Contents
Displaying 9621-9630 of 25173 results.
Content:
9935
Category: 9
Sub Category:
Heading: 'എവൈക്ക് ഈസ്റ്റ് ആംഗ്ലിയ' കാത്തലിക് ബൈബിൾ കൺവെൻഷൻ നാളെ
Content: കേംബ്രിഡ്‌ജ്: സെഹിയോൻ യുകെ മിനിസ്ട്രി നയിക്കുന്ന "ഏവൈക് ഈസ്റ്റ് ആംഗ്ലിയ" കാത്തലിക് ബൈബിൾ കൺവെൻഷൻ നാളെ ഞായറാഴ്ച കേംബ്രിഡ്ജിൽ നടക്കും. കാനോൻ ഹൊവാൻ മിത്തിന്റെ ആത്മീയ നേതൃത്വത്തിൽ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് കൺവെൻഷൻ നയിക്കും. വലിയ നോമ്പിന്റെ വ്രതശുദ്ധിയിൽ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ നടക്കുന്ന കൺവെൻഷനിൽ വി .കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും. പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായി മാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 7 വരെയാണ് നടത്തപ്പെടുക. സെഹിയോൻ യുകെ ടീം നളെ നടക്കുന്ന എവയ്ക്ക് ഈസ്ററ് ആംഗ്ളിയ ബൈബിൾ കൺവെൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->none->b-> അഡ്രസ് }# Our Lady Of Lourdes Catholic Church <br> 135.High Street <br> Sawston <br> Cambridge <br> Cb 22 3 Hj #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07828057973
Image: /content_image/Events/Events-2019-03-16-07:10:32.jpg
Keywords: ബൈബി

9936
Category: 1
Sub Category:
Heading: ന്യൂസിലാന്‍റ് ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ന്യൂസിലാന്റിലെ മോസ്ക്കുകളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ന്യൂസിലാന്‍റ് ജനതയ്ക്കും ഇസ്ളാമിക സമൂഹത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ തയാറാക്കിയ ടെലെഗ്രാം സന്ദേശത്തില്‍ പറയുന്നു. ന്യൂസിലാന്‍റ് ദേശീയ മെത്രാന്‍ സംഘത്തിന് അയച്ച ടെലെഗ്രാം സന്ദേശത്തില്‍ രാജ്യത്തിന് പ്രാര്‍ത്ഥനയും പാപ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്ക മെത്രാന്‍ സമിതികളും അക്രമത്തെ അപലപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ സ്ഥിതി ചെയ്യുന്ന 2 മസ്ജിദുകളിൽ ഇന്നലെയാണ് ഭീകരാക്രമണം നടന്നത്. ആക്രമത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേർക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Image: /content_image/News/News-2019-03-16-08:12:41.jpg
Keywords: പാപ്പ

9937
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങള്‍ വാക്സിന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍
Content: റോം: ഗര്‍ഭഛിദ്രത്തിനിരയായ ശിശുക്കളെ ഉപയോഗിച്ച് വാക്സിന്‍ ഉല്‍പ്പാദനം നടത്തുന്ന പൈശാചികമായ ചരിത്രം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന പ്രോലൈഫ് രംഗത്തെ വിദഗ്ദയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. മാതാപിതാക്കളുടെ അവകാശങ്ങള്‍ക്ക് ഭീഷണിയും, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കോടികള്‍ നേടിക്കൊടുക്കുകയും ചെയ്യുന്ന വന്‍ വ്യവസായമായി അബോര്‍ഷന്‍ മാറിയിരിക്കുകയാണെന്നും ‘ചില്‍ഡ്രന്‍ ഓഫ് ഗോഡ് ഫോര്‍ ലൈഫി’ന്റെ സ്ഥാപകയായ ഡെബി വിന്നെഡ്ജ് വെളിപ്പെടുത്തി. വാക്സിന്‍ നിര്‍മ്മാണത്തില്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ മാര്‍ച്ച് 13-ന് റോമില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനെത്തിയതാണ് വിന്നെഡ്ജ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും ലഭിച്ച രേഖകള്‍ വഴിയാണ് വിന്നെഡ്ജ് അബോര്‍ഷനുമായി ബന്ധപ്പെട്ട വ്യവസായത്തിലെ ക്രൂരമായ ഇടപെടലിനെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ശിശുക്കളുടെ അവയവങ്ങള്‍ മരവിക്കാതെ ശേഖരിക്കുന്നതിനായി ജീവനോടെ തന്നെ ശിശുക്കളെ അബോര്‍ട്ട് ചെയ്യുന്ന രീതിവരെ നിലവിലുണ്ടെന്ന് കോണ്‍ഫറന്‍സിന് മുന്‍പായി ലൈഫ് സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിന്നെഡ്ജ് പറഞ്ഞു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ അവയവങ്ങള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു വലിയ മാര്‍ക്കറ്റ് പേറ്റന്റിനായി കാത്തിരിക്കുന്നുണ്ട്. ശിശുക്കളുടെ അവയവങ്ങള്‍ ശേഖരിക്കുന്നതില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള പങ്ക് ഒരു രഹസ്യാനോഷണത്തിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്. വാക്സിനുകളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ഡോക്ടര്‍മാരുമായും പങ്കുവെക്കണമെന്നും, ധാര്‍മ്മികതക്ക് ചേരുന്ന മറ്റെന്തെങ്കിലും മരുന്നുണ്ടോ എന്ന് ചോദിക്കണമെന്നും അവര്‍ മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2019-03-16-09:18:29.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

9938
Category: 1
Sub Category:
Heading: നിക്കരാഗ്വയിലെ കത്തോലിക്ക മെത്രാന്മാരുടെ സമാധാന ശ്രമത്തെ അഭിനന്ദിച്ച് അമേരിക്ക
Content: റോം: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവും, സാമ്പത്തികവുമായ പ്രതിസന്ധി മറികടക്കുവാനായി കത്തോലിക്ക സഭാനേതൃത്വം നടത്തുന്ന ഇടപെടലിനെ അഭിനന്ദിച്ച് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉപദേഷ്ടാവായ അംബാസഡര്‍ ടോഡ് റോബിന്‍സണ്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ടെലഫോണ്‍ കോണ്‍ഫറന്‍സിലാണ് കത്തോലിക്കാ മെത്രാന്മാരും, അപ്പസ്തോലിക പ്രതിനിധിയായ വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാനും നിക്കരാഗ്വക്കു വേണ്ടി നടത്തുന്ന പോരാട്ടത്തെ ടോഡ് റോബിന്‍സണ്‍ അഭിനന്ദിച്ചത്. പ്രതിസന്ധി ഉടലെടുത്തത് മുതല്‍ കത്തോലിക്കാ മെത്രാന്മാരെടുത്ത ഉറച്ച നിലപാടിനും, ദേവാലയങ്ങളും, ഹോസ്പിറ്റലുകളും അഭയകേന്ദ്രങ്ങളായി നല്‍കിയതിനും അമേരിക്കന്‍ ഭരണകൂടത്തിന്റെ അഭിനന്ദനങ്ങള്‍. ഇക്കാര്യത്തില്‍ നിക്കരാഗ്വയിലെയും, വത്തിക്കാനിലെയും കത്തോലിക്കാ മെത്രാന്മാരും അപ്പസ്തോലിക പ്രതിനിധിയും വഹിച്ച പങ്കിനെ എത്രപറഞ്ഞാലും മതിയാവുകയില്ല. സമാധാനപരമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുന്നതിനായുള്ള നീക്കങ്ങളില്‍ കത്തോലിക്കാ സഭയുടെ പ്രതിബദ്ധത വ്യക്തമാണ്. ഇതിനായി പ്രതിപക്ഷ കക്ഷികളുമായി മാത്രമല്ല, ഇതില്‍ ഇടപ്പെട്ടിരിക്കുന്ന എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും പക്ഷപാത രഹിതവുമായി ജനാധിപത്യപരമായ തിരഞ്ഞെടുപ്പാണ് പ്രതിസന്ധിയുടെ ശാശ്വത പരിഹാരമെന്ന സഭയുടെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ അമേരിക്കയ്ക്കുള്ളത്. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് ജീവന്‍ പണയം വച്ച് കത്തോലിക്ക സഭാവൃത്തങ്ങള്‍ വിവിധ സേവനങ്ങള്‍ ചെയ്തു വരികയാണ്. പ്രതിഷേധക്കാരെയും, സര്‍ക്കാര്‍ അനുകൂലികളേയും വീണ്ടും ചര്‍ച്ചക്കായി ഒരു മേശക്ക് ചുറ്റും കൊണ്ടുവരുവാന്‍ സഭക്ക് കഴിയുമെന്ന പ്രത്യാശയും റോബിന്‍സണ്‍ പ്രകടിപ്പിച്ചു. അതേസമയം നിക്കരാഗ്വയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി ഉടലെടുത്തിട്ട് ഒരു വര്‍ഷത്തോളമായി. നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അര്‍ദ്ധസൈനിക വിഭാഗങ്ങളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെയാണ് രാജ്യം കലാപത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം തന്നെ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു.
