Contents

Displaying 9781-9790 of 25171 results.
Content: 10095
Category: 1
Sub Category:
Heading: യേശുവിനോട് മാപ്പ് ചോദിക്കാന്‍ മടിക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവിനോട് മാപ്പ് ചോദിക്കാന്‍ മടിക്കരുതെന്നും നമ്മോടു പൊറുക്കുമ്പോള്‍ യേശു, നമുക്ക് മുന്നേറാനുള്ള ഒരു പുതിയ വഴി എല്ലായ്പോഴും തുറക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ചത്തെ ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കിടെയായിരിന്നു പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവത്തെ ആസ്പദമാക്കിയായിരിന്നു ഞായറാഴ്ച വായന. അവിടന്നു ലോകത്തിലേക്കു വന്നത് വിധിക്കാനും ശിക്ഷിക്കാനുമല്ലായെന്നും രക്ഷിക്കാനും മനുഷ്യന് പുതുജീവന്‍ പ്രദാനം ചെയ്യാനുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യേശുവുമായി സംവദിച്ചിരുന്നവര്‍ ഇടുങ്ങിയ നൈയാമികതയില്‍ കുടുങ്ങിക്കിടക്കുന്നവരും വിധിതീര്‍പ്പിനെയും ശിക്ഷവിധിക്കുന്നതിനെയും സംബന്ധിച്ച തങ്ങളുടെതായ ഒരു വീക്ഷണത്തിനുള്ളില്‍ ദൈവസുതനെ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരുമായിരുന്നു. എന്നാല്‍ അവിടന്നു ലോകത്തിലേക്കു വന്നത് വിധിക്കാനും ശിക്ഷിക്കാനുമല്ല, പിന്നെയോ, രക്ഷിക്കാനും മനുഷ്യന് പുതുജീവന്‍ പ്രദാനം ചെയ്യാനുമാണ്. ഈ പരീക്ഷണത്തിനു മുന്നില്‍ യേശു എപ്രകാരമാണ് പ്രതികരിക്കുന്നത്?. ദൈവമാണ് ഏക നിയമകര്‍ത്താവും വിധിയാളനും എന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ, സര്‍വ്വോപരി, അവിടുന്ന് അല്പസമയം മൗനം പാലിക്കുകയും കുനിഞ്ഞ് നിലത്ത് വിരല്‍ കൊണ്ട് എഴുതുകയും ചെയ്യുന്നു. എന്നിട്ട് അവിടുന്ന് പറയുന്നു: ”നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ” (യോഹന്നാന്‍ 8:7). അവരുടെ പാപാവസ്ഥയെക്കുറിച്ച് യേശു അവരെ ഓര്‍മ്മിപ്പിക്കുന്നു. മറ്റുള്ളവരുടെ ജീവന്‍റെയോ മരണത്തിന്‍റെയോ മേലുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്നു. നാം പാപികളാണെന്ന അവബോധം പുലര്‍ത്താനും ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ക്കെതിരെ എറിയാനുള്ള നിന്ദനത്തിന്‍റെയും ശിക്ഷവിധിക്കലിന്‍റെയും പരദൂഷണത്തിന്‍റെയും കല്ലുകള്‍ നമ്മുടെ കൈകളില്‍ നിന്ന് താഴെയിടാനും ഈ രംഗം, നമ്മെ ക്ഷണിക്കുന്നു. ക്ഷമിക്കുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-04-09-06:06:04.jpg
Keywords: പാപ്പ, ക്ഷമ
Content: 10096
Category: 13
Sub Category:
Heading: 'മക്കളുടെ വിശ്വാസം മാതൃകയാക്കി' യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ പട്ടേല്‍ കുടുംബം
