Contents

Displaying 9531-9540 of 25173 results.
Content: 9845
Category: 14
Sub Category:
Heading: കന്ധമാൽ ക്രൈസ്തവ നരഹത്യ: യാതനകള്‍ തുറന്നുക്കാട്ടി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശനം
Content: ന്യൂഡൽഹി: ഒഡീഷയിലെ കന്ധമാൽ ക്രൈസ്തവ നരഹത്യയെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ഫിലിം ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു. 'വോയിസ് ഫ്രേം ദ റൂയിന്‍സ്- കാണ്ഡമാല്‍ ഇന്‍ സെര്‍ച്ച് ഓഫ് ജസ്റ്റീസ്' (Voice from the ruins - Kandhamal in search of justice) എന്ന പേരിൽ ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സിനിമ നിർമ്മാതാവായ കെ പി ശശിയാണ്. 2007-08 കാലഘട്ടത്തിൽ കന്ധമാൽ ജില്ലയിൽ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ ലഹളയാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് മൂന്നിന് ഡൽഹി കറ്റോൻമെൻറിലെ സെന്‍റ് മാർട്ടിൻ ദേവാലയത്തിലും ഇന്നലെ ജെ.എൻ.യു യൂണിയൻ റൂമിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ന്‍ വിദ്യ ജ്യോതി തിയോളജി കോളേജ്, പുഷ്പ വിഹർ സെന്‍റ് തെരേസ ദേവാലയത്തിലും, നാളെ അംബേദ്കർ യൂണിവേഴ്സിറ്റിയിലും പ്രദർശനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 1936-ൽ സ്ഥാപിതമായ ഒഡീഷ സംസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് മധുസൂദൻ ദാസാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അദ്ദേഹത്തിന്റെ സാമൂഹിക പരിവർത്തനങ്ങളാണ് ഇന്നത്തെ ഒഡീഷയുടെ മാറ്റത്തിന് പിന്നില്‍. സംസ്ഥാനത്തെ ഭൂരിപക്ഷവും ദളിതരും ആദിവാസികളുമാണെങ്കിലും ഏറെ പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. 1960ൽ ആരംഭിച്ച ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭങ്ങൾ ദശാബ്ദങ്ങളായി തുടർന്ന് നില്‍ക്കുകയാണ്. 2008ൽ തീവ്ര ഹിന്ദുത്വവാദികള്‍ അഴിച്ചുവിട്ട കലാപത്തില്‍ നൂറുകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ ഏഴായിരം ഭവനങ്ങൾ നശിപ്പിക്കപ്പെടുകയും മുന്നൂറോളം ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും അരലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. കലാപത്തിനിരയായ ക്രൈസ്തവരുടെ പുനരധിവാസ പ്രവർത്തനങ്ങള്‍ ഇതുവരെയും ശരിയായ വിധത്തില്‍ നടന്നിട്ടില്ല. അവരുടെ പ്രതിസന്ധികളും ദുരിതങ്ങളും നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളും കലാപ കാരണങ്ങളുമാണ് ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ആറ് വരെ പ്രദർശനം തുടരുമെന്ന് സിനിമ നിർമ്മാതാവും സംഘാടകയുമായ ദിവ്യ ബട്ട് അറിയിച്ചു.
