Contents

Displaying 9551-9560 of 25173 results.
Content: 9865
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ കന്യാസ്ത്രീകളെ കൂട്ടമാനഭംഗം ചെയ്ത പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
Content: ജബുവ, മധ്യപ്രദേശ്‌: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ 4 കന്യാസ്ത്രീകളെ 26 പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ പിടിയില്‍. നാല്‍പ്പത്തിയഞ്ചുകാരനായ കാലു ലിംജി എന്ന പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ആംബാ ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാലു ലിംജി അറസ്റ്റിലാവുന്നത്. കാളിദേവി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആംബാ ഗ്രാമത്തില്‍ ലിംജിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളരെ തന്ത്രപരമായാണ് പോലീസ് പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വിനീത് ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 1998-ലാണ് മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജബുവ ജില്ലയിലെ നുവാപ്പാര ഗ്രാമത്തിലെ പ്രീതി ശരണ്‍ മിഷനിലെ തമിഴ്നാട് സ്വദേശികളായ 4 കന്യാസ്ത്രീകള്‍ ക്രൂരമായ മാനഭംഗത്തിനിരയാകുന്നത്. കന്യാസ്ത്രീമാരില്‍ 3 പേര്‍ ഇരുപതിനുംനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും ഒരാളുടെ പ്രായം മുപ്പത്തിന് മുകളിലുമായിരുന്നു. ഭൂരിഭാഗം പേരും ഗോത്രവര്‍ഗ്ഗക്കാരായ 26 പ്രതികളില്‍ 24 പേരും ഉടന്‍തന്നെ പിടിയിലായി. ഇതില്‍ 9 പേര്‍ക്ക് ജീവപര്യന്തം ലഭിച്ചപ്പോള്‍ 9 പേരെ കോടതി വെറുതെ വിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ച സംഭവമായിരുന്നു ഇത്. സംഭവത്തിനു ശേഷം ജബുവ സന്ദര്‍ശിച്ച അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്വിജയ്‌സിംഗ് ക്രൈസ്തവ വിദ്വേഷത്തിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതി ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
Image: /content_image/News/News-2019-03-07-10:27:59.jpg
Keywords: കന്യാ, സമര്‍പ്പി
Content: 9866
Category: 13
Sub Category:
Heading: 5 വൈദികരും 31 ഡീക്കന്മാരും: പൗരോഹിത്യ വഴിയിൽ വീണ്ടും ഇന്തോനേഷ്യ
Content: ജക്കാർത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഫാ.സ്റ്റെഫാനസ് ബ്രാറ്റകർത്ത ആരംഭിച്ച സുവിശേഷവത്കരണം ഫലം ചൂടുന്നു. ഇതിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് അഞ്ച് വൈദികരും മുപ്പത്തിയൊന്ന് ഡീക്കന്മാരും കഴിഞ്ഞയാഴ്ച അഭിഷക്തരായത്. പഡാങ്ങ് രൂപതയിലെ സെന്‍റ് ഇഗ്നേഷ്യസ് ലയോള ദേവാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക കത്തോലിക്ക സമൂഹത്തിൽ നിന്നുമുള്ള പ്രഥമ വൈദികനായി ഫാ.മാക്സിമസ് മാലോഫ് കൊസാറ്റ് അഭിഷിക്തനായി. പൊൻതിയനാക് ആർച്ച് ബിഷപ്പ് മോൺ. അഗസ്റ്റിനസ് അഗസിന്റെയും, മുൻ ആർച്ച് ബിഷപ്പ് ഹെയ്റോണിമസ് ഹെർക്കുലാനഡ് ബംബുണിന്റെയും കാർമ്മികത്വത്തിൽ ശനിയാഴ്ച ഹോളിക്രോസ് ഇടവക ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ഫാ.ഇഗ്നേഷ്യസ് ദയ്, ഫാ.