Contents

Displaying 9471-9480 of 25173 results.
Content: 9785
Category: 1
Sub Category:
Heading: ഭാരതം സന്ദര്‍ശിക്കുവാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് പാപ്പ: കേന്ദ്രം കണ്ണ് തുറക്കുമോ?
Content: വത്തിക്കാന്‍ സിറ്റി: ഭാരതം സന്ദര്‍ശിക്കുവാന്‍ ആവര്‍ത്തിച്ച് ആഗ്രഹം പ്രകടിപ്പിച്ച് പാപ്പ. രണ്ടു വര്‍ഷമായി ഇന്ത്യയിലേക്കുള്ള ക്ഷണം കാത്തിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. റോമില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി വിളിച്ചുകൂട്ടിയ പ്രത്യേക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോടാണു മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. മാര്‍പാപ്പ കുറച്ചു സമയം ആര്‍ച്ച് ബിഷപ്പുമായി ചെലവഴിച്ചു. ഭാരതത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പാപ്പ ആര്‍ച്ച് ബിഷപ്പിനോട് കാര്യങ്ങള്‍ ആരാഞ്ഞു. ഭാരതം സന്ദര്‍ശിക്കാനുള്ള താത്പര്യം മാര്‍പാപ്പ ഇതിന് മുന്‍പ് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ നിസംഗത തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാപ്പയെ ക്ഷണിക്കാത്തതാണ് ഏക തടസം. മാര്‍പാപ്പയെ ക്ഷണിക്കണമെന്നാവശ്യപ്പെട്ടു സി‌ബി‌സി‌ഐ പലവട്ടം സര്‍ക്കാരിനെ സമീപിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കും മാര്‍പാപ്പയെ ശരിയായ രീതിയില്‍ വരവേല്‍ക്കാാന്‍ പറ്റിയ തീയതിയും സമയവും കണ്ടെത്താനുള്ള പ്രയാസം ആണെന്നായിരുന്നു നയതന്ത്ര തലത്തിലെ ഇന്ത്യയുടെ തൊടുന്യായം. ക്രൈസ്തവ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ മോദിക്ക് നല്കിയയ സമ്മര്‍ദ്ധമാണ് പാപ്പയുടെ ഭാരത സന്ദര്‍ശനം നീളുന്നതിന് പിന്നിലെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-02-25-02:08:14.jpg
Keywords: കേന്ദ്ര
Content: 9786
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ ഇന്ന്
Content: കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി മകുടം ചൂടിയ പ്രഥമ ഭാരതീയ വനിത സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഗോള സഭ ഇന്നു ആചരിക്കുന്നു. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടശേഷമുള്ള രണ്ടാമത്തെ തിരുനാള്‍ ദിനമാണിത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി എത്തിയിരിന്നു.
Image: /content_image/India/India-2019-02-25-02:55:27.jpg
Keywords: റാണി മരിയ
Content: 9787
Category: 18
Sub Category:
Heading: യുവത്വത്തിന് ആവേശം പകരാന്‍ 'ഫിയസ്റ്റ - യുവജന കൺവെൻഷൻ' മെയ്‌ 1 മുതൽ
Content: അനന്തപുരി: തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 'ഫിയസ്റ്റ - യുവജന കൺവെൻഷൻ' 2019 മെയ്‌ 1 മുതൽ 5 വരെ നടക്കും. 17 മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ കൺവെൻഷൻ തിരുവനന്തപുരത്തുള്ള പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽവച്ചാണ് നടക്കുന്നത്. ഇന്നലെ അനന്തപുരി കൃപാഭിഷേകത്തിൻ്റെ വേളയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഫിയസ്റ്റ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം ചെയ്തു ആശീര്‍വ്വദിച്ചു. യുവജന കൺവെൻഷൻ നല്ലൊരു തുടക്കമായി കാണുന്നുവെന്നും നല്ലൊരു ദൈവാനുഭവം സമ്മാനിക്കുന്നതിന് ഫിയസ്റ്റ കാരണമാകട്ടെയെന്നും ബിഷപ്പ് ക്രിസ്തുദാസ് ആശംസിച്ചു. പരിപാടിയുടെ പ്രോമോ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. രജിസ്ട്രേഷന് വേണ്ടി അനന്തപുരി കൺവെൻഷൻ ഗ്രൗണ്ടിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. യുവജനങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുകയും, തങ്ങളുടെ യൗവനകാലം സ്രഷ്ടാവുമൊത്തു ആനന്ദിക്കാൻ പ്രചോദനമേകുകയുമാണ് ഫിയസ്റ്റ- 2019 ലക്ഷ്യം വയ്ക്കുന്നത്. ജീസസ് യൂത്തിലെ അനേകം സംഗീതജ്ഞരും കലാകാരന്മാരും അണിചേരുന്ന പരിപാടിയില്‍ രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ {{ www.aym2019.org -> http://www.aym2019.org/ }} എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അന്വേഷണങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. ** 62 38 59 81 56 ** 70 34 87 06 60 ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ലിങ്ക്: {{ https://www.facebook.com/Ananthapuri2019/ -> https://www.facebook.com/Ananthapuri2019/ }}
Image: /content_image/India/India-2019-02-25-03:37:29.jpg
Keywords: യുവജന
Content: 9788
Category: 18
Sub Category:
Heading: ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസിനെ ദൈവദാസനായി പ്രഖ്യാപിച്ചു
Content: കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ്പ് ഡോ. ജെറോം ഫെര്‍ണാണ്ടസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയിലാണ് അദ്ദേഹത്തെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയത്. നൂറുകണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞ ദേവാലയത്തില്‍ മാലാഖ വേഷത്തിലെത്തിയ ബാലികമാരാണ് ബിഷപ്പ് ജെറോമിനെ ദൈവദാസനാക്കിക്കൊണ്ടുള്ള റോമില്‍ നിന്നുള്ള ഔദ്യോഗിക രേഖ കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരിക്കു കൈമാറിയത്. രേഖ ഏറ്റുവാങ്ങിയ ബിഷപ്പ് ദൈവദാസ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് കത്തീഡ്രലില്‍ സ്ഥാപിച്ചിരുന്ന ബിഷപ് ജെറോമിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. കൊല്ലം രൂപത മുന്‍ മെത്രാന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ ആമുഖ പ്രഭാഷണം നടത്തി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വചനപ്രഘോഷണം നടത്തി. ബിഷപ്പ് ജെറോം വിശ്വാസിസമൂഹത്തിനു നല്‍കിയത് സ്‌നേഹത്തില്‍ അടിത്തറ പാകിയ വചനങ്ങളായിരുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കൊല്ലം രൂപത മുന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും സഹകാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കു വേണ്ടി മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ, സിഎസ്‌ഐ കൊട്ടാരക്കരകൊല്ലം ബിഷപ് റവ.ഉമ്മന്‍ ജോര്‍ജ് എന്നിവരും പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-02-25-06:17:13.jpg
Keywords: കൊല്ലം
Content: 9789
Category: 1
Sub Category:
Heading: വൈദികാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ വിശുദ്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വൈദികാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും രൂപീകരണത്തിലും വിശുദ്ധിയുടെയും ജീവിതനൈര്‍മ്മല്യത്തിന്‍റെയും മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിക്കുമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സഭാദ്ധ്യക്ഷന്മാരുടെ സംഗമത്തില്‍ വത്തിക്കാനിലെ “സാലാ റേജിയ”യില്‍ (Sala Regia) സമൂഹബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. കുട്ടികളുടെ ലൈംഗീക പീഡനം ആഗോള പ്രതിഭാസമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സഭാ പശ്ചാത്തലത്തില്‍ അതിന്‍റെ ഭീകരതയും ധാര്‍മ്മിക ഉത്തരവാദിത്ത്വവും കൂടുതല്‍ ഗൗരവകരമാണെന്നു പാപ്പ തുറന്ന്‍ പറഞ്ഞു. സഭയില്‍ ഉണ്ടാകുന്ന ലൈംഗീക പീഡന പരാതികള്‍ കൂടുതല്‍ ഉതപ്പിനു കാരണമാകുന്നു. യുവജനങ്ങള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ തട്ടുകളെ അത് ബാധിക്കുകയും ചെയ്യുന്നു. സഭാദൗത്യത്തിന്‍റെ ഹൃദയം