Contents
Displaying 9651-9660 of 25173 results.
Content:
9965
Category: 18
Sub Category:
Heading: തിരുവനന്തപുരം അതിരൂപത മൂന്നു പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു
Content: തിരുവനന്തപുരം: അതിരൂപത ചാൻസറിയുടെ പ്രവർത്തന ഫലമായി തയാറാക്കിയ മൂന്നു പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു. അതിരൂപതയിലെ മുഴുവൻ സന്യാസ സമൂഹങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഡയറക്ടറി, അതിരൂപത പ്രാദേശിക നിയമങ്ങളുടെ ക്രോഡീകരിച്ച പതിപ്പ്, അതിരൂപതാ ആർക്കൈവ്സിൻ്റെ കാറ്റലോഗ് എന്നീ പുസ്തകങ്ങൾ സെൻ്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിവ്യബലി മദ്ധ്യേ ആര്‍ച്ച് ബിഷപ്പ് സൂസപാക്യമാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരം അതിരൂപതയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് ഡയറക്ടറി. അതിരൂപതയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമുഖം, അതിരൂപത, ഇടവകൾ, വൈദികർ, സന്യസ്തർ, സ്ഥാപനങ്ങൾ എന്നീ ആറ് വിഭാഗങ്ങള്‍ക്ക് പുറമെ ഓരോ വിഭാഗങ്ങളെയും ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ സംഘടനകളായ കൺസൽട്ടേഴ്സ്, ഫിനാൻസ് കൗൺസിൽ, സെനറ്റ് ഓഫ് പ്രീസ്റ്റ്സ്, അതിരൂപത പാസ്റ്റൽ കൗൺസിൽ, മിനിസ്ട്രികൾ (മന്ത്രാലയങ്ങൾ), ഉപദേശ സമിതികൾ, കൂടാതെ വിവിധ ഇടവകകൾ, രൂപത ഓഫിസുകൾ, സ്ഥാപനങ്ങൾ, സന്യാസ ഭവനങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതിരൂപതയും അജപാലന സംവിധാനങ്ങളും, വിവിധ ശുശ്രൂഷകള്‍, കൂദാശകളും കൗദാശികകളും, വസ്തുക്കളുടെ ഭരണം എന്നിവയാണ് പ്രാദേശിക നിയമഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമങ്ങളെക്കുറിച്ചുള്ള വ്യക്തത നൽകൽ, ഇടവക-ഫെറോന-രൂപതാ പ്രവർത്തനങ്ങളെ സമഗ്രമായി ക്രോഡീകരിക്കൽ, അതിരൂപതയ്ക്കുള്ളിലെ നിയമങ്ങൾക്ക് ഏകീകരണം നൽകൽ എന്നിവയാണ് ഈ പ്രാദേശിക നിയമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. അതിരൂപതയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ രേഖകൾ ഫയലുകളായി സൂക്ഷിക്കുന്ന ആർക്കൈവ്സിൽ നിന്ന് ആവശ്യമായിട്ടുള്ള അനായാസം കണ്ടെത്താനുള്ള മാർഗ്ഗസൂചികയാണ് ആർക്കൈവ്സ് എന്ന പുസ്തകം. ന്യുൺഷ്യേറ്റർ, ഭാരത കത്തോലിക്കാ മെത്രാൻ സമിതി, കേരള കത്തോലിക്കാ മെത്രാൻ സമിതി, കൗൺസിൽ, മിനിസ്ട്രി, സുനഹദോസ്, ബിഷപ്പിൻ്റെ ഡിക്രീകൾ എന്നിയാണ് ആർക്കൈവ്സിൽ പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ചിലത് ചരിത്രപരവും ചിലത് ഭരണപരമായതും, ചിലത് വ്യക്തിപരവും ചിലത് രഹസ്യാത്മകവുമാണെന്നത് ശ്രദ്ധേയമാണ്. ഈ ആർക്കൈവ്സിലുള്ള ഫയലുകൾ പരിശോധിക്കാനുള്ള പ്രവേശനാനുമതി നിശ്ചയിക്കുന്നത് അതിരൂപതാദ്ധ്യക്ഷൻ്റെ വിവേചനാധികാരത്തോടെയും ആർക്കൈവിൻ്റെ തലവനായ അതിരൂപതാ ചാൻസലറുടെയും പിന്തുണയോടെയായിരിക്കും. അതിരൂപതയുടെ പ്രധാന ആർക്കൈവിൽ 2,45,266 ഒറ്റത്താൾ പ്രതികൾ, 1517 വിഭാഗങ്ങളായി 12 വാല്യങ്ങളിലായാണ് സംഗ്രഹിച്ചിരിക്കുന്നത്. അതിരൂപതാ ചാൻസലർ റവ. ഫാ. എഡിസൻ യോഹന്നാനായിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. അതിരൂപത മെത്രാപ്പോലീത്തായുടെ കൈയിൽ നിന്നും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ക്ലീറ്റസ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് പ്രഫസർ എസ് വർഗ്ഗീസ്, സെക്രട്ടറി ഡോ. സിന്ദ്യ എന്നിവരാണ് പുസ്തകം ഏറ്റുവാങ്ങിയത്.