പ്ലാസിഡ പാലിയസ് എന്നിവരും കപ്പുച്ചിൻ വൈദികരായി തിരുപ്പട്ടം സ്വീകരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് പെമാൻഗത്ത് സെന്‍റ് ജോസഫ് ഇടവകയിൽ നടന്ന തിരുപ്പട്ട സ്വീകരണത്തിൽ രണ്ട് ഡീക്കന്മാരെ രൂപതാ വൈദികരായി മോൺ. ആഗ്നസ് അഭിഷേകം ചെയ്തത്. ഇന്തോനേഷ്യൻ ബോർണിയോ ന്യൂനപക്ഷ തദ്ദേശിയരായ ഫാ. പോളിനസ് സുരിപ് ദയക് കനയാറ്റൻ അംഗവും ഫാ.വലേരിയസ് ഹിലാരിയോൺ തജ്ഹെൻ ഹെന്ദ്ര പരാമ്പരാഗത ചൈനീസ് പെമാൻഗത്ത് കുടുംബാംഗവുമാണ്. നേരത്തെ, മലാങ്ങ് ബിഷപ്പ് മോൺ. ഹെൻറികസ് പിദയർത്തോ ഗുനവാൻ കോൺഗ്രിഗേഷ്യോ മിഷ്യനിസ്, സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് എന്നീ സഭകൾക്കായി ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് പന്ത്രണ്ടു പേർക്ക് ഡീക്കൻ പട്ടം നല്‍കിയിരുന്നു. സെമരാങ്ങ്, പുർവോകർത്തോ രൂപതകൾക്കായി സെന്‍റ് പോൾ മേജർ സെമിനാരിയിൽ വച്ച് സെമരാങ്ങ് ആർച്ച് ബിഷപ്പ് റോബർട്ടസ് റുബിയറ്റ്മോക്കോയും വിവിധ സന്യാസ സഭകളിലെ പത്തൊൻപത് ഡീക്കന്മാരെ അഭിഷേകം ചെയ്തു. ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ഇരുപതു വർഷത്തിനിടയിൽ രാജ്യത്തെ വൈദികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുള്ളത്. ഇതിനെ ഒരിക്കല്‍ കൂടി ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തു മുന്നൂറിനടുത്ത ആളുകള്‍ വൈദീക പരിശീലനം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-03-07-11:40:30.jpg
Keywords: പൗരോഹി
Content: 9867
Category: 18
Sub Category:
Heading: പ്രോലൈഫ് ശുശ്രൂഷകള്‍ക്ക് അതീവ പ്രസക്തി: റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്
Content: കൊച്ചി: ദൈവത്തില്‍ വിശ്വസിക്കുകയും മനുഷ്യരെ ആദരിച്ചു സംരക്ഷിക്കുകയും ചെയ്യുന്ന പ്രോലൈഫ് ശുശ്രുഷകള്‍ക്ക് അതീവ പ്രസക്തിയാണുള്ളതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്. കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങളും കര്‍ഷക ആത്മഹത്യകളും വര്‍ദ്ധിക്കുമ്പോള്‍ വ്യക്തികളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം വിസ്മരിക്കരുതെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അപരന്റെ ആശയങ്ങളോട് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമ്പോഴും അയാളുടെ ജീവന്‍ സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ഓരോ വ്യക്തിക്കുമുണ്ട്. ജീവിത പ്രാരാബ്ധങ്ങള്‍ വരുമ്പോള്‍ ജീവനെ നഷ്ട്ടപ്പെടുത്തുവാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന ബോധ്യം എല്ലാവരും തിരിച്ചറിയണം. കടബാധ്യത മൂലം വിഷമിക്കുന്നവരെ സര്‍ക്കാരും സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സഹായിക്കുവാന്‍ തയ്യാറാകണം. എല്ലാ ഈശ്വരവിശ്വാസികളും ജീവന്റെ സംരക്ഷകരാകുവാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍ ഓരോരുത്തരും പ്രോ ലൈഫര്‍മാരാണെന്ന ബോധ്യത്തില്‍ സമൂഹത്തിലും സഭയിലും പ്രവര്‍ത്തിക്കണം. നൂറ്റാണ്ടുകളായി സമൂഹത്തില്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും സേവനത്തിന്റെയുമെല്ലാം മേഖലകളില്‍ സമഗ്രവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസഭകളെ വികലമായി ചിത്രീകരിക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, ജാഗ്രതയോടെ വീക്ഷിക്കുവാനും സഭാംഗങ്ങളും സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്‌ററ്യന്‍ വലിയത്താഴത്ത് , അനിമേറ്റര്‍ സിസ്റ്റര്‍ മേരീ ജോര്‍ജ് എഫ് സി സി, വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടന്‍, ഉമ്മച്ചന്‍ ചക്കുപുരയ്ക്കല്‍, സെക്രട്ടറി മാര്‍ട്ടിന്‍ ന്യൂനസ്, വര്‍ഗീസ് പി എല്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-07-11:55:19.jpg
