Contents
Displaying 9601-9610 of 25173 results.
Content:
9915
Category: 1
Sub Category:
Heading: പേപ്പല്‍ പദവിയില്‍ ആറ് വര്‍ഷം പിന്നിട്ട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനം ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിട്ട് ഇന്നലെ (മാർച്ച് പതിമൂന്നാം തീയതി) ആറു വര്‍ഷം. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ തിരുസഭയേയും പാപ്പായേയും സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ വര്‍ഷങ്ങള്‍ ആയിരുന്നുവെന്ന് വത്തിക്കാൻ ന്യൂസ് പത്രാധിപരായ ഡോ. ആന്ത്രേയാ തോര്‍നിയേല്ലി പ്രതികരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ വത്തിക്കാനിൽവെച്ച് കുട്ടികളുടെ സംരക്ഷണത്തിനായി സഭ മേലദ്ധ്യക്ഷൻമാരെ വിളിച്ചു കൂട്ടിയുള്ള പ്രത്യേക സമ്മേളനവും വരുന്ന ഒക്ടോബര്‍ മാസത്തിൽ നടത്താന്നിരിക്കുന്ന ആമസോൺ പ്രശ്ന പരിഹാരത്തിനായുള്ള പ്രത്യേക സിനഡും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നു 2013 മാർച്ചിൽ നടന്ന കോൺക്ലേവിലാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2019-03-14-05:24:44.jpg
Keywords: പാപ്പ

9916
Category: 18
Sub Category:
Heading: ഫാ. ജസ്റ്റിൻ അലക്‌സിന്റെ മൃതസംസ്ക്കാരം വെള്ളിയാഴ്ച
Content: തിരുവനന്തപുരം: ഇന്നലെ അന്തരിച്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജസ്റ്റിൻ അലക്‌സിന്റെ മൃതസംസ്ക്കാരം വെള്ളിയാഴ്ച മേനംകുളം അനുഗ്രഹ ഭവനിൽ നടക്കും. രാവിലെ 10നു ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുഖ്യ കാര്‍മ്മികത്വം വഹിക്കും. കഴക്കൂട്ടം മേനംകുളം അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപക ഡയറക്ടറായിരിന്നു ഫാ. ജസ്റ്റിന്‍. 1950 ജൂലൈ 18ന് തമിഴ് നാട്ടിലെ വള്ളവിളയിൽ അലക്‌സ് സെബാസ്റ്യൻ - സുഫ്റീഷ്യ കുലാസ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മാർത്താണ്ഡൻതുറയിലും നാഗർകോവിലിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ മേജർ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനം. പാളയം, ആലുവ സെമിനാരികളിൽ വൈദികപഠനം പൂർത്തിയാക്കി. 1975 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതയിലെ തോപ്പ്, മൺവിള, മര്യനാട്, തുമ്പ, നെയ്യാറ്റിൻകര രൂപതയിലെ മലയിൻകീഴ്, ഉണ്ടൻകോട് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം 1992 മുതൽ വചനപ്രഘോഷണ രംഗത്ത് സജീവ സാന്നിധ്യമായിരിന്നു.
Image: /content_image/India/India-2019-03-14-05:59:55.jpg
Keywords: വൈദിക

