Contents
Displaying 9501-9510 of 25173 results.
Content:
9815
Category: 1
Sub Category:
Heading: മനുഷ്യ ജീവന്‍ സമ്മാനം, വധശിക്ഷക്കെതിരെ വീണ്ടും സ്വരമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വധശിക്ഷക്കെതിരായ തന്റെ നിലപാട് വീണ്ടും പരസ്യമായി തുറന്ന്‍ പറഞ്ഞു ഫ്രാന്‍സിസ് പാപ്പ. മനുഷ്യ ജീവന്‍ എല്ലാ അവകാശങ്ങളുടെയും ഉറവിടവും ഏറ്റവും പരമ പ്രധാനവുമായ സമ്മാനവുമാണെന്നും ജീവിക്കുവാനുള്ള ഓരോ വ്യക്തികളുടെയും അവകാശത്തിന്റെ കടുത്ത ലംഘനമാണ് മരണശിക്ഷയെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരി 27ന് വധശിക്ഷക്കെതിരായി ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍വെച്ച് നടന്ന ഏഴാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലഘു വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം. വ്യക്തികളുടെയും, സമൂഹത്തിന്റേയും പൊതു നന്മക്കും സുരക്ഷക്കും ഭീഷണിയായിട്ടുള്ള ഇത്തരം അപരാധങ്ങള്‍ ചില സമൂഹങ്ങളില്‍ കണ്ടുവരുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെങ്കില്‍ തടവ് ശിക്ഷപോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും, മാനസാന്തരത്തിനുള്ള അവസരം പോലും വധശിക്ഷയിലൂടെ ഇല്ലാതാകുവാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മരണശിക്ഷയെ തങ്ങളുടെ ശിക്ഷാ സംവിധാനങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ്. ദൈവത്തിന്റെ ഛായയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ജീവന്‍ ഒരുപോലെ പ്രധാനമാണ്. ജീവന്റെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. തിരുസഭ എപ്പോഴും ജീവനുവേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും, വധശിക്ഷയെ സംബന്ധിച്ച സഭയുടെ കാഴ്ചപ്പാട് പക്വമാണെന്നും, കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ വിശ്വാസ തിരുസംഘം വധശിക്ഷയെ സംബന്ധിച്ച പുതിയ പ്രബോധനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ഞാനും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ പങ്ക് ചേരുന്നു. ഓരോ മനുഷ്യന്റേയും ജീവിതാന്തസ്സ് അംഗീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്, അതിനാല്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടുത്താതെ സമൂഹ നന്മക്കായി ഉപയോഗിക്കാം" എന്ന ആശംസയോടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2019-02-28-10:42:17.jpg
Keywords: വധശിക്ഷ

9816
Category: 1
Sub Category:
Heading: ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ കേരള സഭക്ക് ആവശ്യമില്ല: സംയുക്ത ക്രൈസ്തവ സമ്മേളനം