Keywords: പ്രോലൈഫ്
Content: 9868
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധ ജ്വാലയായി കോട്ടയം സമ്മേളനം
Content: കോട്ടയം: ചര്‍ച്ച് ബില്‍ നടപ്പിലാക്കി ക്രൈസ്തവസഭാ സംവിധാനങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും നിയമപരിഷ്‌കരണ കമ്മീഷന്റെയും നീക്കങ്ങള്‍ക്കെതിരേ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നടത്തിയ സമ്മേളനത്തില്‍ പ്രതിഷേധം ശക്തം. വിവിധ രൂപതകളിലെ വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കുചേര്‍ന്നത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളായി പള്ളികളുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാന്‍ സുതാര്യമായ സംവിധാനം നിലവിലുണ്ടായിരിക്കെ ആസൂത്രിതമായ നീക്കം അംഗീകരിക്കാനാവില്ല. ചര്‍ച്ച് ബില്‍ നടപ്പിലാക്കി അധികാരം വ്യക്തിഗത െ്രെടബ്യൂണലിനെ ഏല്‍പ്പിക്കാനാണു നീക്കം. ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ക്കെതിരേ അപ്പീലുമായി കോടതിയെപ്പോലും സമീപിക്കാനുള്ള സാഹചര്യം സഭയ്ക്കില്ലാതാകും. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ അടിത്തറയും അസ്തിത്വവും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ചര്‍ച്ച് ആക്ടിനു പിന്നിലെന്നു കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സഭയുടെ കെട്ടുറപ്പു തകര്‍ക്കാനും സഭാപ്രവര്‍ത്തനത്തെ കളങ്കപ്പെടുത്താനുമുള്ള ആസൂത്രിതനീക്കം എപ്പോഴുണ്ടായാലും ചെറുക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസും ഇതര സഭാ സംവിധാനങ്ങളും ചടുലമായ നീക്കം നടത്തിയതിനാലാണു ചര്‍ച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. സഭാ സംവിധാനത്തെ വരുതിയിലാക്കാനുള്ള നീക്കങ്ങളെ ധീരമായി നേരിടാന്‍ വിശ്വാസികള്‍ സദാ ജാഗ്രത പുലര്‍ത്തണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഓര്‍മിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാജു അലക്‌സ് കൃതജ്ഞതയും പറഞ്ഞു. വികാരി ജനറാള്‍മാരായ ഫാ.ജോസഫ് മുണ്ടകത്തില്‍, ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ചെറിയാന്‍ താഴമണ്‍, ഫാ.ജസ്റ്റിന്‍ മഠത്തിപ്പറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ജോസഫ്, മാതൃവേദി പ്രസിഡന്റ് റീത്താമ്മ ജയിംസ്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, എസ്എംവൈഎം ട്രഷറര്‍ ജോസ്‌മോന്‍ കെ. ഫ്രാന്‍സിസ്, എംസിഎ പ്രസിഡന്റ് വി.പി. മത്തായി, കെഎല്‍സിഎ സെക്രട്ടറി ബിജു ജോസി കരുമഞ്ചേരി, ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, പ്രഫ. ജോയി മുപ്രാപ്പള്ളി, സെലിന്‍ സിജോ, തോമസ് പീടികയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ്, വര്‍ഗീസ് ആന്റണി, രാജീവ് കൊച്ചുപറന്പില്‍, ഐപ്പച്ചന്‍ തടിക്കാട്ട്, രാജേഷ് ജോണ്‍, ജോമി ഡൊമിനിക്, ജോസുകുട്ടി ഒഴുകയില്‍, ജോജി ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-03-08-06:01:38.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9869
