Contents

Displaying 9771-9780 of 25171 results.
Content: 10085
Category: 7
Sub Category:
Heading: മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന അവഹേളനത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി
Content: ഓണ കുർബാന, ഇരുന്നുകൊണ്ടുള്ള കുർബാന, വിവിധ വേഷ വിധാനങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ബലിയര്‍പ്പണം തെറ്റ് തന്നെ. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി നൽകുന്ന മറുപടി.
Image:
Keywords: വിശുദ്ധ കുര്‍ബാ, ഓണ
Content: 10086
Category: 18
Sub Category:
Heading: വര്‍ഗീയതയ്ക്കെതിരെ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ പ്രതികരിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: ന്യൂഡല്‍ഹി: മതേതരത്വം ഉറപ്പാക്കുന്നതിനും വര്‍ഗീയതയ്ക്കും വര്‍ഗസമരത്തിനുമെതിരേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. ആര്‍ഷഭാരത സംസ്‌കാരത്തെ ഉള്‍ക്കൊണ്ടും രാജ്യത്തെ ഭരണഘടനയെ ബഹുമാനിച്ചും മതേതരത്വം സംരക്ഷിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കിയും വര്‍ഗീയവാദത്തിനും വര്‍ഗസമരത്തിനുമെതിരേ മനുഷ്യമനഃസാക്ഷി ഉയര്‍ത്തിയും സ്‌നേഹസംസ്‌കാരം പങ്കുവയ്ക്കുന്ന നേതാക്കള്‍ അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് ലെയ്റ്റി കൗണ്‍സില്‍ ദേശീയ മെത്രാന്‍ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദളിത് സംവരണം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, തീരദേശ ജനത നേരിടുന്ന ദുരന്തങ്ങള്‍, ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെടണം. കത്തോലിക്കാസഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് വിവേചിച്ചറിയാനുള്ള ആര്‍ജവം വിശ്വാസിസമൂഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ നിലപാടിനെക്കുറിച്ചും ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളെക്കുറിച്ചും കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 22 വരെ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ അല്മായ നേതൃസമ്മേളനങ്ങളും പങ്കാളിത്ത ചര്‍ച്ചകളും നടത്തി വിശ്വാസി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലെയ്റ്റി കൗണ്‍സില്‍ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കു കൈമാറിയിട്ടുണ്ട്. 174 രൂപതകളും 14 റീജണല്‍ കൗണ്‍സിലുകളുമുള്‍ക്കൊള്ളുന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ളതാണ് ലെയ്റ്റി കൗണ്‍സില്‍.
Image: /content_image/India/India-2019-04-08-03:51:59.jpg
Keywords: സി‌ബി‌സി‌ഐ
Content: 10087
Category: 18
Sub Category:
Heading: ബാലവാകാശ കമ്മീഷന്റെ ഇരട്ടത്താപ്പിനെ ചോദ്യംചെയ്ത് കത്തോലിക്ക കോണ്‍ഗ്രസ്