Content: ചങ്ങനാശ്ശേരി: സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 കേരള ക്രൈസ്തവ സഭയ്ക്ക് ആവശ്യമില്ലായെന്നും സഭാ സ്വത്തുക്കളുടെ ഭരണത്തിന് വ്യവസ്ഥാപിതവും പരമ്പരാഗതവുമായ രീതിയും സുതാര്യമായ സംവിധാനങ്ങളും കേരളത്തിലെ സഭകള്‍ക്കുണ്ടെന്നും ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന സംയുക്ത ക്രൈസ്തവ സമ്മേളനം. ഇത് നൂറ്റാണ്ടുകളായി സഭാ നിയമമനുസരിച്ചും രാജ്യനിയമങ്ങള്‍ക്ക് വിധേയപ്പെട്ടും നിര്‍വ്വഹിച്ചു വരികയാണെന്നും സമ്മേളനം വ്യക്തമാക്കി. സ്വത്തുക്കളെ സംബന്ധിച്ചും സഭാംഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളെ സംബന്ധിച്ചും പരിഹാര വേദികളും മാര്‍ഗ്ഗങ്ങളും സഭയില്‍ ഉണ്ട്. കൂടാതെ നിലവില്‍ രാജ്യത്തെ നിയമ സംവിധാനങ്ങളുടെയും കോടതികളുടെയും പരിധിയില്‍ ഇത്തരം സഭാ വിഷയങ്ങള്‍ വരുന്നുമുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ക്കായി പുതിയ ഒരു നിയമ നിര്‍മ്മാണത്തിന്റെ ആവശ്യമില്ല; അതിന് പ്രസക്തിയുമില്ല. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങളാണ് ഭാരതത്തിലെ മതങ്ങള്‍. മതസ്വാതന്ത്യവും, മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും സ്വത്തുക്കള്‍ ആര്‍ജിക്കുന്നതിനും അവയുടെ ഭരണം നടത്തുന്നതിനുമുള്ള അവകാശവും ഭരണഘടന പ്രദാനം ചെയ്യുന്ന മൗലീക അവകാശങ്ങളാണ്. വിവിധ മതവിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്യവും, സ്വത്ത് സംരക്ഷണാവകാശവും ഇപ്രകാരം നിര്‍വ്വഹിച്ചു വരുമ്പോള്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു നിയമനിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുന്നത് മതനിരപേക്ഷതയുടെ ചൈതന്യത്തിന് നിരക്കാത്തതാണ്. ഇതിനു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരള സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ സഭയിലും നൂറ്റാണ്ടുകളായി നിലവിലുള്ള രീതിയെ മാറ്റിമറിച്ച്, സഭാ സ്വത്തുക്കളെ സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരുവാനുള്ള നീക്കമാണ് പുതിയ ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് കേരള ക്രൈസ്തവ സഭ ആശങ്കപ്പെടുന്നു. അതിനാല്‍ ഇന്ത്യന്‍ ഭരണഘടന മതങ്ങള്‍ക്ക് നല്‍കുന്ന മൗലീക അവകാശങ്ങളില്‍ കടന്നു കയറുന്നതിനോ, ഈ അവകാശങ്ങളെ നിയന്ത്രിക്കുന്നതോ, ആയ ഒരു നീക്കവും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. സഭാസ്വത്തുക്കളുടെ ഇപ്പോഴത്തെ സമാധാന പൂര്‍ണ്ണവും ക്രമവല്‍കൃതവുമായ ഭരണം തര്‍ക്കങ്ങളും വ്യവഹാരങ്ങളും കൊണ്ട് കലുഷിതമാക്കുവാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കും. സഭയുടെ ആന്തരിക സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും സഭാ സ്വത്തുക്കളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായ നിയമ നിര്‍മ്മാണങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതിനെതിരെ വിശ്വാസികളുടെ സമൂഹം ജാഗ്രതയുള്ളവരാണ്. ആവശ്യസമയത്ത് വേണ്ട പ്രതികരണങ്ങള്‍ നടത്തുവാന്‍ അവര്‍ സജ്ജരുമാണ്. അതിനാല്‍ കേരളസഭ ഈ കരട് ബില്ലിനെതിരെ ശക്തമായ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്തുന്നു. ഈ ബില്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്നും കേരളാ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ തുടര്‍ പ്രതിഷേധവും തുടര്‍ നിയമ നടപടികളും ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
