Contents
Displaying 9681-9690 of 25173 results.
Content:
9995
Category: 18
Sub Category:
Heading: സൗജന്യ ഡയാലിസിസ് സെന്ററുമായി ഇരിങ്ങാലക്കുട രൂപത
Content: ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സിഎല്‍സി ദിനാഘോഷങ്ങളോടനുബന്ധിച്ച് കത്തീഡ്രലില്‍ നടന്ന ദിവ്യബലി മധ്യേ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്തില്‍നിന്നും ആദ്യ ഡയാലിസീസ് മെഷീനുള്ള തുക ഏറ്റുവാങ്ങി. രണ്ടാമത്തെ മെഷീനിനുള്ള തുക റീത്ത ജോസഫ് ആലപ്പാട്ട് പാലത്തിങ്കല്‍ ബിഷപ്പിനു കൈമാറി. സെന്റ് വിന്‍സെന്റ് ഡയബറ്റിക്‌സ് ആശുപത്രിയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ആദ്യ വിഹിതം പോള്‍ മലയില്‍ നിന്നും ബിഷപ് ഏറ്റുവാങ്ങി. ഒന്നരകോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണിത്. മാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് ഇതിന്റെ പണി പൂര്‍ത്തീകരിച്ച് പൂര്‍ണസജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുവാനാണ് തീരുമാനം. കത്തീഡ്രല്‍ സിഎല്‍സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. വൃക്ക രോഗത്തിനുള്ള ചികിത്സയും ഡയാലിസിസും മൂലം തളര്‍ന്നിരിക്കുന്ന നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഡയാലിസിസ് പൂര്‍ണമായും സൗജന്യമായി നടത്തികൊടുക്കുക എന്നുള്ളതാണ് ഈ സെന്റര്‍ വഴി ലക്ഷ്യം വെക്കുന്നത്. ഇരിങ്ങാലക്കുട അഞ്ച് ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക. ഏകദേശം മുക്കാല്‍ കോടി (75 ലക്ഷം) രൂപ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഏകദേശം അത്രതന്നെ രൂപ ഓരോ വര്‍ഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരും. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. ചാക്കോ കാട്ടുപറന്പില്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സെക്രട്ടറി ജോയ് പേങ്ങിപറന്പില്‍, മുന്‍ കത്തീഡ്രല്‍ ട്രസ്റ്റി ഫ്രാന്‍സീസ് കോക്കാട്ട്, ജോസ് ജി. തട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫ്രാന്‍സീസ് കീറ്റിക്കല്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോണി പൊഴോലിപറന്പില്‍, ആന്റു ആലേങ്ങാടന്‍, ജെയ്‌സണ്‍ കരപറന്പില്‍, അഡ്വ. വി.സി. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-03-24-23:49:41.jpg
Keywords: ഇരിങ്ങാ

9996
Category: 1
Sub Category:
Heading: പാപ്പ ലൊരേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്: യുവജന പ്രബോധന രേഖ ഇന്ന് പുറത്തിറക്കും
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന്‍റെ പ്രബോധന രേഖ (The Post synodal Document) ഇന്നു ഇറ്റലിയിലെ ലൊരേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ചു ഫ്രാന്‍സിസ് പാപ്പ പ്രകാശനം ചെയ്യും. പ്രകാശനത്തിന് ശേഷം ലോകത്തെ എല്ലാ യുവജനങ്ങളെയും അഭിസംബോധന ചെയ്തു പാപ്പ സംസാരിക്കും. 2018 ഒക്ടോബര്‍ മാസത്തിലാണ് വത്തിക്കാനില്‍വച്ച് “യുവജനങ്ങളും ദൈവവിളിയും ജീവിത തിരഞ്ഞെടുപ്പുകളും” എന്ന വിഷയത്തെ ആധാരമാക്കി ഒരുമാസം നീണ്ട സിനഡ് സമ്മേളനം നടന്നത്. ഇന്ന്‍ മാര്‍ച്ച് 25, തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് വത്തിക്കാനില്‍നിന്നും 200-കിലോമീറ്ററില്‍ അധികം അകലെയുള്ള ലൊരേറ്റോയില്‍ ഹെലിക്കോപ്റ്ററില്‍ എത്തിച്ചേരുന്ന പാപ്പാ സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിയുടെ അന്ത്യത്തിലായിരിക്കും യുവജനങ്ങള്‍ക്കായി വിളിച്ചുകൂട്ടിയ സിനഡു സമ്മേളനത്തിന്‍റെ പഠനങ്ങളും തീര്‍പ്പുകളും ഉള്‍ച്ചേര്‍ത്തുള്ള പ്രമാണരേഖ പാപ്പാ പ്രബോധിപ്പിക്കുന്നത്. ലൊരേറ്റൊ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ സംരക്ഷകരായ ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ രോഗികളെയും സന്ദര്‍ശിക്കും.