Content: ന്യൂയോര്‍ക്ക്: ഈ നോമ്പുകാലം അമേരിക്കയിലെ ബെതെസ്ദായില്‍ താമസിക്കുന്ന മിശ്രവിവാഹിതരായ സമീര്‍, സീന ദമ്പതികളും അവരുടെ മൂന്ന് മക്കളും അടങ്ങുന്ന അഞ്ചംഗ പട്ടേല്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ മറക്കാനാവാത്തതാണ്. സാധാരണഗതിയില്‍ മാതാപിതാക്കളാണ് കുട്ടികള്‍ക്ക് സത്യത്തിന്റെ വഴി കാണിച്ചു കൊടുക്കുന്നതെങ്കിലും പട്ടേല്‍ കുടുംബത്തിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ആറാം ഗ്രേഡില്‍ പഠിക്കുന്ന പന്ത്രണ്ടുകാരനായ സൈദ്‌ പട്ടേലും, അനുജനായ നാലാം ഗ്രേഡില്‍ പഠിക്കുന്ന ഒന്‍പതുകാരനായ റയാന്‍ പട്ടേലുമാണ് അവരുടെ മാതാപിതാക്കളായ ഇന്ത്യന്‍ വംശജനും, ഹിന്ദുമതവിശ്വാസിയുമായ സമീര്‍ പട്ടേലിനേയും, ശ്രീലങ്കയിലെ മുസ്ലീം കുടുംബത്തില്‍ നിന്നുമുള്ള സീന ലഫീറിനേയും യേശുവിലേക്ക് നയിച്ചത്. മേരിലാന്‍ഡിലെ പോട്ടോമാക്കിലെ ദി ഹൈറ്റ്സ് സ്കൂളില്‍ പഠിക്കുന്ന സൈദും, റയാനും തങ്ങളുടെ സ്കൂള്‍ ചാപ്പലില്‍ നടക്കാറുള്ള ബലിയര്‍പ്പണത്തില്‍ അനുദിനം പങ്കെടുക്കാറുണ്ടായിരിന്നു. ഈ വിശ്വാസത്തിന്റെ ചുവടു പിടിക്കാന്‍ മകന്‍ സൈദ് തന്റെ മാതാപിതാക്കളെ ക്ഷണിച്ചപ്പോള്‍ തന്നെ വലിയ ദൈവീക ഇടപെടല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുകയായിരിന്നു. ഇതിനെ കുറിച്ച് സീന പറയുന്നതു ഇങ്ങനെ, "ഒരു ദിവസം സൈദ് 'ഞാന്‍ എല്ലാദിവസവും സ്കൂളിലെ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്. നിങ്ങള്‍ക്ക് എന്നോടൊപ്പം ചേരുവാന്‍ താല്‍പ്പര്യമുണ്ടോ?' എന്ന് ചോദിച്ചു. ഇതിന് സമ്മതം മൂളിയ തങ്ങള്‍ പട്ടേല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം ഒരു വെള്ളിയാഴ്ച സ്കൂള്‍ ചാപ്പലിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു". ഏകമനസ്സോടെ പ്രാര്‍ത്ഥിച്ച അവര്‍ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് വൈദികന്റെ അനുഗ്രഹവും തേടി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് അവര്‍ കടന്നു പോയത്. "ഞങ്ങള്‍ ഒരുമിച്ച് മനസ്സിലാക്കാന്‍ ആരംഭിച്ചിരിക്കുന്നു, മനോഹരമായിരിക്കുന്നു"- കത്തോലിക്ക വിശ്വാസത്തിലേക്ക് ചേക്കേറുവാന്‍ തീരുമാനിച്ചതിനെ ഇപ്രകാരമാണ് അവര്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ മൂത്ത മക്കളുടെ വിശ്വാസമാണ് തങ്ങള്‍ക്ക് പ്രചോദനം നല്‍കിയതെന്ന് സമീര്‍-സീന ദമ്പതികള്‍ തുറന്നു സമ്മതിക്കുന്നു. ബെതെസ്ദായിലെ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍വെച്ച് ഈ വരുന്ന ഏപ്രില്‍ 20-ലെ ഉയിര്‍പ്പ് തിരുനാള്‍ കുര്‍ബാനയില്‍ ജ്ഞാനസ്നാനത്തോടൊപ്പം പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തുവാനുള്ള തയ്യാറെടുപ്പിലാണവര്‍. ‘ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നു’ എന്ന ബൈബിള്‍ വാക്യം ശരിക്കും അന്വര്‍ത്ഥമാവുകയാണ് പട്ടേല്‍ കുടുംബത്തിന്റെ ജീവിതത്തില്‍. ഏറെ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കൂടിയാണ് പട്ടേല്‍ കുടുംബം മാമ്മോദീസ ദിനത്തിനായി കാത്തിരിക്കുന്നത്. തന്നേയും തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിലുള്ള വിശ്വാസം പ്രതീക്ഷയുടേതായ ഒരു സന്ദേശമാണെന്ന്‍ സമീര്‍ പട്ടേല്‍ പറയുന്നു. പട്ടേല്‍ കുടുംബത്തിനു പുറമേ മറ്റൊരു സ്കൂള്‍ കുടുംബവും, 2 സീനിയര്‍ ആണ്‍കുട്ടികളും ഈ ഈസ്റ്ററില്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററായ അല്‍വാരോ ഡെ വിസെന്റെ അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-09-08:54:46.jpg