Image: /content_image/News/News-2019-02-28-12:45:06.jpg
Keywords: ചര്‍ച്ച്, ബില്‍

9817
Category: 10
Sub Category:
Heading: 'ചിക്ക്-ഫില്‍-എ': ക്രിസ്തുവിനെ ചേര്‍ത്ത് പിടിച്ച് വിജയിച്ച ഫാസ്റ്റ് ഫുഡ് ശ്രംഖല
Content: ജോര്‍ജ്ജിയ: ക്രിസ്തുവിനെ ചേര്‍ത്തു പിടിച്ച് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശ്രംഖലയിലെ നിര്‍ണ്ണായക സാന്നിധ്യമായി ചിക്ക്-ഫില്‍-എ കമ്പനി. ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച പ്രവര്‍ത്തന ശൈലിയും, അര്‍പ്പണബോധവും കാരണം വാര്‍ത്തകളിലും, സമൂഹമാധ്യമങ്ങളിലും ചിക്ക്-ഫില്‍-എക്ക് ഒരുപാട് ആരാധകരുണ്ട്. തങ്ങളുടെ വിജയരഹസ്യത്തെക്കുറിച്ച് അടുത്ത കാലത്താണ് കമ്പനിയുടെ സ്ഥാപകന്റെ മകളായ ട്രൂഡി കാത്തി വൈറ്റ് ക്രിസ്റ്റ്യന്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നത്. കമ്പനിയുടെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്താണെന്ന ചോദ്യത്തിന് എല്ലാം യേശുവിന്റെ അനുഗ്രഹമെന്നാണ് ട്രൂഡി കാത്തി പറയുന്നത്. ബൈബിള്‍ ആശയങ്ങളെ ആസ്പദമാക്കിയാണ് തന്റെ പിതാവ് ഈ കച്ചവടം തുടങ്ങിയതെന്നും ദൈവവചനങ്ങളില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ ഏറെയുണ്ടെന്നും അവര്‍ പറയുന്നു. ദൈവവചനം നമ്മുക്ക് നമ്മുടെ ബിസിനസ്സില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും. ദൈവത്തിന്റെ വിശ്വസ്തരായ ദാസരെന്ന നിലയില്‍ ഞങ്ങള്‍ ബിസിനസ്സിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. ഇത് ചിക്ക്-ഫില്‍-എ യില്‍ വരുന്നവരില്‍ പ്രചോദനാത്മകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ട്രൂഡി കാത്തി വിവരിച്ചു. തന്റെ പിതാവില്‍ നിന്നും പഠിച്ച ബൈബിള്‍ പാഠങ്ങളെക്കുറിച്ച് ഏറെ വാചാലയായാണ് അവര്‍ സംസാരിച്ചത്. സന്തോഷം, സമാധാനം, പ്രതീക്ഷ പോലെയുള്ള ചില കാര്യങ്ങള്‍ ഡോളര്‍ കൊണ്ടോ സെന്റ് കൊണ്ടോ വിലക്ക് വാങ്ങുവാന്‍ കഴിയുകയില്ലെന്നതായിരുന്നു തന്റെ പിതാവ് തന്നെ പഠിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ദൈവവചനങ്ങളിലും, യേശുവുമായിട്ടുള്ള വ്യക്തിബന്ധത്തിലൂടെയുമാണ് ഇത് ലഭിക്കുകയുള്ളു. "ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ" (യോഹ. 14:27) എന്ന ബൈബിള്‍ വാക്യവും അവര്‍ അഭിമുഖത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. കാത്തിയുടെ കൌമാര പ്രായത്തിലാണ് അവളുടെ പിതാവ് റെസ്റ്റോറന്റിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. വിവാഹത്തിനു ശേഷം കാത്തിയും, ഭര്‍ത്താവും ബ്രസീലില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് ചിക്ക്-ഫില്‍-എ നേടിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളോടുള്ള കമ്പനിയുടെ സമീപനത്തെ ബിസിനസ്സ് ഇന്‍സൈഡര്‍, ഫോബ്സ് പോലെയുള്ള മാഗസിനുകള്‍ പുകഴ്ത്തിയിട്ടുണ്ട്. 2200 റെസ്റ്റോറന്‍റുകളാണ് അമേരിക്കയില്‍ ഉടനീളം 'ചിക്ക്-ഫില്‍-എ' കമ്പനിയ്ക്കുള്ളത്. കമ്പനിയുടെ വളര്‍ച്ചയ്ക്കു പിന്നിലെ ഏക കാരണം ക്രിസ്തുവാണെന്ന് ഉറക്കെ പ്രഘോഷിക്കുകയാണ് ട്രൂഡി കാത്തി ദമ്പതികള്‍.
