Contents

Displaying 9561-9570 of 25173 results.
Content: 9875
Category: 1
Sub Category:
Heading: വീണ്ടും വ്യാജ വാര്‍ത്തയുമായി മാതൃഭൂമി: എഫ്‌സി‌സി നിയമ നടപടിക്ക്
Content: വിജയവാഡ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച കുറിപ്പിനെതിരെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ 'തല ചായ്ക്കാനിടം തരൂ, നീതിപീഠത്തിന് മുന്നിലേയ്ക്ക് ഒരു കന്യാസ്ത്രീ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ കൃത്യമായ തെളിവുകള്‍ നല്‍കിക്കൊണ്ടാണ് എഫ്.സി.സി. വിജയവാഡ പ്രോവിന്‍സിന്റെ മറുപടി. ലോകവനിതാ ദിനത്തില്‍ വ്യാജവാര്‍ത്ത ചമച്ച് നിസ്വാര്‍ത്ഥമായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം വനിതകളെ അപമാനിച്ചതിലുള്ള പ്രതിഷേധം മാതൃഭൂമി പത്രത്തെ അറിയിക്കുന്നുവെന്നും വ്യാജവാര്‍ത്ത തിരുത്താത്ത പക്ഷം മാതൃഭൂമി പത്രം നിയമനടപടികള്‍ നേരിടേണ്ടി വരും എന്നും കോണ്‍ഗ്രിഗേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. #{red->none->b->എഫ്‌സി‌സി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍}# 08-03-2019 ലെ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തയുടെ നിജസ്ഥിതി പൊതുസമൂഹത്തെ അറിയിക്കുവാന്‍ വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നത്. എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് അംഗം സി. ലിസി വടക്കേലിനെ സഭ തടങ്കലില്‍ വച്ചിരിക്കുന്നു എന്ന സി. ലിസി വടക്കെലിന്‍റെ സഹോദരന്മാരുടെ പരാതിയിന്മേല്‍ പോലീസ് സന്നാഹമെത്തി സിസ്റ്ററിനെ മഠത്തില്‍ നിന്നും മോചിപ്പിച്ചു എന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ 20-02-2019 ലെ വാര്‍ത്താക്കുറിപ്പിലൂടെ എഫ്.സി.സി. വിജയവാഡ പ്രൊവിന്‍ഷ്യല്‍ അറിയിച്ചിരുന്നു. എന്നാല്‍ എവിടെനിന്ന് സിസ്റ്ററിനെ പോലീസെത്തി മോചിപ്പിച്ചുവോ അതേ ജ്യോതി ഭവനില്‍ തന്നെ താമസിക്കാല്‍ സി. ലിസി ശഠിക്കുകയും, ഭക്ഷണവും മരുന്നും പരിചരണവും അനുഭവിച്ച് അവിടെ ജീവിക്കുകയും ചെയ്യുന്നത് എന്ത് വിരോധാഭാസം? എഫ്.സി.സി. സന്യാസസഭയിലെ വിജയവാഡ പ്രൊവിന്‍ഷ്യല്‍ നിയമനപത്രം നല്കിയിട്ടുള്ള സാഹചര്യത്തില്‍ തലചായ്ക്കാന്‍ ഇടം തരണമെന്ന് നീതിപീഠത്തിനുമുമ്പില്‍ കൈനീട്ടുന്നത് എന്തിനുവേണ്ടിയാണ് എന്നും മനസിലാകുന്നില്ല. സന്യാസജീവിതത്തിന്‍റെ നിയമങ്ങള്‍പോലും അനുസരിക്കാതെ സ്വതന്ത്രയായി വിഹരിച്ചിരുന്ന സി. ലിസിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് സി. ലിസിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതി വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും സഹോദരന്മാര്‍ക്കൊപ്പം സി.ലിസിയെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫെബ്രുവരി 24 മൂവാറ്റുപുഴ ജ്യോതിഭവനില്‍ രണ്ട് പോലിസുകാര്‍ക്കൊപ്പം സി. ലിസി വീണ്ടും താമസമാരംഭിക്കുകയായിരുന്നു. സന്യാസ ആവൃതിക്കുള്ളില്‍ പോലീസുകാരെ പാര്‍പ്പിക്കുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടി പ്രോവിന്‍ഷ്യല്‍ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് പരാതി നല്കിയതിനെ തുടര്‍ന്നുണ്ടായ ഉത്തരവനുസരിച്ച് വനിതാപോലീസ് സംരക്ഷണം പിന്‍വലിച്ച സാഹചര്യത്തിലാണ് സി. ലിസി ഏകാന്തത അനുഭവിക്കുന്നു എന്ന പുതിയ പരാതിയുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. 