Image: /content_image/News/News-2019-03-04-16:42:51.jpg
Keywords: കന്ധമാൽ
Content: 9846
Category: 9
Sub Category:
Heading: സ്കോട്ലൻഡിൽ സെഹിയോൻ ടീം നയിക്കുന്ന"സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ "അവധിക്കാല ധ്യാനം ജൂൺ 3 മുതൽ 6 വരെ
Content: സ്കോട്ലൻഡ്: റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ , യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്കും യുവതീ യുവാക്കൾക്കും പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ റെസിഡെൻഷ്യൽ റിട്രീറ്റ് അവധിക്കാലത്ത് ജൂൺ 3 മുതൽ 6 വരെ ദിവസങ്ങളിൽ സ്കോട്ലൻഡിൽ നടക്കുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ ഫാ.ഷൈജു നടുവത്താനി, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും മറ്റ്‌ ശുശ്രൂഷകരും ധ്യാനം നയിക്കും. വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,ഗ്രൂപ്പ് ഡിസ്കഷൻ , അനുഭവ സാക്ഷ്യങ്ങൾ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 16 വയസ്സുമുതൽ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം. സെഹിയോൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ മുഴുവൻ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. >>> www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട്‌ രെജിസ്ട്രേഷൻ നടത്താവുന്നതാണ്‌. >>> കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ‭07960 149670‬ <br>മിനി ബിജു 07727177210 <br>ജോർജ് 07455184458 >>> അഡ്രസ്സ്: WINDMILL CHRISTIAN CENTRE <br> ARBROATH <br>DD 11 1 QG <br>SCOTLAND
Image: /content_image/Events/Events-2019-03-04-16:46:25.jpg
Keywords: സോജി
Content: 9847
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു വിവേകത്തോടെ പ്രതികരിക്കണം: റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു
Content: കൊച്ചി: നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് ബില്‍ 2019ന്റെ കരട് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു ശക്തമായും വിവേകത്തോടും പ്രതികരിക്കണമെന്നു റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ നിയമങ്ങളില്ലെന്ന കമ്മീഷന്റെ വാദം ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്ലിനെതിരേ എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച പ്രതിഷേധസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വസ്തുക്കള്‍ ആര്‍ജിക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കാനും എല്ലാ മതങ്ങള്‍ക്കുമുള്ള അധികാരം ആരുടെയും ഔദാര്യമല്ല, അതു ഭരണഘടന നല്‍കുന്ന അവകാശമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെയാണു സഭയുടെ പ്രവര്‍ത്തനമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതു കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്. കത്തോലിക്കാ സഭയുടെ സുസംഘടിതമായ സംവിധാനങ്ങളെയും കെട്ടുറപ്പിനെയും മാറ്റിമറിക്കാനുള്ള ലക്ഷ്യം ചര്‍ച്ച് ബില്ലിനു പിന്നിലുണ്ടെന്നു മനസിലാക്കണം. സര്‍ക്കാര്‍ നടപ്പാക്കില്ലെന്നു പറയുന്‌പോഴും ബില്ലിന്റെ പണിപ്പുരയിലുള്ളവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു സഭയിലും സമൂഹത്തിലും ബോധവത്കരണവും പ്രതിഷേധവും ആവശ്യമാണ്. ഇന്നു പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ സഭയെ സമ്മര്‍ദത്തിലാക്കും. ബില്ലിന്റെ കരട് തയാറാക്കിയ നിയമപരിഷ്‌കരണ കമ്മീഷനെതിരേയാവണം പ്രതിഷേധമെന്നും ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ലിറ്റോ പാലത്തിങ്കല്‍ ചര്‍ച്ച് ബില്ലിന്റെ വിശകലനവും ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, കെസിവൈഎം അതിരൂപത സെക്രട്ടറി ജിസ്‌മോന്‍ ജോണ്‍, പ്രഫ. റാന്‍സമ്മ എന്നിവര്‍ പ്രതികരണങ്ങളും നടത്തി.
Image: /content_image/News/News-2019-03-05-05:13:10.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9848
Category: 1
Sub Category:
Heading: പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ 'രഹസ്യ ഗ്രന്ഥാലയം' വത്തിക്കാൻ തുറന്നു നൽകും
