Contents

Displaying 9521-9530 of 25173 results.
Content: 9835
Category: 1
Sub Category:
Heading: ഷബാസ് ഭട്ടിയുടെ സ്മരണയില്‍ പാക്കിസ്ഥാനിലെയും ഭാരതത്തിലെയും ക്രൈസ്തവര്‍
Content: ഇസ്ലാമാബാദ്/ ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ പ്രതിസന്ധിക്കിടെ, രക്തസാക്ഷിത്വം വരിച്ച മുന്‍ പാക്കിസ്ഥാന്‍ മുന്‍ ന്യൂനപക്ഷ മന്ത്രി ഷഹബാസ് ഭട്ടിയുടെ സ്മരണയില്‍ ഭാരതത്തില്‍ നിന്നുള്ള ക്രൈസ്തവ സമൂഹവും. ക്രൈസ്തവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ഷഹബാസ് ഭട്ടിയുടെ എട്ടാം ചരമ വാര്‍ഷികമായിരിന്നു ഇക്കഴിഞ്ഞ ശനിയാഴ്ച. അന്നേ ദിവസം ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ ഭാരതത്തില്‍ നിന്നുള്ള ക്രൈസ്തവരും പങ്കെടുത്തു. പാക്കിസ്ഥാന്‍ മന്ത്രിസഭയിലെത്തിയ ഏക ക്രൈസ്തവനായിരുന്നു ഷഹബാസ് ഭട്ടി. ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ ഷഹബാസ് ഭട്ടി, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനു ശക്തമായ നേതൃത്വമാണ് നല്‍കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും അദ്ദേഹം തുടക്കമിട്ടു. ഇതോടെ ഭീകവാദ സംഘടനകളുടെ നോട്ടപ്പുള്ളിയായി മാറി ഇദ്ദേഹം. മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു. അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. കടുത്ത ഇസ്ളാമിക രാജ്യത്തു തനിക്ക് ലഭിച്ച അധികാരം അടിച്ചമര്‍ത്തപ്പെട്ട ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചു ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഷഹബാസ് ഭട്ടിയുടെ നാമകരണത്തിനുള്ള നടപടികള്‍ ഇസ്‌ലാമാബാദ് രൂപതയില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-03-04-04:27:47.jpg
Keywords: പാക്കി
Content: 9836
Category: 18
Sub Category:
Heading: ഐസിപിഎ പ്രസിഡന്‍റ് പദവിയിലേക്ക് കേരളത്തില്‍ നിന്നും ആദ്യ അല്‍മായന്‍
Content: ജാര്‍സുഗുഡ (ഒഡീഷ): ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) പ്രസിഡന്റായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഷെക്കൈന ന്യൂസ് ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടറുമായ ഇഗ്‌നേഷ്യസ് ഗോണ്സാസല്‍വസ് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു അല്‍മായന്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഐസിപിഎയുടെ വാര്‍ഷിക ജനറല്‍ ബോഡിയാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ കറന്റ്‌സ് ഇംഗ്ലീഷ് വാരികയുടെ എഡിറ്റര്‍ റവ.ഡോ. സുരേഷ് മാത്യുവാണ് ജനറല്‍ സെക്രട്ടറി. ഫാ. സുനില്‍ ദാമോര്‍ എസ് വിഡി (ഒഡീഷ) വൈസ് പ്രസിഡന്റായും മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദ ടീനേജര്‍ ഇംഗ്ലീഷ് മാസികയുടെ മുന്‍ എഡിറ്റര്‍ ഫാ. ജോബി മാത്യു ട്രഷററുമായും ഹോളി സ്പിരിറ്റ് സന്യാസിനി സഭയിലെ സിസ്റ്റര്‍ ടെസി ജേക്കബ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/India/India-2019-03-04-04:58:02.jpg
Keywords: അല്‍മാ
Content: 9837
