Contents

Displaying 9481-9490 of 25173 results.
Content: 9795
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍: അത്യന്തം പ്രതിഷേധാര്‍ഹമെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്
Content: കൊച്ചി: നിയമപരിഷ്‌കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച കേരള ചര്‍ച്ച് ബില്‍ 2019 അത്യന്തം പ്രതിഷേധാര്‍ഹമെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി. ഇടവകതലം മുതല്‍ വ്യവസ്ഥാപിതമായ പൊതുയോഗങ്ങളിലൂടെയും പ്രതിനിധി യോഗങ്ങളിലൂടെയും വളരെ സുതാര്യമായ രീതിയില്‍ കത്തോലിക്ക സഭ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ നടപടിക്രമങ്ങളില്‍ യുവജനങ്ങള്‍ക്കു ബഹുമാനവും വിശ്വാസവുമുണ്ട്. ഇവ രാജ്യത്തിന്റെ ഭരണഘടനയുടെയും നീതിന്യായ സംവിധാനങ്ങളുടെയും മൂല്യസംഹിതകള്‍ പാലിച്ചുള്ളതുമാണ്. അതിനാല്‍ പുതിയൊരു നിയമം അപ്രസക്തമാണ്. ഈ ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നു കാക്കനാട്ട് ചേര്‍ന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. ജോസഫ് ആലഞ്ചേരില്‍, ബിവിന്‍ വര്‍ഗീസ്, അഞ്ജന ട്രീസ ജോസഫ്, വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ഡ്‌സന്‍, ജോസ്‌മോന്‍, സിസ്റ്റര്‍ അഖില സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-26-02:26:41.jpg
Keywords: സീറോ മലബാര്‍ യൂത്ത്
Content: 9796
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള കടന്നാക്രമണമെന്നു പ്രതിപക്ഷ നേതാവ്
Content: തൃശൂര്‍: ചര്‍ച്ച് ബില്‍ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ക്രൈസ്തവര്‍ക്കുനേരെയുള്ള കടന്നാക്രമണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് അതിശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ഡിസിസിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമല വിഷയത്തിലൂടെ ഹിന്ദുക്കള്‍ക്കെതിരെ കടന്നാക്രമണം നടത്തിയ സര്‍ക്കാര്‍ ഈ ബില്ലിലൂടെ െ്രെകസ്തവരെയും കടന്നാക്രമിക്കാന്‍ തയാറാകൂകയാണ്. ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. പള്ളികളും സ്ഥാവരജംഗമ വസ്തുക്കളും വിശ്വാസികളുടേതാണ്. ഇടവകകളുടെ സ്വത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതംഗീകരിക്കാന്‍ സാധിക്കില്ല. ക്രൈസ്തവരെ ദ്രോഹിക്കാനുള്ള ഈ ബില്‍ ഉടനടി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-02-26-02:36:44.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9797
Category: 10
Sub Category:
Heading: യുദ്ധമുഖത്ത് ദിവ്യകാരുണ്യ ആരാധനയുമായി നൈജീരിയന്‍ പട്ടാളക്കാര്‍
Content: അബൂജ: നൈജീരിയയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസ തീക്ഷണത വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഇസ്ളാമിക തീവ്രവാദികളുടെ ഗ്രൂപ്പായ ബോക്കോ ഹറാം തീവ്രവാദികളുമായി പോരാടിക്കൊണ്ടിരിക്കുന്ന നൈജീരിയന്‍ പട്ടാളക്കാര്‍ യുദ്ധമുഖത്ത് പൊരിവെയിലില്‍ മുട്ടുകുത്തി ദിവ്യകാരുണ്യ നാഥനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. നൈജീരിയയിലെ പ്രോലൈഫ് പ്രവര്‍ത്തകയായ ഒബിയാനുജു എകിയോച്ചയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറം ലോകത്തെ കാണിച്ചത്. വൃത്താകൃതിയില്‍ മുട്ടികുത്തിനില്‍ക്കുന്ന പട്ടാളക്കാര്‍ രാജാവെന്ന് അര്‍ത്ഥം വരുന്ന നൈജീരിയന്‍ പദമുപയോഗിച്ച് (ജീസസ് ഇഗ്വേല്‍) യേശുവിനെ സ്തുതിക്കുകയും, ആരാധിക്കുകയുമാണ്‌ ചെയ്യുന്നത്. ദിവ്യകാരുണ്യത്തെ ധൂപാര്‍പ്പണം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിന്മയുടെ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ദിവ്യകാരുണ്യത്തേക്കാള്‍ ശക്തമായതൊന്നുമില്ല എന്ന സത്യം തലക്കെട്ടായി നല്‍കിക്കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ കത്തോലിക്കാ വിശ്വാസം അതിവേഗമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. 2005-ല്‍ നൈജീരിയയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 1.9 കോടിയായിരുന്നുവെങ്കില്‍ 2010-ല്‍ 5.2 കോടിയായി ഉയര്‍ന്നു. പുരോഹിതരുടേയും, സന്യസ്തരുടേയും എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവാണുള്ളത്. നൈജീരിയയിലെ കത്തോലിക്കരുടെ ആത്മീയ ശുശ്രൂഷകള്‍ക്കായി ഇപ്പോള്‍ രണ്ടായിരം കത്തോലിക്കാ വൈദികരും നാലായിരത്തോളം കന്യാസ്ത്രീകളുമുണ്ട്.
Image: /content_image/News/News-2019-02-26-05:03:14.jpg
Keywords: ദിവ്യകാരുണ്യ
Content: 9798
Category: 1
Sub Category:
Heading: പലസ്തീന്‍ പ്രസിഡന്‍റിന്റെ നിലപാടിനെതിരെ ക്രൈസ്തവ സഭാനേതൃത്വം
Content: ബത്ലഹേം: ക്രൈസ്തവ സഭകളുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പുതിയ പരമാധികാര പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയെ നിയമിച്ച നടപടിക്കെതിരെ ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്ത്. തങ്ങളോടു ആലോചിക്കാതെ ഏകപക്ഷീയ നടപടി എടുത്തിരിക്കുകയാണെന്നും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ക്രിസ്ത്യന്‍ സഭകളെ വലിച്ചിഴക്കരുതെന്നും സഭാനേതൃത്വം വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമായി വിവിധ സഭാതലവന്‍മാര്‍ അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. സഭകളുടെ കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥിതി നിലനിര്‍ത്തുവാന്‍ സംഘം പലസ്തീന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. ഫെബ്രുവരി 14-നാണ് ക്രിസ്ത്യന്‍ സഭാകാര്യങ്ങള്‍ക്കായുള്ള പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ കാര്യം മഹ്മൂദ് അബ്ബാസ് പ്രഖ്യാപിക്കുന്നത്. യാസര്‍ അറാഫാത്തിന്റെ ഓഫീസ് ഡയറക്ടറും, ഇപ്പോഴത്തെ ജനറല്‍ ഡയറക്ടറുമായ റാംസി ഖൂരിയാണ് പുതിയ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ തലവന്‍. പി.എ പ്രസിഡന്റ് ഓഫീസ് പ്രതിനിധി, ഫോറിന്‍ അഫയേഴ്സ് ആന്‍ഡ്‌ ടൂറിസം വകുപ്പ് പ്രതിനിധി, ജറുസലേമിലെ പലസ്തീന്‍ ഗവര്‍ണര്‍, രാമള്ള, ബെത്ലഹേം, ബെയ്റൂട്ട്, ബെയിറ്റ് സാഹുര്‍, ബെറ്റ് ജാല തുടങ്ങിയ നഗരങ്ങളിലെ മേയര്‍മാര്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്. തങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമായിട്ടാണ് പലസ്തീന്‍ പ്രസിഡന്റിന്റെ നടപടിയെ തിയോഫിലോസ് മൂന്നാമന്‍ ഉള്‍പ്പെടെയുള്ള സഭാ തലവന്‍മാര്‍ കാണുന്നത്. പലസ്തീനിലെ ക്രൈസ്തവ സമൂഹത്തെ പുതിയ കമ്മിറ്റിയില്‍ പരിഗണിച്ചിട്ടില്ലെന്ന ആരോപണവും സഭാ നേതൃത്വം ഉയര്‍ത്തുന്നുണ്ട്.