Content: വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധക്കാലത്ത് കത്തോലിക്കാ സഭയെ നയിച്ച പന്ത്രണ്ടാം പീയൂസ് മാർപാപ്പയെകുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ 'രഹസ്യ ഗ്രന്ഥാലയം' തുറന്നു നൽകുമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. ഇതോടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പയെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ അടുത്തവർഷം പുറംലോകത്തിന് ലഭ്യമാകും. മാർപാപ്പയുടെ പ്രഖ്യാപനം അനുസരിച്ച് അടുത്ത വർഷം മാർച്ച് രണ്ടാം തീയതി ആയിരിക്കും ചരിത്രരേഖകൾ പരിശോധനകൾക്കു തുറന്നുനൽകുന്നത്. ഗൗരവത്തോടും വസ്തുനിഷ്ഠാപരമായും നടത്തുന്ന ഗവേഷണം, പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ രഹസ്യാത്മകവും സജീവമായിരുന്ന നയതന്ത്ര നടപടികൾ വെളിച്ചത്തിൽ കൊണ്ടുവരാൻ ഉപകരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു. ചരിത്രകാരനായ മാർക്ക് റീപ്ലിംഗ് എഴുതി 2015 ൽ പുറത്തിറങ്ങിയ 'ചർച്ച് ഓഫ് സ്പൈസ്: ദി പോപ്പ്സ് സീക്രട്ട് വാർ എഗൈൻസ്റ്റ് ദി ഹിറ്റ്ലർ' എന്ന ഗ്രന്ഥത്തിൽ ഹിറ്റ്ലറിനെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാൻ പന്ത്രണ്ടാം പീയൂസ് മാർപാപ്പ നടത്തിയ ശ്രമങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. വിശദമായ വിവര ശേഖരങ്ങൾക്ക് ശേഷവും, അമേരിക്കൻ ഇന്റലിജൻസ് ഏജന്റുമാരുമായി നടത്തിയ അഭിമുഖങ്ങൾക്ക് ശേഷവുമാണ് അദ്ദേഹം പുസ്തകമെഴുതിയത്. ഈ ഗ്രന്ഥത്തിൽ ഹിറ്റ്ലറിനെ പുറത്താക്കാൻ മാർപാപ്പ നേരിട്ട് നടത്തിയ മൂന്ന് ശ്രമങ്ങളെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതടക്കമുള്ള അനേകം അനുമാനങ്ങളില്‍ ശരിയും തെറ്റും വിവേചിച്ചറിയുവാന്‍ പുതിയ നടപടിയിലൂടെ സാധിക്കും. രഹസ്യ ഗ്രന്ഥങ്ങളുടെ ചുമതല വഹിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഇടയിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രഹസ്യ ഗ്രന്ഥാലയത്തില്‍ 16 ലക്ഷത്തോളം ഗ്രന്ഥങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത് കടുത്ത പീഡനങ്ങളിലൂടെ ലോകം കടന്നുപോയപ്പോള്‍ ആഗോള സഭയെ നയിച്ച പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ഓരോ ബാക്കിപത്രവും ചരിത്രത്തെ ശരിയായ രീതിയില്‍ പഠിക്കുവാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മാർപാപ്പയുടെ പുതിയ പ്രഖ്യാപനം പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ നാമകരണ നടപടികൾക്ക് ഊർജം പകരും.
Image: /content_image/News/News-2019-03-05-06:07:55.jpg
Keywords: പാപ്പ
Content: 9849
Category: 1
Sub Category:
Heading: കിം ജോങ്ങിന്റെ ക്ഷണത്തില്‍ പാത്രിയാര്‍ക്കീസ് കിറില്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചേക്കും
Content: മോസ്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനായ പാത്രിയാര്‍ക്കീസ് കിറില്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചേക്കുമെന്ന്‍ സൂചന. ഉത്തര കൊറിയന്‍ നേതാവായ കിം ജോങ്ങ് ഉന്നിന്റെ ക്ഷണപ്രകാരമാണ് മോസ്കോയുടേയും, മുഴുവന്‍ റഷ്യയുടേയും പാത്രിയാര്‍ക്കീസായ കിറിലിന്റെ ഉത്തര കൊറിയ സന്ദര്‍ശനം നടക്കുക. തെക്ക്-കിഴക്കന്‍ ഏഷ്യയിലെ പാത്രിയാര്‍ക്കല്‍ എക്സാര്‍ക്കായ മെട്രോപ്പോളിറ്റന്‍ സെര്‍ജിയൂസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാത്രിയാര്‍ക്കല്‍ പ്രസ്സ് സെക്രട്ടറിയായ ഫാ. അലെക്സാണ്ടര്‍ വോള്‍കോവാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ തീയതി നേരത്തെ വ്യക്തമാക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് ഉന്നിന്റെ ക്ഷണപ്രകാരം പാത്രിയാര്‍ക്കീസ് കിറില്‍ ഡെമോക്രാറ്റിക്‌ പ്യൂപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (DPRK) സന്ദര്‍ശിച്ചേക്കാമെന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബാങ്കോക്കില്‍ വെച്ച് മെട്രോപ്പോളിറ്റന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മെട്രോപ്പോളിറ്റനും, എക്സ്റ്റേണല്‍ സഭാ റിലേഷന്‍സ് സിനഡല്‍ വകുപ്പ് തലവനുമായിരിക്കവേ 2006-ല്‍ പാത്രിയാര്‍ക്കീസ് കിറില്‍ പ്യോങ്ങ്യാങ്ങ് സന്ദര്‍ശിച്ചിരുന്നു. പ്യോങ്ങ്യാങ്ങിലെ ഓര്‍ത്തഡോക്സ് ദേവാലയത്തെ പരിശുദ്ധ ത്രിത്വത്തിന് സമര്‍പ്പിക്കുന്ന ചടങ്ങും അന്ന്‍ നടത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തര കൊറിയായില്‍ പാത്രിയാര്‍ക്കീസ് കിറില്‍ വീണ്ടും എത്തുമെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവര്‍ക്ക് ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്.
