Contents
Displaying 9801-9810 of 25171 results.
Content:
10115
Category: 11
Sub Category:
Heading: വേശ്യാവൃത്തിക്കെതിരെ ഭീമന്‍ ഹര്‍ജിയുമായി നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്ക യുവത്വം
Content: ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സില്‍ വേശ്യാവൃത്തി നിയമപരമല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്നേറ്റത്തിന് പൂര്‍ണ്ണപിന്തുണയുമായി കത്തോലിക്ക യുവത്വം. “ഐ ആം പ്രൈസ്ലെസ്” (ഞാന്‍ അമൂല്യനാണ്) പ്രചാരണ പരിപാടിക്കാണ് കത്തോലിക്ക വിശ്വാസികള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചത്. ലൈംഗീക തൊഴിലിനെതിരെയുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 42000 പേരുടെ ഭീമഹര്‍ജിയില്‍ ആയിരകണക്കിന് കത്തോലിക്ക യുവതീ യുവാക്കളാണ് ഒപ്പിട്ടിരിക്കുന്നത്. ഡച്ച് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ചക്ക് ഈ ഭീമഹര്‍ജി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വീഡനിലും, നോര്‍വ്വേയിലും, ഫ്രാന്‍സിലും ഉള്ളത് പോലെ പണത്തിനു വേണ്ടിയുള്ള ലൈംഗീകവൃത്തി കുറ്റകരമാക്കുന്ന നിയമങ്ങള്‍ നെതര്‍ലന്‍ഡ്‌സിലും കൊണ്ടുവരിക എന്നതാണ് പ്രചാരണപരിപാടിയുടെ മുഖ്യ ലക്ഷ്യം. സ്ത്രീകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുവാനും, അവരുടെ അന്തസ്സ് സംരക്ഷിക്കുവാനും ഇതാവശ്യമാണെന്നു മുന്നേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നടങ്കം പറയുന്നു. നെതര്‍ലന്‍ഡിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് പരസ്പര സമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യഭിചാരത്തിന് യാതൊരു വിലക്കുമില്ല. എക്സ്പോസ് മൂവ്മെന്റ് എന്ന പ്രസ്ഥാനമാണ് ‘ഐ ആം പ്രൈസ്ലെസ്’ പ്രചാരണപരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ക്രൈസ്തവരെയും സ്ത്രീപക്ഷവാദികളേയും ഈ പ്രചാരണത്തിന്റെ ഭാഗമാക്കുമെന്നു സംഘടന വ്യക്തമാക്കി. പ്രചാരണ പരിപാടിയില്‍ ക്രിസ്ത്യന്‍ യുവത്വം പങ്കെടുക്കുന്നതില്‍ അഭിനന്ദനവുമായി ക്രിസ്റ്റ്യന്‍, ആക്ഷന്‍, റിസര്‍ച്ചിലെ ഹ്യൂമന്‍ ട്രാഫിക്കിംഗ് സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രമുഖനായ ലൂയിസ് ഗ്ലെയിച്ച് രംഗത്തെത്തിയിരുന്നു.
Image: /content_image/News/News-2019-04-11-12:45:12.jpg
Keywords: നെതര്‍

10116
Category: 18
Sub Category:
Heading: പതിനൊന്നാമത് മാര്‍ത്തോമ്മാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
Content: ചങ്ങനാശ്ശേരി: അല്‍മായര്‍ക്ക് വേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മാ പുരസ്‌ക്കാരത്തിനായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. ഇരുപത്തയ്യായിരം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഭാരതീയവും പൗരസ്ത്യവുമായ ക്രൈസ്തവ പൈതൃകം ആഴത്തില്‍ അറിയുന്നതും പരിപോഷിപ്പിക്കുന്നതിനും സഹായകമാകും വിധം മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനുവേണ്ടിയാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ പൗരസ്ത്യ ക്രൈസ്തവ പൈതൃകത്തോടനുബന്ധപ്പെട്ട് ദൈവശാസ്ത്രം, കല, സാഹിത്യം, വാസ്തുശില്പം, പുരാവസ്തുഗവേഷണം, ചരിത്രം, ദൈവാരധന തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാനകള്‍ നല്കുന്നവരില്‍ നിന്നാണ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ദേശീയ-അന്തര്‍ദ്ദേശീയതലങ്ങളില്‍ ക്രൈസ്തവ-അക്രൈസ്ത ഭേദമെന്യേ ആര്‍ക്കും സ്വന്തമായോ മറ്റുള്ളവര്‍ക്കുവേണ്ടിയോ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. 2018 ഡിസംബര്‍ 31 വരെയുള്ള സംഭാവനകള്‍ മാത്രമേ പുരസ്‌ക്കാരത്തിനായി പരിഗണിക്കുകയുള്ളൂ. നാമനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പരിഗണിക്കപ്പെടേണ്ട വ്യക്തിയുടെ ഫോട്ടോ, സംഭാവനകള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ മറ്റു ഫോട്ടോഗ്രാഫുകള്‍, ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറം നേരിട്ടോ, തപാലിലോ നല്‍കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫോറം 2019 മെയ് 31-നകം സെക്രട്ടറി, മാര്‍ത്തോമ്മാ പുരസ്‌ക്കാരം, മാര്‍ത്തോമ്മാ വിദ്യാനികേതന്‍, പി.ബി. നമ്പര്‍ 20, ചങ്ങനാശ്ശേരി, പിന്‍ - 686 101, കേരള എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. 2019 ജൂലൈ 3-ാം തീയതി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡുദാനം നടത്തുക.
Image: /content_image/India/India-2019-04-12-03:26:51.jpg
Keywords: തോമ

10117
Category: 18
Sub Category:
Heading: കുരിശുകളില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാനാകാത്ത കാലം: തോമസ് മാര്‍ യൗസേബിയോസ്
Content: ബോണക്കാട്: കുരിശുകളില്ലാത്ത ജീവിത സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാവാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നു പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസേബിയോസ്. ബോണക്കാട് കുരിശുമലയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുരിശ് സഹനങ്ങളുടെ പ്രതീകമാണ്. വേദനയെ വെറുക്കുന്ന സംസ്‌കാരത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സ്‌നേഹത്തിനും സഹനത്തിനും വേണ്ടി കുരിശ് ഏറ്റെടുക്കുന്നവര്‍ കുറഞ്ഞ് വരുന്നുവെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2019-04-12-03:40:38.jpg
Keywords: കുരിശ

10118
Category: 9
Sub Category:
Heading: നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ: സോജിയച്ചനോടൊപ്പം നവസുവിശേഷവത്ക്കരണത്തിന്റെ പ്രവാചകശബ്ദവുമായി ഡീക്കൻ അനിൽ ലൂക്കോസും ജോസ് ബ്രദറും
Content: ബർമിങ്ഹാം: വലിയ നോമ്പിന്റെ വ്രതശുദ്ധിയിയിൽ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . വിശുദ്ധവാരത്തിന്റെ സമർപ്പണത്തിലേക്ക് സ്വയം ഒരുങ്ങാൻ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ 13 ന് നടക്കും. ആത്മാഭിഷേക ശുശ്രൂഷയുമായി അബർഡീൻ സെന്റ് മേരീസ് കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ.കീത്ത് ഹെരേര, പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ജോസ് കുര്യാക്കോസ്, പ്രശസ്ത കത്തോലിക്ക മാധ്യമം പ്രവാചകശബ്ദം ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററും ആത്മീയ ശുശ്രൂഷകനുമായ ഡീക്കൻ അനിൽ ലൂക്കോസ് എന്നിവരും ഇത്തവണത്തെ കൺവെൻഷനിൽ പങ്കുചേരും . സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. കുട്ടികൾക്കായി ലിറ്റിൽ ഇവാഞ്ചലിസ്റ് ഈസ്റ്റർ ലക്കം ഇത്തവണ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണയും പ്രത്യേക കുരിശിന്റെ വഴി ഉണ്ടായിരിക്കും . വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5) >>>>>>>>>>>>>>>> B70 7JW. Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878 149670
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ജോൺസൺ 07506 810177. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-04-12-03:59:34.jpg
Keywords: സോജി

10119
Category: 1
Sub Category:
Heading: സമാധാന അഭ്യര്‍ത്ഥനയുമായി സുഡാന്‍ നേതാക്കളുടെ കാല്‍ക്കല്‍ വീണ് പാപ്പ
Content: വത്തിക്കാൻ സിറ്റി: സൗത്ത് സുഡാൻ നേതാക്കൾ മാത്രമല്ല ലോകം ഒന്നടങ്കം അമ്പരന്നു പോയ അപൂര്‍വ്വ ദൃശ്യത്തിനാണ് വത്തിക്കാന്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമതനേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാലു പേരുടെ പാദങ്ങളില്‍ വീണു ചുംബിച്ച ഫ്രാന്‍സിസ് പാപ്പ നേതാക്കളോട് സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയായിരിന്നു. അപ്രതീക്ഷിതമായ പാപ്പയുടെ പ്രവര്‍ത്തിയില്‍ നിശ്ചലരായി നില്‍ക്കുവാനേ നേതാക്കള്‍ക്ക് സാധിച്ചുള്ളൂ. ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങൾ ചുംബിച്ച പാപ്പ സമാധാനപരമായ ഇടപെടലിനായി അഭ്യര്‍ത്ഥിക്കുകയായിരിന്നു. ‘സമാധാനത്തിൽ നിലനിൽക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നിങ്ങളോട് പറയുന്നു, നമുക്ക് മുന്നോട്ടുപോകാം, നിരവധി പ്രശ്‌നങ്ങളുണ്ടാകാം, ആ പ്രശ്‌നങ്ങൾ പരിഹരിക്കാം’ എന്ന ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയായിരിന്നു പാപ്പയുടെ സ്‌നേഹചുംബനം. അനുരഞ്ജനത്തിന് വേണ്ടിയുള്ള ശ്രമവുമായാണ് സുഡാന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ തെക്കൻ സുഡാന്‍റെ സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി പ്രവർത്തിക്കാൻ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നാണ് ധ്യാനം സംഘടിപ്പിച്ചത്. ഫ്രാൻസിസ് പാപ്പയും ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും സ്‌കോട്ലൻഡിലെ മുൻ പ്രിസ്ബറ്റേറിയൻ സഭാ മോഡറേറ്റർ റവ. ജോൺ ചാമേഴ്സും ഒപ്പുവച്ച ബൈബിളുകൾ ധ്യാനത്തിൽ പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചിരിന്നു. രാജ്യത്തിന്റെ സമാധാനത്തിനായി ഭരണാധിപന്മാരും സഭാനേതൃത്വവും ഒരുമിച്ച് പങ്കെടുത്ത ധ്യാനത്തിനു ഒടുവില്‍ പാപ്പയുടെ എളിമയും വിനയവും കൂടി പ്രകടമായപ്പോള്‍ സുഡാന്‍ പുതിയ സമാധാന ശ്രമങ്ങള്‍ക്കായി ആരംഭം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-04-12-04:50:49.jpg
Keywords: അത്ഭുത, പാപ്പ

10120
Category: 1
Sub Category:
Heading: അമേരിക്കന്‍ സർവ്വകലാശാലയുടെ ഭക്ഷണശാലയിൽ മരിയൻ ഫ്ലാഷ് മോബ്
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ സർവ്വകലാശാലയുടെ ഭക്ഷണശാലയിൽ സംഘടിപ്പിക്കപ്പെട്ട മരിയൻ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ ഭക്ഷണശാലയിൽ സർവ്വകലാശാല ക്വയർ ടീം അംഗങ്ങളും, സെമിനാരി വിദ്യാർത്ഥികളും ചേര്‍ന്നാണ് മരിയൻ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. മാർച്ച് 25 മംഗളവാർത്തയുടെ തിരുനാൾ ദിനത്തിലാണ് മനോഹരമായ ഫ്ലാഷ് മോബ് അരങ്ങേറിയത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള സെമിനാരിയിലെ വിദ്യാർത്ഥികളും സർവ്വകലാശാലയിലെ ബിരുദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളും പ്രൊഫസർമാരും സർവ്വകലാശാല ക്വയർ ടീം അംഗങ്ങളുമാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ജർമൻ ഗാനരചയിതാവായ ഫ്രാൻസ് ബീബൽ രചിച്ച ആവേ മരിയ എന്ന ഗാനമാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തവർ ആലപിച്ചത്. ഇങ്ങനെ മനോഹരമായ വിവിധ കാര്യങ്ങൾ കത്തോലിക്കാസഭയിൽ ഉള്ളതു കൊണ്ടാണ് താൻ കത്തോലിക്കാവിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഒരു വിശ്വാസി പോസ്റ്റില്‍ കമന്റായി രേഖപ്പെടുത്തി. ഇത് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2019-04-12-07:11:00.jpg
Keywords: മരിയ, മാതാവ

10121
Category: 1
Sub Category:
Heading: ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം പൊളിച്ചുമാറ്റി
Content: ന്യൂഡൽഹി: ഉത്തർപ്രദേശ് അട്രുലിയില്‍ നിർമ്മാണത്തിലിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. ഔദ്യോഗിക അനുമതിയോടെ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദേവാലയമാണ് വിശ്വാസികളുടെ മുൻപാകെ തകർക്കപ്പെട്ടത്. ക്രൈസ്തവർ നേരിടുന്ന വിവേചനത്തിന്റെ ബാക്കിപത്രമാണ് ഇത്തരം നടപടികളെന്ന് പെർസിക്യൂഷൻ റിലീഫ് എന്ന സംഘടന വ്യക്തമാക്കി. മുൻസിപ്പൽ അധികൃതരുടെ ധിക്കാരപരമായ നീക്കത്തെ സംഘടന വക്താവ് ഷിബു തോമസ് അപലപിച്ചു. പത്തു വർഷത്തോളം അസംബ്ലിസ് ഓഫ് ഗോഡ് സമൂഹത്തെ നയിച്ചിരുന്ന റവ. രാജു അബ്രാഹം രണ്ട് വർഷങ്ങൾക്കു മുൻപേ ദേവാലയ നിർമ്മാണത്തിന് അനുമതി വാങ്ങിയിരിന്നു. വിശ്വാസികളുടെ അധ്വാനത്തിന്റെ ഓഹരി ചേർത്ത് വെച്ച് കഴിഞ്ഞ മാസം മുപ്പതിനാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, ഏപ്രിൽ അഞ്ചിന് നഗരസഭ അധ്യക്ഷരും മുൻസിപ്പൽ അധികൃതരും ചേർന്ന് അഞ്ചടിയോളം ഉയർന്ന ഭിത്തികൾ നിലംപരിശാക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഒത്താശയോടെയാണ് ഉത്തർ പ്രദേശിൽ ആക്രമണങ്ങൾ അരങ്ങേറുന്നതെന്നും സംസഥാനത്തെ ഇരുപത്തിയഞ്ചിലധികം ദേവാലയങ്ങളാണ് പോലീസ് അടച്ചുപൂട്ടി കാവലേർപ്പെടുത്തിയിരിക്കുന്നതെന്നും ഷിബു തോമസ് പറഞ്ഞു. 2018ലെ കണക്കുകൾ പ്രകാരം നൂറിലധികം ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളാണ് ഉത്തർപ്രദേശിൽ അരങ്ങേറിയിട്ടുണ്ടെന്നാണ് പെർസിക്യൂഷൻ റിലീഫ് സംഘടനയുടെ കണക്കുകൾ. 2019ൽ ഇത് വരെ ഇരുപത്തിയേഴ് ആക്രമണങ്ങള്‍ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