Keywords: യേശു, രക്ഷക
Content: 10097
Category: 1
Sub Category:
Heading: യുവജനങ്ങളുടെ കാൽകഴുകാന്‍ ഫിലിപ്പീൻസ് ആർച്ച് ബിഷപ്പ്
Content: മനില: ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയത്തില്‍ പെസഹ വ്യാഴാഴ്ച തിരുകർമ്മങ്ങളിൽ മനില ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിള്‍ യുവജനങ്ങളുടെ കാൽ കഴുകും. യുവജന വർഷത്തോടനുബന്ധിച്ചാണ് കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ യുവജന സമൂഹത്തിന് പ്രത്യേകം പ്രാധാന്യം നൽകുന്നതെന്നു മനില കത്തീഡ്രൽ റെക്ടർ ഫാ. റെജിനാൾഡ് മാലികടേം പറഞ്ഞു. വ്യത്യസ്ത ചുറ്റുപാടിൽ നിന്നും വരുന്ന യുവജനങ്ങളെയാണ് കാല്‍ കഴുകല്‍ ശുശ്രൂഷയിലേക്ക് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ത്യത്താഴയുടെ അനുസ്മരണ പുതുക്കുന്ന പെസഹ വ്യാഴാഴ്ച വൈകുനേരം അഞ്ചിനാണ് തിരുകര്‍മ്മങ്ങള്‍ നടക്കുക. കഴിഞ്ഞ വർഷത്തെ പെസഹ തിരുകര്‍മ്മത്തില്‍ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും കാല്പാദങ്ങളാണ് കർദ്ദിനാൾ കഴുകിയത്. ഇതില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ബന്ദിയാക്കി പിന്നീട് മോചിക്കപ്പെട്ട ഫാ. സുഗാനോബയുടെ കാല്പാദങ്ങളും കര്‍ദ്ദിനാൾ കഴുകിയിരുന്നു. 2017-ല്‍ മയക്കുമരുന്ന് വേട്ടയിൽ ഉൾപ്പെട്ട പോലീസുകാരുടെയും അധികാരികളുടെയും മാപ്പുസാക്ഷികളുടെയും ഇരയായവരുടെ കുടുംബാംഗങ്ങളുടെയും കാലുകൾ കഴുകിയ കർദ്ദിനാളിന്റെ ശുശ്രൂഷ ജനശ്രദ്ധയാകർഷിച്ചിരുന്നു.
Image: /content_image/News/News-2019-04-09-10:40:35.jpg
Keywords: യുവജന
Content: 10098
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുശേഷിപ്പ് പ്രയാണം ന്യൂയോര്‍ക്കില്‍
Content: ന്യൂയോര്‍ക്ക്: ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുശേഷിപ്പ് പ്രയാണം അമേരിക്കയിലെ ന്യൂയോര്‍ക്കിലെത്തി. സെന്റ് പാട്രിക് കത്തീഡ്രലില്‍ എത്തിച്ച വിശുദ്ധന്റെ ഹൃദയം അടങ്ങുന്ന തിരുശേഷിപ്പ് ഏറെ ആദരവോടെയാണ് ആര്‍ച്ച്ബിഷപ്പ് തിമോത്തി ഡോളന്റെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം സ്വീകരിച്ചത്. അടുത്തയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളിലും ദേവാലയങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട കുമ്പസാരത്തിലൂടെ അനേകരെ ദൈവകരുണയുടെ വാതിലിലേയ്ക്ക് എത്തിച്ച വിശുദ്ധനായ ജോണ്‍ മരിയ വിയാനിയോടുള്ള മാദ്ധ്യസ്ഥം അനേകരെ പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് കരകയറ്റുമെന്ന് നൈറ്റ്‌സ് ഓഫ് കൊളംബസ് പ്രവര്‍ത്തകന്‍ ജോസഫ് കുള്ളന്‍ പറഞ്ഞു. ജൂണ്‍ ആദ്യവാരത്തോടെ വിശുദ്ധന്റെ തിരുശേഷിപ്പ് സ്വദേശമായ ഫ്രാന്‍സിലേക്ക് കൊണ്ടുപോകുമെങ്കിലും വരുന്ന നവംബര്‍ മാസത്തില്‍ അമേരിക്കന്‍ പര്യടനം വീണ്ടും പുനഃരാരാംഭിക്കും.
