Contents
Displaying 9441-9450 of 25173 results.
Content:
9755
Category: 1
Sub Category:
Heading: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇനി എട്ടുനാള്‍: പ്രാര്‍ത്ഥനയോടെ തായ്‌വാന്‍
Content: തായ്പേയി: അടുത്ത വര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുവാനിരിക്കുന്ന അന്താരാഷ്ട്ര യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്സിനു മുന്നൊരുക്കമായി വിശ്വാസികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തായ്‌വാനിലെ ചിയായി രൂപതയില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാര്‍ച്ച് 1-ന് ആരംഭിക്കും. “എന്റെ ഉറവകള്‍ നിന്നിലാണ്” (സങ്കീ. 87:7) എന്ന ബൈബിള്‍ വാക്യമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയം. 2020-ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ ഹംഗറിയിലേക്ക് പോകുവാന്‍ കഴിയാത്തവര്‍ക്ക് ആഗോളസഭയുടെ അതേ അനുഭവം തന്നെ പങ്കുവെക്കുക എന്ന ലക്ഷ്യമാണ് ചിയായി യൂക്കരിസ്റ്റ് കോണ്‍ഗ്രസിനു പിന്നില്‍ പ്രധാനമായും ഉള്ളത്. നവ സുവിശേഷവത്കരണം തായ്‌വാനില്‍ ആവശ്യമായിരിക്കുന്ന ഘട്ടത്തിലാണ് നാലാമത് ദേശീയ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്സ് നടക്കുന്നതെന്ന്‍ പൊതുവില്‍ വിലയിരുത്തപ്പെടുന്നു. പുരോഹിതരില്‍ മാത്രം നിക്ഷിപ്തമായിരുന്നൊരു പ്രേഷിത ദൗത്യത്തിനായി അത്മായരെക്കൂടി ഒരുക്കികൊണ്ടിരിക്കുന്ന അവസരം കൂടിയാണിത്. സുവിശേഷപ്രഘോഷണമെന്ന ദൈവവിളിക്കായി അത്മായര്‍ക്ക് ഈ കൂട്ടായ്മ പ്രോത്സാഹനമേകുമെന്നും, ദിവ്യകാരുണ്യ രഹസ്യത്തെക്കുറിച്ചുള്ള വിശ്വാസികളുടെ അറിവ് വര്‍ദ്ധിപ്പിക്കുകയും, വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നുമാണ് ചിയായിയിലെ മെത്രാനായ ചുങ്ങ് ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ കുറിച്ചു അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍വെച്ച് തായ്‌വാന്‍ വൈസ് പ്രസിഡന്റായ ഫിലിപ്പ് ചെന്‍ ചിയന്‍-ജെന്‍ ഫ്രാന്‍സിസ് പാപ്പായെ തായ്‌വാനിലേക്ക് ക്ഷണിച്ചുവെങ്കിലും നയതന്ത്രപരമായ കാരണങ്ങളാല്‍ പാപ്പയുടെ സന്ദര്‍ശനം നീളുകയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി 5ന് സുവിശേഷ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയെ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ തന്റെ പ്രത്യേക പ്രതിനിധിയായി പാപ്പ നിയമിച്ചിരുന്നു. ചിയായി കോണ്‍ഗ്രസിലെ പ്രാരംഭ കുര്‍ബാന കര്‍ദ്ദിനാളായിരിക്കും അര്‍പ്പിക്കുക. ദിവ്യകാരുണ്യത്തെക്കുറിച്ചും, വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തായ്‌വാനിലെ കത്തോലിക്കരുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011 നവംബറിലാണ് ചൈനീസ് റീജിയണല്‍ മെത്രാന്‍ സമിതിയെന്ന ഔദ്യോഗിക നാമം വഹിക്കുന്ന തായ്‌വാന്‍ മെത്രാന്‍ സമിതി തായ്‌വാനിലെ 7 രൂപതകളിലും മാറി മാറി ദേശീയ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. തായ്പേയി അതിരൂപതയായിരുന്നു ആദ്യ കോണ്‍ഗ്രസിന്റെ വേദി.
