Contents

Displaying 9581-9590 of 25173 results.
Content: 9895
Category: 4
Sub Category:
Heading: പൗരസ്ത്യസഭയിലെ 23 റീത്തുകളെ പരിചയപ്പെടാം
Content: പത്രോസാകുന്ന പാറമേല്‍ കര്‍ത്താവ് സ്ഥാപിച്ച പരിശുദ്ധ കത്തോലിക്ക സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. റോമന്‍ കത്തോലിക്കാസഭയോടു ഐക്യപ്പെട്ടും സഭതലവനായ പാപ്പായോടു വിധേയപ്പെട്ടും കഴിയുന്ന 23 വ്യക്തിഗതസഭകളെയാണ് പൗരസ്ത്യസഭ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഓരോ വ്യക്തിഗത സഭകള്‍ക്കും ഓരോ സഭാതലവനുണ്ട്. ഫ്രാന്‍സിസ് പാപ്പാ ലത്തീന്‍സഭയുടെ തലവന്‍ എന്നതോടൊപ്പം കത്തോലിക്കാ സഭയുടെ പരമാധികാരിയുമാണ്. അപ്പോള്‍ പൗരസ്ത്യസഭയും കത്തോലിക്ക സഭയും അന്തരമുണ്ടോ? കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1201 ഇങ്ങനെ പഠിപ്പിക്കുന്നു, "ക്രിസ്തു രഹസ്യം ഏതെങ്കിലുമൊരു ആരാധന പാരമ്പര്യത്തിൽ മാത്രം പൂർണമായി പ്രകാശിതമാകാനാകാത്ത വിധം അഗാധമായ വിധത്തിൽ സമ്പന്നമാണ്. റീത്തുകളുടെ ഉത്ഭവത്തിന്റെയും വികസനത്തിന്റെയും ചരിത്രം ശ്രദ്ധേയമായ ഒരു പരസ്പര പൂരകത്വത്തിന് സാക്ഷ്യംവഹിക്കുന്നു. സഭകൾ അവയുടെ ആരാധന പാരമ്പര്യങ്ങൾ വിശ്വാസത്തിലും വിശ്വാസത്തിൻറെ കൂദാശകളുടെ ഐക്യത്തിലും ജീവിച്ചപ്പോൾ അവർ പരസ്പരം സമ്പന്നമാക്കുകയും പാരമ്പര്യത്തോടും സഭ മുഴുവൻറെയും പൊതുദൗത്യത്തോടുള്ള വിശ്വസ്തതയിൽ വളരുകയും ചെയ്തു". അതേ, സഭയുടെ സമ്പത്തു എന്നത് പരസ്പര പൂരകങ്ങളായി വിശ്വാസത്തിലുള്ള ഐക്യമാണ്. ആഗോള കത്തോലിക്ക സഭയിലെ 23 വ്യക്തിഗതസഭകളെ/ പൗരസ്ത്യസഭകളെയാണ് നാം ഇനി പരിചയപ്പെടുവാന്‍ പോകുന്നത്. 1. #{red->none->b->അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# നാലായിരത്തോളം ആളുകൾ മാത്രമാണ് ഈ പൗരസ്ത്യസഭയിൽ അംഗങ്ങളായി ഉള്ളത്. ഇവരിൽ ഭൂരിപക്ഷം വിശ്വാസികളും അൽബേനിയയിലാണ് ജീവിക്കുന്നത്. ബൈസന്റെയിൻ പാരമ്പര്യമാണ് അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ പിന്തുടരുന്നത്. 2. #{red->none->b-> അർമേനിയൻ കത്തോലിക്കാ സഭ ‍}# അർമേനിയൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം ലെബനനിലെ ബെയ്റൂട്ടാണ്. അർമേനിയൻ ആരാധനാക്രമമാണ് ഈ പൗരസ്ത്യ സഭ പിന്തുടരുന്നത്. 1307-ലാണ് അര്‍മേനിയന്‍ സഭ റോമുമായി ഐക്യത്തിലായത്. 3. #{red->none->b->ബെലാറൂസിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# ബ്രസ്റ്റ് ഉടമ്പടിയിലൂടെ പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുമായി കൂട്ടായ്മയിലേക്ക് വന്ന സമൂഹമാണ് ബെലാറൂസിയൻ സഭ. ഏഴായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിന് കീഴിലുള്ളത്. 4. #{red->none->b->ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# വ്യാപാരിയായിരുന്ന ഡ്രാഗൺ സാഗോവിന്റെ നേതൃത്വത്തിൽ 1861ൽ പയസ് ഒമ്പതാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ കത്തോലിക്കാസഭയുമായി പൂർണമായ കൂട്ടായ്മയിലേക്ക് വന്നവരാണ് ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭയില്‍ ഉള്‍പ്പെടുന്നത്. ബള്‍ഗേറിയ ആസ്ഥാനമായ ഈ സഭയില്‍ പതിനായിരത്തിലധികം വിശ്വാസികളാണുള്ളത്. 5. #{red->none->b->കൽദായ കത്തോലിക്കാ സഭ }# ഇറാന്‍, ഇറാഖ്, സിറിയ, തുടങ്ങിയ രാജ്യങ്ങളിലായി പന്തലിച്ച് കിടക്കുന്ന കൽദായ കത്തോലിക്കാ സഭയില്‍ 2016-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തോളം വിശ്വാസികളാണുള്ളത്. 1930-ലാണ് ബാബിലോണിൽ ഒരു പാത്രിയർക്കേറ്റ് സ്ഥാപിക്കപ്പെടുന്നത്. ലത്തീൻ പാരമ്പര്യവും സിറിയൻ ആരാധനാക്രമവും ഇഴുകി ചേര്‍ന്ന രീതിയാണ് ഈ സമൂഹം പിന്തുടരുന്നത്. 6. #{red->none->b->കോപ്റ്റിക് കത്തോലിക്കാ സഭ ‍}# ജറുസലേമിലെ കോപ്റ്റിക് മെത്രാനായിരുന്ന അൻപാ അത്തനേഷ്യസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനേ തുടര്‍ന്നാണ് കോപ്റ്റിക് സഭ കത്തോലിക്ക സഭയുമായി ഐക്യത്തിലായത്. 1741ലാണ് കോപ്റ്റിക് കത്തോലിക്കാ സഭയെ റോം അംഗീകരിച്ചത്. 7. #{red->none->b->എറിത്രിയൻ കത്തോലിക്കാ സഭ ‍}# ഏറ്റവും ഒടുവിലായി റോമുമായി കൂട്ടായ്മയിലേക്ക് വന്ന പൗരസ്ത്യസഭയാണ് എറിത്രിയൻ സഭ. 2015-ല്‍ എത്യോപ്യൻ സഭയിൽ നിന്നും സ്വാതന്ത്ര്യം നേടുകയായിരുന്നു. 8. #{red->none->b->എത്യോപ്യൻ കത്തോലിക്കാ സഭ ‍}# അലക്സാണ്ട്രിയൻ ആരാധനാക്രമം പിന്തുടരുന്ന എത്യോപ്യൻ സഭ 1930 കളിലാണ് ആരംഭിക്കുന്നത്. 2010-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തിനടുത്ത് വിശ്വാസികളാണ് എത്യോപ്യൻ സഭയ്ക്കു കീഴിലുള്ളത്. 9. #{red->none->b->ഗ്രീക്ക് ബൈസന്റെയിൻ കത്തോലിക്കാസഭ ‍}# ബൈസന്റെയിൻ ആരാധന ക്രമം പിന്തുടരുന്ന ഈ പൌരസ്ത്യ സമൂഹത്തിന് ഗ്രീസിലും തുർക്കിയിലും വിശ്വാസികളുണ്ട്. 