Contents

Displaying 9461-9470 of 25173 results.
Content: 9775
Category: 1
Sub Category:
Heading: ലൈംഗീക ആരോപണങ്ങള്‍: അല്‍മായ പങ്കാളിത്തത്തോടെ പരിഹാരം കാണണമെന്ന് കർദ്ദിനാൾ ഗ്രേഷ്യസ്
Content: വത്തിക്കാന്‍ സിറ്റി: ഇരകൾക്കും സഭയ്ക്കും വേദന ഉണ്ടാക്കിയിരിക്കുന്ന, സഭയിൽ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് അൽമായ പങ്കാളിത്തത്തോടുകൂടി ബിഷപ്പുമാർ പരിഹാരം കാണണമെന്ന് ഭാരത മെത്രാന്‍ സംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ആഗോള സഭയില്‍ ഉയരുന്ന ലൈംഗീക വിവാദങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയുമുള്ള വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതി തലവന്‍മാരുടെ സമ്മേളനത്തിലായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. "കൊളീജിയാലിറ്റി- സെൻഡ് ടുഗദർ" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കവേയാണ് തങ്ങളുടെ ഉത്തരവാദിത്വത്തെ പറ്റി മെത്രാന്മാരെ കർദ്ദിനാൾ ഗ്രേഷ്യസ് ഓർമിപ്പിച്ചത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന അല്‍മായ സമൂഹത്തിന് ആരോപണങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിൽ കൂടുതൽ അവസരം നൽകണം. മറ്റേതെങ്കിലും രൂപതകളിൽ നടന്ന പ്രശ്നമാണെന്ന് പറഞ്ഞ്, തന്നെ സംബന്ധിക്കുന്ന വിഷയമല്ല എന്ന ഓർമ്മയിൽ ഗുരുതരമായ ആരോപണങ്ങളെ തള്ളി കളയരുത്. മുഴുവൻ സഭയുടെ കാര്യത്തിലും സഭയിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തം ഉണ്ടെന്നു കരുതി അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും കർദ്ദിനാൾ ഗ്രേഷ്യസ് ഓര്‍മ്മിപ്പിച്ചു. സഭ സിവിൽ നിയമത്തെ വിലമതിക്കുന്നുണ്ട്. അതിനാൽ ലൈംഗിക ആരോപണങ്ങൾ പോലുള്ള കാര്യങ്ങളിൽ ഇരകൾക്ക് നീതി നടപ്പിലാക്കാൻ സിവിൽ ഭരണകൂടവുമായി സഭ സഹകരിക്കാറുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങൾ സഭയെ പോലെതന്നെ സമൂഹത്തിന്റെ വിവിധ മേഖലകളെ ഗ്രസിച്ചിട്ടുണ്ടെന്നും, ഇതിനുള്ള പരിഹാരമാർഗം പൊതുസമൂഹത്തിനു മുഴുവനായി ഉപയോഗപ്രദമായ രീതിയിൽ സഭയിൽനിന്ന് തന്നെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Image: /content_image/News/News-2019-02-23-02:34:26.jpg
Keywords: ലൈംഗീക
Content: 9776
Category: 9
Sub Category:
Heading: നവസുവിശേഷവത്ക്കരണത്തിന് കൈത്താങ്ങായി "മിസ്‌പാ" സംഗമം നാളെ ബർമിങ്ഹാമിൽ: ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾ നയിക്കും
Content: ബർമിങ്ഹാം: ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി വ്യക്തിഗതമായും വിവിധ മിനിസ്ട്രികൾ വഴിയായും പ്രവർത്തിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ നേരിട്ട് സഹായിക്കുകയെന്ന ലക്ഷ്യവുമായി യുകെയിൽനിന്നും ഏതാനും വർഷങ്ങളായി പ്രത്യേക ചാരിറ്റബിൾ ട്രസ്റ്റ് ആയി പ്രവർത്തിക്കുന്ന "മിസ്‌പാ ഫൌണ്ടേഷൻ" നാളെ ബർമിങ്ഹാമിൽ ഒത്തുചേരുന്നു. പരിശുദ്ധാത്മ പ്രേരണയാൽ, മിസ്പയെ നാളിതുവരെയായി സാമ്പത്തികമായി സഹായിക്കുകകും ഇനിയും അതിന് താല്പര്യപ്പെടുന്നവരെയും ട്രസ്റ്റ് അംഗങ്ങൾ ഈ ഏകദിന ആത്മീയ ശുശ്രൂഷാസംഗമത്തിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.വി.കുർബാന ,ആരാധന ,വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ മേഖലകളിൽ ദൈവിക ശുശ്രൂഷചെയ്യുന്ന നിരവധിപേരെ മിസ്‌പാ ഫൌണ്ടേഷൻ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു. നാളെ 24/02/19 ഞായറാഴ്ച രാവിലെ 9 മുതൽ 4 വരെയാണ് പരിപാടികൾ.ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. **ADDRESS: ST.JERARD CATHOLIC CHURCH <br> 2 RENFREW SQUARE <br> BIRMINGHAM <br> B35 6JT. **കൂടുതൽ വിവരങ്ങൾക്ക്; ഫ്രാൻസിസ് സേവ്യർ ‭07402 080850‬.
Image: /content_image/Events/Events-2019-02-23-02:39:57.jpg
Keywords: സോജി
Content: 9777
Category: 1
Sub Category:
Heading: പ്രേഷിത മേഖല നവീകരിക്കാന്‍ ഈശോ സഭാംഗങ്ങളെ ക്ഷണിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രേഷിത മേഖല നവീകരിക്കാന്‍ കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്ന്യാസ സമൂഹമായ ഈശോ സഭാംഗങ്ങളെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. ആഗോള ജെസ്യൂട്ട് സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. അര്‍തൂറൊ സോസക്കു സ്വന്തം കൈപ്പടയില്‍ അയച്ച കത്തിലാണ് ജെസ്യൂട്ട് അംഗം കൂടിയായ ഫ്രാന്‍സിസ് പാപ്പ നവീകരണ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. പാപ്പായുടെ അപ്പസ്തോലിക പ്രബോധനാധികാരം, സിനഡു സമ്മേളനങ്ങള്‍, ദേശീയ മെത്രാന്‍ സമിതികളുടെ പ്രബോധനങ്ങള്‍, ഇവാഞ്ചലിയം ഗോഡിയം എന്ന അപ്പസ്തോലിക പ്രബോധനം എന്നിവയെ ആധാരമാക്കിയാണ് ഈശോസഭയുടെ പ്രേഷിത ശുശ്രൂഷ മേഖലകള്‍ വ്യാപിപ്പിക്കുവാന്‍ നവീകരണ നിര്‍ദ്ദേശങ്ങള്‍ പാപ്പ നല്‍കിയിരിക്കുന്നത്. 2019 മുതല്‍ 2029 വരെയുള്ള അടുത്ത പത്തു വര്‍ഷക്കാലത്തേയ്ക്കുള്ളതാണ് നവീകരണ പദ്ധതി. ഫാ. അര്‍തൂറൊ സോസ തന്നെയാണ് പാപ്പ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. വിവിധ പ്രേഷിത സാഹചര്യങ്ങള്‍ക്കും സഭയിലെ വിവിധ ഗ്രൂപ്പുകള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ പുതുമയാര്‍ന്ന രീതികള്‍ അവലംബിക്കേണ്ടതുണ്ടെന്ന് സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍തൂറൊ സോസാ വ്യക്തമാക്കി. പ്രേഷിത മേഖല നഗര പ്രാന്തങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. യുവജനങ്ങളുടെ കൂടെയായിരിക്കണമെങ്കില്‍ ലോകത്തിന്‍റെ ഗതി മാറ്റങ്ങളെ അവരുടെ കാഴ്ചപ്പാടില്‍ കാണാന്‍ ഓരോ ഈശോസഭാംഗത്തിനും സാധിക്കുകയെന്നതാണ് ഈ മേഖലയിലെ വലിയ ഉത്തരവാദിത്ത്വമെന്നും പാപ്പ കത്തില്‍ രേഖപ്പെടുത്തിയതായി ഫാ. അര്‍തൂറൊ സോസ പറഞ്ഞു.
