category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കന്യാസ്ത്രീകള്‍- ആധുനിക അടിമത്വങ്ങളെ ചെറുക്കാൻ കഴിവുള്ളവര്‍: ബ്രിട്ടിഷ് അംബാസിഡർ
Contentവത്തിക്കാൻ സിറ്റി: ആധുനിക അടിമത്വങ്ങളെ ചെറുക്കാൻ കഴിവുള്ളവരാണ് കന്യാസ്ത്രീകളെന്നു വത്തിക്കാനിലെ ബ്രിട്ടിഷ് അംബാസിഡർ സാലി ഓക്സ്വേർത്തി. ലോകവനിതാ ദിനത്തിന് മുന്നോടിയായി ‘ദ വേൾഡ് യൂണിയൻ ഓഫ് കാത്തലിക്ക് വുമൺസ് ഓർഗനൈസേഷ’ന്റെ അഭിമുഖ്യത്തിൽ വത്തിക്കാനില്‍ സംഘടിപ്പിച്ച കോൺഫറൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അവര്‍. കന്യാസ്ത്രീകളോടൊപ്പം ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സാധിക്കുമെന്നും സാലി വ്യക്തമാക്കി. നയതന്ത്രജ്ഞർ, സമർപ്പിതർ സന്യസ്തർ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽനിന്നുള്ള നിരവധി വനിതകള്‍ കോൺഫറൻസിൽ പങ്കെടുത്തു. വിദ്യാഭ്യാസം, കുടിയേറ്റം, മനുഷ്യാവകാശം ദാരിദ്രം, ഗർഭസ്ഥ ശിശുക്കളുടെയും പ്രായമായവരുടെയും സംരക്ഷണം എന്നീ വിഷയങ്ങളില്‍ സ്ത്രീകളായ കത്തോലിക്ക നേതാക്കൾ പ്രശ്നങ്ങൾ നേരിടുന്നതിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. 1910ൽ ആരംഭിച്ച ‘യൂണിയൻ ഓഫ് കാത്തലിക്ക് വുമൺസ്’ നിലവിൽ 50 രാജ്യങ്ങളിൽ സജീവമാണ്. സഭയിലും സമൂഹത്തിലും സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-08 16:37:00
Keywordsകന്യാ, സമര്‍
Created Date2019-03-08 16:25:51