Contents

Displaying 9751-9760 of 25173 results.
Content: 10065
Category: 10
Sub Category:
Heading: 'പ്രപഞ്ച സൃഷ്ട്ടിക്ക് പിന്നില്‍ ബുദ്ധിമാനായ ഒരു ഡിസൈനര്‍': പ്രശസ്ത അമേരിക്കന്‍ ജിയോഫിസിസ് മേയര്‍റ്റ്
Content: വാഷിംഗ്ടണ്‍ ഡി‌സി: പ്രപഞ്ച സൃഷ്ട്ടിക്ക് പിന്നില്‍ ബുദ്ധിമാനായ ഒരു ഡിസൈനര്‍ ഉണ്ടെന്ന് പ്രശസ്ത അമേരിക്കന്‍ ജിയോഫിസിസ്റ്റും ‘ഡാര്‍വിന്‍സ് ഡൌട്ട്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവുമായ സ്റ്റീഫന്‍ സി. മേയര്‍. അമേരിക്കന്‍ രാഷ്ട്രീയ നിരൂപകനും, എഴുത്തുകാരനുമായ ബെന്‍ ഷാപിരോയുടെ ‘ബെന്‍ ഷാപിരോ ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സൃഷ്ടിയെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടുകള്‍ സ്ഥിരീകരിചുകൊണ്ടുള്ള അഭിപ്രായപ്രകടനം മേയര്‍ നടത്തിയത്. ‘ജീവന്‍ എങ്ങിനെ ഉണ്ടായി?’ എന്ന വലിയ ചോദ്യത്തിന് ഉത്തരം നല്‍കുന്ന കാര്യത്തില്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പരാജയപ്പെട്ടുവെന്നും മേയര്‍ പറഞ്ഞു. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള വിദഗ്ദമായ ശാസ്ത്രീയ പഠനങ്ങള്‍ ദൈവീകപരമായ വസ്തുതകളെ ഉറപ്പിക്കുന്ന തരത്തിലുള്ള നിഗമനങ്ങളിലായിരിക്കും എത്തിച്ചേരുകയെന്നാണ് താന്‍ വിശ്വസിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ സൃഷ്ടിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യമാണ്. എന്നാല്‍ വിവരങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ എപ്പോഴും ബുദ്ധിയുള്ള ഒരു സ്രോതസ്സില്‍ നിന്നുമാണ് അത് ഉയരുന്നത്. പുരാതന ലിഖിതങ്ങളിലേയോ, പുസ്തകത്തിലെ ഒരു ഖണ്ഡികയിലേയോ, റേഡിയോ സിഗ്നലിലേയോ വിവരങ്ങളുടെ ഉത്ഭവം അന്വേഷിച്ചാല്‍ അതെപ്പോഴും ഒരു വ്യക്തമായ ചെന്നെത്തുന്നത് ബുദ്ധിയുടെ തലത്തിലാണ്, അല്ലാതെ പ്രക്രിയയിലല്ല. ഭൂമി സൃഷ്ടിക്കപ്പെട്ടതു വെറും പതിനായിരം വര്‍ഷങ്ങള്‍ മുന്‍പാണെന്നാണ് ഭൂരിഭാഗം സൃഷ്ടിവാദികളും ചിന്തിക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ബുദ്ധിയാണ് നിത്യനായ ദൈവമെന്നും മേയര്‍ പറഞ്ഞു.
Image: /content_image/News/News-2019-04-04-06:03:10.jpg
Keywords: പ്രപഞ്ച, സൃഷ്ട്ടി
Content: 10066
Category: 13
Sub Category:
Heading: ക്രിസ്തീയ നയത്തിലൂടെ പുത്തന്‍ ചരിത്രം സൃഷ്ടിച്ച് ഹംഗറി
Content: വാഷിംഗ്ടണ്‍ ഡി‌സി/ബുഡാപെസ്റ്റ്: ക്രൈസ്തവ മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഭ്രൂണഹത്യകളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പരമ്പരാഗത കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകിയും ഹംഗറി നടപ്പിലാക്കിയ പദ്ധതികൾ യൂറോപ്യന്‍ സമൂഹത്തിന് മുന്നില്‍ പുതുചരിത്രമാകുന്നു. ക്രൈസ്തവ വിശ്വാസത്തിനു മാത്രമേ പുതിയ യൂറോപ്പ് കെട്ടിപ്പെടുക്കാൻ സാധിക്കൂ എന്നു കരുതുന്ന ഹംഗറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപാണ് ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി അമ്മമാർക്ക് മൂന്നുവർഷം പ്രസവാവധി സർക്കാർ പ്രഖ്യാപിച്ചത്. നാലിൽ കൂടുതൽ കുട്ടികളുള്ള അമ്മമാർ ഇൻകം ടാക്സ് അടയ്ക്കേണ്ട എന്നത് മറ്റൊരു സുപ്രധാനമായ സർക്കാർ പ്രഖ്യാപനമായിരുന്നു. 2010 മുതൽ ഇപ്രകാരമുള്ള പല ജനപ്രിയ പദ്ധതികളും രാജ്യം നടപ്പിലാക്കിയിരിന്നു. 2010നും 2018നും ഇടയിൽ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ 33 ശതമാനത്തോളം കുറവാണ് ഉണ്ടായത്. ഇതിനിടെ വിവാഹ നിരക്ക് 43 ശതമാനമായാണ് ഉയർന്നത്. വിവാഹമോചനം നേടുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇസ്ലാമിക കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനു പകരം കുടുംബങ്ങൾ വളർത്താനുള്ള നയങ്ങളാണ് രാജ്യം രൂപീകരിച്ചത്. ഹംഗറിയുടെ കുടുംബ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായ കാറ്റലിൻ നോവാക്ക് കഴിഞ്ഞദിവസം വാഷിംഗ്ടണിൽ എത്തി രാജ്യം നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചിരിന്നു. കുടുംബങ്ങൾക്ക് വേണ്ടി മൂന്നര ശതമാനം മാത്രം ജിഡിപി ആണ് 2010ൽ നീക്കിവെച്ചിരുന്നതെന്നും അത് ഈ വർഷം അഞ്ച് ശതമാനമായി ഉയർന്നുവെന്നും കാറ്റലിൻ നോവാക്ക് പറഞ്ഞു. കുടുംബമാണ് സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം. കുടുംബങ്ങൾ വളർത്താനായി ഹംഗറി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം രാജ്യത്തിന്റെ ക്രൈസ്തവ വേരിന്റെ പ്രതിഫലനമാണെന്നും അവർ വ്യക്തമാക്കി. ക്രൈസ്തവവിശ്വാസത്തിൽ അടിസ്ഥാനമിട്ടു രാജ്യം നടപ്പിലാക്കുന്ന പദ്ധതികൾക്കെല്ലാം ഹംഗറി കൂടി അംഗമായ യൂറോപ്യൻ യൂണിയൻ എതിരാണ്.
Image: /content_image/News/News-2019-04-04-08:45:19.jpg
Keywords: ഹംഗറി, ഓർബ
Content: 10067
Category: 18
Sub Category:
Heading: ബ്രദർ ജോസ് കാവുംപുറം അന്തരിച്ചു: മൃതസംസ്കാരം നാളെ
Content: കോതമംഗലം: ട്യൂമർ ബാധയെ തുടര്‍ന്നു ഏതാനും നാളുകളായി രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോതമംഗലം രൂപതയിലെ വൈദിക വിദ്യാർത്ഥി ബ്രദർ ജോസ് കാവുംപുറം നിര്യാതനായി. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കാണ് ബ്ര. ജോസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഈ വർഷം തിരുപട്ടം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മൃതസംസ്ക്കാരം നാളെ രാവിലെ 9.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
Image: /content_image/India/India-2019-04-04-09:29:07.jpg
Keywords: വൈദിക
Content: 10068
Category: 9
Sub Category:
Heading: ഷെഫീൽഡിൽ വാർഷിക ധ്യാനം നാളെമുതൽ: ബിഷപ്പ് മാർ സ്രാമ്പിക്കൽ പങ്കെടുക്കും
Content: ഷെഫീൽഡ്: ഷെഫീൽഡിൽ വാർഷിക ധ്യാനം ഇന്ന് തുടങ്ങും. ഏപ്രിൽ 7 ഞായറാഴ്ച സമാപിക്കുന്ന ധ്യാനത്തിൽ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. ബ്രദർ സെബാസ്റ്റ്യൻ താന്നിക്കലും CMC സിസ്റ്റേഴ്സും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ധ്യാനത്തിന്റെ സമയക്രമങ്ങൾ: വെള്ളി - വൈകിട്ട് 5 മുതൽ 9 വരെ: ശനി - ഉച്ചകഴിഞ്ഞ് 2 മുതൽ 9വരെ; ഞായർ - ഉച്ചയ്ക്ക് 1.30 മുതൽ 9 വരെയും. പ്രശസ്ത വചന പ്രഘോഷകനും കേരള കരിസ്മാറ്റിക് മൂവ്‌മെന്റ് കമ്മീഷൻ സെക്രട്ടറിയുമായ ബ്രദർ സെബാസ്റ്റ്യൻ താന്നിക്കൽ നയിക്കുന്ന ധ്യാനത്തിൽ പ്രസ്റ്റൺ CMC കോൺവെന്റിലെ ബഹു.സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ക്ലാസ്സുകൾ പ്രത്യേകം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇൻ ചാർജ് റവ.ഫാ.മാത്യു മുളയോലിൽ ക്ഷണിക്കുന്നു. സ്ഥലം: ST. LEONARD’s CHURCH 93. EVIRINGHAM ROAD SHEFFIELD S5 7LE.