Image: /content_image/News/News-2019-04-09-11:06:04.jpg
Keywords: തിരുശേഷി
Content: 10099
Category: 24
Sub Category:
Heading: ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് എങ്ങനെയാണ്?
Content: തിരുസഭയിലെ തിരുനാളുകൾ നിശ്ചയിക്കപ്പെട്ട ചില ദിനങ്ങളിലാണ് പൊതുവെ ആഘോഷിക്കുക. യേശുവിന്റെ ജനനം ഡിസംബർ 25-നു ആഘോഷിക്കുന്നു. മാർച്ച് 19, ഓഗസ്റ്റ് 15 എന്നിങ്ങനെ ധാരാളം ഉദാഹരങ്ങൾ ഉണ്ട്. എന്നാൽ യേശുവിന്റെ മരണം, ഉയിർപ്പ് തുടങ്ങിയവ കൃത്യമായ തീയതികളിലല്ല ആഘോഷിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് എന്ന് അതിനാൽത്തന്നെ ഏറെപ്പേർക്കും സന്ദേഹമുണ്ട്. ഈസ്റ്റർ ദിനം എന്നായിരിക്കണം എന്നത് സംബന്ധിച്ച് ആദിമസഭയിൽപ്പോലും തർക്കം ഉണ്ടായിരുന്നു. ഒടുവിൽ എ.ഡി. 325-ൽ നടന്ന നിഖ്യാ സൂനഹദോസിൽ വച്ചാണ് ഈസ്റ്റർ തീയതിയെക്കുറിച്ചു സഭയിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാവുന്നത്. #{red->n->n->നീസാൻമാസം }# യഹൂദരുടെ പെസഹാ ആഘോഷദിനങ്ങളിലാണല്ലോ യേശു കുരിശിൽ തറയ്ക്കപ്പെടുന്നത്. നീസാൻ മാസത്തിലാണ് അവർ പെസഹാ ആചരിക്കുന്നത്. (മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നീസാൻ മാസം വരുക.) അതിനാൽത്തന്നെ നീസാൻ മാസത്തിലാണ് യേശുവിന്റെ മരണവും ഉയിർപ്പും ഉണ്ടായത് എന്നുറപ്പിക്കാം. നീസാൻ മാസം 14 നാണു യേശുവിനെ കുരിശിൽ തറച്ചത് എന്ന് കണക്കുകൂട്ടപ്പെട്ടിട്ടുണ്ട്. അതിനാൽ നീസാൻ മാസം 14 കഴിഞ്ഞുവരുന്ന ഞായർ ആയിരിക്കും ഈസ്റ്റർ ആഘോഷിക്കേണ്ടത് എന്ന് നിഖ്യാ സൂനഹദോസ് പ്രഖ്യാപിച്ചു. ആഴ്ചയുടെ ആദ്യദിവസം ആണ് യേശു ഉയിർത്തത് എന്ന് സുവിശേഷത്തിൽ വ്യക്തമായി പറയുന്നുണ്ട് (യോഹ 20 :1 ). അതിനാലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കണം എന്ന് നിശ്ചയിച്ചത്. 2019-ൽ ഏപ്രിൽ 19 ആണ് നീസാൻ മാസം 14 (വെള്ളി) ആയി വരുന്നത്. അതിനാൽ അതുകഴിഞ്ഞുവരുന്ന ഞായർ ആയ 21 ഈസ്റ്ററായി ആഘോഷിക്കുന്നു. 2018-ൽ മാർച്ച് 30 ആയിരുന്നു നീസാൻ മാസം 14 (വെള്ളി) ആയി വന്നത്. അതിനാൽ ആ വര്ഷം ഏപ്രിൽ 1-നു ആയിരുന്നു ഈസ്റ്റർ. സമരാത്രദിനങ്ങൾ പരിഗണിച്ചതും ഈസ്റ്റർ തീയതി നിശ്ചയിക്കാം. #{red->n->n->സമരാത്രദിനങ്ങൾ }# സാധാരണഗതിയിൽ പകലിന്റെയും രാവിന്റെയും ദൈർഘ്യം ഏറിയും കുറഞ്ഞുമിരിക്കും. എന്നാൽ സൂര്യൻ ഭൂമധ്യരേഖയിൽ വരുമ്പോൾ പകലിന്റെയും രാവിന്റെയും ദൈർഘ്യം തുല്യമായിരിക്കും. അതിനാൽ ആ ദിവസത്തെ സമരാത്രദിനം( Equinox) എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്‌. Equal night എന്നാണ്‌ അതിന്റെ അർഥം മാർച്ച് 21 ആണ് സമരാത്രദിനമായി കരുതപ്പെടുന്നത്. അതിനാൽ മാർച്ച് 21 കഴിഞ്ഞുവരുന്ന പൗർണമിക്കു ശേഷമുള്ള ആദ്യ ഞായർ ഈസ്റ്റർ ആയി