Image: /content_image/India/India-2019-03-20-08:54:29.jpg
Keywords: സൂസ

9966
Category: 1
Sub Category:
Heading: പാപ്പ - ചൈനീസ് പ്രസിഡൻറ് കൂടിക്കാഴ്ച ഉടന്‍?
Content: വത്തിക്കാൻ: ചരിത്രം കുറിച്ച് ഫ്രാൻസിസ് പാപ്പ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി റോമിൽ വച്ച് ഈ ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന്‍ സൂചന. നാളെ മുതല്‍ മുതൽ ഇരുപത്തിയാറ് വരെ നടക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഇറ്റലി, മൊണാക്കോ, ഫ്രാൻസ് ഔദ്യോഗിക സന്ദർശനത്തിനിടെ അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വത്തിക്കാനുമായുള്ള ബന്ധം പുതുക്കാന്‍ ഒരുക്കമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ്ങ് ഷുവങ്ങ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനിടെ നയതന്ത്രപരമായ ബന്ധമില്ലെങ്കില്‍പ്പോലും വത്തിക്കാന് പുറത്തു വെച്ചു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുവാൻ മാർപാപ്പ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയന്‍ മാധ്യമത്തിലും റിപ്പോര്‍ട്ട് വന്നു. എല്ലാ രാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം കാത്ത് സൂക്ഷിക്കുവാനാണ് വത്തിക്കാൻ തിരുസംഘം പരിശ്രമിക്കുന്നതെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. ചൈനയുടെ ചരിത്രത്തിന്റെ ഭാഗമാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹോങ്കോങ്ങ് കത്തോലിക്ക രാഷ്ട്രീയ നേതാവ് സാങ്ങ് പോ രംഗത്തെത്തിയിട്ടുണ്ട്. ഭൂഗർഭ സഭയെ പ്രസിഡൻറ് അംഗീകരിക്കുമെന്നാണ് മാർപാപ്പയുടെ പ്രതീക്ഷയെന്നും എന്നാൽ ഭൂഗർഭ സഭയെ ചൈനീസ് കത്തോലിക്ക പാട്രിയോട്ടിക്ക് അസോസിയേഷനു കീഴിൽ കൊണ്ടുവരാനായിരിക്കും പ്രസിഡന്റ് ഷിയുടെ ശ്രമമെന്നും അദ്ദേഹം വിലയിരുത്തി. വത്തിക്കാൻ - ചൈന നയതന്ത്ര ബന്ധത്തേക്കാൾ ചൈനീസ് കത്തോലിക്ക സഭയുടെ കടിഞ്ഞാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൈകളിലാണെന്നും സാങ്ങ് സൂചിപ്പിച്ചു.