Image: /content_image/News/News-2019-03-16-11:18:59.jpg
Keywords: നിക്കരാഗ്വ

9939
Category: 1
Sub Category:
Heading: സിസ്റ്റര്‍ ലിസിയുടേത് കെട്ടിച്ചമച്ച ആരോപണങ്ങള്‍
Content: കൊച്ചി: എഫ്‌സിസി നിര്‍മല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസി ഇന്നലെ ടെലിവിഷന്‍ ചാനലിലൂടെ സഭയ്‌ക്കെതിരേ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ അറിയിച്ചു. എഫ്‌സിസി മദര്‍ ജനറാള്‍, നിര്‍മല പ്രോവിന്‍ഷ്യല്‍, സഭയിലെ മറ്റു സന്യാസിനിമാര്‍ എന്നിവര്‍ക്കെതിരേ സിസ്റ്റര്‍ ലിസി ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്‍കിയ പ്രതികരണക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ: 1. അധികാരികള്‍ അനധികൃതമായി തനിക്കു സ്ഥലംമാറ്റം നല്കി എന്നതാണ് സിസ്റ്റര്‍ ലിസി ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം. 2013, 2014, 2015 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സിസ്റ്റര്‍ ലിസി വിജയവാഡയിലേക്ക് തിരികെയെത്തി പ്രോവിന്‍സിന്റെ പരിധിയിലുള്ള ശുശ്രൂഷകളോട് സഹകരിക്കാന്‍ കാലാകാലങ്ങളിലുള്ള അധികാരികള്‍ ആവശ്യപ്പെടുകയും സിസ്റ്റര്‍ ലിസി അവയെല്ലാം നിരാകരിക്കുകയുമാണുണ്ടായത്. 2019ല്‍ സിസ്റ്റര്‍ ലിസിക്ക് പുതിയ നിയമനം നല്കുന്‌പോള്‍ അവര്‍ ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്കിയ വിവരം അധികാരികള്‍ക്ക് അറിവുണ്ടായിരുന്നില്ല. പുതിയ നിയമനപത്രം സ്വീകരിച്ചശേഷമാണ് താന്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ടെന്ന വിവരം സിസ്റ്റര്‍ ലിസി പ്രോവിന്‍ഷ്യലിനെയും മറ്റ് അധികാരികളെയും അറിയിക്കുന്നത്. സഭാംഗങ്ങളായ സന്യാസിനികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ സ്ഥലംമാറ്റം നല്‍കാനുള്ള ഉത്തരവാദിത്വം അധികാരികള്‍ക്കും അത് അനുസരിക്കാന്‍ സഭാംഗങ്ങള്‍ക്ക് കടമയും ഉണ്ട് എന്നതാണ് സന്യാസത്തിന്റെ ചൈതന്യം. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലിസി മൊഴി നല്കിയിട്ടുള്ള സാഹചര്യത്തില്‍ വിചാരണയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നതില്‍ നിന്ന് ആരും സിസ്റ്റര്‍ ലിസിയെ വിലക്കിയിട്ടില്ല. 2. അധികാരികള്‍ തന്നെ മഠം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു എന്നതാണ് സിസ്റ്റര്‍ ലിസിയുടെ മറ്റൊരു ആരോപണം. എന്നാല്‍ സഭാനിയമങ്ങളും ജീവിതക്രമവും അനുസരിച്ചു ജീവിക്കണമെന്നതു മാത്രമാണ് അധികാരികള്‍ രേഖാമൂലം നല്കിയിട്ടുള്ള നിര്‍ദേശം. പല്ലു തേക്കാന്‍ ബ്രഷ് എടുക്കുന്‌പോള്‍ മാറിപ്പോകുന്നു, മുഖം കഴുകാന്‍ ടാപ്പ് ഓണാക്കാന്‍ മറന്നു പോകുന്നു എന്ന് സ്വയം വിളിച്ചു പറയുന്ന സിസ്റ്റര്‍ ലിസി, അധികാരികള്‍ ബിഷപ് ഫ്രാങ്കോയുടെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങി തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ ആരോപണത്തെ അനുകന്പയോടെ മാത്രം നോക്കിക്കാണുന്നു. 3. വിജയവാഡയില്‍നിന്നു നാട്ടിലെത്തിയത് മരണഭയത്താലാണെന്നാണ് സിസ്റ്റര്‍ ലിസി ഏഷ്യാനെറ്റിനോട് പറഞ്ഞത്. എന്നാല്‍ അമ്മയെ കാണാനാണ് താന്‍ നാട്ടിലെത്തിയതെന്നാണ് ഇവര്‍ മുന്പ് മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളത്. വീട്ടുതടങ്കലില്‍ വച്ചു എന്ന് ആരോപിച്ച് കേസുകൊടുത്ത വ്യക്തി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തുതന്നെ തുടരുന്നു എന്നതാണ് വിരോധാഭാസം. എന്നാല്‍ സിസ്റ്റര്‍ ലിസി ഈ കാലഘട്ടങ്ങളിലെല്ലാംതന്നെ സ്വതന്ത്രമായി സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം. 4. തനിക്ക് ഉപജീവനത്തിനുള്ള വകയില്ല എന്ന് കണ്ണുനീരോടെ സിസ്റ്റര്‍ ലിസി ചാനലിനോടു പറഞ്ഞതും വിചിത്രമായി തോന്നുന്നു. എഫ്‌സിസി സമൂഹത്തിലുള്ള ഒരു സന്യാസിനിക്കു പോലും സ്വന്തമായി ഉപജീവനത്തിനുള്ള വകയില്ല. ആത്മീയമോ ഭൗതികമോ ആയ എല്ലാ ആവശ്യങ്ങളും സഭ തന്നെയാണ് അംഗങ്ങള്‍ക്ക് നിറവേറ്റിക്കൊടുക്കുന്നത്. സമൂഹാംഗങ്ങളുടെ ആവശ്യത്തിനുള്ള സ്‌റ്റേഷനറി സാധനങ്ങള്‍ പൊതുവായി വാങ്ങി നല്കുകയാണ് മഠത്തിലെ പതിവ്. സിസ്റ്റര്‍ ലിസിക്കും ആവശ്യമായതെല്ലാം നല്‍കുന്നുണ്ട്. 5. ഞാനിനി എവിടെപ്പോകും എന്നതാണ് സിസ്റ്റര്‍ ലിസി തന്റെ പ്രധാന ആശങ്കയായി ചാനലിനോടു പറഞ്ഞത്. എഫ്‌സിസി വിജയവാഡ പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസി തനിക്ക് ലഭിച്ച നിയമന പത്രത്തിലുള്ള പുതിയ സ്ഥലത്തേക്കു പോവുകയാണു വേണ്ടത്.
Image: /content_image/News/News-2019-03-17-01:46:24.jpg
Keywords: വ്യാജ

9940
Category: 18
Sub Category:
Heading: കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ നാളെ മലയാറ്റൂര്‍ മലകയറ്റം
Content: കാലടി: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ നേതൃത്വം നല്കുന്ന മലയാറ്റൂര്‍ മലകയറ്റം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മലയാറ്റൂര്‍ മലയുടെ അടിവാരത്തുനിന്ന് ആരംഭിക്കുന്ന പരിഹാര കുരിശിന്റെ വഴിയും മലകയറ്റവും 6.30നു മലമുകളില്‍ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-03-17-01:55:24.jpg
Keywords: മലയാറ്റൂ

9941
Category: 18
Sub Category:
Heading: പ്രളയം തകര്‍ത്ത സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വൈദിക വിദ്യാര്‍ത്ഥികള്‍
Content: നെടുങ്കണ്ടം: പ്രളയം തകര്‍ത്ത സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വൈദിക വിദ്യാര്‍ത്ഥികള്‍. സിഎംഐ സഭയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പുതു ഭവനത്തില്‍ മഞ്ഞപ്പെട്ടി സ്വദേശി സോജനും കുടുംബവും ഇനി അന്തിയുറങ്ങും. നെടുങ്കണ്ടം മഞ്ഞപെട്ടി റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവരുടെ വീടിന്റെ മുന്‍വശം കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞുപോയിരുന്നു. വീടിന്റെ മുറ്റവും വരാന്തയും ഉള്‍പ്പെടെ 25 അടിയിലേറെ താഴ്ചയിലേക്ക് മണ്ണിടിയുകയായിരുന്നു. മുന്‍വശം അഗാധമായ ഗര്‍ത്തമായതോടെ ഏത് നിമിഷവും വീട് ഇടിയുമെന്ന അവസ്ഥയിലായി. വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തേക്ക് പോലും ഇറങ്ങാനാവാത്ത അവസ്ഥ. പ്രളയ കാലത്ത് ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് സോജനും ഭാര്യ ജെയ്‌സമ്മയും മകള്‍ അനീറ്റയും അടങ്ങുന്ന കുടുംബം അയല്‍വാസികളുടെ വീടുകളിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. റോഡിന്റെ താഴ് ഭാഗത്ത് നിന്ന് വലിയ സംരക്ഷണ ഭിത്തി നിര്‍മിച്ചെങ്കില്‍ മാത്രമേ വീടിന് സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ സാധിക്കൂ. സര്‍ക്കാരില്‍ നിന്നും നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. ഇതോടെ മഞ്ഞപെട്ടി നിവാസികളും സെന്റ് മേരീസ് ഇടവകയും കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു. ഇടവക വികാരി ഫാ. ജോസഫ് പൗവത്തില്‍ നിന്നും വിവരം അറിഞ്ഞ സിഎംഐ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ സഹായവുമായി എത്തി. സഭയുടെ മിഷന്‍ ഇയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെമിനാരി റെക്ടര്‍ ഫാ. ബിജു കൂട്ടപ്ലാക്കലിന്റെ നേതൃത്വത്തില്‍ 20 വൈദിക വിദ്യാര്‍ഥികളാണ് മഞ്ഞപ്പെട്ടിയില്‍ എത്തിയിരിക്കുന്നത്. കൊച്ചി, മൂവാറ്റുപുഴ, ഹൈദരാബാദ്, ശാന്താ പ്രൊവിന്‍സുകളില്‍ നിന്നുള്ളവരാണ് ഇവര്‍. വീടിന് മുന്‍വശത്ത് ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി ഒരുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഓരോ ദിവസവും 50 പേരുടെ തൊഴില്‍ സഹായമാണ് നല്‍കുന്നത്. ആവശ്യമായ ഭക്ഷണം ഒരുക്കുന്നതിനായി പ്രദേശത്തെ വീട്ടമ്മമാരും സന്യാസിനികളും എത്തുന്നു. 12 ദിവസങ്ങള്‍കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. പകല്‍ സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന വൈദിക വിദ്യാര്‍ഥികള്‍ വൈകുന്നേരങ്ങളില്‍ ഭവന സന്ദര്‍ശനവും നടത്തിവരുന്നു. സംരക്ഷണ ഭിത്തി ഒരുക്കുന്നതോടെ വീട് സുരക്ഷിതമാവുകയും കുടുംബത്തിന് സ്വഭവനത്തില്‍ അന്തിയുറങ്ങാനും സാധിക്കകയും ചെയ്യും.