Image: /content_image/News/News-2019-03-05-08:34:26.jpg
Keywords: കൊറിയ
Content: 9850
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളുടെ രക്തസാക്ഷിത്വത്തിന് മൂന്നാണ്ട്
Content: ഏഡന്‍: യെമനില്‍ എഡൻ നഗരത്തിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനം ആക്രമിച്ച് നാലു സന്യാസിനികളെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തിന് മൂന്നു വര്‍ഷം. 2016 മാര്‍ച്ച് 4ാം തിയതിയാണ് ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ഇസ്ളാമിക തീവ്രവാദികള്‍ ആക്രമിച്ച് നാലു സന്യാസിനികളെയും 12 അന്തേവാസികളെയും ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്നാണ് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപ്പോയത്. ആഗോള ക്രൈസ്തവ സമൂഹത്തിന് അതീവ ദുഃഖം നല്‍കിക്കൊണ്ടാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നിരാലംബരായ അഗതികളെ ശുശ്രൂഷിക്കുവാന്‍ ജീവിതം മാറ്റിയതിന്റെ പേരില്‍ മരണം ഏറ്റുവാങ്ങേണ്ടി വന്ന സന്യസ്ഥരെ കുറിച്ചുള്ള വേദനയും ഫാ. ടോമിന്റെ തിരോധാനവും ലോക ക്രൈസ്തവ സമൂഹത്തെ തന്നെ കണ്ണീരിലാഴ്ത്തി. ശക്തമായ പ്രാര്‍ത്ഥനക്കും വത്തിക്കാന്‍ തലത്തിലുള്ള നയതന്ത്ര സമ്മര്‍ദ്ധത്തെയും തുടര്‍ന്നാണ് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം 2017 സെപ്റ്റംബര്‍ 12നു ഫാ. ടോം മോചിക്കപ്പെട്ടത്. വയോധികര്‍ക്ക് വേണ്ടി ജീവന്‍ മാറ്റിവെച്ചതിന്റെ പേരില്‍ മരണം വരിക്കേണ്ടി വന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ 'രക്തസാക്ഷികള്‍' എന്ന വിശേഷണം നല്‍കിയിരിന്നു.
Image: /content_image/News/News-2019-03-05-10:56:42.jpg
Keywords: മിഷ്ണറീസ്
Content: 9851
Category: 18
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ അപൂര്‍വ ദൃശ്യങ്ങള്‍ സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തില്‍
Content: കൊച്ചി: സന്ദര്‍ശകര്‍ക്കു പുത്തന്‍ അനുഭവം പകരാന്‍ അനുഭവമാകാന്‍ ഇനി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ അപൂര്‍വ ദൃശ്യങ്ങളും വസ്തുക്കളും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന ഹെറിറ്റേജ് ആര്‍ട്ട് എക്‌സ്‌പോയുടെ ഭാഗമായി തയാറാക്കിയ സഭാപൈതൃകം ഓര്‍മിപ്പിക്കുന്ന പെന്‍സില്‍ സ്‌കെച്ചുകളും മ്യൂസിയത്തിലെ പുതിയ ഗാലറിയില്‍ ഇടം നേടി. കൗണ്‍സിലിലെ ഓരോ സെഷനുകളിലും വിതരണം ചെയ്ത മെഡലുകള്‍, സ്മാരകമായി തയാറാക്കിയ സ്റ്റാമ്പുകള്‍, നാണയങ്ങള്‍, സെഷനുകളില്‍ വോട്ടിംഗിന് ഉപയോഗിച്ച പ്രത്യേകമായ കാര്‍ഡുകള്‍, പേന, കൗണ്‍സിലിലെ മെത്രാന്മാരുടെ കൈയൊപ്പുകളുള്ള ഡോക്യുമെന്റുകള്‍ എന്നിവ ശേഖരത്തിലുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായിയായി പങ്കെടുത്ത താമരശേരി രൂപതയിലെ വൈദികന്‍ ഫാ. ജോര്‍ജ് ആശാരിപ്പറമ്പില്‍, കൗണ്‍സിലുമായി ബന്ധപ്പെട്ട തന്റെ ശേഖരം സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തിനു കൈമാറിയിരുന്നു. ജോണ്‍ 23ാമന്‍ പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളുടെയും, പോള്‍ ആറാമന്‍ പാപ്പ, ഫുള്‍ട്ടന്‍ ജെ ഷീന്‍, ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ തുടങ്ങിയവവര്‍ സെഷനുകളില്‍ പങ്കെടുക്കുന്നതിന്റെയും അപൂര്‍വ ചിത്രങ്ങള്‍ വിലപ്പെട്ട സൂക്ഷിപ്പുകളാണ്. കാലങ്ങളായി നിധിപോലെ സൂക്ഷിച്ചിരുന്ന വത്തിക്കാന്‍ കൗണ്‍സിലിന്റെ ശേഷിപ്പുകള്‍ സഭയുടെ ആസ്ഥാനത്തെ മ്യൂസിയത്തിനു കൈമാറാനായതില്‍ സന്തോഷമുണ്ടെന്ന് ഫാ. ആശാരിപ്പറന്പില്‍ പറഞ്ഞു. കേരളത്തിലെ പുരാതന ദേവാലയങ്ങളുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്നവയാണു ചിത്രങ്ങളെന്നു ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ പറഞ്ഞു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മ്യൂസിയത്തിലെ പുതിയ ഗാലറിയുടെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, വൈസ് ചാന്‍സലര്‍ റവ.ഡോ.ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോര്‍ജ് ആശാരിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-03-06-04:03:38.jpg
Keywords: മ്യൂസിയ
Content: 9852
Category: 18
Sub Category:
Heading: ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ ഭരണഘടന വിരുദ്ധം: സിഎംസി സന്യാസിനീ സമൂഹം
Content: ആലുവ: നിയമപരിഷ്‌കരണ കമ്മീഷന്‍ തയാറാക്കി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 മതേതര രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്‍ സിഎംസി സന്യാസിനീ സമൂഹം. കേരള കത്തോലിക്ക സഭയ്ക്കും സഭയിലെ സന്യാസി സമൂഹങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നതുമായ വ്യക്തമായ നിയമ സംവിധാനങ്ങളും ഓഡിറ്റിംഗുമുണ്ട്. അതിനാല്‍ ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനങ്ങളെ കൂച്ചുവിലങ്ങിടുന്നവിധത്തില്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തെ 6500ല്‍ അധികം അംഗങ്ങളുള്ള സിഎംസി സന്യാസിനീ സമൂഹം ശക്തമായി എതിര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള 13 പ്രോവിന്‍സുകളിലും സിസ്റ്റര്‍മാരുടെ ഒപ്പുശേഖരണം നടത്തുകയും പ്രതിഷേധം സര്‍ക്കാരിനെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളേറെ പഴമയുള്ള കേരള കത്തോലിക്കാസഭ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന വിജയഭേരി മുഴക്കുന്‌പോള്‍ അതിന്റെ പിന്നില്‍ അഹോരാത്രം അധ്വാനിച്ച കത്തോലിക്കാ സഭയുടെ സാന്നിധ്യം വിസ്മരിക്കാനാകില്ല. സഭയുടെ ശുശ്രൂഷകള്‍ എക്കാലവും ദൈവമഹത്വവും മനുഷ്യസേവനവും ലക്ഷ്യംവച്ചുള്ളവയാണെന്നു സിസ്റ്റര്‍ സിബി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2019-03-06-05:11:47.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9853