Image: /content_image/News/News-2019-03-20-09:56:17.jpg
Keywords: വത്തി, ചൈന

9967
Category: 10
Sub Category:
Heading: ദൈവവചനത്തിലും ക്രിസ്തീയ മൂല്യങ്ങളിലും വിശ്വസിക്കുന്നു: ബ്രസീല്‍ പ്രസിഡന്റ് ബോള്‍സൊണാരോ
Content: സാവോ പോളോ: ക്രിസ്തുവിലും ദൈവ വചനത്തിലുമുള്ള വിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോ. അമേരിക്കന്‍ ടെലിവിഷന്‍ ശ്രംഖലയായ സിബിഎന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍സൊണാരോ തന്റെ ദൈവവിശ്വാസം സാക്ഷ്യപ്പെടുത്തിയത്. താന്‍ ദൈവ വചനത്തില്‍ വിശ്വസിക്കുന്നുവെന്നും സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ സഹായിക്കുന്നത് ക്രിസ്തീയ മൂല്യങ്ങളാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. എല്ലാവരും സത്യം അറിയുവാന്‍ ആഗ്രഹിക്കുന്നവരാണ്. സത്യമെന്തെന്നാല്‍ ഞാന്‍ ഒരു സുവിശേഷ പ്രഘോഷകനായിരിന്നുവെങ്കില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഞാന്‍ പറയുന്നതിന് നല്ല സ്വീകരണം ലഭിക്കുമായിരുന്നു. നഗരങ്ങളിലും, നദീക്കരയിലെ ഗ്രാമത്തിലും, കാബോക്കോളോയിലും, കച്ചവട കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ ബ്രസീലിയന്‍ ജനത മുഴുവന്‍ സത്യമറിയുവാന്‍ ദാഹിക്കുന്നവരാണെന്നും ബോള്‍സൊണാരോ വിവരിച്ചു. സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയെ(പി.എസ്.എല്‍) പ്രതിനിധാനം ചെയ്യുന്ന ജൈര്‍ ബോള്‍സൊണാരോക്ക് യാഥാസ്ഥിതികരുടെ ഇടയില്‍ വ്യക്തമായ സ്വാധീനമാണുള്ളത്. ക്രൈസ്തവ മൂല്യങ്ങളെ ചേര്‍ത്ത് പിടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് നിരവധി ശത്രുക്കള്‍ ഉണ്ടെന്നതും വസ്തുതയാണ്. തന്റെ ഇലക്ഷന്‍ പ്രചാരണത്തിനിടക്ക് ഇദ്ദേഹത്തിന് കുത്തേറ്റിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയം വരിച്ചതിന് ശേഷം ബൈബിള്‍പരമായ ആശയങ്ങള്‍ രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‍ അദ്ദേഹം ആഗോള സമൂഹത്തോട് തുറന്ന്‍ പറഞ്ഞിരിന്നു.
Image: /content_image/News/News-2019-03-20-11:21:50.jpg
Keywords: ബ്രസീ

9968
Category: 18
Sub Category:
Heading: വ്യാജരേഖ: പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റെന്നു മീഡിയ കമ്മീഷന്‍
Content: കാക്കനാട്: വ്യാജരേഖക്കേസില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനും ഫാ. പോള്‍ തേലക്കാട്ടിനുമെതിരായി സീറോമലബാര്‍ സഭാ സിനഡിനു വേണ്ടി പോലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നു സീറോമലബാര്‍ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേസ് സംബന്ധിച്ച് നിലവിലുള്ള എഫ്‌ഐആര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെ എഫ് ഐആര്‍ നന്പര്‍ 0342 ആണ്. സിനഡിന്റെ തീരുമാനമനുസരിച്ച് നല്കിയ പരാതിയുടെ പകര്‍പ്പും ഈ വിഷയം സംബന്ധിച്ച് മാധ്യമ കമ്മീഷന്‍ നല്കിയ വിശദീകരണത്തിന്റെ പകര്‍പ്പും സഹിതമാണ് മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പ് ഇറക്കിയത്. മാര്‍ മനത്തോടത്തോ ഫാ. തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനുവേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല. വിവാദ രേഖകള്‍ ഫാ. തേലക്കാട്ട് മാര്‍ മനത്തോടത്തിനെ ഏല്പിച്ചെന്നും മാര്‍ മനത്തോടത്ത് അത് മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഏല്പിച്ചെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മീഡിയാ കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-03-21-04:28:16.jpg