Image: /content_image/News/News-2019-02-23-07:25:39.jpg
Keywords: ജെസ്യൂ, ഈശോ
Content: 9778
Category: 1
Sub Category:
Heading: വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന വിവാദ ബില്ലുമായി കാലിഫോർണിയയും
Content: കാലിഫോര്‍ണിയ: ഓസ്ട്രേലിയായ്ക്കു പിന്നാലെ വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന വിവാദ ബില്ലുമായി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയും. ജെറി ഹിൽ എന്ന നിയമനിർമ്മാണ സഭാംഗമാണ് കാലിഫോർണിയ സെനറ്റിൽ ബുധനാഴ്ച 'ബിൽ 360' എന്ന ബില്‍ അവതരിപ്പിച്ചത്. കുട്ടികൾക്കെതിരേ നടന്ന ലൈംഗിക അതിക്രമങ്ങൾ കുമ്പസാരക്കൂട്ടിൽ വച്ച് വൈദികർ അറിഞ്ഞാൽ അത് സർക്കാരിനെ അറിയിക്കണമെന്നാണ് ബില്ലിൽ അനുശാസിക്കുന്നത്. നിലവില്‍ ലൈംഗിക കുറ്റകൃത്യങ്ങളെ പറ്റിയുള്ള വിവരങ്ങൾ വൈദികർ സിവിൽ ഭരണാധികാരികളെ അറിയിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിൽ നിന്നും വൈദികർക്ക് ഇളവ് നൽകിയിരിന്നു. ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ബില്ലില്‍ സൂചിപ്പിക്കുന്നത്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിൽ നിന്ന് കാനൻ നിയമം വൈദികരെ വിലക്കുന്നുണ്ട്. പൗരോഹിത്യം എന്ന ശുശ്രൂഷയുടെ മഹത്വം കൊണ്ടും, കുമ്പസാരിക്കാൻ എത്തുന്ന വ്യക്തികളോടുള്ള ബഹുമാനം കൊണ്ടും കുമ്പസാരരഹസ്യം രഹസ്യമായിത്തന്നെ വയ്ക്കണമെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും അനുശാസിക്കുന്നുണ്ട്. എന്നാൽ പുരോഹിതർക്ക് ഇളവ് നൽകരുത് എന്നാണ് ജെറി ഹിൽ പറയുന്നത്. പുതിയ ബില്ലിലൂടെ മതസ്വാതന്ത്ര്യത്തിനെയാണ് ജെറി ഹിൽ ലക്ഷ്യം വയ്ക്കുന്നതെന്ന് കാലിഫോർണിയ മെത്രാൻ സമിതിയുടെ വക്താവ് പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. കുമ്പസാര രഹസ്യം പുറത്ത് വെളിപ്പെടുത്താൻ വേണ്ടി വൈദികരെ നിർബന്ധിക്കുന്ന ബില്ല് പാശ്ചാത്യലോകത്ത് ഇതാദ്യമായല്ല. പ്രായപൂർത്തിയാകാത്തവർക്കെതിരെ നടന്ന, കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള കുമ്പസാരരഹസ്യം വൈദികര്‍ വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം ഓസ്ട്രേലിയയിലെ റോയൽ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞ വർഷം നിർദ്ദേശിച്ചതു വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കാലിഫോര്‍ണിയയും സമാന രീതിയില്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നത്.
