Contents

Displaying 9511-9520 of 25173 results.
Content: 9825
Category: 18
Sub Category:
Heading: ഇ മെയില്‍ സമരത്തില്‍ നാലായിരത്തോളം കെ‌സി‌വൈ‌എം യൂണിറ്റുകള്‍
Content: കോട്ടയം: വിവാദമായ ചര്‍ച്ച് ബില്‍ പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനതലത്തില്‍ ഇ മെയില്‍ അയച്ചു സൃഷ്ടിക്കാനൊരുങ്ങുന്ന ഇകാറ്റ് സമരത്തില്‍ 32 രൂപതകളിലെ നാലായിരത്തില്‍പരം കെസിവൈഎം യൂണിറ്റുകള്‍ പങ്കുചേരും. മൂന്നിന് എല്ലാ യൂണിറ്റുകളിലും അടിയന്തര കെസിവൈഎം സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ പറഞ്ഞു. ചര്‍ച്ച് ബില്‍ തള്ളിക്കളയുക, സഭയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കങ്ങളില്‍നിന്നു കമ്മീഷന്‍ പിന്‍വാങ്ങുക, ഭരണഘടനാവിരുദ്ധമായ ചര്‍ച്ച് ബില്‍ ഞങ്ങള്‍ എതിര്‍ക്കുന്നു തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ lawreformskerala@gmail.com എന്ന ഇമെയില്‍ അഡ്രസിലേക്ക് അയക്കുവാനാണ് യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇകാറ്റ് ശക്തമാക്കാന്‍ പരിശീലനം നല്‍കാനും തീരുമാനങ്ങളെടുക്കാനുമായി 32 രൂപതകളിലെയും രൂപതാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവരുടെ യോഗം ചങ്ങനാശേരി സന്ദേശനിലയത്തില്‍ മൂന്നിനു വിളിച്ചു ചേര്‍ക്കാനും സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Image: /content_image/India/India-2019-03-02-00:04:15.jpg
Keywords: ചര്‍ച്ച്
Content: 9826
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍: സഭയെ വിശ്വാസികൾ അല്ലാത്തവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമമെന്നു കെ‌സി‌ബി‌സി
Content: കൊച്ചി: ക്രൈസ്തവ സഭകളുടെ മൗലികാവകാശങ്ങൾ നിഷേധിക്കാനും സ്വത്തുക്കളും സ്ഥാപനങ്ങളും വിശ്വാസികൾ അല്ലാത്തവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമമാണു കേരള ചർച്ച് ബിൽ എന്ന് കെസിബിസി സർക്കുലർ. ബിൽ ഭരണഘടനാ വിരുദ്ധമാണ്; ജനാധിപത്യവിരുദ്ധവും. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഓരോ മതത്തിനും സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും അവകാശമുണ്ടെന്നും മതപരമായ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാമെന്നും സ്ഥാവര, ജംഗമ വസ്തുക്കൾ സമ്പാദിക്കാം, ഉടമസ്ഥത നിലനിർത്താനും അത്തരം വസ്തുക്കൾ നിയമപരമായി നിലനിർത്താം, പരിപാലിക്കാമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഭരണഘടനയുടെ അനുഛേദം 26 ഉറപ്പുനൽകുന്ന അവകാശങ്ങളെ പൊതുക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയൊഴികെ മറ്റു കാരണങ്ങളുടെ പേരിൽ നിഷേധിക്കാനോ പരിമിതപ്പെടുത്താനോ നിയന്ത്രിക്കാനോ സർക്കാരിനും നിയമനിർമാണ സഭയ്ക്കും അധികാരമില്ല. ഈ 3 കാരണങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടില്ല. സഭാസ്വത്തുക്കളുടെ കൈമാറ്റവും ദുരുപയോഗവും സംബന്ധിച്ചു പരാതിപ്പെടാൻ വേദികളില്ല എന്നാണ് ആരോപിക്കുന്നത്. വസ്തുതാവിരുദ്ധമാണിത്. സഭാസ്വത്തുക്കൾ സംബന്ധിച്ച കാനോനിക നിയമങ്ങളുണ്ട്. അതനുസരിച്ചു ഭരണം നടത്താൻ സഭയ്ക്കു മൗലികാവകാശമുണ്ട്. കാനോൻ നിയമത്തിലെ വ്യവസ്ഥകളും പ്രയോഗങ്ങളും പൊതുക്രമസമാധാനത്തിനും ധാർമികതയ്ക്കും ആരോഗ്യത്തിനും എതിരാണെങ്കിൽ മാത്രമേ ഭരണസംവിധാനത്തിന് ഇടപെടാനാവൂ. നിർദിഷ്ട ബില്ലിൽ അത്തരം ആരോപണങ്ങൾ ഇല്ല. മതവിഭാഗങ്ങളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യനിയമങ്ങളുടെ ലംഘനം ഉണ്ടെന്നാണെങ്കിൽ അതു ചെറുക്കാൻ നിലവിൽ സംവിധാനങ്ങളുണ്ട്. രാജ്യത്തു നിലവിലുള്ള സിവിൽ നിയമങ്ങൾ പാലിച്ച് കരവും ഫീസുകളും ഒടുക്കിയും റജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചും ഓഡിറ്റുകൾ നടത്തിയുമാണു സഭാസ്വത്തുക്കൾ പരിപാലിക്കുന്നത്. വഖഫ് ബോർഡ്, ദേവസ്വം ബോർഡ് എന്നിവയ്ക്കു സമാനമാവണം സഭാസ്ഥാപനങ്ങളെന്നു വാദിക്കുന്നതും യുക്തിസഹമല്ല. അത്തരം ബോർഡുകൾ സ്ഥാപിക്കപ്പെടാൻ ഇടയാക്കിയ ചരിത്രപരമായ കാരണങ്ങളോ സാഹചര്യങ്ങളോ അല്ല ക്രൈസ്തവ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ളത്. നിർദിഷ്ട ബിൽ നിയമമാക്കിയാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ക്രമാനുസൃതവും സമാധാനപൂർണവുമായ ഭരണം തർക്കങ്ങളാലും വ്യവഹാരങ്ങളാലും താറുമാറാകും. അതിലൂടെ നിയന്ത്രണം സർക്കാരിന്റെ കയ്യിലാക്കാമെന്ന ഗൂഢലക്ഷ്യമാണുള്ളത്. ഇത്തരം ലക്ഷ്യം സർക്കാരിന് ഇല്ലെന്നു ബന്ധപ്പെട്ടവർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് നിയമനിർമാണത്തിൽ നിന്നു കേരള നിയമ പരിഷ്കരണ കമ്മിഷൻ പിൻമാറണമെന്നും കെസിബിസി സർക്കുലർ ആവശ്യപ്പെടുന്നു. ബിൽ ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി വിശ്വാസികളും പൊതുസമൂഹവും പ്രവർത്തിക്കണമെന്നും ആർച്ച് ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പുറപ്പെടുവിച്ച സർക്കുലർ ആഹ്വാനം ചെയ്യുന്നു. ​​​​കര​​​​ട് ബി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചു കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം കെ​​​​സി​​​​ബി​​​​സി നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​നെ ഇതിനോടകം അ​​​​റി​​​​യിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-03-02-00:19:52.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9827
Category: 18
Sub Category:
Heading: ഫാ. ജെബിന് ആയിരങ്ങളുടെ യാത്രാമൊഴി
Content: കട്ടപ്പന: തെലുങ്കാനയില്‍ ട്രെയിനില്‍നിന്നു വീണുമരിച്ച അദിലാബാദ് രൂപതയിലെ വൈദികനും ഇടുക്കി സ്വദേശിയുമായ ഫാ. ജെബിന്‍ മരുതൂരിന് (33) ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നലെ രാവിലെ പത്തിന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. അദിലാബാദ് രൂപത മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണങ്ങാടന്‍, ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. തുടര്‍ന്ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി, അദിലാബാദ് രൂപതകളില്‍നിന്നുള്ള നൂറുകണക്കിനു വൈദികരും സന്യസ്തരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. അദിലാബാദില്‍നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫാ. ജെബിന്‍ മരുതൂറിനെ ബാബുപേട്ട് റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
