Contents
Displaying 9701-9710 of 25173 results.
Content:
10015
Category: 24
Sub Category:
Heading: നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ കലയ്ക്കും വേണ്ടേ ഇത്തിരിയോളമെങ്കിലും എത്തിക്സ്
Content: നമ്മോട് എന്നും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞനുജത്തി ഉണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ്. എനിക്കുമുണ്ടൊരു കുഞ്ഞനുജത്തി. ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും ഒത്തിരി കശപിശ സംസാരിക്കുന്ന ഒരു കുഞ്ഞനുജത്തി. കുറച്ചു വാക്കുകളുമായി പിറന്നവർക്ക് അനുജത്തിമാർ വാഗ്ദേവത തന്നെയാണ്. ഒരിക്കൽ ഒത്തിരികാര്യങ്ങൾ സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ അവൾ എന്നോട് ചോദിച്ചു: “ചേട്ടായിക്ക് ഒരു കുമ്പസാരക്കൂട് ആകുവാൻ സാധിക്കുമോ?” ചോദ്യം കേട്ട മാത്രയിൽ എന്റെ ഉള്ളിൽ ഒരു ആന്തൽ ആണ് ഉണ്ടായത്. ദൈവമേ, കുമ്പസാരക്കൂട്… ‘കണ്ണീരും അനുഗ്രഹവും കൂടി പിണഞ്ഞു കിടക്കുന്ന ഇടം. ഒത്തിരി ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുത്തുകളെ ശേഖരിച്ച് തമ്പുരാന് നൽകേണ്ട ഇടം’. ഈ കുഞ്ഞിന്റെ ചോദ്യത്തിന് ഞാൻ എന്തുത്തരം നൽകും? എന്റെ ഉത്തരം മറു ചോദ്യമായി: “എന്താണ് മോളെ അങ്ങനെ ചോദിച്ചത്?” അവളുടെ മുഖം തിളങ്ങി. “കുമ്പസാര കൂടിന് ക്ഷമിക്കുവാനും മറക്കുവാനും സാധിക്കും. അവ ഒന്നും ഓർക്കുന്നില്ല. ആരെയും ഒന്നിനെയും സ്വന്തമാക്കുന്നുമില്ല. അണയുന്നവർക്ക് കൃപ മാത്രം നൽകുന്നു”. എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി ചിരിച്ചു. ഏകദേശം അഞ്ചുമാസം ആയിട്ട് റോമിലെ തിരക്കുള്ള പള്ളിയിലാണ് ഈയുള്ളവൻ സേവനം ചെയ്യുന്നത്. ഒപ്പം പഠനവും നടക്കുന്നുണ്ട്. ദിവസവും മൂന്നു കുർബാനയും, ഞായറാഴ്ച ദിവസങ്ങളിൽ ആറ് കുർബാനയും ഉള്ള പള്ളിയാണ്. ഞായറാഴ്ച മുഴുവൻ സമയവും കുമ്പസാരക്കൂട്ടിൽ ഇരിക്കുകയും വേണം. പല ഭാഷകളിൽ ഉള്ളവർ കുമ്പസാരിക്കാൻ വരുന്നുണ്ട്. വലിയ സങ്കടങ്ങൾ വലിയ ഭാരങ്ങൾ അവർ വന്ന് ഇറക്കി വയ്ക്കുമ്പോൾ അവരോടൊപ്പം കരഞ്ഞു കണ്ണ് കലങ്ങിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പലരും അവരുടെ കുറ്റങ്ങളും കുറവുകളും ദൗർബല്യങ്ങളും വന്നു പറയുമ്പോൾ, ദൈവമേ ഇതുതന്നെയല്ലേ എന്റെയും കുറവും ദൗർബല്യവും എന്ന് ഞാനും ചിന്തിച്ചു പോയിട്ടുണ്ട്. ആത്മീയ വിമലീകരണം ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് കുമ്പസാരക്കൂട്ടിൽ നിന്നാണ്. ഒരു കുഞ്ഞിനെയും അവിടെനിന്ന് വിധിച്ചിട്ടില്ല. ഒരു കുഞ്ഞും ദൈവകരുണയുടെ നന്മ അനുഭവിക്കാതെ അവിടെ നിന്ന് തിരിച്ചു പോയിട്ടുമില്ല. ഒപ്പം