26-02-2019 ലഭിച്ച ഉത്തരവിലെ "...inspector of Police Muvattupuzha is directed to find an alternative place of safety for the residence of Sr Lissy Vadakkel...." എന്ന വാചകത്തില്‍ സുരക്ഷിതമായ alternative താമസസ്ഥലം സി. ലിസിക്ക് ഏര്‍പ്പാടാക്കി കൊടുക്കാനുള്ള ഉത്തരവാദിത്തം കോടതി മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടറിനെയാണ് ഏല്പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രമാകരിച്ച സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകാതെ സി. ലിസി ജ്യോതി ഭവനില്‍ തുടരുന്നതിന്‍റെ കാരണം മനസിലാകുന്നില്ല. അപരിചിതരായ ആളുകള്‍ സമയത്തും അസമയത്തും സി. ലിസയെ സന്ദര്‍ശിക്കാനെത്തുന്നത് ജ്യോതിഭവനില്‍ താമസിക്കുന്ന മറ്റ് സന്യാസിനികളുടെ സുരക്ഷയെകൂടി ബാധിക്കുന്ന പ്രശ്നമാണ്. രണ്ട് സന്യാസിനികള്‍ക്കൊപ്പം താമസിക്കുകയും സ്വതന്ത്രമായി ജീവിക്കുകയും യാത്രചെയ്യുകയും സന്ദര്‍ശനങ്ങളും ഷോപ്പിങ്ങും നടത്തുകയും ചെയ്യുന്ന സിസ്റ്റര്‍ ഏകാന്തതയിലാണെന്ന മാതൃഭൂമി ലേഖകന്‍ ജോളി അടിമത്രയുടെ കണ്ടുപിടുത്തം വിചിത്രമായി തോന്നുന്നു. ജലന്ധര്‍ ബിഷപ്പിനെതിരെ സി. ലിസി രഹസ്യമായി മൊഴികൊടുത്തത് എഫ്.സി.സി. അധികാരികള്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഈ വിവരം അറിയുംമുമ്പുതന്നെ സ്ഥലമാറ്റത്തിനുള്ള ഉത്തരവ് സി. ലിസിക്ക് നല്‍കിയിരുന്നു. മാതൃഭൂമി ലേഖകന്‍ അവകാശപ്പെടുന്നതുപോലെയുള്ള സി. ലിസിയുടെ വചനപ്രഘോഷണ മികവിനെക്കുറിച്ചും പ്രശസ്തിയെക്കുറിച്ചും എഫ്.സി.സി. വിജയവാഡ പ്രോവിന്‍സിന് അറിവോ രേഖകളോ ഇല്ല. എഫ്.സി.സി. സന്യാസസഭയുടെ വിജയവാഡ പ്രൊവിന്‍സിന്‍റെ അംഗമായിരിക്കുന്ന സി. ലിസി ആ സഭയുടെ സന്യാസ നിയമങ്ങള്‍ക്കും ജീവിതക്രമങ്ങള്‍ക്കും അധികാരികള്‍ക്കും വിധേയപ്പെട്ടുകൊണ്ട് വേണം സുവിശേഷപ്രഘോഷണം നടത്തേണ്ടത് എന്ന കാര്യം സൗകര്യപൂര്‍വ്വം മറന്ന് കേരളത്തില്‍ മാത്രമേ സുവിശേഷവേല നടത്തുകയുള്ളു എന്ന് വാശിപിടിക്കുന്നതിന്‍റെയും ഈ വാശിക്ക് അനാവശ്യമായ പ്രചരണം നല്കി മാതൃഭൂമിപോലയുള്ള മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെയും പൊരുളന്വേഷിക്കുമ്പോള്‍ എഫ്.സി.സി. സഭയ്ക്ക് ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. ജ്യോതിഭവന്‍ എന്നത് ഗസ്റ്റ് ഹൗസ് ആകയാല്‍ ഉപയോഗിക്കാത്ത മുറികള്‍ എപ്പോഴും പൂട്ടിയാണ് സൂക്ഷിക്കുന്നത്. രാത്രിയില്‍ മഠത്തിനു പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും ഗേറ്റുകളും താഴിട്ട് പൂട്ടുന്നതും താക്കോല്‍ സുപ്പീരിയറിന്‍റെ മുറിയില്‍ സൂക്ഷിക്കുന്നതും ജ്യോതിഭവനില്‍ എന്നല്ല എഫ്. സി. സി. സന്യാസസഭയിലെ എല്ലാ ഭവനങ്ങളിലും നടക്കുന്ന കാര്യമാണ്. റോഡിലേയ്ക്കുള്ള മെയിന്‍ ഗേറ്റും എപ്പോഴും പൂട്ടിയിടും. ഇതൊക്കെ സ്ത്രീകളില്‍ തനിച്ച് താമസിക്കുന്ന ഇടങ്ങളിലെ അടിസ്ഥാന സുരക്ഷയുടെ ഭാഗമാണ്. അസമയത്ത് മഠത്തില്‍ എത്തുന്നവര്‍ പൂട്ടിയ വാതില്‍ കണ്ടതില്‍ അസ്വോഭവികമായി യാതൊന്നുമില്ല.അനാഥാലയത്തില്‍ പോയി താമസിക്കാന്‍ സി. ലിസിയോട് മദര്‍ ആവശ്യപ്പെട്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. സഭാനിയമത്തിന് വിധേയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിയോഗിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ആജീവനാന്തം ജീവിക്കാന്‍ സി. ലിസിക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ നിയമനപത്രമനുസരിച്ച് വിജയവാഡ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ എഫ്.