10. #{red->none->b->സെർബിയയിലെയും, ക്രൊയേഷ്യയിലെയും ഗ്രീക്ക് കത്തോലിക്കാ സഭ ‍}# ഈ പൗരസ്ത്യ സഭയും ബൈസന്റെയിൻ ആരാധനാക്രമമാണ് പിന്തുടരുന്നത്. ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ- ഹെര്‍സെഗോവിന രാജ്യങ്ങളിലായി ഇരുപത്തിയൊന്നായിരം വിശ്വാസികളാണ് ഈ സമൂഹത്തിനു കീഴിലുള്ളത്. 11. #{red->none->b->ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ }# 1912-ല്‍ പത്താം പീയൂസ് മാർപാപ്പയാണ് ഈ സമൂഹത്തെ കത്തോലിക്ക സഭയിലേക്ക് ചേര്‍ക്കുന്നത്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന്‍ പിന്‍വാങ്ങിയാണ് ഈ സമൂഹം കത്തോലിക്ക സഭയുമായി ലയിച്ചത്. മൂന്നേകാല്‍ ലക്ഷത്തോളം വിശ്വാസികളാണ് ഈ പൌരസ്ത്യ സഭയില്‍ ഉള്‍പ്പെടുന്നത്. 12. #{red->none->b->ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ ‍}# അറുപതിനായിരത്തോളം വരുന്ന ഈ സഭയിലെ വിശ്വാസികളിൽ വലിയൊരു ശതമാനം ദക്ഷിണ ഇറ്റലിയിലും സിസിലിയിലുമായാണ് താമസിക്കുന്നത്. 13. #{red->none->b->മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# മാസിഡോണിയന്‍ ഭാഷയില്‍ ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന സമൂഹമാണിത്. 2001.-ല്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പയുടെ കാലത്ത് കത്തോലിക്ക സഭ്യുമായി ഐക്യത്തിലായ ഈ സമൂഹത്തിന് ഒരു രൂപത മാത്രമേയുള്ളൂ. 14. #{red->none->b->മാരോണൈറ്റ് സഭ ‍}# ലെബനന്‍ കേന്ദ്രമായ മാരോണൈറ്റ് സഭയ്ക്കു കീഴില്‍ 30 ലക്ഷത്തോളം വിശ്വാസികളാണുള്ളത്. ആകെ വിശ്വാസി സമൂഹത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ലെബനനിലാണ് ജീവിക്കുന്നത്. 15. #{red->none->b->മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ ‍}# സിറിയയിലെ ഡമാസ്കസ് ആസ്ഥാനമായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ചരിത്രം അന്ത്യോഖ്യയിലെ ആദിമ ക്രിസ്ത്യാനികൾ വരെ നീളുന്നതാണ്. 1724-ലാണ് വിശ്വാസ സമൂഹം കത്തോലിക്ക സഭയുമായി ഐക്യപ്പെടുന്നത്. 16. #{red->none->b-> റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# 1698ൽ സ്ഥാപിക്കപ്പെട്ട റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കു കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സ്റ്റാലിൻ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും1990ൽ വീണ്ടും സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. 17. #{red->none->b->റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# പൗരസ്ത്യസഭകളിലെ ഏറ്റവും ചെറിയ സഭയാണ് റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ. മൂവായിരത്തിഇരുനൂറു വിശ്വാസികള്‍ മാത്രമാണ് ഈ സമൂഹത്തിലുള്ളത്. 18. #{red->none->b->റൂത്തേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# അമേരിക്കയിൽ ഇവർ ബൈസന്റെയിൻ കത്തോലിക്കാസഭ എന്ന് അറിയപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിലും യുക്രൈനിലുമായി ഈ സമൂഹത്തിന് രൂപതകളുണ്ട്. നാലുലക്ഷത്തിഇരുപത്തിനായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിനുള്ളത്. 19. #{red->none->b->സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ ‍}# സ്ലോവാക്യയിലെ പ്രേസോവ് ആസ്ഥാനമായ ഈ സഭയിൽ മൂന്നരലക്ഷത്തോളം അംഗങ്ങളുണ്ട്. സ്ലോവാക്യയില്‍ രണ്ടു രൂപതകളും കാനഡയില്‍ ഒരു രൂപതയുമാണുള്ളത്. 20. #{red->none->b->സിറിയൻ കത്തോലിക്കാ സഭ ‍}# ലെബനനിലെ ബെയ്റൂട്ട് ആസ്ഥാനമായ ഈ സമൂഹം പതിനെട്ടാം നൂറ്റാണ്ടിൽ വലിയ മത പീഡനമാണ് നേരിട്ടത്. കര്‍ത്താവ് സംസാരിച്ച അറമായ ഭാഷയിലും സുറിയാനീ ഭാഷയിലുമാണ് ഈ സമൂഹം ശുശ്രൂഷകള്‍ നടത്തുന്നത്. 21. #{red->none->b-> സീറോ മലബാർ കത്തോലിക്കാ സഭ ‍}# കത്തോലിക്കാ സഭയുടെ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. വിശുദ്ധ തോമസ് അപ്പസ്തോലനാൽ സ്ഥാപിതമായ സമൂഹത്തില്‍ ആഗോള തലത്തില്‍ 50 ലക്ഷത്തോളം അംഗങ്ങളാണുള്ളത്. 22. #{red->none->b->സീറോ മലങ്കര കത്തോലിക്കാ സഭ ‍}# 1930 സെപ്റ്റംബർ 20നു മലങ്കര ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസ് കത്തോലിക്കാ സഭയിൽ ചേർന്നതോടെയാണു് സീറോ മലങ്കര റീത്ത് രൂപംകൊണ്ടത്. 2005 ഫെബ്രുവരി10-നു സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. 23. #{red->none->b->യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# ഏറ്റവും വലിയ പൗരസ്ത്യ സഭയായി കണക്കാക്കുന്ന യുക്രേനിയൻ സഭ ബ്രസ്റ്റ് ഉടമ്പടിയിലൂടെയാണ് കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്മയിൽ വരുന്നത്. ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന ഈ സമൂഹം അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്നു.
