Contents

Displaying 9611-9620 of 25173 results.
Content: 9925
Category: 18
Sub Category:
Heading: കുടുംബ കൂട്ടായ്മ ആദിമസഭയുടെ പങ്കാളിത്ത മുഖം പ്രകാശിപ്പിക്കുന്നു: മാര്‍ ജോസഫ് പുളിക്കല്‍
Content: കൊച്ചി: കുടുംബ കൂട്ടായ്മകള്‍ ആദിമസഭയുടെ പങ്കാളിത്തമുഖമാണു പ്രകാശിപ്പിക്കുന്നതെന്നു ബിഷപ്പ് മാര്‍ ജോസഫ് പുളിക്കല്‍. സീറോ മലബാര്‍ സഭയുടെ കുടുംബ കൂട്ടായ്മ വിഭാഗം ജനറല്‍ ബോഡി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വചനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഉറവിടങ്ങളിലേക്കു മടങ്ങാനും കാലിക പ്രസക്തമായ വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാകുന്നതിനും കുടുംബ കൂട്ടായ്മകള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും സമ്മേളനത്തില്‍ പങ്കെടുത്തു. കുടുംബ കൂട്ടായ്മകളുടെ 2019- 20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിരേഖ, സഭയുടെ കുടുംബ കൂട്ടായ്മ വിഭാഗം ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടിലിനു നല്‍കി മാര്‍ ജോസഫ് പുളിക്കല്‍ പ്രകാശനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-15-06:00:36.jpg
Keywords: പുളിക്ക
Content: 9926
Category: 18
Sub Category:
Heading: ചേമ്പർ എക്സലൻസ് അവാർഡ് കർദ്ദിനാൾ ക്ളീമിസിന് സമ്മാനിച്ചു
Content: തിരുവനന്തപുരം: ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ ചേമ്പർ എക്സലൻസ് അവാർഡ് സീറോ മലങ്കര ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവാക്ക് ഗവർണർ ജസ്റ്റിസ് പി സദാശിവം സമ്മാനിച്ചു. മാര്‍ ഈവാനിയോസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സിരാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതായും കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ മികച്ച നേതൃത്വമാണ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വഹിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു. ശശിതരൂര്‍ എംപി, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, ജേക്കബ് മാര്‍ ബര്‍ണബാസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, യൂഹന്നാന്‍ മാര്‍ തിയോഡോഷ്യസ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-03-15-06:28:57.jpg
Keywords: അവാര്‍ഡ
Content: 9927
Category: 10
Sub Category:
Heading: നരകയാതന അനുഭവിക്കുന്ന വെനിസ്വേലൻ ജനതക്ക് കൈത്താങ്ങായി കത്തോലിക്ക സന്യാസിനി
Content: കാരക്കാസ്: വർഷങ്ങൾ നീണ്ട സോഷ്യലിസ്റ്റ് സർക്കാരിന്റെ ഭരണം വെനിസ്വേലൻ ജനതയെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി കത്തോലിക്കാ സന്യാസിനി. രാജ്യ തലസ്ഥാനമായ കാരക്കാസിൽ നേഴ്സിങ് ഹോം നടത്തുന്ന കത്തോലിക്കാ സന്യാസിനിയായ മദർ എമിലിയ റെവേറോയാണ് വെനസ്വേലൻ ജനതയ്ക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. രാഷ്ട്രീയ അരാജകത്വം നടമാടുന്ന വെനിസ്വേലയിൽ ഭക്ഷണത്തിനും മരുന്നിനും വെള്ളത്തിനും വലിയ ക്ഷാമമാണുള്ളത്. പ്രായമായവരെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ രാജ്യത്തു സംജാതമായപ്പോള്‍ മദർ എമിലിയയുടെ നേഴ്സിങ് ഹോം ആരോരുമില്ലാത്ത 40 പേർക്കാണ് അഭയം നൽകിയിരിക്കുന്നത്. നഴ്സിങ് ഹോമിൽ ഉള്ളവർക്ക് ഭക്ഷണവും, വസ്ത്രവും ശുദ്ധ ജലവും നൽകുകയാണ് തങ്ങളുടെ ദൗത്യമെന്ന് മദർ എമിലിയ സ്കൈ ന്യൂസ് മാധ്യമത്തോട് പറഞ്ഞു. നേഴ്സിങ് ഹോമിൽ കഴിയുന്ന പ്രായമായവരിൽ പലരുടെയും ബന്ധുക്കൾ രാജ്യം തന്നെ ഉപേക്ഷിച്ചു വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. നേഴ്സിംഗ് ഹോമിൽ താമസിക്കുന്നവർ അല്ലാത്ത പുറമേ നിന്നു വരുന്നവർക്കും മദർ എമിലിയ ഉച്ചഭക്ഷണം അടക്കമുള്ളവ നൽകുന്നുണ്ട്. ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ധനസഹായം ഒന്നും നൽകുന്നില്ലെന്നും, ആളുകളിൽ നിന്ന് ലഭിക്കുന്ന സംഭാവന കൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മദർ എമിലിയ വെളിപ്പെടുത്തി. നിക്കോളാസ് മഡുറോ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ ഏകാധിപത്യഭരണമാണ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിൽ കത്തോലിക്കാസഭയാണ് ഏറ്റവും മുന്നിലുള്ളതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-03-15-09:02:49.jpg
