Contents

Displaying 9421-9430 of 25173 results.
Content: 9735
Category: 1
Sub Category:
Heading: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ സമാധാന റാലിയുമായി ക്രൈസ്തവരും ഇസ്ലാം മതസ്ഥരും
Content: ഇസ്ലാമബാദ്: സമാധാന സന്ദേശമുയര്‍ത്തി ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ക്രൈസ്തവ -മുസ്ലിം വിശ്വാസികൾ മതേതര റാലി സംഘടിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനവും സൗഹൃദവും എന്ന ആശയത്തോടെ നടത്തിയ റാലിയിൽ മുസ്ലിം മതനേതാക്കന്മാരും പാക്കിസ്ഥാനിലെ കത്തോലിക്ക നേതൃത്വവും സംബന്ധിച്ചു. പാക്കിസ്ഥാൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ മതേതര സംഭാഷണം എക്യുമെനിസം എന്നിവയ്ക്കായുള്ള ദേശീയ കമ്മീഷനാണ് റാലിക്കു നേതൃത്വം നല്‍കിയത്. 'സമാധാനത്തിനായി ഒരുമയോടെ ' എന്ന പേരിൽ ഫെബ്രുവരി പതിനൊന്നിന് സംഘടിപ്പിച്ച റാലി ഇന്ത്യ - പാക്ക് അതിർത്തിയിലെ കസുർ മുതൽ ഗാണ്ട സിങ്ങ് വരെയാണ് നടന്നത്. ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ റാലി നയിച്ചു. ഫ്രാൻസിസ് പാപ്പയുടെ സാഹോദര്യത്തിന്റെ ആഹ്വാനവും സമാധാനത്തിന്റെ ആവശ്യവും മനസ്സിലാക്കി സമാധാനവും സഹവർത്തിത്വവും ഐക്യവും വഴി രാജ്യത്തെ മികവുറ്റതാക്കണമെന്നും ഇന്ത്യ- പാക്ക് ബന്ധം പ്രോത്സാഹിപ്പിക്കാൻ ജനങ്ങൾ സന്നദ്ധരാണെന്നും ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ പറഞ്ഞു. സമാധാനത്തിന്റെ ദൂതരാകാനും അതുവഴി വിവിധ മതസ്ഥരും പൗരന്മാരും തമ്മിൽ സൗഹാർദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും തയ്യാറാണെന്ന് മാർച്ചിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ലാഹോർ സേക്രഡ് ഹാർട്ട് കത്തോലിക്ക കത്തീഡ്രലിൽ നടന്ന പ്രാർത്ഥനകൾക്ക് ശേഷം വിവിധ മതനേതാക്കൾ ചേർന്ന് സമാധാനത്തിന്റെ അടയാളമായി ഒലിവുമരവു നട്ടുപിടിപ്പിച്ചതു ശ്രദ്ധേയമായി. എണ്ണൂറ് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും ഈജിപ്തിലെ സുൽത്താൻ അൽ കമിലും നടത്തിയ കൂടിക്കാഴ്ചയുടെ അനുസ്മരണവും മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലവും കണക്കിലെടുത്താണ് പരിപാടി നടത്തിയതെന്ന് എക്യുമെനിക്കല്‍ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും മിഷ്ണറി വൈദികനുമായ ഫാ.ഫ്രാൻസിസ് നദീം പറഞ്ഞു.
