Contents

Displaying 9641-9650 of 25173 results.
Content: 9955
Category: 9
Sub Category:
Heading: വചന വ്യാഖ്യാനത്തിന്റെ പ്രായോഗിക ശൈലിയുമായി പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ: സോജിയച്ചനോടൊപ്പം കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 10,11 തീയതികളിൽ
Content: ബർമിങ്ഹാം: ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു. ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട് മലയാളത്തിൽ ഏപ്രിൽ 10,11 ബുധൻ , വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്‌ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. ** #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജെന്നി തോമസ് ‭.07388 326563‬ ** #{red->none->b->അഡ്രസ്സ്: ‍}# ST. JERARDS CATHOLIC CHURCH <br> 2 RENFREW SQUARE <br> CASTLE VALE <br> BIRMINGHAM B35 6JT
Image: /content_image/Events/Events-2019-03-19-04:23:30.jpg
Keywords: സോജി
Content: 9956
Category: 10
Sub Category:
Heading: റഷ്യയിൽ ലെനിന്റെ പ്രതിമക്കു പകരം ക്രിസ്തുവിന്റെ കൂറ്റൻ ശില്പം ഉയരും
Content: മോസ്ക്കോ: സോവിയറ്റ് യൂണിയന്റെ കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്ളാഡിമർ ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ക്രിസ്തുവിന്റെ കൂറ്റൻ ശില്പം നിർമ്മിക്കാനുള്ള പദ്ധതി റഷ്യയില്‍ തയ്യാറാകുന്നു. റഷ്യയുടെ കിഴക്ക് വ്ളാഡിവോസ്തോക്ക് നഗരത്തിലെ ഒരു മലയിലാണ് കൂറ്റൻ ക്രിസ്തു ശിൽപ്പത്തിനായുള്ള പദ്ധതി ഒരുങ്ങുന്നത്. സോവിയറ്റ് ഭരണകാലത്തു ഇവിടെ ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിന് സാധിച്ചില്ല. ക്രിസ്തു ശിൽപം നിർമ്മിക്കാനായി റഷ്യൻ ഓർത്തഡോക്സ് സഭ അംഗീകാരം നല്‍കുന്നതോടെ നിര്‍മ്മാണം ആരംഭിച്ചേക്കും. റഷ്യൻ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ക്രിസ്തു ശിൽപത്തിന് 125 അടിയോളം ഉയരമുണ്ടാകുമെന്നാണ് സൂചന. ബ്രസീലിലെ പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിനും ഇതേ ഉയരം തന്നെയാണ്. എന്നാൽ റഷ്യയിൽ പണിയാൻ ഉദ്ദേശിച്ചിരിക്കുന്ന ക്രിസ്തു ശില്പത്തിന്റെ പീഠത്തിന്റെ ഉയരം കൂടി കണക്കിലെടുക്കുമ്പോൾ, ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിന്റെ ഉയരത്തെ മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയാർക്ക് കിറിലിന്റെ ആത്മീയ ഉപദേഷ്ടാവായ ഇല്ലി എന്ന ഒരു സന്യാസിയിൽ നിന്ന് പ്രചോദനം സ്വീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട ചർച്ചകൾ നടക്കുന്നത്. പദ്ധതിക്കായി സ്വകാര്യ വ്യക്തികൾ തന്നെ കൂടുതലായും പണം നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് ഭീകരതയുടെ പിടിയിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന റഷ്യയിൽ, ക്രൈസ്തവ വിശ്വാസം ശക്തമായി വളരുന്നതിന്റെ മറ്റൊരു നേർക്കാഴ്ചയായിരിക്കും വ്ളാഡിവോസ്തോക്ക് നഗരത്തിൽ ഉയരാൻ ഇരിക്കുന്ന ക്രിസ്തു ശിൽപ്പം.