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിനെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍
Content: കൊച്ചി: വിശ്വാസികളുടെ വികാരം മാനിച്ച് ചര്‍ച്ച് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതിനെ സീറോ മലബാര്‍ സഭയുടെ മാധ്യമ കമ്മീഷന്‍ സ്വാഗതം ചെയ്തു. സഭയിലെ ഒറ്റപ്പെട്ട വിമത ശബ്ദങ്ങളെ മാത്രം മുഖവിലയ്‌ക്കെടുത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങളോടെ നിയമ പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ ചര്‍ച്ച് ബില്‍ പ്രസ്തുത കമ്മീഷന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇത്തരം കമ്മീഷനുകളുടെ ദുരുദ്ദേശ്യപരമായ നീക്കങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ പരിഗണിക്കണം. നിലവിലുള്ള നിയമ വ്യവസ്ഥിതി അനുസരിച്ചാണ് സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് എന്ന സത്യം ബോധപൂര്‍വ്വം തമസ്‌കരിച്ച ചര്‍ച്ച് ബില്‍ പൊതുസമൂഹത്തില്‍ സഭകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സഭയ്ക്കുള്ളില്‍ ജനാധിപത്യപരമായി പള്ളി പൊതുയോഗ തീരുമാനമനുസരിച്ച് സമ്പത്ത് വിനിയോഗം ചെയ്യുന്ന രീതിയെ അപഹാസ്യമാക്കി ചിത്രീകരിച്ചതും ബില്ലിന്റെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന നടപടിയായിരുന്നു. ചര്‍ച്ച് ബില്ലിനെതിരെ കേരളത്തിലെ ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചു എന്നതും ശ്രദ്ധേയമാണ്. സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച ഛിദ്രശക്തികള്‍ക്ക് വിശ്വാസികളുടെ കൂട്ടായ്മയില്‍ പോറലേല്പിക്കാന്‍പോലും കഴിഞ്ഞില്ല എന്നത് പൊതുസമൂഹത്തിനു ബോധ്യമാകാന്‍ ഈ കൂട്ടായ പ്രതികരണം ഇടവരുത്തി. ചര്‍ച്ച് ബില്ലിനുവേണ്ടി വാദിക്കുന്ന ഏതാനും വിമതരുടെ ശബ്ദം ഒറ്റപ്പെട്ടതും അപ്രസക്തവുമാണെന്നു തിരിച്ചറിയാനും ഈ സമരം ഇടവരുത്തി. വിശ്വാസികളുടെ മുഴുവനും ശബ്ദമെന്ന അവകാശവാദവുമായി പൊതുവേദികളില്‍ നിറഞ്ഞുനിന്നിരുന്ന വിമതശബ്ദങ്ങള്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് സ്വയം തിരുത്തുമെന്ന പ്രത്യാശയും മീഡിയാ കമ്മീഷന്‍ പങ്കുവച്ചു. ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട സമരമാര്‍ഗ്ഗങ്ങള്‍ സഭ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും മീഡിയാ കമ്മീഷന്‍ അറിയിച്ചു.
Image: /content_image/India/India-2019-03-08-06:19:16.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9870
Category: 9
Sub Category:
Heading: വലിയ നോമ്പിന്റെ വ്രതശുദ്ധിയും മാർ യൗസേപ്പിനോടുള്ള വണക്കവും ഒരുമിക്കുന്ന മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ
Content: സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. കുട്ടികൾക്കായി ലിറ്റിൽ ഇവാഞ്ചലിസ്റ് ഈസ്റ്റർ ലക്കം ഇത്തവണ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬ <br> ജോൺസൺ ‭07506 810177‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-03-08-06:36:01.jpg
Keywords: രണ്ടാം ശനി
Content: 9871
Category: 13
Sub Category:
Heading: സ്കോട്ടിഷ് പാർലമെന്റിൽ ആദ്യമായി വിഭൂതി ശുശ്രൂഷ