Image: /content_image/Mirror/Mirror-2019-03-11-13:56:23.jpg
Keywords:
Content: 9896
Category: 18
Sub Category:
Heading: മദ്യനിരോധന സമിതിയുടെ യുവജന വിഭാഗം നിലവില്‍ വന്നു
Content: തൃശൂര്‍: മദ്യനിരോധന സമിതിയുടെ യുവജന വിഭാഗം കേരള പ്രൊഹിബിഷന്‍ യൂത്ത് കൗണ്‍സില്‍ എന്ന പേരില്‍ നിലവില്‍ വന്നു. ജനങ്ങളില്‍നിന്നു നികുതി വാങ്ങി നാടുനീളെ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടും എല്ലായിടത്തും മയക്കുമരുന്നു തടയാനാകാത്തതു സര്‍ക്കാരിന്റെ കഴിവുകേടാണെന്നു സംഘടന വ്യക്തമാക്കി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടന്ന സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. സാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് അധ്യക്ഷനായി. റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, സര്‍വോദയ ട്രസ്റ്റ് ചെയര്‍മാന്‍ എം. പിതാംബരന്‍, വര്‍ഗീസ് തണ്ണിനാല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി അബ്ദുള്‍ സമദിനേയും (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായി കെ.എല്‍. ആല്‍ഫിനേയും (തൃശൂര്‍) തെരഞ്ഞെടുത്തു. അഖില്‍ പോള്‍ (തൃശൂര്‍), ജഗതി എസ്. സുശാന്ത് (തിരുവനന്തപുരം) വൈസ് പ്രസിഡന്റ്, കെ.എ. അഷ്ഫാക്ക് (വയനാട്), സൈമണ്‍ തോമസ് (കൊല്ലം) സെക്രട്ടറിമാര്‍, ടി. ആദം (മലപ്പുറം) ട്രഷറര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.
Image: /content_image/India/India-2019-03-12-03:10:55.jpg
Keywords: മദ്യ
Content: 9897
Category: 18
Sub Category:
Heading: സീറോ മലങ്കര സഭ സിനഡ് ആരംഭിച്ചു
Content: തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ 23-മത് സാധാരണ എപ്പിസ്കോപ്പൽ സഭയുടെ ആസ്ഥാനകേന്ദ്രമായമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ആരംഭിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച സിനഡില്‍ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, അഭിവന്ദ്യരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്‌, ഡോ. എബ്രഹാം മാർ യൂലിയോസ്‌, ഡോ. വിൻസെന്റ് മാർ പൗലോസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. തോമസ് മാർ അന്തോണിയോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ് എന്നീ പിതാക്കന്മാർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജാംബാപ്തിസ്ത ദിക്വാത്രോ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാളെ രാവിലെ 9 മണിക്ക് മലങ്കര പുനരൈക്യ വാർഷികത്തിന്റെ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചുള്ള പ്രത്യേക സമ്മേളനം നടക്കും. സഭയിലെ വിവിധ പ്രേഷിത ശുശ്രൂഷകൾ, വൈദിക പരിശീലനം, ആരാധനക്രമം, മറ്റ് പൊതുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ എന്നിവ സുന്നഹദോസിൽ ചർച്ച ചെയ്യും. ഒക്ടോബർ മാസത്തിൽ നടത്തുന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ ലോഗോയും പഠനരേഖയും പ്രകാശനം ചെയ്യും.
Image: /content_image/India/India-2019-03-12-03:21:58.jpg
Keywords: മലങ്കര
Content: 9898
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവ സമൂഹത്തിന് മില്യൻ പൗണ്ട് സഹായവുമായി എസിഎൻ
Content: ഇർബിൽ: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സമ്മാനിച്ചത് മില്യൻ പൗണ്ടിന്റെ സഹായം. 2019ലെ ആദ്യ രണ്ടു മാസങ്ങളിൽ മാത്രം ഏഴുലക്ഷത്തിഅമ്പതിനായിരത്തോളം പൗണ്ട് സിറിയയിലെ ക്രൈസ്തവ ജനതയ്ക്കും, രണ്ടുലക്ഷത്തിഅമ്പതിനായിരത്തോളം പൗണ്ട് ഇറാഖിലെ ക്രൈസ്തവ ജനതയ്ക്കുമായി സംഘടന നൽകി. സന്നദ്ധ സംഘടന സഹായം നൽകുന്നതിന്റെ തോത് ക്രൈസ്തവർക്ക് അഭിമുഖീകരിക്കേണ്ടിവന്ന വലിയ പീഡനങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ബ്രിട്ടണിലെ അധ്യക്ഷ പദവി വഹിക്കുന്ന നെവില്ലി കിർക്കി സ്മിത്ത് പറഞ്ഞു. വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ച അദ്ദേഹം നാം എല്ലാവർക്കും, പ്രത്യേകിച്ച് വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗമായിരിക്കുന്നവർക്ക് സഹായം ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. വേദനകളിലൂടെ കടന്നുപ്പോകുന്ന കുടുംബങ്ങൾക്ക് പ്രാദേശിക ദേവാലയങ്ങളിലൂടെയാണ് എയിഡ് ടൂ ദി ചർച്ച് ഇൻ നീഡ് സഹായം എത്തിക്കുന്നത്. ആലപ്പോ നഗരത്തിൽ 50000 പൗണ്ട്, ക്രൈസ്തവ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി സംഘടന നൽകിയിട്ടുണ്ട്. ഇറാഖിനു ലഭിച്ച സാമ്പത്തിക സഹായത്തിൽ, ഫ്രാൻസിസ് മാർപാപ്പ തനിക്ക് സമ്മാനമായി ലഭിച്ച ലംബോർഗിനി ലേലത്തിൽ വിറ്റ് കിട്ടിയ പണവുമുൾപ്പെടുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ സഹായത്താൽ ഇറാഖിലെ ഒരു കോൺവെന്റ് പുതുക്കിപണിയും. അതോടൊപ്പം സഭ നടത്തുന്ന ഒരു കിൻഡർ ഗാർഡന്റെ കേടുപാടുകൾ മാറ്റാനും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സാമ്പത്തിക സഹായം നൽകും. ഇതുകൂടാതെ വിവിധ സഭകൾ നടത്തുന്ന സഹായ പ്രവർത്തനങ്ങൾക്ക് സംഘടന ശക്തമായ പിന്തുണ നൽകുന്നുണ്ട്.
Image: /content_image/News/News-2019-03-12-04:27:31.jpg
Keywords: സഹായ
Content: 9899
Category: 10
Sub Category:
Heading: സഭക്ക് പുതിയ പന്തക്കുസ്ത അനിവാര്യം: വൈദികന്റെ പുസ്തകം ചർച്ചയാകുന്നു
Content: ബ്രിസ്‌ബേൻ: സുവിശേഷത്തിൽ ജ്വലിക്കുവാൻ സഭക്ക് പുതിയ പന്തക്കുസ്ത അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വൈദികന്റെ പുസ്തകം ചർച്ചയാകുന്നു. ‘മിഷ്ണറീസ് ഓഫ് ഗോഡ്സ് ലൗ’ സഭയുടെ സ്ഥാപകനും രചയിതാവുമായ ഫാ. കെന്‍ ബാര്‍ക്കറിന്റെ ‘ഗോ സെറ്റ് ദി വേള്‍ഡ് ഓണ്‍ ഫയര്‍’ എന്ന പുസ്തകത്തിലാണ് രണ്ടാം പന്തക്കുസ്ത അനുഭവത്തിനായുള്ള മുറവിളിയുള്ളത്. ‘ദൈവസ്നേഹത്തിന്റെ പ്രേഷിതരെന്ന നിലയില്‍ ദൈവസ്നേഹമാകുന്ന അഗ്നിയിലും, ആത്മാവിലും വേണം ജീവിക്കുവാന്‍’ എന്ന കാഴ്ചപ്പാടിനെ വിവിധ വശങ്ങളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണ് ‘സെറ്റ് ദി വേള്‍ഡ് ഓണ്‍ ഫയര്‍’. ജീവിക്കുന്ന ദൈവവുമായുള്ള തന്റെ വ്യക്തിപരമായ കൂടിക്കാഴ്ചയില്‍ നിന്നുമാണ് ഈ പുസ്തകം ഉരുത്തിരിഞ്ഞതെന്നു ഫാ. ബാര്‍ക്കര്‍ പറയുന്നു. പുതിയൊരു ജീവിത രീതിയിലൂടെ യേശുവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുക, പുതിയ ലോകത്തെ പുതിയ സുവിശേഷ പ്രഘോഷണം തുടങ്ങിയവയാണ് 200 പേജുള്ള പുസ്തകത്തിന്റെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍. പുതിയൊരു പന്തക്കോസ്ത് അനുഭവം കൂടാതെ പുതിയ സുവിശേഷ പ്രഘോഷണം സാധ്യമല്ലെന്നാണ് ഫാ. ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നത്. 2020-ലെ പ്ലീനറി കൗണ്‍സിലിനുള്ള തന്റെ സമര്‍പ്പണമാണ് ഈ പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷ പ്രഘോഷണത്തിലെ പ്രധാന ഘടകം പരിശുദ്ധാത്മാവാണ്. അതിനാല്‍ സുവിശേഷ പ്രഘോഷണത്തില്‍ പരിശുദ്ധാത്മാവിന്റെ പുതിയൊരു നിവേശനം ആവശ്യമാണ്‌. അല്ലാത്തപക്ഷം മാനുഷികമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അമാനുഷികമായ ഒരു ദൗത്യനിര്‍വഹണത്തിനിങ്ങുന്നത് പോലെയാകുമത്. ഇതിനായി ദൈവാനുഗ്രഹത്തിന്റെ ആവശ്യകതയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സുവിശേഷവത്കരണം, മാധ്യസ്ഥത്തിന്റെ ശക്തി, കരുണയും സൗഖ്യവും തുടങ്ങിയവയാണ് ‘സെറ്റ് ദി വേള്‍ഡ് ഓണ്‍ ഫയര്‍’ന്റെ മറ്റ് പ്രതിപാദ്യ വിഷയങ്ങള്‍. ഫ്രാന്‍സിസ് പാപ്പായുടെ കാഴ്ചപ്പാടുകളും തന്റെ പുതിയ പുസ്തകത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഫാ. ബാര്‍ക്കര്‍ പറഞ്ഞു. ഫെബ്രുവരി 24-ന് ക്യാമ്പ് ഹില്‍ ഇടവകയില്‍ വെച്ച് വിശ്രമജീവിതം നയിക്കുന്ന മെത്രാന്‍ ബ്രയാന്‍ ഫിന്നിഗനാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഫാ. ബാര്‍ക്കറിന്റേ ശ്രദ്ധ പിടിച്ചു പറ്റിയ രചനയാണ് ‘ഹിസ്‌ നെയിം ഈസ്‌ മേഴ്സി’.
