Contents

Displaying 9731-9740 of 25173 results.
Content: 10045
Category: 18
Sub Category:
Heading: തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിനു കൊടിയേറി
Content: കുരിശുമല: 'വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധി' എന്ന സന്ദേശവുമായി 62ാ മത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിനു കൊടിയേറി. നെയ്യാറ്റിന്‍കര മെത്രാസന മന്ദിരത്തില്‍ നിന്നും കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടന കമ്മിറ്റിയും എല്‍സിവൈഎം നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ തീര്‍ത്ഥാടന പതാക പ്രയാണത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടിന് വെള്ളറടയില്‍ നിന്നും ആരംഭിച്ച തെക്കന്‍ കുരിശുമല സാംസ്‌കാരിക ഘോഷയാത്രയിലും നവയുവതപ്രയാണത്തിലും വിശ്വാസികള്‍ പങ്കെടുത്തു. നാലിന് നെയ്യാറ്റിന്‍കര മെത്രാന്‍ റവ.ഡോ. വിന്‍സന്റ് സാമുവേല്‍ മഹാതീര്‍ത്ഥാടനത്തിന് കൊടിയേറ്റി. തുടര്‍ന്ന് കൊല്ലം രൂപതാമെത്രാന്‍ റവ. ഡോ.പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. സംഗമവേദിയില്‍ നിന്ന് നെറുകയിലേയ്ക്ക് ദിവ്യജ്യോതി പതാകപ്രയാണവും യുവദീപ്തി പദയാത്രയും നടത്തി. തുടര്‍ന്ന് നെറുകയില്‍ ഫാ. അജീഷ് ക്രിസ്തുദാസ് തീര്‍ത്ഥാടന പതാക ഉയര്‍ത്തി. 6.30 ന് സംഗമവേദിയിലെ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവേല്‍ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, തമിഴ്‌നാട് പുരാവസ്തുമന്ത്രി പാണ്ഡ്യരാജന്‍, എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ്, ഐ.ബി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു. യുവജന വര്‍ഷ സമാപനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്രിസ്ത്യന്‍ ഡിവോഷണല്‍ മെഗാഷോ യുവതയുടെ ആഘോഷം സംഗമവേദിയില്‍ നടന്നു.
Image: /content_image/India/India-2019-04-01-04:15:39.jpg
Keywords: കുരിശു
Content: 10046
Category: 1
Sub Category:
Heading: അരുണാചലിലെ മരിയൻ ഗ്രോട്ടോകൾക്ക് നേരെ ആക്രമണം
Content: ഇറ്റാനഗർ: വടക്കു കിഴക്കു സംസ്ഥാനമായ അരുണാചൽ പ്രദേശില്‍ മരിയൻ ഗ്രോട്ടോകൾക്ക് നേരെ ആക്രമണം. ഇന്നലെ മാർച്ച് മുപ്പത്തിയൊന്നാം തീയതി സംസ്ഥാനത്തെ ഇറ്റാനഗർ രൂപതയുടെയും മിയാവോ രൂപതയുടെയും ഗ്രോട്ടോകളാണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്തു നിന്നു മാതാവിന്റെ രൂപങ്ങളും കാണാതായി. മിയാവോ രൂപതയിലെ ടെസു ഇടവകയിൽ നിന്നാണ് മാതാവിന്റെ രൂപം കാണാതാകുന്നത്. രാവിലെ ആറ് മണിക്ക് ദേവാലയത്തിൽ തിരി തെളിയിക്കാനായി പോയ ഫാ. തോമസ് മണിയാണ് മാതാവിന്റെ രൂപം നഷ്ടപ്പെട്ടതായി ആദ്യമായി കണ്ടെത്തിയത്. അരുണാചലിന്റെ ആസ്ഥാനമായ ഇറ്റാനഗറിൽ നിന്നും 125 കിലോമീറ്റർ ദൂരെയാണ് ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്. ഇറ്റാനഗർ രൂപതയിലെ ദോയ്മുക്ക് എന്ന ഇടവകയിൽ നിന്നാണ് രണ്ടാമത്തെ രൂപം കാണാതായത്. ഈ ദേവാലയം ഇറ്റാനഗറില്‍ നിന്നും 35 കിലോമീറ്റർ മാത്രം അകലെയാണ്. സംഭവിച്ച കാര്യം ഞെട്ടലുളവാക്കുന്നതും, ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്തതാണെന്നും, കത്തോലിക്ക സഭയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വക്താവായ ഫാ. ഫെലിക്സ് ആന്റണി പറഞ്ഞു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് മിയാവോ രൂപതയിലെ വൈദികർ പറയുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനായി ആരോ കരുതിക്കൂട്ടി ചെയ്ത പ്രവർത്തിയാണ് ഇതെന്ന് ഫാ. ആന്റണി പറഞ്ഞു. ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വേണ്ട നടപടികൾ കൈക്കൊള്ളാൻ സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയും വക്താവ് പങ്കുവച്ചു.