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്ലില്‍ വീണ്ടും നിഗൂഢത: കമ്മീഷന്റെ സിറ്റിംഗില്‍ അവ്യക്തത തുടരുന്നു
Content: കോട്ടയം: കേരള സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണ കമ്മീഷന്റെ ചര്‍ച്ച് ബില്‍ 2019 സംബന്ധിച്ചിട്ടുള്ള നിഗൂഢത വീണ്ടും തുടരുന്നു. ഈ മാസം ആറുവരെ ചര്‍ച്ച് ബില്‍ സംബന്ധിച്ച് പരാതികളും അഭിപ്രായങ്ങളും ഇമെയില്‍ വഴി സ്വീകരിക്കുമെന്നും 6, 7 തീയതികളില്‍ കോട്ടയത്തുവച്ച് കമ്മീഷന്‍ ആളുകളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നതാണ്. എന്നാല്‍, പിന്നീട് ആളുകളില്‍നിന്നു നേരിട്ടു പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുന്നില്ലെന്നും ആറു വരെ ലഭിച്ചിട്ടുള്ള പരാതികളും അഭിപ്രായങ്ങളും കമ്മീഷന്‍ 7, 8 തീയതികളില്‍ കമ്മീഷന്‍ ഓഫീസില്‍വച്ച് പരിഗണിക്കുകയേ ഉള്ളൂ എന്നും അറിയിച്ചു. ഇപ്പോള്‍ 7, 8 തീയതികളിലെ സിറ്റിംഗ് മാറ്റിയെന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ആറുവരെയേ സമയമുള്ളൂ എന്നും കമ്മീഷന്‍ പറയുന്നതു തികച്ചും നിഗൂഢമായാണ് വിലയിരുത്തുന്നത്. ചര്‍ച്ച് ബില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമോ താത്പര്യപ്രകാരമോ അല്ല തയാറാക്കിയിട്ടുള്ളതെന്നു കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി. തോമസ് 16/02/2019-ല്‍ പത്രപ്രസ്താവന ഇറക്കാന്‍ കാരണമെന്തെന്നു കമ്മീഷന്‍ വ്യക്തമാക്കണമെന്ന്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം ആവശ്യപ്പെട്ടു. മാര്‍ച്ച് 7, 8 തീയതികളില്‍ കോട്ടയത്തു നിയമപരിഷ്‌കരണ കമ്മീഷന്റെ സിറ്റിംഗ് ഉണ്ടോ എന്നും വിശ്വാസികളുടെ അഭിപ്രായം കമ്മീഷന്‍ കേള്‍ക്കുന്നുണ്ടോ എന്നുമുള്ള അവ്യക്തത സര്‍ക്കാര്‍ മാറ്റിത്തരണം. ക്രൈസ്തവ വിഭാഗത്തെ ബാധിക്കുന്ന ചര്‍ച്ച് ബില്‍ രൂപപ്പെടുത്തുന്നതിനു മുന്‍പ് സഭകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ കമ്മീഷന്‍ തയാറാകാത്തത് എന്തുകൊണ്ടാണ് നിയമപരിഷ്‌കരണ കമ്മീഷന്റെ പരാതി സ്വീകരിക്കുന്ന ഇമെയില്‍ സെക്ഷന്‍ പലപ്പോഴും ബ്ലോക്കായി കിടക്കുകയാണ്. ചര്‍ച്ച് ബില്ലിന്മേലുള്ള നിയമപരിഷ്‌കരണ കമ്മീഷന്റെ നിലപാടുകളെല്ലാം പരിഷ്‌കൃതമല്ല. അതിനാല്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി. തോമസിനെ സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജു പറയന്നിലം പറഞ്ഞു.
Image: /content_image/India/India-2019-03-06-05:46:35.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9854
Category: 24
Sub Category:
Heading: അല്ലയോ യുവത്വമേ, ഇത്തവണത്തെ നോമ്പ് ഇങ്ങനെയാക്കി കൂടെ?