Image: /content_image/India/India-2019-02-28-12:26:05.jpg
Keywords: വിജയ

9818
Category: 18
Sub Category:
Heading: ഞായറാഴ്ചകളില്‍ പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചിട്ടില്ല: കെ.ടി ജലീല്‍
Content: തിരുവനന്തപുരം: സര്‍വകലാശാലകളിലെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മറ്റു സ്ഥാപനങ്ങളുടെയോ പരീക്ഷകളൊന്നും തന്നെ ഞായറാഴ്ചകളില്‍ നടത്തുന്നതിനു തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. അവിചാരിതമായി മാറ്റിവയ്ക്കപ്പെടുന്ന പരീക്ഷകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നടത്തി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി സമയബന്ധിതമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിനു അവസരമൊരുക്കണമെന്നു മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞായറാഴ്ചകളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മന്ത്രി പറഞ്ഞു. ക്രൈസ്തവര്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ഞായറാഴ്ചകളില്‍ പരീക്ഷ നടത്തുവാനുള്ള നീക്കത്തിനെതിരെ കെഎൽസിഎ സംസ്ഥാന സമിതി അടക്കം വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരിന്നു.
Image: /content_image/India/India-2019-03-01-03:13:56.jpg
Keywords: ഞായറാ

9819
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിനെതിരേ രണ്ടാംവിമോചന സമരത്തിന് കെസിവൈഎം തയാറാകണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: കോഴിക്കോട്: ചര്‍ച്ച് ബില്ലിനെതിരേ രണ്ടാംവിമോചന സമരത്തിന് കെസിവൈഎം തയാറാകണമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കെസിവൈഎം സംസ്ഥാന സമിതിയുടെ 2019 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരമൂല്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും ശക്തമായ യുവജന പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്നും സമ്മേളനത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, താമരശേരി രൂപത പ്രസിഡന്റ് സൗബിന്‍ ഇലഞ്ഞിക്കല്‍, താമരശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, ഫാ. ഡൊമിനിക് തൂങ്കുഴി, സംസ്ഥാന സെക്രട്ടറി തേജസ് മാത്യു, താമരശേരി രൂപത ജനറല്‍ സെക്രട്ടറി വിശാഖ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ ഡെലിന്‍ ഡേവിഡ്, സന്തോഷ് രാജ്, റോസ് മോള്‍ ജോസ്, കെ.എസ്. റ്റീന, കെ. റെജി, സിസ്റ്റര്‍ പ്രീതി, ഫാ. മാത്യു മംഗലാമഠത്തില്‍, ജിനു കോട്ടയ്ക്കല്‍, ജയിംസ് പൈക്കാട്ട്, ജോമോന്‍ മതിലകത്ത്, ലിമിന ജോര്‍ജ്, നിതിന്‍ ജോര്‍ജ്, സുബിന്‍ കുര്യന്‍, അഭിലാഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-03-01-04:01:46.jpg
Keywords: റെമിജി

9820
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിനെതിരെ അഞ്ചു ലക്ഷം ഇ മെയില്‍
