Contents
Displaying 9431-9440 of 25173 results.
Content:
9745
Category: 10
Sub Category:
Heading: ഭവനരഹിതരുടെ കണ്ണീരൊപ്പി സിസ്റ്റര്‍ ലിസ്സിയും സംഘവും നൂറാം ഭവനത്തിലേക്ക്
Content: കൊച്ചി: തലചായ്ക്കാന്‍ ഇടമില്ലാത്ത ഭവനരഹിതർക്ക് പുത്തന്‍ ഭവനം സമ്മാനിച്ചു ഫ്രാൻസിസ്കൻ മിഷ്ണറീസ് ഓഫ് മേരി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്സും തോപ്പുംപടി ഔർ ലേഡീസ് കോൺവെൻറ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും. ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച പ്രവർത്തനങ്ങള്‍ നാനാജാതി മതസ്ഥരായ ആളുകളിലേക്ക് എത്തുകയായിരിന്നു. നൂറാം ഭവനത്തിന്റെ താക്കോൽദാനം ഫെബ്രുവരി ഇരുപത്തിയൊന്നിന് കൊച്ചിയിലെ ചെല്ലാനത്ത് നടക്കും. വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും സംഭാവനകളിലൂടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾക്ക് പുറമേ ഭവന രഹിതരായ വിധവകൾക്കും അംഗവൈകല്യമുള്ളവർക്കും ഇവര്‍ ഭവനങ്ങൾ നിർമ്മിച്ചു നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ ലിസ്സി ചക്കാലക്കലിന്റെ നേതൃത്വത്തിലാണ് ഭവന നിര്‍മ്മാണം നടക്കുന്നത്. ഈ കാരുണ്യ ശുശ്രൂഷയ്ക്ക് കർത്താവാണ് തന്റെ പ്രചോദനമെന്നു സിസ്റ്റര്‍ ലിസ്സി വ്യക്തമാക്കി. പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുക വഴി അവർക്ക് പുതുജീവിതവും പ്രത്യാശയും നല്‍കുകയാണ് ലക്ഷ്യമെന്ന്‍ അവര്‍ അടിവരയിട്ട് പറയുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയതയും സഭാ സ്ഥാപകയായ മേരി ഓഫ് പാഷന്റെ ദീർഘവീക്ഷണവും മിഷൻ പ്രവർത്തനങ്ങളും തന്നെ ആകർഷിച്ചത്. സാമൂഹ്യനീതിയും മനുഷ്യവകാശങ്ങളും മാനുഷിക മൂല്യങ്ങളും നിഷേധിക്കപ്പെട്ടവരുടെയിടയിൽ പ്രവർത്തിക്കാൻ സന്യാസ സമൂഹം സിസ്റ്റര്‍ ലിസിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. രോഗികളുടെ കുടുംബങ്ങളെ സന്ദർശിച്ച് അവർക്ക് ആവശ്യമായ ഭൗതികവും ആത്മീയവുമായ സഹായം നല്കുന്ന ഫ്രണ്ട്സ് ഓഫ് ഫ്രണ്ട്ലസ് എന്ന പദ്ധതിയും ഇവര്‍ നടപ്പിലാക്കി വരുന്നുണ്ട്.
Image: /content_image/News/News-2019-02-18-18:02:31.jpg
Keywords: കാരുണ്യ

9746
Category: 18
Sub Category:
Heading: മലങ്കര സഭാതല വൈദിക സംഗമം
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ സഭാതല വൈദിക സംഗമം നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. : ദുര്‍ബലരും ന്യൂനപക്ഷവും തന്ത്രപരമായി നിശബ്ദരാക്കപ്പെടുന്ന ദുഃഖകരമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വൈദികര്‍ക്കു വേണ്ടിയുള്ള സൂനഹദോസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, കമ്മീഷന്‍ സെക്രട്ടറി ഫാ. സണ്ണി മാത്യു, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ നടന്ന വിവിധ സെഷനുകളില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, അമേരിക്കന്‍ പ്രഭാഷകന്‍ ഫാ.സ്റ്റാന്‍ ഫൊര്‍ത്തൂണ എന്നിവര്‍ വിഷയാവതരണം നടത്തി. മോണ്‍. ചെറിയാന്‍ താഴമണ്‍, ബിഷപ്പ് വിന്‍സന്റ് മാര്‍ പൗലോസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു. ഫാ.ജോണ്‍ കുറ്റിയില്‍ പ്രസംഗിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നേതൃത്വം നല്‍കി. ഇന്നു മാര്‍ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിക്കുശേഷം നടക്കുന്ന സെഷനു ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യാ ഹെഡ് ഡോ.സന്തോഷ് മാത്യു, ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് തോമസ് മാര്‍ യൗസേബിയോസ് എന്നിവര്‍ നേതൃത്വം നല്‍കും. പാനല്‍ ചര്‍ച്ചയില്‍ ഫാ. എല്‍ദോ പുത്തന്‍കണ്ടത്തില്‍, ഫാ. വര്‍ഗീസ് മറ്റമന, ഫാ. ഗീവര്‍ഗീസ് നെടിയത്ത്, ഫാ. ജോണ്‍ ക്രിസ്റ്റഫര്‍, ഫാ. ബോവസ് മാത്യു, ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനം ഇന്നു വൈകുന്നേരം സമാപിക്കും.
Image: /content_image/News/News-2019-02-18-23:53:56.jpg
Keywords: മലങ്കര

9747
Category: 18
Sub Category:
Heading: ആക്രമണങ്ങളും കൊലപാതകങ്ങളും സമൂഹത്തെ പിന്നോട്ടടിക്കും: കെസിബിസി ഐക്യജാഗ്രതാസമിതി
Content: കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഹര്‍ത്താലുകളും സമൂഹത്തെ പിന്നോട്ടടിക്കുമെന്നു കെസിബിസി ഐക്യജാഗ്രതാസമിതി. കേരളത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ അടിയന്തര നടപടിയുണ്ടാകണം. രാഷ്ട്രീയ കുടിപ്പകയും കൊലപാതകങ്ങളും നാടിന്റെ സമാധാനം കെടുത്തുന്നു. പാര്‍ട്ടികള്‍ മത്സരബുദ്ധിയോടെ കൊലപാതക പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതില്‍ സമാധാനകാംക്ഷികളായ സാധാരണ ജനങ്ങള്‍ക്ക് അത്യധികം ഉത്കണ്ഠയുണ്ട്. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ചു ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായിക്കാണുന്നില്ല എന്നതിന്റെ തെളിവാണു യൂത്ത് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ച ഹര്‍ത്താല്‍. രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ഇത്തരം അപകടകരമായ പ്രവണതകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു സമാധാനമാണ്. രാഷ്ട്രീയം സങ്കുചിതതാത്പര്യങ്ങളില്‍നിന്നും അക്രമപ്രവണതകളില്‍നിന്നും പിന്മാറി ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും നന്മയും ഉന്നതിയും ലക്ഷ്യംവയ്ക്കുന്നതാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അധ്യക്ഷതയില്‍ പിഒസിയില്‍ നടന്ന ഐക്യജാഗ്രതാ കമ്മീഷന്റെ യോഗം ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-02-19-00:09:50.jpg
Keywords: കെസിബിസി

9748
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യം വിലപ്പോകില്ല: ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശങ്ങളും നിലവിലുള്ള നിയമങ്ങളും ചര്‍ച്ച് ബില്ലിലൂടെ അട്ടിമറിച്ചു ക്രൈസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്നും സഭാസ്ഥാപനങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും അതിമോഹവും വിലപ്പോകില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. സഭാവിരുദ്ധ ശക്തികള്‍ക്കു സഭയ്ക്കുള്ളിലേക്കു കടന്നുവരാനുള്ള വാതില്‍ തുറന്നു കൊടുക്കുന്നതാണ് നിര്‍ദിഷ്ട ചര്‍ച്ച് ബില്‍. ക്രൈസ്തവ സഭാവിഭാഗങ്ങളിലെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതു ശരിയായ രീതിയിലല്ലെന്ന ധാരണപരത്തി അവഹേളിക്കുകയെന്ന ഗൂഢ ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. രാജ്യത്തു നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ 26ാം ആര്‍ട്ടിക്കിളിനും വിധേയമായി ഭാരതത്തിലുടനീളം െ്രെകസ്തവ സ്ഥാപനങ്ങളും സഭാസംവിധാനങ്ങളും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്‌പോള്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമ നിര്‍മാണത്തിന് കേരളം മുതിരുന്നത്. 2009 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി അവതരിപ്പിച്ച കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ 2009ന്റ ഛായം പൂശിയുള്ള നടത്തിപ്പു പ്രക്രിയയാണ് സംസ്ഥാന സര്‍ക്കാര്‍ പത്തു വര്‍ഷങ്ങള്‍ക്കുശേഷം ചര്‍ച്ച് ബില്‍ 2019ലൂടെ ലക്ഷ്യമിടുന്നത്. ചര്‍ച്ച് ബില്ലിലെ എട്ട്, ഒന്പത് വകുപ്പുകളില്‍ പറഞ്ഞിരിക്കുന്ന ചര്‍ച്ച് െ്രെടബ്യൂണല്‍ രൂപീകരണം ഭരണഘടന ലംഘനവും ഭാവിയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. വസ്തുവകകളെക്കുറിച്ചു തര്‍ക്കമുണ്ടായാല്‍ പരിഹരിക്കാന്‍ രാജ്യത്തു നിലവില്‍ നിയമങ്ങളുണ്ടെന്നിരിക്കെ പ്രശ്‌നപരിഹാരത്തിനു പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുക എന്ന നിര്‍ദേശത്തിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ട്. 2009ലെ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച് അവസാനം ഉപേക്ഷിക്കേണ്ടിവന്ന ചര്‍ച്ച് ബില്‍ വീണ്ടും പൊടിതട്ടിയെടുത്തു പുതിയ രീതിയില്‍ അവതരിപ്പിക്കുകയും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഭരണത്തിലുള്ളവരുടെ അറിവോടെ കരട് ബില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുമ്പോള്‍ നിര്‍ദിഷ്ട ചര്‍ച്ച് ബില്ലിനെക്കുറിച്ച് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പ് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും പരസ്യമായി നിലപാടു വ്യക്തമാക്കണമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-02-19-00:23:29.jpg
Keywords: അല്‍മാ