തകര്‍ക്കുന്ന തിന്മയായ ലൈംഗിക പീഡനത്തിന്‍റെ കാരണക്കാരായ ക്രൂരരായ ചെന്നായ്ക്കളുടെ കൈകളില്‍നിന്നു കുഞ്ഞുങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍, എങ്ങനെ സുവിശേഷം പ്രഘോഷിക്കാനാണ്? സഭയില്‍ ഉയരുന്ന ഓരോ കേസും സര്‍വ്വോപരി ഗൗരവത്തോടെ നേരിടും. സഭാ പശ്ചാത്തലത്തിലുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ അധികാരത്തിന്‍റെ പ്രകടമായ ദുര്‍വിനിയോഗമാണ്. കുട്ടിപ്പട്ടാളം, കുട്ടിളെ വീഴ്ത്തുന്ന വേശ്യാവൃത്തി, ബാലയാചകര്‍, കുട്ടികളുടെ മനുഷ്യക്കടത്ത്, അഭയാര്‍ത്ഥികളാക്കപ്പെട്ട കുട്ടികള്‍, അനാഥരാക്കപ്പെട്ട കുട്ടികള്‍ എന്നീ തലങ്ങളിലെല്ലാം പീഡനക്കേസുകള്‍ ധാരാളമായി പ്രതിഫലിക്കുന്നുണ്ട്. പൈശാചികത കലര്‍ന്ന ഈ അധികാര ദുര്‍വിനിയോഗികളുടെ കൈകളില്‍ കുഞ്ഞുങ്ങള്‍ അമര്‍ന്നുപോവുകയാണ്. സ്വഭാവ വൈകല്യങ്ങളെ ദൈവകൃപകൊണ്ടു മൂടിവയ്ക്കാമെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. വൈകല്യങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. പീഡന പരാതികള്‍ക്കെതിരെ മെത്രാന്മാര്‍ മുന്‍കൈയ്യെടുക്കണം. മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളും നിമയങ്ങളായി പ്രാബല്യത്തില്‍ വരണം. സഭാപ്രവര്‍ത്തനങ്ങളുടെ എല്ലാമേഖലകളെയും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കെല്പുള്ളവയാക്കണം. സഭാതലത്തിലെന്നപോലെ രാജ്യാന്തര തലത്തിലും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി ഒത്തൊരുമിച്ചു പരിശ്രമിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-02-25-07:34:07.jpg
Keywords: തിരുസഭ, സഭ
Content: 9790
Category: 7
Sub Category:
Heading: ചർച്ച് ആക്റ്റ് ബില്‍ ക്രൈസ്തവ സഭകൾക്ക് എതിരാകുന്നത് ഏങ്ങനെ?
Content: കേരള ചർച്ച് ആക്റ്റ് ബില്‍ ക്രൈസ്തവ സഭകൾക്ക് എതിരാകുന്നത് ഏങ്ങനെ? ഇതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഗൂഢലക്ഷ്യങ്ങൾ? ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍.
Image:
Keywords: ചർച്ച്
Content: 9791
Category: 13
Sub Category:
Heading: ദൈവ വിശ്വാസത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രശസ്ത ഹോളിവുഡ് നടി സിമോണി
Content: ലോസ് ആഞ്ചലസ്: ജീവിതത്തിലെ പല ദുഃഖകരമായ അവസ്ഥകളെയും നേരിടാൻ ദൈവവിശ്വാസമാണ് തനിക്ക് കരുത്ത് പകർന്നതെന്ന് പ്രശസ്ത ഹോളിവുഡ് നടി ജിയന്ന സിമോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും, പ്രശസ്ത കായിക താരവുമായ ടിം ടെബോയും, സഹോദരൻ റോബിയും നിർമ്മിച്ച, 'റൺ ദി റേയ്സ്' എന്ന ചിത്രത്തിലെ നടിയാണ് ജിയന്ന സിമോണി. ചിത്രത്തിന്റെ റിലീസിംഗിനു മുന്നോടിയായുള്ള ചടങ്ങിൽ വച്ച് ക്രിസ്ത്യൻ പോസ്റ്റ് എന്ന മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ജിയന്ന തന്റെ വിശ്വാസത്തെപ്പറ്റി മനസ്സുതുറന്നത്. വിശ്വാസത്തെ അടിസ്ഥാനമാക്കി കൂടുതൽ സിനിമകൾ ഹോളിവുഡിൽ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ദൈവത്തിൽ വിശ്വസിക്കുന്നത് ഏറെ പ്രാധാന്യപ്പെട്ട കാര്യമാണെന്ന് ആളുകൾക്ക് ബോധ്യം നൽകുന്നത് ഒരു മനോഹരമായ കാര്യമാണെന്നും ജിയന്ന പറഞ്ഞു. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും നിരന്തരം ദൈവം നമ്മളോടൊപ്പം ഉണ്ടെന്നും ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് ആളുകൾക്ക് മനസിലാക്കി കൊടുക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ജിയന്ന പറയുന്നു. അതീവ ക്ലേശകരമായ സാഹചര്യങ്ങളിൽ നിന്നും ദൈവമാണ് തന്നെ രക്ഷിച്ചത്. ഏതൊരു അവസ്ഥയിൽ നിന്നും ദൈവത്തിന് നമ്മേ രക്ഷിക്കാൻ സാധിക്കുമെന്ന് ഈ സിനിമ ആളുകൾക്ക് കാണിച്ചുകൊടുക്കുമെന്നും ജിയന്ന പറഞ്ഞു. ജിയന്നയോടൊപ്പം മറ്റ് പല പ്രശസ്തരായ ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതിയാണ് ചിത്രം റിലീസ് ചെയതത്. ഇതിനുമുൻപ് ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട മൂന്ന് സിനിമകളിൽ ജിയന്ന അഭിനയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-02-25-08:59:09.jpg