Content: കോട്ടയം: ചര്‍ച്ച് ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 32 രൂപതകളിലും ചര്‍ച്ച് ബില്ലിനെതിരേ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ചു ലക്ഷത്തിലധികം പ്രതിഷേധ ഇമെയിലുകള്‍ അയക്കുവാന്‍ കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനം. lawreformskerala@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് മൂന്നിനും ആറിനും ഇടയ്ക്ക് അയച്ച് ലക്ഷകണക്കിന് ഇ മെയിലുകള്‍ അയക്കുവാനാണ് കെസിവൈഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ലോ റിഫോംസ് കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ ഭരണഘടനാ വിരുദ്ധവും കത്തോലിക്കാ സഭയുടെ എതിരാളികളായിട്ടുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സഭയ്‌ക്കെതിരേ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ പറഞ്ഞു. ഭരണഘടനയുടെ 26ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളെ നിഷേധിക്കുന്നതാണ് ചര്‍ച്ച് ബില്‍. സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടുകൂടിയാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഭയെ ദുര്‍ബലമാക്കുന്ന ബില്ലിനെ തള്ളിക്കളയണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ജോസഫ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, കെ.എസ്. ചീന, ഷാരോണ്‍ കെ. റെജി, ആര്‍. സന്തോഷ്, റോസ്‌മോള്‍ ജോസ്, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-01-04:28:18.jpg

9821
Category: 1
Sub Category:
Heading: പാപ്പയുടെ നോമ്പുകാല വാർഷിക ധ്യാനം ബനഡിക്ടൻ സന്യാസി നയിക്കും
Content: വത്തിക്കാന്‍ സിറ്റി: ആഴമേറിയ ആത്മീയ ഉൾക്കാഴ്ചകൾക്കൊണ്ട് ശ്രദ്ധേയനായ ബനഡിക്ടൻ സന്യാസിയായ ബെർനാർഡോ ജിയാനി ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല വാർഷിക ധ്യാനം നയിക്കും. ധ്യാനം നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഫോണിൽ തന്നെ ക്ഷണിച്ചെന്ന് ഫാ. ബെർനാർഡോ ജിയാനി പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. 2015-ൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ക്രൈസ്തവ മാനവികത സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ ഫാ. ബെർനാർഡോ ജിയാനിയായിരുന്നു. നിലവില്‍ സാൻ മിനിയാറ്റോ അൽ മോൺഡി സന്യാസ ആശ്രമത്തിന്റെ തലവനായി സേവനം ചെയ്തു വരികയാണ്. റോമിനു പുറത്തുളള അരീസിയ നഗരത്തിലായിരിക്കും പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല വാർഷിക ധ്യാനം നടക്കുക. മാർപാപ്പയുൾപ്പടെയുളളവർക്കായി ധ്യാനം നയിക്കാൻ തനിക്ക് സഭാപരമായും, വിദ്യാഭ്യാസപരമായും, ദൈവശാസ്ത്രപരമായും യോഗ്യതയില്ലായെന്നു പറഞ്ഞപ്പോൾ ഇത് നല്ല ഒരു മനോഭാവമാണെന്ന്‍ പാപ്പ പറഞ്ഞതായി അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ധ്യാനത്തിലെ പത്ത് വിചിന്തന വിഷയങ്ങൾ മാരിയോ ലൂസി എന്ന ഇറ്റാലിയൻ കവിയിൽ നിന്നും പ്രചോദനം സ്വീകരിച്ച് എടുത്തതാണ്. ഫ്രാൻസിസ് മാർപാപ്പയെ കൂടാതെ വത്തിക്കാൻ കൂരിയയിലെ ഉന്നത പദവി വഹിക്കുന്നവരും ധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2019-03-01-05:01:32.jpg
Keywords: പാപ്പ

9822
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയെ മതരഹിത മേഖലയാക്കുവാന്‍ ശ്രമമെന്ന് ലെബനന്‍ പ്രസിഡന്റ്