Image: /content_image/News/News-2019-02-23-08:13:19.jpg
Keywords: കുമ്പസാര
Content: 9779
Category: 18
Sub Category:
Heading: 'സിസ്റ്റർ കൺസിലിയയുടെ മോചനത്തിനായി നീതിബോധമുള്ള സമൂഹം പ്രതികരിക്കണം'
Content: കൊച്ചി: ലോകം ആദരിക്കുന്ന വിശുദ്ധ മദർ തെരേസയുടെ സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ കൺസിലിയ ബസ്‌ലയെ തടവറയിൽ പീഡിപ്പിക്കുന്ന ക്രൂരതയ്ക്കെതിരെ നീതിബോധമുള്ള സമൂഹം പ്രതിഷേധിക്കണമെന്ന്‍ കെ‌സി‌ബി‌സി പ്രോലൈഫ് സമിതി പ്രസിഡന്‍റ് സാബു ജോസ്. മാസങ്ങളായി ജാമ്യം നിഷേധിച്ചു സിസ്റ്ററിനെ തടവറയിൽ പാർപ്പിച്ചിരിക്കുന്ന സംഭവങ്ങൾ സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ .തിയഡോർ മസ്‌കറിനാസ് മാധ്യമങ്ങളിലൂടെ വിശദീകരിച്ചത് മനസാക്ഷിയുള്ള മുഴുവൻ മനുഷ്യര്‍ക്കും വേദനയുളവാക്കുന്നതാണ്. ദൈവ മഹത്വത്തിനായി നന്മകൾ ചെയ്യുന്ന മനുഷ്യ ജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ മാതൃകാപുർവം പ്രവർത്തിക്കുന്ന സന്യാസസമൂഹത്തിലെ സിസ്റ്ററിനെ എത്രയും വേഗം ജയിലിൽ നിന്നും മോചിപ്പിക്കുവാൻ അവശ്യമായ സാഹചര്യം ഒരുക്കുവാൻ നീതിബോധമുള്ള മുഴുവൻ പ്രസ്ഥാനങ്ങളും വ്യക്തികളും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോള്‍ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ രാഷ്ട്രീയ താത്പര്യം വെളിവാക്കുന്ന പല തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.
Image: /content_image/India/India-2019-02-23-08:26:14.jpg
Keywords: കന്യാസ്
Content: 9780
Category: 1
Sub Category:
Heading: അബോര്‍ഷന്‍ അനുകൂലികള്‍ക്ക് രോഷം: അണ്‍പ്ലാന്‍ഡ്ന് ‘R’ റേറ്റിംഗ്
Content: വാഷിംഗ്‌ടണ്‍ ഡിസി: പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പ്രോലൈഫ് പ്രവര്‍ത്തകയിലേക്കുള്ള അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥ പറയുന്ന പ്രോലൈഫ് ചലച്ചിത്രമായ ‘അണ്‍പ്ലാന്‍ഡ്’നു അമേരിക്കന്‍ ചലച്ചിത്ര അസോസിയേഷന്റെ 'ആര്‍' റേറ്റിംഗ്. അമേരിക്കയില്‍ R റേറ്റിംഗ് ലഭിക്കുന്ന സിനിമകള്‍ 17 വയസ്സിനു താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ കൂടെയോ, മുതിര്‍ന്ന സംരക്ഷകരുടെ കൂടേയോ കാണുവാനേ സാധിക്കുകയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തീരുമാനം ദൗര്‍ഭാഗ്യകരവും, അപ്രതീക്ഷവുമാണെന്നാണ് സിനിമയുടെ സംവിധായകര്‍ പറയുന്നത്. പ്രോലൈഫ് സന്ദേശമായതിനാലാണ് റേറ്റിംഗ് കുറക്കാനുള്ള കാരണമെന്നു ചിത്രത്തിന്‍റെ സംവിധായകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹോളിവുഡില്‍ രാഷ്ട്രീയം നിലനില്‍ക്കുന്നിടത്തോളം കാലം പ്രോലൈഫ് സിനിമക്ക് 'ആര്‍' റേറ്റിംഗ് ലഭിച്ചതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് സംവിധായകരില്‍ ഒരാളായ ചക്ക് കോണ്‍സല്‍മാന്‍ പറഞ്ഞു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ ഇതിലും അസ്വസ്ഥതയുളവാക്കുന്ന അശ്ലീല/അക്രമ രംഗങ്ങള്‍ കുത്തി നിറച്ചിട്ടുള്ളതാണെന്നും അവക്കെല്ലാം PG-13 റേറ്റിംഗാണ് നല്‍കിയതെന്നും സിനിമയുടെ മറ്റൊരു സംവിധായകനായ കാരി സോളമന്‍ പറഞ്ഞു. R റേറ്റിംഗാണ് ലഭിച്ചതെങ്കിലും കുട്ടികളുമൊത്ത് ഈ സിനിമ കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും സംവിധായകര്‍ ഒന്നടങ്കം സമ്മതിക്കുന്നു. അബോര്‍ഷന്‍ പ്രസ്ഥാനത്തില്‍ നിന്നും പ്രോലൈഫ് നേതൃത്വത്തിലേക്കുള്ള അബ്ബി ജോണ്‍സന്റെ മാനസാന്തര കഥ രേഖപ്പെടുത്തിയിരിക്കുന്ന ‘അണ്‍പ്ലാന്‍ഡ്’ എന്ന ജീവചരിത്രമാണ് സിനിമക്കാധാരം. ആഷ്‌ലി ബ്രാച്ചറാണ് അബിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. പ്യുവര്‍ഫ്ലിക്സ്സാണ് സിനിമ വിതരണം ചെയ്യുന്നത്. ഇവര്‍ വിതരണം ചെയ്തിട്ടുള്ളതില്‍ 'ആര്‍' റേറ്റിംഗ് ലഭിക്കുന്ന ആദ്യ സിനിമയാണിത്‌. മാര്‍ച്ച് 29-ന് ചിത്രം അമേരിക്കയില്‍ റിലീസാവും.
Image: /content_image/News/News-2019-02-23-11:49:58.jpg
Keywords: ചലച്ചി
Content: 9781
Category: 10
Sub Category:
Heading: രവിചന്ദ്രന്റെ 'ബൈബിള്‍ പാണ്ഡിത്യ'ത്തിന്റെ ഞെട്ടല്‍ മാറാതെ സോഷ്യല്‍ മീഡിയ
