category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'സിസ്റ്റർ കൺസിലിയയുടെ മോചനത്തിനായി നീതിബോധമുള്ള സമൂഹം പ്രതികരിക്കണം'
Contentകൊച്ചി: ലോകം ആദരിക്കുന്ന വിശുദ്ധ മദർ തെരേസയുടെ സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ കൺസിലിയ ബസ്‌ലയെ തടവറയിൽ പീഡിപ്പിക്കുന്ന ക്രൂരതയ്ക്കെതിരെ നീതിബോധമുള്ള സമൂഹം പ്രതിഷേധിക്കണമെന്ന്‍ കെ‌സി‌ബി‌സി പ്രോലൈഫ് സമിതി പ്രസിഡന്‍റ് സാബു ജോസ്. മാസങ്ങളായി ജാമ്യം നിഷേധിച്ചു സിസ്റ്ററിനെ തടവറയിൽ പാർപ്പിച്ചിരിക്കുന്ന സംഭവങ്ങൾ സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ .തിയഡോർ മസ്‌കറിനാസ് മാധ്യമങ്ങളിലൂടെ വിശദീകരിച്ചത് മനസാക്ഷിയുള്ള മുഴുവൻ മനുഷ്യര്‍ക്കും വേദനയുളവാക്കുന്നതാണ്. ദൈവ മഹത്വത്തിനായി നന്മകൾ ചെയ്യുന്ന മനുഷ്യ ജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ മാതൃകാപുർവം പ്രവർത്തിക്കുന്ന സന്യാസസമൂഹത്തിലെ സിസ്റ്ററിനെ എത്രയും വേഗം ജയിലിൽ നിന്നും മോചിപ്പിക്കുവാൻ അവശ്യമായ സാഹചര്യം ഒരുക്കുവാൻ നീതിബോധമുള്ള മുഴുവൻ പ്രസ്ഥാനങ്ങളും വ്യക്തികളും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോള്‍ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ രാഷ്ട്രീയ താത്പര്യം വെളിവാക്കുന്ന പല തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-23 14:06:00
Keywordsകന്യാസ്
Created Date2019-02-23 13:56:14