Image: /content_image/News/News-2019-03-25-04:58:28.jpg
Keywords: പാപ്പ, യുവജന

9997
Category: 10
Sub Category:
Heading: ശാസ്ത്ര പഠനങ്ങൾക്ക് കുതിപ്പേകി കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Content: കാൻസാസ്: ശാസ്ത്രം വിശ്വാസത്തിന്മേലാണ് പണിതുയർത്തപ്പെടുന്നത്. വിശ്വാസം യുക്തിക്ക് ഉപരിയാണെങ്കിലും ഒരിക്കലും വിശ്വാസവും, യുക്തിയും വിരുദ്ധ ധ്രുവങ്ങളിൽ അല്ലായെന്നാണ് സത്യം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (159) ഇക്കാര്യം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ പല പ്രശസ്തമായ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്ര, ഗവേഷണ രംഗങ്ങളിൽ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. പ്രത്യേകിച്ച് ഈ രംഗത്ത് പേരെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാൻസാസ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബെനഡിക്ടൻ കോളേജ്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, ഗണിത ശാസ്ത്രം (സ്റ്റെം) തുടങ്ങിയ വിഷയങ്ങൾ ഒരൊറ്റ കോഴ്സായി പഠിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടലാണ് കോളേജ് നടത്തിക്കൊണ്ടിരിക്കുന്നത്. പഠനങ്ങൾ വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വാഭാവികമായ പരിണിത ഫലമാണെന്ന സഭാ പഠനം പ്രതിഫലിപ്പിക്കുന്നതാണ് കോളേജ്. തങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസത്തിനും, യുക്തിക്കും ഒരേപോലെ പ്രാധാന്യം നൽകുന്നുവെന്ന് ബനഡിക്ടൻ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഡോക്ടർ ഡാരിൻ മുഗ്ളി പറയുന്നു. ഈ കോഴ്സിലേക്ക് മാത്രമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 15 അധ്യാപകരെയാണ് കോളേജ് നിയമിച്ചത്. മറ്റ് കോഴ്സുകളെക്കാൾ കൂടുതലായി സ്റ്റെം പഠനത്തിനായി കൂടുതൽ തുക കോളേജ് ബഡ്ജറ്റിൽ നീക്കിവെക്കുന്നുണ്ട്. ഹൂസ്റ്റണിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കത്തോലിക്ക സ്ഥാപനമായ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസും സ്റ്റെം പഠനത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. തങ്ങളുടെ വിശ്വാസത്തിന്റെ പൈതൃക സമ്പത്തിന്റെ ഒരു ഭാഗം എക്കാലവും ശാസ്ത്രം ആയിരുന്നുവെന്ന് യൂണിവേഴ്സിറ്റിയുടെ അധ്യക്ഷൻ റിച്ചാർഡ് ലുഡ്‌വിഗ് പറഞ്ഞു. പാശ്ചാത്യ ലോകം കണ്ട ശാസ്ത്രജ്ഞന്മാരിൽ എല്ലാവരും തന്നെ ദൈവ വിശ്വാസം ഉള്ളവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെൻവറിൽ സ്ഥിതിയെന്ന് റെജിസ് യൂണിവേഴ്സിറ്റിയും പ്രസ്തുത രീതിയിലുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ശാസ്ത്രവും, ക്രിസ്തുവിലുള്ള വിശ്വാസവും ഒരുമിച്ച് പോകുകയില്ലായെന്നും ശാസ്ത്രജ്ഞർ നിരീശ്വരവാദികൾ ആയിരിക്കണമെന്നും പറയുന്ന ആധുനിക ലോകത്തിന് തങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തക്ക മറുപടിയാണ് ഈ കത്തോലിക്കാ സ്ഥാപനങ്ങൾ നൽകുന്നത്.
Image: /content_image/News/News-2019-03-25-04:36:20.jpg
Keywords: ശാസ്ത്ര,

9998
Category: 4
Sub Category:
Heading: സഹനങ്ങള്‍ പാഴാക്കരുതേ! വിശുദ്ധര്‍ പറഞ്ഞ 10 വാക്യങ്ങള്‍