Image: /content_image/News/News-2019-02-17-02:11:03.jpg
Keywords: പാക്ക
Content: 9736
Category: 18
Sub Category:
Heading: സമാധാന ദീപം തെളിയിച്ച് കെ‌സി‌വൈ‌എം
Content: തിരുവനന്തപുരം: കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ(കെസിവൈഎം) നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാധാന ദീപം തെളിച്ചു. തീവ്രവാദത്തിന്റെ വേരുകള്‍ അറുക്കണമെന്നു പാളയം ഇമാം വി.വി. സുഹൈബ് മൗലവി പറഞ്ഞു. തീവ്രവാദത്തിന്റെ മുറിവുകള്‍ സ്‌നേഹമാകുന്ന ലേപനംകൊണ്ട് ഉണക്കുന്നതിനു നമുക്കു സാധിക്കട്ടെയെന്നു പാറശാല രൂപതാ മെത്രാന്‍ തോമസ് മാര്‍ യൗസേബിയോസ് പറഞ്ഞു. തിരിച്ചടിയല്ല, മറിച്ച് സമാധാനത്തിലൂടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി.ബാബു നന്ദി പറഞ്ഞു. കേരളത്തിലെ എല്ലാ രൂപതകളിലും കെസിവൈമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ സമാധാന ദീപം തെളിച്ചു. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത്, പാളയം ഫൊറോന വികാരി മോണ്‍. ഡോ.ടി. നിക്കോളാസ്, കെസിവൈഎം തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, ഫാ. ഡൈസണ്‍ യേശുദാസ്, ഫാ. ദീപക് ആന്റോ, ഫാ. ജോമോന്‍ കാക്കനാട്ട്, സിസ്റ്റര്‍ ലിസ്‌ന ഒഎസ്എസ്, എംസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ.അരുണ്‍ ഏറത്ത്, പ്രസിഡന്റ് ജിത്ത് ജോണ്‍, കെസിവൈഎം ലത്തീന്‍ അതിരൂപത പ്രസിഡന്റ് ഷൈജു റോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-02-18-03:35:26.jpg
Keywords: സമാധാന
Content: 9737
Category: 1
Sub Category:
Heading: ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനം: പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിരുസഭയില്‍ ഉയരുന്ന ലൈംഗീക വിവാദങ്ങളെ കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയിരിക്കുന്ന, വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പ വിശ്വാസികളുടെ പ്രാർത്ഥനാ സഹായം തേടിയത്. ഫെബ്രുവരി 21 മുതൽ ഇരുപത്തിനാലാം തീയതി വരെ നടക്കുന്ന മെത്രാന്മാരുടെ സമ്മേളനത്തില്‍ സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളായിരിക്കും നടക്കുക. #{blue->none->b->Must Read: ‍}# {{ വൈദികരുടെ ലൈംഗീക ദുരുപയോഗകേസുകള്‍; ഒരു ഭാരതീയ മെത്രാന്റെ വിഷമസന്ധി -> http://www.pravachakasabdam.com/index.php/site/news/6996 }} ത്രികാല പ്രാർത്ഥനയ്ക്കു മുമ്പായി സുവിശേഷഭാഗ്യങ്ങളെ പറ്റിയാണ് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച സന്ദേശം നൽകിയത്. വിശ്വാസത്തിന്റെ ആവശ്യകതയെപ്പറ്റി ആഴമായി ചിന്തിക്കാനാണ് ഈ സുവിശേഷഭാഗം നമ്മളെ ക്ഷണിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ഭൗതിക കാര്യങ്ങളിൽ ആകൃഷ്ടരായി ഒന്നാം പ്രമാണം ലംഘിക്കാൻ ഇടവരുന്നതിനെതിരെയും, സുവിശേഷഭാഗ്യങ്ങൾ ചൂണ്ടിക്കാട്ടി പാപ്പ മുന്നറിയിപ്പു നൽകി. സുവിശേഷത്തോട് മനസ്സും, ഹൃദയവും തുറക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മളെ സഹായിക്കട്ടെയെന്നും അങ്ങനെ അത് നമ്മുടെ ജീവിതത്തിൽ ഫലം ചൂടട്ടെയെന്നും ആശംസിച്ചു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-02-18-05:29:41.jpg
Keywords: ലൈംഗീ, പീഡന
Content: 9738
Category: 18
Sub Category:
Heading: മാരാമണ്‍ കണ്‍വെന്‍ഷന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം
Content: മാരാമണ്‍: ഒരാഴ്ച നീണ്ടുനിന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ 124 ാമത് സമ്മേളനത്തിന് ഇന്നലെ വൈകുന്നേരം തിരശീല വീണു. വികലമാക്കപ്പെടുന്ന മാനവികതയുടെ മധ്യത്തില്‍ ആത്മീയത മുറുകെപ്പിടിക്കണമെന്നു സമാപന സന്ദേശത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന യോഗത്തില്‍ കണ്വാന്‍ഷന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. 2020ലെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ജൂബിലി ആഘോഷം സമാപിക്കത്തക്ക രീതിയിലുള്ള പരിപാടികളാണ് ക്രമീകരിക്കുന്നതെന്നു സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം പറഞ്ഞു. രാവിലത്തെ യോഗത്തില്‍ പ്രഫ. റെയ്മണ്ട് സിമംഗ കുമാലോ പ്രസംഗിച്ചു. എപ്പിസ്‌കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തീമോത്തിയോസ്, ഐസക് മാര്‍ പീലക്‌സിനോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, ആന്റോ ആന്റണി എംപി, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, മുന്‍ എംപി പി.സി. തോമസ് തുടങ്ങിയവര്‍ ഇന്നലത്തെ യോഗങ്ങളില്‍ പങ്കെടുത്തു.