Image: /content_image/News/News-2019-03-12-05:13:41.jpg
Keywords: സുവിശേഷ
Content: 9900
Category: 1
Sub Category:
Heading: വനിതാദിനത്തില്‍ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ഫെമിനിസ്റ്റ് ആക്രമണം
Content: ബ്യൂണസ് അയേഴ്സ്: ലോക വനിതാദിനത്തില്‍ അര്‍ജന്റീന, സ്പെയിന്‍, ഉറുഗ്വേ രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം. ബോംബുകളും, പാറക്കല്ലുകളും, ഗാസോലിന്‍ ബോംബുകളും, ഗ്രാഫിറ്റികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഉറുഗ്വേയിലെ ചരിത്രപ്രസിദ്ധമായ നൂയെസ്ട്രാ സെനോര ഡെല്‍ കാര്‍മെന്‍ തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും ഫെമിനിസ്റ്റുകളുടെ ആക്രമണത്തിനിരയായി. കാര്‍മെന്‍ ദേവാലയത്തിന്റെ പ്രവേശന കവാടം കലാപ വിരുദ്ധ സേനയുടെ സംരക്ഷണത്തിലായിരുന്നുവെങ്കിലും പ്രകടനമായെത്തിയ നൂറുകണക്കിന് ഫെമിനിസ്റ്റുകള്‍ ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് ദേവാലയത്തിലേക്ക് പെയിന്റ് ബോംബുകള്‍ എറിയുകയായിരുന്നു. സ്വവര്‍ഗ്ഗാനുരാഗം, ലൈംഗീക തൊഴില്‍, ഗര്‍ഭഛിദ്രം തുടങ്ങിയവയെ അനുകൂലിക്കുന്ന പോസ്റ്ററുകളുമായാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഫെമിനിസ്റ്റുകളുടെ പ്രകടനങ്ങള്‍ നടന്നത്. പ്രകടനത്തിടെ ബ്യൂണസ് അയേഴ്സിലെ കത്തീഡ്രലിന് നേര്‍ക്ക് ഗ്യാസോലിന്‍ ബോംബുകളും കല്ലുകളും കൊണ്ടുള്ള ആക്രമണമുണ്ടായി. റിയോ നെഗ്രോയിലെ റോക്കായിലെ ദേവാലയവും പെയിന്റ് ബോംബുകള്‍ കൊണ്ട് വികൃതമാക്കപ്പെട്ടു. സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ വിവിധ ദേവാലയങ്ങളുടെ പുറം ഭിത്തികള്‍ അബോര്‍ഷന്‍ അനുകൂലവും ക്രിസ്ത്യന്‍ വിരുദ്ധവുമായ ചുവരെഴുത്തുകളാല്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കിയിരിന്നു. നേരത്തെ വല്ലാഡോളിഡിലെ അതിരൂപതാ കാര്യാലയത്തിലേക്ക് ഇരച്ചു കയറിയ ഫെമിനിസ്റ്റുകള്‍ സ്പെയിന്റെ ചരിത്രത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സ് തടസ്സപ്പെടുത്തി. “ഞങ്ങളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിന്നുള്ള രക്തം നീ കുടിക്കും എന്നായിരുന്നു” ലാ റിയോജാ പ്രോവിന്‍സിലെ ഒരു ദേവാലയത്തില്‍ നിന്നും പോലീസ് നീക്കം ചെയ്ത പോസ്റ്ററില്‍ എഴുതിയിരുന്നത്. സ്ത്രീപക്ഷവാദികളുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് കത്തോലിക്ക സഭാനേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ ആക്രമിക്കുന്നതിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടുകയില്ലായെന്ന് മോണ്ടേവീഡിയോ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും ഫെമിനിസ്റ്റ് സംഘടനകള്‍ കടുത്ത ശത്രുതയോടെയാണ് കത്തോലിക്ക സഭയെ നോക്കിക്കാണുന്നത്. സ്വവര്‍ഗ്ഗാനുരാഗം, ഗര്‍ഭഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2019-03-12-09:20:48.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ
Content: 9901
Category: 1
Sub Category:
Heading: സ്മാര്‍ട്ട് ഫോണ്‍ ഉപവാസത്തിന് ആഹ്വാനവുമായി ലാഹോര്‍ മെത്രാപ്പോലീത്തയും
Content: ലാഹോര്‍: നോമ്പുകാല ത്യാഗമായി ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക എന്ന ബംഗ്ലാദേശിലെ കർദ്ദിനാൾ പാട്രിക്ക് ഡി' റൊസാരിയോയുടെ ആഹ്വാനത്തിന് സമാനമായ പ്രതികരണവുമായി ലാഹോര്‍ മെത്രാപ്പോലീത്തയും. നോമ്പ് കാലത്ത് ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഉപേക്ഷിക്കണമെന്ന് ലാഹോര്‍ മെത്രാപ്പോലീത്തയായ മോണ്‍. സെബാസ്റ്റ്യന്‍ ഷാ തന്റെ രൂപതയിലെ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസികളോടാണ് അദ്ദേഹം വ്യത്യസ്തമായ ഈ ഉപവാസ രീതി നിര്‍ദ്ദേശിച്ചത്. കുരിശിന്റെ വഴി ചൊല്ലുമ്പോഴും, ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കുമ്പോഴും ശ്രദ്ധ വ്യതിചലിക്കതിരിക്കുവാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് സ്മാര്‍ട്ട്ഫോണ്‍ ഒഴിവാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തില്‍ വരുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് വരുന്നത് സാത്താനെ പോക്കറ്റില്‍ ഒളിപ്പിക്കുന്നതിനു തുല്യമാണ്. മൊബൈല്‍ ഫോണിനും, മയക്കുമരുന്നിനും യുവത്വം അടിമയാകുന്നതിനെതിരെ മുന്നറിപ്പ് നല്‍കുവാനും മോണ്‍. സെബാസ്റ്റ്യന്‍ ഷാ മറന്നില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും യുവതീയുവാക്കള്‍ എസ്.എം.എസ് അയച്ചുകൊണ്ടിരിക്കുകയാണ്. ഈ ആറാഴ്ചക്കാലം സ്വന്തം ജീവിതത്തെ അപഗ്രഥിക്കുവാനും, ദുശ്ശീലങ്ങള്‍ ഒഴിവാക്കുവാനുമാണ് യുവത്വം ശ്രമിക്കേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഹൈദരാബാദ് മെത്രാനായ മോണ്‍. സാംസണ്‍ ഷുകാര്‍ഡിന്‍ സെബാസ്റ്റ്യന്‍ മെത്രാപ്പോലീത്തയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ മോണ്‍. സെബാസ്റ്റ്യന്‍ ഷായുടെ നിര്‍ദ്ദേശത്തെ ഏവരും സ്വാഗതം ചെയ്യുകയാണ്.