Image: /content_image/News/News-2019-02-20-12:34:49.jpg
Keywords: ദിവ്യകാരു

9756
Category: 13
Sub Category:
Heading: ക്രിസ്തുവിന് സാക്ഷ്യം നല്‍കി സെനഗലിലെ സംരഭകര്‍
Content: ഡാകാര്‍: പാശ്ചാത്യ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കി കത്തോലിക്ക സംരംഭകരുടെ കൂട്ടായ്മ. ഓരോ ദിനത്തിനും അതതിന്റെ ക്ലേശം മതി” (മത്തായി 6:34) എന്ന സുവിശേഷ ഭാഗത്തെ കേന്ദ്രീകരിച്ചാണ് മൂന്നാമത് ‘എന്റര്‍ പ്രീണേഴ്സ് വീക്കെന്‍ഡ്’ പരിപാടി ഫെബ്രുവരി 16-17 തിയതികളിലായി തലസ്ഥാന നഗരമായ ഡാക്കാറിലെ സെന്റ് ഡൊമിനിക്ക് യൂണിവേഴ്സിറ്റി ഇടവകയില്‍ നടന്നത്. ബിസിനസ് തിരക്കുകള്‍ ഒഴിവാക്കി ക്രിസ്തുവിനായി പൂര്‍ണ്ണമായും സമയം മാറ്റിവെച്ചുകൊണ്ടാണ് സെനഗലിലെ വ്യവസായ സംരഭകരുടെ കൂട്ടായ്മ നടന്നത്. വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച പരിപാടി സെനഗലിലെ ബിസിനസ്സുകാരുടെ ആത്മീയതയുടെ പ്രകടനമായി മാറി. പണമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാതെ ആത്മീയ കാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കുവാന്‍ കത്തോലിക്കാ വ്യവസായികള്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു പരിപാടി. ക്രൈസ്തവരായ യുവാക്കള്‍ക്ക് പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ട സഹായങ്ങളും പ്രോത്സാഹനവും നല്‍കാന്‍ പരിപാടിയില്‍ പങ്കെടുത്ത അംഗങ്ങള്‍ തീരുമാനിച്ചു. വിവാഹിതരായ ദമ്പതികളെ കേന്ദ്രീകരിച്ചാണ് സെനഗലില്‍ ആദ്യ കൂട്ടായ്മ നടന്നത്. പിന്നീട് വര്‍ക്കേഴ്സ് ഈവനിംഗ് ഇവന്റില്‍ യുവസംരഭകരേയും ക്ഷണിക്കുകയായിരുന്നുവെന്നു സംഘാടകയായ ഡെനിസ് മേരി-ജോ ണ്ടിയാവേ പറഞ്ഞു.
Image: /content_image/News/News-2019-02-20-14:54:59.jpg
Keywords: യേശു, ക്രിസ്തു

9757
Category: 18
Sub Category:
Heading: സാന്ത്വനവുമായി പെരിയ കല്യോട്ട് മാര്‍ ജോസഫ് പാംപ്ലാനിയുടെ സന്ദര്‍ശനം
Content: കാസര്‍ഗോഡ്: പെരിയ കല്യോട്ട് നടന്ന രാഷ്ട്രീയ നരഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വീടുകളില്‍ സാന്ത്വനവുമായി തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശനം നടത്തി. ഇരുവരുടെയും വീടുകളില്‍ മണിക്കൂറുകളോളം ചെലവഴിച്ച് മാതാപിതാക്കളെയും സഹോദരിമാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം, സാന്ത്വന വാക്കുകള്‍ കൊണ്ട് മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പോലീസിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിലെത്തിയ ഏതാനുംപേരിലേക്ക് അന്വേഷണം ഒതുക്കരുതെന്നും ഈ അരുംകൊലയില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. ടിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, കുടുംബ കൂട്ടായ്മ അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറന്പില്‍, ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍ ഫാ. സെബാന്‍ ഇടയാടിയില്‍, മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് വേങ്ങക്കുന്നേല്‍, ഇന്റര്‍നെറ്റ് മിഷന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ഡയസ് തുരുത്തിപ്പള്ളില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സന്ദര്‍ശനം.