Image: /content_image/Events/Events-2019-04-04-09:55:26.jpg
Keywords:
Content: 10069
Category: 1
Sub Category:
Heading: ഭ്രൂണഹത്യകളുടെ എണ്ണം വർദ്ധിക്കുന്നു: സ്പെയിനിന്റെ ഭാവി ചോദ്യ ചിഹ്നത്തിൽ?
Content: മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തു കൗമാരക്കാരുടെ ഇടയിലും അഭയാർത്ഥികളുടെ ഇടയിലും ഭ്രൂണഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി പോളിസി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇത് വലിയ തോതിൽ രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം പകുതിയിലധികം കൗമാര പ്രായത്തിലുള്ള കുട്ടികളും ഭ്രൂണഹത്യ നടത്തുന്നുവെന്നും മൂന്നിൽ ഒരു അഭയാർത്ഥി തന്റെ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. ഭ്രൂണഹത്യ ഒരു ഗർഭനിരോധന മാർഗ്ഗമായാണ് സ്പെയിനിൽ പലരും കാണുന്നത്. മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ അനുവാദമുണ്ടെങ്കിൽ 16 വയസ്സു മുതൽ പെൺകുട്ടികൾക്ക് ഭ്രൂണഹത്യക്കായി ആവശ്യപ്പെടാം. സ്പെയിനിൽ ഇപ്പോഴുള്ള ജനസംഖ്യ അതേപടി നിലനിന്നു പോകണമെങ്കിൽ ജനന നിരക്ക് 2.1 ആയിരിക്കണം. എന്നാൽ സ്പെയിനിലെ ഇപ്പോഴത്തെ ജനനനിരക്ക് 1.3 മാത്രമാണ്. ഭ്രൂണഹത്യ തടയുമായിരിന്നുവെങ്കിൽ അത് 1.7 എത്തുമായിരുന്നു. ഇതിന്‍ പ്രകാരം ഇന്ന് സ്പെയിനിൽ യുവജനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവും വാർദ്ധക്യത്തിൽ എത്തിയവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരിയിൽ സ്പെയിനിന്റെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിലും പ്രസ്തുത വിവരങ്ങൾ വ്യക്തമായിരുന്നു. അഞ്ചുവർഷം തുടർച്ചയായി ഭ്രൂണഹത്യകളുടെ എണ്ണത്തിൽ കുറവുണ്ടായതിനുശേഷം 2016ൽ അത് നാലായിരമായി വർദ്ധിച്ചു. ഭ്രൂണഹത്യ നടത്തുന്നത് പ്രായമായവരുടെ എണ്ണം യുവജനങ്ങളെക്കാൾ വർദ്ധിപ്പിക്കുകയും മാനവശേഷിയില്‍ വലിയ കുറവ് ഉണ്ടാകുകയും ജനനനിരക്കിൽ നിയന്ത്രണം കൊണ്ടു വരികയും ചെയ്യുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി പോളിസി അധ്യക്ഷൻ എഡ്വേർഡോ ഹെർട്ട് ഫെൽഡർ പറയുന്നത്. ഭ്രൂണഹത്യക്കെതിരെ ശക്തമായ നിയമം കൊണ്ടുവരാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി പോളിസി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2019-04-04-10:50:26.jpg
Keywords: സ്പെയി, സ്പാ
Content: 10070
Category: 1
Sub Category:
Heading: വാഷിംഗ്ടൺ അതിരൂപതക്കു പ്രഥമ ആഫ്രിക്കൻ അമേരിക്കൻ ആര്‍ച്ച് ബിഷപ്പ്
Content: വാഷിംഗ്ടൺ അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആർച്ച് ബിഷപ്പ് വിൾട്ടൺ ഗ്രിഗറിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വാഷിംഗ്ടൺ അതിരൂപതയിൽ നിയമിതനാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ആർച്ച് ബിഷപ്പാണ് വിൾട്ടൺ ഗ്രിഗറി. സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ ഡൊണാൾഡ് വ്യൂളിന്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. 