കുമ്പസാരക്കൂട്ടിൽ ഇരുന്നുകൊണ്ട് ഒരു കൗൺസിലർ ആകാൻ ശ്രമിച്ചിട്ടുമില്ല. മറിച്ച് വിശുദ്ധഗ്രന്ഥത്തിലെ കരുണയുടെ സന്ദേശത്തെ എല്ലാവർക്കും പകുത്തു നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത് ഹൃദയത്തിൽ തൊട്ടുള്ള ഏറ്റുപറച്ചിലാണ്. ഇത് ഒരു പരിഭവം കൂടിയാണ്. കുമ്പസാരം എന്ന വിശുദ്ധ കൂദാശയും വിശ്വാസികളെയും പുരോഹിതരെയും അങ്ങ് തമാശരൂപേണ ആക്ഷേപിക്കുന്നത് കാണുമ്പോൾ ഉള്ള വേദന കൂടിയാണ്. ശരിയാണ് പുരോഹിതന്മാർക്ക് കുറവുകളുണ്ട്, അവരും നിങ്ങളെപ്പോലെ മാനുഷികമായ ദൗർബല്യങ്ങൾ അനുഭവിക്കുന്നവരും ആണ്. വീഴ്ചകൾ സംഭവിക്കുമ്പോൾ തിരുത്തുക. ആ തിരുത്തലുകളെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും. പക്ഷേ, വിശുദ്ധമായി കരുതുന്ന കൂദാശകളെ ആക്ഷേപിക്കുകയും, ഒപ്പം അത് പരികർമ്മം ചെയ്യുന്നവരെയും വിശ്വാസികളെയും വെറും നാലാംകിട രൂപത്തിൽ ചിത്രീകരിക്കുന്നതും കാണുമ്പോൾ സങ്കടമുണ്ട്. പ്രിയ കോമഡി ചേട്ടന്മാരെ ചേച്ചിമാരെ, പ്രിയ “മഴവിൽ മനോരമ ചാനലേ”, ഞങ്ങൾ നിങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. ഞങ്ങൾ നിങ്ങളുടെ ഒന്നും തല്ലി പൊളിക്കുകയും ഇല്ല. ഞങ്ങൾ പ്രതിനിധീകരിക്കുന്ന കുമ്പസാരക്കൂട് അത് കരുണയുടെ കൂടാരമാണ്. ഞങ്ങൾക്കറിയാം നിങ്ങളെ സംബന്ധിച്ച് കലയും സർഗാത്മകതയും ഉപജീവനമാർഗ്ഗം ആണെന്ന്. പക്ഷേ ഒരു കാര്യം ചിന്തിക്കുന്നത് നല്ലതായിരിക്കും: “നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ കലയ്ക്കും വേണ്ടേ ഇത്തിരിയോളമെങ്കിലും എത്തിക്സ്”?
Image: /content_image/SocialMedia/SocialMedia-2019-03-27-08:05:24.jpg
Keywords: കുമ്പസാര

10016
Category: 1
Sub Category:
Heading: മംഗളവാർത്ത തിരുനാളിലെ പൊതു അവധി പ്രാര്‍ത്ഥനയാക്കി ലെബനോനിലെ ക്രൈസ്തവ ഇസ്ലാം സമൂഹം
Content: ബെയ്റൂട്ട്: പരിശുദ്ധ ദൈവ മാതാവിന്റെ മംഗളവാർത്ത തിരുനാളിലെ പൊതു അവധി ദിനം പ്രാര്‍ത്ഥനയാക്കി ലെബനോനിലെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും. പരിശുദ്ധ കന്യകാമറിയത്തെ ലെബനീസ് ക്രൈസ്തവ മുസ്ളിം സഹോദരങ്ങൾ ആദരിക്കുകയും വിശ്വാസികളുടെ പൊതു സ്വത്തായി വണങ്ങുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചത്. മാനവ സമൂഹത്തെ ഒരുമിച്ചു ചേർക്കുന്ന അമ്മയാണ് പരിശുദ്ധ മറിയമെന്ന് ലെബനീസ് ജുഡീഷറി സുപ്പീരിയർ കൗൺസിൽ പ്രസിഡൻറ് ജഡ്ജ് ജീൻ.