Content: എഡിൻബർഗ്: സ്കോട്ടിഷ് പാർലമെന്റിൽ ആദ്യമായി വിഭൂതി തിരുന്നാൾ തിരുക്കർമ്മങ്ങൾ നടന്നു. സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പായ ലിയോ കുഷ്ലിയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിഭൂതി ബുധനാഴ്ച തിരുക്കര്‍മ്മങ്ങള്‍ നടന്നത്. മണ്ണില്‍ നിന്ന്‍ ആരംഭിച്ച മനുഷ്യന്‍ മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന് ഓര്‍മ്മിപ്പിച്ചു ആര്‍ച്ച് ബിഷപ്പ് പാർലമെന്റ് അംഗങ്ങളുടെ നെറ്റിയിൽ ചാരം പൂശി. വിഭൂതി കർമ്മത്തിലൂടെ നമ്മൾ ദുർബലരും, അനുസരണയില്ലാത്തവരും, ദൈവത്തിന്റെ സഹായം ആവശ്യമുളളവരുമാണെന്ന് അംഗീകരിക്കുകയാണെന്നും ദൈവവുമായുള്ള ബന്ധം നമുക്ക് പുനഃസ്ഥാപിക്കണമെന്നും ആർച്ച് ബിഷപ്പ് ലിയോ പറഞ്ഞു. പാർലമെന്റിലെ കമ്മിറ്റി മുറിയിലാണ് തിരുകർമ്മങ്ങൾ നടന്നതെന്ന് അതിരൂപത പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. സ്കോട്ടിഷ് പാർലമെന്റ് അംഗമായ എലേയ്നി സ്മിത്താണ് പാർലമെന്റിനുള്ളിലെ തിരുനാൾ തിരുക്കർമ്മങ്ങൾ ക്രമീകരിച്ചത്. ആർച്ച് ബിഷപ്പിന്റെ സാന്നിധ്യവും പാർലമെൻറ് അംഗങ്ങൾക്കു നെറ്റിയില്‍ ചാരം പൂശിയതും ആനന്ദകരമായ കാര്യമായിരുന്നുവെന്ന് എലേയ്നി സ്മിത്ത് പത്രക്കുറിപ്പില്‍ കുറിച്ചു. ഭാവിയിൽ കൂടുതൽ കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പാർലമെന്റിൽ നടക്കുമെന്ന് സ്കോട്ടിഷ് മെത്രാൻ സമിതിയുടെ പാർലമെന്ററി കാര്യ ഉദ്യോഗസ്ഥനായ അന്തോണി ഹോറോൺ പത്രക്കുറിപ്പിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞവർഷം ചരിത്രത്തിലാദ്യമായി വിശുദ്ധ വാരത്തിൽ സ്കോട്ടിഷ് പാർലമെന്റിൽ വിശുദ്ധ കുർബാന അർപ്പണം നടന്നിരുന്നു.
Image: /content_image/News/News-2019-03-08-07:22:02.jpg
Keywords: വിഭൂതി
Content: 9872
Category: 1
Sub Category:
Heading: സുവിശേഷവത്കരണത്തിന് ആഹ്വാനവുമായി തായ്‌വാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം
Content: ചിയായി: പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത തായ്‌വാനിലെ നാലാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനു പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. വിശുദ്ധ കൂദാശകളിൽ നിന്നുള്ള കൃപ സ്വീകരിച്ച് സുവിശേഷവത്കരണം നടത്തുവാന്‍ മാര്‍പാപ്പയുടെ പ്രതിനിധിയും സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവനുമായ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി ആഹ്വാനം നല്‍കി. സുവിശേഷവത്കരണം എന്നുളളത് മിഷണറിമാരെ മാത്രം ഭരമേൽപ്പിച്ച കടമയല്ലെന്നും അത് എല്ലാ മെത്രാന്മാരുടെയും, വൈദികരുടെയും, അല്‍മായരുടെയും, കുട്ടികൾ ഉൾപ്പെടെയുള്ളവരുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സുവിശേഷം പ്രസംഗിക്കാൻ തീക്ഷ്ണത ഇല്ലാത്ത സഭ ഫലം ചൂടുകയില്ല. അടുത്ത ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ കൂടുതൽ വിശ്വാസികളെ കൊണ്ടുവരണമെന്നും കർദ്ദിനാൾ ആഹ്വാനം ചെയ്തു. ചടങ്ങിൽവച്ച് പ്രാർത്ഥനക്കായുള്ള ക്ലിക്ക് ടു പ്രേ എന്ന മൊബൈൽ ആപ്ലിക്കേഷന്റെ ചൈനീസ് ഭാഷാ പതിപ്പ് ഉദ്ഘാടനം ചെയ്തു. 'എന്റെ ഉറവകൾ നിന്നിലാണെന്ന' സങ്കീർത്തന വചനത്തെ കേന്ദ്രീകരിച്ചായിരിന്നു തായ്‌വാനിൽ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്. 2020-ല്‍ ഹംഗറിയില്‍ നടക്കുവാനിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായാണ് തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്.
