Contents

Displaying 9541-9550 of 25173 results.
Content: 9855
Category: 1
Sub Category:
Heading: ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചുവടുവയ്പ്പ്
Content: വിയന്ന: സീറോ മലബാര്‍ സഭാംഗങ്ങളെ ഓസ്ട്രിയയില്‍ ജോലിയ്ക്കു വന്നിരിക്കുന്നവരുടെ ഒരു ഭാഷാസമൂഹം എന്നനിലയില്‍ നിന്നും ഒരു വ്യക്തിഗത സഭയുടെ അംഗങ്ങളായി അംഗീകരിച്ചു. ഇതോടെ സീറോ മലബാര്‍ സഭ ഓസ്ട്രിയയില്‍ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ (ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായി മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) നേരിട്ടുള്ള ഭരണത്തിന് കീഴിലായി. മാര്‍ച്ച് മൂന്നാം തിയതി വിയന്നയിലെ മൈഡ് ലിംഗ് ദേവാലയത്തില്‍ നടന്ന ചടങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനം നടന്നത്. ഓസ്ട്രിയയിലെ ഓര്‍ഡിനരിയാത്തിന്റെ മെത്രാന്‍ വിയന്ന അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ ആയിരിക്കും ഇനിമുതല്‍ രാജ്യത്തെ സീറോ മലബാര്‍ സഭാ അംഗങ്ങളുടെ മേല്‍ കാനോനികമായി അധികാരമുള്ള വ്യക്തി. ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ ഭരണ നിര്‍വ്വഹണം നടത്തും. നിലവിലുള്ള സഭാസംവിധാനമനുസരിച്ച് യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്കുവേണ്ടി മാര്‍പാപ്പ നിയമിച്ചിരിക്കുന്ന അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വിശ്വാസികളുടെ സഭാപരവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങള്‍ ഓര്‍ഡിനറിയാത്തിന്റെ മെത്രാനെ സമയാസമയങ്ങളില്‍ അറിയിക്കുയും സന്ദര്‍ശനങ്ങള്‍ നടത്തുകയും, വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവരുടെ സഹകരണത്തോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യും. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനായ വി. കുര്‍ബാനയില്‍ വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ, അപ്പസ്തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ.ചെറിയാന്‍ വാരികാട്ട്, വിയന്നയിലെ സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി, അസി. ചാപ്ലൈന്‍ വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് എന്നിവര്‍ക്കൊപ്പം, ചാന്‍സലര്‍ ആന്‍ഡ്രെയാസ് ലോട്ട്‌സ്, ആര്‍ഗെ ആഗിന്റെ ജനറല്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ ക്‌റാജിക്ക് എന്നിവരും, നിരവധി വൈദികരും വിശ്വാസികളും പങ്കു ചേര്‍ന്നു. വി. കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസ പുതിയ സംവിധാനത്തെകുറിച്ച് വിശദികരിച്ചു. ഓര്‍ഡിനറിയാത്തിന്റെ മെത്രാനായി കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ പിതാവിനെയും, യൂറോപ്പിലെ സീറോ മലബാറുകാര്‍ക്കു അപ്പസ്തോലിക് വിസിറ്റേറായി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവിനെയും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമിച്ചിരിക്കുന്നതെന്നും പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും അനുസരിച്ച് ഓസ്ട്രിയയിലെ എല്ലാ പൗരസ്ത്യ സഭകളെയും വളര്‍ത്തിയെടുക്കാന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ബോണ്‍ പ്രതിജ്ഞാബദ്ധനാണെന്നു അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭയ്ക്ക് ഓസ്ട്രിയയില്‍ കൈവന്ന മാറ്റം ആന്തരീകമാണെന്നും, ഒരു മത സാമൂഹിക സംഘന എന്നതില്‍ നിന്നും ഒരു വ്യക്തിഗത സഭാസമൂഹമായി രൂപപ്പെടാന്‍ സഭയ്ക്ക് കഴിഞ്ഞുവെന്നത് 1966ല്‍ ഓസ്ട്രിയയില്‍ ആരംഭിച്ച മലയാളി കത്തോലിക്കരുടെ കുടിയേറ്റ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമാണെന്ന് മുഖ്യ സന്ദേശം നല്‍കിയ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു. കുടിയേറ്റത്തെക്കുറിച്ചും പൗരസ്ത്യ സഭകളെക്കുറിച്ചും ഉള്ള ദൈവശാസ്ത്ര വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മാര്‍ സ്റ്റീഫന്‍ വ്യക്തമാക്കി. വിയന്ന സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാറ്ല്‍, ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെക്രട്ടറി അലക്‌സാണ്ടര്‍ ക്‌റാജിക്ക് എന്നിവരും സംസാരിച്ചു. ഉടനെ സ്വന്തമായി ഒരു പള്ളികെട്ടിടം ഉണ്ടാക്കണം, അതിനായി പിരിവു വേണ്ടിവരും എന്നു തുടങ്ങിയുള്ള അഭ്യൂഹങ്ങള്‍ക്ക് പിറകെ പോകുകയല്ല പകരം വിശ്വാസി സമൂഹത്തെ സ്‌നേഹത്തിലും ഐക്യത്തിലും ഒരുമിച്ചുചേര്‍ക്കുകകയാണ് സഭയുടെ ലക്ഷ്യമെന്ന് അപ്പസ്തോലിക് വിസിറ്റേഷന്റെ കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡോ. ചെറിയാന്‍ വാരികാട്ട് ചൂണ്ടികാണിച്ചു. എകികരണത്തിന്റെയും ആഗിരണത്തിന്റെയും ഉദാഹരണങ്ങള്‍ എടുത്ത് പറഞ്ഞ ഫാ. ചെറിയാന്‍ കത്തോലിക്കാ സഭ 23 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണെന്നും അതില്‍ ഒരു സഭയും മറ്റൊന്നില്‍ ലയിച്ച് ഇല്ലാതാകാന്‍ പാടില്ലെന്നും കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുന്നെണ്ടെന്നും ഓര്‍മിപ്പിച്ചു. ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹത്തിന്റെ തുടര്‍സംവിധാനങ്ങളും, പ്രവര്‍ത്തനരീതിയും വിശ്വാസികളുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും, ആവശ്യങ്ങള്‍ മനസിലാക്കാനുമായി അപ്പസ്തോലിക് വിസിറ്റേഷന്റെ മെത്രാന്‍ വിയന്നയില്‍ വീണ്ടും സന്ദര്‍ശനം നടത്തുമെന്ന് ഫാ. ചെറിയാന്‍ വാരികാട്ട് അറിയിച്ചു. അസി. വികാരി ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് നന്ദി അറിയിച്ചു.
Image: /content_image/News/News-2019-03-06-08:40:38.jpg
Keywords: ഓസ്ട്രിയ
Content: 9856
Category: 1
Sub Category:
Heading: ചര്‍ച്ച് ആക്ട്: സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Content: തിരുവനന്തപുരം: ചര്‍ച്ച് ആക്ട് വിഷയവുമായി ബന്ധപ്പെട്ടു കത്തോലിക്ക സഭാനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവ, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഫാ. യൂജിന്‍ എച്ച് പെരേര, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയത്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ദേവാലയ സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമ്മീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത്തരമൊരു അജണ്ട ഇല്ല. 2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമ പരിഷ്കാര കമ്മീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും അതേസമയം സര്‍ക്കാരിനെ മറികടന്ന്‍ കമ്മീഷന്‍ നിലപാടെടുക്കുമോയെന്ന് ആശങ്കയുണ്ടെന്നും കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവ പറഞ്ഞു.
