Contents

Displaying 9691-9700 of 25173 results.
Content: 10005
Category: 1
Sub Category:
Heading: രഹസ്യമായി ബൈബിള്‍ എത്തിച്ചപ്പോള്‍ ആനന്ദത്താല്‍ കണ്ണീര്‍ വാര്‍ത്ത് ചൈനീസ് ക്രൈസ്തവര്‍
Content: ബെയ്ജിംഗ്: സർക്കാർ നിയന്ത്രണം മൂലം രഹസ്യമായ കടത്തിലൂടെ ചൈനയിൽ എത്തിച്ച ബൈബിളുകൾ കൈയിൽ കിട്ടിയപ്പോൾ ക്രൈസ്തവ വിശ്വാസികൾ ആനന്ദത്താൽ കരയുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മത പീഡനത്തിനു നടുവിൽ ജീവിക്കുന്ന ചൈനയിലെ ക്രൈസ്തവരുടെ ജീവിത സാഹചര്യങ്ങളെ പറ്റി പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സംഘടനയുടെ അധ്യക്ഷൻ ജെഫ് കിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയിൽ ബൈബിൾ കൈയ്യിൽ കിട്ടുമ്പോൾ ആളുകൾ സന്തോഷത്താൽ കരയുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസ്തുത വീഡിയോ എട്ടു വർഷം മുൻപത്തെ വീഡിയോ ആണെങ്കിലും ചൈനയിലെ ക്രൈസ്തവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുന്നതെന്ന് ജെഫ് കിങ് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. സർക്കാർ നിയന്ത്രണങ്ങൾ വരുത്തി ദേവാലയങ്ങളെ വീർപ്പുമുട്ടിക്കാൻ ശ്രമിച്ചാലും, ബൈബിൾ ആളുകളിൽ എത്തിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയാലും തങ്ങൾ ആ സ്ഥലത്തേക്ക് ബൈബിൾ അയക്കുമെന്ന് ജെഫ് കിങ് വ്യക്തമാക്കി. മാവോയ്ക്ക് ശേഷം ഇപ്പോൾ ചൈനയിൽ നടക്കുന്നത് ഏറ്റവും വലിയ അടിച്ചമർത്തൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 മുതൽ 25 വർഷം വരെ ജയിലിൽ കിടന്ന ക്രൈസ്തവ നേതാക്കൾ പീഡനത്തെ അനുഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നത്. മുൻ ഭരണാധികാരികളെ അപേക്ഷിച്ച് മതസ്വാതന്ത്ര്യം ലോകരാഷ്ട്രങ്ങളിൽ ഉറപ്പുവരുത്തുന്നതിൽ ട്രംപ് ഭരണകൂടത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നും ജെഫ് കിങ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് കരുത്തുപകരാൻ നാം ശ്രമിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ജെഫ് കിങ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-03-26-06:16:05.jpg
Keywords: ചൈന, ചൈനീ
Content: 10006
Category: 18
Sub Category:
Heading: “ഹാൻഡ്‌ മെയിഡ്സ് ഓഫ് ഹോപ്പ്”: പതിനൊന്ന് പേര്‍ പ്രഥമ വ്രത വാഗ്ദാനം നടത്തി
Content: തിരുവനന്തപുരം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മെത്രാപോലീത്ത ആരംഭം കുറിച്ച “ഹാൻഡ്‌ മെയിഡ്സ് ഓഫ് ഹോപ്പ്” സമൂഹത്തിലെ അംഗങ്ങളായി പതിനൊന്ന് പേര്‍ പ്രഥമ വ്രത വാഗ്ദാനം നടത്തി. തീരദേശത്ത് സന്യാസിനീ സമൂഹങ്ങളുടെ നിതാന്തമായ സാമീപ്യം ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതാണ് ഈ രൂപതാ കോൺഗ്രിഗേഷൻ. വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് രാവിലെ 10.30- ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മെത്രാപോലീത്തായുടെ മുൻപാകെയാണ് പതിനൊന്ന് പേര്‍ തങ്ങളുടെ ആദ്യവ്രതം വാഗ്ദാനം നടത്തിയത്. തിരുകര്‍മ്മ മദ്ധ്യേ സന്യാസ വസ്ത്രവും സ്വീകരിച്ച ഇവര്‍ ഇതോടെ “ഹാൻഡ്‌ മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന സഭയിൽ ഔദ്യോഗികമായി അംഗങ്ങളായി. സി.അഞ്ജു, സി.ജോസെഫിൻ, സി.നിജി, സി.ജീനു, സി.ബെനഡിക്ട് മേരി, സി.സജിത, സി.അനു, സി.അലീന, സി.സ്വപ്ന, സി.രേഷ്മ, സി.