Contents
Displaying 9591-9600 of 25173 results.
Content:
9905
Category: 18
Sub Category:
Heading: സഹായിക്കാനെന്നെ പേരില്‍ രൂപീകരിച്ച സംഘടന സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗം: മേജര്‍ സുപ്പീരിയര്‍മാര്‍
Content: കൊച്ചി: തങ്ങളെ സഹായിക്കാനെന്നെ പേരില്‍ രൂപീകരിച്ച സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് (എസ്ഒഎസ്) എന്ന സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ലായെന്നും ചിലരുടെ സ്വാര്‍ഥതാത്പര്യത്തെ മുന്‍നിര്‍ത്തിയും സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാഹ്യശക്തികളുടെ പിന്തുണയോടും കൂടി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും കേരള കത്തോലിക്കാ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ കോണ്‍ഫറന്‍സ്. കേരളത്തിലെ സമര്‍പ്പിതര്‍, വിശിഷ്യ സന്ന്യാസിനികള്‍ നിസഹായരും നിരാലംബരുമാണെന്ന മുന്‍വിധിയോടെ അവരെ രക്ഷിക്കാനെന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഈ സംഘടന സത്യത്തില്‍, സന്ന്യാസത്തെയും സമര്‍പ്പിതരെയും അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തി. കേരളസഭയിലെ മുപ്പതിനാലായിരത്തോളം സന്യസ്തര്‍ സഭയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളെയും സാമൂഹിക സേവനരംഗങ്ങളെയും കരുതലിന്റെ ശുശ്രൂഷാ വേദികളും മികവിന്റെ കേന്ദ്രങ്ങളുമാക്കിത്തീര്‍ക്കുന്നതില്‍ സുപ്രധാന പങ്കാണു വഹിക്കുന്നത്. പൊതുസമൂഹം നല്കുന്ന സ്‌നേഹാദരങ്ങളില്‍ സന്തോഷവും കൃതജ്ഞതയുമുണ്ട്. എങ്കിലും സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയും വികലമായി ചിത്രീകരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണത സമീപകാലത്തു വര്‍ധിച്ചു വരുന്നതില്‍ ആശങ്കയും പ്രതിഷേധവുമുണ്ട്. ജീവിതത്തെ പൂര്‍ണമായും പ്രാര്‍ത്ഥനയ്ക്കും മാനവസേവനത്തിനുമായി സമര്‍പ്പിച്ചു സമൂഹജീവിതം നയിക്കുന്നവരാണു സന്യസ്തര്‍. അടുത്തകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങളും സന്യാസവ്രതങ്ങളോടും നിയമങ്ങളോടും നീതിപുലര്‍ത്തി ജീവിക്കാന്‍ കഴിയാത്ത ചിലരുടെ വാക്കുകളും ഏറ്റെടുത്ത് അതിനെ സാമാന്യവത്കരിക്കുകയും സന്യസ്തരുടെ ബ്രഹ്മചര്യസമര്‍പ്പണത്തെയും അനുസരണത്തെയും അധിക്ഷേപിക്കുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും ഉന്നയിച്ച് മാധ്യമവിചാരണ നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ആദിമ ക്രൈസ്തവരുടെ അരൂപിയില്‍ എല്ലാവരും അധ്വാനിക്കുകയും സന്യാസസമൂഹത്തിനുള്ള സകലതും പൊതുവായി കരുതി വ്യക്തിജീവിതത്തില്‍ ദാരിദ്ര്യവും വിരക്തിയും പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആധുനിക ലോകത്തിന് അവിശ്വസനീയമായി തോന്നുന്നുവെങ്കില്‍ അതിനു സന്യാസജീവിതത്തെയോ സഭയെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിനിമയിലും സാഹിത്യത്തിലും സന്യാസജീവിതത്തെ വികലമായി ചിത്രീകരിക്കുകയും സംസ്‌കാരത്തിനു യോജിക്കാത്തവിധം ദുഷ്പ്രചാരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നത് ഏറെ വേദനാജനകമാണ്. സന്യസ്തരെ ലോകത്തിന്റെ പ്രവണതകള്‍ക്കനുസരിച്ച് മാറ്റിയെടുക്കാനുള്ള ശ്രമം ശരിയല്ല. സന്യസ്തരുടെ മനുഷ്യാവകാശത്തെയും വിമോചനത്തെയും കുറിച്ച് വാചാലരാകുന്ന മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരെന്നവകാശപ്പെടുന്നവരും ഇക്കാര്യം കാണാതിരിക്കരുത്. നിശബ്ദത സന്യസ്തരുടെ ആത്മീയതയുടെ ഭാഗമായിരിക്കെ, അതിനെ ബലഹീനതയുടെ അടയാളമായി കണക്കാക്കി തങ്ങളെയും കത്തോലിക്കാസഭയെയും അവഹേളിക്കാന്‍ ഇനിയും ഇക്കൂട്ടര്‍ തുനിയുകയാണെങ്കില്‍ അതിനെതിരേ പരസ്യമായി പ്രതിഷേധിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും കെസിഎംഎസ് നിര്‍ബന്ധിതരാകും. സന്യാസ സമൂഹങ്ങളുടെ നിയമാവലിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ മേജര്‍ സുപ്പീരിയര്‍മാരിലാണു സന്യാസ സമൂഹങ്ങളുടെ നയപരവും സാന്പത്തികവും ഭരണപരവുമായ ഉത്തരവാദിത്വങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നത്. തങ്ങളെ വൈദികരുടെയോ മെത്രാന്മാരുടെയോ അടിമകളായി ചിത്രീകരിക്കുന്നത് അപലപനീയവും ഇകഴ്ത്തുന്നതിനു തുല്യവുമാണ്. സന്യാസ സമൂഹങ്ങളുടെ ആഭ്യന്തര കാര്യങ്ങളുടെ നടത്തിപ്പു പൂര്‍ണമായും സന്ന്യസ്തരില്‍ നിക്ഷിപ്തമാണ്. സമര്‍പ്പിത ജീവിതം നയിക്കുന്നവരില്‍ ചിലര്‍ മനുഷസഹജമായ ബലഹീനതമൂലം സന്യാസജീവിതത്തിന്റെ സംശുദ്ധി കൈവിടുന്നതു സങ്കടകരമായ കാര്യമാണ്. വ്രതവാഗ്ദാനങ്ങളനുസരിച്ചു ജീവിക്കാന്‍ പരാജയപ്പെട്ട ചിലര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പുരോഗമന പരിവേഷമണിഞ്ഞ് സഭയെയും സന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവൃത്തിയെ ആദര്‍ശവത്കരിക്കുന്ന പ്രവണത സഭയ്ക്കും സമൂഹത്തിനും അപകടകരമാണ്. ആര്‍ഷഭാരതത്തിന്റെ ആത്മാവ് സന്ന്യാസ ജീവിതത്തിന്റെ മൂല്യങ്ങളോട് ചേര്‍ന്നുനില്ക്കുന്നതാണ് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ 274 മേജര്‍ സുപ്പീരിയര്‍മാര്‍ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം യോഗം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്റ് റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കെസിഎംഎസ് വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ പ്രമേയം അവതരിപ്പിച്ചു.
Image: /content_image/India/India-2019-03-13-03:02:10.jpg
Keywords: കന്യാ, സമര്‍

9906
Category: 18
Sub Category:
Heading: ഡോ. ജോജി കല്ലിങ്ങല്‍ എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
Content: കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) എക്‌സിക്യൂട്ടീവ് ഡയറക്ടറായി റവ. ഡോ. ജോജി കല്ലിങ്ങലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ ഇടവകാംഗമാണ്. 1992ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി. പറപ്പൂക്കര ഫൊറോന പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണു പുതിയ നിയമനം.