Keywords: വെനിസ്വേല
Content: 9928
Category: 1
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച പ്രവർത്തി ദിവസമാക്കിയതിനെ അപലപിച്ച് സിബിസിഐ
Content: ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ദു:ഖവെള്ളിയാഴ്ചയിലെ പൊതു അവധി റദ്ദാക്കിയ നടപടിയെ അപലപിച്ച് ദേശീയ മെത്രാന്‍ സംഘം സെക്രട്ടറി മോൺ.തിയോഡോർ മസ്കാരൻഹസ്. ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ നടപടി അത്യന്തം ഖേദകരമാണെന്നും ന്യൂനപക്ഷ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞു. വിവേചനാപരമായ ഇത്തരം നടപടികൾ ജനഹിതം മാനിച്ച് പുനപരിശോധിക്കണം. പൊതു അവധിയിൽ നിന്നും ദുഃഖവെള്ളിയെ നീക്കം ചെയ്ത അധികൃതർ അന്നേ ദിവസം ദേവാലയ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ ലീവിന് അപേക്ഷിക്കണമെന്ന നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദാദ്ര നഗര്‍ ഹവേലിയിൽ ഏഴും ദാമന്‍ ദിയുവിൽ നാലും ദേവാലയങ്ങളിലായി ആയിരകണക്കിന് ക്രൈസ്തവരാണ് ഇടവകാംഗങ്ങളായി ഉള്ളത്. ഏപ്രിൽ ഇരുപത്തിമൂന്നിന് ഇരു പ്രദേശങ്ങളിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജോലികൾ പൂർത്തിയാക്കാനെന്ന വ്യാജേനയാണ് ക്രൈസ്തവരുടെ കടപ്പെട്ട ദിവസമായ ദുഃഖവെള്ളി പ്രവർത്തി ദിവസമായി നിശ്ചയിച്ചിരിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. അധികൃതരുടെ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രസ്തുത വിഷയത്തിൽ ഇടപെട്ട് തീരുമാനം പിൻവലിയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സമീപിച്ചിട്ടുണ്ടെന്നും മോൺ.മസ്കാരൻഹസ് പറഞ്ഞു. നേരത്തെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിയുടെ പിറന്നാൾ ദിനമെന്ന നിലയിൽ ഡിസംബർ ഇരുപത്തിയഞ്ച് പ്രവർത്തി ദിവസമായി ആചരിക്കണമെന്ന രീതിയിൽ നേരത്തെയും സമാനമായ നീക്കം ബി‌ജെ‌പി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിയ്ക്കുകയായിരുന്നു. ക്രൈസ്തവ സമൂഹത്തെ വിവേചന ബുദ്ധിയോടെ കാണുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ഭൂരിപക്ഷ സമൂഹവും പിന്തുണയുമായി രംഗത്തുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2019-03-15-10:44:49.jpg
Keywords: സിബിസിഐ
Content: 9929
Category: 1
Sub Category:
Heading: ബെല്‍ജിയം കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡ് അന്തരിച്ചു
Content: ബ്രസല്‍സ്: ബെല്‍ജിയത്തിലെ മെക്കലന്‍ ബ്രസല്‍സ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സ് അന്തരിച്ചു. 85 വയസ്സായിരിന്നു. ഇന്നലെ പുലര്‍ച്ചെയാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു അദ്ദേഹം മരിച്ചത്. 1957ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ലുവെയിനിലെ ഫ്‌ലെമിഷ് കാത്തലിക് യൂണിവവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്ര അധ്യാപകനായി സേവനം ചെയ്തിരിന്നു. 1977ല്‍ ആന്റ് വേര്‍പ്പിലെ ബിഷപ്പായി അഭിഷിക്തനായി. 1983ലാണ് അദ്ദേഹം കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 2010 വരെ മെക്കലന്‍ ബ്രസല്‍സ് അതിരൂപതയുടെ അധ്യക്ഷനായി തുടരുകയായിരിന്നു. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ സഭയുടെ അധ്യക്ഷനായി തെരെഞ്ഞെടുത്തപ്പോള്‍ പാപ്പയെ വത്തിക്കാന്‍ മട്ടുപ്പാവില്‍ നിന്ന്‍ പരിചയപ്പെടുത്തിയ കര്‍ദ്ദിനാളുമാരില്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സുമുണ്ടായിരിന്നു. കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡിന്റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു.