Content: ബെയ്റൂട്ട്: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ മധ്യപൂര്‍വ്വേഷ്യയെ അതിന്റെ മതപരമായ ബഹുസ്വരതയില്‍ നിന്നും വിഭിന്നമായൊരു മതരഹിതമായ ഭൂവിഭാഗമാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ലെബനന്‍ പ്രസിഡന്റ് മൈക്കേല്‍ അവോന്‍. ഫെബ്രുവരി 27ന് ബെയ്റൂട്ടില്‍ വെച്ച് നടന്ന മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ (MENA) കാരിത്താസിന്റെ റീജിയണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരോണൈറ്റ് സഭാതലവനായ പാത്രിയാര്‍ക്കീസ് ബേഷര അല്‍-റാഹിയും പങ്കെടുത്ത കോണ്‍ഫറന്‍സ് ലെബനനിലെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തെക്കുറിച്ചും ചര്‍ച്ച ചെയ്തിരിന്നു. ഒത്തൊരുമക്കും, ബഹുസ്വരതക്കും വേണ്ടിയാണ് ലെബനനും, മാഷ്രെക്ക് മേഖലയും പോരാടുന്നതെന്ന് അവോണ്‍ പറഞ്ഞു. പൗരസ്ത്യ അറബ് മേഖലയുടെ മത സാംസ്കാരിക വൈവിധ്യത്തിനു കത്തിവെക്കുന്നവര്‍, മേഖലയുടെ ഐക്യത്തിന് തന്നെയാണ് തുരങ്കം വെക്കുന്നതെന്നും, ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ ലെവാന്റ് മേഖലയില്‍ നിന്നും ക്രിസ്ത്യാനികളെ തുടച്ചുനീക്കുവാന്‍ പാടില്ലെന്നും അവോണ്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളില്ലാത്ത ലെവാന്റ് മേഖല മുസ്ലീംങ്ങളില്ലാത്ത അല്‍-അക്സാ മസ്ജിദിനും, ക്രിസ്ത്യാനികളില്ലാത്ത ശവകുടീരപ്പള്ളിക്കും സമാനമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുകയുണ്ടായി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന മത തീവ്രവാദത്തിനെതിരേയും അവോണ്‍ മുന്നറിയിപ്പ് നല്‍കി. മത തീവ്രവാദമാണ് ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മത, വര്‍ഗ്ഗ, ഗോത്ര, വംശ വ്യത്യാസമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് കാരിത്താസിന്റെ പ്രാധാന്യമിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ലെബനനിലെ കാരിത്താസിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞു. അറബ് മേഖലയിലെ നിലനില്‍ക്കുന്ന വംശഹത്യയിലേക്കും, മതപീഡനങ്ങളിലേക്കും പാത്രിയാര്‍ക്കീസ് ബേഷര അല്‍-റാഹി ലെബനന്‍ പ്രസിഡന്റിന്റെ ശ്രദ്ധ ക്ഷണിച്ചു. വിശ്വാസപരമായ അസഹിഷ്ണുതയും, അക്രമങ്ങളും അവസാനിപ്പിക്കുന്നതിനായിരിക്കണം പ്രസിഡന്റ് ആദ്യം ശ്രദ്ധിക്കേണ്ടതെന്ന്‍ അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പുറമേ, മനിലയിലെ മെത്രാപ്പോലീത്തയും കാരിത്താസ് ഇന്റര്‍നാഷണലിന്റെ പ്രസിഡനറുമായ കര്‍ദ്ദിനാള്‍ അന്റോണിയോ ടാഗ്ലെ, നീതി-ന്യായ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ പീറ്റര്‍ ടര്‍ക്സണ്‍ തുടങ്ങിയ പ്രമുഖരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Image: /content_image/News/News-2019-03-01-09:17:00.jpg
Keywords: ഇറാഖ, സിറി

9823