Image: /content_image/India/India-2019-03-13-05:34:33.jpg
Keywords: ആരാധന

9907
Category: 1
Sub Category:
Heading: ഹൃദയമിടിപ്പ് ആരംഭിച്ചാല്‍ ഗര്‍ഭഛിദ്രം പാടില്ല: പ്രോലൈഫ് നിയമവുമായി ടെന്നിസി
Content: നാഷ്‍വില്ല: ഹൃദയമിടിപ്പു ആരംഭിച്ച കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ വധിക്കുന്നത് തടഞ്ഞുക്കൊണ്ടുള്ള നിയമത്തിന് അമേരിക്കന്‍ സംസ്ഥാനമായ ടെന്നിസിയുടെ അംഗീകാരം. മാര്‍ച്ച് 7ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തയാറാക്കിയ ബില്‍ 21ന് എതിരെ 65 വോട്ടുകള്‍ക്കാണ് പാസാക്കിയത്. ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലായെന്നും മനുഷ്യജീവന് അതിന്‍റെ എല്ലാ ഘട്ടത്തിലും സംരക്ഷണം ഉറപ്പാക്കപ്പെടണമെന്നും ടെന്നിസി സ്റ്റേറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിനിധി മൈക്ക് വാന്‍, ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരായ നടപടികള്‍ക്ക് സ്റ്റേറ്റ് ഗവര്‍ണ്ണര്‍ ബില്‍ ലീ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗർഭഛിദ്രത്തിനെതിരെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ നിലപാടാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമായാണ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വരുന്ന പ്രോലൈഫ് നിയമങ്ങളെ ഏവരും നോക്കിക്കാണുന്നത്.
Image: /content_image/News/News-2019-03-13-06:05:37.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

9908
Category: 11
Sub Category:
Heading: മംഗളവാർത്ത തിരുനാൾ ഒരുമിച്ച് ആഘോഷിക്കുവാന്‍ ക്രൈസ്തവ മുസ്ലീം യുവജനങ്ങൾ
Content: ബെയ്റൂട്ട്: പരിശുദ്ധ അമ്മയുടെ മംഗള വാര്‍ത്ത തിരുനാള്‍ ആഘോഷിക്കുവാന്‍ ലെബനോനിന്റെ തലസ്ഥാനമായ ബെയ്റൂട്ട് ഒരുങ്ങുന്നു. ക്രൈസ്തവരെ കൂടാതെ ഇസ്ലാം മതസ്ഥരായ യുവജനങ്ങള്‍ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ആയിരത്തിഅറുന്നൂറോളം യുവതീയുവാക്കള്‍ ലെബനോനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മാർച്ച് മാസം 22 മുതൽ 26 വരെ നടക്കുന്ന സമ്മേളനത്തിൽ നാൽപ്പത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളായിരിക്കും പങ്കെടുക്കുക. മാർച്ച് ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന മംഗള വാർത്തയുടെ തിരുനാൾ ആഘോഷത്തിൽ ക്രൈസ്തവ യുവജനങ്ങൾക്ക് ഒപ്പം മുസ്ലിം യുവജനങ്ങളും പങ്കുചേരുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലെബനനിലെ സഭയും, കൗൺസിൽ ഓഫ് മിഡിൽ ഈസ്റ്റേൺ ചർച്ചസും, കത്തോലിക്കാ പ്രസ്ഥാനമായ തേയ്സെയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2010 മുതൽ ലെബനനിൽ മംഗളവാർത്ത തിരുനാൾ ദിവസം പൊതുഅവധിയാണ്. ക്രൈസ്തവരുടെ മരിയ ഭക്തിയോടൊപ്പം പങ്കുചേരാനാണ് സർക്കാർ ഇപ്രകാരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്. എല്ലാവർഷവും മംഗളവാർത്ത തിരുന്നാൾ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളാണിലാണ് ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും മുസ്ലിം വിശ്വാസികളുടെ പങ്കാളിത്തത്തോടു കൂടിയാണ് ഈ ആഘോഷങ്ങൾ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-03-13-07:53:56.jpg
Keywords: ലെബന, ലെബനോ

9909
Category: 18
Sub Category:
Heading: പ്രതിഷേധത്തെ വകവെക്കാതെ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ ഞായറാഴ്ച
Content: തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധത്തെ വകവെക്കാതെ പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താൻ തീരുമാനം. ഈ മാസം 17 മുതൽ മേയ് 12 വരെയുള്ള ആറ് ഞായറാഴ്ചകളിലായാണ് വിവിധ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ നടത്തുന്നത്. ഹര്‍ത്താലും മറ്റും മൂലം മാറ്റിവെക്കുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്തുവാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിന്നെങ്കിലും ക്രൈസ്തവ സഭകളും സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നു തീരുമാനം പിന്‍വലിച്ചിരിന്നു. എന്നാല്‍ വകുപ്പുതല പ്രമോഷൻ പരീക്ഷകൾ ഞായറാഴ്ച നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വീണ്ടും പ്രതിഷേധത്തിന് ആക്കം കൂട്ടുകയാണ്.