Image: /content_image/India/India-2019-03-06-09:21:33.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9857
Category: 11
Sub Category:
Heading: ഇന്ത്യ- പാക്കിസ്ഥാന്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാക്ക് ജീസസ് യൂത്ത്
Content: കറാച്ചി: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തെ തുടര്‍ന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്ത അവസരത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള നിയോഗവുമായി പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത്. ‘പ്രേ, ലവ്, ഫാസ്റ്റ് ഫോര്‍ പീസ്‌’എന്ന പേരിലുള്ള പ്രചാരണ പരിപാടിയാണ് സംഘടന ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആയിരകണക്കിന് പാക്കിസ്ഥാനി ക്രൈസ്തവ യുവജനങ്ങളാണ് പ്രചാരണത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും പങ്കു ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആവസാനിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും നോമ്പ് കാലം മുഴുവനും പ്രാര്‍ത്ഥന ഉപവാസ കൂട്ടായ്മ നടക്കും. “നിന്നേപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കൂ” (മത്തായി 22:39) എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗമാണ് 'പ്രേ, ലവ്, ഫാസ്റ്റ് ഫോര്‍ പീസി'ന്റെ മുഖ്യ പ്രമേയം. പ്രതിസന്ധിയുടെ ഈ സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ജീസസ് യൂത്ത് പാക്കിസ്ഥാന്റെ കോ-ഓര്‍ഡിനേറ്ററായ അയ്യാസ് ഗുള്‍സാര്‍ പറഞ്ഞു. യുദ്ധമൊഴിവാക്കുന്നതിനായി നോമ്പ് കാലം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യാമെന്നും മറ്റുള്ളവരെ ഇതിനായി പ്രേരിപ്പിക്കണമെന്നും കറാച്ചി രൂപതയുടെ യൂത്ത് പാസ്റ്ററലിന്റെ ചുമതലയുള്ള ഫാ. മാരിയോ റോഡ്രിഗസ് ആഹ്വാനം ചെയ്തു. യുദ്ധം ഒരിക്കലും ഒരു നല്ല പരിഹാരമല്ല. ഇരു രാജ്യങ്ങളുടെ പക്കലും ന്യൂക്ലിയര്‍ ആയുധങ്ങളുണ്ടെന്നും അവ ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അടുത്ത നൂറ്റാണ്ട് വരെ പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ പിടിയിലായവ്യോമസേന വിംഗ് കമാണ്ടര്‍ അഭിനന്ദനെ മോചിപ്പിച്ച പാക്കിസ്ഥാന്റെ നടപടി ഒരു നല്ല അടയാളമാണെന്ന് പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സമിതിയുടെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ ഫാ. ക്വൈസര്‍ ഫിറോസ്‌ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുവാന്‍ മുന്‍കയ്യെടുക്കുന്ന എല്ലാവര്‍ക്കും പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-03-06-10:35:45.jpg
Keywords: പാക്കി
Content: 9858
Category: 10
Sub Category:
Heading: അഗ്നിബാധയിൽ സര്‍വ്വതും കത്തിയമർന്നിട്ടും പോറല്‍പ്പോലുമേൽക്കാതെ ബൈബിളുകൾ