Content: ചങ്ങനാശേരി: മധ്യവേനലവധിക്കാലത്തു വിശ്വാസോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ നടത്തിയ പ്രതികരണം അപക്വവും കമ്മീഷന്റെ അന്തസിനു കളങ്കമേല്‍പ്പിക്കുന്നതുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. അത്യുഷ്ണ കാലയളവില്‍ നട്ടുച്ചയ്ക്കു വീടുകളില്‍നിന്ന് എത്തി എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് അയച്ചപ്പോള്‍ ബാലവാകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്നും ഭാരവാഹികള്‍ ചോദിച്ചു. മതനിരാസത്തിന്റെ ചിന്തകളും ശൈലികളും നടപടികളും ഭരണഘടനാ സ്ഥാപനങ്ങളുടെ മേധാവികള്‍ വച്ചു പുലര്‍ത്തുന്നതു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നു സമിതി കുറ്റപ്പെടുത്തി. എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 10 മുതല്‍ നടത്താനുള്ള തീരുമാനമെടുപ്പിക്കുവാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കമ്മീഷന്‍ ചങ്കൂറ്റം കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. വിശ്വാസ ജീവിതവും വ്യക്തികളുടെ സ്വാതന്ത്ര്യവും തങ്ങളുടെ വരുതിയിലാണെന്ന നിലയിലുള്ള പ്രസ്താവനകളെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, സിബി മുക്കാടന്‍, സൈബി അക്കര, ജോയി പാറപ്പുറം, ജോര്‍ജുകുട്ടി മുക്കത്ത്, ജോസ് ജോണ്‍ വെങ്ങാന്തറ, ജോസ് പാലത്തിനാല്‍, ടോണി ജെ. വെങ്ങാന്തറ, ഷീന ജോജി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-04-08-04:14:36.jpg
Keywords: കോണ്‍ഗ്ര
Content: 10088
Category: 9
Sub Category:
Heading: വിശുദ്ധവാരത്തിന്റെ സമർപ്പണത്തിനൊരുങ്ങി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 13ന്
Content: ബർമിങ്ഹാം: വലിയ നോമ്പിന്റെ വ്രതശുദ്ധിയിയിൽ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . വിശുദ്ധവാരത്തിന്റെ സമർപ്പണത്തിലേക്ക് സ്വയം ഒരുങ്ങാൻ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് നടക്കും. ആത്മാഭിഷേക ശുശ്രൂഷയുമായി അബർഡീൻ സെന്റ് മേരീസ് കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ.കീത്ത് ഹെരേര, പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ജോസ് കുര്യാക്കോസ്, പ്രശസ്ത കത്തോലിക്ക മാധ്യമം പ്രവാചകശബ്ദം കാത്തലിക് ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററും ആത്മീയ ശുശ്രൂഷകനുമായ ഡീക്കൻ അനിൽ ലൂക്കോസ് എന്നിവരും ഇത്തവണത്തെ കൺവെൻഷനിൽ പങ്കുചേരും. സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. കുട്ടികൾക്കായി ലിറ്റിൽ ഇവാഞ്ചലിസ്റ് ഈസ്റ്റർ ലക്കം ഇത്തവണ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണയും പ്രത്യേക കുരിശിന്റെ വഴി ഉണ്ടായിരിക്കും . വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5) >>>>>>>>>>>>>>>> B70 7JW. Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬
ജോൺസൺ ‭07506 810177‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-04-08-04:34:01.jpg
Keywords: രണ്ടാം ശനി
Content: 10089
Category: 10
Sub Category:
Heading: ആയിരത്തിലധികം ഗര്‍ഭഛിദ്രം ചെയ്ത അമേരിക്കന്‍ ഡോക്ടര്‍ ഇന്ന് പ്രോലൈഫ് വക്താവ്
Content: വാഷിംഗ്ടണ്‍ ഡി‌സി: ആയിരത്തിഇരുന്നൂറോളം ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ അമേരിക്കന്‍ ഡോക്ടര്‍ പ്രോലൈഫ് വക്താവായ ജീവിതസാക്ഷ്യം അനേകര്‍ക്ക് പ്രചോദനമാകുന്നു. ഡോ. ആന്തണി ലെവാറ്റിനോ എന്ന ഡോക്ടറുടെ പരിവര്‍ത്തന കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ദി ബില്ലി ആന്‍ഡ്‌ ജസ്റ്റിന്‍ ഷോ’ക്ക് വേണ്ടി പ്യുവര്‍ ഫ്ലിക്സിന്റെ ബില്ലി ഹാല്ലോവെല്‍ നടത്തിയ അഭിമുഖത്തിലാണ് ഡോ. ലെവാറ്റിനോ തന്റെ മാനസാന്തരത്തിന് പിന്നിലെ ജീവിതസാക്ഷ്യം വിവരിച്ചത്. താന്‍ എങ്ങനെയാണ് അബോര്‍ഷന്‍ വ്യവസായത്തില്‍ എത്തപ്പെട്ടതെന്ന്‍ ഡോ. ലെവാറ്റിനോ വിവരിച്ചു. 1976-80 കാലയളവിലാണ് താന്‍ പ്രസവമെടുക്കുന്നതിനും ഒന്നു മുതല്‍ ആറു മാസംവരെ പ്രായമുള്ള ഭ്രൂണങ്ങള്‍ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്നതിനുമുള്ള പരിശീലനം നേടിയതെന്നും, അക്കാലയളവില്‍ അബോര്‍ഷന്‍ എന്നത് സ്ത്രീയും ഡോക്ടറും തമ്മിലുള്ള കാര്യമാണെന്നും സ്ത്രീയുടെ ഭര്‍ത്താവുള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന അഭിപ്രായക്കാരനായിരുന്നു താനെന്നും ഡോ. ലെവാറ്റിനോ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം കുട്ടികളുണ്ടാകാത്തതിനാല്‍ ദത്തെടുക്കലിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോഴാണ് ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഡോ. ലെവാറ്റിനോയുടെ ഉള്ളില്‍ സംശയങ്ങള്‍ ജനിച്ചത്. ഒരുവശത്ത് താന്‍ ഒരു കുട്ടിയെ ദത്തെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് താന്‍ കുട്ടികളെ മാതാവിന്റെ ഉദരത്തില്‍ നിന്നും ചുരണ്ടി സക്ഷന്‍ മഷീനിലൂടെ വലിച്ചെടുത്ത് കളയുന്നു. തന്റെ ദത്തുപുത്രിയായ ഹീതറിന്റെ മരണത്തിനു ശേഷം അല്‍ബാനി മെഡിക്കല്‍ സെന്ററില്‍ നടന്ന അബോര്‍ഷനിടെ ടേബിളില്‍ ചിതറിക്കിടക്കുന്ന കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍, ഇതൊക്കെ ആരുടെയൊക്കേയോ മകളോ, മകനോ ആയിരിക്കാമെന്ന തോന്നല്‍ ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. 