Image: /content_image/India/India-2019-03-17-02:09:18.jpg
Keywords: ഭവന

9942
Category: 1
Sub Category:
Heading: മാധ്യമ കണ്ണ് എത്താതെ നൈജീരിയ: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 120 ക്രൈസ്തവർ
Content: അബൂജ: ക്രൈസ്തവ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നൈജീരിയന്‍ ഗ്രാമങ്ങളിൽ തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തില്‍ മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് നൂറ്റിഇരുപത് ക്രൈസ്തവർ. ഇങ്കിരിമി, ഡോഗോന്നോമ, ഉങ്ഗ്വാന്‍ ഗോര എന്നീ ഗ്രാമങളിലാണ് കൂട്ടക്കൊല നടന്നത്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ മാത്രം 52 ക്രൈസ്ത വിശ്വാസികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 143 ഭവനങ്ങൾ അന്ന് അക്രമികള്‍ നശിപ്പിച്ചു. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു തീവ്രവാദികളുടെ ആക്രമണം. #{blue->none->b->Must Read: }# {{ നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊല കണ്ടില്ലെന്ന് നടിക്കരുത്: കാന്റര്‍ബറി മെത്രാപ്പോലീത്ത -> http://www.pravachakasabdam.com/index.php/site/news/8231 }} ഒരു വിഭാഗം ക്രൈസ്തവർക്ക് നേരെ വെടിയുതിർത്തപ്പോള്‍ മറ്റൊരുകൂട്ടർ വീടുകൾ അഗ്നിക്കിരയാക്കുകയും രക്ഷപ്പെടുവാന്‍ ശ്രമിച്ചവരെ കൊന്നൊടുക്കുകയുമായിരിന്നുവെന്ന് ബ്രെട്ബര്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ തലേദിവസം മറ്റൊരു ഗ്രാമത്തിൽ, ഫുലാനി ഗോത്രവർഗക്കാർ 17 ക്രൈസ്തവരെയാണ് വധിച്ചത്. അടുത്തടുത്ത നാളുകളിൽ നടന്ന ആക്രമണങ്ങൾ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന കടുണ എന്ന സംസ്ഥാനത്താണ് നടന്നത്. #{green->none->b->Must Read: }# {{ നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് ഡൊണാള്‍ഡ് ട്രംപ് -> http://www.pravachakasabdam.com/index.php/site/news/7689 }} സംസ്ഥാനത്തെ കലാപത്തെ നിയന്ത്രിക്കാൻ ഗവർണ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ക്രൈസ്തവരുടെ ഭീതിയൊഴിഞ്ഞിട്ടില്ല. 2018ൽ മാത്രം ആയിരക്കണക്കിന് ക്രൈസ്തവരെ മുസ്ലിം ഫുലാനി ഗോത്രവർഗക്കാർ വധിച്ചിട്ടുണ്ട്. ഇതിനെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ അപലപിച്ചിരിന്നു. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ വംശഹത്യ ആഗോള മാധ്യമങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം വ്യാപകമാണ്.