Content: വെസ്റ്റ് വിർജീനിയ: അമേരിക്കയുടെ വെസ്റ്റ് വെർജീനിയ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ അഗ്നിബാധയിൽ സര്‍വ്വതും കത്തിയമർന്നിട്ടും പോറല്‍പ്പോലുമേൽക്കാതെ ബൈബിളുകളും കുരിശ് രൂപങ്ങളും കണ്ടെത്തി. ഗ്രാൻഡ് വ്യൂ നഗരത്തിലെ ഫ്രീഡം മിനിസ്ട്രീസ് സഭയുടെ ദേവാലയത്തിനും സമീപ പ്രദേശത്തുമാണ് തീപിടിച്ചത്. ഉടനെതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും സാഹചര്യങ്ങള്‍ അതീവ ഗുരുതരമായിരിന്നു. കനത്ത അഗ്നിബാധയിൽ ഒരുതവണ അഗ്നിശമന സേനാംഗങ്ങൾക്ക് ദേവാലയത്തിന് പുറത്തിറങ്ങേണ്ട സാഹചര്യം വരെ വന്നു. എല്ലാം കത്തി ചാമ്പലായെന്നു ഫയര്‍ഫോഴ്സ് വിധിയെഴുത്ത് നടത്തിയെങ്കിലും യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ ദേവാലയത്തിലെ ബൈബിളുകളും, കുരിശുകളും കണ്ടെത്തുകയായിരിന്നു. ഇക്കാര്യം അഗ്നിശമനസേന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. സാഹചര്യങ്ങളെല്ലാം തങ്ങൾക്ക് പ്രതികൂലമായിരുന്നുവെങ്കിലും, ദൈവം തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അഗ്നിബാധയിൽ നിന്നും രൂപംകൊണ്ട പുകയ്ക്ക് ഇടയിൽ യേശുവിന്റെ രൂപം കാണാൻ സാധിച്ചെന്നുളള പ്രത്യാശയുടെ വാക്കുകൾ ഫ്രീഡം മിനിസ്ട്രീസും തങ്ങളുടെ ഫേസ്ബുക്കിൽ കുറിച്ചു. കനത്ത അഗ്നിബാധയില്‍ സര്‍വ്വതും നാമാവശേഷമായിട്ടും പോറല്‍പ്പോലും എല്‍ക്കാതെ ബൈബിളും കുരിശും കണ്ടെത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഭരണകൂട നേതൃത്വവും പ്രദേശത്തെ ജനങ്ങളും അത്ഭുതം എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. എന്തായാലും ഈ അത്ഭുത സംഭവം സി‌എന്‍‌എന്‍, ഫോക്സ് ന്യൂസ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2019-03-06-11:30:26.jpg
Keywords: അത്ഭുത, ബൈബി
Content: 9859
Category: 1
Sub Category:
Heading: കര്‍ത്താവിന്റെ സൗഖ്യത്തിന് മതമില്ല: തളര്‍ന്ന ഹൈന്ദവ യുവതിക്ക് യേശു നാമത്തില്‍ അത്ഭുത സൗഖ്യം
Content: സൃഷ്ട്ട പ്രപഞ്ചത്തിന്റെ അധിപന്‍ യേശു ക്രിസ്തുവാണെന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്ന അത്ഭുത രോഗ സൗഖ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുത്തൊട്ടിയില്‍ നയിച്ച ഇടുക്കി മുരിക്കാശ്ശേരി ബൈബിള്‍ കണ്‍വെന്‍ഷനില്‍ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന മധ്യേ ഹൈന്ദവ യുവതിക്ക് ലഭിച്ച അത്ഭുത രോഗ സൗഖ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. നാലുവര്‍ഷത്തോളമായി നട്ടെല്ല് വളഞ്ഞു പൂര്‍ണ്ണമായും കിടപ്പിലായ നീന എന്ന യുവതിക്കാണ് യേശു ക്രിസ്തുവിന്റെ നാമത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ മദ്ധ്യേ അത്ഭുത സൗഖ്യം ലഭിച്ചത്. മാതാവിനും രണ്ട് മക്കളോടൊപ്പമാണ് നീന കണ്‍വെന്‍ഷനായി എത്തിയത്. ഫിക്സ് ബാധിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന്റെ ദുഃഖത്തില്‍ കൂടിയായിരിന്നു നീന. ഇതിനിടെ നട്ടെല്ലിന്നുണ്ടായ ബലക്ഷയത്തെ തുടര്‍ന്നു പൂര്‍ണ്ണമായും കിടപ്പിലായി. ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും അവര്‍ ഉപേക്ഷിക്കുകയായിരിന്നുവെന്ന്‍ നീനയും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി അവര്‍ ഇവിടെ എത്തിയത്. ശുശ്രൂഷ നടക്കുന്ന ഹാളിന് പുറത്തുവച്ചു കാര്യങ്ങള്‍ ആരാഞ്ഞ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ചുറ്റും കൂടിയിരിന്ന വിശ്വാസികളോട് നീനയുടെ സൗഖ്യത്തിനായി തീക്ഷണമായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കി. ഇതിനിടെ നീന വിതുമ്പി കരഞ്ഞു. യേശു നാമത്തിലുള്ള പ്രാര്‍ത്ഥന നീനയും ഏറ്റുചൊല്ലുവാന്‍ ആരംഭിച്ചതോടെ സമൂഹത്തിന്റെ പ്രാര്‍ത്ഥനയുടെ സ്വരം ഇരട്ടിയായി മാറി. പ്രാര്‍ത്ഥനാമദ്ധ്യേ നീനക്ക് കര്‍ത്താവിന്റെ സൗഖ്യം ലഭിക്കുകയായിരിന്നു. തുടര്‍ന്നു നീന ഹാളില്‍ നടക്കുന്നതു വീഡിയോയില്‍ വ്യക്തമാണ്. നടന്ന അത്ഭുതം യേശു ഇന്നും ജീവിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അവന്‍ സര്‍വ്വരുടെയും രക്ഷകനാണെന്നും ബ്രദര്‍ സാബു ആറുത്തൊട്ടിയില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് വിശ്വാസികളാണ് കര്‍ത്താവ് നല്കിയ അത്ഭുത സൗഖ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അതെ, ആകാശത്തിന്‍ കീഴെ മനുഷ്യരക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന സത്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. സഹോദരങ്ങളെ, നിങ്ങളുടെ ഈശ്വര സങ്കല്‍പ്പം എന്തുതന്നെയാകട്ടെ; "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക" എന്ന ഒരു ശബ്ദം നിങ്ങളുടെയുള്ളില്‍ നിന്നും മുഴങ്ങുന്നുണ്ട്. അത് നിങ്ങള്‍ തിരിച്ചറിയാറുണ്ടോ? അവിടുത്തെ സ്വരത്തിനായി കാതോര്‍ക്കുക. വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണുക തന്നെ ചെയ്യും.
Image: /content_image/News/News-2019-03-06-13:55:23.jpg
Keywords: അത്ഭുത
Content: 9860
Category: 10
Sub Category:
Heading: കർത്താവിന്റെ സൗഖ്യത്തിന് മതമില്ല: തളര്‍ന്ന ഹൈന്ദവ യുവതിക്ക് യേശു നാമത്തില്‍ അത്ഭുത സൗഖ്യം
Content: സൃഷ്ട്ട പ്രപഞ്ചത്തിന്റെ അധിപന്‍ യേശു ക്രിസ്തുവാണെന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്ന അത്ഭുത രോഗ സൗഖ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുത്തൊട്ടിയില്‍ (കിംഗ് ജീസസ് മിനിസ്ട്രി) നയിച്ച ഇടുക്കി മുരിക്കാശ്ശേരി ബൈബിള്‍ കണ്‍വെന്‍ഷനില്‍ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന മധ്യേ ഹൈന്ദവ യുവതിക്ക് ലഭിച്ച അത്ഭുത രോഗ സൗഖ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. നാലുവര്‍ഷത്തോളമായി നട്ടെല്ല് വളഞ്ഞു കിടപ്പിലായ നീന എന്ന യുവതിക്കാണ് യേശു ക്രിസ്തുവിന്റെ നാമത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ മദ്ധ്യേ അത്ഭുത സൗഖ്യം ലഭിച്ചത്. മാതാവിനും രണ്ട് മക്കളോടൊപ്പമാണ് നീന കണ്‍വെന്‍ഷനായി എത്തിയത്. ഫിക്സ് ബാധിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന്റെ ദുഃഖത്തില്‍ കൂടിയായിരിന്നു നീന. ഇതിനിടെ നട്ടെല്ലിന്നുണ്ടായ ബലക്ഷയത്തെ തുടര്‍ന്നു പൂര്‍ണ്ണമായും കിടപ്പിലായി. ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും അവര്‍ ഉപേക്ഷിക്കുകയായിരിന്നുവെന്ന്‍ നീനയും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി അവര്‍ ഇവിടെ എത്തിയത്. ശുശ്രൂഷ നടക്കുന്ന ഹാളിന് പുറത്തുവച്ചു കാര്യങ്ങള്‍ ആരാഞ്ഞ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ചുറ്റും കൂടിയിരിന്ന വിശ്വാസികളോട് നീനയുടെ സൗഖ്യത്തിനായി തീക്ഷണമായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കി. ഇതിനിടെ നീന വിതുമ്പി കരഞ്ഞു. യേശു നാമത്തിലുള്ള പ്രാര്‍ത്ഥന നീനയും ഏറ്റുചൊല്ലുവാന്‍ ആരംഭിച്ചതോടെ സമൂഹത്തിന്റെ പ്രാര്‍ത്ഥനയുടെ സ്വരം ഇരട്ടിയായി മാറി. പ്രാര്‍ത്ഥനാമദ്ധ്യേ നീനക്ക് കര്‍ത്താവിന്റെ സൗഖ്യം ലഭിക്കുകയായിരിന്നു. തുടര്‍ന്നു നീന ഹാളില്‍ നടക്കുന്നതു വീഡിയോയില്‍ വ്യക്തമാണ്. നടന്ന അത്ഭുതം യേശു ഇന്നും ജീവിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അവന്‍ സര്‍വ്വരുടെയും രക്ഷകനാണെന്നും ബ്രദര്‍ സാബു ആറുത്തൊട്ടിയില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് വിശ്വാസികളാണ് കര്‍ത്താവ് നല്കിയ അത്ഭുത സൗഖ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അതെ, ആകാശത്തിന്‍ കീഴെ മനുഷ്യരക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന സത്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. സഹോദരങ്ങളെ, നിങ്ങളുടെ ഈശ്വര സങ്കല്‍പ്പം എന്തുതന്നെയാകട്ടെ; "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക" എന്ന ഒരു ശബ്ദം നിങ്ങളുടെയുള്ളില്‍ നിന്നും മുഴങ്ങുന്നുണ്ട്. അത് നിങ്ങള്‍ തിരിച്ചറിയാറുണ്ടോ? അവിടുത്തെ സ്വരത്തിനായി കാതോര്‍ക്കുക. വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണുക തന്നെ ചെയ്യും.
Image: /content_image/News/News-2019-03-06-14:18:31.jpg
Keywords: അത്ഭുത
Content: 9861
Category: 18
Sub Category:
Heading: 'നിയമ പരിഷ്‌കരണ കമ്മീഷന്റെ നിലപാടിനെതിരേ സമരപരിപാടികള്‍ തുടരും'
Content: കൊച്ചി: ചര്‍ച്ച് ബില്‍ സംബന്ധിച്ചു നിയമ പരിഷ്‌കരണ കമ്മീഷന്റെ നിലപാടിനെതിരേ സമരപരിപാടികള്‍ തുടരുമെന്നു പാലാരിവട്ടം പിഒസിയില്‍ നടന്ന കത്തോലിക്കാ അല്മായ സംഘടനകളുടെ നേതൃയോഗം. ബില്‍ നടപ്പാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളെ ധിക്കരിച്ചും ക്രൈസ്തവസഭകളെ വെല്ലുവിളിച്ചും ചര്‍ച്ച് ബില്‍ നടപടികളുമായി മുന്നോട്ടു പോകുന്ന നിയമപരിഷ്‌കരണ കമ്മീഷന്റെ നടപടികളെ അപലപിക്കുന്നതായി യോഗം വ്യക്തമാക്കി. ചര്‍ച്ച് ബില്‍ നടപ്പാക്കുകയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ചര്‍ച്ച് ബില്ലിന്റെ കരട് കമ്മീഷന്റെ സൈറ്റില്‍നിന്നു നീക്കം ചെയ്യുകയും പ്രസ്തുത ബില്ലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യാന്‍ കമ്മീഷനു നിര്‍ദേശം നല്കണം. ചര്‍ച്ച് ബില്ലിന്റെ കരട് കമ്മീഷന്റെ സൈറ്റില്‍നിന്ന് നീക്കംചെയ്ത് തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ഇന്നു കോട്ടയത്തു പ്രതിഷേധ ധര്‍ണയും സമരപരിപാടികളും നടത്തും. കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിഎഫ്, കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ, കെസിവൈഎം, കെസിസി, ഡിസിഎംഎസ് എന്നീ അല്മായ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായ അഡ്വ. വര്‍ഗീസ് കോയിക്കര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, വി.