Content: നോമ്പുകാലത്ത് വിചിന്തനം ചെയ്യുവാന്‍ സഹനങ്ങളെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന 10 വാക്യങ്ങള്‍. “പീഡാസഹനവും കുരിശുമരണവും വഴി ക്രിസ്തു സഹനത്തിനു പുതിയൊരു അര്‍ത്ഥം നല്‍കി : അതിനാല്‍ നമ്മളെ യേശുവിനോടു താദാത്മ്യപ്പെടുത്തുവാനും, അവന്റെ രക്ഷാകരപദ്ധതിയില്‍ പങ്കാളികളാകുവാനും സഹനം വഴി കഴിയും” (1505) എന്നാണ് കത്തോലിക്കാ പ്രബോധനത്തില്‍ സഹനത്തെ കുറിച്ച് പറയുന്നത്. സഹനങ്ങള്‍ പാഴാക്കരുതേ! വിശുദ്ധര്‍ പറഞ്ഞ 10 വാക്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ കൂടെപിറപ്പ് പോലെ നമ്മേ പിന്തുടരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് സഹനം. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1505 ഇപ്രകാരം പഠിപ്പിക്കുന്നു, "ക്രിസ്തു തന്റെ പീഡാസഹനവും കുരിശു മരണവും വഴി സഹനത്തിന് പുതിയൊരു അര്‍ത്ഥം നല്‍കി. അന്നു മുതല്‍ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്തുവാനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്തുവാനും അതിന് കഴിയും". അതെ, നമ്മുടെ പാപപങ്കിലമായ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാന്‍ സഹനങ്ങള്‍ക്ക് കഴിയും. നമുക്ക് വേദനകള്‍ നല്‍കുന്ന സഹനങ്ങള്‍ നമ്മളെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുക മാത്രമല്ല, നമ്മുടെ സഹനങ്ങളെ ആത്മാക്കളുടെ മോക്ഷത്തിനായി സമര്‍പ്പിക്കുവാനും സാധിക്കും. “നിങ്ങളുടെ സഹനങ്ങള്‍ പാഴാക്കരുത്” എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പത്രോസിന്റെ സിംഹാസന കാലത്ത് വിശുദ്ധന്‍ ഓര്‍മ്മിപ്പിച്ചത്. ഈ നോമ്പ് കാലത്ത് സ്വന്തം സഹനങ്ങളെ സന്തോഷങ്ങളുടെ വാതിലാക്കി മാറ്റുവാന്‍ സഹായിക്കുന്ന തിരുസഭയിലെ വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന 10 പ്രസിദ്ധമായ വാക്യങ്ങളാണ് താഴെ നല്‍കുന്നത്. ഓരോ വാചകവും സഹനത്തെ രക്ഷാകരമാക്കി മാറ്റുന്നതിനുള്ള ചൂണ്ടുപലകയാക്കി നമ്മുക്ക് കാണാം. (1) “നിങ്ങളുടെ ജീവിതത്തില്‍ വേദനയും സഹനങ്ങളും ഉണ്ടായേക്കാം. പക്ഷെ, യേശുവിന്റെ ചുംബനങ്ങളായ വേദന, ദുഃഖം, സഹനം എന്നിവ – യേശുവിന് ചുംബിക്കുവാന്‍ കഴിയത്തക്കവിധം നമ്മള്‍ യേശുവിനോട് അടുത്തു എന്നതിന്റെ അടയാളങ്ങളാണ്” - കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ. (2) ദൈവം എന്നോട് പറഞ്ഞു, “എന്റെ കുഞ്ഞേ, നീ നിന്റെ ശാരീരികവും, മാനസികവുമായ സഹനങ്ങള്‍ വഴി എന്നെ സന്തോഷിപ്പിക്കൂ. എന്റെ മകളേ, നീ സഹജീവികളുടെ അനുകമ്പ തേടരുത്. നിന്റെ ശുദ്ധവും, കളങ്കരഹിതവുമായ സഹനങ്ങളുടെ സുഗന്ധമാണ് എനിക്ക് ആവശ്യം. സഹജീവികളില്‍ നിന്ന് മാത്രമല്ല നിന്നില്‍ നിന്നു തന്നെ നിന്നെ വേര്‍തിരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ എത്രമാത്രം സഹനങ്ങളെ സ്നേഹിക്കുന്നുവോ, അത്രമാത്രം എന്നോടുള്ള നിന്റെ സ്നേഹം ശുദ്ധമായിത്തീരും” – വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ (ഡിവൈന്‍ മേഴ്സി ഇന്‍ മൈ സോള്‍) നിന്നും. (3) “മറ്റുള്ളവര്‍ക്ക് വേണ്ടി നന്മകള്‍ ചെയ്യുകയും, പ്രാര്‍ത്ഥിക്കുകയും, സഹനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ തിളങ്ങില്ല. പക്ഷേ, നിത്യജീവന്റെ രാജധാനിയില്‍ അവര്‍ ധരിക്കുവാന്‍ പോകുന്നത് എത്ര തേജസ്സാര്‍ന്ന കിരീടമാണ്! സഹനത്തിന്റെ പ്രേഷിതര്‍ എത്ര അനുഗ്രഹീതര്‍” - വിശുദ്ധ ജോസ് മരിയ എസ്ക്രിവ. “എപ്പോഴൊക്കെ ഞാന്‍ എന്റെ സഹനങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നുവോ, അപ്പോഴൊക്കെ, ഞാന്‍ ഒരിക്കലും എന്റെ സഹനങ്ങളില്‍ അകന്നിട്ടില്ല എന്ന് യേശു എന്നോടു പറയുമായിരുന്നു. ഞാന്‍ യേശുവിനോട് പറഞ്ഞു. യേശുവേ അത് നിന്റെ ഇഷ്ടം എന്റേതല്ല.’ ദൈവത്തിനു മാത്രമേ എന്നെ സന്തോഷവതിയാക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന്‍ അവസാനം എനിക്ക് മനസ്സിലായി. എന്റെ സകല പ്രതീക്ഷകളും ഞാന്‍ അവനില്‍ സമര്‍പ്പിച്ചു...” - വിശുദ്ധ ജെമ്മാ ഗല്‍ഗാനി. (4) (5) “നമ്മുടെ കഷ്ടതകളെ പെരുപ്പിക്കുന്ന ആത്മസ്നേഹത്തിന്റെ പ്രതിഫലനമില്ലാത്ത ഒരു കുരിശും കുരിശല്ല. സമാധാനത്തോടെയുള്ള സഹനം സഹനമല്ല. നമ്മള്‍ നമ്മുടെ കഷ്ടതകളെക്കുറിച്ച് പരാതി പറയുന്നു. യേശുവിന്റെ കുരിശ് വഹിക്കുന്നതിനേക്കാള്‍ കൂടുതലായി മറ്റൊന്നും നമ്മളെ യേശുവിനേപ്പോലെയാക്കുന്നില്ല, അതിനാല്‍ നമുക്ക് കഷ്ടപ്പാടുകളില്ല എന്നാണ് നമ്മള്‍ പരാതിപറയേണ്ടത്. സ്നേഹവും, കുരിശിലെ നന്മയും വഴി യേശുവുമായുള്ള ആത്മാവിന്റെ ഐക്യപ്പെടല്‍ എന്തൊരു മനോഹരം!” – വിശുദ്ധ ജോണ്‍ വിയാന്നി. (6) “കഴിഞ്ഞകാലത്ത് ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പരിഹാരം ചെയ്യുന്നതിനുള്ള അവസരമാണ് കഷ്ടതകളും, ക്ലേശങ്ങളും നമുക്ക് നല്‍കുന്നത്. നമ്മുടെ പാപങ്ങള്‍ കാരണമുണ്ടായ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാന്‍ വരുന്ന വൈദ്യനേപ്പോലെയാണ് അത്തരം അവസരങ്ങളില്‍ നമ്മുടെ കര്‍ത്താവ് വരുന്നത്. ദൈവീകമായ മരുന്നുകളാണ് ക്ലേശങ്ങള്‍” - ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിന്‍. (7) “കഷ്ടതകളും, ദുരിതങ്ങളും അനുഭവിക്കുന്നവര്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്ന്‍ ഒരിക്കലും ചിന്തിക്കരുത്. അവന്‍ തന്റെ കഷ്ടപ്പാടുകള്‍ ദൈവത്തിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. തലമൂടി പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ കൂടുതല്‍ അവനാണ് പ്രാര്‍ത്ഥിക്കുന്നത്. അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞാല്‍ അതാണ് പ്രാര്‍ത്ഥന” - ആവിലായിലെ വിശുദ്ധ തെരേസ. (8) “എനിക്കെന്ത് സംഭവിക്കുമെന്നെനിക്കറിയില്ല; ഒരുകാര്യം എനിക്കുറപ്പാണ് ദൈവം ഒരിക്കലും തന്റെ വാഗ്ദാനം ഉപേക്ഷിക്കില്ല. “ഭയപ്പെടരുത്, ഞാന്‍ നിനക്ക് കഷ്ടതകള്‍ തരും, പക്ഷെ അവയെ സഹിക്കുവാനുള്ള ശക്തിയും ഞാന്‍ നിനക്ക് തരും” യേശു നിരന്തരം എന്നോട് പറയുന്നു “നിത്യേനയുള്ള രക്തസാക്ഷിത്വം കൊണ്ട് ഞാന്‍ നിന്റെ ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു..” “എത്ര പ്രാവശ്യം..” അല്‍പ്പനേരം മുന്‍പ് യേശു എന്നോട് പറഞ്ഞു “മകനേ, ഞാന്‍ നിന്നെ കുരിശില്‍ തറച്ചില്ലായിരുന്നെങ്കില്‍ നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ” - പീട്രെല്‍സിനായിലെ വിശുദ്ധ പിയോ. (9) “ദൈവരാജ്യത്തിന്‍റെ പ്രത്യാശ യേശുവിന്റെ കുരിശു മരണത്തില്‍ നിന്നാരംഭിച്ച മഹത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുനരുത്ഥാനമാണ് ഈ മഹത്വത്തെ വെളിപ്പെടുത്തിയത് – യുഗാന്ത്യം വരെയുള്ള മഹത്വം. യേശുവിന്റെ സഹനങ്ങളില്‍ പങ്ക് ചേരുന്നവര്‍, തങ്ങളുടെ സഹനങ്ങളിലൂടെ ഈ മഹത്വത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു” - വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ - സാല്‍വിഫിക് ഡൊളോറിസ്. (10) “ഞാന്‍ സഹനങ്ങളും, സ്നേഹത്തിലുള്ള ആനന്ദവും ആഗ്രഹിക്കുന്നു. ഇതാണ് ഞാന്‍ പൂവിതറുന്ന രീതി. മുള്ളുകള്‍ക്കിടയില്‍ റോസാപ്പൂക്കള്‍ ശേഖരിക്കുമ്പോഴും ഞാന്‍ പാട്ട് പാടും, മുള്ളുകള്‍ എത്ര വലുതും, കൂര്‍ത്തതുമാകുന്നുവോ എന്റെ പാട്ടും അത്രത്തോളം മാധുര്യമുള്ളതാകും” – ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ.
