category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻവലിക്കണം: ജാഗ്രതാ സമിതി
Contentചങ്ങനാശേരി: ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷണനും വ്യക്തമാക്കിയ സാഹചര്യത്തിൽ ലോ റിഫോംസ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും കരട് ബിൽ പിൻവലിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി. ഗവൺമെന്റ് ആവശ്യപ്പെടാതെ സ്വന്തം നിലയിൽ ഈ ബില്ല് പ്രസിദ്ധീകരിച്ചത് എന്തിനാണന്ന് നിയമ പരിഷക്കരണ കമ്മീഷൻ വ്യക്തമാക്കണം. ഈ ബിൽ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുവാൻ മാർച്ച് 5 ,6 തീയതികളിൽ നിശ്ചയിച്ചിരുന്ന കമ്മീഷൻ സിറ്റിംഗ് വേണ്ടന്ന് വച്ചത് ഉചിതമായില്ലന്നും സമിതി അഭിപ്രായപ്പെട്ടു. ലോ റിഫോംസ് കമ്മീഷൻ ഈ വിഷയത്തിൽ മുൻവിധികളോടെയാണോ പ്രവർത്തിക്കുന്നതെന്ന ആശങ്ക വിശ്വാസികൾക്കുണ്ടന്നും സർക്കാരിന് നടപ്പാക്കാൻ ഉദ്ദേശമില്ലാത്ത ഈ ബിൽ പിൻവലിച്ച് കമ്മീഷൻ നിഷ്പക്ഷത വ്യക്തമാക്കണമെന്നും അതിരൂപതാ പി.ആർ.ഒ. അഡ്വ.ജോജി ചിറയിൽ ജാഗ്രതാ സമിതി കോഡിനേറ്റർ ഫാ ആന്റണി തലച്ചെല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-23 04:52:00
Keywordsചങ്ങനാ
Created Date2019-03-04 21:41:00