Keywords: മീഡിയ

9969
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം നാളെ മുതല്‍
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 20ാം സംസ്ഥാന സമ്മേളനം 22, 23 തീയതികളില്‍ കൊച്ചിയില്‍ നടക്കും. സമിതി രൂപംകൊണ്ട് 20 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനമാണു കൊച്ചിയില്‍ നടക്കുക. 22നു വൈകുന്നേരം 4.30ന് എറണാകുളം ടൗണ്‍ ഹാളിനു മുന്നില്‍ ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു പാലാരിവട്ടം പിഒസിയില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം. 23ന് രാവിലെ 10നു കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ ബോഡി സമ്മേളനം നടക്കും. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ടൗണ്‍ ഹാളില്‍ വാര്‍ഷിക സമാപന സമ്മേളനം. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. പ്രമുഖ മദ്യവിരുദ്ധ പ്രവര്‍ത്തകനും നിയമസഭ മുന്‍ സ്പീക്കറുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. മോണ്‍. മാത്യു ഇലഞ്ഞിമറ്റം സന്ദേശം നല്കും. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, തങ്കച്ചന്‍ വെളിയില്‍, ആന്റണി ജേക്കബ്, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ റോസ്മിന്‍, രാജന്‍ ഉറുന്പില്‍, വി.ഡി. രാജു, ജോസ് ചെന്പിശേരി, വൈ. രാജു, ഷിബു കാച്ചപ്പിള്ളി, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. 2019 20 പ്രവര്‍ത്തനവര്‍ഷത്തെ കര്‍മപരിപാടികളുടെ ദീപശിഖ സമ്മേളനത്തില്‍ തെളിക്കും. കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ 32 രൂപതകളില്‍ നിന്നായി 1500 ഓളം പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളന പരിപാടികള്‍ക്കു വരാപ്പുഴ അതിരൂപത ആതിഥേയത്വം വഹിക്കും. മദ്യവിമുക്ത സഭയും സമൂഹവുമെന്ന ലക്ഷ്യപ്രാപ്തിക്കായി 1998 ഡിസംബര്‍ നാലിനാണു കേരള കത്തോലിക്കാ സഭയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി എന്ന മഹത്തായ മദ്യവിരുദ്ധ പ്രസ്ഥാനം രൂപം കൊണ്ടത്.
Image: /content_image/India/India-2019-03-21-06:55:39.jpg
Keywords: മദ്യ

9970
Category: 13
Sub Category:
Heading: സ്പെയിനിൽ വൈദികരാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
Content: മാഡ്രിഡ്: യൂറോപ്യൻ രാജ്യമായ സ്പെയിനിൽ വൈദികരാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സ്പെയിനിലെ മെത്രാൻസമിതി മാർച്ച് പന്ത്രണ്ടാം തീയതി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2017ൽ 109 പേർ പൗരോഹിത്യ പട്ടം സ്വീകരിച്ചപ്പോൾ, 2018ൽ അത് 135 ആയി ഉയർന്നു. അതായത് 2017 നെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വർദ്ധനവ്. മാഡ്രിഡ് അതിരൂപതയിലാണ് ഏറ്റവും കൂടുതൽ പൗരോഹിത്യ സ്വീകരണം നടന്നത്. 