Image: /content_image/Mirror/Mirror-2019-03-25-06:08:29.jpg
Keywords: സഹന

9999
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കെനിയയിലെ ഫ്രാന്‍സിസ്കന്‍ സഭാംഗത്തിന്
Content: ദുബായ്: തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ച് ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന കെനിയന്‍ ശാസ്ത്ര അദ്ധ്യാപകനും ഫ്രാന്‍സിസ്കന്‍ സഭാംഗവുമായ ബ്രദര്‍ പീറ്റര്‍ താബിച്ചി ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഈവര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരത്തിനര്‍ഹനായി. പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍ (£ 7,60,000) ആണ് പുരസ്കാര തുക. 179 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം അദ്ധ്യാപകരെ പിന്തള്ളിയാണ് ബ്രദര്‍ പീറ്റര്‍ ഈ പുരസ്കാരത്തിനര്‍ഹനായത്. കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ് ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബ്രദര്‍ പീറ്ററിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. തന്റെ ശമ്പളത്തിന്റെ 80%വും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലായ്മയാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ മുപ്പത്തിയാറുകാരനായ ബ്രദര്‍ പീറ്റര്‍ പറയുന്നു. 35 മുതല്‍ 40 വരെ കുട്ടികളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ക്ലാസ്സ് മുറികളില്‍ 7 മുതല്‍ 80 വരെ കുട്ടികള്‍ തിങ്ങിനിറഞ്ഞാണ് പഠിക്കുന്നത്. പ്രാദേശിക സമൂഹങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതും പഠനം മതിയാക്കുവാന്‍ സാധ്യതയുള്ള കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുകയും താന്‍ നേരിട്ട വെല്ലുവിളികളുടെ ഭാഗമായിരുന്നുവെന്ന് ബ്രദര്‍ പീറ്റര്‍ പറഞ്ഞു. ദുബായി ആസ്ഥാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സണ്ണി വര്‍ക്കി ഫൗണ്ടേഷനാണ് ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായിയില്‍ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ചുനടന്ന പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ അവതാരകനായിരുന്നത് ഓസ്ട്രേലിയന്‍ നടനായ ഹഗ് ജാക്ക്മാനായിരുന്നു. അതേസമയം ബ്രദര്‍ പീറ്ററിനെ അഭിനന്ദിച്ചു കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാട്ടായും രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-03-25-07:04:40.jpg
Keywords: ലോകത്തെ, ലോകം

10000
Category: 1
Sub Category:
Heading: ഇരുപത് വര്‍ഷം: നൈജീരിയയിൽ കൊല്ലപ്പെട്ടത് എഴുപതിനായിരം ക്രൈസ്തവരെന്ന് വെളിപ്പെടുത്തല്‍
Content: അബൂജ: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ കൊല്ലപ്പെട്ടത് എഴുപതിനായിരം ക്രൈസ്തവരെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ അദ്ധ്യക്ഷൻ ജെഫ് കിങ്ങാണ് ഏറെ ഗൌരവകരമായ വസ്തുത വെളിപെടുത്തിയിരിക്കുന്നത്. ന്യൂസിലന്റിലും നൈജീരിയയിലും മനുഷ്യക്കുരുതി നടന്നെങ്കിലും ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ ആഫ്രിക്കൻ വാർത്തകൾ തഴയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ക്രൈസ്തവരാണ് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത്. എന്നാൽ, മാധ്യമശ്രദ്ധയുടെ അഭാവം മൂലം അവ ലോകം അറിയുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂസീലൻറിലെ ഇസ്ലാം മതസ്ഥർ നേരിട്ട കൂട്ടക്കുരുതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ നൈജീരിയിലെ ക്രൈസ്തവ പീഡനത്തെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്നു ബ്രെബർട്ട് ന്യൂസ് റോം ബ്യൂറോ ചീഫ് തോമസ് വില്യംസ് ചൂണ്ടിക്കാണിച്ചിരിന്നു. രാഷ്ട്രീയ നേതാക്കന്മാരും സെലിബ്രിറ്റികളും ന്യൂസീലൻറ് ആക്രമണം മാത്രം പ്രതിപാദിക്കുമ്പോൾ നിരവധി ക്രൈസ്തവരാണ് നൈജീരിയയിൽ മരിച്ചു വീഴുന്നത്. വാർത്താ മാധ്യമങ്ങളുടെ നിശബ്ദതയിൽ വംശഹത്യ പുറം ലോകമറിയാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ നരഹത്യ നടത്തുന്ന ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ വാർത്തകൾ മുഖ്യധാര മാധ്യമങ്ങൾ മനപൂർവം ഒഴിവാക്കുന്നതായി 'സേവ് ദി പെർസിക്യൂട്ടട് ക്രിസ്ത്യൻസ്' സംഘടന അദ്ധ്യക്ഷൻ ദെഡേ ലോഗെസനും പ്രസ്താവിച്ചിരിന്നു. അമേരിക്കൻ ഐക്യനാടുകളിൽ ക്രൈസ്തവർക്ക് സ്വീകാര്യതയുണ്ടെങ്കിലും ആഫ്രിക്കയിൽ ക്രൈസ്തവര്‍ക്ക് കടുത്ത ഭീഷണിയാണുള്ളത്. ഐഎസ് ഭീകരവാദികളോട് ചേർന്ന് ഫുലാനി സംഘവും ബൊക്കോ ഹറാം തീവ്രവാദികളും ശരിയത്ത് നിയമം നടപ്പിലാക്കാൻ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. വംശീയ ശുദ്ധീകരണത്തിനായി ക്രൈസ്തവരെ ഇല്ലാതാക്കുവാനാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഇസ്ലാമിക് തീവ്രവാദികളുടെ നീക്കം.
Image: /content_image/News/News-2019-03-25-10:13:03.jpg
Keywords: നൈജീ

10001
Category: 1
Sub Category:
Heading: തിമോറിലെ സന്യസ്ഥര്‍ക്ക് 'ഡെക്കറേഷന്‍ ഓഫ് ഓണര്‍' നല്‍കി പാപ്പയുടെ ആദരവ്
Content: ദിലി, തിമോര്‍: തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യമായ തിമോറിലെ കത്തോലിക്കാ സഭക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ ചെയ്ത നാല് പുരോഹിതര്‍ക്കും ഒരു കന്യാസ്ത്രീക്കും വത്തിക്കാന്റെ ‘ഡെക്കറേഷന്‍ ഓഫ് ഓണര്‍’. തിമോര്‍ സ്വദേശികളായ ഫാ. ഫ്രാന്‍സിസ്കോ ഡോസ് സാന്റോസ് ബാരെറ്റോ, ഫാ. ഫ്രാന്‍സിസ്കോ ടവാരെസ്, ഇറ്റാലിയന്‍ പുരോഹിതനായ ഫാ. എലീജിയോ ലോക്കാടെല്ലി, ഈശോസഭാംഗമായ പോര്‍ച്ചുഗീസ് പുരോഹിതന്‍ ഫാ. ജോസ് ആല്‍വെസ് മാര്‍ട്ടിന്‍സ് എന്നിവര്‍ക്ക് പുറമേ കനോസ്സിയന്‍ കന്യാസ്ത്രീയായ മരിയ ചിയോഡയുമാണ് ‘ഡെക്കറേഷന്‍ ഓഫ് ഓണര്‍ മെഡലിന് അര്‍ഹരായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 19-ന് ദിലിയിലെ ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ വെച്ച് മോണ്‍സിഞ്ഞോര്‍ മാര്‍ക്കോ സ്പ്രിസ്സിയാണ് പാപ്പാക്ക് വേണ്ടി മെഡലുകള്‍ സമ്മാനിച്ചത്. ദിലിയിലെ മെത്രാനായ വിര്‍ജില്ലോ ഡോ കാര്‍മോ ഡാ സില്‍വായും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ദശാബ്ദങ്ങളായി ഇവര്‍ തങ്ങളുടെ ജീവിതം സഭക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന്‍ മെഡല്‍ സമ്മാന വേളയില്‍ മോണ്‍. മാര്‍ക്കോ സ്പ്രിസ്സി പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണ് ഈ അവാര്‍ഡ് ലഭിച്ചതെന്നു ഫാ. ബാരെറ്റോ പ്രതികരിച്ചു. തിമൂര്‍ ലെസ്റ്റോയിലെ കത്തോലിക്കരുടെ കാര്യത്തിലും വത്തിക്കാന്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നാണ് ഈ അവാര്‍ഡ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് സിസ്റ്റര്‍ ചിയോഡ കിഴക്കന്‍ തിമൂറിലെത്തുന്നത്. അവിടെ കാനോസ്സിയന്‍ കോളേജ് സ്ഥാപിക്കുന്നതില്‍ സിസ്റ്റര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1964-ല്‍ തിമൂറിലെത്തിയ ഫാ. ലൊക്കാടെല്ലിയാണ് ബവുക്കാവു ജില്ലയിലെ ഫാത്തിമാക്കാ കോളേജ് സ്ഥാപിച്ചത്. 1974-ലാണ് ഫാ. മാര്‍ട്ടിന്‍സ് തിമൂര്‍ ലെസ്റ്റെയിലെത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ ഇദ്ദേഹവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സഭക്ക് വേണ്ടി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന അല്‍മായര്‍ക്കും, പുരോഹിതര്‍ക്കും സന്യസ്ഥര്‍ക്കും പാപ്പ നല്‍കുന്ന മെഡലാണ് ഡെക്കറേഷന്‍ ഓഫ് ഓണര്‍. 1888-ല്‍ തന്റെ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തവരെ ആദരിക്കുന്നതിനായി ലിയോ പതിമൂന്നാമന്‍ പാപ്പായാണ് ഡെക്കറേഷന്‍ ഓഫ് ഓണര്‍ സ്ഥാപിച്ചത്. പിന്നീട് ഇത് പാപ്പമാര്‍ നല്‍കുന്ന ഒരു ബഹുമതിയായി മാറുകയായിരിന്നു.