ഡി. ഫഹദ് വ്യക്തമാക്കി. ലെബനോൻ കസേഷൻ കോടതിയുടെ പ്രഥമ പ്രസിഡന്റായ അദ്ദേഹം, രാജ്യത്തിന്റെ നിയമനിർമ്മാണത്തിൽ കത്തോലിക്കരെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ വ്യക്തി കൂടിയാണ്. മുസ്ളിം ചരിത്രത്തിലും വിവരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മരിയഭക്തി അനുഗ്രഹദായകമാണെന്ന് ജീൻ ഫഹദ് അഭിപ്രായപ്പെട്ടു. മരിയൻ തീർത്ഥാടന കേന്ദ്രമായ ഹരിസയിലും നിരവധി മുസ്ളിം സന്ദർശകരെ കാണാം. സെന്‍റ് ചാർബെൽ ദേവാലയം സന്ദർശിക്കുന്ന നിരവധി മുസ്ളിം സഹോദരങ്ങളും ദൈവാനുഗ്രഹത്തിനും സൗഖ്യത്തിനുമായി പ്രാർത്ഥിക്കുന്നു. പരിശുദ്ധ ദൈവ മാതാവിന്റെ മദ്ധ്യസ്ഥം വഴി ക്രിസ്തുവിനെ മനസ്സിലാക്കാനും അവർ താല്പര്യപ്പെടുന്നു. കന്യക മാതാവിനോട് സമ്പർക്കത്തിൽ ജീവിക്കുമ്പോൾ യേശുവിനോട് കൂടുതൽ അടുക്കാനാക്കും. ലെബനീസ് സിവിൽ സ്ഥാപനങ്ങളിൽ ക്രൈസ്തവ മാതൃക നല്കുന്ന ജഡ്ജ് ജീൻ ഫഹദ് തന്റെ സുവിശേഷ അനുഭവവും പങ്കുവെച്ചു. മാമ്മോദീസ സ്വീകരിച്ച ഏവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ധീരമായി സാക്ഷ്യം നല്കണം. അനുദിന ജീവിതത്തിലൂടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. വിശ്വാസം, ദൈവവചനം, സഭയിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് സംസാരിക്കാൻ അവസരം കണ്ടെത്തണം. പൊതു നന്മയ്ക്കായി ക്രൈസ്തവ- മുസ്ലിം സഹോദരങ്ങൾ പരസ്പരം സഹകരിച്ച് ജീവിക്കാനാകുമെന്നും അദ്ദേഹം പങ്കുവെച്ചു. മാർച്ച് 25ന് ലെബനീസ് ഭരണകൂടത്തിന്റെ ആസ്ഥാനമായ ബെയ്റൂട്ട് ഗ്രാൻറ് സെറെയിൽ മംഗളവാർത്ത തിരുന്നാളിന്റെ ഔദ്യോഗിക ആഘോഷങ്ങൾ സംഘടിപ്പിച്ചിരിന്നു. അതിനു പുറമേ, രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലും ക്രൈസ്തവ -മുസ്ലിം സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ തിരുന്നാൾ ആചരിച്ചു.
Image: /content_image/News/News-2019-03-27-10:31:09.jpg
Keywords: മാതാവ, അമ്മ

10017
Category: 1
Sub Category:
Heading: പ്രതിഷേധത്തിന് ഫലം: കുമ്പസാര അവേഹളനത്തിന് മാപ്പ് ചോദിച്ച് നടന്‍
Content: കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പരിപാവന കൂദാശയായ കുമ്പസാരത്തെ കളിയാക്കി മഴവില്‍ മനോരമയില്‍ നടന്ന പരിപാടിയില്‍ ഖേദം രേഖപ്പെടുത്തി മാപ്പ് ചോദിച്ച് നടന്‍ ബിനു അടിമാലി. സഭയും സഭാ വിശ്വാസികളെയും കളങ്കപ്പെടുത്തുന്ന രീതിയിൽ ഗെയിം പണിഷ്മെൻറ് ചെയ്ത പ്രോഗ്രാം തെറ്റാണെന്ന് മനസ്സിലായെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഗെയിമിംഗ് സെക്ഷൻ നോക്കുന്ന ആളുകളാണ് ചെയ്യാൻ പറഞ്ഞതെന്നും തെറ്റാണെന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അനുരജ്ഞന കൂദാശയെ ഏറ്റവും മോശകരമായ രീതിയില്‍ അവതരിപ്പിച്ച 'തകർപ്പൻ കോമഡി' എന്ന പരിപാടി മൂന്ന്‍ ദിവസം മുന്‍പാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. ഇതേ തുടര്‍ന്നു വിശുദ്ധ കൂദാശയെ അശ്ളീല സംഭാഷണത്തിന്റെ ഇടമാക്കി അവതരിപ്പിച്ച ചാനൽമാപ്പ് പറയണമെന്നു വിശ്വാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരിന്നു. ഇത് സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചാനലിന്റെ പേജിലും യൂട്യൂബ് അക്കൌണ്ടിലും വളരെ ശക്തമായാണ് വിശ്വാസികള്‍ പ്രതികരിച്ചത്. ക്രൈസ്തവര്‍ക്ക് നേരെ സംഘടിത ആക്രമണങ്ങള്‍ നടത്തുവാനുള്ള പ്രധാന കാരണം നിശബ്ദ നിലപാടാണെന്നും കൂദാശകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ശക്തമായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ നവ മാധ്യമങ്ങളില്‍ ആഹ്വാനം നല്‍കി. ഇതേ തുടര്‍ന്നു യൂട്യൂബില്‍ നിന്ന്‍ വീഡിയോ നീക്കം ചെയ്യുവാന്‍ മഴവില്‍ മനോരമ നിര്‍ബന്ധിതരായി തീരുകയായിരിന്നു. ഇതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചു നടനും രംഗത്തെത്തിയത്.
Image: /content_image/News/News-2019-03-27-12:46:15.jpg

10018
Category: 18
Sub Category:
Heading: തിരുകര്‍മ്മങ്ങളുടെ വികലമായ ചിത്രീകരണം പ്രതിഷേധാര്‍ഹം: കെസിബിസി
Content: കൊച്ചി: കുമ്പസാരത്തെ വികലമായി ചിത്രീകരിക്കുകയും ആഴമായി പരിഹസിക്കുകയും ചെയ്തുകൊണ്ട് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പരിപാടി മതേതരസംസ്‌കാരത്തെ അവഹേളിക്കുകയും മതവികാരളെ വ്രണപ്പെടുത്തുന്നതും തികച്ചും പ്രതിഷേധാര്‍ഹവുമാണെന്നു കെസിബിസി ഐക്യജാഗ്രതാ മീഡിയ കമ്മീഷനുകള്‍. വിശ്വാസികള്‍ വളരെ ആദരാേടും വിശുദ്ധിയോടും കൂടി അനുഷ്ഠിച്ചു വരുന്ന കുമ്പസാരം എന്ന ദൈവിക കൂദാശയെയും വിശ്വാസികളെയും വൈദികരെയും തമാശരൂപേണ ചിത്രീകരിക്കുന്നതു കൊണ്ട് വികലമായ ഈ കലാസൃഷ്ടി തീര്‍ത്തും അപഹാസ്യവും സമൂഹമനസാക്ഷി ആഴത്തില്‍ മുറിവുള്ളതുമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ജനവികാരത്തെയെും മതാനുഷ്ഠാനങ്ങളെയും അപമാനിക്കുന്ന ഇത്തരം പ്രവണതകള്‍ ആശാസ്യമല്ല. സമീപകാല കലാസാംസ്‌കാരിക രംഗങ്ങളില്‍ സഭയെ അവഹേളിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതിനെ കത്തോലിക്ക സഭ ഉത്ണ്ഠയോടെയാണ് വീക്ഷിക്കുന്നത്. ഈ നിഭാഗ്യകരമായ പ്രവര്‍ത്തിയില്‍ കത്തോലിക്ക സഭ വേദനയും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞു ഇത്തരം ഭ്രാന്തമായ സൃഷ്ടികള്‍ സംപ്രേഷണം ചെയ്തതില്‍ ചാനലിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കനത്ത ജാഗ്രത കുറവാണ് ഉണ്ടായതെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ പിഒസിയി ചേര്‍ന്ന കെസിബിസി മീഡിയാ കമ്മീഷന്റ്റെയും ജാഗ്രതാസമിതിയുടെയും സംയുക്ത സമ്മേളനം വ്യക്തമാക്കി.