Image: /content_image/India/India-2019-02-21-04:21:10.jpg
Keywords: പാംപ്ലാനി

9758
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട്: പ്രതിഷേധ സൂചനയായി മാര്‍ച്ച് മൂന്നിന് കരിദിനം
Content: കൊച്ചി: ക്രൈസ്തവ സഭകള്‍ക്കു മാത്രമായുള്ള പുതിയ ട്രൈബ്യൂണലിന്റെ രൂപീകരണം അനാവശ്യവും അനന്തവുമായ തര്‍ക്കങ്ങളിലേക്കും കേസുകളിലേക്കും വഴിതെളിക്കുന്നതിനും സഭാ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള കടന്നുകയറ്റം ഉണ്ടാക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്. സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചനയായി മാര്‍ച്ച് മൂന്നിനു കേരളത്തിലെ എല്ലാ ഇടവകകളിലും കരിദിനമായി ആചരിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം പത്രസമ്മേളനത്തില്‍ പറഞ്ഞു. 1957 മുതല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സഭയുടെയും സമുദായത്തിന്റെയും വളര്‍ച്ചയും കെട്ടുറപ്പും തകര്‍ക്കാനാണു ചര്‍ച്ച് ബില്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ച് ബില്ലിലൂടെ സഭാ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള കടന്നുകയറ്റം ഉണ്ടാകും. സഭാ നേതൃത്വം സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണ വരുത്താനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകുന്നതില്‍ പ്രതിഷേധമുണ്ട്. സഭാ നേതൃത്വത്തിന്റെയും വൈദികരുടെയും സന്ന്യസ്തരുടെയും ത്യാഗമനോഭാവത്തോടെയുള്ള സമര്‍പ്പണ ജീവിതത്തിന്റെ പ്രതിഫലനമാണു സഭയും സമുദായവും കൈവരിച്ചിട്ടുള്ള പുരോഗതി. സഭാനേതൃത്വത്തെ ശിഥിലമാക്കി സമുദായത്തെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ല. പൂര്‍വികരുടെ അധ്വാനഫലമായി കെട്ടിപ്പടുത്ത സ്ഥാപനങ്ങളെയും അവകാശങ്ങളെയും പിടിച്ചെടുക്കാനുള്ള ചര്‍ച്ച് ബില്ലിനെ എന്തുവിലകൊടുത്തും നേരിടുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ പി. ജെ. പാപ്പച്ചന്‍, സെക്രട്ടറി ബെന്നി ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-02-21-05:00:48.jpg
Keywords: ചര്‍ച്ച്

9759
Category: 1
Sub Category:
Heading: "ഇത് മാനസാന്തരത്തിന്റെ സമയം": ആഗോള മെത്രാന്‍ സമിതി അധ്യക്ഷന്മാരുടെ സമ്മേളനം ഇന്ന് മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭയില്‍ ഉയരുന്ന ലൈംഗീക വിവാദങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയുമുള്ള വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതി തലവന്‍മാരുടെ സമ്മേളനം ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ ഇന്ന്‍ വത്തിക്കാനില്‍ ആരംഭിക്കും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിഷയത്തില്‍ സഭയുടെ സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയവയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനും സമ്മേളനത്തില്‍ പ്രത്യേകം സമയം കണ്ടെത്താം. ആഗോള മെത്രാന്‍ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനു ഒരുക്കമായി ഇത് മാനസാന്തരത്തിനുള്ള സമയമാണെന്ന് പാപ്പ ഇന്നലെ നവ മാധ്യമങ്ങളില്‍ കുറിച്ചു. “നാളെ മുതല്‍ ഏതാനും ദിവസങ്ങള്‍ പരസ്പരം കേള്‍ക്കാനും വിവേചിച്ചറിയാനുമായി സംവാദത്തിലും കൂട്ടായ്മയിലും ഞങ്ങള്‍ ചിലവഴിക്കും. ഇത് മാനസാന്തരത്തിന്‍റെ സമയമാണ്. സ്വയം പ്രഘോഷിക്കാനല്ല, നമുക്കായി ജീവന്‍ സമര്‍പ്പിച്ച ക്രിസ്തുവിനെ പ്രഘോഷിക്കാനാണ്.”