Image: /content_image/News/News-2019-03-19-04:59:48.jpg
Keywords: ക്രിസ്തു
Content: 9957
Category: 1
Sub Category:
Heading: നാല് വര്‍ഷം: ക്രൈസ്തവ രക്തസാക്ഷികളെ സ്മരിച്ച് പാക്ക് വിശ്വാസികള്‍
Content: ലാഹോർ: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളെ സ്മരിച്ചു വിശ്വാസി സമൂഹം. 2015 മാർച്ച് പതിനഞ്ചിന് യോഹന്നാബാദിൽ രണ്ട് ദേവാലയങ്ങളിലായി നടന്ന ആക്രമണത്തില്‍ ഇരുപത്തിയൊന്ന് പേർ മരണമടയുകയും എൺപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. പാക്കിസ്ഥാനിൽ ക്രൈസ്തവർ സുരക്ഷിതരല്ലെന്ന ദുഃഖകരമായ സത്യമാണ് ഇത് ഓർമിപ്പിക്കുന്നതെന്ന് ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ അനുസ്മരണ ബലിയില്‍ പറഞ്ഞു. ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് സുരക്ഷയൊരുക്കിയ സന്നദ്ധ പ്രവർത്തകരുടെ സമയോചിത ഇടപെടലാണ് ദേവാലയത്തിനകത്തെ ആയിരത്തിയഞ്ഞൂറോളം വിശ്വാസികളുടെ ജീവൻ സംരക്ഷിച്ചത്. ക്രൈസ്തവ വിശ്വാസവും ദേവാലയത്തിലെ വിശ്വാസികളുടെ ജീവനും സംരക്ഷിക്കാൻ രക്തസാക്ഷിത്വം വരിച്ച യുവാക്കൾ അവസാന നിമിഷം വരെയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. വിശ്വാസത്തിനായി ജീവൻ ത്യജിച്ച പാക്കിസ്ഥാനിലെ ക്രൈസ്തവർ നിത്യജീവന്റെ കിരീടം നേടിയിരിക്കും. രാജ്യത്തുടനീളം ക്രൈസ്തവർക്ക് സുരക്ഷയൊരുക്കുന്ന പാക്കിസ്ഥാൻ സൈന്യത്തിന് നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു. ന്യൂസിലൻറ് ഭീകരാക്രമണങ്ങളിൽ ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. പ്രാർത്ഥനയ്ക്കായി ഒത്തുചേർന്ന മുസ്ളിം സഹോദരങ്ങൾക്ക് നേരെ നടത്തിയ വെടിവെയ്പ്പ് അത്യന്തം ഖേദകരമാണ്. പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസവും പ്രതിസന്ധിയെ തരണം ചെയ്യാൻ ശക്തിയും ദൈവം നല്കും. പാക്കിസ്ഥാനിലെ ക്രൈസ്തവരും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനാൽ അവരുടെ ദു:ഖത്തിൽ പങ്കുചേരാനാകും. തീവ്രവാദമെന്ന തിന്മയെ ഉന്മൂലനം ചെയ്യാൻ പാക്കിസ്ഥാനിലെയും ന്യൂസീലൻറിലെയും ഭരണകൂടങ്ങൾക്ക് സാധിക്കട്ടെയെന്നും അതുവഴി ലോകത്തിലെ ജനങ്ങൾ സമാധാനത്തിനും സന്തോഷത്തിലും ജീവിക്കാൻ ഇടവരുന്നതിന് പ്രാർത്ഥിക്കുന്നതായും മോൺ. ഷാ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-03-19-07:42:59.jpg
Keywords: പാക്കി
Content: 9958
Category: 1
Sub Category:
Heading: ലിവിംഗ് ടുഗദറിനേക്കാള്‍ സ്ഥിരത വിവാഹ ബന്ധങ്ങള്‍ക്ക്: പുതിയ പഠനഫലം പുറത്ത്