പി. മത്തായി, ചെറിയാന്‍ ചെന്നീര്‍ക്കര, അഡ്വ. ഷെറി ജെ. തോമസ്, മേരിക്കുട്ടി ജെയിംസ്, ബിജു ജോസി, ജയ്‌മോന്‍ തോട്ടുപുറം, ഫാ. സാജു, ഫാ. ഷാജു കുമാര്‍, സിറിയക് ചാഴിക്കാടന്‍, അഡ്വ. മാത്യു മൂത്തേടന്‍, ജെയ്‌മോന്‍ തോട്ടുപുറം, ഹെന്‍റി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-07-04:55:29.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9862
Category: 10
Sub Category:
Heading: കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നികുതിയില്‍ ഇളവ്: വലിയ കുടുംബങ്ങളെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റും
Content: മോസ്കോ: ഹംഗറിക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും ഉള്‍പ്പെടുന്ന കുടുംബ സഹായ പദ്ധതി കൊണ്ടുവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. നികുതിയിളവുകള്‍, കടാശ്വാസം, സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടുന്ന കുടുംബ സഹായപദ്ധതിയാണ് റഷ്യന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വ്ലാഡിമിര്‍ പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്. 'കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കുറച്ച് നികുതിയടച്ചാല്‍ മതി' എന്നതാണ് പ്രഖ്യാപനത്തിന്റെ പിന്നിലെ ലളിതമായ ആശയമെന്ന്‍ പുടിന്‍ പറഞ്ഞു. കുടുംബത്തിലെ ഓരോ കുട്ടിക്കും നികുതി അടക്കേണ്ടതായ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നും 5 ചതുരശ്ര അടിയുടെ നികുതിയിളവ് ലഭിക്കും. 600 ചതുരശ്ര അടി മാത്രമുള്ളവര്‍ പൂര്‍ണ്ണമായും നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും. മൂന്നോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് 4,50,000 റൂബിള്‍ ($ 6,840) കടാശ്വാസമായി ലഭിക്കുകയും ഈ തുകയോടൊപ്പം മറ്റേര്‍ണിറ്റി ക്ഷേമനിധിയായ 9,00,000 റൂബിളും ചേര്‍ന്നാല്‍ റഷ്യയിലെ മേഖലകളിലുള്ളവര്‍ക്ക് വീട് വെക്കുന്നതിനുള്ള തുകയാകുമെന്നും പുടിന്‍ പറഞ്ഞു. പുതിയ പദ്ധതി പ്രകാരം വായ്പകളിലെ സര്‍ക്കാര്‍ സബ്സിഡികള്‍ വായ്പാ കാലാവധിയോളം ലഭിക്കും. 3,060 കോടി റൂബിളാണ് 2020-ലെ കുടുംബശ്വാസ പദ്ധതികള്‍ക്കായി വകവെച്ചിട്ടുള്ളത്. പ്രോലൈഫ് നിലപാടുള്ള പുടിന്റെ നടപടി ഏതാണ്ട് ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സഹായമാകുമെന്നാണ് കരുതപ്പെടുന്നത്. അംഗവൈകല്യമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇരട്ട ആനുകൂല്യവും, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശിശുക്ഷേമ സഹായത്തിലെ വര്‍ദ്ധനവുമാണ് പുടിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന മറ്റ് രണ്ട് കാര്യങ്ങള്‍. ഹംഗറിയുടെ പ്രധാനമന്ത്രിയായ വിക്ടര്‍ ഒര്‍ബാനും ഈ മാസം ആരംഭത്തില്‍ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. നാല് കുട്ടികളുള്ള സ്ത്രീകളെ വ്യക്തിഗത വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കല്‍, വലിയ കാറുകള്‍ മേടിക്കുവാനുള്ള ധനസഹായം തുടങ്ങിയവയാണ് ഓര്‍ബാന്‍ പ്രഖ്യാപിച്ചത്.