9749
Category: 1
Sub Category:
Heading: ജര്‍മ്മന്‍ മിഷ്ണറിയുടെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍
Content: റാഞ്ചി: ജാർഖണ്ഡിൽ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ച ജർമ്മനിയിൽ നിന്ന് എത്തിയ ജസ്യൂട്ട് മിഷ്ണറിയുടെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരായ തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്ത്. റാഞ്ചിയിൽ നിന്ന് ഇരുപതു കിലോമീറ്ററുകളോളം അകലെയുള്ള സര്‍വഡ എന്ന സ്ഥലത്തെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുൻപിലെ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഹോഫ്മാന്റെ പ്രതിമ നീക്കം ചെയ്യണമെന്നാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുന്നത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഒരു ആദിവാസി നേതാവിന്, ഫാ. ജോണിന്റെ പ്രതിമ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് നിന്ദാപരമാണെന്നാണ് തീവ്ര ഹൈന്ദവ വിഭാഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ അവരുടെ ഉദ്ദേശം പ്രാദേശിക ജനവിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കി വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് നേടാനാണെന്നു ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് എന്ന സംഘടനയുടെ അധ്യക്ഷൻ സാജൻ ജോർജ് പറഞ്ഞു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഇതിനു മുൻപും തീവ്ര ഹൈന്ദവ വിഭാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തീവ്ര ആശയക്കാരുടെ തുടർച്ചയായ മേൽനോട്ടത്തിലാണ് ക്രൈസ്തവർ ജീവിക്കുന്നതെന്നും, തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി, ക്രൈസ്തവ വിരുദ്ധ വികാരം പ്രദേശത്ത് നിരന്തരം സൃഷ്ടിക്കാൻ അവർ ശ്രമിക്കാറുണ്ടെന്നും സാജൻ ജോർജ്ജ് പറയുന്നു. പ്രദേശത്തെ ആദിവാസികൾക്കായി ഭൂമിയുടെ മേലുള്ള അവകാശത്തിനുവേണ്ടി ശക്തമായ പോരാട്ടം നയിച്ച മിഷ്ണറിയാണ് ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഹോഫ്മാൻ. ഖണ്ഡി സര്‍വഡ മേഖലയിലാണ് അദ്ദേഹം തന്റെ സേവനത്തിലൂടെ ആയിരങ്ങള്‍ക്കു പുതുജീവിതം സമ്മാനിച്ചത്. അടുത്തിടെ ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനവും വിവേചനവും അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പണ്‍ ഡോര്‍സ് സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. തീവ്ര ഹിന്ദുത്വവാദികള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന പരാമര്‍ശം ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിന്നു.
Image: /content_image/News/News-2019-02-19-13:16:14.jpg
Keywords: ഹിന്ദു, ഹൈന്ദവ