14 വൈദിക വിദ്യാർത്ഥികളാണ് അതിരൂപതയ്ക്ക് വേണ്ടി പട്ടം സ്വീകരിച്ചത്. പിന്നാലെ 10 പൗരോഹിത്യ സ്വീകരണവുമായി വലൻസിയ രൂപതയാണുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ സെമിനാരി പഠനം, ഇടയ്ക്കുവെച്ച് നിർത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. രാജ്യത്ത് മുഴുവൻ 70 രൂപതകൾ ഉണ്ടെങ്കിലും സെമിനാരിയിൽ പ്രവേശിച്ച പകുതിയിലധികം വിദ്യാർത്ഥികൾ 15 രൂപതകളിൽ നിന്ന് ഉള്ളവരാണ്. രാജ്യത്തെ 7 രൂപതകൾക്കും, 7 സെമിനാരികൾക്കും ദൈവവിളിയുടെ എണ്ണത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നു ഫാ. ജൂലിയോ ഗോമസ് എന്ന വൈദികൻ തുറന്നുപറയുന്നു. കത്തോലിക്കാ വിശ്വാസത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രഘോഷിക്കുന്ന മെത്രാന്മാരും, യുവജന മിനിസ്ട്രിയുടെ സാന്നിധ്യവുമാണ് രാജ്യത്തെ ദൈവവിളിയുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിയോ കാറ്റിക്യുമനൽ വേ എന്ന കൂട്ടായ്മ സ്പെയിനിലെ ദൈവവിളികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പോഷകമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/News/News-2019-03-21-07:15:55.jpg
Keywords: സ്പെ, സ്പാനി

9971
Category: 1
Sub Category:
Heading: ജീവത്യാഗം ചെയ്ത ഏഴു മെത്രാന്മാരുടെ രക്തസാക്ഷിത്വത്തിന് അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിലിട്ട് കൊലപ്പെടുത്തിയ ഏഴു ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരുടെ രക്തസാക്ഷിത്വത്തിന് അംഗീകാരം. വലേരിയു ട്രയാന്‍ ഫ്രെന്റ്യു, വാസിലെ അഫ്റ്റെനി, ഇയോവാന്‍ സൂസ്യു, ടിറ്റോ ലിവിയോ ചിനേസു, ഇയോവാന്‍ ബാലന്‍, അലെക്സാണ്ട്രു റൂസു, ഇയുലിയു ഹോസ്സു എന്നീ റൊമാനിയന്‍ മെത്രാന്മാരെയാണ് പാപ്പ രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. 1953-ല്‍ ബര്‍മയില്‍ കൊലചെയ്യപ്പെട്ട ഇറ്റാലിയന്‍ പുരോഹിതനായ ആല്‍ഫ്രെഡോ ക്രെമോണേസിയുടെ രക്തസാക്ഷിത്വവും പാപ്പ അംഗീകരിച്ചു. 1950-നും 70നും ഇടയില്‍ സോവിയറ്റ് അധിനിവേശത്തില്‍ നിക്കോളാ സ്യൂസെസ്കുവിന്റെ ഭരണകാലത്താണ് ഏഴു റൊമാനിയന്‍ മെത്രാന്‍മാരും കൊലചെയ്യപ്പെടുന്നത്. അതികഠിനമായ തടവറ ജീവിതം നയിക്കേണ്ടി വന്ന അവര്‍ ഏകാന്തതയും, തണുപ്പും, വിശപ്പും, രോഗവും, കഠിനമായ ജോലികളും കാരണം കാരാഗ്രഹ വാസത്തിനിടയില്‍വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ ഒന്നും കൂടാതെയാണ് ഇവരെ അടക്കം ചെയ്തത്. മരണത്തിനു ഒരു വര്‍ഷം മുന്‍പ് പെക്റ്റോറിലെ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട ഇയുലിയു ഹോസ്സു മെത്രാന്‍ 1970-ല്‍ ബുച്ചാറെസ്റ്റിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. “എന്റെ പോരാട്ടം അവസാനിച്ചു, നിന്റേത് തുടരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. വാസിലെ അഫ്റ്റെനി മെത്രാന് കാന്ത തടവിനു പുറമേ ക്രൂരമായ പീഡനവും ഏല്‍ക്കേണ്ടി വന്നിരുന്നു. 1950 മെയ് 10-നാണ് അദ്ദേഹം മരണപ്പെട്ടത്. വിശുദ്ധീകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്ചുവുമായി മാര്‍ച്ച് 19-ന് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ ഏഴ് മെത്രാന്‍മാരുടേയും രക്തസാക്ഷിത്വം സംബന്ധിച്ച പ്രമാണരേഖക്കു പാപ്പ അംഗീകാരം നല്‍കിയത്. ഇവര്‍ക്ക് പുറമേ, മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി മോസ്റ്റ് ഹോളി സാക്രമെന്റ്റ് ആന്‍ഡ് ബ്ലസ്ഡ് ഇമ്മാക്കുലേറ്റ് വിര്‍ജിന്‍ മേരി സന്യാസിനി സഭയുടെ സ്ഥാപകയായ മരിയ എമിലിയ റിക്വല്‍മെ സയാസിന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതം അംഗീകരിച്ച ഫ്രാന്‍സിസ് പാപ്പ ഫ്രാന്‍സെസ്കോ മരിയ ഡി ഫ്രാന്‍സിയ, മരിയ ഹ്യൂബര്‍, മരിയ തെരേസ കാമേര, മരിയ തെരേസ ഗബ്രിയേലി, ജിയോവന്ന ഫ്രാന്‍സെസ്കാ എന്നിവരുടെ ധന്യ പദവിക്കും അംഗീകാരം നല്‍കി.