800 ഡോളറിനുവേണ്ടി ചെയ്യുന്നത് കൊലപാതകമാണെന്ന ചിന്ത ശക്തമായതിനെ തുടര്‍ന്ന്‍ 1985-ലാണ് അദ്ദേഹം ഗര്‍ഭഛിദ്രം ചെയ്യുന്നത് പൂര്‍ണ്ണമായും അവസാനിപ്പിച്ചത്. ദൈവത്തോട് ക്ഷമ ചോദിക്കുന്നതല്ല, സ്വന്തം മനസാക്ഷിയോട് ക്ഷമ ചോദിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നും പറഞ്ഞുകൊണ്ടാണ് ഡോ. ലെവാറ്റിനോ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇന്ന്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വരമുയര്‍ത്തുന്ന ജീവന്റെ വക്താവാണ് ഡോ. ലെവാറ്റിനോ. ഹോളിവുഡില്‍ വന്‍ വിജയമായ "അണ്‍പ്ലാന്‍ഡ്" എന്ന പ്രോലൈഫ് സിനിമയില്‍ അബോര്‍ഷനിസ്റ്റിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഇദ്ദേഹമാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-04-08-05:49:53.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10090
Category: 11
Sub Category:
Heading: “ഇതാ ഞാന്‍! എന്നെ അയച്ചാലും”: പാക്ക് സഭയുടെ യുവജന വര്‍ഷ പ്രമേയം
Content: കറാച്ചി: 2020 യുവജനവര്‍ഷമായി ആചരിക്കുവാന്‍ പാക്ക് കത്തോലിക്ക സഭ തീരുമാനിച്ചതിന് പിന്നാലെ ആചരണത്തിന്റെ പ്രമേയം ദേശീയ മെത്രാന്‍ സമിതി പുറത്തുവിട്ടു. “ഇതാ ഞാന്‍ എന്നെ അയച്ചാലും!” (ഏശയ്യ 6:8) എന്ന സുവിശേഷഭാഗമാണ് യുവജന വര്‍ഷാചരണത്തിന്റെ മുഖ്യ പ്രമേയം. 2019ലെ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനം മുതല്‍ 2020 ക്രിസ്തുരാജന്റെ തിരുനാള്‍ ദിനം വരെയായിരിക്കും യുവജനദിനാചരണം നടക്കുക. തങ്ങളുടെ ദൈവവിളി തിരിച്ചറിയുവാനും, അതിനനുസരണമായി പുരോഹിതന്‍, സന്യാസി, അത്മായന്‍ എന്നീ നിലകളില്‍ സഭയെ സേവിക്കുവാനും യുവാക്കളെ സഹായിക്കുക എന്നതാണ് “ഇതാ ഞാന്‍ എന്നെ അയച്ചാലും!” എന്ന പ്രമേയം സ്വീകരിച്ചതിന്റെ പിന്നിലെ കാരണമെന്ന് ഹൈദരാബാദ് മെത്രാനായ സാംസണ്‍ ഷുക്കാര്‍ഡിന്‍ വ്യക്തമാക്കി. യുവജനതയെ പരിപാലിക്കുവാനും, അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനും, വിശുദ്ധിയിലേക്കുള്ള വിശ്വാസ യാത്രയില്‍ അവരെ അനുഗമിക്കുവാനും യുവജന വര്‍ഷം ഏറ്റവും അനുയോജ്യമായ സമയമാണെന്നും കറാച്ചിയിലെ സെന്റ്‌ പാട്രിക്സ് കത്തീഡ്രലില്‍ വെച്ച് നടന്ന മെത്രാന്‍ സമിതിയുടെ കൂടിയാലോചനക്കിടയില്‍ ഹൈദരാബാദ് മെത്രാനായ സാംസണ്‍ ഷുക്കാര്‍ഡിന്‍ പറഞ്ഞു. വിശ്വാസത്തില്‍ വളരുവാനും സമൂഹത്തില്‍ സന്തോഷമായി ജീവിക്കുവാനും യുവജനതയെ സഹായിക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനവര്‍ഷാചരണത്തിനു വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും, വിവിധ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുനതിനായി ഒരു അഡ് ഹോക്ക് കമ്മിറ്റിക്ക് ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനിലെ മുഴുവന്‍ രൂപതകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. “യുവജനം, വിശ്വാസം, ദൈവവിളിയുടെ തിരിച്ചറിവ്” എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ വര്‍ഷം നടന്ന മെത്രാന്‍ സിനഡിന്റെ പ്രാമാണിക രേഖകള്‍ ഉള്‍കൊള്ളുന്ന “ക്രിസ്റ്റസ് വിവിറ്റ്” എന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ചുള്ള സെമിനാറും പരിപാടിയുടെ ഭാഗമാണ്.
