Content | സ്വീഡൻ: നീണ്ട മൂന്നു പതിറ്റാണ്ടിന് ശേഷം ജീവന്റെ സംരക്ഷണത്തിനായി സ്വീഡിഷ് ജനത തെരുവില്‍ ഇറങ്ങി. ‘ലൈഫ് ചോയ്സ്’ എന്ന യുവജനസംഘടനയാണ് 29 വർഷത്തിന് ശേഷം ആദ്യമായി സ്വീഡനില്‍ പ്രോലൈഫ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് യുവജനങ്ങളാണ് മാർച്ചിൽ അണിചേർന്നത്. ‘യെസ് ടു ലൈഫ്, നോ ടു അബോർഷൻ’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചും ജപമാല ചൊല്ലിയുമായിരുന്നു മാര്‍ച്ചില്‍ യുവജനങ്ങള്‍ പ്രോലൈഫ് ശബ്ദമുയര്‍ത്തിയത്.
ഇതിനിടെ ജീവൻ വിരുദ്ധ പ്രകടനത്തിന് സ്വീഡനിലെ സാത്താൻ ആരാധകർ രംഗത്തെത്തുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരിന്നു. സാത്താനിക അക്രമണങ്ങൾക്ക് എതിരായ മുൻകരുതൽ എന്ന നിലയ്ക്ക് വെഞ്ചിരിച്ച ഉപ്പ്, വെള്ളം എന്നിവ കൈയിൽ കരുതിയാണ് യുവജനങ്ങൾ മാർച്ചിൽ പങ്കെടുത്തത്. ഇതിനുമുമ്പ് 1990ലാണ് ഇത്തരത്തിലുള്ള മാര്‍ച്ച് സ്വീഡനിൽ സംഘടിപ്പിച്ചത്. പിന്നീട് നേതൃത്വ നിരയിലേക്ക് വരുവാന്‍ സംഘടനകള്‍ തയാറാകാത്തതിനെ തുടര്‍ന്നു പ്രോലൈഫ് പ്രവര്‍ത്തനം നിര്‍ജീവമാകുകയായിരിന്നു. |