Image: /content_image/News/News-2019-02-26-05:21:44.jpg
Keywords: പാലസ്തീ
Content: 9799
Category: 1
Sub Category:
Heading: "എന്റെ ബൈബിള്‍ എടുക്കരുത്": ലണ്ടനിലെ ആഫ്രിക്കൻ വംശജന്റെ സുവിശേഷവത്കരണം വൈറല്‍
Content: ലണ്ടന്‍: പോലീസ് അറസ്റ്റിനെ ഭേദിച്ച് ലണ്ടനിലെ വഴിയോരത്ത് ക്രിസ്തുവിന്റെ വചനം സധൈര്യം പ്രഘോഷിച്ച ആഫ്രിക്കന്‍ വംശജന്റെ സുവിശേഷവത്കരണ വീഡിയോ വൈറല്‍. തെരുവില്‍ സുവിശേഷം പ്രഘോഷിച്ച ആഫ്രിക്കൻ വംശജനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം സധൈര്യം നിലനില്‍ക്കുകയായിരിന്നു. അറസ്റ്റ് ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ ബൈബിൾ പോലീസ് പിടിച്ചു വാങ്ങുന്നതും വീഡിയോയിൽ കാണാം. ആ സമയത്ത് "എന്റെ ബൈബിള്‍ എടുക്കരുത്" എന്നു അദ്ദേഹം ഉച്ചത്തില്‍ പറയുന്നുണ്ടായിരിന്നു. 15 ലക്ഷം ആളുകളാണ് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. സമാധാനം സംരക്ഷിക്കാനാണ് തങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നാണ് ലണ്ടൻ പോലീസ് പറയുന്നത്. അതിനുശേഷം അദ്ദേഹത്തെ വിട്ടയച്ചുവെന്നും ലണ്ടൻ പോലീസ് കൂട്ടിച്ചേർത്തു. ക്രൈസ്തവർക്ക് നിയമപരമായ സഹായം ലഭ്യമാക്കാൻ സ്ഥാപിതമായ ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടന അറസ്റ്റിലായ വ്യക്തിയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് സഹായങ്ങൾ നൽകാൻ അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കി. ഇതിനുമുമ്പും വഴിയോരത്ത് നിന്ന് സുവിശേഷം പ്രസംഗിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ ക്രിസ്ത്യൻ ലീഗൽ സെന്റർ മുന്നോട്ടുവന്നിരുന്നു. അതേസമയം വഴിയോര സുവിശേഷ പ്രഘോഷകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അനവധി ക്രൈസ്തവ നേതാക്കളും മുന്നോട്ടു വന്നിട്ടുണ്ട്. ആംഗ്ലിക്കൻ പുരോഹിതനും, രാജ്ഞിയുടെ മുൻ ചാപ്ലെനുമായിരുന്ന ഡോ. ഗാവിൻ അശന്തനാണ് സുവിശേഷ പ്രഘോഷണ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയവരിലെ പ്രധാനി. നിയമം അറിയില്ലാത്ത പോലീസുകാർക്കെതിരെ, സാധുവായ പ്രഘോഷകനു വേണ്ടി പ്രതിഷേധിക്കാൻ കാന്‍റർബറി ആർച്ച് ബിഷപ്പിനും, ആംഗ്ലിക്കൻ സഭയിലെ മറ്റു മെത്രാന്മാർക്കും, ആഗ്രഹം ഉണ്ടെന്നും ആംഗ്ലിക്കൻ വൈദികൻ കൂട്ടിച്ചേർത്തു. ബൈബിളിനു പകരം ഖുർആൻ ആയിരുന്നുവെങ്കിൽ അതുപിടിച്ചെടുക്കാൻ പോലീസുകാർ ശ്രമിക്കുകയില്ലായിരുന്നുവെന്നും ആരോപണമുണ്ട്.