Image: /content_image/News/News-2019-04-08-08:56:19.jpg
Keywords: യുവജന
Content: 10091
Category: 1
Sub Category:
Heading: ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം തടയുവാന്‍ ബ്രിട്ടന്‍
Content: ലണ്ടന്‍: ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകരുതെന്ന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ബ്രിട്ടീഷ് പാർലമെന്റിനോട് ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പീഡനം ഏൽക്കുന്ന രണ്ടരകോടിയോളം വരുന്ന ക്രൈസ്തവർക്കു വേണ്ടി കൂടുതൽ എന്തെങ്കിലും സഹായം ചെയ്യണമെന്നും അദ്ദേഹം പാർലമെന്റ് അംഗങ്ങളോട് പറഞ്ഞു. നിയമ നിർമ്മാതാക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രിട്ടൻ, ക്രൈസ്തവർക്കു നേരെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ആക്രമണങ്ങളെ പറ്റി വിശകലനം ചെയ്യുമെന്നും, ക്രൈസ്തവരെ സംരക്ഷിക്കാൻ ആ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും ജെറമി ഹണ്ട് വ്യക്തമാക്കി. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും, ഏഷ്യയിലെയും പീഡനമേൽക്കുന്ന ക്രൈസ്തവരെ പറ്റി പഠനം നടത്താൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ചിരിക്കുന്നത് ട്രൂറോ രൂപതയുടെ മെത്രാനായ ഫിലിപ്പ് മൗണ്ട് സ്റ്റീഫൻ നേതൃത്വം നൽകുന്ന സംഘത്തെയാണ്. ഇപ്പോൾ ഇവിടങ്ങളിൽ ബ്രിട്ടീഷ് സർക്കാർ എത്രമാത്രം സഹായം നൽകുന്നുണ്ടെന്ന വിശദമായ റിപ്പോർട്ട് സംഘം തയ്യാറാക്കും. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കുകൾ പ്രകാരം 4300 ക്രൈസ്തവരാണ് വിശ്വാസത്തെ പ്രതി കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. ഈ കണക്കുകൾ ജെറമി ഹണ്ട് ചൂണ്ടിക്കാട്ടിയിരിന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനേക്കാൾ അധികമാണെന്നാണ് ബ്രിട്ടണിലെ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. ലോകത്ത് വിശ്വാസത്തെ പ്രതി പീഡനം ഏൽക്കുന്ന അഞ്ചിൽ നാലു പേരും ക്രൈസ്തവർ ആണെന്നു ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ജെറമി ഹണ്ട് നിയമ നിർമ്മാതാക്കളോട് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തുന്നതിൽ ബ്രിട്ടൺ പിറകോട്ട് പോയെന്നും എന്നാൽ ഇനിമുതൽ ക്രൈസ്തവ വിശ്വാസികളോടൊപ്പം ബ്രിട്ടൻ നിൽക്കണമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. 2017ൽ മാത്രം ബ്രിട്ടൻ വിവിധ വിദേശ രാജ്യങ്ങൾക്ക് ധനസഹായമായി നൽകിയത് 18 ബില്യൻ ഡോളർ ആയിരുന്നു. അഫ്ഗാനിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾക്ക് ബ്രിട്ടൻ ഏറെ ധനസഹായം നൽകുന്നുണ്ടെന്നും അതിനാൽ തന്നെ മതസ്വാതന്ത്ര്യം മെച്ചപ്പെടുത്താൻ സർക്കാരിനോട് തങ്ങൾ ആവശ്യപ്പെടുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
Image: /content_image/News/News-2019-04-08-11:06:19.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ
Content: 10092
Category: 1
Sub Category:
Heading: ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം തടയുവാന്‍ ബ്രിട്ടന്‍
