Content | കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍ സംഘടിപ്പിക്കുന്ന ഒന്പതാമതു മദര്‍ തെരേസ ക്വിസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബൈബിളിലെ നിയമാവര്‍ത്തനം 12- 22 അധ്യായങ്ങള്‍ (20 ശതമാനം), വെളിപാട് 1722 (30 ശതമാനം), ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ (കാര്‍മല്‍15 ശതമാനം), മദര്‍ തെരേസ പുസ്തകം (നവീന്‍ ചൗള15 ശതമാനം), സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ (20 ശതമാനം) എന്നിവയാണു മത്സരവിഷയം.
കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്റര്‍, സ്ഥാപനം എന്നിവയില്‍നിന്നു രണ്ടുപേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു മത്സരിക്കാം. പ്രായപരിധിയോ സ്ത്രീപുരുഷ വ്യത്യാസമോ ഇല്ല. പങ്കെടുക്കാനെത്തുന്നവര്‍ വികാരിയുടെയോ സ്ഥാപനത്തിന്റെ ഡയറക്ടറുടെയോ സാക്ഷ്യപത്രം കൊണ്ടുവരണം. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം, യാത്രാക്കൂലി എന്നിവ നല്‍കുമെന്നു വികാരി ഫാ. ഡേവിസ് മാടവന അറിയിച്ചു.
ഏപ്രില്‍ 29 ആണു രജിസ്‌ട്രേഷനുള്ള അവസാന തീയതി. വിലാസം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, ബ്രോഡ് വേ, എറണാകുളം കൊച്ചിന്‍ 682031. ഫോണ്‍: 04842351516. 9947370666 (ബേബി പൊട്ടനാനിയില്‍, വൈസ് ചെയര്‍മാന്‍), 9447271900 (മാത്യു മാപ്പിളപറന്പില്‍, ജനറല്‍ സെക്രട്ടറി), 9567043509 (തങ്കച്ചന്‍ പേരയില്‍, കണ്‍വീനര്‍). |