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിനെതിരെ വന്‍ പ്രതിഷേധവുമായി വിശ്വാസികള്‍
Content: കോട്ടയം: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരടു ചര്‍ച്ച് ബില്ലിനെതിരെ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധം. ബില്ലിനെതിരേ കേരള കത്തോലിക്ക മെത്രാന്‍ സമിതി തയാറാക്കിയ സര്‍ക്കുലര്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചു. വിവിധ രൂപതകളുടെയും അല്മായ സംഘടനകളുടെയും ആഭിമുഖ്യത്തിലും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കുചേര്‍ന്നത്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് റാലിയില്‍ വിശ്വാസികള്‍ അണിചേര്‍ന്നത്. തൃശൂര്‍, ചങ്ങനാശേരി, കോട്ടയം അതിരൂപതകളില്‍ പ്രതിഷേധദിനാചരണവും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളില്‍ കരിദിനാചരണവും നടന്നു. മറ്റ് രൂപതകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലും ഇടവകകളിലും ചര്‍ച്ച് ബില്ലിനെതിരേയുള്ള പ്രതിഷേധ സൂചകമായി കരിദിനം ആചരിച്ചു. യുവജന സംഘടനയായ കെസിവൈഎം പ്രതിഷേധ ഇ മെയില്‍ അയച്ച് ഇകാറ്റ് സമരത്തിനു ഇന്നലെയാണ് തുടക്കമിട്ടത്. അഞ്ചുലക്ഷത്തോളം ഇ മെയിലുകള്‍ സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന് അയക്കാനാണ് സംഘടനയുടെ തീരുമാനം.
Image: /content_image/India/India-2019-03-04-05:44:39.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9838
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട് ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി: സ്വാഗതാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: തൃശൂര്‍: ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച് ആക്ടിന്റെ പേരില്‍ സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണാപരമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിയമപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ തയാറാക്കിയതാണ് ചര്‍ച്ച് ആക്ട്. അന്ന് അതു പരിശോധിച്ച ഇടതുമുന്നണി നടപ്പിലാക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇപ്പോഴും ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ഇടതുമുന്നണിയോ സര്‍ക്കാരോ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇത് ഉപകാരപ്രദമാണ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല ക്രൈസ്തവ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ചര്‍ച്ച് ബില്‍ തയാറാക്കിയിട്ടുള്ളതെന്നു പറയുന്‌പോഴും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി.തോമസ് ഈ നിയമം ഉണ്ടാക്കാന്‍ സര്‍ക്കാരിനു താത്പര്യമുണ്ടെന്നു ബില്ലില്‍ രേഖപ്പെടുത്തിയതു കണ്ടില്ലെന്നു നടിക്കാനാവില്ല. മാത്രമല്ല, ജനാഭിപ്രായം അറിയാന്‍ കമ്മീഷന്‍ സിറ്റിംഗ് തീരുമാനിച്ചതിനാലാണ് കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായ സമരങ്ങളുടെ തുടക്കംകുറിച്ച് ഇന്നലെ കരിദിനാചരണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-03-04-07:35:07.jpg