Image: /content_image/News/News-2019-02-18-07:08:53.jpg
Keywords: മാരാമ
Content: 9739
Category: 18
Sub Category:
Heading: മലയാളി വൈദികന് ദേശീയ സ്വച്ഛത അവാര്‍ഡ്
Content: തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം സമര്‍പ്പിക്കുന്ന ദേശീയ സ്വച്ഛത അവാര്‍ഡിന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സി.സി ജോണ്‍ അര്‍ഹനായി. ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ നൂറ് സിഇഒമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഫാ. സി. സി. ജോണിന് ഇന്ത്യന്‍ അച്ചീവേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് എന്ന പേരില്‍ ദേശീയ സ്വച്ഛതാ പുരസ്‌കാരം നല്‍കുന്നത്. 2018ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഫാ. സി.സി ജോണ്‍ സ്‌കൂളില്‍ നടപ്പാക്കി വരുന്ന നൂതന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടപടികള്‍, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സ്വച്ഛതാ പരിപാടി, സ്‌കൂള്‍ റേഡിയോ, ലക്ഷം പുസ്തക പരിപാടി, ക്ലാസ് ഗാര്‍ഡന്‍, എല്ലാ ക്ലാസിലും ഗ്രന്ഥശാല, ശാസ്ത്ര പരിപാടികള്‍, പാഥേയം ഉച്ചഭക്ഷണ പരിപാടി, ഹ്രസ്വ ചലച്ചിത്ര നിര്‍മാണവും ഫിലിം ഫെസ്റ്റി വലും തുടങ്ങിയ ശ്രദ്ധേയ പരിപാടികള്‍ വിദ്യാര്‍ത്ഥികളില്‍ ചെലുത്തിയ സ്വാധീനം അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സ്വച്ഛത സമ്മിറ്റില്‍ അവാര്‍ഡ് സമ്മാനിക്കും. നേരത്തേ ദേശീയ തലത്തില്‍ 85.67 ശതമാനം റാങ്കിംഗോടെ ട്രാന്‍സ്‌ഫോര്‍മിംഗ് എഡ്യുക്കേറ്റര്‍ പുരസ്‌കാരവും ഫാ. ജോണിനു ലഭിച്ചിരുന്നു.
Image: /content_image/India/India-2019-02-18-07:44:06.jpg
Keywords: അവാര്‍
Content: 9740
Category: 13
Sub Category:
Heading: കോപ്റ്റിക് രക്തസാക്ഷികളുടെ മധ്യസ്ഥതയില്‍ ഈജിപ്തില്‍ അത്ഭുതങ്ങള്‍
Content: കെയ്റോ: ഇസ്ലാമിക് തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളുടെ മധ്യസ്ഥതയിൽ ഈജിപ്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രകാശനം ചെയ്ത പുസ്തകത്തിലാണ് ലിബിയയിലെ കടൽത്തീരത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കഴുത്തറുത്തു കൊന്ന കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതം ലോകത്തിനു മുന്നില്‍ സാക്ഷ്യമായി മാറുന്ന വിവരണങ്ങളുള്ളത്. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പശ്ചിമേഷ്യയുടെ ഒരു വലിയ ഭാഗം സ്ഥലം ഭരിക്കുന്ന സമയത്താണ് ഈജിപ്തുകാരായ കോപ്റ്റിക് ക്രൈസ്തവരെ ക്രൂരമായി കഴുത്തറുത്ത് വധിക്കുന്ന വീഡിയോ പുറത്തുവിട്ടത്. അന്ന് 21 പേർക്കാണ് വിശ്വാസത്തെപ്രതി ജീവൻ നഷ്ടമായത്. 21 ക്രൈസ്തവരെയും പിന്നീട് കോപ്റ്റിക് സഭ രക്തസാക്ഷിത്വംവരിച്ച വിശുദ്ധരായി പ്രഖ്യാപിച്ചു. വർഷങ്ങൾക്ക് ശേഷം ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ചെറുപ്പക്കാർ ഇന്ന് ഈജിപ്തിലെ കോപ്റ്റിക് വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റാണ് കോപ്റ്റിക് രക്തസാക്ഷികളെ കുറിച്ച് പുതിയ പുസ്തകം ഇറക്കിയത്. ഒരു ജർമ്മൻ കത്തോലിക്ക പ്രസിദ്ധീകരണത്തിൽ കണ്ട രക്തസാക്ഷിയായ ഒരു കോപ്റ്റിക് വിശ്വാസിയുടെ ശിരസ്സാണ് പുതിയ നോവലിനായി ലിബിയയിൽ രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവരുടെ ജീവിതം തന്നെ ഇതിവൃത്തമാക്കാൻ മോസ് ബാക്കിനെ പ്രേരിപ്പിച്ചത്. തന്റെ നോവൽ എഴുതാനായി അദ്ദേഹം രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോളാണ്, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായി മോസ് ബാക്ക് മനസ്സിലാക്കുന്നത്. പ്രസ്തുത വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് 'ദി 21, എ ജേർണി ഇന്‍റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്സ്" എന്ന പുസ്തകം മോസ് ബാക്ക് എഴുതിയത്. കോപ്റ്റിക് രക്തസാക്ഷികളുടെ മധ്യസ്ഥതയിൽ നിരവധി പേര്‍ക്ക് രോഗസൗഖ്യവും, ജനാലയിൽ നിന്ന് താഴേക്ക് വീണ കുട്ടികൾ രക്ഷിക്കപ്പെട്ടതും, ഒരു സ്ത്രീയുടെ വന്ധ്യത അത്ഭുതകരമായി മാറിയതും അടക്കമുള്ള നിരവധി അത്ഭുതങ്ങളെ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഏറെ പീഡനങ്ങൾ കോപ്റ്റിക് ക്രൈസ്തവർ മുസ്ലിം തീവ്രവാദികളിൽനിന്ന് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും പ്രതികാരത്തിന് ആഗ്രഹിക്കുന്നില്ലായെന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണെന്ന് മോസ് ബാക്ക് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കൊലക്കത്തിക്ക് ഇരയായ ചെറുപ്പക്കാരെ പറ്റി അവരുടെ അമ്മമാർ കരുതുന്നത് അവർ ഇപ്പോൾ സ്വർഗ്ഗത്തിൽ രാജാക്കൻമാരായി കിരീടം ധരിപ്പിക്കപ്പെട്ട് ജീവിക്കുന്നുവെന്നാണ്. എല്ലാ കോപ്റ്റിക് കുടുംബങ്ങളും ക്രിസ്തുവില്‍ രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാണെന്നും മോസ്ബാക്ക് പറയുന്നു. ഇതിനുമുൻപ് 11 നോവലുകൾ മോസ്ബാക്ക് എഴുതിയിട്ടുണ്ട്.