ശോഭ എന്നീ സഹോദരിമാരാണ് പ്രഥമ വ്രതം സ്വീകരിച്ച ഹാൻഡ്‌ മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ. തിരുവനന്തപുരം അതിരൂപതയുടെ ഔദ്യോഗിക കോൺഗ്രിഗേഷനാണ “ഹാൻഡ്‌ മെയിഡ്സ് ഓഫ് ഹോപ്പ്”. പുനലൂർ ബിഷപ്പ് ഡോ.പൊന്നുമുത്തൻ, അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ്, മോൺ.ജോർജ് പോള്‍ തുടങ്ങിയവര്‍ തിരുകർമ്മങ്ങളിൽ സഹകാർമ്മികരായി. അതിരൂപതയിലെ അമ്പതോളം വൈദികരും സന്യസ്തരും തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2019-03-26-07:17:29.jpg
Keywords: കോണ്‍ഗ്രി
Content: 10007
Category: 1
Sub Category:
Heading: അബോര്‍ഷനെങ്കില്‍ വോട്ടില്ലെന്ന് അര്‍ജന്റീന; ഇരുപത് ലക്ഷം പേരുടെ പ്രോലൈഫ് റാലി
Content: ബ്യൂണസ് അയേഴ്സ്: അബോര്‍ഷനെങ്കില്‍ വോട്ടില്ലെന്ന് തുറന്ന്‍ പറഞ്ഞു തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ ലക്ഷങ്ങളുടെ പ്രോലൈഫ് റാലി. “രണ്ടു ജീവനുകളുടെ പ്രതിരോധത്തിനായി” എന്ന ബാനറിന് കീഴില്‍ ഏതാണ്ട് 20 ലക്ഷത്തോളം പ്രോലൈഫ് പ്രവര്‍ത്തകരാണ് ഫ്രാന്‍സിസ് പാപ്പയുടെ ജന്മദേശമായ അര്‍ജന്റീനയുടെ തെരുവുകളെ ഇളക്കി മറിച്ച് റാലി നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാജ്യത്തുടനീളം 200 കേന്ദ്രങ്ങളിലായി നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ കത്തോലിക്ക മെത്രാന്മാരും, ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍മാരും, യഹൂദ, മുസ്ലീം മതനേതാക്കളും പങ്കെടുത്തു. അമ്മയുടെയും ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റേയും ജീവന്റെ സംരക്ഷണമായിരുന്നു റാലിയില്‍ മുഴങ്ങിയ പ്രധാന ആവശ്യം. ആകാശനീല നിറത്തിലുള്ള സ്കാര്‍ഫും പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രോലൈഫ് പ്രവര്‍ത്തകര്‍ അര്‍ജന്റീനിയന്‍ തെരുവുകളെ നീലകടലാക്കി മാറ്റുകയായിരിന്നു. 'സേവ് ദം ബോത്ത്', 'അബോര്‍ഷന്‍ അനുകൂലിയെങ്കില്‍ നിനക്ക് വോട്ട് ഇല്ല', 'പ്രോലൈഫ് ജെനറേഷന്‍', തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളായിരുന്നു ജീവന് വേണ്ടി വാദിക്കുന്നവര്‍ റാലിയില്‍ ഉയര്‍ത്തിയത്. തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്സിലാണ് പ്രധാന റാലി നടന്നത്. ഏതാണ്ട് മൂന്നുലക്ഷത്തോളം ആളുകള്‍ ഈ റാലിയില്‍ പങ്കെടുത്തു. ചില സ്ഥലങ്ങളില്‍ റാലിയുടെ നീളം ഒരു മൈലോളം എത്തിയിരുന്നു. റാലി പൂര്‍ണ്ണമായും രാഷ്ട്രീയ വിമുക്തമായിരുന്നുവെങ്കിലും, വരുവാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗര്‍ഭഛിദ്രം ഒരു പ്രധാന വിഷയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അര്‍ജന്റീനയുടെ പ്രോലൈഫ് നിയമങ്ങളെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് റാലിയില്‍ പങ്കെടുത്ത ആരും തന്നെ വോട്ട് ചെയ്യില്ലെന്നുമുള്ള മുന്നറിയിപ്പ് വേദിയില്‍ നിന്നുമുണ്ടായി. അര്‍ജന്റീനയില്‍ ഇപ്പോള്‍ ഗര്‍ഭഛിദ്രം നിയമപരമല്ലെങ്കിലും, നിയമപരമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. അബോര്‍ഷന്‍ നിയമപരമാക്കുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചക്ക് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് മൌറീസിയോ മാക്രി അനുവാദം നല്കിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇത്തരം ശ്രമങ്ങള്‍ക്കുള്ള ശക്തമായ മറുപടിയായി മാറിയിരിക്കുകയാണ് ഇത്തവണത്തെ പ്രോലൈഫ് റാലി.