Keywords: കോണ്‍
Content: 9839
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കൺവെൻഷൻ 9 ന്; ഫാ.സോജി ഓലിക്കലിനൊപ്പം ബ്രദർ പട്ടേരിലും ഡീക്കൻ ഡേവിഡ് പാമറും
Content: ബർമിങ്ഹാം: യേശുനാമത്തിൽ പ്രകടമായ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും നേർസാക്ഷ്യവുമായി പ്രതി‌മാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. കുട്ടികൾക്കും ടീനേജുകാർക്കും പതിവുപോലെ ഇംഗ്ലീഷിൽ പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരി, ഡീക്കൻ ഡേവിഡ് പാമർ എന്നിവർ വചനവേദിയിലെത്തും. കിഡ്സ്‌ ഫോർ കിങ്‌ഡം ,ടീൻസ് കിങ്‌ഡം ടീമുകൾ നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേകം ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു .ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. "ലിറ്റിൽ ഇവാഞ്ചലിസ്റ്റ് " എന്ന കുട്ടികൾക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു. കൺവെൻഷനിൽ കടന്നുവരുന്ന ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ നടക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും വീണ്ടും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬ <br> ജോൺസൺ ‭07506 810177‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-03-04-08:06:29.jpg
Keywords: യേശു, ക്രിസ്തു
Content: 9840
Category: 1
Sub Category:
Heading: വത്തിക്കാൻ - ചൈന കരാർ ഉടനടി നടപ്പിൽ വരുത്തണമെന്ന് സ്റ്റേറ്റ് സെക്രട്ടറി
Content: റോം: വത്തിക്കാൻ - ചൈന കരാർ ഉടൻ നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. വത്തിക്കാൻ നയതന്ത്രത്തെ പറ്റി മാർച്ച് ഒന്നാം തിയതി റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിലാണ് കരാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് കർദ്ദിനാൾ പരോളിൽ നിർദ്ദേശിച്ചത്. വത്തിക്കാൻ ഏർപ്പെട്ടിരിക്കുന്ന കരാറുകളെ പറ്റിയുള്ള ഒരു പൊതു ചിത്രം വിശദമാക്കിയതിനുശേഷമാണ് ചൈനയുമായി ഏർപ്പെട്ടിരിക്കുന്ന കരാറിനെ പറ്റിയും, അവിടുത്തെ മെത്രാന്മാരുടെ നിയമന നടപടിക്രമങ്ങളെക്കുറിച്ച് മറ്റും കര്‍ദ്ദിനാൾ പരോളിൻ സംസാരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി ഒപ്പുവച്ച കരാറിലെ പല വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കരാർ ഒപ്പിട്ടതിനു ശേഷം സർക്കാർ അംഗീകാരം മാത്രമുണ്ടായിരുന്ന ഏഴു മെത്രാന്മാരെ വത്തിക്കാൻ അംഗീകരിച്ചു. എന്നാൽ പുതിയ കരാറിലെ നടപടിക്രമങ്ങളെല്ലാം പാലിച്ച് പുതിയതായി ഒരു മെത്രാനെ പോലും വത്തിക്കാനു നിയമിക്കുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോൾ ചൈനയിലെ എല്ലാം മെത്രാന്മാർക്കും സർക്കാരിന്റെയും വത്തിക്കാന്റെയും അംഗീകാരമുണ്ട്. കരാർ സഭയ്ക്കും രാജ്യത്തിനുമായി ഫലം ചൂടും എന്നും കർദ്ദിനാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്രൈസ്തവ പാരമ്പര്യമില്ലാത്ത രാജ്യങ്ങളിലും, ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളിലും മതസ്വാതന്ത്ര്യം