ആഘോഷിക്കുന്നു. നീസാൻമാസം 14 കഴിഞ്ഞു വരുന്ന ഞായർ എന്നോ മാർച്ച് 21 കഴിഞ്ഞുള്ള പൗര്ണമിക്കു ശേഷമുള്ള ആദ്യ ഞായർ എന്നോ കണക്കുകൂട്ടിയാലും ഒരേ തീയതിതന്നെ ലഭിക്കും. #{red->n->n-> ഗ്രിഗോറിയൻ കലണ്ടർ }# മഹാനായ ഗ്രിഗറി പാപ്പായുടെ ബന്ധപ്പെട്ടാണ് ഗ്രിഗോറിയൻ കലണ്ടർ എന്ന് പ്രയോഗിക്കുന്നത്. ഈസ്റ്റർ തീയതി കണക്കുകൂട്ടുന്നത് ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ഈസ്റ്റർ തീയതി നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകൾ ഉണ്ട്. അവരുടെ ഈസ്റ്റർ തീയതിക്ക് ഗ്രിഗോറിയൻ കലണ്ടറിൽ നിന്നും 13 ദിവസത്തെ വ്യത്യാസം ഉണ്ട്. #Repost
Image: /content_image/SocialMedia/SocialMedia-2019-04-09-12:34:53.jpg
Keywords: ഉയിര്‍, ഈസ്റ്റ
Content: 10100
Category: 1
Sub Category:
Heading: ഭ്രൂണഹത്യക്ക് നൽകുന്ന അവകാശം ധാർമികതയെ വെല്ലുവിളിക്കുന്നത്: യുഎന്നിൽ വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യക്ക് നൽകുന്ന അവകാശം ധാർമ്മികതയെ വെല്ലുവിളിക്കുന്നതാണെന്ന്‍ വത്തിക്കാന്‍ വക്താവ് ഐക്യരാഷ്ട്ര സഭയില്‍. ഏപ്രിൽ ഒന്നാം തീയതി ജനസംഖ്യക്കും വളർച്ചയ്ക്കുമായിട്ടുളള യുണൈറ്റഡ് നേഷൻസ് കമ്മീഷൻ കൂടിക്കാഴ്ചയിലാണ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ശബ്ദം വത്തിക്കാന്‍ വീണ്ടും ഉയര്‍ത്തിയത്. ഭ്രൂണഹത്യ ഒരു അവകാശമായി പ്രഖ്യാപനം നടത്തുന്നത് അമ്മമാരും കുട്ടികളും നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ നേരിടാനുള്ള കമ്മീഷന്റെ ലക്ഷ്യത്തിൽനിന്ന് വൃതിചലിപ്പിക്കുമെന്ന് വത്തിക്കാൻ പ്രതിനിധികൾ വ്യക്തമാക്കി. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം എന്ന് പ്രഖ്യാപനം നടത്താൻ തയ്യാറാകണമെന്ന് യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം പ്രതിനിധി ബർണദീത്ത ഓസ ആവശ്യപ്പെട്ടു. കുടുംബത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള സാമൂഹിക പദ്ധതികളായിരിക്കണം സർക്കാരുകളും സമൂഹവും രൂപീകരിക്കേണ്ടത്. കുട്ടികളെ വളർത്താനും പ്രായമായവരെ പരിചരിക്കാനും ആവശ്യമുള്ള വിഭവങ്ങളും സഹായങ്ങളും നൽകണം. ഇത് കുടുംബബന്ധങ്ങൾ ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഭ്രൂണഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നടപടി കൈകൊള്ളുന്നതിൽ പുരോഗതി ഉണ്ടാകണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള യുഎൻ പ്രതിനിധികൾ പറഞ്ഞപ്പോഴാണ് വത്തിക്കാന്റെ സ്ഥിരം പ്രതിനിധി ബർണദീത്ത ഓസ വിഷയത്തിൽ ഇടപെട്ടത്. മറ്റുള്ള മനുഷ്യവകാശങ്ങൾക്കൊപ്പം ഭ്രൂണഹത്യ ഉൾപ്പെടുത്തുന്നത് സർക്കാരുകളും മറ്റ് ഏജൻസികളും ലക്ഷ്യം വെക്കുന്ന യഥാർത്ഥ പ്രശ്നത്തിൽ നിന്ന് തെന്നി മാറാൻ സാഹചര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പല രാജ്യങ്ങളുടെയും ധാർമികതയെയും, നിയമങ്ങളെയും വെല്ലുവിളിക്കുന്നതാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25 വർഷം മുമ്പ് ഈജിപ്തിലെ കെയ്റോയിൽവെച്ച് നടന്ന യുഎൻ കോൺഫറൻസിന്റെ "പ്രോഗ്രാം ഓഫ് ആക്ഷൻ" എന്ന പദ്ധതിരേഖ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചാണ് അമ്പത്തിരണ്ടാമത് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് അവസാനിച്ചത്. കെയ്റോ കോൺഫറൻസിൽ ഗർഭസ്ഥശിശുവിന്റെ അവകാശങ്ങൾ മാനിക്കാതെ ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമായി പദ്ധതി രൂപീകരിക്കാനായിട്ടുള്ള ശ്രമത്തിൽ ആശങ്ക അറിയിച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോൺഫറൻസിലെ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
Image: /content_image/News/News-2019-04-09-14:46:51.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10101
Category: 18
Sub Category:
Heading: കെ.എം മാണിയുടെ വിയോഗത്തില്‍ അനുശോചനവുമായി സഭാനേതൃത്വം
Content: കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ വിയോഗത്തില്‍ അനുശോചനവുമായി സഭാനേതൃത്വം. കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതങ്ങളെ തൊട്ടറിഞ്ഞ സമുന്നതനായ രാഷ്ട്രീയ നേതാവായിരുന്നു കെ.എം. മാണിയെന്നു കെസിബിസി അനുശോചന സന്ദേശത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടമാണ്. കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങളെ ആഴത്തില്‍ മനസിലാക്കി രാഷ്ട്രീയ നയപരിപാടികളിലൂടെയും സാന്പത്തിക നടപടികളിലൂടെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം യത്‌നിച്ചുവെന്നും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സന്ദേശത്തില്‍ പറഞ്ഞു. കേരള ജനതയ്ക്കും ക്രൈസ്തവ സഭകള്‍ക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ.എം. മാണിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായും സ്തുത്യര്‍ഹമായ രാജ്യസേവനം ചെയ്ത നേതാവാണു കെ.എം.മാണി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം നേതൃത്വ വൈഭവം ഇതരപാര്‍ട്ടികള്‍ക്കും പ്രയോജനപ്പെട്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. കെ.എം മാണിയുടെ വിയോഗവാര്‍ത്ത വളരെ ദു:ഖത്തോടു കൂടിയാണു ശ്രവിച്ചതെന്നു മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭവനത്തില്‍ പോയി കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും കുടുംബാംഗങ്ങളോട് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയുന്നതിനു സാധിച്ചു എന്നുളളതു കൃതാര്‍ഥതയോടെ ഓര്‍ക്കുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ സ്മരിച്ചു. കെ.