Content: വാഷിംഗ്‌ടണ്‍ ഡിസി: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനേക്കാള്‍ (ലിവിംഗ് ടുഗദര്‍) ആഴമായ സ്ഥിരതയും, ദൈര്‍ഘ്യവുമുള്ളത് വിവാഹ ബന്ധങ്ങള്‍ക്കാണെന്ന് പുതിയ പഠനഫലം. വിവിധ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗ്ലോബല്‍ ഫാമിലി ആന്‍ഡ്‌ ജെന്‍ഡര്‍ സര്‍വ്വേ (GFGS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 11 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ ലിവിംഗ് ടുഗദറില്‍ കഴിയുന്നവരേക്കാള്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിവാഹിതരാണെന്നും വ്യക്തമായി. യുകെയില്‍ ലിവിംഗ് ടുഗദറില്‍ കഴിയുന്ന 39 ശതമാനം കമിതാക്കളും തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, ഓസ്ട്രേലിയയില്‍ 35 ശതമാനവും, കാനഡയിലും, അയര്‍ലന്‍ഡിലും 34 ശതമാനവും, ഫ്രാന്‍സില്‍ 31 ശതമാനവുമാണ്. അര്‍ജന്റീനയില്‍ ലിവിംഗ് ടുഗദറില്‍ താമസിക്കുന്ന 19 ശതമാനം ആളുകളാണ് തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ബന്ധത്തിന്റെ സ്ഥിരതയില്‍ ആത്മവിശ്വാസമുള്ള വിവാഹിതരും, ലിവിംഗ് ടുഗദറില്‍ കഴിയുന്നവരും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതല്‍ പ്രകടമായിട്ടുള്ളത് അമേരിക്കയിലാണ്. രാജ്യത്തു വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന കമിതാക്കളില്‍ 36 ശതമാനവും തങ്ങളുടെ ബന്ധത്തിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോള്‍, വിവാഹിതരായ ദമ്പതികളില്‍ വെറും 17 ശതമാനത്തിനു മാത്രമാണ് തങ്ങളുടെ ബന്ധത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് സംശയമുള്ളു. ബന്ധത്തിന്റെ സ്ഥിരതക്ക് പുറമേ, ലിവിംഗ് ടുഗദറില്‍ കഴിയുന്നവരെ അപേക്ഷിച്ച് തങ്ങളുടെ ദാമ്പത്യ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിവാഹിതരാണെന്നും സര്‍വ്വേ ഫലം പറയുന്നു. അമേരിക്കയിലെ 75 ശതമാനം വിവാഹിതരും തങ്ങളുടെ ബന്ധത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുമ്പോള്‍, ലിവിംഗ് ടുഗദറില്‍ കഴിയുന്നവരില്‍ 56 ശതമാനം മാത്രമാണ് ബന്ധത്തിന് പ്രാധാന്യം നല്‍കുന്നുള്ളു. ബന്ധത്തിന് പ്രാധാന്യം നല്‍കുന്നവരുടെ എണ്ണം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം ഓസ്ട്രേലിയയില്‍ 15 ശതമാനവും, അയര്‍ലന്‍ഡില്‍ 14 ശതമാനവും, യുകെയില്‍ 17 ശതമാനവുമാണ്.ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, അയര്‍ലാന്‍ഡ്‌, യു.കെ, യു.എസ്, ചിലി, പെറു, മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന മുതലായ രാജ്യങ്ങളില്‍ 16,474 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് സര്‍വ്വേയുടെ ഭാഗമായി ഗ്ലോബല്‍ ഫാമിലി ആന്‍ഡ്‌ ജെന്‍ഡര്‍ സര്‍വ്വേ നടത്തിയത്.
Image: /content_image/News/News-2019-03-19-09:16:55.jpg
Keywords: വിവാഹ
Content: 9959
Category: 1
Sub Category:
Heading: നെതര്‍ലന്‍ഡ്‌സില്‍ ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് വധഭീഷണി
Content: ആംസ്റ്റര്‍ഡാം: പടിഞ്ഞാറൻ യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സില്‍ ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നിരന്തരം ഉപദ്രവിക്കപ്പെടുകയും ഭീഷണികള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ക്രൂരതകള്‍ നേരിടേണ്ടി വന്ന മുന്‍ ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് അമേരിക്കന്‍ ഓണ്‍ലൈന്‍ കത്തോലിക്ക വാര്‍ത്താ മാധ്യമമായ ക്രുക്സ് പുറത്തുവിട്ട ലേഖനമാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. 1999-ല്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനു ശേഷം തുടര്‍ച്ചയായി വധഭീഷണി ലഭിച്ചു തുടങ്ങിയ ഇറാഖി സ്വദേശിയായ ഫാറദൂണ്‍ ഫവ്വ്വാദിനെക്കുറിച്ച് ലേഖനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ എന്ന് താന്‍ കരുതിയവര്‍ വരെ തന്റെ ശത്രുക്കളായി മാറി എന്നാണ് ഫവ്വ്വാദ് പറയുന്നത്. അത്രയധികം യാഥാസ്ഥിതികരല്ലാത്ത മുസ്ലീങ്ങള്‍ വരെ തന്നെക്കൊല്ലുമെന്ന് തന്റെ ഭാര്യയോട് പറഞ്ഞതായി ഫവ്വ്വാദ് വെളിപ്പെടുത്തുന്നു. ഫോണിലൂടെയും, എഴുത്തിലൂടെയുമാണ് കൂടുതല്‍ ഭീഷണികള്‍ ലഭിക്കുന്നതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊറോക്കോയില്‍ നിന്നും നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാസിം എന്നയാളുടെ അനുഭവവും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ അപമാനിക്കപ്പെടുന്നതായും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ജാസിം പറയുന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതില്‍ തനിക്കൊരു പശ്ചാത്താപവുമില്ലെന്നു ജാസിം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് ലഭിച്ച ഭീഷണിയെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്റെ ക്രൈസ്തവ വിശ്വാസം രഹസ്യമാക്കി വെക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിവരിച്ചു. സൊമാലിയയില്‍ നിന്നും നെതര്‍ലന്‍ഡ്‌സിലേക്ക് കുടിയേറിയ എസ്തേര്‍ മുള്‍ഡറും കുടുംബവും കടുത്ത ഭീഷണികളാണ് നെതര്‍ലന്‍ഡ്‌സില്‍ നേരിടുന്നത്. എസ്തേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം തുടര്‍ച്ചയായി അവര്‍ക്ക് വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നവ മാധ്യമങ്ങളിലൂടെയായിരിന്നു ഭീഷണികള്‍. നെതര്‍ലന്‍ഡ്‌സ് പോലെയുള്ള ഒരു രാജ്യത്ത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം ക്രൂരതകള്‍ നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്. അഭയാര്‍ത്ഥികളായി രാജ്യത്തു എത്തിച്ചേര്‍ന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കാണ് സഹ അഭയാര്‍ത്ഥികളില്‍ നിന്നും ഭീഷണി ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്തരം ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സിലെ യുട്രെക്റ്റില്‍ ട്രാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2019-03-19-10:54:18.jpg