Image: /content_image/News/News-2019-03-12-11:06:01.jpg
Keywords: മൊബൈ,സ്മാര്‍
Content: 9902
Category: 4
Sub Category:
Heading: കത്തോലിക്ക സഭയിലെ 23 പൗരസ്ത്യ സമൂഹങ്ങള്‍ ഇവയാണ്
Content: പത്രോസാകുന്ന പാറമേല്‍ യേശുക്രിസ്തു സ്ഥാപിച്ച പരിശുദ്ധ കത്തോലിക്ക സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. റോമന്‍ കത്തോലിക്കാസഭയോടു ഐക്യപ്പെട്ടും സഭാതലവനായ പാപ്പായോടു വിധേയപ്പെട്ടും കഴിയുന്ന 23 വ്യക്തിഗതസഭകളെയാണ് പൗരസ്ത്യസഭ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഓരോ വ്യക്തിഗത സഭകള്‍ക്കും ഓരോ സഭാതലവനുണ്ട്. ഫ്രാന്‍സിസ് പാപ്പാ ലത്തീന്‍സഭയുടെ തലവന്‍ എന്നതോടൊപ്പം കത്തോലിക്കാ സഭയുടെ പരമാധികാരിയുമാണ്. അപ്പോള്‍ പൗരസ്ത്യസഭയും കത്തോലിക്ക സഭയും അന്തരമുണ്ടോ? കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1201 ഇങ്ങനെ പഠിപ്പിക്കുന്നു, "ക്രിസ്തു രഹസ്യം ഏതെങ്കിലുമൊരു ആരാധന പാരമ്പര്യത്തിൽ മാത്രം പൂർണമായി പ്രകാശിതമാകാനാകാത്ത വിധം അഗാധമായ വിധത്തിൽ സമ്പന്നമാണ്. റീത്തുകളുടെ ഉത്ഭവത്തിന്റെയും വികസനത്തിന്റെയും ചരിത്രം ശ്രദ്ധേയമായ ഒരു പരസ്പര പൂരകത്വത്തിന് സാക്ഷ്യംവഹിക്കുന്നു. സഭകൾ അവയുടെ ആരാധന പാരമ്പര്യങ്ങൾ വിശ്വാസത്തിലും വിശ്വാസത്തിൻറെ കൂദാശകളുടെ ഐക്യത്തിലും ജീവിച്ചപ്പോൾ അവർ പരസ്പരം സമ്പന്നമാക്കുകയും പാരമ്പര്യത്തോടും സഭ മുഴുവൻറെയും പൊതുദൗത്യത്തോടുള്ള വിശ്വസ്തതയിൽ വളരുകയും ചെയ്തു". അതേ, സഭയുടെ സമ്പത്തു എന്നത് പരസ്പര പൂരകങ്ങളായുള്ള വിശ്വാസത്തിലുള്ള ഐക്യമാണ്. ആഗോള കത്തോലിക്ക സഭയിലെ 23 വ്യക്തിഗതസഭകളെ/ പൗരസ്ത്യസഭകളെയാണ് നാം ഇനി പരിചയപ്പെടുവാന്‍ പോകുന്നത്. 1. #{red->none->b->അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# നാലായിരത്തോളം ആളുകൾ മാത്രമാണ് ഈ പൗരസ്ത്യസഭയിൽ അംഗങ്ങളായി ഉള്ളത്. ഇവരിൽ ഭൂരിപക്ഷം വിശ്വാസികളും അൽബേനിയയിലാണ് ജീവിക്കുന്നത്. ബൈസന്റെയിൻ പാരമ്പര്യമാണ് അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ പിന്തുടരുന്നത്. 2. #{red->none->b-> അർമേനിയൻ കത്തോലിക്കാ സഭ ‍}# അർമേനിയൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം ലെബനനിലെ ബെയ്റൂട്ടാണ്. അർമേനിയൻ ആരാധനാക്രമമാണ് ഈ പൗരസ്ത്യ സഭ പിന്തുടരുന്നത്. 1307-ലാണ് അര്‍മേനിയന്‍ സഭ റോമുമായി ഐക്യത്തിലായത്. 3. #{red->none->b->ബെലാറൂസിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# ബ്രസ്റ്റ് ഉടമ്പടിയിലൂടെ പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുമായി കൂട്ടായ്മയിലേക്ക് വന്ന സമൂഹമാണ് ബെലാറൂസിയൻ സഭ. ഏഴായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിന് കീഴിലുള്ളത്. 4. #{red->none->b->ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# വ്യാപാരിയായിരുന്ന ഡ്രാഗൺ സാഗോവിന്റെ നേതൃത്വത്തിൽ 1861ൽ പയസ് ഒമ്പതാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ കത്തോലിക്കാസഭയുമായി പൂർണമായ കൂട്ടായ്മയിലേക്ക് വന്നവരാണ് ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭയില്‍ ഉള്‍പ്പെടുന്നത്. ബള്‍ഗേറിയ ആസ്ഥാനമായ ഈ സഭയില്‍ പതിനായിരത്തിലധികം വിശ്വാസികളാണുള്ളത്. 5. #{red->none->b->കൽദായ കത്തോലിക്കാ സഭ }# ഇറാന്‍, ഇറാഖ്, സിറിയ, തുടങ്ങിയ രാജ്യങ്ങളിലായി പന്തലിച്ച് കിടക്കുന്ന കൽദായ കത്തോലിക്കാ സഭയില്‍ 2016-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തോളം വിശ്വാസികളാണുള്ളത്. ഇറാഖിലെ ബാഗ്ദാദിലാണ് സഭയുടെ ആസ്ഥാനം. പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. 6. #{red->none->b->കോപ്റ്റിക് കത്തോലിക്കാ സഭ ‍}# ജറുസലേമിലെ കോപ്റ്റിക് മെത്രാനായിരുന്ന അൻപാ അത്തനേഷ്യസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനേ തുടര്‍ന്നാണ് കോപ്റ്റിക് സഭ കത്തോലിക്ക സഭയുമായി ഐക്യത്തിലായത്. 1741ലാണ് കോപ്റ്റിക് കത്തോലിക്കാ സഭയെ റോം അംഗീകരിച്ചത്. 7. #{red->none->b->യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# ഏറ്റവും വലിയ പൗരസ്ത്യ സഭയായി കണക്കാക്കുന്ന യുക്രേനിയൻ സഭ ബ്രസ്റ്റ് ഉടമ്പടിയിലൂടെയാണ് കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്മയിൽ വരുന്നത്. ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന ഈ സമൂഹം അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്നു. 8. #{red->none->b->എത്യോപ്യൻ കത്തോലിക്കാ സഭ ‍}# അലക്സാണ്ട്രിയൻ ആരാധനാക്രമം പിന്തുടരുന്ന എത്യോപ്യൻ സഭ 1930 കളിലാണ് ആരംഭിക്കുന്നത്. 2010-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തിനടുത്ത് വിശ്വാസികളാണ് എത്യോപ്യൻ സഭയ്ക്കു കീഴിലുള്ളത്. 9. #{red->none->b->ഗ്രീക്ക് ബൈസന്റെയിൻ കത്തോലിക്കാസഭ ‍}# ബൈസന്റെയിൻ ആരാധന ക്രമം പിന്തുടരുന്ന ഈ പൌരസ്ത്യ സമൂഹത്തിന് ഗ്രീസിലും തുർക്കിയിലും വിശ്വാസികളുണ്ട്. 10. #{red->none->b->സെർബിയയിലെയും, ക്രൊയേഷ്യയിലെയും ഗ്രീക്ക് കത്തോലിക്കാ സഭ ‍}# ഈ പൗരസ്ത്യ സഭയും ബൈസന്റെയിൻ ആരാധനാക്രമമാണ് പിന്തുടരുന്നത്. ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ- ഹെര്‍സെഗോവിന രാജ്യങ്ങളിലായി ഇരുപത്തിയൊന്നായിരം വിശ്വാസികളാണ് ഈ സമൂഹത്തിനു കീഴിലുള്ളത്. 11. #{red->none->b->ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ }# 1912-ല്‍ പത്താം പീയൂസ് മാർപാപ്പയാണ് ഈ സമൂഹത്തെ കത്തോലിക്ക സഭയിലേക്ക് ചേര്‍ക്കുന്നത്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന്‍ പിന്‍വാങ്ങിയാണ് ഈ സമൂഹം കത്തോലിക്ക സഭയുമായി ലയിച്ചത്. മൂന്നേകാല്‍ ലക്ഷത്തോളം വിശ്വാസികളാണ് ഈ പൗരസ്ത്യ സഭയില്‍ ഉള്‍പ്പെടുന്നത്. 12. #{red->none->b->ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ ‍}# അറുപതിനായിരത്തോളം വരുന്ന ഈ സഭയിലെ വിശ്വാസികളിൽ വലിയൊരു ശതമാനം ദക്ഷിണ ഇറ്റലിയിലും സിസിലിയിലുമായാണ് താമസിക്കുന്നത്. 13. #{red->none->b->മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# മാസിഡോണിയന്‍ ഭാഷയില്‍ ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന സമൂഹമാണിത്. 2001.-ല്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പയുടെ കാലത്ത് കത്തോലിക്ക സഭയുമായി ഐക്യത്തിലായ ഈ സമൂഹത്തിന് ഒരു രൂപത മാത്രമേയുള്ളൂ. 14. #{red->none->b->മാരോണൈറ്റ് സഭ ‍}# ലെബനന്‍ കേന്ദ്രമായ മാരോണൈറ്റ് സഭയ്ക്കു കീഴില്‍ 30 ലക്ഷത്തോളം വിശ്വാസികളാണുള്ളത്. ആകെ വിശ്വാസി സമൂഹത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ലെബനനിലാണ് ജീവിക്കുന്നത്. 15. #{red->none->b->മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ ‍}# സിറിയയിലെ ഡമാസ്കസ് ആസ്ഥാനമായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ചരിത്രം അന്ത്യോഖ്യയിലെ ആദിമ ക്രിസ്ത്യാനികൾ വരെ നീളുന്നതാണ്. 1724-ലാണ് വിശ്വാസ സമൂഹം കത്തോലിക്ക സഭയുമായി ഐക്യപ്പെടുന്നത്. 16. #{red->none->b-> റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# 1698ൽ സ്ഥാപിക്കപ്പെട്ട റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കു കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സ്റ്റാലിൻ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും1990ൽ വീണ്ടും സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. 17. #{red->none->b->റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# പൗരസ്ത്യസഭകളിലെ ഏറ്റവും ചെറിയ സഭയാണ് റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ. മൂവായിരത്തിഇരുനൂറു വിശ്വാസികള്‍ മാത്രമാണ് ഈ സമൂഹത്തിലുള്ളത്. 18. #{red->none->b->റൂത്തേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍}# അമേരിക്കയിൽ ഇവർ ബൈസന്റെയിൻ കത്തോലിക്കാസഭ എന്ന് അറിയപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിലും യുക്രൈനിലുമായി ഈ സമൂഹത്തിന് രൂപതകളുണ്ട്. നാലുലക്ഷത്തിഇരുപത്തിനായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിനുള്ളത്. 19. #{red->none->b->സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ ‍}# സ്ലോവാക്യയിലെ പ്രേസോവ് ആസ്ഥാനമായ ഈ സഭയിൽ മൂന്നരലക്ഷത്തോളം അംഗങ്ങളുണ്ട്. സ്ലോവാക്യയില്‍ രണ്ടു രൂപതകളും കാനഡയില്‍ ഒരു രൂപതയുമാണുള്ളത്. 20. #{red->none->b->സിറിയൻ കത്തോലിക്കാ സഭ ‍}# ലെബനനിലെ ബെയ്റൂട്ട് ആസ്ഥാനമായ ഈ സമൂഹം പതിനെട്ടാം നൂറ്റാണ്ടിൽ വലിയ മത പീഡനമാണ് നേരിട്ടത്. കര്‍ത്താവ് സംസാരിച്ച അറമായ ഭാഷയിലും സുറിയാനീ ഭാഷയിലുമാണ് ഈ സമൂഹം ശുശ്രൂഷകള്‍ നടത്തുന്നത്. 21. #{red->none->b-> സീറോ മലബാർ കത്തോലിക്കാ സഭ ‍}# കത്തോലിക്കാ സഭയുടെ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. വിശുദ്ധ തോമസ് അപ്പസ്തോലനാൽ സ്ഥാപിതമായ സമൂഹത്തില്‍ ആഗോള തലത്തില്‍ 50 ലക്ഷത്തോളം അംഗങ്ങളാണുള്ളത്. 22. #{red->none->b->സീറോ മലങ്കര കത്തോലിക്കാ സഭ ‍}# 1930 സെപ്റ്റംബർ 20നു മലങ്കര ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസിന്റെ പരിശ്രമം വഴിയാണ് സീറോ മലങ്കര സഭ, കത്തോലിക്ക സഭയുമായി ഐക്യത്തിലാകുന്നത്. 2005 ഫെബ്രുവരി10-നു സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. 23. #{red->none->b->എറിത്രിയൻ കത്തോലിക്കാ സഭ ‍}# ഏറ്റവും ഒടുവിലായി റോമുമായി കൂട്ടായ്മയിലേക്ക് വന്ന പൗരസ്ത്യസഭയാണ് എറിത്രിയൻ സഭ. 2015-ല്‍ എത്യോപ്യൻ സഭയിൽ നിന്നും സ്വാതന്ത്ര്യം നേടുകയായിരുന്നു. #{red->none->none->"നിയമപരമായി അംഗീകൃതമായ എല്ലാ റീത്തുകളെയും തുല്യമായ അവകാശവും ബഹുമാനവും ഉള്ളവയായി പരിശുദ്ധ സഭാമാതാവ് പരിഗണിക്കുന്നു"}# (Sacrosanctum Concilium 4)
Image: /content_image/Mirror/Mirror-2019-03-12-12:47:56.jpg
Keywords: പൗരസ്ത്യ
Content: 9903
Category: 24
Sub Category:
Heading: കുർബാനക്കു പണം ഈടാക്കുന്നുവോ? മറുപടിയുമായി മാര്‍ തോമസ് തറയിൽ