Image: /content_image/News/News-2019-04-01-05:58:09.jpg
Keywords: ഗ്രോട്ടോ, ആക്രമ
Content: 10047
Category: 1
Sub Category:
Heading: കുരിശ് അടക്കമുള്ള വിശ്വാസപരമായ ചിഹ്നങ്ങൾ നിരോധിക്കാന്‍ കനേഡിയന്‍ പ്രവിശ്യ
Content: ക്യൂബക്ക്: പൊതുസ്ഥലങ്ങളിൽ കുരിശ് അടക്കമുള്ള വിശ്വാസപരമായ ചിഹ്നങ്ങൾ ഒഴിവാക്കാനായുളള നിയമ നിർമ്മാണവുമായി കനേഡിയന്‍ പ്രവിശ്യയായ ക്യൂബക്ക്. "സെക്കുലറിസം ബിൽ" എന്ന് പേരിട്ടിരിക്കുന്ന ബില്ല് പ്രാബല്യത്തിൽ വന്നാൽ ക്രൂശിതരൂപവും യഹൂദരുടെ കിപ്പയും സിക്ക് മതസ്ഥരുടെ ടർബനും മുസ്ലിം സ്ത്രീകൾ അണിയുന്ന ഹിജാബും നിരോധിക്കപ്പെടും. ക്യൂബക്ക് പ്രവിശ്യയുടെ അധ്യക്ഷനായ ഫ്രാങ്കോയിസ് ലെഗാൾട്ടും അദ്ദേഹത്തിന്റെ സർക്കാരുമാണ് പ്രസ്തുത ബില്ലിന് പിന്നിൽ. നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ക്യുബക്കിലെ നിയമനിർമ്മാണ സഭയായ നാഷ്ണൽ അസംബ്ലി കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ക്രൂശിതരൂപം എടുത്തു മാറ്റുവാന്‍ നീക്കമുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ നിയമം മതസ്വാതന്ത്ര്യത്തെ വിലക്കുന്നതാണെന്ന് വിവിധ മതപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബില്ലിനെ ശക്തമായി വിമർശിച്ചു. സ്വതന്ത്ര സമൂഹത്തിൽ ആരുടെയെങ്കിലും മത വിശ്വാസം മൂലം അവരോട് വേർതിരിവ് കാട്ടുന്നതിനെപ്പറ്റി തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായെന്നായിരിന്നു ട്രൂഡോയുടെ അഭിപ്രായം. ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നേറിയ കാനഡ സത്യവിശ്വാസത്തില്‍ നിന്ന്‍ അകന്നു പോകുന്ന ദാരുണമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
Image: /content_image/News/News-2019-04-01-07:47:08.jpg
Keywords: കാനഡ, കനേഡി
Content: 10048
Category: 1
Sub Category:
Heading: കുരിശ് അടക്കമുള്ള വിശ്വാസപരമായ ചിഹ്നങ്ങൾ നിരോധിക്കാന്‍ കനേഡിയന്‍ പ്രവിശ്യ
Content: ക്യൂബക്ക്: പൊതുസ്ഥലങ്ങളിൽ കുരിശ് അടക്കമുള്ള വിശ്വാസപരമായ ചിഹ്നങ്ങൾ ഒഴിവാക്കാനായുളള നിയമ നിർമ്മാണവുമായി കനേഡിയന്‍ പ്രവിശ്യയായ ക്യൂബക്ക്. "സെക്കുലറിസം ബിൽ" എന്ന് പേരിട്ടിരിക്കുന്ന ബില്ല് പ്രാബല്യത്തിൽ വന്നാൽ ക്രൂശിതരൂപവും യഹൂദരുടെ കിപ്പയും സിക്ക് മതസ്ഥരുടെ ടർബനും മുസ്ലിം സ്ത്രീകൾ അണിയുന്ന ഹിജാബും നിരോധിക്കപ്പെടും. ക്യൂബക്ക് പ്രവിശ്യയുടെ അധ്യക്ഷനായ ഫ്രാങ്കോയിസ് ലെഗാൾട്ടും അദ്ദേഹത്തിന്റെ സർക്കാരുമാണ് പ്രസ്തുത ബില്ലിന് പിന്നിൽ. നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ക്യുബക്കിലെ നിയമനിർമ്മാണ സഭയായ നാഷ്ണൽ അസംബ്ലി കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ക്രൂശിതരൂപം എടുത്തു മാറ്റുവാന്‍ നീക്കമുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ നിയമം മതസ്വാതന്ത്ര്യത്തെ വിലക്കുന്നതാണെന്ന് വിവിധ മതപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബില്ലിനെ ശക്തമായി വിമർശിച്ചു. സ്വതന്ത്ര സമൂഹത്തിൽ ആരുടെയെങ്കിലും മത വിശ്വാസം മൂലം അവരോട് വേർതിരിവ് കാട്ടുന്നതിനെപ്പറ്റി തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായെന്നായിരിന്നു ട്രൂഡോയുടെ അഭിപ്രായം. ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നേറിയ കാനഡ സത്യവിശ്വാസത്തില്‍ നിന്ന്‍ അകന്നു പോകുന്ന ദാരുണമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
Image: /content_image/News/News-2019-04-01-08:05:26.jpg
Keywords: കാനഡ, കനേഡി
Content: 10049
Category: 1
Sub Category:
Heading: ഐ‌എസ് തകര്‍ത്ത 600 വര്‍ഷം പഴക്കമുള്ള ദേവാലയത്തില്‍ വീണ്ടും ബലിയര്‍പ്പണം
Content: ആലപ്പോ: സിറിയന്‍ നഗരമായ ആലപ്പോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ബോംബ്‌ വെച്ച് തകര്‍ത്ത ചരിത്രപ്രസിദ്ധമായ ഫോര്‍ട്ടി മാര്‍ട്ട്യേഴ്സ് അര്‍മേനിയന്‍ കത്തീഡ്രലില്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ബലിയര്‍പ്പണം നടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറുന്നൂറോളം വര്‍ഷങ്ങളോളം പഴക്കമുള്ള ദേവാലയത്തിന്റെ പുനര്‍സമര്‍പ്പണം നടന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ദേവാലയത്തിലെത്തിയ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലീക്യയിലെ കാതോലിക്കൊസായ അരാം ഒന്നാമന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ചരിത്രപ്രാധാന്യമുള്ള ഈ ദേവാലയകെട്ടിടത്തിന് എഴുപതുശതമാനത്തോളം കേടുപാടുകള്‍ പറ്റിയിരുന്നുവെന്ന്‍ അറ്റകുറ്റപ്പണികള്‍ക്ക് ചുക്കാന്‍ പിടിച്ച സിറിയന്‍-അര്‍മേനിയന്‍ എഞ്ചിനീയറായ ഗാബ്രിസ് തമാസിയാന്‍ പറഞ്ഞു. സിറിയയിലെ ഒന്നരലക്ഷത്തോളം വരുന്ന അര്‍മേനിയക്കാരുടെ ഉദാരമായ സംഭാവനകള്‍ കൊണ്ടാണ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. രണ്ടായിരം വര്‍ഷങ്ങളായി ആലപ്പോയില്‍ ക്രൈസ്തവരുടെ സാന്നിധ്യമുണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിനു മുന്‍പ് എന്താണ്ട് 2,50,000-ത്തോളം ക്രിസ്ത്യാനികള്‍ ആലപ്പോയിലുണ്ടായിരിന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം വിശ്വാസികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്.