Image: /content_image/India/India-2019-03-27-14:33:59.jpg
Keywords: കെസിബിസി

10019
Category: 10
Sub Category:
Heading: കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കണ്ടേ?: ജോസഫ് അന്നംകുട്ടിയുടെ മറുപടി വൈറല്‍
Content: കൊച്ചി: കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കുവാന്‍ ഇറങ്ങിയ യുവതിയുടെ, വായടപ്പിച്ച് പ്രശസ്ത റേഡിയോ ജോക്കിയായ ജോസഫ് അന്നംകുട്ടി. 'സെമിനാരിയില്‍ നിന്ന ആളായത് കൊണ്ട് ചോദിക്കുകയാണ്, കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കണ്ടേ' എന്ന ചോദ്യത്തിനാണ് ജോസഫ് ലളിതവും എന്നാല്‍ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. രണ്ടാമതൊരു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോയെന്ന ചോദ്യമാണ് ജോസഫ് തിരിച്ചു ചോദിച്ചത്. 'ഇല്ല' എന്ന വാക്കില്‍ യുവതി തോറ്റു പിന്‍മാറുകയായിരിന്നു. ചോദ്യമുന്നയിച്ച വേദി ഏതാണെന്ന് വ്യക്തമല്ലെങ്കിലും ജോസഫ് മറുപടി നല്‍കിയ സമയത്ത് വന്‍ ആരവമാണ് ഉയര്‍ന്നത്. ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് വിശുദ്ധജീവിതം നയിക്കുന്ന കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തെ പിന്തുണച്ചുകൊണ്ടുള്ള ജോസഫിന്റെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. വിവിധ പേജുകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ഇതിന് മുന്‍പും ക്രിസ്തീയമായ തന്റെ കാഴ്ചപ്പാട് തുറന്ന്‍ പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2019-03-27-15:48:45.jpg
Keywords: സന്യാസ, സമര്‍പ്പി

10020
Category: 1
Sub Category:
Heading: ഒടുവില്‍ ക്ഷമാപണം: കുമ്പസാര അവഹേളനത്തില്‍ മാപ്പ് ചോദിച്ച് മഴവില്‍ മനോരമ
Content: കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതികരണത്തിന് ഫലം. പരിപാവന കൂദാശയായ കുമ്പസാരത്തെ അവഹേളിച്ച് പരിപാടി സംപ്രേക്ഷണം ചെയ്ത മഴവില്‍ മനോരമ ഒടുവില്‍ പരസ്യ ക്ഷമാപണം നടത്തി. 'മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത തകർപ്പൻ കോമഡി എപ്പിസോഡ് കുമ്പസാരത്തെക്കുറിച്ച് ഉള്ള ചിത്രീകരണം വിശ്വാസികളെ വേദനിപ്പിച്ചു എന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിഷേധങ്ങൾ ഉൾക്കൊള്ളുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു'വെന്നുമാണ് ചാനലില്‍ സ്ക്രോള്‍ ചെയ്യുന്നത്. ഈ എപ്പിസോഡിന്റെ സംപ്രേക്ഷണം ഒഴിവാക്കിയിട്ടുണ്ടെന്നും തുടര്‍ച്ചയായി എഴുതിക്കാണിക്കുന്നുണ്ട്. അനുരഞ്ജന കൂദാശയേ ഏറ്റവും മോശകരമായി രീതിയില്‍ അവതരിപ്പിച്ച ചാനലിനെതിരെ വ്യാപക പ്രതിഷേധവുമായി വിശ്വാസികള്‍ സംഘടിക്കുകയായിരിന്നു. ചാനലിന്റെ പേജിലും യൂട്യൂബ് അക്കൌണ്ടിലും നൂറുകണക്കിന് ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതിനിടെ നിരവധി പേര്‍ നാഷ്ണല്‍ ബ്രോഡ്കാസ്റ്റിംഗ് ഫൌണ്ടേഷനും ഓണ്‍ലൈനായി പരാതി നല്‍കി. ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചപ്പോള്‍ ചാനല്‍ മാപ്പ് പറയുവാന്‍ നിര്‍ബന്ധിതരായി തീരുകയായിരിന്നു. ഇന്ന്‍ ഉച്ചയോടെ പരിപാടി അവതരിപ്പിച്ച നടന്‍ ബിനു അടിമാലി മാപ്പ് ചോദിച്ചിരിന്നു.