Image: /content_image/India/India-2019-03-13-08:53:56.jpg
Keywords: ഞായറാ

9910
Category: 1
Sub Category:
Heading: ഫിലിപ്പീൻസില്‍ കത്തോലിക്ക വൈദികർക്ക് വധഭീഷണി
Content: മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ മയക്കുമരുന്ന് കൊലപാതക വേട്ടയുടെ നയങ്ങൾക്കെതിരെ പ്രതികരിച്ച വൈദികര്‍ക്ക് വധഭീഷണി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മനുഷ്യവകാശ പ്രവർത്തകനായ ഫാ.റോബർട്ട് റയസ്സിനും മറ്റ് രണ്ടു വൈദികർക്കും വധഭീഷണി ലഭിച്ചത്. നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടതായും നിങ്ങളുടെ അവസാന ബലിയർപ്പണം അടുത്തുവെന്നുമാണ് വൈദികർക്ക് ലഭിച്ചിരിക്കുന്ന സന്ദേശങ്ങൾ. പ്രസിഡന്റ് ഡൂട്ടെര്‍ട്ടയുടെ ഭരണത്തിൽ മയക്കുമരുന്ന് വേട്ടയെന്ന പേരിൽ നടന്ന നരഹത്യയില്‍ ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ശക്തമായ നിലപാടുമായി കത്തോലിക്ക സഭ രംഗത്ത് വന്നിരിന്നു. ഈ സാഹചര്യത്തിലാണ് വധഭീഷണി. വധഭീഷണി യാഥാർത്ഥ്യമാകാൻ ഇടയുള്ളതിനാൽ തങ്ങൾ സുരക്ഷിതരല്ലെന്നും കോടതിയിൽ നിന്നും സംരക്ഷണം ആവശ്യപ്പെടുമെന്നും വൈദികർ അറിയിച്ചു. കത്തോലിക്കരെ ഉദേശിച്ച് പ്രസിഡന്‍റ് നടത്തിയ പ്രസ്താവനകൾ അതികഠിനമാണെന്നും ക്രൈസ്തവർ മാത്രമല്ല കത്തോലിക്ക വിശ്വാസവും നശിച്ചുപോകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഫാ. റയീസ് പറഞ്ഞു. നേരത്തെ ഫിലിപ്പീൻസിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്തച്ചൊരിച്ചൽ നടത്തിയ മുൻ ദേശീയ പോലീസ് മേധാവി റൊണാൾഡ് ഡെല്ല റോസ, മെത്രാപ്പോലീത്തയെ നേരിട്ടു കണ്ട് മാപ്പ് യാചിച്ചിരിന്നു. റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ ഭരണ കാലയളവില്‍ മൂന്ന് കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-03-13-09:19:08.jpg
Keywords: ഫിലിപ്പീ

9911
Category: 1
Sub Category:
Heading: ഫാ. ഹാമലിന്റെ നാമകരണം: രൂപതാതല അന്വേഷണം പൂര്‍ത്തിയായി
Content: വത്തിക്കാന്‍/ പാരീസ്: വിശുദ്ധ കുര്‍ബാന മദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കള്‍ കഴുത്തറുത്തു കൊന്ന ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള രൂപതാതല അന്വേഷണം റൌവ്വന്‍ അതിരൂപത പൂര്‍ത്തിയാക്കി. അതിരൂപതയുടെ മെത്രാപ്പോലീത്തയായ ഡൊമിനിക് ലെബ്രൂന്റെ നേതൃത്വത്തില്‍ ഫാ. ജാക്വസ് ഹാമലിന്റെ ജീവിതത്തെക്കുറിച്ചും, രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള അവസാനഘട്ട അന്വേഷണങ്ങള്‍ മാര്‍ച്ച് 9-ന് പരിസമാപ്തിയിലെത്തിയെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള രൂപതയുടെ റിപ്പോര്‍ട്ട് ഉടന്‍തന്നെ നാമകരണ തിരുസംഘത്തിന്റെ അവലോകനത്തിനായി വത്തിക്കാനിലേക്ക് അയക്കും. 2016 ജൂലൈ 16-ാം തീയതി വടക്കന്‍ ഫ്രാന്‍സിലെ റൌവ്വന് സമീപമുള്ള ഫ്രാന്‍സിലെ 'സെന്റ് എറ്റിനി ഡു റൂവ്‌റേ' ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ അതിക്രമിച്ചു കയറിയ ആയുധധാരികളായ രണ്ട് തീവ്രവാദികള്‍ നിരവധി പേരെ ബന്ദിയാക്കിയതിനു ശേഷം ഫാ. ഹാമലിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുസ്ലീങ്ങളുമായി പോലും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഫാ. ജാക്വസ് ഹാമലിന്റെ ദാരുണമായ അന്ത്യം ലോക മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. സാധാരണഗതിയില്‍ രക്തസാക്ഷിത്വം വരിച്ച വ്യക്തി മരണപ്പെട്ട് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രസ്തുത വ്യക്തിയുടെ രചനകളെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, പുണ്യപ്രവര്‍ത്തികളെക്കുറിച്ചുമുള്ള വിവരങ്ങളും സാക്ഷ്യങ്ങളും ശേഖരിക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥയെ മറികടന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ 2017-ല്‍ തന്നെ ഫാ. ഹാമലിന്റെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരിന്നു. വൈദികന്റെ ജീവിതത്തെക്കുറിച്ചും, രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള അന്വേഷണത്തിനിടയില്‍ അറുപത്തിയാറോളം സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ 5 പേര്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം നേരില്‍ കണ്ടവരാണ്. നേരത്തെ വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ രക്തസാക്ഷിത്വത്തിന് പിന്നാലെ ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിന്നു.
Image: /content_image/News/News-2019-03-13-10:59:09.jpg
Keywords: ഹാമ, ജാക്വ

9912
Category: 18
Sub Category:
Heading: മിഷന്‍ ലീഗിന് പുതിയ നിയമാവലി
Content: കൊച്ചി: അല്‍മായ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന് (സിഎംഎല്‍) ഇനി പുതിയ നിയമാവലി. സംഘടനയുടെ മേല്‍നോട്ടം സീറോ മലബാര്‍ സഭ സിനഡ് സഭയുടെ ദൈവവിളി കമ്മീഷനെ ഏല്‍പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമാവലി തയാറാക്കിയത്. പരിഷ്‌കരിച്ച നിയമാവലിയുടെ പ്രകാശനം സംഘടനയുടെ രക്ഷാധികാരി കൂടിയായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സിഎംഎല്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍ നിയമാവലിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും സംഘടനയുടെ സഹരക്ഷാധികാരിയുമായ മാര്‍ ലോറന്‍സ് മുക്കുഴി, കമ്മീഷന്‍ അംഗം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കമ്മീഷന്‍ അംഗവും ദേശീയ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ദേശീയ ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ലാക്കല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ, ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-14-03:16:25.jpg
Keywords: മിഷന്‍ ലീഗ

9913
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത 2018- 19 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉദയംപേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയെയും മികച്ച രണ്ടാമത്തെ ഇടവകയായി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയെയും തെരഞ്ഞെടുത്തു. സി. ജോണ്‍കുട്ടിയാണ് മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകന്‍. ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ ലാലി, ജോര്‍ജ് ഇമ്മാനുവേല്‍, ചെറിയാന്‍ മുണ്ടാടന്‍, ജോണി പിടിയത്ത്, സി.ഐ.ജോസ് ചാലിശേരി എന്നിവര്‍ അര്‍ഹരായി. ഈമാസം 17നു രാവിലെ 10ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന 20ാമതു വാര്‍ഷിക സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചുള്ളിയെയും സന്യാസത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ മരിയൂസയെയും യോഗത്തില്‍ ആദരിക്കുമെന്നു ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2019-03-14-03:44:49.jpg