സി.സി. സന്യാസസഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്ന് മാത്രമാണ് അധികാരികള്‍ ആവശ്യപ്പെട്ടത്, അല്ലാതെ ഇറങ്ങിപോകണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ട കേസിന്‍റ കാര്യത്തില്‍ നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ആരും സി. ലിസിയെ തടഞ്ഞിട്ടില്ല തടയുകയുമില്ല. എന്നാല്‍ എഫ്.സി.സി സഭാനിയമമനുസരിച്ച് മുന്‍ അധികാരിയില്‍ നിന്നും ഒരു അംഗത്തിന് ലഭിച്ച പ്രത്യേക അനുവാദങ്ങളും ആനുകൂല്യങ്ങളും പുതിയ അധികാരി ഉദ്യേഗം ഏറ്റെടുത്ത് ഒരു മാസത്തിനകം നവീകരിക്കപ്പെടുന്നില്ലെങ്കില്‍ അത് റദ്ദാക്കപ്പെടുന്നു. പ്രത്യേക അനുവാദം പുതുക്കി വാങ്ങാതിരിക്കുകയും പുതിയ നിയമനപത്രം കൈപ്പറ്റുകയും ചെയ്തിട്ട് പഴയ അനുവാദത്തെക്കുറിച്ച് പറയുന്നതില്‍ എന്താണ് സാങ്കത്യം. സി. ലിസി നടത്തുന്ന കൗണ്‍സലിംഗ് ഏത് തരത്തിലുള്ളതാണെന്ന് എഫ്.സി.സി. സഭയ്ക്ക് അറിയില്ല. എന്നിരുന്നാലും കൗണ്‍സിലിംഗിലൂടെ ലഭിച്ച വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ വിളിച്ചുപറയുന്ന രീതിയെ സഭ അംഗീകരിക്കുന്നില്ല. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പുതിയ നിയമനം ലഭിക്കുമ്പോള്‍ തിരികെ നല്കുക എന്നത് സന്യാസസഭയുടെ നിയമമാണ്. എന്നാല്‍ കേരളത്തിലേയ്ക്ക് തിരികെപോയപ്പോള്‍ ഫോണ്‍ സി. ലിസിക്ക് തിരികെ നല്‍കിയിരുന്നു. അതുകൂടാതെ മറ്റ് രണ്ട് ഫോണുകളും ലാപ്റ്റോപ്പ് കമ്പ്യൂട്ടറും സി. ലിസി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് അവര്‍ സ്വയം സമ്പാദിച്ച സ്വാതന്ത്രത്തിന്‍റെ അടയാളങ്ങളാണ്. ലോകവനിതാ ദിനത്തില്‍ വ്യാജവാര്‍ത്ത ചമച്ച് നിസ്വാര്‍ത്ഥമായ ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം വനിതകളെ അപമാനിച്ചതിലുള്ള പ്രതിഷേധം മാതൃഭൂമി പത്രത്തെ എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് അറിയിക്കുന്നു. ഈ വ്യാജവാര്‍ത്ത തിരുത്താത്ത പക്ഷം മാതൃഭൂമി പത്രം നിയമനടപടികള്‍ നേരിടേണ്ടി വരും എന്നും ഓര്‍മ്മിപ്പിക്കുന്നു. < സി. അല്‍ഫോന്‍സാ എഫ്.സി.സി (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍)
Image: /content_image/News/News-2019-03-08-17:08:25.jpg
Keywords: നുണ, വ്യാജ
Content: 9876
Category: 1
Sub Category:
Heading: തുര്‍ക്കിയിലെ അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് മെസ്‌റോബ് അന്തരിച്ചു
Content: ഇസ്താംബൂള്‍: തുര്‍ക്കിയിലെ അര്‍മേനിയന്‍ സഭാ പാത്രിയാര്‍ക്കീസ് മെസ്‌റോബ് മുതാഫ്യാന്‍ രണ്ടാമന്‍ അന്തരിച്ചു. അറുപത്തിരണ്ടു വയസ്സായിരിന്നു. 1998ല്‍ കരേക്കിന്‍ രണ്ടാമന്‍ കാലം ചെയ്തതിനെത്തുടര്‍ന്നാണ് കോണ്‍സ്റ്റാന്റിനോപ്പിളിലെ അര്‍മേനിയന്‍ സഭയുടെ 84ാം പാത്രിയാര്‍ക്കീസായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നു 2008-ല്‍ സ്ഥാനം ഒഴിയുകയായിരിന്നു. ഇസ്താംബൂളിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാത്രിയാര്‍ക്കീസിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും മൃതസംസ്ക്കാരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അര്‍മേനിയന്‍ ഫൌണ്ടേഷന്‍ യൂണിയന്റെ തലവനായ ബെദ്രോസ് സീരിങ്ങോളു പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-03-09-03:01:29.jpg