2004 മുതൽ അറ്റ്‌ലാന്റ അതിരൂപതയുടെ ചുമതല വഹിച്ചിരുന്നത് ആർച്ച് ബിഷപ്പ് വിൾട്ടൺ ഗ്രിഗറിയായിരുന്നു. അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള കത്തോലിക്കൻ എന്നാണ് നിയുക്ത വാഷിംഗ്ടൺ ആർച്ചുബിഷപ്പ് അറിയപ്പെടുന്നത്. ഉടനെതന്നെ വിൾട്ടൺ ഗ്രിഗറി കർദ്ദിനാളായി നിയമിതനാകുമെന്ന്‍ സൂചനയുണ്ട്. 2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവി ആർച്ചുബിഷപ്പ് വിൾട്ടൺ ഗ്രിഗറി വഹിച്ചിരുന്നു. ചിക്കാഗോ സ്വദേശിയായ വിൾട്ടൺ ഗ്രിഗറി സ്കൂൾ കാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. അറ്റ്‌ലാന്റ ആർച്ചുബിഷപ്പ് പദവിയിൽ അദ്ദേഹം 64 പേർക്ക് പൗരോഹിത്യ പട്ടം നൽകി. 16,000 പേരെ രൂപതയിൽ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചു. പുതിയ ആർച്ച് ബിഷപ്പിന്റെ നിയമനത്തെ മുൻ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഡൊണാൾഡ് വ്യൂൾ സ്വാഗതം ചെയ്തു.
Image: /content_image/TitleNews/TitleNews-2019-04-05-07:40:52.jpg
Keywords: അമേരിക്ക
Content: 10071
Category: 1
Sub Category:
Heading: ദക്ഷിണ സുഡാന്‍ പ്രസിഡന്റും, പ്രതിപക്ഷനേതാവും സമാധാന ശ്രമങ്ങൾക്കായി വത്തിക്കാനിലേക്ക്
Content: ദക്ഷിണ സുഡാന്റെ പ്രസിഡന്റ് സൽവാ കിറും, പ്രതിപക്ഷനേതാവ് റീക്ക് മച്ചാറും അടുത്തയാഴ്ച വത്തിക്കാനിൽ എത്തും. "ആത്മീയ ധ്യാനത്തിനായാണ്" നേതാക്കൾ എത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അലക്സാൺഡ്രോ ജിസോട്ടി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് എന്തെങ്കിലും രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടോയെന്ന് ജിസോട്ടി വ്യക്തമാക്കിയില്ല. രാജ്യത്തിന് വേണ്ടിയുള്ള സമാധാന ശ്രമങ്ങളെ പറ്റി ഫ്രാൻസിസ് മാർപാപ്പയുമായി ചർച്ച ചെയ്യാൻ ദക്ഷിണ സുഡാൻ പ്രസിഡന്റ് സൽവാ കിർ കഴിഞ്ഞമാസം വത്തിക്കാനിൽ എത്തിയിരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാവായ റീക്ക് മച്ചാറും, പ്രതിപക്ഷപാർട്ടിയുടെ മറ്റു രണ്ടു നേതാക്കന്മാരും വത്തിക്കാനിൽ വച്ച് പ്രസിഡന്റ് സൽവാ കിറുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഡെപ്യൂട്ടി വക്താവ് മനാവാ പീറ്റർ പറഞ്ഞു. മാർപാപ്പയുമായുള്ള ഒരു കൂടിക്കാഴ്ചയും ആലോചനയിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാലുലക്ഷത്തോളം ആളുകൾ മരിക്കുകയും, അനേകം പേർ ഭവനരഹിതരാവുകയും ചെയ്ത ആഭ്യന്തര യുദ്ധത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് ഇന്ന് ദക്ഷിണ സുഡാൻ. രാജ്യത്തെ പാർട്ടികൾ തമ്മിലുള്ള വിശ്വാസക്കുറവിന് വത്തിക്കാനിൽ നടക്കുന്ന കൂടിക്കാഴ്ചയോടു കൂടി പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. 2017ൽ കാൻറ്റർബറി ആർച്ച് ബിഷപ്പിനൊപ്പം ദക്ഷിണ സുഡാൻ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ ഭീഷണി നിലനിന്നിരുന്നതിനാൽ സന്ദർശനം നടക്കാതെ പോയി. മാർച്ച് പതിനാറാം തീയതി ദക്ഷിണ സുഡാൻ പ്രസിഡന്റുമായി നടന്ന കൂടിക്കാഴ്ചയിൽ രാജ്യം സന്ദർശിക്കാനായുളള തന്റെ ആഗ്രഹം വീണ്ടും ഫ്രാൻസിസ് മാർപാപ്പ എടുത്തു പറഞ്ഞിരുന്നു.