Content: എങ്ങനെയാണു ഈ വരുന്ന വലിയ നോമ്പിന്റെ അൻപതു ദിവസങ്ങൾ ഒരുങ്ങേണ്ടത് എന്നതിനെക്കുറിച്ചു യുവതീയുവാക്കൾക്കൊരു ദിശാബോധം അനിവാര്യമാണ്. അതുകൊണ്ട് കുറിക്കുകയാണ്. പറ്റിയാൽ ഒന്ന് കണ്ണോടിച്ചേക്കണേ. ഒരു നേരം ഭക്ഷണം ഒഴിവാക്കുകയോ ഇറച്ചി പോലുള്ള മത്സ്യ മാംസാദികൾ ഉപേക്ഷിക്കുകയോ എന്നതാണ് പൊതുവേ കാണുന്ന നോമ്പ് പരിത്യാഗങ്ങൾ. ഇവയെല്ലാം നല്ലത് തന്നെ. പക്ഷേ നമ്മളെപ്പോലുള്ള യൂത്തിനു അതുപോരാ. ഇതൊക്കെ ആർക്കും ചെയ്യാം. യൂത്താകുമ്പോ കുറച്ചു ചെയ്ഞ്ചൊക്കെ വേണം. ചലഞ്ചും.! അല്ലേ? അപ്പോ ബ്രോ പറഞ്ഞു വരുന്നത്, രാവിലെ നമ്മൾ എഴുന്നേൽക്കുന്നത് മുതൽ രാത്രി വൈകി ഫ്ലാറ്റ് ആകുന്നതു വരെയുള്ള നമ്മുടെ സീനുകൾ ഒന്ന് ഓർത്തെടുക്കാമോ? അതിനിടയിൽ നമുക്കെന്തൊക്കെ ചെയ്യാമെന്നു ഇമാജിൻ ചെയ്യാമോ? എഴുന്നേറ്റയുടനെ ബ്രഷ് ചെയ്യുന്നവരാണെങ്കിൽ ടാപ് ഫുൾടൈം ഓൺ ആക്കുന്ന ഏർപ്പാട് ഇനി വേണ്ടാന്ന് വച്ചു പകരം ഒരു കപ്പിൽ ബ്രഷിങ് ഒതുക്കണം. മൂന്നാലു ബക്കറ്റു വെള്ളം എടുത്തുള്ള ലാവിഷ് ബാത്ത് ഒരു കണ്ട്രോൾ ചെയ്തു ഒരു ഒന്നര ബക്കറ്റിൽ ചുരുക്കാം. പക്ഷേ ഒന്നിനും രണ്ടിനും ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം കേട്ടോ. കോസ്‌റ്റ്യൂംസ് കുറയ്ക്കുന്നതാണ് അടുത്ത നോമ്പ് പ്രായശ്ചിത്തം. യോ യോ ലുക്കിന് ഈ അൻപതു ദിവസങ്ങൾ അവധി കൊടുക്കാം. ലൈറ്റായുള്ള ടച് അപ്പ്‌ മാത്രം നടത്തി റെഡിയാവൽ ചുരുക്കാം. വസ്ത്രങ്ങൾ അയൺ ചെയ്യുന്നത് ഈ നോമ്പിൽ പൂർണ്ണമായും നമുക്കൊന്നു ഒഴിവാക്കിയാലോ? ടീവി പ്രോഗ്രാംസും ബഹളം വച്ച് വെറുപ്പിക്കുന്ന ന്യൂസ് അവറും വേണ്ടാന്നു തന്നെ വയ്ക്കണം. സിനിമ, സീരിയൽ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയ്ക്കും തത്കാലത്തേക്കെങ്കിലും വിടപറയാം. സോഷ്യൽ മീഡിയ നല്ല ആവശ്യങ്ങൾക്കു മാത്രം മതി. ചായ കുടിക്കുന്നതും, പുറമേ നിന്നുള്ള സ്‌നാക്‌സും, ഹെവി ഫുഡും മാക്സിമം വേണ്ടാന്നു തന്നെ വയ്ക്കേണ്ടി വരും. വീട്ടിലും സാധിയ്ക്കുന്നയിടങ്ങളിലും ഭക്ഷണം കഴിയ്ക്കുന്നത് നിലത്തിരുന്നാക്കാം. വീട്ടിൽ കാഷ്വലായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കൂടിയ ഐറ്റംസ് ഒന്നും വേണ്ടാ, പകരം ലളിതമായവ മാത്രം മതി. സ്റ്റീൽ ഗ്ലാസും പ്ലേറ്റും ധാരാളം. മാത്രമല്ല, നമ്മുടെ അൺവാണ്ടഡ്‌ യാത്രകൾ ഈ അൻപതു ദിവസം നാം ഒഴിവാക്കാൻ പോവുകയാണ്. പകരം പബ്ലിക് ട്രാൻസ്പോട്ടേഷനും