Image: /content_image/News/News-2019-02-26-07:34:10.jpg
Keywords: സുവിശേഷ
Content: 9800
Category: 13
Sub Category:
Heading: ‘ദി സെന്‍ഡ്’: അമേരിക്കന്‍ പ്രേഷിത കൂട്ടായ്മയില്‍ പങ്കുചേര്‍ന്നത് പതിനായിരങ്ങള്‍
Content: ഓര്‍ലാണ്ടോ: അമേരിക്ക ക്രിസ്തുവിലേക്ക് തിരിയുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘ജീസസ് മൂവ്മെന്റ്’ എന്ന പുതിയ പ്രേഷിത പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഓര്‍ലാണ്ടോയില്‍വെച്ച് നടന്ന സംയുക്ത പ്രേഷിത കൂട്ടായ്മയില്‍ പങ്കെടുത്തത് നാല്‍പ്പത്തിനായിരത്തോളം വിശ്വാസികള്‍. ‘ദി സെന്‍ഡ്’ എന്ന പേരില്‍ ഓര്‍ലാണ്ടോയിലെ ക്യാമ്പിംഗ് വേള്‍ഡ് സ്റ്റേഡിയത്തില്‍വെച്ച് ശനിയാഴ്ച നടന്ന 12 മണിക്കൂര്‍ നീണ്ട പരിപാടിയുടെ തല്‍സമയ സംപ്രേഷണം എല്ലാ ദേവാലയങ്ങളിലും ഉണ്ടായിരുന്നു. തങ്ങളുടെ ദൈവവിളി പൂര്‍ത്തിയാക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദി കാള്‍, യൂത്ത് വിത്ത് എ മിഷന്‍ (YWAM), സര്‍ക്യൂട്ട് റൈഡേഴ്സ്, ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്, ജീസസ് ഇമേജ്, ലൈഫ് സ്റ്റൈല്‍ ക്രിസ്റ്റ്യാനിറ്റി, ഡുനാമിസ് എന്നീ 7 പ്രമുഖ പ്രേഷിത കൂട്ടായ്മകള്‍ സംയുക്തമായാണ് ‘ദി സെന്‍ഡ്’ സംഘടിപ്പിച്ചത്. ‘ദി കാള്‍’ ന്റെ സ്ഥാപകനായ ലൌ എന്‍ഗലും, മറ്റ് പ്രേഷിത സംഘടനകളും തമ്മില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൂടിയാലോചനയുടെ ഫലമാണ് “ദി സെന്‍ഡ്”. ബില്ലി ഗ്രഹാമിന്റെ മരണത്തിനു ശേഷം പുതിയ സുവിശേഷകരെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യവും ഈ പരിപാടിയുടെ പിന്നിലുണ്ട്. വരും തലമുറകളെ യേശുവിനായി നേടുകയും, സുവിശേഷ പ്രഘോഷണം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അവരെ അയക്കുക എന്നതും പരിപാടിയുടെ പിന്നിലെ മുഖ്യ ലക്ഷ്യമായിരിന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
Image: /content_image/News/News-2019-02-26-12:35:49.jpg
Keywords: യേശു, ക്രിസ്തു
Content: 9801
Category: 1
Sub Category:
Heading: കത്തോലിക്ക മൊബൈല്‍ ആപ്പിന് ചൈനയില്‍ വിലക്ക്
Content: ബെയ്ജിംഗ്: കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനയില്‍ പോലും പങ്കെടുക്കുവാന്‍ സാധിക്കാത്ത ചൈനയിലെ കത്തോലിക്ക വിശ്വാസികളുടെ ഏക ആശ്രയമായിരുന്ന ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നിരോധനം. വിശുദ്ധ കുര്‍ബാന ശ്രവിക്കുന്നതിനും, വിശുദ്ധരുടെ ജീവതത്തെക്കുറിച്ച് പഠിക്കുന്നതിനും സഹായകമായിരുന്ന ഈ ആപ്ലിക്കേഷന്‍ നിരോധിക്കപ്പെട്ടതോടെ ചൈനയിലെ കത്തോലിക്കര്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ്. ബെയ്ജിംഗിലെ കാനാന്‍ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന കമ്പനിയാണ് ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ എന്ന