- ഈ വാക്യമാണ് പാപ്പ നവ മാധ്യമങ്ങളില്‍ കുറിച്ചത്. പാപ്പ വിളിച്ചുകൂട്ടുന്ന സഭാധികാരികളുടെ രാജ്യാന്ത സംഗമത്തിനും, മുന്‍കൈയ്യെടുക്കുന്ന നീക്കങ്ങള്‍ക്കും പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് സന്ന്യാസ സഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ രാജ്യാന്തര കൂട്ടായ്മ കഴിഞ്ഞ ദിവസം (UISG & USG) പ്രസ്താവന ഇറക്കിയിരിന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ കരച്ചില്‍ കേള്‍ക്കാനും അവരെ മോചിപ്പിക്കാനും അവരുടെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സന്ന്യസ്തരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സമ്മേളനം 24-നു സമാപിക്കും.
Image: /content_image/News/News-2019-02-21-05:52:20.jpg
Keywords: ലൈംഗീ

9760
Category: 1
Sub Category:
Heading: ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭ പൗരസ്ത്യ ഓര്‍ഡിനറിയാത്തിന് കീഴില്‍
Content: വിയന്ന: സീറോ മലബാര്‍ സമൂഹത്തെ ഓസ്ട്രിയയില്‍ മലയാള ഭാഷാവിഭാഗം എന്ന നിലയില്‍ അന്യഭാഷാ സമൂഹങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റി പൗരസ്ത്യ സഭകള്‍ക്കുള്ള (സുയിയുറീസ് ഗണത്തില്‍ വരുന്ന) ഓര്‍ഡിനറിയാത്തിന്‍റെ കീഴിലാക്കി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 3ന് മൈഡിലിങ്ങില്‍ നടക്കും. ഓസ്ട്രിയയിലെ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്‍റെ കീഴിലായിരിക്കും ഇനിമുതല്‍ രാജ്യത്തെ സീറോ മലബാര്‍ സഭാസമൂഹം. ഓസ്ട്രിയയിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ ഉള്‍പ്പെട്ട കേരള കത്തോലിക്കാ സമൂഹത്തെ (എംസിസി വിയന്ന) ആര്‍ഗെ ആഗിന്‍റെ കീഴില്‍ വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലിന്‍റെ അജപാലന ചുമതലയിലായിരുന്നു ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ സീറോ മലബാര്‍ സഭ മറ്റു പൗരസ്ത്യ സഭകളുടെ കൂടെ പുതിയ ഓര്‍ഡിനറിയാത്തിന്‍റെ കീഴില്‍ കര്‍ദ്ദിനാളിന്‍റെ നേരിട്ടുള്ള ഭരണത്തില്‍ ആയിരിക്കും. വിയന്ന അതിരൂപതയില്‍ അന്യഭാഷാ സമൂഹമായി അറിയപ്പെട്ടിരുന്ന സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും പൈതൃകവും ഉള്ള സ്വതന്ത്ര സഭയെന്ന നിലയില്‍ അറിയപ്പെടാനും സഭയുടെ തനിമ അതെ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനുള്ള അംഗീകാരം കൈവരുന്ന ചരിത്രപരമായ ചുവടുവയ്പ്പുകൂടിയായിരിക്കും മാര്‍ച്ച് 3ന് നടക്കാന്‍ പോകുന്നത്. പുതിയ ഓര്‍ഡിനറിയാത്ത് വഴി സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന ഔദ്യോഗിക നടപടികളില്‍ ലഭിക്കുന്ന പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കുന്ന ചടങ്ങിനായിരിക്കും മാര്‍ച്ച് 3 സാക്ഷ്യം വഹിക്കുന്നത്. വിവിധ പൗരസ്ത്യ സഭകളിലായി ഏകദേശം 10,000 പേർ ഓസ്ട്രിയയിൽ ഉണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2019-02-21-06:59:23.jpg