Content: കുർബാനധർമം ഒഴിവാക്കിയ വൈദികനെ പുകഴ്ത്തികൊണ്ടു നൽകിയ പത്രവാർത്ത വായിച്ചപ്പോൾ കുർബാനക്കു പണം ഈടാക്കുന്നു എന്നൊരു തെറ്റുദ്ധാരണ അകത്തോലിക്കർക്കിടയിൽ ഉണ്ടാകുമോയെന്നു ഞാൻ ഭയക്കുന്നു. പരിശുദ്ധ കുർബാന വിശ്വാസികൾക്ക് ഒരു കൂദാശയാണ്. അതിൽ ആർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ യോഗ്യതയുള്ളവർക്കെല്ലാം കുർബാന സ്വീകരിക്കാനും യോഗ്യത ഉണ്ട്. കർത്താവിന്റെ കൃപ സൗജന്യമാണ്. കത്തോലിക്കാ സഭയിൽ ഒരു വൈദികനും പണം തന്നാലേ കുർബാനയിൽ പങ്കെടുപ്പിക്കൂ എന്ന് പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല. സംശയമുള്ളവർക്ക് നാളെ തന്നെ ഏതെങ്കിലും പള്ളിയിൽ പോയി സൗജന്യമായി പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. കൃപകൾ സ്വീകരിക്കാം. കുർബാനകളിൽ പ്രത്യേക നിയോഗങ്ങൾ വയ്ക്കേണ്ടവർ മാത്രം തങ്ങളുടെ അധ്വാനഫലത്തിൽനിന്നു ഒരു ഭാഗം സമർപ്പിക്കണമെന്ന് നിഷ്കര്ഷിക്കുന്നുണ്ട്. അതവരുടെ ത്യാഗത്തിന്റെ പ്രകാശനമാണ്. അത് ഒരു തരത്തിലുമുള്ള വേർതിരിവുണ്ടാക്കാതിരിക്കാൻ ഒരു തുക സഭ നിയതമാക്കിയിരിക്കുന്നു. അത്ര മാത്രം. ആ പണം ലോകമെമ്പാടുമുള്ള വൈദികരുടെ ജീവസൻധാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. അതാണ് കുർബാന ധർമം. ഇനി, പ്രത്യേക നിയോഗമൊന്നുമില്ലാതെയാണ് ലക്ഷക്കണക്കിന് വിശ്വാസികൾ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കുന്നത്. പണം വാങ്ങി പ്രാർത്ഥിക്കുന്നു എന്നൊക്കെ പറയാൻ രസമാണ്. പക്ഷെ അതല്ല യാഥാർഥ്യം. പണം കുർബാനയുടെ മാനദണ്ഡമല്ല. ആർക്കും കുർബാനയിൽ പങ്കെടുക്കുകയും മാമോദിസ സ്വീകരിച്ചവർക്കെല്ലാം കുർബാന സ്വീകരിക്കുകയും ചെയ്യാം. ഒരു കാര്യം കൂടി: കുര്‍ബാനധർമം ഇല്ലാതാക്കിയ ചിലയിടങ്ങളിൽ ഇപ്പോൾ കുർബാനക്ക് പ്രത്യേക നിയോഗം വയ്ക്കാൻ ആരും തന്നെ വരുന്നില്ല. മരിച്ചയാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാനും ആരും വരാറില്ല. ഭക്തിയിൽ എപ്പോഴും യുക്തി കാണണമെന്നില്ല.
Image: /content_image/SocialMedia/SocialMedia-2019-03-12-13:40:32.jpg
Keywords: വിശുദ്ധ കുര്‍ബാ
Content: 9904
Category: 1
Sub Category:
Heading: സര്‍ക്കാരിന്റെ വിശ്വാസ്യതയില്‍ കോട്ടം വന്നു: സി‌ബി‌സി‌ഐ
Content: ഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്തെ സര്‍ക്കാരിന്റെ വിശ്വാസ്യതയില്‍ കോട്ടം വരുത്തിയെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന തോന്നല്‍ വളര്‍ത്തിയെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി നേതൃത്വം. ബിജെപിയുടെ പ്രകടനപത്രികയായ സങ്കല്‍പ പത്രികയില്‍ ചേര്‍ക്കേണ്ട വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഡല്‍ഹിയിലെ അംബേദ്കര്‍ സെന്ററില്‍ വിളിച്ച യോഗത്തിലാണു കത്തോലിക്ക സഭ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയത എല്ലാ ഇന്ത്യക്കാരുടെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഇതിനു ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. ആരും ഇതേക്കുറിച്ചു സംശയിക്കുകയോ, സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ആരെയും ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. ആരും അവന്റെ ദേശീയത തെളിയിക്കേണ്ടതില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം, വികസനം, പുരോഗതി, ക്ഷേമം തുടങ്ങിയവയിലേക്ക് ക്രൈസ്തവര്‍ അടക്കമുള്ള എല്ലാവരും സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ക്രിസ്മസ് ദിനം 2014ല്‍ ഗുഡ് ഗവേണന്‍സ് ഡേ ആക്കിയ മോദി സര്‍ക്കാരിന്റെ നടപടി ക്രൈസ്തവര്‍ക്കു വേദന സമ്മാനിച്ചു. എല്ലാ മതങ്ങളെയും അവരുടെ വിശുദ്ധ ദിനങ്ങള്‍ ആചരിക്കുന്നതിനെയും സര്‍ക്കാരും മറ്റുള്ളവരും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും പരസ്പരം പങ്കാളികളികളാകുകയും ചെയ്യണം. ക്രൈസ്തവരുടെ വൈദഗ്ധ്യവും പരിചയസന്പത്തും കണക്കിലെടുത്ത് അക്രഡിറ്റേഷന്‍ കമ്മിറ്റികളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും ഉള്‍പ്പെടുത്തണം. മൂന്നു വര്‍ഷമായി ചെയര്‍മാനും ക്രൈസ്തവ അംഗവുമില്ലാതെ കിടക്കുന്ന ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ എത്രയും വേഗം സജീവമാക്കുകയും ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ക്ക് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സഹായം നല്‍കുകയും ചെയ്യണം. രാജ്യത്തിന്റെ മതേതര, ജനാധിപത്യ തത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും റിപ്പബ്ലിക് സ്വഭാവവും പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളും നിലനിര്‍ത്തണം. ഭരണഘടനയിലെ അടിസ്ഥാന തത്ത്വമായ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രീനാസിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസം, സാംസ്‌കാരികം കാര്യങ്ങള്‍ക്കായുള്ള സമിതിയുടെ സെക്രട്ടറി ഫാ. ജോസഫ് മണിപ്പാടം എസ്ഡിബിയുടെ നേതൃത്വത്തിലുള്ള സംഘമാണു യോഗത്തില്‍ പങ്കെടുത്തത്.
Image: /content_image/News/News-2019-03-13-02:47:36.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്