍പ്പെടും. സഭയുടെയും മറ്റു വിഭാഗങ്ങളുടെയും മെംബര്‍ഷിപ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന മറ്റു സംഭാവനകള്‍, സേവന പ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് തുടങ്ങി എല്ലാ ഇനം വരവും നിയമത്തിന്റെ പരിധിയില്‍ വരും. എപ്പിസ്‌കോപ്പല്‍ സഭകളും പെന്റക്കോസ്റ്റല്‍ വിഭാഗങ്ങളുമുള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ െ്രെകസ്തവ വിഭാഗങ്ങള്‍ക്കും ബാധകമാകുന്നതാണ് ഈ നിയമം. െ്രെകസ്തവ വിഭാഗങ്ങള്‍ നടത്തുന്ന ട്രസ്റ്റുകളും മറ്റും ഇപ്പോള്‍ തന്നെ വരവു ചെലവു സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കുന്നുണ്ട്. കൂടാതെ സിവില്‍ നിയമങ്ങളും നികുതി നിയ മങ്ങളും ബാധകമാണ്. ഇതു കൂടാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടത്തുന്നത്.
Image: /content_image/News/News-2019-02-14-19:42:05.jpg
Keywords: