Contents
Displaying 9791-9800 of 25171 results.
Content:
10105
Category: 18
Sub Category:
Heading: വേനല്‍ചൂടില്‍ ആശ്വാസവുമായി പത്തനംതിട്ട രൂപത
Content: പത്തനംതിട്ട: കഠിനമായ വേനല്‍ചൂടില്‍ പത്തനംതിട്ടയ്ക്ക് ആശ്വാസമായി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയും സാപിന്‍സ് ഡയറിയും സംയുക്തമായി സാപിന്‍സ് സംഭാരം വിതരണം ചെയ്യുവാന്‍ ആരംഭിച്ചു. വേനല്‍ച്ചൂടിന്റെ കാഠിന്യം സഹിച്ചും ജോലിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് സംഭാരം സൗജന്യമായി വിതരണം ചെയ്യും. സംഭാര വിതരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്കു നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. മുഖ്യവികാരി ജനറാള്‍ മോണ്‍. ജോണ്‍ തുണ്ടിയത്ത്, കത്തീഡ്രല്‍ വികാരി ഫാ.ഡോ. ആന്‍റോകണ്ണംകുളം, സാപിന്‍സ് ഡയറി മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ്, റോയി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. എംസിവൈഎം കത്തീഡ്രല്‍ യൂണിറ്റാണ് സംഭാര വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
Image: /content_image/India/India-2019-04-10-10:10:42.jpg
Keywords: ആശ്വാസ, സഹായ

10106
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിച്ച് ഫുട്ബോൾ ടീം പരിശീലകൻ
Content: ന്യൂയോര്‍ക്ക്: യുവാക്കളോട് കത്തോലിക്ക വിശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിച്ച് അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രഫഷണൽ ഫുട്ബോൾ ടീമായ ന്യൂയോർക്ക് ജയന്‍റ്സിന്റെ പരിശീലകനായ പാറ്റ് ഷുർമുർ. മെറ്റുച്ചൻ രൂപതയിൽ യുവാക്കളുടെ നോമ്പുകാല കൂട്ടായ്മയിലാണ് വിശ്വാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചത്. നോമ്പുകാലം കൂടുതലായി ചിന്തിക്കാനും, പ്രാർത്ഥിക്കാനുമായിട്ടാണ് താൻ മാറ്റിവയ്ക്കുന്നതെന്ന് ഷുർമുർ തുറന്നു പറഞ്ഞു. റോഡിൽ ആണെങ്കിൽ പോലും, വായിക്കാനും പ്രാർത്ഥിക്കാനുമായുള്ള സമയം കണ്ടെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഒരു ജീവിതമാണ് നയിക്കുന്നതെങ്കിലും താൻ ദൈവത്തിന് നന്ദി പറയാറുണ്ട്. ഇത് തന്നെ അവിടെ കൂടിയിരിക്കുന്ന ചെറുപ്പക്കാർ ചെയ്യണം. കർത്താവിന്റെ നല്ലൊരു ശിഷ്യനും സുഹൃത്തും ആകാൻ ഷുർമുർ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്നും ദൈവവുമായിട്ടുള്ള ബന്ധമാണ് അദ്ദേഹത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുമ്പോട്ടുനയിക്കുന്നതെന്നും കൂട്ടായ്മയിൽ സംസാരിച്ച മെറ്റുച്ചൻ രൂപതാ ബിഷപ്പ് ജെയിംസ് എഫ് ചെച്ചിയോ പറഞ്ഞു. നാലു മക്കളുള്ള ഷുർമുർ തന്റെ വിശ്വാസം കുട്ടികൾക്കും പകർന്നു കൊടുക്കുന്നതിൽ ഏറെ ശ്രദ്ധ നല്‍കുന്ന ഒരാള്‍ കൂടിയാണ്.
Image: /content_image/News/News-2019-04-10-10:42:46.jpg
Keywords: ഫുട്ബോ

10107
Category: 1
Sub Category:
Heading: ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാര്‍ തോമ്മാശ്ലീഹായുടെ കാലടികള്‍ പതിഞ്ഞ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍, തനിക്കു ശ്ലൈഹിക സന്ദര്‍ശനം നടത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തന്റെ ആഗ്രഹം വീണ്ടും പാപ്പ പ്രകടമാക്കിയത്. മാര്‍പാപ്പയുടെ വസതിയുടെ പ്രീഫെക്ടും വത്തിക്കാനില്‍ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദര്‍ശനങ്ങളുടെയും ചുമതലക്കാരനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് ഗ്യാന്‍സ്വൈനിന്റെ സാന്നിധ്യത്തിലാണ് കര്‍ദ്ദിനാള്‍ ജെസ്യൂട്ട് വൈദികനായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിനൊപ്പം സൗഹൃദ കൂടിക്കാഴ്ച നടത്തിയത്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജന്മദിനം ഏപ്രില്‍ 19 നാണെന്നറിഞ്ഞ മാര്‍പാപ്പ, അദ്ദേഹത്തിന് ജന്മദിനാശംസാകാര്‍ഡ് നല്‍കി ആശംസകള്‍ നേര്‍ന്നു. സീറോമലബാര്‍ സഭയിലെ എല്ലാ വിശ്വാസികള്‍ക്കും തന്റെ ശ്ലൈഹിക ആശിര്‍വാദം നല്കുന്നുവെന്ന് അറിയിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പ കര്‍ദിനാള്‍ ആലഞ്ചേരിയെ ഏറെ ഊഷ്മളതയോടെ ആലിംഗനം ചെയ്യുകയും സ്വാഗതംചെയ്യുകയും ചെയ്യുന്നത് ഹൃദ്യമായ അനുഭവമായിത്തോന്നിയെന്നും സീറോ മലബാര്‍ സഭയോടും ആലഞ്ചേരി പിതാവിനോട് വ്യക്തിപരവുമായുമുള്ള മാര്‍പാപ്പയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്നാണ് കരുതുന്നതെന്നും ഫാ. ജിജി പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെയും വിശ്വാസ തിരുസംഘം കാര്യാലയത്തിലെയും അംഗമെന്ന നിലയില്‍ ചില ഔദ്യോഗിക യോഗങ്ങളില്‍ മാര്‍ ആലഞ്ചേരി പങ്കെടുത്തേക്കും. 13 ന് കര്‍ദ്ദിനാള്‍ കേരളത്തില്‍ തിരിച്ചെത്തും.
Image: /content_image/News/News-2019-04-11-03:56:46.jpg
Keywords: പാപ്പ, ഇന്ത്യ

10108
Category: 18
Sub Category:
Heading: പൗരത്വബില്‍ പരാമര്‍ശത്തില്‍ ക്രൈസ്തവരെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹം
Content: കോട്ടയം: പ്രകടന പത്രികയിലെ ബിജെപിയുടെ പൗരത്വബില്‍ സംബന്ധിച്ച പരാമര്‍ശത്തില്‍നിന്ന് ക്രൈസ്തവരെയും പാഴ്‌സികളെയും ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍. ഭാരതത്തിലെ ക്രൈസ്തവരെ വിദേശ പൗരന്മാരെ പോലെ കണ്ട് പുറത്താക്കാനുള്ള ശ്രമമാണ് പ്രകടന പത്രികയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും അതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കൗണ്‍സിലില്‍ തീരുമാനമായി. യോഗത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബിനു ചാക്കോ, കുറിയാക്കോസ് പൂഴിക്കുന്നേല്‍, ജിജി പേരകശേരി, ജോര്‍ജ് മാത്യു, രാജേഷ് പീറ്റര്‍, , ലാലി ജോസ്, അഞ്ചു പി. തന്പി, സജി നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-04-11-04:15:03.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

10109
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ ആരംഭം
Content: ബോണക്കാട്: കിഴക്കിന്‍റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശമലയുടെ 62- ാമത് തീര്‍ത്ഥാടനത്തിന് തുടക്കമായി. ബോണക്കാട് എസ്റ്റേറ്റിന് സമീപത്തു നിന്ന് ആരംഭിച്ച ജപമാല പദയാത്രയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ അണിനിരന്നു. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് മരുതാമല സെന്‍റ് ജോസഫ് ദേവാലയം നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധ കുരിശിന്‍റെ ധ്യാനത്തിന് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെട്രല്‍ കൗണ്‍സിലാണ് നേതൃത്വം വഹിച്ചത്. ഉച്ചക്ക് ഒരു മണിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് 62 ാമത് കുരിശുമല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറ്റി. തുടര്‍ന്ന് നടന്ന സമൂഹ ദിവ്യബലിക്കും മോണ്‍.ജി. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ ഫാ.റൂഫസ് പയസലിന്‍ വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കണിച്ചകുന്ന്, കെ.ആര്‍.എല്‍.സി.സി അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ജോസഫ് രാജേഷ്, തെക്കന്‍ കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.അനീഷ്, ഫാ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
Image: /content_image/India/India-2019-04-11-04:55:27.jpg
Keywords: തീര്‍ത്ഥാ

10110
Category: 18
Sub Category:
Heading: മിയാവോയിലെ ആദ്യ വോട്ട് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പിലിന്റെ വക
Content: ന്യൂഡൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു രാവിലെ ആരംഭിച്ചപ്പോള്‍ അരുണാചല്‍ പ്രദേശിലെ പ്രാദേശിക പോളിംഗ് ബൂത്തില്‍ ആദ്യ വോട്ടറായി മിയാവോ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍. മിയാവോയിലെ കെവി ബൂത്തിലാണ് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ബൂത്തില്‍ സമ്മതിദായക അവകാശം വിനിയോഗിച്ച ആദ്യ വോട്ടറാണ് ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍. സമ്മതിദായക അവകാശം രാജ്യത്തോടുള്ള കടമയാണെന്നും ഭാരതത്തിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ വിശ്വാസികൾ തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്വപൂർണതയോടെ നിർവ്വഹിക്കണമെന്നും ദേശീയ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടിരിന്നു. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമാണ് ഇന്നു ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Image: /content_image/India/India-2019-04-11-05:41:05.jpg
Keywords: ഇന്ത്യ, അരുണാച

10111
Category: 9
Sub Category:
Heading: റവ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ യുകെയിൽ: 'കുടുംബം ഒരു ദേവാലയം' പ്രേഷിത ശുശ്രൂഷ ഇന്ന് വൈകിട്ട് ഫാ. സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ
Content: ബർമിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക് മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു. ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെയായിരിക്കും ശുശ്രൂഷകൾ. കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങളെ ദൈവികതയുമായി ബന്ധപ്പെടുത്തിയുള്ള ക്ലാസ്സുകളായിരിക്കും നടക്കുക. ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട് ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുന്നത്. ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും ഇന്നത്തെ ഈ സായാഹ്‌ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. ** #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജെന്നി തോമസ് .07388 326563 ** #{red->n->n-> അഡ്രസ്സ്: }# ST. JERARDS CATHOLIC CHURCH <br> 2 RENFREW SQUARE <br> CASTLE VALE <br> BIRMINGHAM <br> B35 6JT
Image: /content_image/Events/Events-2019-04-11-06:03:58.jpg
Keywords: സോജി