Keywords: ഹോളിവു, നടി
Content: 9792
Category: 1
Sub Category:
Heading: ജെസ്യൂട്ട് തലവൻ ഭാരതത്തിലേക്ക്
Content: മുംബൈ: കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്ന്യാസ സമൂഹമായ ഈശോ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. അര്‍തൂറൊ സോസ ഭാരതത്തിലേക്ക്. മുംബൈ പ്രവിശ്യയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. ഭാരതത്തിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. 2017-ൽ ഫാ.സോസ ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ ന്യൂഡൽഹി, മധ്യപ്രദേശിലെ ജബൽപൂർ, ചത്തീസ്ഗഢിലെ അംബികപുർ, റായ്പുർ എന്നിവടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. മുംബൈ അന്തേരിയിലെ വിനായലയ പ്രൊവിൻഷ്യൽ സന്ദർശിച്ച് ദിവ്യബലിയർപ്പിക്കാനും, പ്രവിശ്യയിലെ എല്ലാ സഭാംഗങ്ങളെയും സന്ദർശിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. മാർച്ച് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന സന്ദര്‍ശനത്തിൽ മണിക്ക്പുർ, വാശി, ബാന്ദ്ര, തലസരി മിഷൻ, സെന്‍റ് സേവ്യേഴ്സ് കോളേജ് എന്നിവയും ഉൾപ്പെടുന്നുണ്ട്. വാശി ആർച്ച് ബിഷപ്പ് ഫെലിക്സ് മക്കാ ഡോ, ബോംബെ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവരെയും ഫാ.സോസോ സന്ദർശിക്കും. ജെസ്യൂട്ട് സഭയിലെ നാലായിരത്തോളം വരുന്ന അംഗങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനം സന്യസ്തരും തെക്കൻ ഏഷ്യയില്‍ നിന്നുള്ളവരാണ്. 2016 ഒക്ടോബർ പതിനാലിനാണ് ഫാ.സോസ ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക സന്യാസസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2019-02-25-13:32:38.jpg
Keywords: ജെസ്യൂ, ഈശോ
Content: 9793
Category: 1
Sub Category:
Heading: ഫാ. ഫെലിക്സ് പാടിയാത്തിന്റെ മൃതസംസ്ക്കാരം ബുധനാഴ്ച
Content: ഏറ്റുമാനൂർ: ബ്രയിൻ ട്യൂമര്‍ ബാധയെ തുടര്‍ന്നു ഇന്ന്‍ രാവിലെ അന്തരിച്ച യുവ വൈദികന്‍ ഫാ. ഫെലിക്സ് പാടിയാത്തിന്റെ മൃതസംസ്ക്കാരം ബുധനാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 9 മണിക്ക് ഭവനത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈദികന്റെ ഇടവകയായ ഏറ്റുമാനൂർ വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ 10.30-ന് പരിശുദ്ധ കുർബാനയോടെ മൃതസംസ്കാരം നടക്കും. ബ്രയിൻ ട്യൂമര്‍ ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഒരു മാസത്തിലേറെയായി അബോധാവസ്ഥയിൽ വെന്റലേറ്ററിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന്‍ രാവിലെ 7 മണിക്ക് നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. മരണസമയത്ത് വൈദികന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടവും സഹായ മെത്രാൻ മാർ തോമസ് തറയിലും രാവിലെ തന്നെ ഹോസ്പിറ്റലിലെത്തി വൈദികന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. ഏറ്റുമാനൂരിനടുത്ത് വെട്ടിമുകൾ സെന്റ് മേരീസ് ഇടവകയിലെ പാടിയത്ത് എം.സി. അബ്രഹാമിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1983 മാർച്ച് 25 മംഗളവാർത്താ തിരുനാളിലായിരുന്നു ഫാ .ഫെലിക്സിന്റെ (അഗസ്റ്റിൻ) ജനനം. കുറിച്ചി മൈനർ സെമിനാരി, കുന്നോത്ത് സെമിനാരി (ഫിലോസഫി), ആലുവ സെമിനാരി (തിയോളജി) എന്നീ പഠനങ്ങൾക്കു ശേഷം 2013 ഡിസംബർ 31-ന് മാർ ജോസഫ് പെരുന്തോട്ടം പിതാവിൽ നിന്നുമാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്.