Image: /content_image/News/News-2019-03-26-07:44:54.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10008
Category: 1
Sub Category:
Heading: സുവിശേഷവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കാൻ ഹോങ്കോങ്ങ്
Content: ബെയ്ജിംഗ്: ചൈനീസ് ഉപഭൂഖണ്ഡത്തിന്റെ സുവിശേഷവത്കരണത്തിൽ പങ്കുചേരാൻ കത്തോലിക്ക വിശ്വാസികളെ ക്ഷണിച്ച് ഹോങ്കോങ്ങിലെ സഭാനേതൃത്വം. മിഷ്ണറി പ്രവർത്തനങ്ങളുടെ ചരിത്രം പഠനത്തിന് അവസരമൊരുക്കി കൊണ്ട് ആരംഭിച്ച പുതിയ പദ്ധതിയില്‍ പൂർവികർ വിശ്വാസം കൈമാറിയ രീതി വീണ്ടും അവലംബിക്കുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. ഹോങ്കോങ്ങ് ചൈനീസ് യൂണിവേഴ്സിറ്റിയുടെ കത്തോലിക്ക പഠന വിഭാഗത്തിന്റെ ഡയറക്ടർ ഫാ. ലൂയിസ് ഹാ കെ- ലൂണാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഇക്കാര്യം അവതരിപ്പിച്ച് മാർച്ച് ഇരുപ്പത്തിമൂന്നിന് തുടക്കം കുറിച്ച 'ഇരുപതാം നൂറ്റാണ്ടിലെ ഹോങ്കോങ്ങിന്റെ മിഷൻ ചരിത്ര'മെന്ന പ്രഭാഷണ പരമ്പര, ഡിസംബറിൽ നടക്കുന്ന അക്കാദമിക്ക് സമ്മേളനത്തോടെയാണ് സമാപിക്കുന്നത്. ക്രൈസ്തവ കൂട്ടായ്മകളുടെ രൂപീകരണത്തിലൂടെ വിദ്യാഭ്യാസം, സാമൂഹിക സേവനം, ഉപവി പ്രവർത്തങ്ങൾ വഴി സുവിശേഷവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കി അനേകര്‍ക്ക് യേശുവിനെ നല്‍കുവാനാണ് സഭാനേതൃത്വത്തിന്റെ പദ്ധതി. വിവിധ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ അതിജീവിച്ച സഭയുടെ ചരിത്ര പഠനത്തിലൂടെ പൂർവികരുടെ അനുഭവജ്ഞാനം സ്വന്തമാക്കി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സഹായകമാകുമെന്ന് ഫാ. ലൂയിസ് പറഞ്ഞു. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയ്ക്കും സുവിശേഷവത്കരണത്തിന് കടമയുണ്ടെന്നു മുഖ്യ പ്രഭാഷകനായ ഇറ്റാലിയൻ വൈദികൻ ഫാ.ജിയന്നി ക്രിവെല്ലർ പറഞ്ഞു. സെൻറർ ഫോർ കത്തോലിക്ക സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയില്‍ ഹോങ്കോങ്ങ് രൂപതയും രൂപത പത്രമായ കുങ്ങ് കോ പോയും സഹകരിക്കുന്നുണ്ട്. 1841 ൽ സ്ഥാപിതമായ ഹോങ്കോങ്ങ് അപ്പസ്തോലിക കേന്ദ്രം മിലാനിലെ വിദേശ മിഷ്ണറിമാരാണ് നിയന്ത്രിച്ചിരുന്നത്. 1868 അപ്പസ്തോലിക വികാരിയത്തായി ഉയർത്തി. 2016-ൽ ലഭ്യമായ കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങ് രൂപതയില്‍ 288 പുരോഹിതരും, 469 സിസ്റ്റേഴ്സും, 29 ഡീക്കന്‍മാരും, 58 ബ്രദര്‍മാരും, 24 സെമിനാരി വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. പുതിയ പദ്ധതി വഴി സുവിശേഷം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ കഴിയുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.