Keywords: പൗരസ്ത്യ

9761
Category: 9
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ഡിസംബർ 12 മുതൽ യുകെയിൽ
Content: ബർമിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത ഫാമിലി കോൺഫറൻസ്" 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും. ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ, യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ {{ www.afcmuk.org-> www.afcmuk.org }} വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. #{red->none->b->അഡ്രസ്സ്: }# THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948
Image: /content_image/Events/Events-2019-02-21-07:37:00.jpg
Keywords: അഭിഷേകാഗ്നി

9762
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Content: ഭുവനേശ്വര്‍: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ ദാരുണമായ വിധത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഫെബ്രുവരി പതിനൊന്നാം തീയതി നബരംഗപൂർ ജില്ലയിൽ വെച്ചാണ് കൊലപാതകം നടന്നത്. ആനന്ദ് റാം ഗൺഡ് എന്ന ഒഡീഷ സ്വദേശിയെ തലയറുത്ത് കൊലപ്പെടുത്തിയതായി ഏഷ്യാ ന്യൂസ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാരത സമൂഹത്തിൽ വിവേചനം നേരിടുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന പെർസിക്യൂഷൻ റിലീഫ് നെറ്റ്‌വർക്ക് സംഘടനയുടെ സ്ഥാപകനായ ഷിബു തോമസാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഏഷ്യാ ന്യൂസിന് കൈമാറിയത്. 40 വയസ്സുകാരനായ ആനന്ദ് റാം അഞ്ച് കുട്ടികളുടെ പിതാവായിരുന്നു. രണ്ടുമാസം മുമ്പാണ് അദ്ദേഹം മാമോദീസയിലൂടെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. ഇത് തീവ്ര ഹൈന്ദവ വാദികളെ ചൊടിപ്പിക്കുകയായിരിന്നു. ഇവര്‍ നക്സലുകൾക്ക് ആയുധം നൽകി ആനന്ദ് റാമിനെ വധിക്കുകയായിരുന്നുവെന്ന് ഷിബു തോമസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു ശേഷം സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്നു പോലും ആനന്ദ് റാം വിലക്കപ്പെട്ടിരുന്നു. ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഇന്ത്യൻ ഭരണഘടന ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ പ്രകാരം നൽകിയിരിക്കുന്ന അവകാശം ക്രൈസ്തവർക്ക് ലഭിക്കുന്നില്ലായെന്നതിന്റെ ഒടുവിലത്തെ തെളിവായാണ് ഈ സംഭവത്തെ പെർസിക്യൂഷൻ റിലീഫ് നെറ്റ്‌വർക്ക് നോക്കിക്കാണുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും അന്വേഷണം പ്രഖ്യാപിക്കണമെന്നും, ആനന്ദ് റാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-02-21-08:10:05.jpg
Keywords: കൊല

9763