ആപ് നിര്‍മ്മിച്ചത്. വിശുദ്ധ കുര്‍ബാനയും, ബൈബിള്‍ വായനയും, പ്രഭാത പ്രാര്‍ത്ഥനകള്‍ക്കും പുറമേ, രാവിലെയും വൈകിട്ടും ക്ലാസ്സുകളും, വിശുദ്ധരുടെ ജീവചരിത്രവും ഈ ആപ്പിലൂടെ ലഭ്യമായിരുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയില്‍പ്പെട്ട കത്തോലിക്കാ വിശ്വാസികളായിരുന്നു ഈ ആപിനെ കൂടുതലായും ആശ്രയിച്ചിരുന്നത്. എല്ലാ ഞായറാഴ്ചകളിലും വത്തിക്കാന്‍ റേഡിയോയും വിശുദ്ധ കുര്‍ബാനയുടെ പ്രസക്ത ഭാഗങ്ങള്‍ ഈ ആപ്പിലൂടെ നല്‍കിയിരുന്നു. ആപ്പിന് ബദലായി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെ പ്രസംഗങ്ങള്‍ ഉള്‍കൊള്ളിച്ച ‘സീ സ്റ്റഡി സ്ട്രോങ്ങ്‌ നേഷന്‍’ എന്ന ആപ് ഉപയോഗിക്കുവാന്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ ഹെബേയി സംസ്ഥാനത്തിലെ ഫെന്‍ഗ്രുന്‍ മേഖലയില്‍ ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ ആപ് നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ലാഫാങ്ങ്‌ നഗരത്തിലും ഇത് ആവര്‍ത്തിച്ചു. ഇപ്പോള്‍ ‘കത്തോലിക്കാ ലിറ്റില്‍ ഹെല്‍പ്പര്‍’ തുറക്കുമ്പോള്‍ “നിങ്ങള്‍ നിയന്ത്രണങ്ങള്‍ മറികടന്നു” എന്ന സന്ദേശമാണ് വരുന്നതെന്ന് ഈ മേഖലകളിലെ വിശ്വാസികള്‍ പറയുന്നു. തങ്ങള്‍ മനപാഠമാക്കിയിരിക്കുന്ന വിശുദ്ധ കുര്‍ബാന ഭാഗങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിപ്പോഴുള്ള ഏക ആശ്രയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വത്തിക്കാനും ചൈനയും തമ്മില്‍ ഒരു പരസ്പരധാരണ ഉണ്ടാക്കിയെങ്കിലും, ചൈനയിലെ ക്രൈസ്തവ മതമമര്‍ദ്ദനം തുടരുകയാണ്. നിരവധി ദേവാലയങ്ങളാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. പക്ഷേ കടുത്ത മതപീഡനത്തിനിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2019-02-27-04:30:55.jpg
Keywords: ചൈന
Content: 9802
Category: 18
Sub Category:
Heading: ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍
Content: ബംഗളുരു: ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ നിയമിതനായി. പത്തു വര്‍ഷമായി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രോ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ദേവഗിരി കോളജില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദവും മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് അയോണ കോളജിനിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ബംഗളുരു യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും നേടി. മുപ്പതു വര്‍ഷമായി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ക്രൈസ്റ്റ് ജൂണിയര്‍ കോളജ് പ്രിന്‍സിപ്പല്‍, ഫിനാന്‍സ് ഓഫീസര്‍, ഗണിതശാസ്ത്രം അധ്യാപകന്‍, വൈസ്പ്രിന്‍സിപ്പല്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോട്ടയം കാഞ്ഞിരമറ്റം വെട്ടിയാങ്കല്‍ കുടുംബാംഗമാണ്.