Image: /content_image/News/News-2019-03-25-10:37:44.jpg
Keywords: പുരസ്, അവാര്‍ഡ

10002
Category: 18
Sub Category:
Heading: പ്രോലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു
Content: കൊച്ചി: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും ജീവസമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ പ്രസ്ഥാനമായ പ്രോലൈഫ് സമിതിയുടെ ലോഗോയും പതാകയും പ്രകാശനം ചെയ്തു. പൊതുസമൂഹത്തിന്റെ നന്മയ്ക്കും ജീവന്റെ സംസ്‌കാരത്തിന്റെ വ്യാപനത്തിനുമായി എല്ലാ ഇടവകകളിലും പ്രോലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണമെന് പതാക പ്രകാശനം ചെയ്തുകൊണ്ട് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു. പ്രോലൈഫര്‍ എന്നു പറയുന്നതില്‍ അഭിമാനമുണ്ടെന് അദ്ദേഹം പറഞ്ഞു. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണെും അപരന്റെ ജീവനെ ആദരിക്കുവാനും സംരക്ഷിക്കുവാനുമാണ് പ്രോലൈഫ് ശുശ്രൂഷകളിലൂടെ കത്തോലിക്കാസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പേപ്പല്‍ പതാകയുടെ മാതൃകയിലുള്ള വെള്ളയും മഞ്ഞയും കലര്‍ കളറിലുള്ള പതാകയില്‍ ബഹുവര്‍ണകളറിലുള്ള ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. സാര്‍വത്രിക സഭയെയും പ്രതിനിധീകരിച്ച് വിശുദ്ധ കുരിശുനുള്ളില്‍ അഞ്ചു മക്കളും മാതാപിതാക്കളും അടങ്ങു കുടുംബവും, 'അരുത് അബോര്‍ഷന്‍' എ സന്ദേശം നയിക്കുന്ന കുഞ്ഞിനെ മാറോടു ചേര്‍ത്തു ആശ്ലേഷിക്കു അമ്മ, സമൂഹത്തിലെ വിവിധ വിഭാഗം വേദനിക്കുന്ന വ്യക്തികളെ കരുതലോടെ സംരക്ഷിക്കണം എന്ന സന്ദേശം നല്കുന്ന 'കരുതലിന്റെ കരങ്ങള്‍' എന്നിവ അടങ്ങിയതാണ് ലോഗോ. 'ജീവന്റെ സമൃദ്ധി സമഗ്രസംരക്ഷണം' എ മുദ്രാവാക്യവും ലോഗോയുടെ ഇരുവശങ്ങളിലും ചേര്‍ത്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകാംഗമായ ടാബി ജോര്‍ജ്ജാണ് ലോഗോ ചിത്രീകരിച്ചത്. വരാപ്പുഴ അതിരൂപതാ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് സാബുജോസ് എന്നിവര്‍ പ്രസംഗിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്.സി.സി, വരാപ്പുഴ രൂപതാ പ്രൊ-ലൈഫ്, ഫാമിലി ഡയറക്ടര്‍ ഫാ. ആന്റണി കൊച്ചേരി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്ര'റി ഷിബു ജോ സെക്രട്ടറി മാര്‍'ിന്‍ ന്യൂനസ്, എറണാകുളം മേഖലാ പ്രസിഡന്റ് ജോസ് സി എബ്രാഹം, സിസ്റ്റര്‍ ജോസഫിന്‍, മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ലിസാ തോമസ്, ജോസ് നടുവിലപറമ്പ് എന്നിവര്‍ സംബന്ധിച്ചു.
Image: /content_image/India/India-2019-03-26-03:06:58.jpg
Keywords: ലോഗോ

10003
Category: 18
Sub Category:
Heading: എല്ലാ രംഗത്തും കര്‍ഷകന്‍ അവഗണിക്കപ്പെടുന്നു: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
Content: തലശേരി: എല്ലാ രംഗത്തും കര്‍ഷകന്‍ അവഗണിക്കപ്പെടുകയാണെന്നും വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന സര്‍ക്കാരുകള്‍ പാവപ്പെട്ട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തളളാന്‍ തയാറാകണമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ഇന്‍ഫാം സംസ്ഥാന നേതൃസമ്മേളനം തലശേരി സന്ദേശ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കാനുള്ള ശ്രമം ഒരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഒരുമിച്ചുനിന്ന് പോരാടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് വിജയം കൈവരിക്കാനാകുകയുള്ളൂ. വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് കര്‍ഷകരെ ആവശ്യമില്ലെന്ന മനോഭാവമാണുള്ളത്. ഏതു പ്രതിസന്ധിയിലും കര്‍ഷകര്‍ കൃഷിരംഗത്തുനിന്നു പിന്മാറരുതെന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പും ഇന്‍ഫാം രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ഷക പ്രകടനപത്രിക പ്രകാശനവും അവകാശ പ്രഖ്യാപനവും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുഴി, ദേശീയ സെക്രട്ടറി ജോസഫ് കാര്യാങ്കല്‍, സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, സംസ്ഥാന ട്രഷറര്‍ സണ്ണി അരഞ്ഞാണി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്‌കറിയ നെല്ലംകഴി, വൈസ് പ്രസിഡന്റ് കരോളിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് സ്വാഗതവും സംസ്ഥാന സെക്രട്ടറി ഏബ്രഹാം മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന നേതൃപരിശീലനത്തില്‍ ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍ ഫാ. സെബാന്‍ ഇടയാടിയില്‍ ക്ലാസെടുത്തു.