Keywords: അര്‍മേനി
Content: 9877
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് സാമൂഹ്യപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ഥ മനോഭാവത്തോടെയാകണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓര്‍മ്മപ്പെടുത്തല്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിസന്ധികളെ നേരിടാന്‍ വിധം കരുത്തായതില്‍ സഭ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച് ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചതിലൂടെ ക്രൈസ്തവ വിശ്വാസങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ബാഹ്യകടന്നുകയറ്റം ഉണ്ടായപ്പോള്‍ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ത്തത് അഭിനന്ദനീയമാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ എന്നിവ കടുത്ത ആശങ്കകളും വേദനയും ഉളവാക്കുന്നതാണ്. പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കു ശക്തി പകര്‍ന്നു നല്‍കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാകണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. കത്തോലിക്കാ സമുദായം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും സമൂഹത്തിന്റെ സമഗ്രനന്മക്കായി എന്നും നിലകൊണ്ടിട്ടുള്ളതുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസിലൂടെ നല്ല നേതാക്കള്‍ എല്ലാ രൂപതകളിലും സജീവമായി ഉയര്‍ന്നു വരുന്നത് ഈ കാലഘട്ടത്തിന്റെ നേട്ടമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രൂപത കമ്മിറ്റികളുടെ റിപ്പോര്‍ട്ടിംഗ് സമ്മേളനത്തില്‍ നടന്നു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, പി.ടി. ചാക്കോ, ഡോ. കെ.വി. റീത്താമ്മ, പ്രഫ. ജാന്‍സെന്‍ ജോസഫ്, ബെന്നി ആന്റണി, ഡോ. ജോസുകുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, സാജു അലക്‌സ്, സെലിന്‍ സിജോ, ജോസ് മേനാച്ചേരി, ജോയ് മുപ്രാപ്പള്ളില്‍, ആന്റണി എല്‍. തൊമ്മാന, ഫീസ്റ്റി മാന്പിള്ളി, ബിറ്റി നെടുനിലം, കെ.കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-09-04:14:41.jpg
Keywords: ആലഞ്ചേ
Content: 9878
Category: 18
Sub Category:
Heading: ക്രിസ്തുവിനെ കണ്ടെത്തുകയാണ് ജീവിത പ്രതിസന്ധിക്ക് ഉത്തരം: മാര്‍ ജോസഫ് പാംപ്ലാനി
Content: ചങ്ങനാശേരി: ക്രിസ്തുവിനെ കണ്ടെത്തുകയാണ് മനുഷ്യ ജീവിതത്തിന്റെ പ്രതിസന്ധിക്ക് ഉത്തരമെന്ന് തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. പാറേല്‍പള്ളി മൈതാനിയില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. വചനത്തിലൂടെയും കൂദാശകളിലൂടെയും യേശുവിനെ നാം കണ്ടെത്തണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മക്കളുടെ ഹൃദയം വായിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മക്കള്‍ക്ക് ഹൃദയം തുറന്നു സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാകണം. അപ്പോഴാണ് എന്റെ വീട് സ്വര്‍ഗമാണ് എന്ന ചിന്ത രൂപപ്പെടുന്നത്. പരസ്പരം മനസിലാക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണം. മനസിനെ ഭാരപ്പെടുത്തുന്ന സങ്കടങ്ങള്‍ക്ക് പരിശുദ്ധകന്യകാമറിയം പരിഹാരമാണ്. ആരോരുമില്ലാതെ ഈ ഭൂമിയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു പരിശുദ്ധ അമ്മയുടെ സഹായം ലഭിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍.ഫിലിപ്‌സ് വടക്കേക്കളത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തുരുത്തി ഫൊറോനയിലെ വൈദികര്‍ രാവിലെയും ഫാ. ജോബിന്‍ പെരുന്പളത്തുശേരി വൈകുന്നേരവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ചെറിയാന്‍ കക്കുഴി കുരിശിന്റെ വഴിക്കും ഫാ. ജോര്‍ജ് നൂഴായിത്തടം, ഫാ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ ദിവ്യകാരുണ്യ ആരാധനയ്ക്കും കാര്‍മികത്വം വഹിച്ചു. ഇന്നു രാവിലേയും ഉച്ചകഴിഞ്ഞും വൈകുന്നേരവും അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക്ക് വാളന്മനാല്‍ വചന പ്രഘോഷണം നടത്തും. കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും.
Image: /content_image/India/India-2019-03-09-05:27:12.jpg
Keywords: പാംപ്ലാ
Content: 9879
Category: 1
Sub Category:
Heading: അമേരിക്കയുടെ അന്താരാഷ്ട്ര വനിതാ അവാർഡ് കത്തോലിക്ക സന്യാസിനിക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉന്നത പുരസ്ക്കാരമായ അന്താരാഷ്ട്ര നിര്‍ഭയ അവാർഡ് ഐറിഷ് കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ ഒർലാ ട്രിയേസിക്ക്. തെക്കൻ സുഡാനിലെ യുവതികൾക്ക് വിദ്യാഭ്യാസം നൽകാനായി ജീവിതം സമർപ്പിച്ച സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപാണ് അവാര്‍ഡ് സമ്മനിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലെസ്ഡ് വെർജിൻ മേരി എന്ന സന്യാസിനി സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ഒർലാ ട്രിയേസി. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു ഒരു പതിറ്റാണ്ടായി സുഡാനിലെ ജനങ്ങൾക്ക് ശുശ്രൂഷചെയ്തു അവർക്കൊപ്പമാണ് സിസ്റ്റർ ഒർലാ ജീവിക്കുന്നത്. വികസ്വര രാജ്യമായ സുഡാനില്‍ സ്ത്രീകൾക്ക് സാധാരണയായി വിദ്യാഭ്യാസം ലഭിക്കാറില്ല. സിസ്റ്റർ ഒർലാ ട്രിയേസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തെയാണ് ശാക്തീകരിച്ചുക്കൊണ്ടിരിക്കുന്നത്. ലൊറേറ്റോ എന്ന സ്കൂളിലെ പ്രഥമാധ്യാപിക കൂടിയാണ് സിസ്റ്റർ ഒർലാ ട്രിയേസി. ആഭ്യന്തര യുദ്ധത്തിനിടെ നിർബന്ധപൂർവ്വം നടത്തുന്ന വിവാഹത്തിൽനിന്നും സിസ്റ്റർ ട്രിയേസി തന്റെ വിദ്യാർത്ഥികൾക്ക് സംരക്ഷണം തീര്‍ക്കുന്നുണ്ട്. തങ്ങളുടെ പെൺമക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന് അവരുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുന്നതാണ് താൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അൽജസീറ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ പറഞ്ഞു. സമാധാനവും, നീതിയും, മനുഷ്യാവകാശവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന വനിതകൾക്കായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന അവാർഡാണ് അന്താരാഷ്ട്ര നിര്‍ഭയ അവാർഡ്. തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്തുത അവാർഡ് നൽകുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ യു‌എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സന്നിഹിതനായിരിന്നു.