Keywords: ഇസ്ലാ
Content: 9960
Category: 18
Sub Category:
Heading: തെരുവുമക്കളുടെ പ്രിയ ഇടയന്‍ ഫാ. ആന്റണി തൈപ്പറമ്പില്‍ വിടവാങ്ങി
Content: കോഴിക്കോട്: തെരുവുമക്കളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അനേകം മക്കള്‍ക്ക് പുതിയ ജീവിതത്തിന് വഴിയൊരുക്കിയ ഫാ. ആന്റണി തൈപ്പറന്പില്‍ നിര്യാതനായി. എണ്‍പത്തിനാല് വയസായിരിന്നു. സലേഷ്യന്‍ സഭാംഗമായിരിന്ന അദ്ദേഹം ന്യൂഡല്‍ഹി, ലക്‌നോ, ഹരിയാന എന്നിവിടങ്ങളിലും പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നൂറുകണക്കിന് തെരുവുകുട്ടികള്‍ക്കാണ് പുതുജീവിതം സമ്മാനിച്ചത്. കൊല്‍ക്കത്തയിലെ പ്രശസ്ത പുനരധിവാസ കേന്ദ്രമായ ആശാലയത്തിന്റെ സ്ഥാപകന്‍ കൂടിയായിരിന്നു ഫാ. ആന്റണി. പാലാ സ്വദേശിയായ അദ്ദേഹം 1950 ല്‍ സലേഷ്യന്‍ ഓഫ് ഡോണ്‍ ബോസ്‌കോ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. 1965 മുതല്‍ 1968 വരെ കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു. ബംഗാളിലെ കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴിലുള്ള ചപ്ര, മലയംപറ്റ, അസിംഗഞ്ച്, താകൂര്‍ നഗര്‍ ഇടവകകളില്‍ വികാരിയായും പ്രവര്‍ത്തിച്ചു. പിന്നീട് കൃഷ്ണനഗര്‍ രൂപതയ്ക്ക് കീഴിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായി. സെമിനാരി വിദ്യാര്‍ഥിയായിരിക്കെയാണ് തെരുവുമകള്‍ക്കും അശരണര്‍ക്കുമായി സേവനം ചെയ്യാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്ത ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നിരവധി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തതോടെയാണ് തന്റെ വലിയ ദൌത്യത്തിന് അദ്ദേഹം തുടക്കമിട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി കുട്ടികളെ പഠിപ്പിച്ച് ജീവിതമാര്‍ഗം നേടിക്കൊടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വൈദികന്റെ മൃതസംസ്‌കാരം വെള്ളിയാഴ്ച നാലിന് ന്യൂഡല്‍ഹി ഒഖ്ലയിലെ സലേഷ്യന്‍ സെമിത്തേരിയില്‍ നടക്കും.
Image: /content_image/India/India-2019-03-20-03:11:06.jpg
Keywords: കാരുണ്യ
Content: 9961
Category: 18
Sub Category:
Heading: ദുഃഖ വെള്ളിയാഴ്ച മൂല്യനിര്‍ണ്ണയം സര്‍ക്കാര്‍ പിന്‍വലിക്കണം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: തിരുവല്ല: ക്രൈസ്തവ സമൂഹം ഏറെ പ്രാധാന്യത്തോടെ കാണുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം നടത്താനുള്ള ശ്രമം അപലപനീയമാണെന്നു കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ദുഃഖവെള്ളിയാഴ്ച പകല്‍ എല്ലാ ക്രൈസ്തവ ആരാധനാലയങ്ങളിലും ശുശ്രൂഷകള്‍ നടക്കുന്നതും അതില്‍ ഭക്തിയോടുകൂടി ജനം പങ്കെടുക്കുന്നതും പൊതുസമൂഹത്തിന് അറിവുള്ളതാണെന്നും ഇതു സംബന്ധിച്ചു വാര്‍ത്തകള്‍ വന്നിട്ടും ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ മൗനം പാലിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. പള്ളികളോടു ചേര്‍ന്നാണ് സഭകളുടെ സ്‌കൂളുകളില്‍ ബഹുഭൂരിപക്ഷവും. ഈ സാഹചര്യത്തില്‍ ദുഃഖവെള്ളിയാഴ്ച മൂല്യനിര്‍ണയം നടന്നാല്‍ അത് ആരാധനയെ ബാധിക്കുകയും വിശ്വാസി സമൂഹത്തിനു പ്രയാസമാകുകയും ചെയ്യും. അതിനാല്‍ ദുഃഖവെള്ളിയാഴ്ച മൂല്യനിര്‍ണയം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി റവ.ഡോ. റെജി മാത്യു, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2019-03-20-03:31:01.jpg