Image: /content_image/News/News-2019-03-21-08:52:28.jpg
Keywords: രക്തസാക്ഷി

9972
Category: 1
Sub Category:
Heading: സമ്മതിദായക അവകാശം ഉത്തരവാദിത്വപൂർവ്വം നിര്‍വ്വഹിക്കണം: കർദ്ദിനാൾ ഗ്രേഷ്യസ്
Content: ന്യൂഡൽഹി: ഭാരതത്തിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ വിശ്വാസികൾ തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്വപൂർണതയോടെ നിർവ്വഹിക്കണമെന്ന് ആഹ്വാനം ചെയ്തു ദേശീയ കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ഇലക്ഷനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്ന നേതാക്കന്മാരെയാണ് രാജ്യത്തിന് ആവശ്യം. നീതിപൂർവകമായ വോട്ടെടുപ്പിലൂടെ ഭാരതത്തിന് അനുയോജ്യമായ നേതൃത്വം ഭരിക്കുവാൻ ഇടയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമ്മതിദായക അവകാശം രാജ്യത്തോടുള്ള കടമയാണ്. അതുവഴി ഭാരതത്തിന്റെ ശോഭനമായ ഭാവിയ്ക്ക് പരിശ്രമിക്കണം. സഭയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല. മുൻ ദശാബ്ദങ്ങളിലെ ഭരണകൂടങ്ങൾ രാജ്യത്തിന്റെ പുരോഗതിയ്ക്ക് നല്കിയ സംഭാവനകൾ വലുതാണ്. അതേസമയം, പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ചിട്ടുണ്ട്. കർഷകരുടെയും ജോലിക്കാരുടെയും അവസ്ഥ ദയനീയമാണ്. സമൂഹത്തിൽ മൂല്യങ്ങൾ പിന്തള്ളപ്പെട്ടതായും സാമ്പത്തിക ലാഭത്തിന് മുൻതൂക്കം നൽകുന്ന തീരുമാനങ്ങളാണ് ഭരണകൂട നേതൃത്വം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ നേതാവിന് ഉണ്ടായിരിക്കേണ്ട ഏഴ് ലക്ഷ്യങ്ങളെക്കുറിച്ചും കർദ്ദിനാൾ വിശദീകരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു സമ്പദ് ഘടന ഉണ്ടാക്കിയെടുക്കുക, ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുക, ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, മതസൗഹാർദം സൃഷ്ടിക്കുക, ദേശീയ അവബോധം വളർത്തിയെടുക്കുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് അവ. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുവാൻ വിശ്വാസികളുടെ പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടാണ് മുംബൈ അതിരൂപതയുടെ അധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ സന്ദേശം സമാപിക്കുന്നത്.
Image: /content_image/News/News-2019-03-21-10:14:55.jpg
Keywords: സിബിസിഐ, ഗ്രേഷ്യ

9973
Category: 10
Sub Category:
Heading: പാപ്പായുടെ പ്രവചനം തെറ്റിയില്ല: മുന്‍ ഡിസ്നി താര ദമ്പതികള്‍ക്ക് ആദ്യ കണ്‍മണി 'ഫ്രാന്‍സെസ്കാ'
Content: വാഷിംഗ്ടണ്‍ ഡിസി: ഫ്രാന്‍സിസ് പാപ്പയുടെ പ്രവചനത്തിന്റെയും മകളുടെ അത്ഭുതകരമായ ജനനത്തിന്റെയും കഥ വെളിപ്പെടുത്തിക്കൊണ്ട് മുന്‍ ഡിസ്നി താരവും അമേരിക്കന്‍ നടനുമായ ഡേവിഡ് ഹെന്‍റിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തങ്ങള്‍ക്ക് മകള്‍ പിറന്ന വിവരം ഹെന്‍റി-മരിയ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഈ പോസ്റ്റ് ഇപ്പോള്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ‘റെയിന്‍ബോ ബേബി’യായ 'പിയാ ഫിലോമിനാ ഫ്രാന്‍സെസ്കാ ഹെന്‍റി' എന്ന തങ്ങളുടെ മകളുടെ കത്തോലിക്ക നാമത്തിന്റെ പിന്നിലെ കഥയും, ഫ്രാന്‍സിസ് പാപ്പയോടൊപ്പമുള്ള തങ്ങളുടെ ഫോട്ടോയുടെ പിന്നിലെ കഥയും ഹെന്‍റിയുടെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥനയും അനുഗ്രഹവും വഴിയാണ് തങ്ങള്‍ക്ക് തങ്ങളുടെ മകളെ ലഭിച്ചതെന്നാണ് ഹെന്‍റി സാക്ഷ്യപ്പെടുത്തുന്നത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. നിരവധി