9917
Category: 14
Sub Category:
Heading: വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ബോളിവുഡിലേക്ക്
Content: ന്യൂഡല്‍ഹി: കാരുണ്യത്തിന്റെ നിറകുടമായി ലോകം വാഴ്ത്തിയ മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നു. ‘മദര്‍ തെരേസ ദി സെയിന്റ്' എന്ന പേരിലുള്ള ചിത്രത്തിന്‍റെ തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്നത് സീമാ ഉപാധ്യായ ആണ്. ചിത്രത്തിലെ താരനിരയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രദീപ് ശര്‍മ, നിതിന്‍ മന്‍മോഹന്‍, ഗിരീഷ് ജോഹര്‍, പ്രാച്ചി മന്‍മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഭാഗമായി മദര്‍ തെരേസ സ്ഥാപിച്ച കൊല്‍ക്കത്തയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ച സംവിധായക സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ പ്രേമാ മേരി പിയറിയുമായി സംസാരിച്ചു അനുഗ്രഹം തേടി. മദര്‍ തെരേസ ഒരു ആഗോള പ്രതീകമാണെന്നും അവരുടെ അന്താരാഷ്ട്ര പ്രതിച്ഛായയോട് തീര്‍ച്ചയായും തങ്ങള്‍ നീതി പുലര്‍ത്തുമെന്നും സീമാ ഉപാധ്യായ പറഞ്ഞു. മദര്‍ തെരേസ ഉയര്‍ത്തിപ്പിടിച്ച സമാധാനം, സ്നേഹം, മനുഷ്യത്വം എന്നിവ പ്രചരിപ്പിക്കുവാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ആ പുണ്യാത്മാവിനുള്ള തങ്ങളുടെ സമര്‍പ്പണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020-ല്‍ ചിത്രം റിലീസ് ചെയ്യുവാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി 2003-ല്‍ ‘മദര്‍ തെരേസ ഓഫ് കല്‍ക്കട്ട’എന്ന ഡോക്യുമെന്ററിയും, 2014-ല്‍ ‘ദി ലെറ്റേഴ്സ്’ എന്ന ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. മദറിന്റെ ആത്മീയഗുരു ഫാ. സെലസ്റ്റെ വാന്‍ എക്സെമ്മിന് മദറിന് എഴുതിയ കത്തുകളാണ് ദി ലെറ്റേഴ്സിന്റെ ആധാരം.
Image: /content_image/News/News-2019-03-14-09:32:07.jpg
Keywords: മദര്‍ തെരേസ

9918
Category: 10
Sub Category:
Heading: ഇഷ്ട്ടമുള്ളത് നല്‍കാം: ഫിലിപ്പീന്‍സില്‍ വിശുദ്ധ കുര്‍ബാനയും കൂദാശകളും ഇനി സൗജന്യം
Content: മനില: വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സൗജന്യമായി നല്‍കുവാനുള്ള തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ഫിലിപ്പീന്‍സില്‍ കൂടുതല്‍ മെത്രാന്‍മാര്‍ രംഗത്ത്. ഇക്കാര്യത്തെ അനുകൂലിച്ച് ബലാങ്ങായിലെ മെത്രാനായ റൂപ്പര്‍ട്ടോ സാന്റോസാണ് ഏറ്റവും ഒടുവിലായി രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21 മുതല്‍ രൂപതയില്‍ കൂദാശ കര്‍മ്മങ്ങള്‍ സൗജന്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനക്കും, വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്കും ഇനി മുതല്‍ പണം ഈടാക്കരുതെന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് പുറത്തുവിട്ട അറിയിപ്പിലൂടെ സാന്റോസ് മെത്രാന്‍ തന്റെ രൂപതയിലെ പുരോഹിതന്‍മാരോട് ആവശ്യപ്പെട്ടിരുന്നു. സഭയുടെ കാഴ്ചപ്പാടില്‍ സാമ്പത്തികം പ്രാധാന്യമുള്ള കാര്യമല്ലെന്നും, അതൊരിക്കലും ഒരു ഭാരമാകരുതെന്നും അദ്ദേഹത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇടവകകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തന്റെ രൂപതയില്‍ മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന, വിവാഹം തുടങ്ങിയ കൂദാശകള്‍ സൗജന്യമായിരിക്കുമെന്നും വിശ്വാസികള്‍ സ്വന്തം ഇഷ്ടപ്രകാരം ദേവാലയത്തിന് എന്തെങ്കിലും സംഭാവനയായി നല്‍കിയാല്‍ അത് സ്വീകരിക്കാമെന്നും അറിയിപ്പിലുണ്ട്. #{red->none->b->You May Like: }# {{ കുർബാനക്കു പണം ഈടാക്കുന്നുവോ? മറുപടിയുമായി മാര്‍ തോമസ് തറയിൽ -> http://www.pravachakasabdam.com/index.php/site/news/9903 }} 2015-ല്‍ ലിങ്ങായെന്‍-ദാഗുപാനിലെ മെത്രാപ്പോലീത്തയായ സോക്രട്ടീസ് വില്ലെഗാസും തന്റെ അതിരൂപതയില്‍ കൂദാശകള്‍ക്ക് നിശ്ചിത തുക ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചിരുന്നു. വിശ്വാസികള്‍ തരുന്നത് മാത്രം സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഫിലിപ്പീന്‍സിലെ മറ്റ് രൂപതകളിലും കൂദാശ കര്‍മ്മങ്ങള്‍ക്ക് നല്‍കുന്ന തുക ഇല്ലാതാക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായികൊണ്ടിരിക്കുകയാണ്. മനില അതിരൂപതയിലെ നിരവധി ഇടവകകളില്‍ കൂദാശകള്‍ സൗജന്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തു ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികമായ 2021-ഓടെ മനില രൂപതയില്‍ കൂദാശകള്‍ സംബന്ധമായ സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കുമെന്ന് രൂപതയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഫാ. റോയ് ബെല്ലെന്‍ അറിയിച്ചു.
Image: /content_image/News/News-2019-03-14-10:24:18.jpg
Keywords: കുര്‍ബാന, ദിവ്യകാരുണ്യ