Image: /content_image/India/India-2019-03-02-00:31:50.jpg
Keywords: വൈദിക
Content: 9828
Category: 1
Sub Category:
Heading: ദൈവത്തിങ്കലേക്ക് തിരിയാന്‍ വൈകരുത്: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തിങ്കലേക്ക് തിരിയാന്‍ വൈകരുതെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. '@Pontifex' എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നുള്ള ട്വീറ്റ് വഴിയാണ് ദൈവത്തിങ്കലേക്ക് തിരിയാന്‍ ആത്മപരിശോധനക്ക് ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തെ ക്ഷണിച്ചത്. “ദൈവത്തിങ്കലേയ്ക്കു തിരിയണമെങ്കില്‍ ഓരോ ദിവസവും നാം ആത്മപരിശോധനചെയ്യണം. ഇനിയും വൈകാതെ ഓരോ ദിനാന്ത്യത്തിലും അഞ്ചുനിമിഷമെങ്കിലും ഹൃദയപരിവര്‍ത്തനത്തെക്കുറിച്ചും ദൈവത്തിങ്കലേയ്ക്കു തിരിയുന്നതിനെക്കുറിച്ചും ചിന്തിക്കാം” #SantaMarta. ഇതായിരിന്നു പാപ്പയുടെ ട്വീറ്റ്. ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ സാമൂഹ്യശൃംഖലയില്‍ പങ്കുവച്ചത്.
Image: /content_image/News/News-2019-03-02-00:39:56.jpg
Keywords: പാപ്പ
Content: 9829
Category: 1
Sub Category:
Heading: 'ഭ്രൂണഹത്യയെ അനുകൂലിക്കുന്ന കത്തോലിക്ക രാഷ്ട്രീയക്കാർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല'
Content: ന്യൂയോര്‍ക്ക്: ഭ്രൂണഹത്യയെ അനുകൂലിക്കുന്ന കത്തോലിക്കരായ രാഷ്ട്രീയക്കാർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലായെന്ന് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്താങ്ങുന്നത് അതിൽതന്നെ തിന്മയാകയാൽ മാരക പാപത്തിലേക്ക് അത് ഒരു വ്യക്തിയെ നയിക്കുമെന്നും ബിഷപ്പ് ജോസഫ് നൗമാൻ പറഞ്ഞു. ഭ്രൂണഹത്യ നിയമങ്ങൾ ലഘൂകരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശ്രമങ്ങളെയും അദ്ദേഹം വിമർശിച്ചു. പശ്ചാത്തപിക്കാതെ മാരക പാപത്തിൽ തുടരുന്നത് അനശ്വരമായ നമ്മുടെ ആത്മാവിനെ ബാധിക്കുമെന്നും അത് നമ്മെ നരകത്തിലേക്കുള്ള വഴിയിൽ നിർത്തുമെന്നും ബിഷപ്പ് മുന്നറിയിപ്പുനൽകി. മാരക പാപത്തിൽ തുടർന്ന് വിശുദ്ധ കുർബാനയിൽ യേശുവിനെ സ്വീകരിക്കുന്നത് ആത്മാവിന്റെ വിധി കൂടുതൽ സങ്കീർണമാക്കും. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വിശ്വാസത്തിന് അപമാനമുണ്ടാക്കുന്ന പ്രവർത്തി അനുവദിച്ചു കൊടുക്കുന്നതിലൂടെ മറ്റുള്ള വിശ്വാസികൾക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക രാഷ്ട്രീയക്കാരുമായി ഇതിനെപ്പറ്റി സംവാദത്തിനു തയ്യാറാണെന്നും എന്നാൽ അവർ മാനസാന്തരപ്പെടാൻ ഒരുക്കമല്ലെങ്കിൽ അവരുടെ തന്നെ നന്മയെ കരുതി അവർ വിശുദ്ധ കുർബാന സ്വീകരിക്കാതിരിക്കണമെന്നും ബിഷപ്പ് നൗമാൻ പറഞ്ഞു.