Image: /content_image/News/News-2019-04-01-09:46:39.jpg
Keywords: പുരാതന, പ്രാചീ
Content: 10050
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് ട്വിറ്റര്‍: സൈബര്‍ യുദ്ധം തുടരുന്നു
Content: വാഷിംഗ്‌ടണ്‍ ഡി.സി: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'അണ്‍പ്ലാന്‍ഡ്' പ്രോലൈഫ് സിനിമയുടെ ഔദ്യോഗിക അക്കൗണ്ട് റദ്ദാക്കിയ ട്വിറ്റര്‍ നടപടി വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയായില്‍ സൈബര്‍ യുദ്ധം മുറുകുന്നു. അക്കൗണ്ടിനുള്ള നിരോധനം പിന്‍വലിച്ചുവെങ്കിലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുറച്ചിലാണ് ട്വിറ്റര്‍ വരുത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിനെതിരെ സോഷ്യല്‍ മീഡിയായില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഉള്ളടക്കം സംബന്ധിച്ച തങ്ങളുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ട്വിറ്റര്‍ പറയുന്നതെങ്കിലും ഇതിന് യാതൊരു യുക്തിയുമില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സിനിമയുടെ റിലീസ് ദിവസം തന്നെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് വെറും യാദൃച്ഛികമല്ലെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രോലൈഫ് ചലച്ചിത്രത്തിന്റെ അക്കൗണ്ട് നിരോധിച്ചതിനെ ചോദ്യം ചെയ്തു ചോദിച്ചുകൊണ്ട് രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തുകയായിരിന്നു. ഇതേ തുടര്‍ന്നു സമ്മര്‍ദ്ധത്തിന് വഴങ്ങി ട്വിറ്റര്‍ അക്കൌണ്ട് പുനഃസ്ഥാപിച്ചു. എന്നാല്‍ ഫോളോവേഴ്സിന്റെ എണ്ണം വലിയ രീതിയില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ‘ട്വിറ്റര്‍ ആശയ വിനിമയത്തിനെതിരെ വിവേചനം കാണിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് അണ്‍പ്ലാന്‍ഡ്ന്റെ അക്കൗണ്ട് നിരോധിച്ചത്”?’ എന്നാണ് അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകയായ ഡാനാ ലോയിഷിനേപ്പോലെയുള്ളവര്‍ ട്വീറ്റ് ചെയ്തത്. തങ്ങള്‍ അബോര്‍ഷന്‍ അനുകൂലപരമായ നയങ്ങളെ വെല്ലുവിളിക്കുന്നത് കൊണ്ടാണോ ഈ സിനിമയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകയും, ലൈവ് ആക്ഷന്‍ ഫൗണ്ടറുമായ ലില റോസ്, ട്വിറ്റര്‍ സി.ഇ.ഒ ആയ ജാക്ക് ഡോഴ്സിയോട് ചോദിച്ചത്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഡയറക്ടറും ഇപ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥപറയുന്ന 'അണ്‍പ്ലാന്‍ഡ്' ഒട്ടേറെ കടമ്പകള്‍ കടന്നാണ് വെള്ളിത്തിരയിലെത്തിയത്. ലൈംഗീകതയോ, അക്രമമോ ഇല്ലാതിരുന്നിട്ട് പോലും സിനിമക്ക് ‘R’ റേറ്റിംഗ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടി വിവാദമായിരുന്നു. അതേസമയം സിനിമ വന്‍വിജയമെന്നാണ് റിലീസിംഗ് ദിവസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസായ ദിവസം രാത്രിയില്‍ 27.2 ലക്ഷം ഡോളര്‍ നേടിയെന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്‌.