കണക്കിലെടുത്താണ് സഭ കരാറിൽ ഏർപ്പെടുന്നതെന്നും പരോളിൻ പറഞ്ഞു. വത്തിക്കാന്‍- ചൈന കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനക്ക് അതീവ പ്രാധാന്യമാണുള്ളത്. ഒരു രാജ്യം എങ്ങനെയാണ് വത്തിക്കാനുമായി കരാറിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം വത്തിക്കാനുമായി ചർച്ചയ്ക്ക് തയ്യാറായാൽ ആ രാജ്യത്തെ ന്യൂൺഷോ അധ്യക്ഷനായ, പ്രാദേശിക മെത്രാന്മാരും കാനോൻ നിയമ വിദഗ്ധരും അടങ്ങുന്ന ഒരു സംഘത്തെ സഭ നിയമിക്കും. പിന്നീട് വിദഗ്ധ സംഘം കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി പഠിച്ച് ഒരു കരട് കരാർ തയ്യാറാക്കി അംഗീകാരത്തിനായി വത്തിക്കാൻ സെക്രട്ടറേറിയേറ്റ് ഓഫ് സ്റ്റേറ്റിന് കൈമാറുന്നു. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഇതിന്റെ നിയമ വശങ്ങളെ പറ്റി വിശദമായി പഠിച്ച് അന്തിമകരാർ രൂപീകരിക്കുന്നു. ഇങ്ങനെയാണ് ഒരു അന്താരാഷ്ട്ര കരാറിന് സഭ രൂപം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Image: /content_image/News/News-2019-03-04-09:16:27.jpg
Keywords: വത്തി, ചൈന
Content: 9841
Category: 1
Sub Category:
Heading: 'പാപ്പയുടെ ലംബോർഗിനി'യില്‍ ഇറാഖില്‍ രണ്ട് പുതിയ കെട്ടിടങ്ങള്‍
Content: മൊസൂള്‍: കഴിഞ്ഞ വര്‍ഷം ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനമായി നല്‍കിയ കാര്‍ ലേലം ചെയ്ത തുകയ്ക്ക് ഇറാഖി സഭക്ക് രണ്ടു പുതിയ കെട്ടിടങ്ങള്‍ ഉയരും. ലംബോർഗിനി, ലേലം ചെയ്തുകിട്ടിയ പണം ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെ കത്തോലിക്കാസഭയുടെ യുദ്ധത്തിൽ തകർന്ന രണ്ടു കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനായാണ് കൈമാറിയിരിക്കുന്നത്. ഏകദേശം 1 കോടി 63 ലക്ഷം രൂപയാണ് ലേലത്തിൽ നിന്നും പുനരുദ്ധാരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് തകർന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. പാപ്പയുടെ കാര്‍ ലേല തുകക്ക് ഒരു കിൻഡർ ഗാർഡന്റെയും, ഒരു മൾട്ടി പർപ്പസ് സെന്ററിന്റെയും പുനരുദ്ധാരണമാണ് നടത്തുന്നത്. മൾട്ടി പർപ്പസ് സെന്റർ ക്രൈസ്തവരെ കൂടാതെയുള്ള മറ്റുള്ള ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും, വിവാഹം അതുപോലുള്ള മറ്റ് ആഘോഷങ്ങൾ നടത്താൻ ഒരുപാട് സഹായകരമാകും. 1500 പേര്‍ക്കുള്ള താമസ സൌകര്യം ഇവിടെയുണ്ട്. മൊസൂൾ നഗരത്തിൽ നിന്നും 18 മൈലുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബാഷികാ എന്ന ഗ്രാമത്തിലാണ് രണ്ട് കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സമ്മാനം സമാധാനത്തോടെ പരസ്പര സഹകരണത്തിൽ കഴിയാൻ എല്ലാ മതവിഭാഗങ്ങൾക്കും ഉള്ള ക്ഷണം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുദ്ധത്തിന്റെ സമയത്ത് ഇവിടെ നിന്നും പലായനം ചെയ്ത ക്രൈസ്തവർ ഇപ്പോള്‍ തിരികെ മടങ്ങുന്നത് സഭാനേതൃത്വത്തിന് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് തകർന്ന ഭവനങ്ങൾ പുതുക്കിപ്പണിയാൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന ഏറെ സഹായങ്ങൾ കൈമാറിയിട്ടുണ്ട്.