യാതനകളിലൂടെ കടന്നു പോയതിനു ശേഷമാണ് തനിക്കും മരിയക്കും തങ്ങളുടെ മകളെ ലഭിച്ചത്. ‘പിയാ’യുടെ ജനനത്തിന് മുന്‍പ് തുടര്‍ച്ചയായി 3 പ്രാവശ്യം മരിയയുടെ ഗര്‍ഭം അലസിയതാണ്. ഇത് തങ്ങളെ ഒരുപാട് ദുഖിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടായിരിന്നു. എങ്കിലും ഇത് തങ്ങളുടെ ദാമ്പത്യത്തെ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. ദുഃഖത്തിന്റെ വേളയിലാണ് പാപ്പയെ സന്ദര്‍ശിച്ചത്. തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു. പാപ്പ തങ്ങള്‍ ഇരുവരുടേയും കൈകള്‍ ചേര്‍ത്ത് പിടിച്ച് പ്രത്യേകം അനുഗ്രഹിച്ചുകൊണ്ട് “വിഷമിക്കേണ്ട കുട്ടി ജനിക്കും” എന്ന് പ്രവചിക്കുകയായിരിന്നു. 9 മാസങ്ങള്‍ക്ക് ശേഷം പാപ്പയുടെ പ്രവചനം പൂര്‍ത്തിയാക്കിക്കൊണ്ട് പിയാ ജനിച്ചു. തങ്ങളുടെ മകളുടെ നടുവിലത്തെ പേര് ‘ഫ്രാന്‍സെസ്കാ’ എന്ന്‍ നല്‍കിയതിന്റെ കാരണവുമിതാണെന്നാണ് ഹെന്‍റി പറയുന്നത്. പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവര്‍ നിരാശപ്പെടേണ്ടായെന്നും പ്രാര്‍ത്ഥനയോടെ പ്രത്യാശ കണ്ടെത്തുക എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അവസാനിക്കുന്നത്. ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-03-21-11:35:36.jpg
Keywords: അത്ഭുത

9974
Category: 18
Sub Category:
Heading: മാര്‍ മനത്തോടത്തിനെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി പാലക്കാട് രൂപത
Content: പാലക്കാട്: പാലക്കാട് രൂപതാധ്യക്ഷനും എണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ജേക്കബ് മനത്തോടത്തിനെ വ്യാജരേഖ കേസില്‍ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി പാലക്കാട് രൂപത വിജിലന്‍സ് കമ്മിറ്റി. മാര്‍ ജേക്കബ് മനത്തോടത്ത് തനിക്കു ലഭിച്ച വിവാദരേഖ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഏല്പിക്കുകയും പ്രസ്തുത രേഖയെക്കുറിച്ച് അന്വേഷണം നടത്താന്‍ സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിക്കുകയും ചെയ്തു എന്നതാണു യാഥാര്‍ഥ്യം. ഇതിന്റെ വെളിച്ചത്തിലാണു വ്യാജരേഖ ചമച്ചവരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതി നല്കാന്‍ സിനഡ് മീഡിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്. മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ എഴുതി നല്കിയതായി പുറത്തുവന്ന പരാതിയിലും ഈ കാര്യം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മാര്‍ മനത്തോടത്തിന്റെ പേര് എഫ്‌ഐആറില്‍ രണ്ടാംപ്രതിയായി ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നു യോഗം വിലയിരുത്തി. മാര്‍ മനത്തോടത്തിന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചഴച്ച് അപമാനിതനാക്കാനുള്ള ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. വ്യാജരേഖ ഉണ്ടാക്കിയ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മു ന്നില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാലക്കാട് രൂപത വിജിലന്‍സ് കമ്മിറ്റി പ്രസിഡന്റ് മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരക്കല്‍, അഡ്വ. മിനി ഫ്രാന്‍സിസ്, ഫാ. ജിജോ ചാലയ്ക്കല്‍, ഫാ. മാത്യു വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഫാ. ഏബ്രഹാം പാലത്തിങ്കല്‍ വിഷയം അവതരിപ്പിച്ചു.
Image: /content_image/India/India-2019-03-21-23:35:38.jpg
Keywords: മനത്തോട