Image: /content_image/News/News-2019-04-01-12:46:01.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10051
Category: 1
Sub Category:
Heading: 29 വര്‍ഷത്തിന് ശേഷം സ്വീഡനില്‍ പ്രോലൈഫ് മാര്‍ച്ച്
Content: സ്വീഡൻ: നീണ്ട മൂന്നു പതിറ്റാണ്ടിന് ശേഷം ജീവന്റെ സംരക്ഷണത്തിനായി സ്വീഡിഷ് ജനത തെരുവില്‍ ഇറങ്ങി. ‘ലൈഫ് ചോയ്സ്’ എന്ന യുവജനസംഘടനയാണ് 29 വർഷത്തിന് ശേഷം ആദ്യമായി സ്വീഡനില്‍ പ്രോലൈഫ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് യുവജനങ്ങളാണ് മാർച്ചിൽ അണിചേർന്നത്. ‘യെസ് ടു ലൈഫ്, നോ ടു അബോർഷൻ’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചും ജപമാല ചൊല്ലിയുമായിരുന്നു മാര്‍ച്ചില്‍ യുവജനങ്ങള്‍ പ്രോലൈഫ് ശബ്ദമുയര്‍ത്തിയത്. ഇതിനിടെ ജീവൻ വിരുദ്ധ പ്രകടനത്തിന് സ്വീഡനിലെ സാത്താൻ ആരാധകർ രംഗത്തെത്തുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരിന്നു. സാത്താനിക അക്രമണങ്ങൾക്ക് എതിരായ മുൻകരുതൽ എന്ന നിലയ്ക്ക് വെഞ്ചിരിച്ച ഉപ്പ്, വെള്ളം എന്നിവ കൈയിൽ കരുതിയാണ് യുവജനങ്ങൾ മാർച്ചിൽ പങ്കെടുത്തത്. ഇതിനുമുമ്പ് 1990ലാണ് ഇത്തരത്തിലുള്ള മാര്‍ച്ച് സ്വീഡനിൽ സംഘടിപ്പിച്ചത്. പിന്നീട് നേതൃത്വ നിരയിലേക്ക് വരുവാന്‍ സംഘടനകള്‍ തയാറാകാത്തതിനെ തുടര്‍ന്നു പ്രോലൈഫ് പ്രവര്‍ത്തനം നിര്‍ജീവമാകുകയായിരിന്നു.
