Contents
Displaying 9491-9500 of 25173 results.
Content:
9805
Category: 1
Sub Category:
Heading: ബ്രിട്ടണിലെ ഏറ്റവും വലിയ കത്തോലിക്ക യുവജന സംഗമം മാര്‍ച്ച് രണ്ടിന്
Content: ലണ്ടന്‍: ബ്രിട്ടണിലെ ഏറ്റവും വലിയ കത്തോലിക്കാ യുവജന സംഗമമായ 'ഫ്ളേയിം 2019' മാര്‍ച്ച് രണ്ടിന് ലണ്ടനിലെ വെബ്ളി അരീനയിൽ നടക്കും. കാത്തലിക് യൂത്ത് മിനിസ്ട്രി ഫെഡറേഷൻ എന്ന ഇംഗ്ലണ്ടിലെയും, വെയിൽസിലെയും കത്തോലിക്കാ സംഘടനകളുടെ കൂട്ടായ്മയാണ് ഒൻപതിനായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുന്ന സംഗമത്തിന്റെ മുഖ്യ സംഘാടകർ. കത്തീനിയൻസ് എന്ന കത്തോലിക്ക അത്മായ സംഘടനയും സംഗമത്തിന് പിന്തുണ നൽകുന്നുണ്ട്. ഐറിഷ് കത്തോലിക്ക സഭയുടെ തലവനായ ആർച്ച് ബിഷപ്പ് ഈമോൻ മാർട്ടിൻ, കർദ്ദിനാൾ വിൻസൻറ് നിക്കോൾസ്, അമേരിക്കയിൽ നിന്നുള്ള പാസ്റ്ററായ റോബർട്ട് മടൂ തുടങ്ങിയവരാണ് യുവജന സംഗമത്തിലെ മുഖ്യ അതിഥികൾ. ഫ്ളേയിമിനെ വർഷങ്ങളായി പിന്തുണയ്ക്കുകയും, അതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നതിൽ കത്തീനിയൻസ് സംഘടന വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കാത്തലിക് യൂത്ത് മിനിസ്ട്രി ഫെഡറേഷന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ഡെർമോട്ട് ഡോണെല്ലി പറഞ്ഞു. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫ്ളേയിം യുവജനസംഗമം 2013ൽ ആരംഭിച്ചതു മുതൽ വളർച്ചയുടെ പടവുകൾ കയറുകയാണ്.
Image: /content_image/News/News-2019-02-27-06:12:15.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ

9806
Category: 18
Sub Category:
Heading: ഞായറാഴ്ചകളിൽ പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കണം: കെഎൽസിഎ
Content: കൊച്ചി: വിവിധ കാരണങ്ങളാൽ മാറ്റിവെച്ച പരീക്ഷകൾ ഞായറാഴ്ച നടത്താനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി കെ ടി ജലീലിനും മുഖ്യമന്ത്രിക്കും കെഎൽസിഎ സംസ്ഥാനസമിതി പരാതി നൽകി. ഞായറാഴ്ചകളിൽ ക്രൈസ്തവർക്ക് വിശ്വാസപരമായ കാരണങ്ങളാൽ ദേവാലയത്തിൽ നിർബന്ധമായും സംബന്ധിക്കേണ്ടതുണ്ട്. അതിന് തടസ്സമാകുന്ന രീതിയിൽ പരീക്ഷകൾ ക്രമീകരിക്കരുതെന്നും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-02-27-11:21:37.jpg
Keywords: ഞായറാ