Image: /content_image/TitleNews/TitleNews-2019-04-05-08:15:52.jpg
Keywords: സുഡാൻ,വത്തിക്കാ
Content: 10072
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പെരുന്തോട്ടത്തിന് വാഹനാപകടത്തില്‍ പരിക്ക്
Content: ജയ്പുര്‍: ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ജയ്പൂരില്‍ അദ്ദേഹം സഞ്ചരിച്ച വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റ അദ്ദേഹം ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ജയ്പുര്‍, ഇറ്റാവ മിഷനുകളില്‍ ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം. ബിഷപ്പിനൊപ്പം വാഹനത്തില്‍ ഉണ്ടായിരിന്ന ഫാ.സെബാസ്റ്റ്യന്‍ ശൗര്യമാക്കല്‍, ഫാ.വില്‍സണ്‍ എന്നിവര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
Image: /content_image/India/India-2019-04-05-09:39:23.jpg
Keywords: അപകട
Content: 10073
Category: 18
Sub Category:
Heading: പെസഹാ വ്യാഴാഴ്ചയിലെ വോട്ടെടുപ്പ്: ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി
Content: ന്യൂഡല്‍ഹി: തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 18 പെസഹാ വ്യാഴാഴ്ച നടക്കുവാനിരിക്കുന്ന വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുവാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ കാത്തലിക് ക്രിസ്ത്യന്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അവധി ദിവസം എന്തുകൊണ്ട് വോട്ട് ചെയ്തു കൂടായെന്നു ചോദിച്ച ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്, ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുകയായിരിന്നു. വിശുദ്ധവാരാചരണം നടക്കുന്നതിനാല്‍ പെസഹാ വ്യാഴം, ദുഃഖവെള്ളി ആചരണങ്ങളും ശുശ്രൂഷകളും നടക്കുന്നതിനാല്‍ വിശ്വാസികള്‍ മിക്കസമയവും പള്ളികളിലായിരിക്കുമെന്നും അതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും അസോസിയേഷന്‍ ഹര്‍ജിയില്‍ എടുത്തുക്കാണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിന്നു.
Image: /content_image/India/India-2019-04-05-10:06:01.jpg
Keywords: പെസഹ
Content: 10074
Category: 1
Sub Category:
Heading: പാപ്പയുടെ കാല്‍ കഴുകല്‍ ശുശ്രൂഷ ഇത്തവണയും ജയിലില്‍
Content: വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പെസഹാവ്യാഴാഴ്ച തിരുക്കർമങ്ങൾ മുന്‍ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും ജയിലില്‍ നടക്കും. റോമിന്റെ കിഴക്കൻ പ്രദേശത്തുനിന്ന് 36 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രികറക്ഷണൽ ഫെസിലിറ്റി’യിലെ തടവുകാരുടെ പാദങ്ങളാണ് ഏപ്രിൽ 18ന് പാപ്പ കഴുകുക. തിരുക്കർമങ്ങള്‍ക്കു ശേഷം തടവുകാർ, ജയിൽ സ്റ്റാഫ്, പോലീസ്, പ്രാദേശിക ഭരണകൂട അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്. 2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും 2016-ല്‍ ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും 2017-ല്‍ പാലിയാനോ ജയിലിലെ അന്തേവാസികളുടെയുമാണ് കാല്‍കഴുകിയത്. കഴിഞ്ഞ വര്‍ഷം റോമിലെ റെജീന കൊയിലി ജയിലാണ് പെസഹാശുശ്രൂഷയ്ക്കായി പാപ്പതിരഞ്ഞെടുത്തത്.
Image: /content_image/News/News-2019-04-05-16:26:53.jpg
Keywords: പെസഹ