9750
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അവഗണന തുടരുന്നു
Content: കൊച്ചി: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം (പിഎംജെവൈകെ) പദ്ധതിയുടെ നടത്തിപ്പാനായുള്ള കമ്മിറ്റികളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് അവഗണന. പദ്ധതിക്കായി രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റികളില്‍ എക്‌സ് ഒഫീഷ്യോ പ്രതിനിധികള്‍ക്കു പുറമേയുള്ള 39 അംഗങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളത് ഏഴു പേര്‍ മാത്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പൊതുഭരണ വകുപ്പാണു ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ ഏകോപിപ്പിക്കുകയും ഗുണഭോക്താക്കളെ കണ്ടെത്തുകയുമാണു കമ്മിറ്റിയുടെ ലക്ഷ്യം. പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ എന്ന നിലയിലാണു ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള മൂന്നു പേരെ അതതു ജില്ലാ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെസിബിസിയുടെയും സീറോ മലബാര്‍ സഭയുടെയും ആസ്ഥാനം ഉള്‍പ്പെടെ പ്രമുഖമായ െ്രെകസ്തവ സ്ഥാപനങ്ങളുള്ള എറണാകുളം ജില്ലയില്‍ ഒരാളെപ്പോലും െ്രെകസ്തവവിഭാഗത്തില്‍നിന്നു ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും െ്രെകസ്തവ വിഭാഗങ്ങളില്‍നിന്ന് ഒരാള്‍ പോലും കമ്മിറ്റികളിലില്ല. ഈ ജില്ലകളിലെല്ലാം ഒരു ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവര്‍ മാത്രമാണു പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നത്. പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരിലെ 39 അംഗങ്ങളില്‍ 30 ഉം ഒരു സമുദായത്തില്‍നിന്നു മാത്രമുള്ളവരാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ കമ്മിറ്റികളിലും ഈ സമുദായത്തിന് പങ്കാളിത്തമുണ്ട്. തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ മാത്രമാണ് െ്രെകസ്തവ വിഭാഗത്തിനു പ്രതിനിധികളുള്ളത്. കോട്ടയം ജില്ലയില്‍ മാത്രം രണ്ട് അംഗങ്ങളുണ്ട്. സിക്ക്, ജൈന സമുദായങ്ങള്‍ക്ക് യഥാക്രമം എറണാകുളം, വയനാട് ജില്ലകളിലായി ഒന്നു വീതം പ്രതിനിധികളാണുള്ളത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയില്‍, അതതു ജില്ലകളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ വ്യവസായ ഓഫീസര്‍, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍, ത്രിതല പഞ്ചായത്തുകളുടെ ഓരോ പ്രതിനിധികള്‍ എന്നിവരും അംഗങ്ങളാണ്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികളായി 13 ജില്ലാ കമ്മിറ്റികളിലുള്ള 39 അംഗങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആറില്‍ ഒതുങ്ങി.
Image: /content_image/India/India-2019-02-20-03:28:19.jpg
Keywords: ന്യൂനപക്ഷ

9751
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം: തത്സമയം കാണാം
Content: ചാലക്കുടി: മുപ്പതാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന് ഒരുക്കമായി ബൈബിള്‍ പ്രതിഷ്ഠ വിന്‍സന്‍ഷ്യന്‍ സഭയുടെ മേരിമാത പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് കല്ലിങ്ങല്‍ നടത്തി. ഇന്നു രാവിലെ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളമ്നാല്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ആന്റോ ചീരപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തും. 15,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലും കിടപ്പുരോഗികള്‍ക്കു പ്രത്യേക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകള്‍ക്കും പോട്ട ആശ്രമം ജംഗ്ഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം പോട്ട ആശ്രമത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.
Image: /content_image/India/India-2019-02-20-07:13:38.jpg
Keywords: പോട്ട

9752
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മൊറോക്കൊ സന്ദര്‍ശനം അടുത്ത മാസം
Content: വത്തിക്കാന്‍ സിറ്റി: ചരിത്രപരമായ യുഎഇ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം മറ്റൊരു ഇസ്ളാമിക രാജ്യം കൂടി സന്ദര്‍ശിക്കാന്‍ പാപ്പ ഒരുങ്ങുന്നു. ഉത്തരാഫ്രിക്കയിലെ പൂര്‍ണ്ണ ഇസ്ലാമിക രാജ്യമായ മൊറോക്കൊ ദ്വീപാണ് പാപ്പ സന്ദര്‍ശിക്കുവാന്‍ ഇരിക്കുന്നത്. മാര്‍ച്ച് 30-31 തീയതികളിലായിരിക്കും അപ്പസ്തോലിക സന്ദര്‍ശനം. മൊറോക്കൊയുടെ തലസ്ഥാനമായ റബട്ടും രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ കാസബ്ലാങ്കയും ആയിരിക്കും പാപ്പയുടെ സന്ദര്‍ശന വേദികള്‍. 33.7 മില്യണ്‍ ആളുകള്‍ ജീവിക്കുന്ന മൊറോക്കൊയില്‍ 99%വും ഇസ്ലാം മതവിശ്വാസികളാണ്. ശേഷിക്കുന്ന ഒരു ശതമാനത്തില്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ്, യഹൂദ ഇതര വിഭാഗങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരിന്നു.
Image: /content_image/News/News-2019-02-20-09:17:32.jpg
Keywords: ഇസ്ലാ