9807
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ പിന്തുണച്ച സെനറ്ററിന് വിശുദ്ധ കുർബാന നല്‍കില്ല: നിലപാട് ആവർത്തിച്ച് അമേരിക്കൻ ബിഷപ്പ്
Content: സ്പ്രിങ്ഫീൽഡ്: മാരക തിന്മയായ.ഭ്രൂണഹത്യയെ പിന്തുണച്ച് വോട്ട് ചെയ്ത കത്തോലിക്ക സെനറ്റര്‍ക്ക് വിശുദ്ധ കുർബാന നൽകുകയില്ലായെന്ന് ആവർത്തിച്ച് വ്യക്തമാക്കി അമേരിക്കൻ ബിഷപ്പ്. അമേരിക്കയിലെ സ്പ്രിങ്ഫീൽഡ് ബിഷപ്പ് തോമസ് ജോൺ പാപ്പറോക്കിയാണ് ഫെബ്രുവരി പതിമൂന്നാം തീയതി ഇറക്കിയ കുറിപ്പിലൂടെ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച ഡിക്ക് ഡെർബിന് വിശുദ്ധ കുർബാന നൽകുകയില്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 20 ആഴ്ചകൾ പിന്നിട്ട ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുത് എന്ന് നിർദ്ദേശിക്കുന്ന ബിൽ ജനുവരി മാസം ഇരുപത്തി ഒൻപതാം തീയതിയാണ് അമേരിക്കൻ നിയമനിർമ്മാണസഭയിൽ വോട്ടിനിട്ടത്. ബില്ല് പാസാകാൻ 60 വോട്ടുകൾ വേണ്ടിയിരുന്നു. എന്നാൽ 51 വോട്ടുകൾ മാത്രമാണ് ബില്ലിന് അനുകൂലമായി ലഭിച്ചത്. ഡെർബിൻ ഉൾപ്പെടെ 14 കത്തോലിക്കാ വിശ്വാസികളായ സെനറ്റർമാർ ബില്ലിന് എതിരെ വോട്ട് ചെയ്തു. ഡിക്ക് ഡെർബിൻ തുടർച്ചയായി ഭ്രൂണഹത്യയെ അനുകൂലിക്കുന്നതിലൂടെ പ്രത്യക്ഷത്തിൽതന്നെ മാരക പാപത്തിൽ കഴിയുകയാണെന്നും അതിനാൽ അദ്ദേഹത്തിന് വിശുദ്ധകുർബാന നൽകാൻ സാധിക്കുകയില്ലായെന്നും ബിഷപ്പ് പാപ്പറോക്കിയുടെ കുറിപ്പിൽ പറയുന്നു. 1996ലാണ് ഡെർബിൻ, അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ ഭ്രൂണഹത്യയെ എതിർത്തിരുന്ന അദ്ദേഹത്തിന്റെ ചിന്താഗതി പിന്നീട് ഭ്രൂണഹത്യക്ക് അനുകൂലമായി മാറുകയായിരുന്നു. അദ്ദേഹത്തിന് കുർബാന സ്വീകരിക്കുന്നതിൽ നിന്ന് വിലക്ക് കൽപ്പിച്ചത് ഒരു ശിക്ഷാനടപടി അല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ ഹൃദയ പരിവർത്തനത്തിനു വേണ്ടിയുള്ള നടപടിയാണെന്നും ബിഷപ്പ് പാപ്പറോക്കി പറഞ്ഞു. മാനസാന്തരപ്പെട്ട് ഡിക്ക് ഡെർബിൻ വീണ്ടും ഭ്രൂണഹത്യ വിരുദ്ധ നിലപാടിലേക്ക് മടങ്ങിയെത്താൻ താൻ പ്രാർത്ഥിക്കുമെന്നും ബിഷപ്പ് തോമസ് ജോൺ പാപ്പറോക്കി കൂട്ടിച്ചേർത്തു. < Updated On 22nd February 2018 >
Image: /content_image/News/News-2019-02-27-13:23:49.jpg
Keywords: വിശുദ്ധ കുര്‍ബാ

9808
Category: 1
Sub Category:
Heading: പാപ്പയുടെ വരവും കാത്ത് പ്രാര്‍ത്ഥനയോടെ മൊറോക്കൻ ജനത
Content: റബത്ത്: ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം മൊറോക്കൻ സഭയ്ക്ക് വില മതിക്കാനാവാത്തതാണെന്ന് റബത്ത് ആർച്ച് ബിഷപ്പ് മോൺ. ക്രിസ്റ്റോബൽ ലോപസ്. മാർച്ച് 30, 31 ദിവസങ്ങളിൽ നടക്കുന്ന സന്ദർശനത്തിനായി വലിയ രീതിയിലുള്ള ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ജീവിതത്തിന്റെ പൂർണതയായ ദിവ്യകാരുണ്യം പോലെ സഭാതലവനായ മാർപാപ്പയുടെ വരവിനായി ക്രൈസ്തവ സമൂഹം അത്യന്തം പ്രതീക്ഷയോടെ ഒരുങ്ങിയിരിക്കുകയാണെന്നും മോൺ. ലോപസ് വ്യക്തമാക്കി. പ്രത്യാശയുടെ ദൂതനായി വരുന്ന പാപ്പ എല്ലാവരിലും പ്രതീക്ഷ നിറച്ച് നമുക്ക് ശക്തി പകരും. നിരുത്സാഹരായിരിക്കുന്നവരിൽ ആവേശം നല്‍കാൻ സുവിശേഷവുമായാണ് അദ്ദേഹം നമ്മെ സമീപിക്കുന്നത്. പാപ്പയുടെ വാക്കുകൾക്ക് കാതോർത്തു അവിടുത്തെ സന്ദേശം സ്വീകരിച്ച് വിശ്വാസത്തിന് സാക്ഷ്യം വഹിക്കണമെന്നും ബിഷപ്പ് പറഞ്ഞു. രൂപതയുടെ കാരിത്താസ് അഭയാർത്ഥി കേന്ദ്രത്തിലും ഉപവിയുടെ മക്കൾ എന്ന സന്യാസ സ്ഥാപനം നടത്തുന്ന സാമൂഹിക കേന്ദ്രത്തിലും മുസ്ലിം ഇമാമുകൾക്കും പ്രാസംഗികർക്കും പരിശീലനം നല്കുന്ന മുഹമ്മദ് ആറാമൻ നാമധേയത്തിലുള്ള സ്ഥാപനത്തിലും സന്ദർശനം നടത്തുന്ന പാപ്പ പ്രശസ്തമായ ഹസൻ മോസ്ക്കിനു സമീപം മൊറോക്കൻ രാജാവുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ മൊറോക്കയില്‍ ആദ്യമായാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നത്.
Image: /content_image/News/News-2019-02-27-14:34:15.jpg
Keywords: മൊറോ, ഇസ്ലാ

9809
Category: 1
Sub Category:
Heading: മഹാരാഷ്ട്രയില്‍ മലയാളി വൈദികൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
Content: മുംബൈ: മഹാരാഷ്ട്രയില്‍ യുവ മലയാളി വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അദിലാബാദ് സീറോ മലബാര്‍ രൂപതയിൽ സേവനം ചെയ്യുന്ന ഫാ ജെബിൻ മരുത്തൂരി(33)നെയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബാപ്പുപെട്ടിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം തെലുങ്കാനയിലെ മഞ്ചേരിയിൽ റയില്‍വേ സ്റ്റേഷനില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈദികന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലായെന്ന് രൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി വൈദികന്റെ മൃതദേഹം ചന്ദ്രപുറിലെ ആശുപത്രിയില്‍ എത്തിച്ചു. ഇടുക്കി തങ്കമണി ഉദയഗിരി ഇടവകാംഗമാണ് അന്തരിച്ച ഫാ. ജെബിന്‍. മൃതസംസ്ക്കാരം മാര്‍ച്ച് ഒന്നിന് ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.
Image: /content_image/News/News-2019-02-27-15:36:21.jpg
Keywords: വൈദിക