Image: /content_image/News/News-2019-03-09-06:43:22.jpg
Keywords: വനിത
Content: 9880
Category: 18
Sub Category:
Heading: ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂൺഷോ തിരുവനന്തപുരത്ത്
Content: തിരുവനന്തപുരം: ഭാരതത്തിന് വേണ്ടിയുള്ള വത്തിക്കാന്റെ അപ്പസ്തോലിക പ്രതിനിധിയായ ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി 8.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത സൂസൈപാക്യം പിതാവും സഹായ മെത്രാൻ ക്രിസ്തുദാസും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ (KRLCBC) ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാങ്ങോട് 'കാർമ്മൽ ഹിൽ മൊണാസ്റ്ററിയിൽ' അദ്ദേഹത്തിന് സ്വീകരണം നല്‍കി. സമ്മേളനത്തിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമായി തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവക സന്ദർശിക്കുന്ന അപ്പസ്തോലിക് ന്യൂൺഷ്യോ വിഴിഞ്ഞം ദേവാലയത്തിൽ വിശ്വാസികളോടൊപ്പം ദിവ്യബലിയും അർപ്പിക്കും. തുടർന്ന് പൂന്തുറ ഇടവക സന്ദർശിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യും.
Image: /content_image/India/India-2019-03-09-08:06:51.jpg
Keywords: ന്യൂൺ
Content: 9881
Category: 1
Sub Category:
Heading: നീതി നിഷേധിച്ച സിസ്റ്റര്‍ കണ്‍സീലിയക്കു വേണ്ടി സ്വരമുയര്‍ത്തി അരുണാചല്‍ സ്ത്രീത്വം
Content: മിയാവോ: ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ വിദൂര ഗ്രാമത്തിലെ സ്ത്രീകളുടെ ഇക്കൊല്ലത്തെ വനിതാ ദിനാചരണം വ്യത്യസ്തമായി. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗമായ സിസ്റ്റര്‍ കണ്‍സീലിയ ബസ്ലക്കു വേണ്ടി സ്വരമുയര്‍ത്തിയാണ് അരുണാചലിലെ ചാങ്ങ്ലാങ്ങ്‌ ജില്ലയിലെ നിയോട്ടാന്‍ ഗ്രാമത്തിലെ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെ പോലും മാനിക്കാതെ, മാസങ്ങളായി തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്ന സിസ്റ്റര്‍ കണ്‍സീലിയുടെ മോചനം ഉടന്‍ സാധ്യമാകണമെന്നും കന്യാസ്ത്രീയുടെ നിരപരാധിത്വം തങ്ങള്‍ക്ക് അറിയാമെന്നും കിഴക്കന്‍ അരുണാചല്‍പ്രദേശിലെ കത്തോലിക്കാ വനിതകളുടെ കൂട്ടായ്മയുടെ പ്രസിഡന്റായ ലിക്രോ മൊസ്സാങ്ങ് പറഞ്ഞു. “വ്യാജ കുറ്റാരോപണങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ ബസ്ലയുടെ വേദനയില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളും പങ്കുചേരുന്നു. സിസ്റ്റര്‍ ബസ്ല നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ വര്‍ഷത്തെ വനിതാ ദിനം ആചരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്”. അവര്‍ വ്യക്തമാക്കി. വനിതകളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മക്കു പിന്തുണ പ്രഖ്യാപിച്ച് ഗ്രാമത്തിലെ പുരുഷന്മാരും, യുവജനങ്ങളും സിസ്റ്റര്‍ ബസ്ലക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈ 5-നാണ് സിസ്റ്റര്‍ ബസ്ല അറസ്റ്റിലാവുന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോള്‍ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുവാന്‍ വൈകിപ്പിക്കുന്നതാണ് മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിട്ടും സിസ്റ്റര്‍ ബസ്ല ജെയിലില്‍ കഴിയുന്നതിന്റെ കാരണം. ഇതിനെ സുപ്രീം കോടതി അടക്കം ചോദ്യം ചെയ്തിരിന്നു. സിസ്റ്റര്‍ ബസ്ലയുടെ മോചനത്തിന് പുറമേ, ഇന്ത്യയും-പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യവും, ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്ക് സ്ഥിര താമസാനുവാദം നല്‍കുവാനുള്ള അരുണാചല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധങ്ങളും കണക്കിലെടുത്ത് സ്വന്തം രാഷ്ട്രത്തിലും, സംസ്ഥാനത്തിലും സമാധാനം പുലര്‍ന്നു കാണുവാന്‍ വേണ്ടിയും നിയോട്ടാനിലെ വനിതകള്‍ പ്രാര്‍ത്ഥിച്ചു.