Content: കൊച്ചി: ദൈവീക അസ്ഥിത്വത്തെ നിഷേധിച്ചുള്ള പ്രഭാഷണങ്ങളിലൂടെ നിരീശ്വരവാദികളുടെ നേതാവായി മാറിയ പ്രമുഖ യുക്തിവാദി പ്രൊഫ. രവിചന്ദ്രന്റെ 'ബൈബിള്‍ ജ്ഞാന'ത്തില്‍ മൂക്കത്ത് വിരല്‍വെച്ചു സോഷ്യല്‍ മീഡിയ. നിരീശ്വരവാദികള്‍ റോള്‍ മോഡലായി കണക്കാക്കുന്ന രവിചന്ദ്രന്റെ ബൈബിള്‍ വിമര്‍ശന ചര്‍ച്ചയില്‍ പറഞ്ഞ പമ്പര വിഡ്ഢിത്തരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പഴയ നിയമത്തില്‍ 27 പുസ്തകങ്ങള്‍ ഉണ്ടായിരിന്നുവെന്നാണ് വര്‍ഷങ്ങളായി ബൈബിള്‍ വിമര്‍ശനം നടത്തുന്ന ഇദ്ദേഹത്തിന്റെ പാണ്ഡിത്യം. പഴയ നിയമ പുസ്തകങ്ങളുടെ പേരാണു ഓൾഡ് ടെസ്റ്റമെന്റ്, ന്യൂ ടെസ്റ്റമെന്റ് എന്നൊക്കെ പറയുന്നതെന്നും അതില്‍ നാല് സുവിശേഷമുണ്ടെന്നും മാത്യു അഥവാ മത്തായി, മാർക്ക് അഥവാ 'മിഖായേൽ' ആണെന്നും ഇദ്ദേഹം ശ്രോതാക്കളോട് പറയുന്നു. ദൈവീക അസ്തിത്വത്തെ നിഷേധിക്കുവാന്‍ അഗാധ പാണ്ഡിത്യം ഉണ്ടെന്ന് യുക്തിവാദികള്‍ കരുതുന്ന തങ്ങളുടെ നേതാവിന് പറ്റിയ അബദ്ധത്തിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ നിരീശ്വരവാദികള്‍. നൂലിഴ ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ആളുകളെ വിഡ്ഢികളാക്കുന്ന രവിചന്ദ്രന്റെ മുഖംമൂടി അഴിഞ്ഞുവീണെന്നാണ് സോഷ്യല്‍ മീഡിയായില്‍ ഭൂരിഭാഗം പേരും കുറിക്കുന്നത്. 'മിഖായേലിന്റെ സുവിശേഷം' വാങ്ങി നല്‍കാമോ എന്ന ചോദ്യമുയര്‍ത്തുന്നതും നിരവധി പേരാണ്. ക്രിസ്തുവിന്റെ ദൈവീക അസ്ഥിതത്വത്തെ ചോദ്യം ചെയ്യുന്ന രവി ചന്ദ്രന്റെ ഏകപക്ഷീയമായ ക്ലാസുകള്‍ യാതൊരു യുക്തിയുമില്ലാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടിരിന്നു. നിരീശ്വരവാദികളുടെ കൂട്ടായ്മയായ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിനെയും രവിചന്ദ്രനെയും ക്രൈസ്തവ ഗ്രൂപ്പായ 'സാക്ഷി' പല തവണ തുറന്ന സംവാദത്തിന് ക്ഷണിച്ചെങ്കിലും അതില്‍ നിന്നു അവര്‍ പിന്‍മാറുകയായിരിന്നു. ക്രൈസ്തവരുമായുള്ള സംവാദത്തില്‍ നിന്ന്‍ ഒളിച്ചോടി ഏകപക്ഷീയമായി ക്ലാസെടുത്ത് ആളുകളെ വിഡ്ഢികളാക്കുന്ന രവി ചന്ദ്രന്റെ ഓരോ വാക്കുകളും പഠനവും പമ്പര വിഡ്ഡിത്തമാണെന്ന്‍ വ്യക്തമാക്കികൊണ്ട് എറണാകുളം ടൌണ്‍ ഹാളില്‍ കഴിഞ്ഞ ദിവസമാണ് സെമിനാര്‍ നടന്നത്. എന്തായാലും ഇന്ത്യക്ക് അകത്തും പുറത്തും ക്ലാസുകള്‍ എടുത്തു ബൈബിളിനെയും ദൈവീക അസ്തിത്വത്തെയും വിമര്‍ശിക്കുന്ന നിരീശ്വര നേതാവിന്റെ 'പാണ്ഡിത്യം' പുറത്തുവന്നതിന്റെ ആവേശത്തിലാണ് ഭൂരിഭാഗം പേരും.