മ്യൂച്വൽ ഷെയറിങ്ങും ഉപയോഗപ്പെടുത്താം. ഗ്യാപ് കിട്ടുമ്പോഴൊക്കെ സൊറ പറഞ്ഞിരിക്കുന്നതു നിർത്തിയിട്ടു ആർക്കെങ്കിലും ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാം. അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, ജയിലുകൾ, കാൻസർ - എയ്ഡ്‌സ് സെന്ററുകൾ എന്നിവ ഒഴിവു സമയം കണ്ടെത്തി സന്ദർശിച്ചാൽ സംഗതി പൊളിക്കും. കൂട്ടത്തിൽ ഫ്രെണ്ട്സിനേയും കൊള്ളിക്കണം. ഇത്തരം ഇടങ്ങളൊക്കെ നമ്മളെപ്പോലുള്ള യൂത്തിനെക്കൊണ്ട് ഈ നോമ്പുകാലത്തു നിറഞ്ഞാൽ, ഒന്നാലോചിച്ചു നോക്കൂ, അതുണ്ടാക്കുന്ന സോഷ്യൽ ഇമ്പാക്ട് എത്ര വലുതായിരിക്കുമെന്ന് ! അല്ലാ, ചുമ്മാ ഒന്ന് ചിന്തിച്ചു നോക്ക് ഭായ്. കഴിഞ്ഞില്ല, നമ്മുടെ ടൂറും ട്രിപ്പും ചിൽ ഔട്ടും കുറച്ചു നാളത്തേക്കെങ്കിലും ഉപേക്ഷിച്ചു മിച്ചം വരുന്ന പൈസ വല്ല നിർധന രോഗികൾക്കും മരുന്ന് വാങ്ങാൻ കൊടുത്താൽ എന്ത് സംതൃപ്തിയായിരിക്കും നമുക്കും നമ്മുടെ സ്വർഗ്ഗത്തിലെ അപ്പനും ഉണ്ടാവുക.? ഇവയ്ക്കൊപ്പം തന്നെ, പുറമേ നിന്നുള്ള ഫാസ്റ്റ് ഫുഡും ഫൈവ് സ്റ്റാർ ട്രീറ്റും, ചിപ്സും, ബേക്കറിയും പാടെ ഒഴിവാക്കി ആ പൈസകൊണ്ട് ഒരാളുടെയെങ്കിലും അരച്ചാൺ വയറു നിറച്ചാൽ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ ഏതു ഫിലിം കണ്ടാലാണ് കിട്ടുക? ആലോചിച്ചിട്ട് പറ മാൻ.! പിന്നെ ഇതൊക്കെ ആരും അറിയാതെ, നമ്മുടെ കട്ട ഫ്രണ്ട്സ് മാത്രം അറിഞ്ഞു പരമാവധി രഹസ്യാത്മകമായി ചെയ്തു നോക്കീട്ടുണ്ടോ? സംഗതി ക്ലാസ് ആകും. ഇനി ഇതൊക്കെ എന്തെങ്കിലും നിയോഗം വച്ചു ചെയ്തിട്ടുണ്ടോ, കഠിന പാപികളുടെ മനസാന്തരത്തിനോ, ഡൈവോഴ്സ് കേസുകൾ ഉണ്ടാകാതിരിക്കാനോ നിയോഗമായി എന്റെ ചെറിയൊരു പരിത്യാഗം എന്നും പറഞ്ഞുകൊണ്ട് ; സംഗതി വീണ്ടും വേറെ ലെവലിലേക്കു കടക്കും. വേണം മച്ചാന്മാരെ, ഇത്തരം ചെയ്ഞ്ചസ് നമുക്ക് കൊണ്ടുവരണം. ഒരു മുപ്പത്തിമൂന്നുകാരൻ കുരിശിൽ പിടഞ്ഞു മരിച്ചതിന്റെ സ്മരണ നാം വെറുതെ ആർക്കോ വേണ്ടി ചെയ്യുന്ന വഴിപാടായി മാറരുത്. നല്ല വിലയുണ്ടിതിന്. നാം തിരിച്ചു നല്ല വില തന്നെ നൽകേണ്ടതുമുണ്ട്.! സോ, വേണം നമുക്കൊരു ചെയ്ഞ്ച്. ആകണം മറ്റുള്ളവർക്ക് ചലഞ്ച്. ! (കടപ്പാട് : ഫാ. ബിനോയ്‌ കരിമരുതിങ്കൽ, വിഭൂതി ദിന വചന സന്ദേശം, മാർച്ച്‌ 4 2019) ** അഗസ്റ്റിൻ കൊടയ്ക്കൽ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2019-03-06-07:03:35.jpg
Keywords: നോമ്പ