Image: /content_image/News/News-2019-04-01-14:59:41.jpg
Keywords: സ്വീഡ
Content: 10052
Category: 1
Sub Category:
Heading: തമിഴ്‌നാട്ടില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Content: ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ഇരുനൂറോളം ഹിന്ദുത്വവാദികളുടെ ആക്രമണം. കൂഡല്ലൂര്‍ അതിരൂപതയിലെ ഫ്രാന്‍സിസ്‌കന്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി എന്ന സന്യാസ സഭ നടത്തുന്ന ചിന്നസേലത്തു പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നേരേയാണ് ആക്രമണമുണ്ടായത്. ട്രക്കുകളില്‍ എത്തിയ ഇരുനൂറോളം പേര്‍ വരുന്ന ആര്‍‌എസ്‌എസ് സംഘമാണു സ്‌കൂളില്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും അധ്യാപകരെ മര്‍ദിക്കുകയും ചെയ്തത്. സംഘത്തോടൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ കന്യാസ്ത്രീകളെ ആക്രമിക്കാനും വസ്ത്രാക്ഷേപം നടത്താനും മുതിര്‍ന്നു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന്റെ പേരിലാണ് ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. സ്‌കൂളിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മാര്‍ച്ച് 25ന് കല്ലാകുറിശിയിലെ ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പ് ഒന്നും കണ്ടെടുത്തിരുന്നില്ല. അതേസമയം, ഫൈനല്‍ പരീക്ഷയില്‍ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെന്നും ഫലം വരുന്‌പോള്‍ മാതാപിതാക്കള്‍ വഴക്കുപറയുമോയെന്ന പേടിയുണ്ടെന്നും വിദ്യാര്‍ഥിനി കൂട്ടുകാരില്‍ ചിലരോടൊക്കെ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സംഭവം മറയാക്കി, മരിച്ച വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളെയും കൂട്ടി അക്രമിസംഘം എത്തുകയായിരുന്നെന്നു പോണ്ടിച്ചേരി കൂഡല്ലൂര്‍ അതിരൂപത വൃത്തങ്ങള്‍ അറിയിച്ചു. പോലീസ് സ്‌റ്റേഷന്റെ സമീപത്തായിരുന്നു സ്‌കൂള്‍ എങ്കിലും ആക്രമണം തടയാന്‍ പോലീസ് കാര്യമായ നടപടികളൊന്നും എടുത്തില്ലെന്ന് അതിരൂപതയിലെ ഫാ.അര്‍പുതരാജ് വെളിപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളില്‍ പോലും വാര്‍ത്ത വരുവാന്‍ തത്പര കക്ഷികള്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നു സന്യാസിനി സഭയുടെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പത്രസമ്മേളനം വിളിച്ചു സ്ഥിതിഗതികള്‍ വിവരിക്കുകയായിരിന്നു. മരിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കളെ ആര്‍എസ്എസ് തെറ്റിദ്ധരിപ്പിച്ചും പ്രകോപിപ്പിച്ചും സ്‌കൂള്‍ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് സ്‌കൂളധികൃതര്‍ ധനസഹായം നല്കിയിരുന്നു. സംഭവത്തില്‍ തമിഴ്നാട് ബിഷപ്പ് കോണ്‍ഫറന്‍സ് (ടി‌എന്‍‌ബി‌സി) പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ദേശീയ വാദികളുടെ ആക്രമണം പതിവായിരിക്കുകയാണെന്നും സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റും മധുരൈ ആര്‍ച്ച് ബിഷപ്പുമായ ആന്റണി പപ്പുസ്വാമി പറഞ്ഞു. അതേസമയം ആക്രമണത്തെത്തുടര്‍ന്ന് നാലു കന്യാസ്ത്രീകളും രണ്ടു സ്‌കൂള്‍ ജീവനക്കാരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Image: /content_image/News/News-2019-04-02-04:26:48.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 10053
Category: 18
Sub Category:
Heading: വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍ക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: സ്‌നേഹത്തിലൂടെ പ്രകാശിതമാകുന്ന ജീവിതശൈലിയിലൂടെ സമൂഹത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് സിഎല്‍സി അംഗങ്ങളെന്നു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സംസ്ഥാനതലത്തിലുള്ള 457ാമത് ലോക സിഎല്‍സി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സ്‌നേഹത്തില്‍ പ്രകാശിതമാകുന്ന പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് നമുക്ക് ഉണ്ടാകേണ്ടത്. അതിനായി ആത്മീയതയില്‍ ആഴപ്പെടുകയും വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍ക്കുകയും വേണം. ഇതുമൂലം സ്വതന്ത്രമായ മനുഷ്യജീവിതത്തില്‍ വിജയവും സംതൃപ്തിയും സന്തോഷവും സമാധാനവും കൈവരിക്കുവാന്‍ സാധിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സിഎല്‍സി സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് ആമുഖപ്രസംഗം നടത്തി. കത്തീഡ്രല്‍ വികാരി റവ.