Image: /content_image/News/News-2019-02-24-02:46:17.jpg
Keywords: നിരീശ്വര
Content: 9782
Category: 18
Sub Category:
Heading: 'കേരള ചര്‍ച്ച് ബില്‍' ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളി: ഇരിങ്ങാലക്കുട രൂപത
Content: ഇരിങ്ങാലക്കുട: കേരള നിയമ പരിഷ്‌കരണ കമ്മിഷന്‍ പുറത്തിറക്കിയ 'കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ - 2019' ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ഒരു തരത്തിലും പക്ഷപാതപരമായ ഈ ബില്‍ അംഗീകരിക്കാനാകില്ലെന്നും അതിനാല്‍, വിശ്വാസിസമൂഹത്തിന് അസ്വീകാര്യമാണെന്നും ഇരിങ്ങാലക്കുട രൂപത. രൂപതാ ഭവനത്തില്‍ നടന്ന അടിയന്തിര യോഗത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സഭയുടെ ഭരണസംവിധാനങ്ങളില്‍ കൈക്കടത്താന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വര വാദികള്‍ക്കും വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും അവസരം കൊടുക്കില്ലെന്നും പൂര്‍വികരുടെ രക്തവും വിയര്‍പ്പും അധ്വാനവും വഴി കെട്ടിപ്പടുത്ത ഇടവകകളെയും സ്ഥാപനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാന്‍ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ചര്‍ച്ച് ആക്ടിന്റെ കരടു ബില്‍ തള്ളിക്കളയുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. തൃശൂര്‍ അതിരൂപതാംഗവും എകെസിസി പ്രസിഡന്റുമായ അഡ്വ. ബിജു കുണ്ടുകുളം 'ചര്‍ച്ച് ബില്‍ -2019: പ്രത്യാഘാതങ്ങളും സഭാവിരുദ്ധതയും' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നിരത്തിക്കൊണ്ട് സമീപ ഭാവിയില്‍ സഭയെ ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ചര്‍ച്ച് ബില്ലെന്നും തര്‍ക്കങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച് സഭയെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഡ്വ. ബിജു പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കേന്ദ്രസമിതി ഭാരവാഹികള്‍, കൈക്കാരന്മാര്‍, യുവജന സംഘടനാ പ്രതിനിധികള്‍, ഏകോപന സമിതി അംഗങ്ങള്‍, വൈദിക-സന്യസ്ത പ്രതിനിധികള്‍ എന്നിവരടങ്ങിയ പ്രത്യേക സമ്മേളനത്തില്‍ ഒരു തരത്തിലും ഈ ബില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പാടില്ലായെന്നും വേണ്ടിവന്നാല്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും രണ്ടായിരം വര്‍ഷം പഴക്കമുള്ള സഭയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടായെന്നും സദസ് ഒന്നടങ്കം ഏകസ്വരത്തില്‍ പറഞ്ഞു. ഫെബ്രുവരി 14 ന് കാശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ഇന്ത്യന്‍ ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് 40 ദീപങ്ങള്‍ തെളിയിക്കുകയും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ജവാന്മാരെ ആദരിച്ചുകൊണ്ട് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സമ്മേളനാന്തരം രൂപതാ ഭവനത്തിന്റെ മുന്‍പില്‍ എല്ലാവരും അണിനിരന്ന് വിശ്വാസ പ്രഖ്യാപനം നടത്തി. മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറുനൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത അടിയന്തിര സമ്മേളനത്തില്‍ വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ദീപക് ജോസഫ് ആട്ടോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-24-01:31:48.jpg
Keywords: ഇരിങ്ങാല
Content: 9783
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍: വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റമെന്ന് താമരശേരി രൂപത