Image: /content_image/News/News-2019-03-15-11:22:00.jpg
Keywords: കര്‍ദ്ദിനാ
Content: 9930
Category: 13
Sub Category:
Heading: ബ്രിട്ടനിൽ ഈസ്റ്ററിന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ആയിരങ്ങൾ
Content: ലണ്ടന്‍, യു.കെ: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ദേവാലയങ്ങളില്‍ വരുന്ന ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാൻ തയ്യാറെടുക്കുന്ന ‘റൈറ്റ് ഓഫ് ഇലക്ഷ’നില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ആയിരത്തിനടുത്ത് വിശ്വാസികളാണ് ഈസ്റ്ററിനോട് അനുബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുക. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രലില്‍ നടന്ന റൈറ്റ് ഓഫ് ഇലക്ഷനില്‍ മാത്രം നാനൂറോളം പേരാണ് പങ്കെടുത്തത്. ഇതില്‍ ഇരുനൂറു പേര്‍ മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്ത അക്രൈസ്തവരും, 219 പേര്‍ മാമോദീസ സ്വീകരിച്ചിട്ടുണ്ടെങ്കിലും ദിവ്യകാരുണ്യ സ്വീകരണം നടത്താത്തവരുമാണ്. കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുവാനാഗ്രഹിക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും കത്തോലിക്ക വിശ്വാസത്തെ പരിചയപ്പെടുത്തുകയും, ദിവ്യകാരുണ്യം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകള്‍ സ്വീകരിക്കുവാന്‍ വേണ്ടി തയ്യാറാക്കുകയും ചെയ്യുന്ന പരിശീലന പരിപാടിയാണ് ‘റൈറ്റ് ഓഫ് ഇലക്ഷന്‍’. നോമ്പ് കാലത്തിന്റെ ആരംഭത്തിലാണ്‌ സാധാരണയായി ഈ വിശ്വാസ പരിശീലന പരിപാടി നടത്തുന്നത്. വിശ്വാസ പരിവര്‍ത്തനത്തിന് വ്യക്തികളെ തയ്യാറാക്കുന്ന ‘റൈറ്റ് ഓഫ് ക്രിസ്റ്റ്യന്‍ ഇനീഷ്യേഷന്‍ ഓഫ് അഡള്‍ട്സ്’ (RCIA)ന്റെ അവസാനഘട്ടങ്ങളിലൊന്നാണിത്. ക്ലിഫ്ടണില്‍ നടന്ന റൈറ്റ് ഓഫ് ഇലക്ഷനില്‍ മാമോദീസ സ്വീകരിക്കാത്ത 19 പേരുള്‍പ്പെടെ 47 പേരാണ് പങ്കെടുത്തത്. ലങ്കാസ്റ്ററില്‍ 32 പേര്‍ പങ്കെടുത്തു. ഇതില്‍ 17 പേര്‍ മാമോദീസ സ്വീകരിക്കാത്തവരും, 15 പേര്‍ മാമ്മോദീസ സ്വീകരിച്ചവരുമാണ്. കിഴക്കന്‍ ആംഗ്ലിയായില്‍ 60 പേരാണ് പങ്കെടുത്തത്. ബര്‍മിംഗ്ഹാമിലെ സെന്റ്‌ ചാഡ്‌സ് ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ 181 പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതലാണിത്. നോട്ടിംഹാമില്‍ 151 പേരാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. മുന്‍ വര്‍ഷത്തേക്കാളും 30 പേര്‍ കൂടുതല്‍. ക്രൈസ്തവ വിശ്വാസത്തിന് വിള്ളല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യൂറോപ്പിനു പുതു പ്രതീക്ഷയേകുന്നതാണ് പുതിയ കണക്കുകള്‍. വെസ്റ്റ്മിൻസ്റ്റര്‍ കത്തീഡ്രലില്‍ റൈറ്റ് ഓഫ് ഇലക്ഷന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനക്ക് കര്‍ദ്ദിനാള്‍ നിക്കോള്‍സ് നേതൃത്വം നല്‍കി. മെത്രാന്മാരായ ജോണ്‍ ഷെറിംഗ്ടണ്‍, നിക്കോളാസ് ഹഡ്സന്‍, പോള്‍ മക് അലീനന്‍, ജോണ്‍ വില്‍സന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