9810
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട് ബില്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ ലോ റിഫോംസ് കമ്മീഷന്‍ യോഗം
Content: തിരുവനന്തപുരം: ചര്‍ച്ച് ആക്ട് ബില്‍ സംബന്ധിച്ചു ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിശദമായി ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ കേരളാ ലോ റിഫോംസ് കമ്മീഷന്‍ യോഗം ചേരും. കമ്മീഷന്റെ കോട്ടയത്തെ ഓഫീസിലാണു യോഗം. ചര്‍ച്ച് ആക്ട് ബില്ലിന്‍മേല്‍ പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ മാര്‍ച്ച് ആറു വരെ ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് രണ്ടു ദിവസമായി ലോ റിഫോംസ് കമ്മീഷന്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ച് ആക്ട് ബില്‍ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും lawreformskerala@gmail.com എന്ന ഇ മെയില്‍ വഴി മാര്‍ച്ച് ആറു വരെ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് കേരളാ ലോ റിഫോംസ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു.
Image: /content_image/India/India-2019-02-28-02:20:58.jpg
Keywords: ചര്‍ച്ച്, ബില്‍

9811
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍ ഗൂഢാലോചനയുടെ ഫലം: ചെറുപുഷ്പ മിഷന്‍ ലീഗ്
Content: കണ്ണൂര്‍: ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മചെയ്യാന്‍ എല്ലാവഴികളും നോക്കി പരാജയപ്പെട്ട നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധികാരമുപയോഗിച്ച് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ചര്‍ച്ച് ബില്‍ എന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി. ജനാധിപത്യത്തില്‍ ലഭിക്കുന്ന അധികാരങ്ങള്‍ വിശ്വാസികളെ പീഡിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കരുതെന്ന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, റീജണ്‍ ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുശേരി, ജനറല്‍ സെക്രട്ടറി ഫാ. ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ ബേബി പ്ലാശേരില്‍, ലിബിന്‍ കല്ലന്മാരുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-28-02:33:55.jpg

9812
Category: 18
Sub Category:
Heading: ഫാ. ജെബിൻ മരുത്തൂരിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Content: അദിലാബാദ്: ഇന്നലെ മഹാരാഷ്ട്രയില്‍ അന്തരിച്ച മലയാളി വൈദികന്‍ ഫാ. ജെബിൻ മരുത്തൂരിന്റെ മൃതദേഹം ഇന്ന്‍ വൈകീട്ട് നാട്ടിലെത്തിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം അദിലാബാദ് രൂപതാസ്ഥാനത്ത് മൃതദേഹം ഇന്നലെ പൊതുദര്‍ശനത്തിനു വച്ചു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനും രൂപതയില്‍നിന്നുള്ള വൈദികരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ഫാ. ജെബിനെ റെയില്‍വേ പാളത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. രൂപത കേന്ദ്രത്തില്‍നിന്ന് രാവിലെ പത്തോടെ ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് കൊച്ചുപുരയ്ക്കലിനെ വിവരം അറിയിച്ചതനുസരിച്ച് വികാരി വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. തെലുങ്കാനയിലെ മഞ്ചേരിയലില്‍ അദിലാബാദ് രൂപതയുടെ സ്‌കൂളില്‍ പ്രിന്‍സിപ്പലായ ഫാ. ജെബിന്‍ മഞ്ചേരിയലില്‍നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു വീഴുകയായിരുന്നെന്നാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം. ഉദയഗിരി മരുതൂര്‍ ജോസഫ് ജയിംസ് (രാജു) ജസി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. നാളെ ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ഇടുക്കി രൂപതാധ്യന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2019-02-28-03:03:40.jpg

