category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവത്വത്തിന് ആവേശം പകരാന്‍ 'ഫിയസ്റ്റ - യുവജന കൺവെൻഷൻ' മെയ്‌ 1 മുതൽ
Contentഅനന്തപുരി: തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 'ഫിയസ്റ്റ - യുവജന കൺവെൻഷൻ' 2019 മെയ്‌ 1 മുതൽ 5 വരെ നടക്കും. 17 മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ കൺവെൻഷൻ തിരുവനന്തപുരത്തുള്ള പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽവച്ചാണ് നടക്കുന്നത്. ഇന്നലെ അനന്തപുരി കൃപാഭിഷേകത്തിൻ്റെ വേളയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഫിയസ്റ്റ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം ചെയ്തു ആശീര്‍വ്വദിച്ചു. യുവജന കൺവെൻഷൻ നല്ലൊരു തുടക്കമായി കാണുന്നുവെന്നും നല്ലൊരു ദൈവാനുഭവം സമ്മാനിക്കുന്നതിന് ഫിയസ്റ്റ കാരണമാകട്ടെയെന്നും ബിഷപ്പ് ക്രിസ്തുദാസ് ആശംസിച്ചു. പരിപാടിയുടെ പ്രോമോ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. രജിസ്ട്രേഷന് വേണ്ടി അനന്തപുരി കൺവെൻഷൻ ഗ്രൗണ്ടിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. യുവജനങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുകയും, തങ്ങളുടെ യൗവനകാലം സ്രഷ്ടാവുമൊത്തു ആനന്ദിക്കാൻ പ്രചോദനമേകുകയുമാണ് ഫിയസ്റ്റ- 2019 ലക്ഷ്യം വയ്ക്കുന്നത്. ജീസസ് യൂത്തിലെ അനേകം സംഗീതജ്ഞരും കലാകാരന്മാരും അണിചേരുന്ന പരിപാടിയില്‍ രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ {{ www.aym2019.org -> http://www.aym2019.org/ }} എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അന്വേഷണങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. ** 62 38 59 81 56 ** 70 34 87 06 60 ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ലിങ്ക്: {{ https://www.facebook.com/Ananthapuri2019/ -> https://www.facebook.com/Ananthapuri2019/ }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=fY2abtPuqcI&feature=youtu.be
Second Video
facebook_link
News Date2019-02-25 09:19:00
Keywordsയുവജന
Created Date2019-02-25 09:07:29