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര ധനസഹായം അവസാനിപ്പിച്ച ട്രംപിനെ അഭിനന്ദിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡി.സി: പാവപ്പെട്ട സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ വൈദ്യസഹായം ലഭ്യമാക്കുവാന്‍ ലക്ഷ്യം വെച്ചിട്ടുള്ള ഫെഡറല്‍ ഫാമിലി പ്ലാനിംഗ് ഫണ്ടില്‍ നിന്നും അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം നിറുത്തികൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിയമഭേദഗതിയെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനായ കര്‍ദ്ദിനാള്‍ ജോസഫ് നൗമാന്റെ പ്രസ്താവന. ‘പ്രൊട്ടക്റ്റ് ലൈഫ് റൂള്‍’ എന്ന നിയമഭേദഗതി പ്രകാരം ഏതാണ്ട് 6 കോടി ഡോളറിന്റെ ധനസഹായമാണ് പ്ലാന്‍ഡ് പാരന്റ്ഹുഡിനു നഷ്ടപ്പെടുക. ടൈറ്റില്‍ X ഫണ്ടിംഗ് സംബന്ധിച്ച നിയമഭേദഗതിയെക്കുറിച്ചുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ഹെല്‍ത്ത് ആന്‍ഡ് ഹുമന്‍ സര്‍വീസസ് വകുപ്പ് പുറത്തുവിട്ടത്. 'അബോര്‍ഷനല്ല ഫാമിലി പ്ലാനിംഗെന്നും, അബോര്‍ഷന്‍ കുടുംബ ജീവിതത്തിന്റെ അവസാനമാണെന്നുമുള്ള സത്യം വീണ്ടും സ്ഥിരീകരിച്ചതിന് ട്രംപ് ഭരണകൂടത്തിനു അഭിനന്ദനങ്ങള്‍’ എന്നുമാണ് ഫെബ്രുവരി 27-ന് പുറത്തുവിട്ട പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ നൗമാന്‍ പറഞ്ഞത്. ഗര്‍ഭഛിദ്രം അമ്മമാരുടെ ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകര്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പ്രചാരണങ്ങളേയും, ധനസഹായത്തേയും യു.എസ്. മെത്രാന്‍ സമിതി (USCCB) എതിര്‍ക്കുന്നുണ്ടെങ്കിലും, ടൈറ്റില്‍ എക്സ് -ലെ അബോര്‍ഷന്‍ ധനസഹായ നിയന്ത്രണത്തെ സ്വാഗതം ചെയ്യുന്നുവെന്നും, ഇക്കാര്യം സര്‍ക്കാര്‍ വളരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ജീവിത വരുമാനം കുറഞ്ഞവര്‍ക്ക് ഗര്‍ഭ നിരോധനം, ഫാമിലി പ്ലാനിംഗ് തുടങ്ങിയവ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതിനുള്ള ധനസഹായ പദ്ധതിയായ ടൈറ്റില്‍ എക്സ് 1965-ലാണ് നിലവില്‍ വന്നത്. പദ്ധതി പ്രകാരം അബോര്‍ഷന് നേരിട്ട് ധനസഹായം ലഭിക്കുന്നില്ലെങ്കിലും, അബോര്‍ഷന് ഫണ്ട് ലഭിക്കുന്നതും അബോര്‍ഷന്‍ ദാതാക്കള്‍ക്ക് ഫണ്ട് ലഭിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ടൈറ്റില്‍ എക്സ് ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ ശുപാര്‍ശ ചെയ്യണമെന്നും അബോര്‍ഷന് വേണ്ട ഉപദേശങ്ങള്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥയും ഈ നിയമഭേദഗതി പ്രകാരം ഇല്ലാതാകും.
Image: /content_image/News/News-2019-03-01-13:40:11.jpg
Keywords: ട്രംപ, യുഎസ് പ്രസി

9824
Category: 18
Sub Category:
Heading: 'ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ല'
Content: തിരുവനന്തപുരം: ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ലെന്നു കേരള നിയമ പരിഷ്കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍. മാര്‍ച്ച് ഏഴിനും എട്ടിനും ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാര്‍ത്തകളും തെറ്റാണ്. കരട് ബില്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഓണ്‍ലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ മാത്രമാണ് കമ്മീഷന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-03-01-23:54:01.jpg