Image: /content_image/News/News-2019-03-27-16:51:01.jpg

10021
Category: 1
Sub Category:
Heading: സന്യസ്തരെ സംബന്ധിച്ച നിയമവ്യവസ്ഥ പരിഷ്ക്കരിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സന്യസ്തരെ സംബന്ധിച്ച ലത്തീന്‍ സഭയുടെ കാനന്‍ നിയമവ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തു പ്രോപ്രി യോ പുറത്തിറക്കി. ലത്തീന്‍ കാനന്‍ നിയമം 694ാം വകുപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് 'കമ്യൂണിസ് വീത്ത (കൂട്ടായ ജീവിതം)' എന്ന പേരിലുള്ള ലേഖനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരസ്യപ്പെടുത്തിയത്. കാനന്‍ നിയമം 694ാം വകുപ്പ് പ്രകാരം സന്യസ്തര്‍ സന്യാസസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന രണ്ടു സാഹചര്യങ്ങളാണ് സൂചിപ്പിച്ചിരിന്നത്. ആദ്യത്തേത് കത്തോലിക്കാ വിശ്വാസം പരിത്യജിക്കുകയെന്നതും രണ്ടാമത്തേത് വിവാഹം കഴിക്കുകയോ വിവാഹത്തിനു ശ്രമിക്കുകയോ ചെയ്യുകയെന്നതുമായിരിന്നു. ഇതിനോട് കമ്യൂണിസ് വീത്തയിലൂടെ മൂന്നാമത് ഒരു സാഹചര്യം കൂടി പാപ്പ കൂട്ടിച്ചേര്‍ക്കുകയായിരിന്നു. നിയമവിരുദ്ധമായി തുടര്‍ച്ചയായി പന്ത്രണ്ടു മാസം സന്യാസഭവനത്തില്‍ ഇല്ലാതിരിക്കുകയും മേലധികാരികള്‍ക്കു ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവര്‍ സഭയില്‍നിന്ന് പുറത്തായതായി പ്രഖ്യാപിക്കാം എന്നാണു പുതിയ വ്യവസ്ഥ. വിട്ടുപോയവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുചെയ്യണമെന്ന കാര്യത്തിലെ അവ്യക്തത മാറ്റുന്നതാണ് പുതിയ അപ്പസ്‌തോലിക ലേഖനം. പുറത്താക്കലിനു സഭാചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൊന്തിഫിക്കല്‍ സഭകള്‍ക്കു മാര്‍പാപ്പയില്‍നിന്നും രൂപതാസഭകള്‍ക്ക് ബന്ധപ്പെട്ട മെത്രാനില്‍നിന്നും പുറത്താക്കലിന് അംഗീകാരം നേടണം. അനധികൃതമായി സന്യാസഭവനം വിട്ടുപോകുന്നവര്‍ക്കെതിരേ ആറുമാസം കഴിയുന്‌പോള്‍ നടപടികള്‍ തുടങ്ങാന്‍ നിയമത്തില്‍ നിലവില്‍ വ്യവസ്ഥയുണ്ട്. സന്യാസഭവനം വിട്ടുപോയവരെ ബന്ധപ്പെട്ടു തിരിച്ചുവരാനും സന്യാസം തുടരാനും പ്രേരിപ്പിക്കാന്‍ മേലധികാരികള്‍ക്കു ബാധ്യത ഉണ്ടെന്നു നിയമം വ്യക്തമാക്കുന്നുണ്ട്. ലത്തീന്‍ റീത്തിലെ സഭകള്‍ക്കു ബാധകമായ കാനന്‍ നിയമ വ്യവസ്ഥയിലെ ഈ മാറ്റത്തിന്റെ ചുവടുപിടിച്ചു പൗരസ്ത്യ കാനന്‍ നിയമത്തിലും ക്രമേണ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. പുതിയ നിയമ വ്യവസ്ഥ ഏപ്രില്‍ പത്തിനു പ്രാബല്യത്തില്‍ വരും.