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ സ്പാനിഷ് വൈദികന്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു
Content: ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റു സ്പെയിന്‍ സ്വദേശിയായ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. എഴുപത്തിരണ്ടുകാരനായ സലേഷ്യന്‍ വൈദികന്‍ ഫാ. അന്റോണിയോ സെസാര്‍ ഫെര്‍ണാണ്ടസാണ് ഫെബ്രുവരി 15നു കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ടോഗോയിലെ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് അക്രമം നടന്നതെന്നു ഫാഡാ എന്‍ഗോര്‍മാ രൂപതയിലെ ഫാ. ജേക്കബ് ലോംപോ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നോട് പറഞ്ഞു. സലേഷ്യന്‍ സഭ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടോഗോക്കും ബുര്‍ക്കിനാ ഫാസോക്കും ഇടക്കുവെച്ച് ഫാ. അന്റോണിയോ സഞ്ചരിച്ച കാര്‍ തടഞ്ഞ ആയുധധാരികളായ ഇസ്ലാമിക ജിഹാദികള്‍ കാര്‍ പരിശോധിച്ച ശേഷം കാറിലുണ്ടായിരുന്നവരോട് പുറത്തിറങ്ങുവാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വൈദികനെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി നെറ്റിയില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. അന്‍സാര്‍ ഉല്‍ ഇസ്ലാം, ജെഎന്‍ഐഎം പോലെയുള്ള ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ബുര്‍ക്കിനാ ഫാസോയില്‍ സജീവമാണ്. തീവ്രവാദികള്‍ ഗ്രാമങ്ങളില്‍ ചെന്ന് ഗ്രാമവാസികളോട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുന്നതിനാല്‍ നിരവധി ദേവാലയങ്ങളും, കൂട്ടായ്മകളും പ്രവര്‍ത്തനരഹിതമായിട്ടുണ്ടെന്നും നിരവധി ക്രിസ്ത്യാനികള്‍ പലായനം ചെയ്തിട്ടുണ്ടെന്നും ഫാ. ജേക്കബ് പറഞ്ഞു. ബുര്‍ക്കിനാ ഫാസോയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദത്തില്‍ ആശങ്കാകുലരായിരുന്ന പ്രാദേശിക കത്തോലിക്കാ സമൂഹത്തിനു വൈദികന്റെ കൊലപാതക വാര്‍ത്ത ഞെട്ടലുളവാക്കിയിരിക്കുകയാണ്.
Image: /content_image/News/News-2019-02-21-09:40:39.jpg
Keywords: വൈദിക

9764
Category: 13
Sub Category:
Heading: അശ്ലീല സിനിമ ലോകത്ത് നിന്നും ക്രിസ്തുവിന്റെ പടയാളിയായ ബ്രിറ്റ്നി മോറ
Content: മെക്സിക്കോ സിറ്റി: അശ്ലീല ചലച്ചിത്ര ലോകത്ത് നിന്നും ക്രിസ്തുവിലേക്ക് തിരിഞ്ഞു സുവിശേഷ പ്രഘോഷണ ദൗത്യം ഏറ്റെടുക്കുവാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ബ്രിറ്റ്നി ഡെ ലാ മോറ. പാപകരമായ ജീവിതത്തോട് പൂര്‍ണ്ണമായും നോ പറഞ്ഞു ഇന്ന് സുവിശേഷ വേല ചെയ്യുന്ന ബ്രിറ്റ്നി ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്. തകര്‍ന്ന കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നതാണ് തന്റെ പ്രശ്നമെന്നും, തന്റെ ശരിയായ മൂല്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ബ്രിറ്റ്നി ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഒരു ക്ലബ്ബില്‍ സ്ട്രിപ് നര്‍ത്തകിയായി ജോലി ചെയ്യുന്നതിനിടെ പതിനെട്ടാമത്തെ വയസ്സിലാണ് ബ്രിറ്റ്നിക്ക് പോണ്‍ സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നു കിട്ടിയത്. പുരുഷന്മാരുടെ മുന്നില്‍ വിവസ്ത്രയാകുമ്പോള്‍ വീട്ടില്‍ ലഭിക്കാത്തതെന്തോ തനിക്ക് ലഭിക്കുന്നത് പോലെ തോന്നിയിരുന്നുവെന്ന് ബ്രിറ്റ്നി പറയുന്നു. ലോസ് ആഞ്ചലസിലെ റൊമാന്‍സ് സിനിമ നിര്‍മ്മാതാക്കള്‍ എന്ന് പറഞ്ഞുകൊണ്ട് സമീപിച്ച രണ്ടു പുരുഷന്‍മാരാണ് ബ്രിറ്റ്നിയെ പാപകരമായ അശ്ലീല സിനിമാലോകത്തേക്ക് ക്ഷണിച്ചത്. ലൈംഗീകബന്ധത്തിലൂടെ പകരുന്ന ഒരു രോഗത്തിനു അടിമ (STD) ആണെന്ന് അറിയുന്നത് വരെ തന്റെ പുതിയ തൊഴില്‍ താന്‍ ആസ്വദിച്ചുവെന്ന് ബ്രിറ്റ്നി ഓര്‍ക്കുന്നു. രോഗബാധിതയായതിനു ശേഷമാണ് എന്ത് ജോലിയാണ് താന്‍ ചെയ്യുന്നതെന്ന് ബ്രിറ്റ്നി ചിന്തിച്ചു തുടങ്ങിയത്. എന്നാല്‍ തെറ്റ് പറ്റിയെന്ന്‍ സമ്മതിക്കുവാന്‍ മനസ്സില്ലാത്തതിനാല്‍ ബ്രിറ്റ്നി തന്റെ തൊഴില്‍ വീണ്ടും തുടര്‍ന്നു. ഇതിനു പുറമേ അവള്‍ ഹെറോയിന്‍, കൊക്കെയിന്‍ തുടങ്ങിയ മയക്കു മരുന്നുകളും ഉപയോഗിക്കുവാന്‍ തുടങ്ങി. ജഡിക പാപങ്ങൾക്ക് അടിമപ്പെട്ടു കഴിയുന്ന മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു ദല്ലാള്‍ എന്ന നിലയില്‍ ജീവിതത്തിലേക്ക് കടന്നു വന്ന മനുഷ്യനാണ് ബ്രിറ്റ്നിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ക്രമേണ അവള്‍ ദൈവവുമായി അടുത്തു. ഒരു അശ്ലീല ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ലാസ് വെഗാസിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ വെച്ച് വായിച്ച സുവിശേഷഭാഗം അവളെ പൂര്‍ണ്ണമായും മാറ്റിമറിക്കുകയായിരിന്നു. ആ നിമിഷം മുതല്‍ ഈ ജോലി തനിക്ക് വേണ്ടിയുള്ളതല്ലെന്ന് ദൈവം പറയുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടതായി ബ്രിറ്റ്നി സ്മരിക്കുന്നു. തുടര്‍ന്നു ബ്രിറ്റ്നി പാപത്തിന്റെ ചെളിക്കുണ്ടായ പോണ്‍ ഇന്‍ഡസ്ട്രിയിലെ തൊഴില്‍ ഉപേക്ഷിക്കുകയായിരുന്നു. റിച്ചാര്‍ഡ് എന്ന വചനപ്രഘോഷകനാണ് ബ്രിറ്റ്നിയെ വിവാഹം ചെയ്തത്. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി ഇരുവരും ചേര്‍ന്ന്‍ “ഫയര്‍ ആന്‍ഡ് ഫ്രഷ്” എന്ന ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ദൈവം സമ്മാനിച്ച ബോധ്യങ്ങളും ഭര്‍ത്താവിന്റെ ക്രൈസ്തവ വിശ്വാസവുമെല്ലാം ബ്രിറ്റ്നി അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. "ഏറ്റവും വലിയ ബന്ധം ദൈവവുമായുള്ള ബന്ധമാണെന്നാണ് തന്റെ ഭര്‍ത്താവ് വിശ്വസിക്കുന്നത്. അശ്ലീല സിനിമാ ലോകത്തിനു തരുവാന്‍ കഴിയാത്തത് ദൈവം നമുക്ക് തരും. പണം കൊണ്ട് വാങ്ങിക്കുവാന്‍ കഴിയാത്തവിധം നമ്മുടെ ഹൃദയാഭിലാഷങ്ങളും, ആത്മാഭിലാഷങ്ങളും ദൈവം നിറവേറ്റും, നമ്മുടെ മുറിവേറ്റ ഹൃദയങ്ങളെ ദൈവം സുഖപ്പെടുത്തും". ഈ വാക്കുകളോടെയാണ് അവര്‍ അഭിമുഖം അവസാനിപ്പിച്ചത്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പതിനായിരങ്ങളിലേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് ബ്രിറ്റ്നി.
Image: /content_image/News/News-2019-02-21-12:27:07.jpg
Keywords: അശ്ലീല, അത്ഭുത