Keywords: മദ്യവിരുദ്ധ

9914
Category: 1
Sub Category:
Heading: വത്തിക്കാന്‍ ചൈന കരാര്‍ ഫലപ്രദമല്ലെന്ന് അമേരിക്കയുടെ വിലയിരുത്തല്‍
Content: ഹോങ്കോങ്ങ്: കത്തോലിക്കരോടുള്ള ചൈനീസ് സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തുന്നതില്‍ വത്തിക്കാന്‍ കരാര്‍ ഉപയോഗപ്പെട്ടിട്ടില്ലെന്ന് യുഎസ് ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക്. മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും-ചൈനീസ് സര്‍ക്കാരും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതിനു ശേഷവും കത്തോലിക്കര്‍ക്ക് നേര്‍ക്കുള്ള സര്‍ക്കാര്‍ മതപീഡനത്തില്‍ യാതൊരു കുറവുമില്ലെന്നും, കത്തോലിക്ക സഭാ നേതാക്കളെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ഭാഗികമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കയ്യിലാണെന്നും ബ്രൌണ്‍ബാക്ക് തുറന്ന്‍ പറഞ്ഞു. മാര്‍ച്ച് എട്ടിന് ഹോങ്കോങ്ങിലെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്വാനും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മതസ്വാതന്ത്ര്യ ഫോറത്തില്‍ പങ്കെടുക്കുവാനാണ് ബ്രൌണ്‍ബാക്ക് ഹോങ്കോങ്ങില്‍ എത്തിയത്. ഹെനാന്‍ പ്രവിശ്യയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വിലക്കുള്ള കാര്യവും, രജിസ്റ്റര്‍ ചെയ്യാത്ത നൂറുകണക്കിന് ദേവാലയങ്ങള്‍ അടച്ചു പൂട്ടിയ കാര്യവും, സേജിയാങ്ങില്‍ കുരിശുകളും ദേവാലയങ്ങളും തകര്‍ക്കുകയും യേശുവിലുള്ള വിശ്വാസമുപേക്ഷിക്കുവാന്‍ വിശ്വാസികളില്‍ സമ്മര്‍ദ്ധം ചെലുത്തിയതും ബ്രൌണ്‍ബാക്ക് പരാമര്‍ശിച്ചു. നിരവധി രൂപതകള്‍ മെത്രാന്‍മാരില്ലാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമീപ ഭാവിയില്‍ കത്തോലിക്കര്‍ക്കെതിരെയുള്ള മതപീഡനത്തില്‍ കുറവ് വരുവാനുള്ള സാധ്യത കാണുന്നില്ല. ചൈനീസ് ഭരണഘടനയിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ സംബന്ധിച്ച് പ്രഖ്യാപനത്തിലും ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ചൈനീസ് സര്‍ക്കാര്‍ ലംഘിക്കുകയായാണ്. കത്തോലിക്കര്‍ക്ക് പുറമേ ഇതര ക്രിസ്ത്യന്‍ സഭകള്‍ക്കും, ഉയിഘുര്‍ മുസ്ലീമുകള്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും ബ്രൌണ്‍ബാക്ക് ആവശ്യപ്പെട്ടു. 2018 സെപ്റ്റംബര്‍ 22നാണ് വത്തിക്കാനും ചൈനയും മെത്രാന്‍മാരുടെ നിയമനത്തെ സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഉടമ്പടിയുടെ ഭാഗമെന്ന നിലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 7 മെത്രാന്‍മാരെ വത്തിക്കാന്‍ അംഗീകരിക്കുകയും അവര്‍ക്ക് ഓരോ രൂപതയുടെ ഉത്തരവാദിത്വം നല്‍കുകയും ചെയ്തിരിന്നു. അതേസമയം ബ്രൌണ്‍ബാക്കിന്റെ പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ മതപരമായ നയങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ പറയുന്നത്.
Image: /content_image/News/News-2019-03-14-04:45:16.jpg
Keywords: ചൈന