9919
Category: 14
Sub Category:
Heading: തണുത്തുറഞ്ഞ തടാകത്തിലെ ക്രൂശിതരൂപം കാണാൻ ആയിരങ്ങൾ
Content: മിഷിഗൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തെ തടാകത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുവിന്റെ ക്രൂശിതരൂപം കാണാൻ ആയിരങ്ങൾ. കടുത്ത തണുത്ത കാലാവസ്ഥ മൂലം 2015ന് ശേഷം ഇങ്ങനെ ഒരു അവസരം ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടായിരത്തോളം ആളുകളാണ് ഈ അപൂർവ്വ കാഴ്ച കാണാൻ എത്തിയത്. തടാകത്തിൽ എത്തിയവർക്ക് ക്രൂശിതരൂപം കാണാൻ ഐസിൽ ദ്വാരമിട്ടു പാതയോരുക്കേണ്ട സാഹചര്യം വരെ വന്നിരിന്നു. വെള്ളത്തിൽ ആഴ്ത്തപെട്ട ലോകത്തിലെ ഒരേയൊരു ക്രൂശിതരൂപം ഇതാണെന്നാണ് അനുമാനിക്കപ്പെടുന്നത്. 5.5 അടി നീളമാണ് രൂപത്തിനുള്ളത്. 1956-ൽ മരണപ്പെട്ട തന്റെ മകന്റെ ഓർമ്മയ്ക്കായി മിഷിഗൺ സംസ്ഥാനത്തെ ഒരു കുടുംബം ഇറ്റലിയിൽ പണികഴിപ്പിച്ചതാണ് പ്രസ്തുത ക്രൂശിതരൂപം. എന്നാൽ ക്രൂശിതരൂപം അമേരിക്കയിലെത്തിച്ചപ്പോൾ അതിന് കേടുപാടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം ക്രൂശിതരൂപം സ്വീകരിച്ചില്ല. പിന്നീട് ആ ക്രൂശിതരൂപം ഒരു മുങ്ങൽ വിദഗ്ധൻ വാങ്ങുകയായിരിന്നു. സമീപത്തെ ഒരു തടാകത്തിൽ മരിച്ച മറ്റൊരു മുങ്ങൽ വിദഗ്ധന്റെ ഓർമ്മയ്ക്കായി അദ്ദേഹം അത് മിഷിഗൺ തടാകത്തിൽ താഴ്ത്തി. ഇന്ന് വെള്ളത്തിൽ മുങ്ങി മരിച്ചവരുടെ സ്മരണ പുതുക്കുന്ന ഒരു തീർത്ഥാടനകേന്ദ്രമായാണ് പ്രസ്തുത തടാകത്തെ നോക്കിക്കാണുന്നത്.
Image: /content_image/News/News-2019-03-14-12:33:43.jpg
Keywords: രൂപം

9920
Category: 18
Sub Category:
Heading: ഡോ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി
Content: തെള്ളകം: ഭാരതത്തിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും കപ്പൂച്ചിന്‍ സഭാംഗവുമായ റവ. ഡോ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി. 88 വയസ്സായിരിന്നു. തെള്ളകത്തെ കപ്പൂച്ചിൻ ആശ്രമത്തിൽ വച്ച് ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. മൃതസംസ്‌കാര ശുശ്രൂഷകൾ പത്തൊന്‍പതാം തിയതി ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു 2 :30 നു കോട്ടയം തെള്ളകത്തുള്ള കപ്പൂച്ചിൻ ആശ്രമ സെമിത്തേരിയിൽ നടത്തപ്പെടും.
Image: /content_image/India/India-2019-03-15-03:53:21.jpg
Keywords: ദൈവ ശാസ്ത്ര