Image: /content_image/News/News-2019-03-02-03:18:06.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 9830
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിനെതിരെ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധ ദിനം
Content: കൊച്ചി: സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ചര്‍ച്ച് ബില്ലിനെതിരേ സംസ്ഥാനമാകെ ഇന്നു പ്രതിഷേധമിരമ്പും. വിവിധ രൂപതകളും അല്‍മായ സംഘടനകളും ഇടവകകളും സഭാ സ്ഥാപനങ്ങളും പ്രതിഷേധ പരിപാടികളില്‍ അണിചേരും. ബില്ലിനെതിരേ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തയാറാക്കിയ സര്‍ക്കുലര്‍ ഇന്നു കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും വായിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പള്ളികളില്‍ ബില്ലിനെതിരേ പ്രമേയങ്ങള്‍ അവതരിപ്പിച്ച് വികാരിയുടെയും വിശ്വാസികളുടെയും ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ചുകൊടുക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ഇടവകകളിലും ഇന്നു കരിദിനം ആചരിക്കും.
Image: /content_image/News/News-2019-03-03-01:38:34.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9831
Category: 18
Sub Category:
Heading: നാലായിരത്തിലധികം കര്‍ഷകര്‍ക്ക് ചങ്ങനാശേരി അതിരൂപതയുടെ സാമ്പത്തിക സഹായം
Content: ചങ്ങനാശേരി: പ്രളയാനന്തര കുട്ടനാട്ടില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നാലായിരത്തിലധികം കര്‍ഷകര്‍ക്കു സാമ്പത്തിക സഹായം നല്‍കി. 59 ഇടവക പരിധിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ ചെറുകിട നെല്‍കര്‍ഷകര്‍ക്കാണ് അന്പതുലക്ഷത്തോളം രൂപയുടെ സഹായം നല്‍കിയത്. ജനുവരി 13ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പുളിങ്കുന്നില്‍ ഉദ്ഘാടനം ചെയ്ത കുട്ടനാട് പുനരധിവാസ പദ്ധതിയുടെ ഏകോപനം ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ചാസ്) യാണ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍തന്നെ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസിലൂടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. തുടര്‍ന്ന് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ച കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി ചാസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അതിരൂപത കോടിക്കണക്കിന് രൂപയുടെ സഹായങ്ങള്‍ എത്തിച്ചിരുന്നു. അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികരി ജനറാള്‍മാരായ ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് വടക്കേക്കളം, ഫാ. തോമസ് പാടിയത്ത്, പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍ ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍ എന്നിവരാണ് പദ്ധതിയുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നത്.
Image: /content_image/India/India-2019-03-03-02:54:01.jpg
Keywords: ചങ്ങനാ
Content: 9832
Category: 18
Sub Category:
Heading: ഒന്‍പതാമതു മദര്‍ തെരേസ ക്വിസ് രജിസ്‌ട്രേഷന് ആരംഭം
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍ സംഘടിപ്പിക്കുന്ന ഒന്പതാമതു മദര്‍ തെരേസ ക്വിസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബൈബിളിലെ നിയമാവര്‍ത്തനം 12- 22 അധ്യായങ്ങള്‍ (20 ശതമാനം), വെളിപാട് 1722 (30 ശതമാനം), ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ (കാര്‍മല്‍15 ശതമാനം), മദര്‍ തെരേസ പുസ്തകം (നവീന്‍ ചൗള15 ശതമാനം), സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ (20 ശതമാനം) എന്നിവയാണു മത്സരവിഷയം. കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്റര്‍, സ്ഥാപനം എന്നിവയില്‍നിന്നു രണ്ടുപേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു മത്സരിക്കാം. പ്രായപരിധിയോ സ്ത്രീപുരുഷ വ്യത്യാസമോ ഇല്ല. പങ്കെടുക്കാനെത്തുന്നവര്‍ വികാരിയുടെയോ സ്ഥാപനത്തിന്റെ ഡയറക്ടറുടെയോ സാക്ഷ്യപത്രം കൊണ്ടുവരണം. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം, യാത്രാക്കൂലി എന്നിവ നല്‍കുമെന്നു വികാരി ഫാ. ഡേവിസ് മാടവന അറിയിച്ചു. ഏപ്രില്‍ 29 ആണു രജിസ്‌ട്രേഷനുള്ള അവസാന തീയതി. വിലാസം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, ബ്രോഡ് വേ, എറണാകുളം കൊച്ചിന്‍ 682031. ഫോണ്‍: 04842351516. 9947370666 (ബേബി പൊട്ടനാനിയില്‍, വൈസ് ചെയര്‍മാന്‍), 9447271900 (മാത്യു മാപ്പിളപറന്പില്‍, ജനറല്‍ സെക്രട്ടറി), 9567043509 (തങ്കച്ചന്‍ പേരയില്‍, കണ്‍വീനര്‍).