Image: /content_image/News/News-2019-02-18-08:56:42.jpg
Keywords: കോപ്റ്റി
Content: 9741
Category: 1
Sub Category:
Heading: ഉദരങ്ങളെ കൊലക്കളമാക്കുന്ന ഗര്‍ഭഛിദ്ര നിയമഭേദഗതിക്കു ഓസ്ട്രേലിയന്‍ സംസ്ഥാനം
Content: അഡ്ലെയിഡ്: ഓസ്ട്രേലിയിലെ അഡ്ലെയിഡിലെ സ്ത്രീകളുടെ ഉദരങ്ങളെ കൊലക്കളമാക്കി മാറ്റുന്ന അബോര്‍ഷന്‍ ലോ റിഫോം ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ. “ജനിക്കുവാനിരിക്കുന്ന കുട്ടികള്‍ സ്നേഹവും, സംരക്ഷണവുമാണ് അര്‍ഹിക്കുന്നത്. അല്ലാതെ നാശമല്ല” എന്ന് പറഞ്ഞുകൊണ്ട് പോര്‍ട്ട്‌പിരി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ മെത്രാന്‍ ഗ്രിഗറി ഒ’കെല്ലി എസ്.ജെയാണ് അബോര്‍ഷന്‍ ലോ റിഫോം ബില്ലിനെതിരെ സഭയുടെ പ്രതിഷേധമറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് ബിഷപ്പ് തന്റെ രൂപതയിലെ വിശ്വാസികള്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്ന ഈ ബില്‍ രാജ്യത്തെ ഏറ്റവും തീവ്രമായ അബോര്‍ഷന്‍ നിയമമായിരിക്കുമെന്നാണ് ബിഷപ്പ് പറയുന്നത്. 9 മാസം വരെയുള്ള ഗര്‍ഭം അലസിപ്പിക്കുവാന്‍ അനുവാദം നല്‍കുന്ന ബില്‍ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സുരക്ഷിതത്വമാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും മെത്രാന്‍ പറഞ്ഞു. യാതൊരു ധാര്‍മ്മിക പ്രാധാന്യവും കല്‍പ്പിക്കാതെ വെറുമൊരു മെഡിക്കല്‍ പ്രക്രിയയായിട്ടാണ് ഭ്രൂണഹത്യയെ ബില്‍ പരിഗണിക്കുന്നതെന്ന് ഫെബ്രുവരി 14-ന് വിശ്വാസികള്‍ക്ക് വിതരണം ചെയ്ത മെത്രാന്റെ കത്തില്‍ പറയുന്നു. ആരോഗ്യപരിപാലന ദാതാക്കളല്ലാത്തവര്‍ക്ക് പോലും ഏത് ഘട്ടത്തിലും, ഏത് മാര്‍ഗ്ഗമുപയോഗിച്ചും അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമഭേദഗതി. അബോര്‍ഷനെ ക്രിമിനല്‍ ആക്ടില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം ആരോഗ്യസംബന്ധമായ നിയമങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. ‘അബോര്‍ഷന്‍ ആവശ്യപ്പെടുന്ന സ്ത്രീ ഏറ്റവും ചുരുങ്ങിയത് 2 മാസമെങ്കിലും തെക്കന്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നവളായിരിക്കണം’ എന്നത് പോലെയുള്ള നിബന്ധനകളും, അബോര്‍ഷന്‍ ക്ലിനിക്കുകളുടെ 150 മീറ്ററിനകത്തുള്ള പ്രതിഷേധങ്ങളും പുതിയ നിയമഭേദഗതി ഇല്ലാതാക്കുന്നുവെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രീന്‍സ് പാര്‍ട്ടി പ്രതിനിധിയായ ടാമി ഫ്രാങ്ക്സാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വരും ആഴ്ചകളില്‍ ഈ ബില്ലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും വര്‍ഷാവസാനത്തോടെ ഈ ബില്‍ വോട്ടിംഗിനിടുമെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ മേഖലയിലെ പാര്‍ലമെന്റംഗത്തെ കണ്ട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന് മെത്രാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമീപകാലത്ത് ക്വീന്‍സ്ലാന്‍ഡില്‍ ഇത്തരത്തിലൊരു ബില്‍ നിയമമായത് വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു.