Content: ആഫ്രിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളെ നയിക്കുന്ന സംഘടന (SECAM) 50-ന്റെ നിറവില്‍ പാരീസ്, ഫ്രാന്‍സ് – ആഫ്രിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ നേതൃ സംഘടനയായ 'സിമ്പോസിയം ഓഫ് എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സസ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്കര്‍' (SECAM) ന്റെ 50-മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ‘ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഡെ പാരീസ്’ ഒരു കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുകയുണ്ടായി. സബ്-സഹാരന്‍ മേഖലയില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നുണ്ട്. പ്രേഷിത ദൗത്യങ്ങളില്‍ ആഫ്രിക്കയുടെ ഉത്തരവാദിത്വങ്ങള്‍, കുടുംബം, സാംസ്കാരികവും വിശ്വാസപരവുമായ ബന്ധങ്ങള്‍, സഭയും സമൂഹവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കോണ്‍ഫ്രന്‍സ് ചര്‍ച്ച ചെയ്തു. SECAM-ന്റെ ചരിത്രം, ആഫ്രിക്കന്‍ സഭയുടെ വളര്‍ച്ചയില്‍ SECAM വഹിച്ച പങ്ക് തുടങ്ങിയവയും കോണ്‍ഫ്രന്‍സ് വിശകലനം ചെയ്യുകയുണ്ടായി. കോംഗോയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ റെക്ടറായ ഫാദര്‍ ലിയോനാര്‍ഡ് സാന്റെഡി, കത്തോലിക്കാ ഡെ പാരീസില്‍ പി.ജി കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രോഫസ്സര്‍ ബ്രിജിറ്റെ ചോള്‍വി തുടങ്ങിയവരായിരുന്നു പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആഫ്രിക്കന്‍-യൂറോപ്പ്യന്‍ സഭകള്‍ തമ്മിലുള്ള ബന്ധം, സാംസ്കാരിക അനുരൂപണം തുടങ്ങിയവയും ഏപ്രില്‍ 2 ചൊവ്വാഴ്ച നടന്ന കോണ്‍ഫ്രന്‍സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. യൂറോപ്പ്യന്‍ സഭയുമായുള്ള തങ്ങളുടെ ബന്ധത്തില്‍ മാത്രം ആഫ്രിക്കന്‍ സഭയുടെ ആത്മവിചിന്തനം ഒതുങ്ങരുതെന്ന്‍ പ്രൊഫസ്സര്‍ ബ്രിജിറ്റെ ചോള്‍വി അഭിപ്രായപ്പെട്ടു. ആഫ്രിക്കയുടെ വിദൂര ഗ്രാമങ്ങളില്‍ പോലും ആഗോളവത്കരണം എത്തിയിട്ടുണ്ടെന്നും, വിദേശ ശൈലികള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുകയുണ്ടായി. നൈജീരിയയിലെ ബൊക്കോ ഹറാമിനെതിരെ പ്രതികരിക്കുന്നത് പോലെ മറ്റുള്ളകാര്യങ്ങളിലും SECAM പ്രതികരിക്കണമെന്നും, നമ്മുടെ ശബ്ദം കൂടുതല്‍ ശക്തവും, ഊര്‍ജ്ജസ്വലവുമാകണമെന്നുമാണ് ഫാ. സാന്റെഡി പറഞ്ഞത്. ഡാകാര്‍ മെത്രാപ്പോലീത്തയായിരുന്ന മാര്‍സല്‍ ലെഫേവ്റെ മുഖവുര എഴുതിയിട്ടുള്ള ‘ഡെസ് പ്രെട്രെസ് നോയിര്‍സ് സിന്റെറോജെന്റ്’ (കറുത്ത പുരോഹിതരെ ഞങ്ങളെ വെല്ലുവിളിക്കൂ) എന്ന ഉപന്യാസങ്ങളുടെ ശേഖരത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് ആഫ്രിക്കന്‍ സഭയില്‍ ആത്മവിചിന്തനത്തിന്റെ ആരംഭമായത്. 1982 മുതല്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ SECAM വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ജെര്‍മ്മന്‍ മെത്രാന്‍ സമിതിയുമായിട്ടായിരുന്നു കൂടിക്കാഴ്ച. ജൂലൈ 26-30 തിയതികളിലായി ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലായില്‍ വെച്ചായിരിക്കും SECAM-ന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിക്കുക.