Image: /content_image/News/News-2019-03-08-09:11:03.jpg
Keywords: തായ്
Content: 9873
Category: 1
Sub Category:
Heading: കന്യാസ്ത്രീകള്‍- ആധുനിക അടിമത്വങ്ങളെ ചെറുക്കാൻ കഴിവുള്ളവര്‍: ബ്രിട്ടിഷ് അംബാസിഡർ
Content: വത്തിക്കാൻ സിറ്റി: ആധുനിക അടിമത്വങ്ങളെ ചെറുക്കാൻ കഴിവുള്ളവരാണ് കന്യാസ്ത്രീകളെന്നു വത്തിക്കാനിലെ ബ്രിട്ടിഷ് അംബാസിഡർ സാലി ഓക്സ്വേർത്തി. ലോകവനിതാ ദിനത്തിന് മുന്നോടിയായി ‘ദ വേൾഡ് യൂണിയൻ ഓഫ് കാത്തലിക്ക് വുമൺസ് ഓർഗനൈസേഷ’ന്റെ അഭിമുഖ്യത്തിൽ വത്തിക്കാനില്‍ സംഘടിപ്പിച്ച കോൺഫറൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അവര്‍. കന്യാസ്ത്രീകളോടൊപ്പം ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സാധിക്കുമെന്നും സാലി വ്യക്തമാക്കി. നയതന്ത്രജ്ഞർ, സമർപ്പിതർ സന്യസ്തർ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽനിന്നുള്ള നിരവധി വനിതകള്‍ കോൺഫറൻസിൽ പങ്കെടുത്തു. വിദ്യാഭ്യാസം, കുടിയേറ്റം, മനുഷ്യാവകാശം ദാരിദ്രം, ഗർഭസ്ഥ ശിശുക്കളുടെയും പ്രായമായവരുടെയും സംരക്ഷണം എന്നീ വിഷയങ്ങളില്‍ സ്ത്രീകളായ കത്തോലിക്ക നേതാക്കൾ പ്രശ്നങ്ങൾ നേരിടുന്നതിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. 1910ൽ ആരംഭിച്ച ‘യൂണിയൻ ഓഫ് കാത്തലിക്ക് വുമൺസ്’ നിലവിൽ 50 രാജ്യങ്ങളിൽ സജീവമാണ്. സഭയിലും സമൂഹത്തിലും സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്.
Image: /content_image/News/News-2019-03-08-10:55:51.jpg
Keywords: കന്യാ, സമര്‍
Content: 9874
Category: 1
Sub Category:
Heading: ഈജിപ്തില്‍ കൂടുതല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് അംഗീകാരം
Content: കെയ്റോ: ഈജിപ്തില്‍ മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച 783 ദേവാലയങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് ഈജിപ്ത് പ്രധാനമന്ത്രി മോസ്തഫ കമാല്‍ മാഡ്ബൗലിയുടെ നേതൃത്വത്തിലുള്ള മന്തിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം നിയമസാധുതക്കായി അപേക്ഷിച്ചിരിക്കുന്ന 700 ദേവാലയങ്ങള്‍ക്ക് കൂടി നിയമസാധുത നല്‍കുവാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് സര്‍ക്കാര്‍. 2016 ഓഗസ്റ്റ് അവസാനത്തിലാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിയമാംഗീകാരവുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കിയത്. പരിശോധനകള്‍ക്കും സാക്ഷ്യപ്പെടുത്തലിനുമായി അഡ് ഹോക്ക് കമ്മിറ്റിയുടെ മുന്നിലെത്തിയിട്ടുള്ള ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം വരുന്നതിനു മുന്‍പ് പണികഴിപ്പിക്കപ്പെട്ടവയാണ്. കമ്മീഷന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്ന ദേവാലയങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുക. കഴിഞ്ഞ ദശകങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള ദേവാലയങ്ങളില്‍ നിയമപരമായ രേഖകളും, സമ്മതി പത്രവും കൂടാതെ അനേകം ദേവാലയങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരം ദേവാലയ കെട്ടിടങ്ങളുടെ കാര്യം ഉന്നയിച്ച് ഇസ്ലാമിക മൗലീകവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. 1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം കൂട്ടിച്ചേര്‍ത്ത 10 നിയമങ്ങള്‍ അനുസരിച്ച് ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി ലഭിക്കുക എന്നത് ഈജിപ്തില്‍ വളരെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേ മേഖലയിലും, റെസിഡന്‍ഷ്യല്‍ മേഖലയിലും പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യത്തിന് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-03-08-12:22:56.jpg
Keywords: ഈജി