Image: /content_image/India/India-2019-03-03-03:10:42.jpg
Keywords: മദര്‍ തെരേസ
Content: 9833
Category: 13
Sub Category:
Heading: ചൈനയില്‍ കഴിഞ്ഞ വര്‍ഷം മാമോദീസ സ്വീകരിച്ചത് അരലക്ഷം പേര്‍
Content: ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ മറിക്കടന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ മാമോദീസ സ്വീകരിച്ചത് അരലക്ഷം പേര്‍. ഹെബെയി സംസ്ഥാനത്തിലെ ഷിജിയാഴുവാങ്ങ് ആസ്ഥാനമാക്കിയിട്ടുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. സര്‍ക്കാര്‍ അംഗീകൃത സഭയിലെ മാമോദീസകളുടെ കണക്കാണിത്. ഭൂഗര്‍ഭ സഭയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ എണ്ണം ഇതിന്റെ പതിമടങ്ങ് ഉണ്ടാകുമെന്നാണ് സൂചന. അംഗീകൃത സഭയിലെ 30 പ്രവിശ്യകളിലായി കിടക്കുന്ന 104 കത്തോലിക്കാ രൂപതകളില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം 48365 പേരാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം നടന്ന മാമോദീസകളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തിലേതുപോലെ ഹെബേയി സംസ്ഥാനമാണ് മുന്നില്‍ നില്‍ക്കുന്നത്. 13,000 മാമോദീസകളാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഷാന്‍ങ്സിയില്‍ 4124, സിച്ചുവാനില്‍ 3707, ഷാന്‍ഡോങ്ങില്‍ 2914 മാമോദീസകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം മുസ്ലീങ്ങളുടേയും, മറ്റ് മതന്യൂനപക്ഷങ്ങളുടേയും സാന്നിധ്യമുള്ള തിബത്തില്‍ 8, ഹൈനാനില്‍ 35, ക്വിങ്ങ്ഹായിയില്‍ 43, സിന്‍ജിയാങ്ങില്‍ 57 എന്നീ തോതിലും ചൈനീസ് ജനത യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുള്ള രാജ്യത്തു പീഡനങ്ങളെയും സഹനങ്ങളെയും അതിജീവിച്ചു ആയിരങ്ങള്‍ യേശുവിനെ അറിയുമ്പോള്‍ ഇത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുകയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും തോറും ക്രിസ്തുവിനെ പുണരാന്‍ ആയിരങ്ങളാണ് വെമ്പല്‍ക്കൊള്ളുന്നത്. 2030-നോട് കൂടെ ലോകത്തെ ഏറ്റവുംന്‍ വലിയ ക്രൈസ്തവ രാജ്യമായി ചൈന മാറുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2019-03-03-03:30:01.jpg
Keywords: മാമോ, ജ്ഞാന
Content: 9834
Category: 1
Sub Category:
Heading: ഇന്ന് വിഭൂതി; ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക്
Content: കോട്ടയം: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനായ മാര്‍ച്ച് 6നാണ് ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പ്കാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂര്‍, പാലയൂര്‍, കനകമല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 21നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.
Image: /content_image/News/News-2019-03-04-03:07:53.jpg
Keywords: നോമ്പ