Image: /content_image/News/News-2019-03-28-03:35:32.jpg

10022
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊലക്ക് പിന്നില്‍ വൻ രാഷ്ട്രീയ ഗൂഢാലോചന: നൈജീരിയന്‍ കര്‍ദ്ദിനാള്‍
Content: അബൂജ: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് പിന്നില്‍ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അബൂജ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോണ്‍ ഒനൈയേകന്‍. കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെങ്കിലും വൻ രാഷ്ട്രീയ ഗൂഢാലോചന അക്രമണത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ക്രൈസ്തവ കൂട്ടക്കൊലയില്‍ അക്രമണത്തിനിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഫ്രാൻസിസ് പാപ്പയ്ക്ക് നന്ദി രേഖപ്പെടുത്തി തയാറാക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘തങ്ങൾക്ക് വോട്ട് ചെയ്യാത്തവരായ ജനങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്തി പരസ്പരം ശത്രുത ഉളവാക്കുകയും അങ്ങനെ അക്രമണത്തിന് വഴിയൊരുക്കുകയുമാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിലൂടെ സ്ഥലത്തെ നിയമസംവിധാനം താറുമാറാകുന്നതില്‍ അതിയായ ആശങ്കയുണ്ട്. അധികാര ദുർവവിനിയോഗത്തിന്റെ കൃത്യമായ ഉദാഹരണമാണ് നൈജീരിയയിലെ ഈ അക്രമങ്ങൾ. മുസ്ലീം ഫുലാനി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ട് അന്തർദേശീയ മാധ്യമങ്ങളുടെ മുൻപേജിൽ അത് ഇടംപിടിച്ചില്ല എന്ന ചോദ്യവും കര്‍ദ്ദിനാള്‍ ഉയര്‍ത്തി. നൈജീരിയയിലും മാലിയിലും അടുത്തിടെ നടന്ന അതിക്രൂരമായ ആക്രമണങ്ങളിൽ ഇരയായവർക്കുവേണ്ടി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.
Image: /content_image/News/News-2019-03-28-04:24:03.jpg
Keywords: നൈജീ

10023
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ നിശബ്ദ സേവനത്തിന് സിസ്റ്റര്‍ കൊൺസെത്തക്കു പാപ്പയുടെ ആദരവ്
Content: വത്തിക്കാന്‍ സിറ്റി: അറുപത് വര്‍ഷത്തോളമായി ആഫ്രിക്കയില്‍ സേവനം തുടരുന്ന ഇറ്റാലിയന്‍ കന്യാസ്ത്രീക്ക് ആദരവുമായി മാര്‍പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദാസിമാരുടെ ജനോനിയിലെ സന്ന്യാസിനീ സമൂഹം (Congregation of the Daughters of St. Joseph in Genoni) എന്ന കോണ്‍ഗ്രിഗേഷനിലെ സി. മരിയ കൊൺസെത്തയ്ക്കാണ് മാര്‍പാപ്പ പ്രത്യേക ബഹുമതി സമ്മാനിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി പ്രേഷിത ജോലിയില്‍ നിശ്ശബ്ദമായി വ്യാപൃതരായിരിക്കുന്ന മിഷ്ണറിമാരായ വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും ഓര്‍ത്തുകൊണ്ടാണ് ഈ ബഹുമതി സിസ്റ്റര്‍ക്കു കൈമാറുന്നതെന്ന് പാപ്പ പ്രസ്താവിച്ചു. റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോയിൽ നിന്ന്‍ സേവന തീക്ഷ്ണതയുമായി ബാംഗ്വിയില്‍ എത്തിച്ചേര്‍ന്ന സിസ്റ്റര്‍ മരിയ എണ്‍പത്തിനാല് വയസ്സായിട്ടും പ്രായത്തെ അവഗണിച്ച് ശുശ്രൂഷ തുടരുകയാണ്. മുലയൂട്ടുന്ന അമ്മമാരെയും അവരുടെ കൈക്കുഞ്ഞുങ്ങളെയും പരിചരിക്കുകന്നതോടൊപ്പം അവരുടെ പ്രസവ ശുശ്രൂഷകയായും സേവനം ചെയ്യുന്ന സിസ്റ്ററിന്റെ പ്രവര്‍ത്തനം മഹത്തരമെന്നും, ജീവിതസാക്ഷ്യംകൊണ്ട് ദൈവരാജ്യത്തിന്‍റെ വിത്തുപാകുന്നതും സ്വയം എരിഞ്ഞുതീരുന്നതുമായ സ്നേഹസമര്‍പ്പണമാണെന്നും പാപ്പ വിശേഷിപ്പിച്ചു. തന്‍റെ സഹോദരിമാരെ സന്ദര്‍ശിക്കാന്‍ സിസ്റ്റര്‍ മരിയ റോമിലെത്തിയപ്പോഴാണ് പാപ്പ അനുമോദിക്കുകയും സ്നേഹ സമ്മാനം നല്‍കുകയും ചെയ്തത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 നവംബറില്‍ ബാംഗ്വിയിലെ പരിചരണകേന്ദ്രത്തില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ പാപ്പ സി. മരിയ കൊൺസേത്തയുമായി സംസാരിച്ചിരിന്നു. സന്ദര്‍ശനത്തിന്‍ ശേഷം വത്തിക്കാനിലെത്തിയ പാപ്പ, സിസ്റ്ററിന്റെ സേവന മനോഭാവത്തെ പറ്റി പ്രത്യേകം പ്രസ്താവന തന്നെ നടത്തി. ഇത് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരിന്നു.