Image: /content_image/News/News-2019-03-04-10:42:36.jpg
Keywords: ലംബോ
Content: 9842
Category: 11
Sub Category:
Heading: യൂറോപ്പിന്റെ നവ സുവിശേഷവത്ക്കരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് ബ്രിട്ടീഷ് യുവത്വം
Content: ലണ്ടന്‍: ബ്രിട്ടീഷ് യുവത്വത്തിന്റെയുള്ളിലെ വിശ്വാസ ജ്വാലയെ ആഴത്തില്‍ ജ്വലിപ്പിച്ച് നടന്ന കത്തോലിക്ക യുവജന സമ്മേളനം ഫ്ലെയിം 2019 വന്‍ വിജയമായി. ഇക്കഴിഞ്ഞ മാര്‍ച്ച് 2ന് ലണ്ടനിലെ വെംബ്ലിയിലെ എസ്.എസ്.ഇ അരീനയില്‍ വെച്ച് നടന്ന കൂട്ടായ്മയില്‍ എണ്ണായിരത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്. ‘സിഗ്നിഫിക്കന്‍സ്’ (പ്രാധാന്യം) എന്നതായിരുന്നു ഫ്ലെയിം 2019-ന്റെ മുഖ്യ പ്രമേയം. സ്വന്തം മൂല്യബോധത്തെ നിര്‍വചിക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളെ അനുവദിക്കരുതെന്ന ചിന്തയായിരിന്നു കൂട്ടായ്മയില്‍ പ്രധാനമായും ഉയര്‍ന്നത്. ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അടിമയായ കത്തോലിക്കാ യുവജനങ്ങളില്‍ പുതിയ കാഴ്ചപ്പാട് സൃഷ്ടിക്കുവാന്‍ ഫ്ലെയിം 2019നു കഴിഞ്ഞുവെന്ന് കൂട്ടായ്മയുടെ സംഘാടകര്‍ പറഞ്ഞു. വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ഐറിഷ് സഭയുടെ തലവന്‍ ഈമന്‍ മാര്‍ട്ടിന്‍ മെത്രാപ്പോലീത്ത, കനേഡിയന്‍ തത്വശാസ്ത്രജ്ഞനായ ജീന്‍ വാനിയര്‍, അമേരിക്കന്‍ സുവിശേഷകനായ റോബര്‍ട്ട് മാഡു, റാപ് കലാകാരനായ ഗുവ്നാ ബി, ഇബെ ജയന്റ് കില്ലര്‍, കാന്‍ഡിസ് മക്കെന്‍സി തുടങ്ങിയവരായിരുന്നു കൂട്ടായ്മയുടെ മുഖ്യ ആകര്‍ഷണം. യുവാക്കള്‍ ദൈവത്തിന്റേയും, സഭയുടേയും ഹൃദയത്തില്‍ സ്ഥാനം നേടിയവരും, വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരുമാണെന്നു ഈമന്‍ മാര്‍ട്ടിന്‍ മെത്രാപ്പോലീത്ത യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. തിമോത്തി ഹഗ്സ്, ഗുവ്നാ എന്നിവര്‍ സ്തുതി ആരാധനക്ക് നേതൃത്വം നല്‍കി. 2010-ലെ പാപ്പാ സന്ദര്‍ശനത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് കൊണ്ട് ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും കത്തോലിക്കാ യൂത്ത് മിനിസ്ട്രി ഫെഡറേഷനാണ് ഫ്ലെയിം 2019 സംഘടിപ്പിച്ചത്. ഫ്ലെയിം പരമ്പരയിലെ നാലാമത്തെ കൂട്ടായ്മയായിരുന്നു ഇത്.
Image: /content_image/News/News-2019-03-04-11:42:42.jpg
Keywords: യൂറോപ്പ
Content: 9843
Category: 18
Sub Category:
Heading: ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻവലിക്കണം: ജാഗ്രതാ സമിതി
Content: ചങ്ങനാശേരി: ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷണനും വ്യക്തമാക്കിയ സാഹചര്യത്തിൽ ലോ റിഫോംസ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും കരട് ബിൽ പിൻവലിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി. ഗവൺമെന്റ് ആവശ്യപ്പെടാതെ സ്വന്തം നിലയിൽ ഈ ബില്ല് പ്രസിദ്ധീകരിച്ചത് എന്തിനാണന്ന് നിയമ പരിഷക്കരണ കമ്മീഷൻ വ്യക്തമാക്കണം. ഈ ബിൽ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുവാൻ മാർച്ച് 5 ,6 തീയതികളിൽ നിശ്ചയിച്ചിരുന്ന കമ്മീഷൻ സിറ്റിംഗ് വേണ്ടന്ന് വച്ചത് ഉചിതമായില്ലന്നും സമിതി അഭിപ്രായപ്പെട്ടു. ലോ റിഫോംസ് കമ്മീഷൻ ഈ വിഷയത്തിൽ മുൻവിധികളോടെയാണോ പ്രവർത്തിക്കുന്നതെന്ന ആശങ്ക വിശ്വാസികൾക്കുണ്ടന്നും സർക്കാരിന് നടപ്പാക്കാൻ ഉദ്ദേശമില്ലാത്ത ഈ ബിൽ പിൻവലിച്ച് കമ്മീഷൻ നിഷ്പക്ഷത വ്യക്തമാക്കണമെന്നും അതിരൂപതാ പി.