category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രവിചന്ദ്രന്റെ 'ബൈബിള്‍ പാണ്ഡിത്യ'ത്തിന്റെ ഞെട്ടല്‍ മാറാതെ സോഷ്യല്‍ മീഡിയ
Contentകൊച്ചി: ദൈവീക അസ്ഥിത്വത്തെ നിഷേധിച്ചുള്ള പ്രഭാഷണങ്ങളിലൂടെ നിരീശ്വരവാദികളുടെ നേതാവായി മാറിയ പ്രമുഖ യുക്തിവാദി പ്രൊഫ. രവിചന്ദ്രന്റെ 'ബൈബിള്‍ ജ്ഞാന'ത്തില്‍ മൂക്കത്ത് വിരല്‍വെച്ചു സോഷ്യല്‍ മീഡിയ. നിരീശ്വരവാദികള്‍ റോള്‍ മോഡലായി കണക്കാക്കുന്ന രവിചന്ദ്രന്റെ ബൈബിള്‍ വിമര്‍ശന ചര്‍ച്ചയില്‍ പറഞ്ഞ പമ്പര വിഡ്ഢിത്തരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പഴയ നിയമത്തില്‍ 27 പുസ്തകങ്ങള്‍ ഉണ്ടായിരിന്നുവെന്നാണ് വര്‍ഷങ്ങളായി ബൈബിള്‍ വിമര്‍ശനം നടത്തുന്ന ഇദ്ദേഹത്തിന്റെ പാണ്ഡിത്യം. പഴയ നിയമ പുസ്തകങ്ങളുടെ പേരാണു ഓൾഡ് ടെസ്റ്റമെന്റ്, ന്യൂ ടെസ്റ്റമെന്റ് എന്നൊക്കെ പറയുന്നതെന്നും അതില്‍ നാല് സുവിശേഷമുണ്ടെന്നും മാത്യു അഥവാ മത്തായി, മാർക്ക് അഥവാ 'മിഖായേൽ' ആണെന്നും ഇദ്ദേഹം ശ്രോതാക്കളോട് പറയുന്നു. ദൈവീക അസ്തിത്വത്തെ നിഷേധിക്കുവാന്‍ അഗാധ പാണ്ഡിത്യം ഉണ്ടെന്ന് യുക്തിവാദികള്‍ കരുതുന്ന തങ്ങളുടെ നേതാവിന് പറ്റിയ അബദ്ധത്തിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ നിരീശ്വരവാദികള്‍. നൂലിഴ ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ആളുകളെ വിഡ്ഢികളാക്കുന്ന രവിചന്ദ്രന്റെ മുഖംമൂടി അഴിഞ്ഞുവീണെന്നാണ് സോഷ്യല്‍ മീഡിയായില്‍ ഭൂരിഭാഗം പേരും കുറിക്കുന്നത്. 'മിഖായേലിന്റെ സുവിശേഷം' വാങ്ങി നല്‍കാമോ എന്ന ചോദ്യമുയര്‍ത്തുന്നതും നിരവധി പേരാണ്. ക്രിസ്തുവിന്റെ ദൈവീക അസ്ഥിതത്വത്തെ ചോദ്യം ചെയ്യുന്ന രവി ചന്ദ്രന്റെ ഏകപക്ഷീയമായ ക്ലാസുകള്‍ യാതൊരു യുക്തിയുമില്ലാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടിരിന്നു. നിരീശ്വരവാദികളുടെ കൂട്ടായ്മയായ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിനെയും രവിചന്ദ്രനെയും ക്രൈസ്തവ ഗ്രൂപ്പായ 'സാക്ഷി' പല തവണ തുറന്ന സംവാദത്തിന് ക്ഷണിച്ചെങ്കിലും അതില്‍ നിന്നു അവര്‍ പിന്‍മാറുകയായിരിന്നു. ക്രൈസ്തവരുമായുള്ള സംവാദത്തില്‍ നിന്ന്‍ ഒളിച്ചോടി ഏകപക്ഷീയമായി ക്ലാസെടുത്ത് ആളുകളെ വിഡ്ഢികളാക്കുന്ന രവി ചന്ദ്രന്റെ ഓരോ വാക്കുകളും പഠനവും പമ്പര വിഡ്ഡിത്തമാണെന്ന്‍ വ്യക്തമാക്കികൊണ്ട് എറണാകുളം ടൌണ്‍ ഹാളില്‍ കഴിഞ്ഞ ദിവസമാണ് സെമിനാര്‍ നടന്നത്. എന്തായാലും ഇന്ത്യക്ക് അകത്തും പുറത്തും ക്ലാസുകള്‍ എടുത്തു ബൈബിളിനെയും ദൈവീക അസ്തിത്വത്തെയും വിമര്‍ശിക്കുന്ന നിരീശ്വര നേതാവിന്റെ 'പാണ്ഡിത്യം' പുറത്തുവന്നതിന്റെ ആവേശത്തിലാണ് ഭൂരിഭാഗം പേരും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/KnightsTemplarIndia/videos/1184901228346416/?__xts__[0]=68.ARCEfgAbTrV19zt291AEig_8Qtag_ShH0SgrisG6FEOF2mGdY2zE2uMrvODHH2KGh-4AsCB3GctQdtS4HFPCJczCUeFrwk-9NXslgfFE8r6YhJpClSWA
News Date2019-02-24 09:14:00
Keywordsനിരീശ്വര
Created Date2019-02-24 06:29:52