Image: /content_image/News/News-2019-03-28-05:52:02.jpg
Keywords: ആഫ്രി

10024
Category: 1
Sub Category:
Heading: വീണ്ടും യുഎസ് പ്രോലൈഫ് എഫക്ട്: ഭ്രൂണഹത്യ നിയന്ത്രണം വ്യാപിപ്പിക്കുവാന്‍ പദ്ധതി
Content: വാഷിംഗ്ടണ്‍ ഡിസി: സര്‍ക്കാര്‍ തലത്തില്‍ ഭ്രൂണഹത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നത് വ്യാപിപ്പിക്കുമെന്നു അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഉറപ്പ്. ഭ്രൂണഹത്യക്ക് സഹായം ചെയ്തു നൽകുന്ന സർക്കാരേതര സംഘടനകൾക്ക് അമേരിക്കയുടെ സാമ്പത്തിക സഹായത്തിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് മുൻപ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗന്റെ ഭരണകാലഘട്ടത്തിൽ കൊണ്ടുവന്ന ഭ്രൂണഹത്യ നിയന്ത്രണ മെക്സിക്കൻ സിറ്റി പോളിസിയുടെ നിർവചനം വിപുലീകരിക്കുമെന്നും മൈക്ക് പോംപിയോ പറഞ്ഞു. പുതിയ നയം നടപ്പാക്കുന്നതിലൂടെ വിദേശത്ത് അമേരിക്കൻ പണമുപയോഗിച്ച് ഭ്രൂണഹത്യ നടത്തുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും സർക്കാർ ഇതര സംഘടനകളുടെ മേൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. സർക്കാരും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ലോകമെമ്പാടും ജീവന്റെ പവിത്രത സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഭ്രൂണഹത്യക്കായി അമേരിക്കൻ പണം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ജനതയ്ക്ക് തന്റെ വാക്കുകളെ വിശ്വസിക്കാമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ ഭ്രൂണഹത്യക്കായി വിദേശ സംഘടനകൾക്ക് പണം നൽകുന്ന സര്‍ക്കാരേതേര സംഘടനകൾക്ക് അമേരിക്ക ഇനി പണം നൽകില്ല. ഇപ്രകാരം സർക്കാരിതര സംഘടനകൾ കാലാകാലങ്ങളായി പണം നൽകിയതിനെ പിൻവാതിലിലൂടെ പണം നൽകുന്ന സമ്പ്രദായം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ പണം വിദേശത്ത് ഭ്രൂണഹത്യക്ക് അനുകൂലമായോ, പ്രതികൂലമായോ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്ന സിൽജാണ്ടർ ഭരണഘടനാഭേദഗതി പൂർണമായി നടപ്പിൽ വരുത്തുമെന്നും പോംപിയോ ഉറപ്പുനൽകി. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് എന്ന വാഷിംഗ്ടൺ ആസ്ഥാനമായ സംഘടന ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതിനു മറുപടിയെന്നോണമാണ് മൈക്ക് പോംപിയോ അമേരിക്കൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. സംഘടനയ്ക്ക് അമേരിക്ക നൽകി വരുന്ന സാമ്പത്തിക സഹായത്തിൽ ഇനി വലിയ കുറവുണ്ടാകുമെന്ന്‍ വ്യക്തമായിരിക്കുകയാണ്.
Image: /content_image/News/News-2019-03-28-07:44:15.jpg
Keywords: ട്രംപ, യുഎസ് പ്രസി