Image: /content_image/India/India-2019-02-27-03:46:18.jpg
Keywords: ക്രൈസ്റ്റ
Content: 9803
Category: 18
Sub Category:
Heading: ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍: ചങ്ങനാശേരിയില്‍ സംയുക്ത ക്രൈസ്തവ സമ്മേളനം
Content: ചങ്ങനാശേരി: സംസ്ഥാന നിയമപരിഷ്‌കരണകമ്മീഷന്‍ കേരളസര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സംബന്ധിച്ച കരട് റിപ്പോര്‍ട്ട് സംയുക്ത ക്രൈസ്തവ സമ്മേളനം വിശകലനം ചെയ്യും. ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തില്‍ നാളെ രാവിലെ 10ന് വിവിധ കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മര്‍ത്തോമ്മ, സി.എസ്.ഐ സഭാ മേലധ്യക്ഷന്‍മാരും പ്രതിനിധികളും യോഗം ചേരും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും. ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 സംബന്ധിച്ച് കെസിബിസി പാസ്റ്ററല്‍ കൗണ്‍സി‍ല്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ. ഡോ. ജോര്‍ജ് തെക്കേക്കര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വിവിധ എപ്പിസ്‌കോപ്പല്‍ സഭകളെ പ്രതിനിധീകരിച്ച് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത (ഓര്‍ത്തഡോക്‌സ്), തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത (യാക്കോബായ), കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (ക്‌നാനായ യാക്കോബായ), റവ. ഡോ. കെ.ജി. ഡാനിയേല്‍ (സിഎസ്‌ഐ.) തുടങ്ങിയവര്‍ പ്രതികരണങ്ങള്‍ നടത്തും. തുടര്‍ന്ന് ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സംബന്ധിച്ച് പൊതു ചര്‍ച്ചയും ഭാവി പരിപാടികളുടെ രൂപീകരണവും നടക്കും. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, തിരവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മൂവാറ്റുപുഴ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ്, ക്‌നാനായ യാക്കോബായ സഭാമെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ഇവാനിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും വിജയപുരം, പുനലൂര്‍, കോട്ടയം, ഇടുക്കി രൂപതകളെ പ്രതിനിധീകരിച്ച് വികാരി ജനറാള്‍മാരും മാവേലിക്കര ഓര്‍ത്തഡോക്‌സ് കോര്‍ എപ്പിസ്‌കോപ്പയും പ്രസംഗിക്കും. പരിപാടികള്‍ക്ക് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. തോമസ് പാടിയത്ത്, മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ഫിലിപ്‌സ് വടക്കേക്കളം എന്നിവരും ഫാ. ഫിലിപ്പ് തയ്യില്‍, റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ആന്റണി തലച്ചല്ലൂര്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഡോ. ആന്റണി മാത്യൂസ് തുടങ്ങിയവരും നേതൃത്വം നല്‍കും.
Image: /content_image/India/India-2019-02-27-04:23:49.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9804
Category: 18
Sub Category:
Heading: പരസ്പരം താഴ്മയോടെ പെരുമാറുമ്പോള്‍ കുടുംബം സ്വര്‍ഗമാകുന്നു: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മില്‍ താഴ്മയോടെ പെരുമാറുമ്പോള്‍ കുടുംബം സ്വര്‍ഗമായിത്തീരുമെന്ന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. പുത്തരിക്കണ്ടം മൈതാനിയിലെ ജോണ്‍പോള്‍ രണ്ടാമന്‍ നഗറില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം നയിക്കുന്ന 14ാമത് അനന്തപുരി കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു പ്രാര്‍ത്ഥനയിലൂടെ അവസാനമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതം സുഖദുഃഖങ്ങള്‍ നിറഞ്ഞതാണ്. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍ ധാരാളമുണ്ട്. പ്രതിസന്ധികളെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ അറിയണം. തിളക്കമുള്ള ജീവിതം നയിക്കാനുള്ള ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കുമെന്ന വിശ്വാസമാണ് ഇത്തരം പ്രാര്‍ഥനാ സമ്മേളനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഏതു മാര്‍ഗം ഉപയോഗിച്ചും ഉയരാനുള്ള ആഗ്രഹമാണ് തകര്‍ച്ചയ്ക്ക് കാരണമാകുന്നത്. മറ്റുള്ളവരെ ചവിട്ടിതാഴ്ത്തി ഉയരാനുള്ള പ്രവണത നമ്മെ നശിപ്പിക്കും. സ്വയം അഹങ്കരിക്കാനും വീന്പടിക്കാനുമുള്ള അവകാശം ആര്‍ക്കുമില്ല. യേശുവില്‍ നിന്ന് വിനയത്തിന്റെ പാഠങ്ങള്‍ പഠിച്ചാല്‍ തിളക്കമാര്‍ന്ന ജീവിതത്തിന് ഉടമകളായി മാറാനാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2019-02-27-05:08:55.jpg
Keywords: സൂസ