എം.മാണിയുടെ നിര്യാണത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുശോചിച്ചു. രാഷ്ട്രീയത്തിനുപരിയായ വ്യക്തിപ്രാഭവത്തിന്റെ ഉടമയായിരുന്നു കെ.എം. മാണി. എല്ലാ രാഷ്ട്രീയ മതസാമുദായിക സാമൂഹ്യ നേതാക്കളുമായും അടുത്ത ബന്ധം പുലര്ത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ധനകാര്യ മന്ത്രിയെന്ന നിലയില്‍ പല നല്ല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ പവ്വത്തില്‍ അനുസ്മരിച്ചു. കാഞ്ഞിരപ്പള്ളി രൂപതയും മാണിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. വെളിച്ച വിപ്ലവം, കുടിയേറ്റ മേഖലയില്‍ പട്ടയം, വിവിധ ക്ഷേമ പെന്‍ഷനുകള്‍, കാരുണ്യ പദ്ധതി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനായി. ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും സഭാസ്‌നേഹി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2019-04-10-04:57:45.jpg
Keywords: അനുശോച
Content: 10102
Category: 1
Sub Category:
Heading: എട്ടുപേരുടെ വീരോചിത പുണ്യങ്ങള്‍ക്കു അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ദൈവദാസരായ എട്ടു പേരുടെ പ്രാർത്ഥനാ മദ്ധ്യസ്ഥതയിലൂടെ നടന്ന അത്ഭുതങ്ങളെ കൂടി ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു. എട്ടു പേരിൽ മൂന്ന് ഇടവക വൈദികരും, ഒരു സന്യാസ വൈദികനും വൃതവാഗ്ദാനം ചെയ്ത സഹോദരനും ഒരു സന്യാസിനിയും രണ്ടു അല്‍മായരും ഉൾപ്പെടുന്നു. ഏപ്രില്‍ ആറിന് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘ മേധാവി കർദ്ദിനാൾ ആഞ്ചലോ ബെച്ചുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാപ്പ ഇതിന് അംഗീകാരം നല്‍കിയത്. ബ്രസീലിൽ ജനിച്ച് രൂപതാ വൈദികനായി സേവനമനുഷ്ഠിച്ച ദൈവദാസൻ ധോണിസെറ്റി താവരെസ് ദെ ലീമ, വിശുദ്ധ ഫ്രാൻസിസ് സാലസിന്‍റെ പുത്രികൾ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും, രൂപതാ വൈദികനും ഇറ്റലിയിലെ കാസ്റ്റെൽ ബോളോഞേസയില്‍ ജനിച്ച ദൈവദാസന്‍ കാര്‍ലോ കാവിനാ, ഇറ്റലി സ്വദേശിയും ഓർഡർ ഓഫ് ഫ്രാൻസിസ്ക്കൻ മൈനർ കപ്പൂച്ചിൻ സഭയിൽ വൃതവാഗ്ദാനം ചെയ്ത ഫാ. റഫായേലേ, ഇറ്റലി സ്വദേശിയും ഓർഡർ ഓഫ് ഫ്രാൻസിസ്ക്കൻ മൈനർ കപ്പൂച്ചിൻ സഭയിൽ വൃതവാഗ്ദാനം ചെയ്ത ഫാ. ഡാമിയന്‍, ഫ്രാൻസ് സ്വദേശിയും ബ്രദേഴ്സ് ഓഫ് ക്രിസ്റ്റ്യന്‍ സ്കൂള്‍സ് സമൂഹത്തിൽ വൃതവാഗ്ദാനം ചെയ്ത ദൈവദാസൻ ബ്രദർ വിത്തോരിനോ നിംഫാസ് അര്‍നൗദ് പാജേസ്, ക്ലാരായുടെ ദരിദ്ര സഹോദരികൾ എന്ന സന്ന്യാസിനി സഭാംഗവും ഇറ്റലി സ്വദേശിയും ദൈവദാസിയുമായ സി. കോൺസോലാത്താ ബെത്രോനെ എന്നിവരുടെ വീരോചിത പുണ്യങ്ങളാണ് ഫ്രാൻസിസ് പാപ്പ അംഗീകരിച്ചത്.