Image: /content_image/News/News-2019-02-18-09:40:20.jpg
Keywords: ഗര്‍ഭസ്ഥ, ഭ്രൂണ
Content: 9742
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഇരുപത്തിഒന്‍പതാം മിഷൻ എയ്‌ൽസ്‌ഫോഡിൽ
Content: എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോഡിൽ പുതിയ സീറോമലബാർ മിഷന് തിരി തെളിഞ്ഞു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിൽ കെന്റിലെ സീറോ മലബാർ വിശ്വാസ കൂട്ടായ്മയെ പുതിയ മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഡിറ്റൻ ഹാളിൽ നടന്ന പ്രഖ്യാപനത്തിനും തിരുക്കർമ്മങ്ങൾക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി. മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട്, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികരായി. ജില്ലിങ്‌ഹാം, മെയ്ഡ്സ്റ്റോൺ, സൗത്ത്‌ബോറോ കുർബാന സെന്ററുകൾ സംയോജിപ്പിച്ചു രീപീകരിച്ച സെൻറ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സാക്ഷികളാകുവാൻ കെന്റിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് എയ്‌ൽസ്‌ഫോർഡിലെത്തിയത്. രാവിലെ 9.30 ന് സൺഡേസ്കൂൾ കുട്ടികൾ ഒന്ന് ചേർന്ന് രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ഹൃദ്യമായ സ്വീകരണം നൽകി. വിശുദ്ധ പാദ്രെ പിയോയുടെ ലഘു ജീവചരിത്രം ട്രസ്റ്റി ജോഷി ആനിത്തോട്ടത്തിൽ വിശ്വാസസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുകയും തുടർന്ന് എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. അതിനു ശേഷം ഫാ. ഫാൻസ്വാ പത്തിൽ സെന്റ് പാദ്രെ പിയോ മിഷൻ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടർന്ന് പുതിയ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിലവിളക്ക് തെളിച്ചു കൊണ്ട് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന്റെ നിഴലിൽ കഴിയുന്ന വിശ്വാസസമൂഹമെന്നാണ് പുതിയ മിഷനെ രൂപതാധ്യക്ഷൻ വിശേഷിപ്പിച്ചത്.എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ സംരക്ഷണവും വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥതയും പ്രകാശത്തിന്റെ സ്ഥലത്തുകൂടി ചരിക്കുവാൻ ഏവർക്കും ഇടയാക്കട്ടെ എന്ന് തന്റെ വചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസിച്ചു. പ്രാർത്ഥിച്ചു തീരും മുമ്പ് ഉത്തരമരുളുന്ന ദൈവത്തിന്റെ മുമ്പിൽ ഒറ്റ സമൂഹമായി വിശ്വാസതീഷ്ണതയിൽ പ്രാർത്ഥനാപൂർവ്വം മുന്നേറാൻ രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തു. മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. വിശുദ്ധ കുർബാനക്കുശേഷം കേരള സഭാമക്കൾ ആദരവോടെ വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ കെന്റിലെ മൂന്നു കുർബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും ഫലമാണ് എയ്‌ൽസ്‌ഫോഡിൽ യാഥാർഥ്യമായ സെന്റ് പാദ്രെ പിയോ മിഷൻ. ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കൺവീനർമാരായ ടോമി വർക്കി, ജോസഫ് കുര്യൻ, സൺഡേസ്കൂൾ അധ്യാപകർ, മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ മിഷൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെന്റ് പാദ്രെ പിയോ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമായി എത്തിച്ചേർന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
Image: /content_image/Events/Events-2019-02-18-13:00:15.jpg
Keywords: സ്രാമ്പി
Content: 9743
Category: 13
Sub Category:
Heading: ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം: ആഫ്രിക്കയിലൂടെ സുവിശേഷം ശ്രവിച്ച് ചൈന
Content: ബെയ്ജിംഗ്: "ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം". വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ചൈനയിലെ നിന്നുള്ള പൗരന്മാര്‍ യേശുവിനെ അറിയുന്ന പദ്ധതിയെ ഈ വാക്യം കൂടാതെ വിശേഷിപ്പിക്കുക അസാദ്ധ്യമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈനക്കാരായ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുതോറും അവര്‍ക്കിടയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്ന ശ്രദ്ധേയമായ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പദ്ധതികളിലേക്ക് ചൈനയില്‍ നിന്നുള്ള പണത്തിന്റേയും തൊഴിലാളികളുടേയും ഒഴുക്ക് വര്‍ദ്ധിക്കുതോറും ചൈനീസ് പൌരന്മാര്‍ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയാണ്. ഇരുണ്ട