Image: /content_image/News/News-2019-03-09-09:03:27.jpg
Keywords: നീതി
Content: 9882
Category: 18
Sub Category:
Heading: വനിതാ ദിനത്തില്‍ രക്തദാനവുമായി സ്‌നേഹഗിരി മിഷ്ണറി സിസ്റ്റേഴ്സ്
Content: പാലാ: ലോക വനിതാ ദിനത്തില്‍ രക്തം ദാനം ചെയ്തു സ്‌നേഹഗിരി മിഷ്ണറി സിസ്റ്റേഴ്‌സിന്റെ മഹത്തായ മാതൃക. പാലാ എസ്എംഎസ് ജനറലേറ്റില്‍ നടന്ന ക്യാമ്പില്‍ സ്‌നേഹഗിരിയുടെ വിവിധ മഠങ്ങളില്‍ നിന്നുള്ള സിസ്റ്റേഴ്‌സാണ് ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം ചെയ്തത്. സുവര്‍ണ്ണ ജൂബിലിയുടെ പ്രതീകമായാണ് രക്തദാനം വനിതാ ദിനത്തില്‍ നടത്തിയത്. 1969-ല്‍ ഫാ. അബ്രഹാം കൈപ്പന്‍പ്ലാക്കലാണ് പാലായുടെ മണ്ണില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സിന് രൂപംനല്‍കിയത്. മൂന്ന് പ്രോവിന്‍സുകളിലും ഒരു മിഷനിലുമായി 550 ല്‍ പരം സിസ്റ്റേഴ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശുശ്രൂഷ ചെയ്യുന്നുണ്ട്. മദര്‍ ജനറല്‍ റവ. സി. ശോഭയാണ് സന്യാസ സഭയുടെ സുപ്പീരിയര്‍. ചടങ്ങില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കെമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡാമി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. മരിയം സദനം ഡയറക്ടര്‍ സന്തോഷ് മരിയ സദനം, പാലാ സബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന്‍, ഡോ. മാമച്ചന്‍, അസി, ജന റല്‍ റവ. ഡോ. സിസ്റ്റര്‍ കാര്‍മ്മല്‍ ജിയോ, ജനറല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ ഡീന എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2019-03-09-10:06:46.jpg
Keywords: രക്ത
Content: 9883
Category: 1
Sub Category:
Heading: പ്രോലൈഫ് പ്രവര്‍ത്തകരെ തടഞ്ഞ് വീണ്ടും ബ്രിട്ടീഷ് കൗണ്‍സില്‍
Content: ലണ്ടന്‍: ഗര്‍ഭഛിദ്ര ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധം നടത്തുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ തടഞ്ഞു ഈലിംഗ് കൗണ്‍സിലിനു പിന്നാലെ ലണ്ടനിലെ റിച്ച്മോണ്ട് ബറോ കൗണ്‍സിലും. അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധവുമായി എത്തുന്നത് നിരോധിച്ചുകൊണ്ട് മാര്‍ച്ച് 6നാണ് റിച്ച്മോണ്ട് ബറോ കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ യുകെയില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന രണ്ടാമത്തെ കൗണ്‍സിലായി മാറിയിരിക്കുകയാണ് റിച്ച്മോണ്ട് ബറോ കൗണ്‍സില്‍. ലണ്ടനിലെ ട്വിക്കന്‍ഹാം സെക്ഷനില്‍ റോസ്‌ലിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പ്രഗ്നന്‍സി അഡ്വൈസറി സര്‍വീസ്സിന്റെ (ബി.പി.എ.