Content: താമരശേരി: വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മേലുള്ള ഏറ്റവും പുതിയ കടന്നു കയറ്റമാണ് ചര്‍ച്ച് ബില്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങളെന്ന് താമരശേരി രൂപത വൈദിക സമിതി യോഗം. ഇടവകയുടെ സ്വത്ത് ഇടവക ജനത്തിന്റേതാണ് എന്നതില്‍ യാതൊരു സംശയത്തിനും ഇടയില്ലാതിരിക്കെ പുതിയ നീക്കം സംശയത്തിന്റെ നിഴലിലാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇടവകയുടെയും ഇടവകാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഇടവക പൊതുയോഗത്തില്‍ അവതരിപ്പിച്ച് രൂപതാ കച്ചേരിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച് ഇടവക പൊതുയോഗം നിശ്ചയിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്നതും ഇന്‍കം ടാക്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന വരുമാനങ്ങളുണ്ടെങ്കില്‍ കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമാണ്. ബില്ലിന് കാരണമായി പറയുന്ന വസ്തുത സഭയുടെ സ്വത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ കുന്നുകൂടുന്നു എന്നതാണ്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ ചര്‍ച്ച് ബില്‍ അനുശാസിക്കുന്ന ഏകാംഗ െ്രെടബൂണലോ മൂന്നംഗ െ്രെടബൂണലോ മറ്റു സിവില്‍ െ്രെടബൂണലുകളുടെ പരിധിക്കു പുറത്തായിരിക്കും എന്നതും ആശങ്കാ ജനകമാണ്. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-24-01:46:19.jpg
Keywords: താമര
Content: 9784
Category: 1
Sub Category:
Heading: പ്രഥമ കര്‍ദ്ദിനാളിന്റെ സ്മരണയില്‍ ദക്ഷിണ കൊറിയന്‍ ജനത
Content: സിയോള്‍: ദക്ഷിണ കൊറിയയുടെ പ്രഥമ കര്‍ദ്ദിനാളും ആത്മീയ നേതാവുമായ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം സൌ-ഹ്വാന്റെ പത്താം ചരമവാര്‍ഷികാചരണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 16-ന് മ്യോങ്ങ്ദോങ്ങ് കത്തീഡ്രലില്‍ നടന്ന പത്താം ചരമവാര്‍ഷിക ഓര്‍മ്മയാചരണത്തില്‍ മൂവായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. നിരവധി മെത്രാന്മാരും, പുരോഹിതരും സന്നിഹിതരായിരിന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദക്ഷിണ കൊറിയയിലെ അപ്പസ്തോലിക പ്രതിനിധിയായ ആല്‍ഫ്രെഡ് സ്യൂരെബ് മെത്രാപ്പോലീത്തയും കൊറിയയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ചെയര്‍മാനായ മെത്രാപ്പോലീത്ത ഹിജിനസ് കിം ഹീ-ജുങ്ങും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള നേതാക്കന്മാരും ചടങ്ങില്‍ എത്തിയിരിന്നു. കലാ-കായിക, വിനോദ വകുപ്പ് വൈസ് മിനിസ്റ്ററായ കിം യോങ്ങ്-സാം ദക്ഷിണ കൊറിയന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ എഴുതിയ നല്‍കിയ പ്രസംഗം വായിച്ചു. 1968-98 കാലയളവില്‍ സിയോള്‍ രൂപതയിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്ന ബിഷപ്പ് കിമ്മിനെ 1969-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് ദക്ഷിണ കൊറിയയിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. സൈനീക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിന്റേതായ ഇരുണ്ട കാലഘട്ടങ്ങളില്‍ ദക്ഷിണ കൊറിയന്‍ സഭയെ നയിക്കുകയും, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയും ചെയ്ത ആളായിരിന്നു അദ്ദേഹം. 1987-ല്‍ മ്യോങ്ങ്ദോങ്ങ് കത്തീഡ്രലില്‍ വിദ്യാര്‍ത്ഥികളെ പിടികൂടുവാന്‍ എത്തിയ പോലീസിനോട് “വിദ്യാര്‍ത്ഥികളെ പിടിക്കണമെങ്കില്‍ നിങ്ങള്‍ക്കാദ്യം എന്നെ ഇല്ലാതാക്കണം” എന്ന്‍ തുറന്ന്‍ പറഞ്ഞു വിശ്വാസം പ്രഘോഷിച്ച ധീരനായ വ്യക്തികൂടിയായിരിന്നു അദ്ദേഹം. 2009 ഫെബ്രുവരി 16-നാണ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം ഇഹലോക വാസം വെടിയുന്നത്. അന്നു നാലുലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
Image: /content_image/News/News-2019-02-24-02:35:03.jpg
Keywords: കൊറിയ