10112
Category: 1
Sub Category:
Heading: ഭീഷണിക്കിടയില്‍ പുളിമരത്തിന്റെ കീഴെ ദിവ്യബലി അർപ്പിച്ച് ശ്രീലങ്കന്‍ ക്രൈസ്തവര്‍
Content: മൊണാറാഗാല: ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ബുദ്ധ മതസ്ഥര്‍ രംഗത്തു വന്നപ്പോള്‍ പുളിമരത്തിന്റെ കീഴെ ബലിയര്‍പ്പിച്ച് ശ്രീലങ്കന്‍ ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യം. ശ്രീലങ്കയിലെ മൊണാറാഗാല ജില്ലയിൽ സ്ഥിതിചെയ്യുന്ന സിയാംബാലൻഡുവ ഗ്രാമത്തില്‍ നിന്നാണ് ഈ ക്രിസ്തു സാക്ഷ്യത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മുപ്പതോളം കത്തോലിക്കാ വിശ്വാസികൾ ഈ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. പ്രധാന ദേവാലയം ഇവിടെനിന്നും 37 കിലോമീറ്റർ അകലെയാണ്. പ്രദേശത്തെ ബുദ്ധമത വിശ്വാസികളുടെ എതിർപ്പുകാരണം കത്തോലിക്കാ വിശ്വാസികൾക്ക് തങ്ങളുടെ ദേവാലയം ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെയാണ് അക്രമമോ പ്രകോപനമോ കൂടാതെ വിശ്വാസികള്‍ പുളി മരത്തിന് കീഴില്‍ ബലിയര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നത്. സിയാംബാലൻഡുവ ഗ്രാമത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ബുദ്ധമത വിശ്വാസികളാണ്. കത്തോലിക്കർക്ക് ഒപ്പം മറ്റു ചില ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരും ഇവിടെ ജീവിക്കുന്നുണ്ട്. മോണറാഗാലാ ഇടവകയിലെ വൈദികനായ ഫാ. സുനിലാണ് പ്രദേശത്ത് എത്തി വിശുദ്ധ കുർബാന അർപ്പിച്ചത്. ബുദ്ധമത സന്ന്യാസികളും ചില ബുദ്ധമത വിശ്വാസികളും കാരണമാണ് തങ്ങൾക്ക് ദേവാലയം ഉപയോഗിക്കാൻ സാധിക്കാത്തതെന്ന് ഫാ. സുനിൽ പറയുന്നു. മരിക്കുന്നതിനു മുമ്പുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹം, തങ്ങളുടെ സ്വന്തം ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് കൂടണമെന്നതാണെന്നും നിർത്തലാക്കപ്പെട്ട മതബോധന ക്ലാസുകൾ പുനരാരംഭിക്കണമെന്നതാണെന്നും പ്രദേശത്തെ ഏറ്റവും പ്രായംകൂടിയ കത്തോലിക്കനായ അലോഷ്യസ് പറഞ്ഞു. ദേവാലയം തിരികെ ലഭിക്കാനായി താനെന്നും പ്രാർത്ഥിക്കാറുണ്ടെന്നും 94 വയസ്സുകാരനായ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തെ കത്തോലിക്കർ ഭൂരിപക്ഷ വിഭാഗത്തിൽനിന്ന് തുടർച്ചയായ വിവേചനം നേരിടുന്നുണ്ട്. 2011നും 2016നുമിടയ്ക്ക് മതബോധന ക്ലാസുകൾക്കെതിരെ ബുദ്ധമതവിശ്വാസികൾ ശക്തമായി പ്രതിഷേധിച്ചിരുന്നുവെന്ന് ഗ്രാമീണനും കത്തോലിക്കാ വിശ്വാസിയുമായ അന്തോണി ഫെർണാണ്ടോ പറഞ്ഞു. ഒരുതവണ അവർ കുരിശ് കത്തിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങൾക്ക് ഒരു മതക്കാരുമായും സംഘർഷത്തിന് താൽപര്യമില്ലെന്നും ദേവാലയം തിരികെ ലഭിക്കുകയും മതബോധനം നടത്താൻ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്താൽ മാത്രം മതിയെന്നുമാണ് ഭൂരിഭാഗം വിശ്വാസികളുടെയും അഭിപ്രായം.
Image: /content_image/News/News-2019-04-11-08:04:24.jpg
Keywords: സാക്ഷ്യ