Image: /content_image/India/India-2019-03-26-03:21:20.jpg
Keywords: കര്‍ഷക

10004
Category: 1
Sub Category:
Heading: തീര്‍ത്ഥാടകനായി പാപ്പ ലൊരേറ്റോയില്‍: പാവങ്ങളുടെ ഭവനമെന്ന് വിശേഷണം
Content: റോം: ആഗോള സഭയുടെ തലവന്‍ എന്ന പദവി മാറ്റിവെച്ചു പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊരേറ്റോയില്‍ പാപ്പ തീര്‍ത്ഥാടകനായി എത്തി. ഇറ്റലിയില്‍ നിന്ന് ലൂര്‍ദ്ദ് ഉള്‍പ്പടെയുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന സംഘടനയില്‍പ്പെട്ട എണ്ണൂറോളം യുവതീയുവാക്കളും ബിഷപ്പുമാരും വൈദികരും വിശ്വാസികളും അടക്കം ആയിരങ്ങള്‍ ലൊറേത്തോയില്‍ പാപ്പയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വത്തിക്കാനില്‍ നിന്ന് 290 കിലോമീറ്ററോളം കിഴക്കുമാറി സ്ഥിതി ചെയ്യുന്ന മരിയന്‍ കേന്ദ്രത്തില്‍ എത്തിയ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി. രോഗികള്‍ക്കും യുവജനങ്ങള്‍ക്കും പാവങ്ങള്‍ക്കുമുള്ള ഭവനമെന്നാണ് ലൊരേറ്റോയെ പാപ്പ വിശേഷിപ്പിച്ചത്. കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമെന്ന സംവിധാനത്തിന്റെ പ്രാധാന്യവും ദൗത്യവും ഈ പുണ്യഭവനം ഏറെ വ്യക്തമാക്കിതരുന്നുണ്ട്. കുടുംബങ്ങളെക്കുറിച്ചുള്ള ദൈവപദ്ധതി മനസ്സിലാക്കുവാനും അതുവഴി കുടുംബങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധ്യാനം വീണ്ടെടുക്കാനും കഴിയണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. എന്നാൽ ഇത് പാവങ്ങളുടെകൂടി ഭവനമാണ്. ആത്മീയമായും ശാരീരികമായും ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് തലമുറകൾതോറും തമ്പുരാന്റെ കരുണ വർഷിക്കുന്നവളാണ് അമ്മ. പലപ്പോഴും കുടുംബത്തിലൊരാളുടെ മുറിവായിരിക്കാം കുടുംബാഗങ്ങളെ ക്ലേശിതരാക്കുന്നത്. എന്നാൽ മുറിവേൽപ്പിക്കപ്പെട്ടവനെ സ്‌നോഹവും കരുതലും സംരക്ഷണവും പ്രോത്സാഹനവും നൽകികൊണ്ട് ചേർത്തുപിടിക്കാൻ ബാധ്യസ്ഥരാണ് നാമോരോരുത്തരുമെന്ന വലിയ സന്ദേശവും ഈ പുണ്യഭവനം പങ്കുവെയ്ക്കുന്നുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയുടെ അവസാനം “ക്രിസ്തൂസ് വീവിത്ത്” എന്ന യുവജന സിനഡാനന്തര അപ്പസ്തോലികോപദേശത്തില്‍ പാപ്പ ഒപ്പുവച്ചു. മെത്രാന്മാരുടെ സിനഡുസമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളുമെല്ലാം ക്രോഡീകരിച്ചാണ് സിനഡാനന്തര അപ്പസ്തോലികോപദേശം തയാറാക്കിയത്. സന്ദര്‍ശനത്തില്‍ ബസിലിക്കയില്‍ സന്നിഹിതരായിരുന്ന രോഗികളുടെ ചാരെയെത്തി അവര്‍ക്ക് സാന്ത്വനം പകരുവാനും പാപ്പ സമയം കണ്ടെത്തി. നസ്രത്തില്‍ പരിശുദ്ധ കന്യകാമറിയം ജനിച്ചുവളര്‍ന്നതും മംഗളവാര്‍ത്ത ലഭിച്ചതുമായ തിരുഭവനത്തിന്‍റെ മതിലുകള്‍ അടങ്ങിയ പ്രധാനഭാഗങ്ങള്‍ ലൊരേറ്റോയിലേക്കു കൊണ്ടുവന്നുവെന്നാണ് പാരമ്പര്യം. ഈ ഭവനം ഉള്‍ക്കൊള്ളുന്നതാണ് ലൊരേറ്റോയിലെ തിരുഭവനത്തിന്‍റെ ബസിലിക്ക. ഓരോ വര്‍ഷവും ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ലൊരേറ്റോയിലെത്തി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നത്.
Image: /content_image/News/News-2019-03-26-03:52:41.jpg
Keywords: മരിയന്‍