Keywords: ദുഃഖ വെള്ളി
Content: 9962
Category: 18
Sub Category:
Heading: വിശുദ്ധ ദിനങ്ങളിലെ മൂല്യ നിര്‍ണയ ക്യാമ്പ് പിന്‍വലിച്ചില്ലെങ്കില്‍ സമരം: കാത്തലിക് ഫെഡറേഷന്‍
Content: പത്തനംതിട്ട: പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങള്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നു കേരള കത്തോലിക്കാ സഭ അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന്‍. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഉത്തരവുകള്‍ പിന്‍വലിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു. പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-20-03:56:47.jpg
Keywords: കാത്തലിക്
Content: 9963
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ ക്രൈസ്തവ കൂട്ടക്കൊല: മാധ്യമങ്ങളുടെ മൗനത്തെ വിമർശിച്ച് ബ്രിട്ടീഷ് എംപി
Content: ലണ്ടന്‍: ആഫ്രിക്കയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ കണ്ടില്ലെന്ന് നടിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് എംപി. നൈജീരിയയിലെ കടുണ എന്ന സംസ്ഥാനത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവരായ 120 പേരെ കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ലേബര്‍ എം‌പി കാറ്റി ഹോയിയാണ് ശക്തമായി പ്രതികരിച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യമായ നൈജീരിയായില്‍ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു, ഇത് മുഖ്യധാര മാധ്യമങ്ങള്‍ കാണുന്നുണ്ടോയെന്നു കാറ്റി ഹോയി ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലൻഡിൽ തീവ്ര വംശീയവാദി നടത്തിയ വെടിവെപ്പിൽ ഇസ്ലാം മതവിശ്വാസികൾ കൊല്ലപ്പെട്ട വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവരെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ട്. നൈജീരിയയിലെ രണ്ടു കോടിയോളം വരുന്ന ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ തീവ്രവാദ ചിന്താഗതി വെച്ചു പുലർത്തുന്നവരാണ് ക്രൈസ്തവരെ ആക്രമിക്കുന്നത്. 2017ൽ മാത്രം 72 ആക്രമണങ്ങൾ നടത്തുകയും 121 ആളുകളെ വധിക്കുകയും ചെയ്തു. നൈജീരിയയിലെ മറ്റൊരു മുസ്ലിം തീവ്രവാദ സംഘടനയായ ബൊക്കോഹറാമിനെക്കാൾ ക്രൈസ്തവർക്ക് ഇപ്പോൾ ഭീഷണി സൃഷ്ടിക്കുന്നത് ഫുലാനികളാണ്. ന്യൂയോർക്ക് ടൈംസ് വാഷിംഗ്ടൺ പോസ്റ്റ്, സി‌എന്‍‌എന്‍ അടക്കമുള്ള മാധ്യമങ്ങൾ ക്രൈസ്തവ കൂട്ടക്കൊലയെ കുറിച്ചുള്ള വാർത്തയില്‍ നിശബ്ദത പാലിക്കുന്നതിനെതിരെ ബ്രെട്ബര്‍ട്ട് ന്യൂസ് എന്ന മാധ്യമത്തിന്റെ റോമിലെ ലേഖകനായ ഡോ. തോമസ് വില്യംസ് പ്രതിഷേധം രേഖപ്പെടുത്തിയിരിന്നു. ഈ വർഷത്തിന്റെ ആരംഭത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഒമ്പതിൽ ഒരു ക്രൈസ്തവ വിശ്വാസി എന്ന തോതില്‍ കടുത്ത മത പീഡനം നേരിടുന്നുണ്ട്. ഇതിന്‍ പ്രകാരം 25 കോടിയോളം ക്രൈസ്തവ വിശ്വാസികൾ പീഡനമേല്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