Image: /content_image/News/News-2019-02-25-14:24:50.jpg
Keywords: വൈദിക
Content: 9794
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട്: സഭയില്‍ നിരീശ്വര ശക്തികള്‍ക്കു കൈകടത്താനുമുള്ള ഇടപെടലെന്ന് പാലക്കാട് രൂപത
Content: പാലക്കാട്: വ്യക്തവും നിയതവും സുതാര്യവുമായ സംവിധാനങ്ങളിലൂടെ വരവുചെലവുകളും സാമ്പത്തിക വ്യവഹാരങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്ന സഭാസ്ഥാപനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സഭാസമൂഹത്തെ അവഹേളിക്കാനും സഭയുടെ സംവിധാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിരീശ്വര പ്രതിലോമ ശക്തികള്‍ക്കു കൈകടത്താനുമുള്ള ഇടപെടലാണ് ചര്‍ച്ച് ബില്ലെന്നു പാലക്കാട് രൂപത. ചര്‍ച്ച് ആക്ടിനെതിരേ നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. സംശയമോ തര്‍ക്കമോ ഉണ്ടെങ്കില്‍ എല്ലാം ദുരീകരിക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ സഭയിലും സിവില്‍ ഭരണ സംവിധാനത്തിലും നിലവിലുണ്ട്. പിന്നെ എന്തിനാണ് ചര്‍ച്ച് ബില്ല് എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആശങ്കയറിയിച്ചു. വ്യക്തവും നിയതവും സുതാര്യവുമായ സംവിധാനങ്ങളിലൂടെയാണ് സഭാസ്ഥാപനങ്ങള്‍ അതിന്റെ വരവുചെലവുകളും സാമ്പത്തിക വ്യവഹാരങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്നത്. കാലാകാലങ്ങളില്‍ പൊതുയോഗവും നിയതമായ സമിതികളും എടുക്കുന്ന തീരുമാനങ്ങളും നടപടികളും വരവുചെലവുകളും സഭാതലത്തിലും ഗവണ്‍മെന്റ് നിയമമനുസരിച്ചും ഓഡിറ്റ് ചെയ്യുകയും റിട്ടേണുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നവയാണ്. സഭാംഗങ്ങള്‍ ഇക്കാര്യത്തില്‍ അറിവുള്ളവരും ഇത് അംഗീകരിക്കുന്നതുമാണ്. പക്ഷപാതപരവും അനാവശ്യവും അപകീര്‍ത്തികരവുമായ ഈ ബില്ലിനെതിരേ പ്രതികരിക്കാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ന്യൂനപക്ഷമായ സഭാസമൂഹത്തെ ചില നിഗൂഢ അജന്‍ഡയുടെ വെളിച്ചത്തില്‍ ചെളിവാരിയെറിഞ്ഞ് ഭൂരിപക്ഷ സമൂഹങ്ങളുടെ മധ്യത്തില്‍ നികൃഷ്ടമെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്നു യോഗം വിലയിരുത്തി. വേണ്ടിവന്നാല്‍ അതിശക്തമായ പ്രതിഷേധത്തിനും സമരത്തിനുമുള്ള നീക്കങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ യോഗം ജാഗ്രതാസമിതിയെ നിയോഗിച്ചു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി, മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഡെന്നിസ് തെങ്ങുംപള്ളി എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം വിഷയാവതരണം നടത്തി. രൂപത പിആര്‍ഒ ഫാ. അബ്രാഹം പാലത്തിങ്കല്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
Image: /content_image/India/India-2019-02-26-02:04:26.jpg
Keywords: പാലക്കാ