9921

Image: /content_image/India/India-2019-03-15-03:53:22.jpg

9922
Category: 18
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച അവധി കേന്ദ്രഭരണ പ്രദേശങ്ങളില്‍ റദ്ദാക്കി: പ്രതിഷേധം വ്യാപകം
Content: ന്യൂഡല്‍ഹി: ദുഃഖ വെള്ളിയാഴ്ചയിലെ അവധി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍ റദ്ദാക്കി. ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് വിവാദമായ ഈ നടപടി എടുത്തത്. രാജ്യത്തെ 17 പൊതു അവധി ദിനങ്ങളില്‍ ദുഃഖവെള്ളിയും ഉള്‍പ്പെട്ടിട്ടും അഡ്മിനിസ്‌ട്രേറ്റര്‍ ക്രൈസ്തവ വിരുദ്ധമായ തീരുമാനം എടുക്കുകയായിരിന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. തീരുമാനം തീര്‍ത്തും അസ്വീകാര്യവും ഭരണഘടനയിലെ മതേതര തത്വങ്ങള്‍ക്ക് കടകവിരുദ്ധവുമാണെന്നു ക്രൈസ്തവ സമൂഹം ചൂണ്ടിക്കാട്ടി. തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ ക്രൈസ്തവ വിരുദ്ധ അജണ്ട വച്ചുപുലര്‍ത്തുന്നവര്‍ക്ക് തിരിച്ചടിയേല്‍ക്കാന്‍ നടപടി കാരണമാകുമെന്നാണ് ഏവരും നിരീക്ഷിക്കുന്നത്.
Image: /content_image/India/India-2019-03-15-04:11:45.jpg
Keywords: ദുഃഖവെള്ളി

9923
Category: 1
Sub Category:
Heading: പെസഹാ വ്യാഴാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം: കര്‍ണ്ണാടക, തമിഴ്നാട് മെത്രാന്‍ സമിതി
Content: ചെന്നൈ/ ബംഗളൂരു: അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവ സമൂഹം പരിപാവനമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മെത്രാന്‍ സമിതി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ബിഹാര്‍, ഛത്തീസ്ഗഡ്, ആസാം, ജമ്മുകാഷ്മീര്‍, മഹാരാഷ്ട്ര, മണിപ്പുര്‍, ഒഡിഷ, പുതുച്ചേരി, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പെസഹാവ്യാഴമായ ഏപ്രില്‍ 18നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നേദിവസം ക്രൈസ്തവര്‍ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കാനായി ഇടവക ദേവാലയങ്ങളിലും മറ്റുമായിരിക്കുമെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടായിരിക്കുമെന്നും സമിതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ്നാട്ടിലെ മെത്രാന്‍ സമിതി തയാറാക്കിയ നിവേദനത്തിന്റെ കോപ്പി പ്രധാനമന്ത്രിക്കും നല്‍കുന്നുണ്ട്.
Image: /content_image/News/News-2019-03-15-05:05:38.jpg
Keywords: പെസഹ

9924
Category: 18
Sub Category:
Heading: കുടുംബ കൂട്ടായ്മ ആദിമസഭയുടെ പങ്കാളിത്ത മുഖം പ്രകാശിപ്പിക്കും: മാര്‍ ജോസഫ് പുളിക്കല്‍
Content: കൊച്ചി: കുടുംബ കൂട്ടായ്മകള്‍ ആദിമസഭയുടെ പങ്കാളിത്തമുഖമാണു പ്രകാശിപ്പിക്കുന്നതെന്നു ബിഷപ്പ് മാര്‍ ജോസഫ് പുളിക്കല്‍. സീറോ മലബാര്‍ സഭയുടെ കുടുംബ കൂട്ടായ്മ വിഭാഗം ജനറല്‍ ബോഡി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വചനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഉറവിടങ്ങളിലേക്കു മടങ്ങാനും കാലിക പ്രസക്തമായ വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാകുന്നതിനും കുടുംബ കൂട്ടായ്മകള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും സമ്മേളനത്തില്‍ പങ്കെടുത്തു. കുടുംബ കൂട്ടായ്മകളുടെ 2019- 20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിരേഖ, സഭയുടെ കുടുംബ കൂട്ടായ്മ വിഭാഗം ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടിലിനു നല്‍കി മാര്‍ ജോസഫ് പുളിക്കല്‍ പ്രകാശനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-15-05:57:16.jpg
Keywords: പുളിക്ക