ആർ.ഒ. അഡ്വ.ജോജി ചിറയിൽ ജാഗ്രതാ സമിതി കോഡിനേറ്റർ ഫാ ആന്റണി തലച്ചെല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-03-04-16:11:00.jpg
Keywords: ചങ്ങനാ
Content: 9844
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളി യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ
Content: മിസ്സൌറി: സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിനും, പൗരോഹിത്യത്തിനും വഴിതെളിക്കുന്ന വണ്‍ ചര്‍ച്ച് പദ്ധതിയെ വോട്ടിംഗിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ. ഇക്കഴിഞ്ഞ ഞായറാഴ്ച മിസ്സൌറിയിലെ സെന്റ്‌ ലൂയിസില്‍ വെച്ച് നടന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് വോട്ടെടുപ്പ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെത്തഡിസ്റ്റ് സഭാ പ്രതിനിധികള്‍ വോട്ടിംഗില്‍ പങ്കെടുത്തു. 384-നെതിരെ 438 വോട്ടുകള്‍ക്കാണ് വണ്‍ ചര്‍ച്ച് പദ്ധതി പരാജയപ്പെട്ടത്. ആഗോളത്തില്‍ 12 ലക്ഷത്തിലധികം അംഗങ്ങളുള്ള യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ പുരുഷനും സ്ത്രീയും തമ്മിലാണ് വിവാഹം കഴിക്കേണ്ടതെന്ന പാരമ്പര്യം മുറുകെപ്പിടിച്ചതിലൂടെ സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പാതയിലേക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. തങ്ങളുടെ പദ്ധതി വോട്ടിംഗില്‍ പരാജയപ്പെട്ടത് സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന പ്രതിനിധികളെ ചൊടിപ്പിച്ചിട്ടുണ്ട്. ‘പ്രധാനപ്പെട്ട സഭകളിലൊന്നായ മെത്തഡിസ്റ്റ് സഭ സ്വവര്‍ഗ്ഗവിവാഹത്തിനെതിരായി വോട്ട് ചെയ്തുകൊണ്ട്, ലൈംഗീക ധാര്‍മ്മികത കാത്തുസൂക്ഷിക്കുകയും 2000 വര്‍ഷങ്ങളായി സഭ പഠിപ്പിച്ചു വരുന്ന വിവാഹത്തെ സംബന്ധിച്ച പാരമ്പര്യ പ്രബോധനങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത് ചരിത്രം’ എന്നാണ് സതേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയുടെ പ്രസിഡന്റായ ആല്‍ബര്‍ട്ട് മോളര്‍ അഭിപ്രായപ്പെട്ടത്. സ്വവര്‍ഗ്ഗവിവാഹത്തെ പിന്തുണക്കുന്നവര്‍ യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ വിട്ടുപോകുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ടെങ്കിലും മെത്തഡിസ്റ്റ് സഭയുടെ ഐക്യത്തെയാണ് തീരുമാനം സൂചിപ്പിക്കുന്നതെന്നാണ് പൊതുവായ അഭിപ്രായം. യുണൈറ്റഡ് മെത്തഡിസ്റ്റ് സഭാംഗങ്ങളില്‍ പകുതിയും അമേരിക്കയിലാണ് ജീവിക്കുന്നത്. ബാക്കി പകുതി ആഫ്രിക്കയിലുമാണുള്ളത്. പാരമ്പര്യ പദ്ധതിയെ പിന്തുണച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കയില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു.
Image: /content_image/News/News-2019-03-04-16:22:03.jpg
Keywords: മെത്തഡി, പ്രൊട്ട