Image: /content_image/News/News-2019-03-26-10:58:05.jpg
Keywords: ഹോങ്കോ
Content: 10009
Category: 13
Sub Category:
Heading: സ്നേഹം അറിഞ്ഞത് ക്രിസ്ത്യാനിയായപ്പോള്‍: മുന്‍ ബുദ്ധമത അനുയായിയുടെ വെളിപ്പെടുത്തല്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: “ക്രൈസ്തവ വിശ്വാസിയായി മാറിയത് എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കത്തോലിക്കനായതിന് ശേഷം സ്നേഹം അറിയുവാനും, മറ്റുള്ളവരെ സ്നേഹിക്കുവാനുമുള്ള എന്റെ കഴിവ് വര്‍ദ്ധിച്ചു” കോളേജ് പഠനകാലത്ത് ബുദ്ധമത ധ്യാനത്തില്‍ മുഴുകി ജീവിച്ചിരുന്ന അല്ലന്‍ ഹുറെയുടെ വാക്കുകളാണിത്. കഴിഞ്ഞ വര്‍ഷം മേരിലാന്‍ഡിലെ പോട്ടോമാക്കിലെ ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവക ദേവാലയത്തില്‍ നടന്ന ഈസ്റ്റര്‍ പാതിരാകുര്‍ബാനയിലാണ് ജ്ഞാനസ്നാനത്തിലൂടെ അല്ലന്‍ ക്രിസ്തുവിനെ സ്വന്തമാക്കിയത്. തന്റെ ചിന്തകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചതെന്നാണ് ഹുറെ പറയുന്നത്. 1982-ല്‍ ജനിച്ച ഹുറെക്ക് തന്റെ കമ്മ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ നാടുവിട്ടു. യൂറോപ്പിലാണ് അഭയം പ്രാപിച്ചത്. ഇടക്കൊക്കെ ദേവാലയത്തില്‍ പോകുമായിരുന്നുവെങ്കിലും, ഹുറെക്ക് യേശുവുമായി അത്ര അടുത്തബന്ധമായിരുന്നില്ല. തന്റെ ചിന്തകളെ നിയന്ത്രിക്കുവാന്‍ പരിശീലിക്കുന്നതിന്റെ ഭാഗമായാണ് ബുദ്ധമതധ്യാനവുമായി അവന്‍ അടുത്തത്. തന്റെ ബോധ്യങ്ങളില്‍ 90 ശതമാനവും നിഷേധാത്മകമായ ചിന്തകളാണെന്ന് ഹുറെ മനസ്സിലാക്കി. ബുദ്ധമതവുമായി ബന്ധപ്പെട്ട ധ്യാനമാര്‍ഗ്ഗങ്ങളില്‍ അവന്‍ സജീവമായി. എന്നാല്‍ നിഷേധാത്മകമായ ചിന്തകളെ മാറ്റി ശുഭകരമായ ചിന്തകള്‍ ജനിപ്പിക്കുവാന്‍ ഹുറെ ശ്രമിച്ചുവെങ്കിലും നടന്നില്ല/ നിഷേധാത്മകമായ ചിന്തകളുടെ പിറകില്‍ പൈശാചികമായ എന്തോ ഉണ്ടെന്ന തോന്നല്‍ അവനില്‍ ശക്തമായിരിന്നു. പിശാചിന്റെ ഒരുപാട് കുടിലതകള്‍ താന്‍ കണ്ടതായി ഹുറെ വെളിപ്പെടുത്തുന്നു. പിന്നീട് തന്റെ അശുഭകരമായ ചിന്തകളെക്കുറിച്ച് ഹുറെ തന്റെ ഉറ്റ സുഹൃത്തായ റോബര്‍ട്ടുമായി സംസാരിച്ചു. കത്തോലിക്കാ സഭയെക്കുറിച്ച് തന്റെ അഭിപ്രായമെന്തെന്നായിരുന്നു റോബര്‍ട്ടിന്റെ ചോദ്യം. കത്തോലിക്കാ സഭയെക്കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല ഹൂറേയുടേത്. ഹൂറേയുടെ ഈ അഭിപ്രായത്തിന്റെ പിന്നിലും പിശാചാണെന്നായിരുന്നു റോബര്‍ട്ടിന്റെ മറുപടി. അങ്ങനെയാണ് തന്റെ ശത്രുവും, കത്തോലിക്കാ സഭയുടെ ശത്രുവും പിശാചാണെന്ന കാര്യം ഹുറേ മനസ്സിലാക്കിയത്. താന്‍ ഒരു സൈനീക തലവനായിരുന്നുവെങ്കില്‍ ശത്രുവിനെ കീഴടക്കനായിരിക്കില്ലേ ശ്രമിക്കുക എന്ന ചിന്ത ഹൂറേയെ പുതിയ ബോധ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി. ഇതേ തുടര്‍ന്നു ഒടുവില്‍ തന്റെ ശത്രുവായ പിശാചിനെ കീഴടക്കുവാന്‍ കത്തോലിക്കാ സഭയില്‍ ചേരുവാന്‍ തന്നെ ഹുറേ തീരുമാനിച്ചു. തന്റെ തീരുമാനത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ഹുറേയുടെ താത്വികമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ കഴിയുന്ന പറ്റിയ ഒരു ഇടവക കണ്ടുപിടിക്കുവാനായി സുഹൃത്ത് ശ്രമമാരംഭിക്കുകയായിരിന്നു. വാഷിംഗ്‌ടണിലെ മുഴുവന്‍ ഇടവകകളിലും നടത്തിയ അന്വേഷണം അവസാനിച്ചത് ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവകയിലായിരുന്നു. മാമ്മോദീസക്ക് മുന്‍പായിട്ടുള്ള വിശ്വാസപരിശീലനത്തില്‍ (RCIA) തന്റെ ഹൃദയം പൂര്‍ണ്ണമായും തുറക്കുവാനായി ഹുറേ യേശുവിനോടു പ്രാര്‍ത്ഥിച്ചു, തന്നില്‍ വിശ്വസിക്കുവാന്‍ യേശു തന്നോട് ആവശ്യപ്പെട്ടതായുള്ള പ്രത്യേക അനുഭവം തനിക്ക് ഉണ്ടായതായി ഹുറേ പറയുന്നു. തന്റെ ഉള്ളിലും പരിശുദ്ധാത്മാവ് ഉണ്ടെന്ന കാര്യം ഹുറേ മനസ്സിലാക്കി. തുടര്‍ന്നാണ് അദ്ദേഹം ഇക്കഴിഞ്ഞ ഈസ്റ്ററിന് മാമ്മോദീസയിലൂടെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സുഹൃത്തായ റോബര്‍ട്ടിന്റെ അമ്മയായിരുന്നു ഹുറേയുടെ തലതൊട്ടമ്മ. ഇപ്പോള്‍ തനിക്ക് സ്നേഹിക്കുവാനും, സ്നേഹം അനുഭവിക്കുവാനും കഴിയുന്നുണ്ടെന്ന് ഹുറേ പറയുന്നു. തിരുസഭയോട് സ്നേഹമുള്ള വിശ്വാസികളുടെ ആവശ്യമാണ്‌ ഇപ്പോള്‍ ഉള്ളതെന്നും, ഭൂമിയെ സ്വര്‍ഗ്ഗ സമാനമാക്കി മാറ്റുന്ന ഒരുപകരണമായി മാറുകയെന്നതാണ്‌ തന്റെ ആഗ്രഹമെന്നുമാണ് ഹുറേ പറയുന്നത്.