Image: /content_image/News/News-2019-03-07-07:35:33.jpg
Keywords: റഷ്യ, പുടിന്‍
Content: 9863
Category: 1
Sub Category:
Heading: ചര്‍ച്ച് ബില്‍: കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇരട്ടത്താപ്പ്
Content: കോട്ടയം: കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ പ്രസിദ്ധീകരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇരട്ടത്താപ്പ്. {{ http://www.lawreformscommission.kerala.gov.in/index.php -> http://www.lawreformscommission.kerala.gov.in/index.php }} എന്ന കമ്മീഷന്‍ വെബ്‌സൈറ്റിലാണ് ചര്‍ച്ച് ബില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം രൂപീകരിക്കുന്നതിനായി പ്രസിദ്ധീകരിച്ചിരുന്നത്. ബുധനാഴ്ച വരെ വെബ്സൈറ്റിന്‍റെ പ്രസന്‍റ് ബിൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ചർച്ച ബിൽ ഇന്ന് രാവിലെ മുതൽ പ്രീവിയസ് ബിൽ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ചര്‍ച്ച് ബില്‍ പിന്‍വലിച്ചുവെന്നു തോന്നുമെങ്കിലും പ്രിവിയസ് ബില്‍ സെക്ഷനില്‍ നിന്ന്‍ ഇത് നീക്കം ചെയ്തിട്ടില്ല. ബി​ൽ സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​നെ അ​ഭി​പ്രാ​യം അ​റി​യി​ക്കാ​നു​ള്ള സ​മ​യം ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നുവെന്നും അ​തി​നാ​ലാ​ണ് പ്രീവിയസ് ബിൽ വിഭാഗത്തിലേക്ക് ചർച്ച് ബിൽ മാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ കത്തോലിക്ക സഭാനേതൃത്വം പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെയാണ് ബില്‍ പ്രസന്‍റ് സെക്ഷനില്‍ നിന്നു പിന്‍വലിച്ചത്. ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ബില്‍ വെബ്സൈറ്റില്‍ നിന്ന്‍ പൂര്‍ണ്ണമായും പിന്‍വലിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-03-07-09:48:55.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9864
Category: 18
Sub Category:
Heading: പൊതു തെരഞ്ഞെടുപ്പ്: വിശ്വാസി സമൂഹത്തിന്റെ അഭിപ്രായം ആരാഞ്ഞ് സിബിസിഐ
Content: കൊച്ചി: വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭാരത കത്തോലിക്കാസഭയുടെ സമീപനരൂപീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം അല്‍മായരുള്‍പ്പെടെ വിശ്വാസിസമൂഹത്തിന്റെ അഭിപ്രായം ആരായുന്നു. ഇതിനോടനുബന്ധിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലും സെമിനാറുകളും മാര്‍ച്ച് 15ന് പൂര്‍ത്തിയാകും. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വിശ്വാസികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)അല്മായ കൗണ്‍സില്‍ രാജ്യവ്യാപകമായി അല്മായ സംവാദവും സെമിനാറുകളും സംഘടിപ്പിച്ചിരിക്കുന്നത്. സിബിസിഐയുടെ 14 റീജണല്‍ കൗണ്‍സിലുകള്‍, കത്തോലിക്കാസഭയുടെ ഇന്ത്യയിലെ 174 രൂപത സമിതികള്‍, വിവിധ അല്മായ സംഘടനകള്‍ തുടങ്ങിയവ മുഖേനയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ അറിയിച്ചു. രാജ്യത്ത് കത്തോലിക്കാവിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികള്‍, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാവകാശങ്ങളിലുള്ള ലംഘനങ്ങള്‍, വര്‍ഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍, കത്തോലിക്കാദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമണങ്ങള്‍, കാര്‍ഷികമേഖല നേരിടുന്ന നിലവിലെ വിവിധ പ്രശ്‌നങ്ങള്‍, ദളിത് ക്രൈസ്തവ സംവരണം തുടങ്ങിയവ കൂടാതെ പ്രാദേശിക ജനകീയവിഷയങ്ങളും സെമിനാറുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സഭയിലെ വൈദികരും സന്യസ്തരും അല്മായരും ഈ സംവാദങ്ങളില്‍ പങ്കുചേരുന്നു. കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് cbcilaity@gmail.com എന്ന ഇമെയിലിലും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാവുന്നതാണ്. ഇവയിലുയരുന്ന വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് മാര്‍ച്ച് 20ന് ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2019-03-07-10:10:20.jpg
Keywords: സി‌ബി‌സി‌ഐ