10113
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് ക്രൂരത വീണ്ടും: ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് 1500 ഡോളര്‍ പ്രഖ്യാപിച്ച് ചൈന
Content: ഗുവാങ്സോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന രീതി കൂടുതല്‍ ശക്തമായി വ്യാപിക്കുന്നു. തങ്ങളുടെ അയല്‍വക്കങ്ങളില്‍ ഗവണ്‍മെന്‍റ് അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് ഗുവാങ്സോ നഗരത്തിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത ചൈനയിലെ ആദ്യ നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഗുവാങ്സോ നഗരം. ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുവാന്‍ 30 വെള്ളിക്കാശ് വാഗ്ദാനം ചെയ്ത പുരോഹിതരെ ഓര്‍മ്മിപ്പിക്കുന്നതാണ് നടപടി. ചൈനാക്കാരല്ലാത്ത മതനേതാക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ചൈനീസ് യുവാന്‍ 5,000 മുതല്‍ 10,000 വരെയാണ് വാഗ്ദാനം. വിദേശ മതസംഘടനകളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 3,000 മുതല്‍ 5,000 ചൈനീസ് യുവാനും, പ്രാദേശിക മതകൂട്ടായ്മകളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 100 മുതല്‍ 3,000 ചൈനീസ് യുവാനുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് വത്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കി മാറ്റുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടികളെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ദേവാലയങ്ങളെ ഇല്ലാതാക്കുകയാണ് ഈ നടപടിയുടെ പിന്നിലെ മറ്റൊരു ലക്ഷ്യം. ചൈനയിലെ ക്രൈസ്തവ പീഡനം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ജനുവരിയില്‍ ഷാന്‍ഗ്സി പ്രവിശ്യ അധികാരികള്‍ സ്കൂളുകള്‍ക്ക് സമീപം ദേവാലയങ്ങള്‍ പാടില്ലെന്നും, ദേവാലയത്തില്‍ വരുന്ന യുവാക്കളായ ഇടവകാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. ദേവാലയങ്ങള്‍ക്ക് പുറമേ ക്രിസ്ത്യന്‍ സര്‍വ്വകലാശാലകളും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഷാങ്സിക്ക് പുറമേ ഹെനാന്‍ പ്രവിശ്യയിലും സമാനമായ ഉത്തരവുകള്‍ നിലവിലുണ്ട്. സഭയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും, വിശ്വാസ പരിശീലന ക്ലാസ്സുകള്‍ക്കും വരെ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി കത്തോലിക്കാ ദേവാലയങ്ങളാണ് സര്‍ക്കാര്‍ ഒത്താശയോടെ ഇതിനോടകം തകര്‍ക്കപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2019-04-11-10:15:38.jpg
Keywords: ചൈന, ചൈനീ

10114
Category: 1
Sub Category:
Heading: ബൈബിളും ശാസ്ത്രവും: പ്രത്യേക പ്രദര്‍ശനവുമായി അമേരിക്കന്‍ ബൈബിള്‍ മ്യൂസിയം
Content: വാഷിംഗ്‌ടണ്‍ ഡി സി: വിശുദ്ധ ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു വര്‍ഷം നീണ്ട പ്രദര്‍ശനത്തിന് അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ പദ്ധതി ഒരുങ്ങുന്നു. ക്രൈസ്തവ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രദര്‍ശനം അടുത്ത വര്‍ഷമാണ് നടക്കുക. മ്യൂസിയത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന ജോണ്‍ ടെമ്പിള്‍ടണ്‍ ഫൗണ്ടേഷന്‍ തന്നെയാണ് ഈ പ്രദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. ജീവന്‍, സൃഷ്ടി, നിലനില്‍പ്പ് തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബൈബിളിലൂടെ നല്‍കുന്ന ഉത്തരമായിരിക്കും ആധുനിക മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പ്രദര്‍ശനമെന്ന് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു. സൃഷ്ട്ട പ്രപഞ്ചം ആരംഭിച്ചതെങ്ങിനെ?, ലോകത്തെ നിയന്ത്രിക്കുന്ന ശക്തി ഏത്?, മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥരാണോ?, നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?, നമ്മള്‍ എങ്ങോട്ടേക്കാണ് പോകുന്നത്? എന്നീ അടിസ്ഥാന ചോദ്യങ്ങളിലൂടെ ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമായിരിക്കും ഈ പ്രദര്‍ശനം. പ്രമുഖരുടെ പ്രഭാഷണങ്ങള്‍, അക്കാഡമിക് കോണ്‍ഫറന്‍സുകള്‍, മ്യൂസിയത്തിലൂടെയുള്ള യാത്ര ഉള്‍പ്പെടുന്ന പാഠ്യപദ്ധതി എന്നീ പരിപാടികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഓണ്‍ലൈനിലൂടെ പ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യത്തിനു പുറമേ, ശാസ്ത്രജ്ഞന്‍മാരും പണ്ഡിതരുമടങ്ങുന്ന ഒരു അന്തരാഷ്ട്ര ഉപദേശക സംഘവും മ്യൂസിയം സ്റ്റാഫും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രത്യേക വിദ്യാഭ്യാസ പരിപാടിയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഓരോ വര്‍ഷവും ലക്ഷകണക്കിന് ആളുകളാണ് വാഷിംഗ്ടണിലെ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-04-11-11:10:23.jpg
Keywords: ശാസ്ത്ര