Image: /content_image/News/News-2019-03-26-12:10:36.jpg
Keywords: കത്തോലി, ക്രിസ്ത്യാ
Content: 10010
Category: 18
Sub Category:
Heading: 'സര്‍ക്കാര്‍ ക്രൈസ്തവ വിഭാഗത്തെ അവഗണിച്ചു'
Content: കൊച്ചി: സംസ്ഥാനത്തു മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള കമ്മീഷന്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിഭാഗത്തെ അവഗണിച്ചെന്നു സീറോ മലബാര്‍ അന്തര്‍ദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ. മുന്‍കാലങ്ങളില്‍ കേരളത്തിലെ വിവിധ മുന്നോക്ക വിഭാഗങ്ങള്‍ക്കു തുല്യപ്രാതിനിധ്യം ലഭിച്ചിരുന്ന കമ്മീഷനില്‍നിന്ന് ഇക്കുറി െ്രെകസ്തവ സഭയ്ക്കു നീതി നിഷേധിക്കപ്പെട്ടതു പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും മാതൃവേദി യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, വൈസ് പ്രസിഡന്റ് സിജി ലൂക്‌സണ്‍, ട്രഷറര്‍ മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-27-00:12:49.jpg
Keywords: ക്രൈസ്തവ
Content: 10011
Category: 18
Sub Category:
Heading: കത്തോലിക്ക സഭക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി സവിശേഷ ബന്ധമില്ല: കെ‌സി‌ബി‌സി
Content: കൊച്ചി: പൊതുതെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയ്ക്ക് ഏതെങ്കിലും മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. എന്നാല്‍ ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെ ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്നും പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെസിബിസി തയാറാക്കിയ സര്‍ക്കുലറില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഓര്‍മ്മിപ്പിച്ചു. ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണ്. വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ഭാഷകളുമുള്ള ഭാരതം ഒരു രാജ്യവും ഒറ്റ ജനതയുമായി മുന്നേറുന്നതില്‍ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യസംവിധാനം മുഖ്യപങ്കു വഹിക്കുന്നു. കൃത്യസമയത്തു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഈ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. വോട്ടെടുപ്പില്‍ പങ്കുചേര്‍ന്ന് രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ ഓരോ പൗരനും കടമയുണ്ട്. സഭാംഗങ്ങളായ വോട്ടര്‍മാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടും വിവേകത്തോടുംകൂടി നിര്‍വഹിക്കണം. ദരിദ്ര ജനവിഭാഗങ്ങളുടെ പരാധീനതകള്‍ മനസിലാക്കി സാന്പത്തിക നയരൂപീകരണം നടത്തുകയും രാജ്യം ഒരു സാന്പത്തിക ശക്തിയായി വളരുന്നതോടൊപ്പം ഓരോ ഇന്ത്യക്കാരനും സാന്പത്തിക സാമൂഹ്യരംഗങ്ങളില്‍ വികസനത്തിന്റെ പ്രയോജനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഇന്ത്യ വിഭാവനം ചെയ്യുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതിയെയും പാവപ്പെട്ടവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാവണം സര്‍ക്കാരിന്റെ വികസനനയം. മനഃസാക്ഷി സ്വാതന്ത്ര്യവും മതബോധവും മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ മുഖ്യപങ്കാണു വഹിക്കുന്നത്. അക്രമരാഷ്ട്രീയത്തിനു മുതിരുന്നത് ജനാധിപത്യസംസ്‌കാരത്തില്‍ പതംവരാത്ത മനസുകളാണ്. മനുഷ്യജീവന്റെ മൂല്യവും മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍. ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത് സാന്പത്തിക ഘടകങ്ങള്‍ മാത്രമല്ല, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാംസ്‌കാരിക ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളും നടപടികളുമാണ്. അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്ക്കാത്ത നേതാക്കള്‍ തെരഞ്ഞെടുക്കപ്പെടണം. ദളിത് െ്രെകസ്തവര്‍ക്കു നേരെയുള്‍പ്പടെ വിവിധ വിവേചനങ്ങള്‍ക്കെതിരേ നിലപാടെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും അധികാരത്തില്‍ വരേണ്ടത് നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യമാണ്. സംവാദത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ശാക്തീകരണത്തിന്റെയും സമീപനം പുലര്‍ത്തുന്ന നേതാക്കളെയാണു നമുക്കാവശ്യം. കുടുംബത്തിനു ശൈഥില്യമുണ്ടാക്കുന്ന നിയമനിര്‍മാണശ്രമങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെയും കെട്ടുറപ്പിനെയും ദോഷകരമായി ബാധിക്കും. ഭരണഘടനാ മൂല്യങ്ങളോടൊപ്പം ധാര്‍മിക മൂല്യങ്ങളും മതബോധവും സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അത്തരം മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ഭരണനേതൃത്വത്തില്‍ ഉണ്ടാവണം. പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്ന നിയമനിര്‍മാണം ഭാരതത്തിന്റെ സംസ്‌കൃതിക്കും സാമൂഹികജീവിതത്തിനും ചേരുന്നതല്ല. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിന്റെ ഭദ്രതയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഭരണകര്‍ത്താക്കള്‍ കണക്കിലെടുക്കണം. തെരഞ്ഞെടുപ്പിന്റെ സമാധാനപൂര്‍ണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ഥിക്കണം. പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. ഏപ്രില്‍ ഏഴിനു കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിക്കും.