Image: /content_image/News/News-2019-03-15-12:16:04.jpg
Keywords: കത്തോലിക്ക
Content: 9931
Category: 18
Sub Category:
Heading: സിബിസിഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
Content: ന്യൂഡല്‍ഹി: പെസഹ ദിനമായ ഏപ്രില്‍ 18ലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മു കാഷ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പെസഹാ ദിവസം പൊതു അവധിയല്ലെങ്കിലും ക്രൈസ്തവര്‍ക്ക് പ്രധാന ദിവസമായതിനാല്‍ 20 ദശലക്ഷത്തോളംവരുന്ന വോട്ടര്‍മാര്‍ക്ക് അതില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് മോൺ. തിയോഡോർ മസ്കാരൻഹസ് ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2019-03-16-03:09:15.jpg
Keywords: സി‌ബി‌സി‌ഐ
Content: 9932
Category: 18
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം
Content: ന്യൂഡല്‍ഹി: പൊതുഅവധി ദിവസവും ക്രൈസ്തവരുടെ ഏറ്റവും പുണ്യദിനവുമായ ദുഃഖവെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നടപടിക്കെതിരേ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. ഇക്കാര്യത്തില്‍ ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും അഡ്മിനിസ്‌ട്രേറ്ററുമായി സംസാരിച്ചെന്നും നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി കണ്ണന്താനം പ്രതികരിച്ചു.
Image: /content_image/India/India-2019-03-16-03:33:17.jpg
Keywords: കണ്ണന്താ
Content: 9933
Category: 18
Sub Category:
Heading: യേശുവിന്റെ 25,000 വൈവിധ്യ ചിത്രങ്ങളുമായി പ്രവാസി മലയാളി
Content: കൊച്ചി: യേശുവിന്റെ 25,000 വൈവിധ്യ ചിത്രങ്ങളുമായി പ്രവാസി മലയാളിയുടെ ഫോട്ടോ പ്രദര്‍ശനം. ദുബായില്‍ സ്വകാര്യ കന്പനി ഉദ്യോഗസ്ഥനായ ചങ്ങനാശേരി തുരുത്തി സ്വദേശി ലോറന്‍സ് മാമനാണ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ശ്രദ്ധേയമായ പ്രദര്‍ശനം ഒരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സമാഹരിച്ച ചിത്രങ്ങളും കുഞ്ഞുനാള്‍ മുതല്‍ ശേഖരിച്ചവയും ലോറന്‍സിന്റെ ശേഖരത്തിലുണ്ട്. പോസ്റ്റ് കാര്‍ഡ് വലിപ്പത്തില്‍ 33 അടി നീളവും 10 അടി ഉയരവുമുള്ള ഫാബ്രിക് മെറ്റീരിയലിലാണ് ചിത്രങ്ങള്‍ ക്രമീകരിച്ചത്. ദുബായിലെ ഡിസൈനര്‍മാരായ വിവേകാനന്ദും ശ്രീജിത്തുമാണു ചിത്രങ്ങള്‍ ക്രമീകരിക്കാന്‍ ലോറന്‍സിനു സഹായമായത്. ലോകത്തില്‍ ഇതുവരെ ലഭ്യമായ ക്രിസ്തുവിന്റെ എല്ലാ ചിത്രങ്ങളുടെയും പകര്‍പ്പുകള്‍ ശേഖരത്തിലുണ്ടെന്നു ലോറന്‍സ് മാമന്‍ പറഞ്ഞു. 1965 മുതല്‍ ശ്രദ്ധേയ തലക്കെട്ടുകളുമായി പ്രസിദ്ധീകരിച്ച മലയാള പത്രങ്ങള്‍, പേനകള്‍, സ്റ്റാന്പുകള്‍ എന്നിവയുടെയും ശേഖരം ലോറന്‍സിനുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
Image: /content_image/India/India-2019-03-16-04:55:15.jpg
Keywords: യേശു, ക്രിസ്തു
Content: 9934
Category: 13
Sub Category:
Heading: സിസ്റ്റര്‍ പിയര്‍മരിയ: പുസ്തകങ്ങളിലൂടെ ക്രിസ്തുവിനെ കണ്ടെത്തിയ ജാപ്പനീസ് കന്യാസ്ത്രീ
Content: റോം: ജപ്പാനിലെ പരമ്പരാഗത മതമായ ഷിന്റോ മതവിശ്വാസത്തില്‍ നിന്നും സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായി തീര്‍ന്ന ജപ്പാന്‍ സ്വദേശിനി പിയര്‍മരിയ കോണ്ടോ റുമീകോയുടെ ജീവിത കഥ ഏവര്‍ക്കും പ്രചോദനമാകുന്നു. 'മാറ്റേഴ്സ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ പിയര്‍മരിയ തന്റെ ജീവിത നവീകരണത്തെ കുറിച്ച് മനസ്സ് തുറന്നത്. ജപ്പാന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഷികോകു ദ്വീപിലെ എഹിമേയിലാണ് പിയര്‍മരിയ ജനിച്ചത്. പ്രകൃതിയേയും, ബഹുദൈവങ്ങളേയും ആരാധിക്കുന്ന ഷിന്റോ മതത്തിലായിരുന്നു അവളുടെ കുടുംബം വിശ്വസിച്ചിരുന്നത്. ജനിച്ചപ്പോള്‍ തന്നെ ജപ്പാനിലെ പതിവനുസരിച്ച് തന്റെ മാതാപിതാക്കളും തന്നെ ഷിന്റോ ആരാധനാലയത്തില്‍ സമര്‍പ്പിച്ചു എന്ന് സിസ്റ്റര്‍ പിയര്‍മരിയ സ്മരിക്കുന്നു. വിശ്വാസപരമായ കാര്യങ്ങളില്‍ മുത്തശ്ശി ഏറെ സ്വാധീനം ചെലുത്തിയിരിന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ധാരാളം പുസ്തകങ്ങള്‍ വായിച്ചിരിന്ന പിയര്‍മരിയയുടെ ജീവിതം മാറ്റിമറിച്ചതും ഒരു പുസ്തകം തന്നെയാണ്. പതിവായി പോകുന്ന ബുക്ക് സ്റ്റോറില്‍ പുസ്തകം തിരയുന്നതിനിടെയാണ് കാള്‍ ഹില്‍റ്റിയുടെ 'സ്ലീപ്‌ലെസ്സ് നൈറ്റ്സ്' എന്ന പുസ്തകം അവളുടെ കണ്ണില്‍പ്പെട്ടത്. ആ പുസ്തകത്തില്‍ നിരവധി ബൈബിള്‍ വാക്യങ്ങള്‍ ഏറെ ഉണ്ടായിരുന്നു. അങ്ങനെയാണ് താന്‍ ബൈബിളുമായി അടുത്തതെന്നു സിസ്റ്റര്‍ പിയര്‍ മരിയ തുറന്ന്‍ സമ്മതിക്കുന്നു. എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും യേശു എന്നെ കൈവെടിയുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. "പിതാവ് എനിക്ക് നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളികളയുകയില്ല" (യോഹ 6:37) എന്ന സുവിശേഷവാക്യമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നാണ് സിസ്റ്റര്‍ പിയര്‍മരിയ പറയുന്നത്. തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ അവള്‍ പോയിക്കൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ പാസ്റ്റര്‍ തന്നെയാണ് കത്തോലിക്ക സഭയില്‍ ചേരുവാന്‍ അവളെ ഉപദേശിച്ചത്. പിന്നീട് കത്തോലിക്കാ ദേവാലയത്തിലെ റിസപ്ഷനില്‍ ജോലി ചെയ്തിരുന്ന സ്ത്രീ അവള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിലാണ് പിയര്‍മരിയ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പും, അസുഖങ്ങളും വകവെക്കാതെ ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍ സന്യാസിനി സഭയില്‍ ചേര്‍ന്ന പിയര്‍മരിയ 2012-ല്‍ നിത്യവൃതവാഗ്ദാനം സ്വീകരിച്ചു. ക്രിസ്തുവിന്റെ പോരാളിയായി സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ് ഇന്നു സിസ്റ്റര്‍ പിയര്‍മരിയ.
Image: /content_image/News/News-2019-03-16-06:16:17.jpg
Keywords: കന്യാസ്