9753
Category: 11
Sub Category:
Heading: ആഗോള യുവജന സംഗമം: വിശ്വാസത്തെ ബലപ്പെടുത്തിയയതായി മലേഷ്യൻ സംഘം
Content: ക്വാലാലംപുർ: ക്രൈസ്തവ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്താന്‍ ആഗോള യുവജന സംഗമം സഹായിച്ചുവെന്ന വെളിപ്പെടുത്തലുമായി മലേഷ്യൻ സംഘം. ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ സംഗമം ഫലപ്രദമായിരിന്നുവെന്ന് മലേഷ്യൻ ആർച്ച് ബിഷപ്പ് ആരോൺ മതാനുജൻ വ്യക്തമാക്കി. പനാമയിലെ കൊളോൺ - കുൻ യാല രൂപതയിൽ ചിലവഴിച്ച ദിനങ്ങൾ നൽകിയ അനുഭവം മറക്കാനാവാത്തതാണെന്നും മറ്റുള്ളവർക്ക് നല്ല മാതൃകയായ കത്തോലിക്ക യുവത്വം ദൈവഹിതത്തിന് സദാ സന്നദ്ധരാണെന്ന സന്ദേശമാണ് നല്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബമായി യുവജനങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും കൂട്ടായ്മയില്‍ പങ്കുചേരുകയും ചെയ്തു. തന്റെ പ്രഥമ ആഗോള യുവജന പങ്കാളിത്തമായിരിന്നു. ഒരു കുടുംബത്തോടൊപ്പം അവരിലൊരാളായി താമസിക്കാൻ സാധിച്ചു. യുവജനങ്ങളോടൊപ്പം കുരിശിന്റെ വഴിയും ജപമാലയും ചൊല്ലി തീർത്ഥാടനം നടത്തി. ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും ഒരുമിച്ച് പ്രാർത്ഥിച്ചും അവിടുത്തെ ആരാധിച്ചും യുവജന സമൂഹം ഒന്നായി തീർന്നുവെന്നും ബിഷപ്പ് ഏജന്‍സിയ ഫിഡ്സിനോട് പറഞ്ഞു. പരിശുദ്ധ കന്യകാമാതാവിനെ പോലെ ദൈവഹിതത്തിന് സമ്മതം നൽകുവാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ സന്ദേശം തന്നെ ഏറെ സ്പർശിച്ചതായി മൽക്ക ജോഹോർ രൂപതയിലെ ഡൊമിനിക്ക് പ്രതികരിച്ചു. പനാമയിലെ ദിവസങ്ങൾ ഒരു തീർത്ഥാടനമായിരുന്നുവെന്നും ജീവിതത്തിൽ പകരം വെയ്ക്കാനാകാത്ത അവസരമായിരുന്നു യുവജന സംഗമ പങ്കാളിത്തമെന്ന് ക്വാലലംപുർ രൂപതയിലെ ജോസഫൈൻ മേരി അഗസ്റ്റിൻ പറഞ്ഞു. പനാമയിൽ ജനുവരി ഇരുപത്തിരണ്ട് മുതൽ ഇരുപത്തിയേഴ് വരെ സംഘടിപ്പിച്ച ആഗോള യുവജന ദിന സമ്മേളനത്തിൽ മലേഷ്യയിൽ നിന്നും അമ്പത്തിയൊന്ന് പേരാണ് പങ്കെടുത്തത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയിൽ പത്ത് ശതമാനത്തോളമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2019-02-20-11:26:32.jpg
Keywords: യുവജന

9754
Category: 11
Sub Category:
Heading: ആഗോള യുവജന സംഗമം വിശ്വാസത്തെ ബലപ്പെടുത്തിയതായി മലേഷ്യൻ സംഘം

Image: /content_image/News/News-2019-02-20-11:27:09.jpg