category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബ്രിട്ടണിലെ ഏറ്റവും വലിയ കത്തോലിക്ക യുവജന സംഗമം മാര്‍ച്ച് രണ്ടിന്
Contentലണ്ടന്‍: ബ്രിട്ടണിലെ ഏറ്റവും വലിയ കത്തോലിക്കാ യുവജന സംഗമമായ 'ഫ്ളേയിം 2019' മാര്‍ച്ച് രണ്ടിന് ലണ്ടനിലെ വെബ്ളി അരീനയിൽ നടക്കും. കാത്തലിക് യൂത്ത് മിനിസ്ട്രി ഫെഡറേഷൻ എന്ന ഇംഗ്ലണ്ടിലെയും, വെയിൽസിലെയും കത്തോലിക്കാ സംഘടനകളുടെ കൂട്ടായ്മയാണ് ഒൻപതിനായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുന്ന സംഗമത്തിന്റെ മുഖ്യ സംഘാടകർ. കത്തീനിയൻസ് എന്ന കത്തോലിക്ക അത്മായ സംഘടനയും സംഗമത്തിന് പിന്തുണ നൽകുന്നുണ്ട്. ഐറിഷ് കത്തോലിക്ക സഭയുടെ തലവനായ ആർച്ച് ബിഷപ്പ് ഈമോൻ മാർട്ടിൻ, കർദ്ദിനാൾ വിൻസൻറ് നിക്കോൾസ്, അമേരിക്കയിൽ നിന്നുള്ള പാസ്റ്ററായ റോബർട്ട് മടൂ തുടങ്ങിയവരാണ് യുവജന സംഗമത്തിലെ മുഖ്യ അതിഥികൾ. ഫ്ളേയിമിനെ വർഷങ്ങളായി പിന്തുണയ്ക്കുകയും, അതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നതിൽ കത്തീനിയൻസ് സംഘടന വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കാത്തലിക് യൂത്ത് മിനിസ്ട്രി ഫെഡറേഷന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ഡെർമോട്ട് ഡോണെല്ലി പറഞ്ഞു. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫ്ളേയിം യുവജനസംഗമം 2013ൽ ആരംഭിച്ചതു മുതൽ വളർച്ചയുടെ പടവുകൾ കയറുകയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-02-27 11:53:00
Keywordsബ്രിട്ടന്‍, ബ്രിട്ടീ
Created Date2019-02-27 11:42:15