Image: /content_image/India/India-2019-03-27-03:51:08.jpg
Keywords: കെ‌സി‌ബി‌സി
Content: 10012
Category: 18
Sub Category:
Heading: ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്കെതിരെ നില്പുസമരം
Content: ചങ്ങനാശേരി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്കെതിരേ കത്താലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില്‍ പ്രതിഷേധ നില്പുസമരം നടത്തി. ഞായറാഴ്ച ആരാധനാ സ്വാതന്ത്ര്യം കവര്‍ന്നെടുക്കല്‍, ദുഃഖവെള്ളി അവധി റദ്ദാക്കല്‍, പെസഹാ ദിനത്തിലെ വോട്ടെടുപ്പ്, പെസഹാവ്യാഴം, ദുഖവെള്ളി എന്നീ ദിനങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പ്, ഞായറാഴ്ചകളിലെ പിഎസ് സി, ഡിപ്പാര്‍ട്ടമെന്റ്തല പരീക്ഷകള്‍ എന്നിവയിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു സമരം. കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും ന്യൂനപക്ഷവിരുദ്ധമായി ഭേദഗതി ചെയ്തതിനെതിരേയും പ്രതിഷേധമുയര്‍ന്നു. ഗ്ലോബല്‍ സെക്രട്ടറി ജാന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹി ച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ട്രഷറര്‍ സിബി മുക്കാടന്‍, സൈബി അക്കര, ജോസ് ജോണ്‍ വെങ്ങാന്തറ, ജോര്‍ജുകുട്ടി മുക്കത്ത്, ടോം കയ്യാലകം, ടോണി ജെ. കോയിത്തറ, സണ്ണി മുട്ടാര്‍, സോജന്‍ ജോസഫ്, ബാബു വള്ളപ്പുര, ടോമിച്ചന്‍ അയ്യരുകുളങ്ങര, സിബി മൂലകുന്നം, ജോസ് തെക്കേക്കര, മേരിക്കുട്ടി പാറക്കടവില്‍, ബാബു വള്ളപ്പുര, അരുണ്‍ തോമസ്, പി.സി. കുഞ്ഞപ്പന്‍, ജോസഫ് ദേവസ്യാ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-27-04:09:29.jpg
Keywords: സമര
Content: 10013
Category: 1
Sub Category:
Heading: വാൾമാർട്ടില്‍ സാത്താനിക ഉൽപന്നങ്ങൾ: മുന്നറിയിപ്പുമായി ഭൂതോച്ചാടകൻ
Content: കാലിഫോര്‍ണിയ: നാനൂറ്റിഅന്‍പതോളം സാത്താനിക ഉൽപന്നങ്ങൾ വിൽപ്പനയ്ക്കുവെച്ചു അന്താരാഷ്ട്ര റീട്ടെയിൽ ഭീമനായ വാൾമാര്‍ട്ട്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഭൂതോച്ചാടകനായ വൈദികന്‍ രംഗത്തെത്തിയിട്ടുണ്ട്. വിൽപ്പനയ്ക്കുള്ള വസ്തുക്കളില്‍ സാത്താനിക പ്രതിമകളും, ക്രിസ്തുവിന്റെ ക്രൂശിത രൂപത്തെ നിന്ദിക്കുന്ന സാത്താനിക പോണോഗ്രഫിയും, പെൻറ്റഗ്രാം ചിഹ്നത്തോടു കൂടിയ ആഭരണങ്ങളും, മറ്റു വസ്തുക്കളും സാത്താനിക ബൈബിളും മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട്. സാത്താന്‍ സഭയുടെ അടയാളമായ ബാഫോമെറ്റ് എന്ന, ആടിന്റെ തലയോട് സദൃശ്യമായ തലയുള്ള രൂപമാണ് ഇതിൽ പ്രധാനം. ഇതിനെതിരെ പേരു വെളിപ്പെടുത്താത്ത ഭൂതോച്ചാടകനായ ഒരു വൈദികനാണ് നാഷ്ണൽ കാത്തലിക് രജിസ്റ്ററിനു നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാത്താനികമായ വസ്തുക്കൾ വിറ്റ് പൈശാചികതയെ നിസ്സാരവൽക്കരിക്കുന്നത് ആളുകളെ അപകടത്തിലാക്കാൻ സാധ്യതയുളള കാര്യമാണെന്ന് അദ്ദേഹം തുറന്ന്‍ പറഞ്ഞു അത്ഭുത മെഡൽ മാതാവുമായും ക്രൂശിതരൂപം ക്രിസ്തുവുമായി നമ്മെ ബന്ധപ്പെടുത്തുന്നത് പോലെ സാത്താനികമായ വസ്തുക്കൾ അണിയുന്നത് പൈശാചികതയിലേക്ക് ആളുകളെ നയിക്കും. വിഷയത്തില്‍ വാൾമാർട്ട് കമ്പനിക്ക് വലിയ ബോധ്യമില്ലായെന്നും അല്ലായെങ്കിൽ അവർ അറിഞ്ഞുകൊണ്ട് സാത്താനിക വസ്തുക്കൾക്ക് പ്രചാരണം നൽകുകയാണെന്നും മൈക്കിള്‍ എന്ന വിളി പേര് നല്‍കിയിരിക്കുന്ന വൈദികന്‍ പറയുന്നു. രണ്ടായാലും വാൾമാർട്ട് പൈശാചികത വ്യാപിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ആടിന്റെ തലയുള്ള ബാഫോമെറ്റ് യഥാർത്ഥത്തിൽ ഉയർന്ന പദവിയുള്ള ഒരു സാത്താനാണ്. സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന പദവികൾ ഇപ്പോഴും സാത്താൻമാർ അതേപടിതന്നെ നിലനിർത്തുന്നുണ്ട്. സാത്താനിക വസ്തുക്കളുടെ മേൽ, ശാപം കാണാൻ സാധ്യതയുണ്ടെന്നും അതിനാൽ ആളുകൾ അത് കത്തിച്ചുകളയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം വാൾമാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്തുക എന്ന തീരുമാനത്തിൽ പല ക്രൈസ്തവ വിശ്വാസികളും എത്തിച്ചേർന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2019-03-27-05:22:50.jpg
Keywords: സാത്താ, പിശാ
Content: 10014
Category: 1
Sub Category:
Heading: കുമ്പസാരത്തെ വികലമായി ചിത്രീകരിച്ച് മഴവിൽ മനോരമ: വ്യാപക പ്രതിഷേധം
Content: കൊച്ചി: പരിപാവന കൂദാശയായ കുമ്പസാരത്തെ വളരെ മോശകരമായി അവതരിപ്പിച്ച മഴവിൽ മനോരമ ചാനലിനെതിരെ വ്യാപക പ്രതിഷേധം. വിശുദ്ധ കൂദാശയെ അശ്ളീല സംഭാഷണത്തിന്റെ ഇടമാക്കി അവതരിപ്പിച്ച ചാനൽ അധികൃതർ മാപ്പ് പറയണമെന്നാണ് വിശ്വാസികൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ആവശ്യപ്പെടുന്നത്. തിരുത്തൽ നടപടി ഉണ്ടാകാത്ത പക്ഷം നിയമപരമായി മുന്നോട്ട് പോകാൻ തയാറെടുക്കുന്നതായി ഏതാനും വിശ്വാസികൾ നവ മാധ്യമങ്ങളിൽ കുറിച്ചു. ചാനലിന്റെ 'തകർപ്പൻ കോമഡി' എന്ന പരിപാടിയിലാണ് കുമ്പസാരത്തെ അതീവ മോശകരമായി അവതരിപ്പിച്ചത്. കുമ്പസാരം എന്തെന്നു പോലും അറിയാത്ത അതിന്റെ മഹത്വത്തെപ്പറ്റി ധാരണയില്ലാത്ത തരത്തിൽ സെലിബ്രിറ്റിയിസത്തിന്റെ ഭാഗമായി കാട്ടിക്കൂട്ടലുകൾ കാണിക്കുന്ന ചാനൽ അവതാരകരും നടന്മാരും നടിമാരും ഒരുപ്പോലെ മാപ്പ് പറയണമെന്ന് വിശ്വാസികൾ ആവശ്യപ്പെടുന്നു. മറ്റ് മത വിശ്വാസങ്ങളെ ഇതിന് സമാനമായി ആക്ഷേപിക്കാത്തത് ഭയം കൊണ്ടാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. ചാനലിൽ വിളിച്ചു നൂറുകണക്കിന് ആളുകളാണ് ഇതിനോടകം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. അതേസമയം യൂട്യൂബിൽ നിന്ന് വിവാദ വീഡിയോ ചാനല്‍ നീക്കം ചെയ്തിട്ടുണ്ട്. പരിപാടി അവതരിപ്പിച്ചവർ മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലായെന്ന തീരുമാനത്തിലാണ് വിശ്വാസികൾ.
Image: /content_image/News/News-2019-03-27-07:26:54.jpg
Keywords: പ്രതിഷേധ