9813
Category: 1
Sub Category:
Heading: ഭ്രൂണഹത്യക്കു നിർദ്ദേശം നൽകുന്ന കുടുംബാസൂത്രണ ക്ലിനിക്കുകൾക്ക് കടിഞ്ഞാണിടാന്‍ ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ നടത്താൻ നിർദ്ദേശം നൽകുന്ന സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന, കുടുംബാസൂത്രണ ക്ലിനിക്കുകൾക്ക് കടിഞ്ഞാണിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരോഗ്യത്തിനും, മാനുഷിക സേവനങ്ങൾക്കുമായി എന്ന പ്രവർത്തിക്കുന്ന സർക്കാർ വകുപ്പാണ് വെള്ളിയാഴ്ച പുതിയ ഉത്തരവിറക്കിയത്. ഉത്തരവു പ്രകാരം കുടുംബാസൂത്രണ ക്ലിനിക്കുകളും ഗര്‍ഭഛിദ്ര ക്ലിനിക്കുകളും ഒരേ സ്ഥലത്ത് പ്രവർത്തിക്കാൻ പാടില്ല. രണ്ടും തമ്മിൽ സാമ്പത്തികമായ ഇടപാടുകൾക്കും കർശന നിയന്ത്രണമാണ് പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭ്രൂണഹത്യക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്ന ട്രംപ് ഭരണകൂടം, ഭ്രൂണഹത്യ നിയന്ത്രിക്കാൻ നടത്തുന്ന വലിയൊരു കാൽവെപ്പാണ് പുതിയ ഉത്തരവിലൂടെ നടപ്പിലാക്കുന്നത്. അതേസമയം ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗങ്ങൾ ശക്തമായി ഉത്തരവിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ തീരുമാനത്തെ പ്രോലൈഫ് സംഘടനയായ സൂസൻ ബി ആന്റണി ലിസ്റ്റ് സ്വാഗതം ചെയ്തു. വർഷങ്ങളായി പൊതുഖജനാവിലെ പണം ഭ്രൂണഹത്യ നടത്താനായി വഴിതിരിച്ച് വിടുന്നതിൽ അറുതിവരുത്താൻ ട്രംപ് ഭരണകൂടം പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിൽ ആഹ്ലാദത്തിലാണ് പ്രോലൈഫ് പ്രവർത്തകരും, ക്രൈസ്തവ നേതാക്കളും.
Image: /content_image/News/News-2019-02-28-03:36:29.jpg
Keywords: ട്രംപ, യുഎസ് പ്രസി

9814
Category: 1
Sub Category:
Heading: തലശേരി അതിരൂപതയുടെ ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് റോമിലും
Content: റോം: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്റ് സയന്‍സ് സ്റ്റഡി സെന്റര്‍ റോമിലെ സാന്‍തോം സീറോ മലബാര്‍ പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന ചടങ്ങില്‍ യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റോമിലെ മലയാളി സമൂഹത്തിനുവേണ്ടി ആരംഭിച്ച ആല്‍ഫാ സ്റ്റഡി സെന്ററില്‍ ദൈവവചനത്തെ പറ്റിയും കത്തോലിക്ക ദൈവ ശാസ്ത്രത്തെ പറ്റിയും ഗഹനമായ രഹസ്യങ്ങള്‍ ലളിതമായും സമഗ്രമായും മനസിലാക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാ.ടോം ഓലിക്കരോട്ട് ആണ് സ്റ്റഡി സെന്ററിന്റെ കോഴ്‌സ് ഡയറക്ടര്‍. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഫാ.ബിനോജ് മുളവരിയ്ക്കല്‍ (മോറല്‍ തിയോളജി), ഫാ.ടോം ഓലിക്കരോട്ട്, ഫാ.പ്രിന്‍സ് മുളകുമറ്റത്തില്‍ (ബിബ്‌ളിക്കല്‍ സ്റ്റഡീസ്), ഫാ.ബിജു മുട്ടത്തുകുന്നേല്‍(കാനോന്‍ ലോ), ഫാ.ചെറിയാന്‍ വാരിക്കാട്ട്, ഫാ.അനീഷ് കൊട്ടുകാപ്പള്ളി(ചര്‍ച്ച് ഹിസ്റ്ററി), ഫാ.ബിനു തടത്തില്‍പുത്തന്‍വീട്ടില്‍, ഫാ.സനല്‍ മാളിയേക്കല്‍ (ഡോഗ്മാറ്റിക് തിയോളജി), ഫാ.റിജോയ് പഴയാറ്റില്‍(ലിറ്റര്‍ജി) എന്നിവരാണ് സ്റ്റഡി സെന്ററില്‍ വിവിധ വിഷയങ്ങളില്‍ ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.
Image: /content_image/News/News-2019-02-28-08:30:10.jpg
Keywords: ദൈവ ശാസ്ത്ര