category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചര്‍ച്ച് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു വിവേകത്തോടെ പ്രതികരിക്കണം: റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു
Contentകൊച്ചി: നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് ബില്‍ 2019ന്റെ കരട് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു ശക്തമായും വിവേകത്തോടും പ്രതികരിക്കണമെന്നു റിട്ട. ജസ്റ്റീസ് ഏബ്രഹാം മാത്യു. ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ നിയമങ്ങളില്ലെന്ന കമ്മീഷന്റെ വാദം ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്ലിനെതിരേ എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച പ്രതിഷേധസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വസ്തുക്കള്‍ ആര്‍ജിക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കാനും എല്ലാ മതങ്ങള്‍ക്കുമുള്ള അധികാരം ആരുടെയും ഔദാര്യമല്ല, അതു ഭരണഘടന നല്‍കുന്ന അവകാശമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെയാണു സഭയുടെ പ്രവര്‍ത്തനമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതു കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്. കത്തോലിക്കാ സഭയുടെ സുസംഘടിതമായ സംവിധാനങ്ങളെയും കെട്ടുറപ്പിനെയും മാറ്റിമറിക്കാനുള്ള ലക്ഷ്യം ചര്‍ച്ച് ബില്ലിനു പിന്നിലുണ്ടെന്നു മനസിലാക്കണം. സര്‍ക്കാര്‍ നടപ്പാക്കില്ലെന്നു പറയുന്‌പോഴും ബില്ലിന്റെ പണിപ്പുരയിലുള്ളവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു സഭയിലും സമൂഹത്തിലും ബോധവത്കരണവും പ്രതിഷേധവും ആവശ്യമാണ്. ഇന്നു പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ സഭയെ സമ്മര്‍ദത്തിലാക്കും. ബില്ലിന്റെ കരട് തയാറാക്കിയ നിയമപരിഷ്‌കരണ കമ്മീഷനെതിരേയാവണം പ്രതിഷേധമെന്നും ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ലിറ്റോ പാലത്തിങ്കല്‍ ചര്‍ച്ച് ബില്ലിന്റെ വിശകലനവും ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, കെസിവൈഎം അതിരൂപത സെക്രട്ടറി ജിസ്‌മോന്‍ ജോണ്‍, പ്രഫ. റാന്‍സമ്മ എന്നിവര്‍ പ്രതികരണങ്ങളും നടത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-05 10:55:00
Keywordsചര്‍ച്ച്, ബില്‍
Created Date2019-03-05 10:43:10