ഡോ. ആന്റു ആലപ്പാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് സന്ദേശം നല്‍കി. പ്രളയത്തില്‍ സഹായ ഹസ്തങ്ങളായിരുന്ന ഇടവകയൂണിറ്റുകള്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി. ദേശീയ സിഎല്‍സി വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സിഎല്‍സി രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനങ്കുളം, സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, രൂപത പ്രസിഡന്റ് റോഷന്‍ തെറ്റയില്‍, സെക്രട്ടറി ബിബിന്‍ പോള്‍, കത്തീഡ്രല്‍ സിഎല്‍സി ഓര്‍ഗനൈസര്‍ നെല്‍സണ്‍ പോളി എന്നിവര്‍ പ്രസംഗിച്ചു. 'ഇന്നത്തെ കാലഘട്ടത്തില്‍ സഭ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഫാ. റോയ് കണ്ണഞ്ചിറ ക്ലാസ് നയിച്ചു. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വിനേഷ് കൊളേങ്ങാടന്‍, റീത്ത ദാസ്, സംസ്ഥാന ഭാരവാഹികളായ ഡില്‍ജോ തരകന്‍, ജയിംസ് പഞ്ഞിക്കാരന്‍, അലീന ഫെര്‍ണാണ്ടസ്, ജിഫി ജോഷി, നോബി മേനാച്ചേരി. ഫൊറോന സിഎല്‍സി പ്രസിഡന്റ് അബീദ് വിന്‍സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫൊറോന സിഎല്‍സി പ്രമോട്ടര്‍ ഫാ. ഫ്രാന്‍സിസ് തന്നാടന്‍ പതാക ഉയര്‍ത്തി.
Image: /content_image/India/India-2019-04-02-07:04:59.jpg
Keywords: പോളി കണ്ണൂ
Content: 10054
Category: 1
Sub Category:
Heading: സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ ധാരണയില്ല: മുസ്ലീം വേള്‍ഡ് ലീഗ്
Content: റിയാദ്: കടുത്ത യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വത്തിക്കാനുമായി യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗിന്റെ (എം.ഡബ്ലിയു.എല്‍) സെക്രട്ടറി ജനറലായ ഷേഖ് മൊഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരിം അല്‍-ഇസ്. വത്തിക്കാനുമായി ഉഭയകക്ഷി പരസ്പരധാരണയില്‍ (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പിട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തു ദേവാലയ നിര്‍മ്മാണം സംബന്ധിച്ചു കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ടുഡേ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വത്തിക്കാനും സൗദി അറേബ്യയും തമ്മില്‍ കരാറായിട്ടുണ്ടെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്ന്‍ റിപ്പോര്‍ട്ട് ഉയര്‍ന്നിരിന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ തലവന്‍ കര്‍ദ്ദിനാള്‍ ജീന്‍ ലോറന്റ് തൗറാനുമായും ഷേഖ് മുഹമ്മദ് അല്‍ ഈസയും തമ്മില്‍ കൂടിക്കാഴ്ച നടന്നതോടെയാണ് ഇത്തരമൊരു കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ ശക്തമായത്. ഈ സാധ്യതയാണ് ഇപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. സൗദി, ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കാണരുതെന്ന ആവശ്യപ്പെട്ടിട്ടുള്ളതായി കര്‍ദ്ദിനാള്‍ ജീന്‍ ലോറന്റ് കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷേഖ് മൊഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരിം അല്‍-ഇസ്സ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. വത്തിക്കാനും ഇസ്ലാമിക ലോകവും സമാധാനത്തിലും, സഹവര്‍ത്തിത്വത്തിലും കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെങ്കിലും ദേവാലയ നിര്‍മ്മാണത്തെ പറ്റി പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
Image: /content_image/News/News-2019-04-02-08:05:47.jpg
Keywords: സൗദി