എസ്) അബോര്‍ഷന്‍ സെന്ററിലേക്ക് പോകുന്ന സന്ദര്‍ശകരുമായോ, സ്റ്റാഫുമായോ ഏതെങ്കിലും വിധത്തില്‍ ഇടപെടാനോ, സംസാരിക്കുന്നതിനോ ശ്രമിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് പബ്ലിക് പ്ലേസ് പ്രോട്ടക്ഷന്‍ ഓര്‍ഡര്‍ (PSPO) പുറത്തിറക്കുവാനുള്ള കൗണ്‍സിലിന്റെ റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിന് മാര്‍ച്ച് 5 ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. പ്രദേശവാസികളുടെ സമാധാനപരമായ ജീവിത സാഹചര്യത്തിന് ഈ നിരോധനം ആവശ്യമാണെന്ന വ്യാജേനെയാണ് ഗര്‍ഭഛിദ്രത്തെ ഭരണനേതൃത്വം പിന്തുണക്കുന്നത്. തങ്ങള്‍ ക്ലിനിക്കില്‍ വരുന്നവരെ തടസ്സപ്പെടുത്തുന്നുവെന്ന ആരോപണത്തെ പ്രോലൈഫ് പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്. സമാധാനപരമായി പ്രാര്‍ത്ഥിക്കുകയും, സ്ത്രീകള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം റിച്ച്മോണ്ട് ബറോ കൗണ്‍സിലിന്റെ തീരുമാനം കടുത്ത വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-03-09-10:43:26.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 9884
Category: 18
Sub Category:
Heading: റവ. ഡോ. ജോര്‍ജ് പ്ലാത്തോട്ടം ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ കമ്യൂണിക്കേഷന്‍ സെക്രട്ടറി
Content: ആലക്കോട്: ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് (എഫ്എബിഎസ്) സോഷ്യല്‍ കമ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും റേഡിയോ വേരിത്താസ് ഏഷ്യ മേധാവിയുമായി സലേഷ്യന്‍ സന്യാസസഭയുടെ ഗോഹട്ടി പ്രോവിന്‍സ് അംഗമായ റവ. ഡോ. ജോര്‍ജ് പ്ലാത്തോട്ടം എസ്ഡിബി നിയമിക്കപ്പെട്ടു. സിബിസിഐ കമ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി, നിസ്‌ക്കോര്‍ട്ട് ഡയറക്ടര്‍ എന്നീനിലകളില്‍ ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് ഏഴുവര്‍ഷം റവ.ഡോ. ജോര്‍ജ് പ്ലാത്തോട്ടം പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പ്ലാത്തോട്ടം വര്‍ക്കിയുടെയും പരേതയായ അന്നമ്മയുടെയും മകനാണ്. സാന്‍ജോസ് രൂപത ബിഷപ്പ് റവ.ഡോ.റോബര്‍ട്ട് മല്ലാരിയ ചെയര്‍മാനും മൂന്ന് ബിഷപ്പുമാര്‍ അംഗങ്ങളുമായാണ് ഫിലിപ്പീന്‍സിലെ മനില ആസ്ഥാനമായ എഫ്എബിഎസിന്റെ സോഷ്യല്‍ കമ്യൂണിക്കേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഏഷ്യയിലെ 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കുമാണ് കോണ്‍ഫറന്‍സില്‍ അംഗത്വമുള്ളത്. ഇന്ത്യയില്‍നിന്ന് സിബിസിഐ, സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ റീത്ത് എന്നീ നാല് ബിഷപ്‌സ് കോണ്‍ഫറന്‍സുകള്‍ എഫ്എബിസിയില്‍ അംഗങ്ങളാണ്.
Image: /content_image/India/India-2019-03-10-01:48:17.jpg
Keywords: ഏഷ്യ