ഭൂഖണ്ഡത്തിലെ ചൈനീസ് ക്രിസ്ത്യാനികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമമായ ‘അണ്‍ഹെര്‍ഡ്’-ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വന്തം ദേശത്ത് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാത്ത ചൈനക്കാര്‍ ആഫ്രിക്കയില്‍ സ്വാതന്ത്ര്യത്തോടെ കൂദാശകളില്‍ പങ്കെടുക്കുകയാണ്. ആഫ്രിക്കയിലെ പതിനായിരത്തോളം വരുന്ന ചൈനീസ് കമ്പനികളിലായി ഏതാണ്ട് 2,27,000 മുതല്‍ പത്തുലക്ഷം ചൈനീസ് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കിടയിലാണ് തദ്ദേശീയരായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ സുവിശേഷം പ്രചരിപ്പിച്ചുവരുന്നത്. ഇതിന്റെ ഫലമായി നിരവധി ചൈനീസ്‌ തൊഴിലാളികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക ദേവാലയങ്ങളും ചൈനക്കാരെ ആകര്‍ഷിക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പല ദേവാലയങ്ങളിലും ചൈനീസ് ഭാഷയായ മണ്ടാരിനിലും വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നുണ്ട്. ഇതിനുപുറമേ തായ് വാന്‍ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള മിഷ്ണറിമാരും ആഫ്രിക്കയില്‍ താമസിക്കുന്ന ചൈനക്കാരെ ലക്ഷ്യം വെച്ച് സുവിശേഷ വേല ചെയ്യുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നും ചൈനയിലേക്ക് മടങ്ങിവരുന്ന പൌരന്മാര്‍ ക്രിസ്തുവിലുള്ള വിശ്വാസവും കൂടിയാണ് ചൈനയിലേക്ക് കൊണ്ടുവരുന്നത്. ചൈനയിലേക്ക് കുടിയേറുന്ന പെന്തക്കോസ്തു വിഭാഗത്തില്‍പ്പെട്ട ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും ക്രൈസ്തവ വിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ ചൈന പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിവിധ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2030-നോട് കൂടെ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി ചൈന മാറുമെന്നാണ് വിവിധ ഗവേഷണ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-02-18-14:29:54.jpg
Keywords: ചൈന, ചൈനീ
Content: 9744
Category: 1
Sub Category:
Heading: ജനങ്ങളുടെ കഷ്ടതകളെ കണ്ണു തുറന്നു കാണൂ: വെനിസ്വേലന്‍ പ്രസിഡന്റിനോട് ബിഷപ്പ്
Content: സാന്‍ ക്രിസ്റ്റോബല്‍: വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും, യാതനകളും കണ്ണുതുറന്നു കാണുവാന്‍ വെനിസ്വേലന്‍ മെത്രാന്‍ സമിതിയുടെ വൈസ്-പ്രസിഡന്റും, സാന്‍ ക്രിസ്റ്റോബലിലെ മെത്രാനുമായ മൊറോണ്ടാ വെനിസ്വേലന്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. സിഎന്‍എയുടെ സ്പാനിഷ് ഏജന്‍സിയായ എസിഎന്‍ പ്രേന്‍സക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കെതിരെ ആഞ്ഞടിച്ചത്. വെനിസ്വേലയില്‍ രാഷ്ട്രീയവും, സാമൂഹികവുമായ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായത്തിന് വിലകല്‍പ്പിക്കണമെന്നാണ് സഭക്ക് പറയുവാനുള്ളത്. ജനങ്ങളുടെ കഷ്ടപ്പടുകള്‍ക്ക് നേരെ കണ്ണുതുറക്കൂ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അന്തസ്സിനും വേണ്ടി വാദിക്കുന്നവരുടെ നിലവിളി ശ്രദ്ധിക്കണമെന്നു ഓര്‍മ്മിപ്പിച്ച അദ്ദേഹം രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിലെ നേതൃത്വം പൊതുജനങ്ങളുടെ ഭാഗത്തായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. സമാധാന പുനഃസ്ഥാപനത്തിനുള്ള പാലമായിരിക്കുക എന്നതാണ് സഭയുടെ കര്‍ത്തവ്യം, അത് ചെയ്യുവാന്‍ സഭ തയ്യാറാണ്. പൊതു ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ വേണ്ട ശക്തമായ നടപടികള്‍ സഭ രൂപതാതലത്തില്‍ കൈക്കൊണ്ടു വരുന്നുണ്ടെന്നും, കൊളംബിയിലെ കുക്കൂട്ട ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കയിലെ വിവിധ സഭകളുമായി വെനിസ്വേലന്‍ സഭ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മെത്രാന്‍ പറഞ്ഞു. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്വരയായി മാറിയിരിക്കുകയാണ്. ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ ജനുവരി 21 മുതല്‍ നാല്‍പ്പതോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷങ്ങളാണ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്യുന്നത്. മഡൂറോയുടെ നടപടികള്‍ ആഗോളതലത്തില്‍ വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2019-02-18-17:29:11.jpg
Keywords: വെനിസ്വേല