Image: /content_image/News/News-2019-03-17-02:32:45.jpg
Keywords: നൈജീ

9943
Category: 18
Sub Category:
Heading: തിഹാര്‍ ജയിലില്‍ ലഭിച്ച ബൈബിള്‍ ഇപ്പോഴും ഉപയോഗിക്കുന്നു: ശ്രീശാന്ത്
Content: കൊച്ചി: തിഹാര്‍ ജയിലില്‍വച്ചു ലഭിച്ച ബൈബിള്‍ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്തവിലക്ക് സുപ്രീം കോടതി നീക്കിയതിന്റെ സന്തോഷം പങ്കിടുവാന്‍ ശ്രീശാന്തിന്റെ സുഹൃത്തും വഴികാട്ടിയുമായ കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ജയിലിലായപ്പോള്‍ അന്നു ഡല്‍ഹിയില്‍ സിബിസിഐയുടെ ജയില്‍ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. ജോണ്‍ പുതുവ, ജയിലില്‍ ശ്രീശാന്തിനെ പലവട്ടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തിരുന്നു. അത്തരമൊരു സന്ദര്‍ശനവേളയിലാണ് താരത്തിന് ഫാ. ജോണ്‍ പുതുവ ബൈബിള്‍ സമ്മാനിച്ചത്. ജീവിതത്തിലെ സംഘര്‍ഷനിമിഷങ്ങളില്‍ അച്ചന്‍ സമ്മാനിച്ച ബൈബിളും പ്രാര്‍ത്ഥനയും ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നു ശ്രീ തുറന്ന്‍ പറഞ്ഞു. അന്ന് അച്ചനില്‍നിന്നു കേട്ട ആശ്വാസവാക്കുകള്‍ പ്രചോദനമായി ഇപ്പോഴും മനസിലുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പതറാതെ മുന്നോട്ടുപോകാന്‍ ആ വാക്കുകള്‍ സഹായകമായെന്നും താരം കൂട്ടിച്ചേര്‍ത്തു. സങ്കടനാളുകളില്‍ ആശ്വാസമായി കൂടെയെത്തിയ വൈദികനെ കാലില്‍ തൊട്ടു വന്ദിച്ചാണു ശ്രീശാന്ത് ഭവനത്തിലേക്ക് സ്വീകരിച്ചത്.
Image: /content_image/India/India-2019-03-18-02:44:03.jpg
Keywords: ശ്രീശാന്ത

9944
Category: 18
Sub Category:
Heading: പെസഹ, ദുഃഖവെള്ളി ദിനങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പ് പ്രതിഷേധാര്‍ഹം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
Content: കൊച്ചി: പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലെ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ തീരുമാനം അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്നു കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസ അവകാശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരിക്കുകയാണെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെയും ഇടവിട്ട ദിവസങ്ങളില്‍ വരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന ഭീഷണിയും ആശങ്കാജനകമാണെന്നും സംഘടന നേതൃത്വം വ്യക്തമാക്കി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ചകളിലെ അവധി റദ്ദാക്കിയതും 13 സംസ്ഥാനങ്ങളില്‍ പെസഹാ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും െ്രെകസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. മാര്‍ച്ച് 17, 24, ഏപ്രില്‍ ഏഴ്, 28, മേയ് അഞ്ച്, 12 എന്നീ ഞായറാഴ്ചകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രധാന അധ്യാപകര്‍ക്ക് തിരുവനന്തപുരത്തു സീമാറ്റിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികള്‍ ഞായറാഴ്ചകളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 24 ഞായറാഴ്ച എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം പരീക്ഷകള്‍ നടത്തുന്നതിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാന്‍ മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുരി17ന് ജില്ലകള്‍ തോറും ഐടി അറ്റ് സ്‌കൂള്‍ ക്യാന്പുകള്‍ സംഘടിപ്പിച്ചു. ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ക്യാന്പ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതും ഞായറാഴ്ചയാണ്. 2018 സെപ്റ്റംബര്‍ 23, 30 ഒക്ടോബര്‍ ഏഴ്, ഞായറാഴ്ചകളും ഐടി അറ്റ് സ്‌കൂള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്തുമെന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവനയും ഇതു സര്‍ക്കാര്‍ നയമാണെന്ന സൂചന നല്‍കുന്നു. ഈ നയസമീപനങ്ങള്‍ മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. യോഗം കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, ഷാജി മാത്യു, ഡി.ആര്‍. ജോസ് ജയിംസ് കോശി, എം. ആബേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-18-03:08:13.jpg
Keywords: ടീച്ചേ