Image: /content_image/News/News-2019-03-20-05:56:42.jpg
Keywords: നൈജീ
Content: 9964
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ കത്തോലിക്കരുടെ ജീവിതത്തിന്റെ ഭാഗമായി ‘ഇകതോലിക്’ ആപ്പ്
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ കത്തോലിക്കരുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായി മാറിയ ‘ഇകതോലിക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ജാവയുടെ കിഴക്ക് ഭാഗത്തുള്ള സുരബായ ഇടവകാംഗമായ ബെര്‍ണാഡസ് ഡൊമിനിക്കസ് എന്ന മുപ്പത്തിനാലുകാരനായ യുവ പ്രോഗ്രാമര്‍ വികസിപ്പിച്ചെടുത്ത ‘ഇകതോലിക്’ (eKatolik) മൊബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്തുലക്ഷത്തോളം മൊബൈലുകളിലാണ് ഈ ആപ്പ് ഇതിനോടകം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ബൈബിള്‍ വായനകളും, ദിവസം തോറുമുള്ള വിചിന്തനങ്ങളും, ആരാധന ദിനസൂചികകളും, വിശുദ്ധരുടെ ജീവചരിത്രവും വിരല്‍ തുമ്പില്‍ ലഭ്യമാക്കിക്കൊണ്ടാണ് ‘ഇകതോലിക്’ആപ്പിന്റെ പ്രവര്‍ത്തനം. എളുപ്പത്തില്‍ ബൈബിള്‍ ലഭ്യമാക്കുക എന്ന ചിന്തയില്‍ നിന്നുമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതെന്ന് ഡൊമിനിക്കസ് പറയുന്നു. തുടക്കത്തില്‍ വളരെക്കുറച്ച് പേര്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരിന്നത്. ആപ്ലിക്കേഷന്‍ കൂടുതല്‍ വികസിപ്പിക്കുവാന്‍ ഒരു കത്തോലിക്കാ അഭ്യുദയകാംക്ഷി നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് വിപുലമായ വിധത്തില്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ദിവസം തോറുമുള്ള ബൈബിള്‍ വിചിന്തനങ്ങള്‍, വിശുദ്ധ കുര്‍ബാന സമയങ്ങള്‍, ഡെയിലി ഫ്രഷ് ജ്യൂസ് എന്ന് വിളിക്കുന്ന പോഡ്കാസ്റ്റ് തുടങ്ങിയ കൂട്ടിച്ചേര്‍ത്തത് 2014ലാണ്. ഒരു വര്‍ഷത്തിനു ശേഷം വിശുദ്ധ കുര്‍ബാന, ബലിയര്‍പ്പണത്തിലെ പാട്ടുകള്‍, ത്രികാലജപം ഓര്‍മ്മിപ്പിക്കുവാനുള്ള അലാറം തുടങ്ങിയവ ആപ്ലിക്കേഷന്റെ കൂടെ ചേര്‍ത്തു. ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബൈബിള്‍ തര്‍ജ്ജമയുള്ള ‘ഇന്തോനേഷ്യ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റേയും പുസ്തക പ്രസാധകരുടേയും സഹായത്തോടെയാണ് ദിവസംതോറുമുള്ള വചന വിചിന്തനങ്ങള്‍ ആപ്പില്‍ ലഭ്യമാകുന്നത്. ഇതിനു പുറമേ, കോമ്പാക് എന്ന കൂട്ടായ്മയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ദിവ്യകര്‍മ്മങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലേക്കുള്ള പ്രവേശനം, വിശുദ്ധ കുര്‍ബാന നടക്കുന്ന ഏറ്റവുമടുത്ത സ്ഥലം തുടങ്ങിയ ഫീച്ചറുകള്‍ ഇനിയും ആപ്പില്‍ ഉള്‍പ്പെടുത്താനുണ്ടെന്നാണ് ഡൊമിനിക്കസ് പറയുന്നത്. ക്രിസ്തുവിനെ നല്‍കിക്കൊണ്ടുള്ള ബൈബിള്‍ ആപ്പിന്റെ വന്‍ വിജയത്തോടെ തങ്ങളുടെ ആപ്പ് നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നിരവധി കമ്പനികള്‍ തന്നെ സമീപിക്കുന്നുണ്ടെന്നും ഡൊമിനിക്കസ് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു.
Image: /content_image/India/India-2019-03-20-07:29:21.jpg
Keywords: ആപ്ലി, ആപ്പ്