Image: /content_image/India/India-2019-04-10-06:00:49.jpg
Keywords: അംഗീകാ, വത്തി
Content: 10103
Category: 1
Sub Category:
Heading: ബൈബിള്‍ എങ്ങനെ സ്വാധീനിക്കുന്നു: സര്‍വ്വേയുമായി ബ്രിട്ടീഷ് മെത്രാന്‍ സമിതി
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിശ്വാസികളുടെ ജീവിതത്തില്‍ ബൈബിള്‍ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പഠിക്കാന്‍ സര്‍വ്വേയുമായി ബ്രിട്ടീഷ് മെത്രാൻ സമിതി. ‘ബൈബിളും നിങ്ങളും’ എന്ന് പേര് നല്‍കിയിരിക്കുന്ന സര്‍വ്വേയില്‍ പത്ത് ചോദ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ എന്താണ് നിങ്ങൾക്ക് ബൈബിൾ? എത്ര സമയത്തെ ഇടവേളകളിലാണ് ബൈബിൾ വായിക്കുന്നത്? ഏത് സാഹചര്യത്തിലാണ് ബൈബിൾ വായിക്കാൻ എടുക്കാറുള്ളത്? ബൈബിൾ വായിക്കാൻ പ്രചോദനമാകുന്നത് എന്തൊക്കെ, ബൈബിൾ വായിക്കുന്നതിൽ നിന്ന് തടയുന്ന കാര്യങ്ങൾ എന്തൊക്കെ? വിശുദ്ധ ബൈബിള്‍ ചരിത്രപരമായ അറിവ് നേടാൻ സഹായകമാണോ? അതോ സാങ്കൽപ്പിക വിവരണമായാണോ നോക്കികാണുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് സർവ്വേയിൽ മറുപടി നല്‍കേണ്ടത്. ലത്തീൻ ബൈബിൾ വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 30നു ദൈവ വചനവർഷത്തിന് തുടക്കം കുറിക്കുവാനിരിക്കെയാണ് സര്‍വ്വേയുമായി ബ്രിട്ടീഷ് മെത്രാന്‍ സമിതി രംഗത്ത് വന്നിരിക്കുന്നത്. ആ സമയത്തു ബിഷപ്പ്സ് കോൺഫറന്‍സ് നടക്കുന്നുണ്ട്. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ദൈവ വചനം അനേകരിലേക്ക് എത്തിക്കുവാന്‍ മെത്രാന്‍ സമിതി പുതിയ തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-04-10-07:25:51.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ
Content: 10104
Category: 1
Sub Category:
Heading: ഈസ്റ്ററിന് ഹോങ്കോങ്ങില്‍ 2800 പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കും
Content: ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് മൂവായിരത്തോളം പേര്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കും. ഷെക് കിപ് മയിലെ ഫ്രാന്‍സിസ് അസീസിയുടെ നാമത്തിലുള്ള ദേവാലയത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി ആയിരത്തിഎഴുന്നൂറോളം പേരാണ് ജ്ഞാനസ്നാനത്തിലൂടെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് ദേവാലയങ്ങളിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. 2800 പേര്‍ ഉയിര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്നാണ് ഹോങ്കോങ്ങ് രൂപത വ്യക്തമാക്കിയിരിക്കുന്നത്. തിരുസഭയിലേക്ക് പതിവിലേറെ പേര്‍ കടന്നു വരുന്നത് സഭയെ സജീവമാക്കുമെന്നും പ്രാദേശിക സഭകളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്രയധികം ആളുകള്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിയ്ക്കാ സഭയിലേക്കു വരുന്നതെന്നും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സിന്റെ റീജണല്‍ സുപ്പീരിയര്‍ ഫാ. ജിയോര്‍ജിയോ പാസിനി പറഞ്ഞു. ജ്ഞാനസ്നാനത്തിന് ഒരുങ്ങുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-04-10-09:29:02.jpg
Keywords: ഹോങ്കോ