Image: /content_image/News/News-2019-04-08-11:39:19.jpg
Keywords:
Content: 10093
Category: 1
Sub Category:
Heading: സിറിയയില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് വൈദികന്‍റെ നാമകരണം ഉടന്‍
Content: ഡമാസ്ക്കസ്: അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിറിയയിലെ ഹോംസ് നഗരത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് വൈദികന്‍ ഫാ. ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗ്ടിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് സാധ്യതയേറി. വിമതപക്ഷത്തിന്റെ കൈകളാല്‍ കൊലചെയ്യപ്പെട്ട ഈശോ സഭാംഗമായ ഫാ. ഫ്രാന്‍സ് വാന്റെ നാമകരണത്തെ സംബന്ധിച്ചു ജെസ്യൂട്ട് സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ അര്‍ട്ടുറോ സോസ, സൊസൈറ്റി ഓഫ് ജീസസിന്റെ ജനറല്‍ പോസ്റ്റുലേറ്ററായ ഫാ. പാസ്ക്വാല്‍ സെബോല്ലാഡാ എന്നിവരടങ്ങുന്ന ഒരു ചെറിയ പ്രതിനിധി സംഘം ഉടന്‍ തന്നെ ഹോംസിലെത്തുമെന്ന് സിറിയന്‍ സ്വദേശിയും ഈശോസഭാംഗവുമായ ഫാ. സിയാദ് ഹിലാല്‍ പറഞ്ഞു. ഫാ. ലുഗ്ട് സമാധാനത്തിന്റേയും അനുരജ്ഞനത്തിന്റേയും വക്താവായിരുന്നുവെന്ന്‍ ഫാ. സിയാദ് സ്മരിച്ചു. ഒരു പുരോഹിതനും മനശാസ്ത്രജ്ഞനുമെന്ന നിലയില്‍ സഹജീവികളുടെ കാര്യത്തില്‍ അദ്ദേഹം അതീവ ശ്രദ്ധ പതിപ്പിക്കുകയും, അവരെ സഹായിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരിന്നു. കത്തോലിക്കരും ഓര്‍ത്തഡോക്സ്കാരുമായ ക്രിസ്ത്യാനികളില്‍ മാത്രമല്ല മുസ്ലീങ്ങളില്‍ വരെ ഫാ. ലുഗ്ടിന്റെ കൊലപാതകം ഞെട്ടലുളവാക്കിയെന്നും ഫാ. സിയാദ് വിവരിച്ചു. സഭാ നിയമമനുസരിച്ച് നാമകരണം ചെയ്യപ്പെടുന്ന വ്യക്തി മരിച്ച് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുക. എന്നാല്‍ ഫാ. ലുഗ്ടിന്റെ കാര്യത്തില്‍ നാമകരണ നടപടികള്‍ ആരംഭിക്കേണ്ട സമയമായെന്നു ഫ്രഞ്ച് കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ലാ ക്രോയിക്സിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. സിയാദ് പറഞ്ഞു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ കഴിഞ്ഞ 8 വര്‍ഷങ്ങളായി തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് ഫാ. സിയാദ് എഴുതിയ “ഹോംസ്! ലെസ്പെരന്‍സ് ഒബ്സ്റ്റിനി” എന്ന പുസ്തകം ‘സ്യൂവ്രെ ഡി ഓറിയന്റ്’ സംഘടനയുടെ ‘ലിറ്റററി പ്രൈസ്’ പുരസ്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വടക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് ജീവിക്കുവാനുള്ള അവകാശമില്ല എന്ന ജിഹാദികളുടെ ചിന്ത ഇപ്പോഴും അപ്രത്യക്ഷമായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Image: /content_image/News/News-2019-04-08-12:40:43.jpg
Keywords: സിറിയ
Content: 10094
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നാളെ ആരംഭം
Content: തിരുവനന്തപുരം: പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 11ന് ലീജിയന്‍ ഒഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്റെ നേതൃത്വത്തില്‍ ബോണക്കാട്ടേക്ക് ജപമാല പദയാത്രയും തീര്‍ത്ഥാടന പതാക പ്രയാണവും നടത്തും. ഉച്ചയ്ക്ക് ഒന്നിനു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ് കൊടിയേറ്റും. 11ന് രാവിലെ 10ന് പാറാശാല രൂപതാ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സഭൈക്യ സമ്മേളനം പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മതസൗഹാര്‍ദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് ആരംഭിക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികനാകും. മൂന്നിന് സാംസ്‌കാരിക സമ്മേളനം എം.വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 14ന് രാവിലെ 10.30ന് ഓശാന ഞായര്‍ ആചരണം. ഉച്ചകഴിഞ്ഞ് രണ്ടിന് ബോണക്കാട് അമലോത്ഭവമാതാ പള്ളിയിലേക്ക് പരിഹാര ശ്‌ളീവാപാത. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2019-04-09-05:01:54.jpg
Keywords: ബോണ