Image: /content_image/News/News-2019-04-12-12:31:23.jpg
Keywords: ഉത്തര്‍പ്ര

10122
Category: 1
Sub Category:
Heading: ടൂറിനിലെ അത്ഭുത തിരുക്കച്ചയുടെ ശാസ്ത്രീയ ഫോട്ടോകളുടെ ശേഖരം പുറത്ത്
Content: ഡെന്‍വര്‍: ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടൂറിനിലെ തിരുക്കച്ചയുടെ ശാസ്ത്രീയ ഫോട്ടോകള്‍ പുറത്ത്. ഷ്രൌഡ് ഓഫ് ടൂറിന്‍ ഗവേഷണ പദ്ധതിയുടെ ഔദ്യോഗിക ശാസ്ത്രീയ ഫോട്ടോഗ്രാഫറായ വെര്‍നോണ്‍ മില്ലര്‍ എടുത്തിട്ടുള്ള ആയിരകണക്കിന് ഫോട്ടോകളും, എന്‍ലാര്‍ജ് ചെയ്ത സൂക്ഷ്മ ചിത്രങ്ങളും, അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ എടുത്തിരിക്കുന്ന ഫോട്ടോകളുമാണ് {{ www.shroudphotos.com -> www.shroudphotos.com }} എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മില്ലറിന്റെ ഡിജിറ്റലൈസ് ചെയ്ത ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ സൈറ്റാണ് ഷ്രൌഡ്ഫോട്ടോസ്.കോം. ഇതോടെ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്കും ഗവേഷകര്‍ക്കും ടൂറിനിലെ തിരുക്കച്ചയുടെ ഫോട്ടോകള്‍ സൗജന്യമായി കാണുന്നതിനും, ഡൌണ്‍ലോഡ് ചെയ്യുന്നതിനും അവസരമൊരുങ്ങിയിരിക്കുകയാണ്. 14 അടി 5 ഇഞ്ച് നീളവും, 3 അടി 7 ഇഞ്ച് വീതിയുമുള്ള ലിനന്‍ തുണിയാണ് ടൂറിനിലെ തിരുക്കച്ച. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ച മനുഷ്യന്റെ രൂപം പതിഞ്ഞിട്ടുള്ള കച്ച പഠന വിധേയമാക്കിയപ്പോള്‍ അത് ക്രിസ്തുവിന്‍റേതാണെന്ന്‍ സാധൂകരിക്കുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. ടൂറിനിലെ തിരുക്കച്ചയില്‍ വന്‍ പഠനങ്ങളാണ് ഇക്കാലയളവില്‍ നടന്നിരിക്കുന്നത്. 1578 മുതല്‍ ഈ തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സൂക്ഷിക്കുകയാണ്. 1977 മുതല്‍ 1981വരെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും, അമേരിക്കയിലെ വിവിധ ലബോറട്ടറികളില്‍ നിന്നും ഭൗതീകശാസ്ത്രജ്ഞരും, രസതന്ത്രജ്ഞരും, ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും അടങ്ങുന്ന നിരവധി സംഘങ്ങള്‍ ഈ കച്ചയില്‍ പ്രത്യേകം ഗവേഷണം നടത്തിയിട്ടുണ്ട്. ചമ്മട്ടിയടിയേറ്റ് കുരിശുമരണം വരിച്ച ഒരു യഥാര്‍ത്ഥ മനുഷ്യന്റെ രൂപം തന്നെയാണിതെന്ന നിഗമനത്തിലാണ് ഭൂരിഭാഗം ഗവേഷണങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നത്. തിരുക്കച്ചയുടെ ഏതാണ്ട് മുപ്പത്തിരണ്ടായിരത്തിലധികം ഫോട്ടോകളാണ് ഇതുവരെ എടുക്കപ്പെട്ടിട്ടുള്ളത്. ഫോട്ടോഗ്രാഫിയുടെ ശൈശവദശയില്‍ അതായത് 1878-ലായിരുന്നു ഈ തിരുക്കച്ച ആദ്യ ഫോട്ടോക്ക് വിധേയമാകുന്നത്. തിരുക്കച്ചയെക്കുറിച്ച് പഠിക്കുവാന്‍ ഇറങ്ങിയവരെല്ലാം അവസാനം വിശ്വാസികളായി മാറി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
Image: /content_image/News/News-2019-04-12-13:36:32.jpg
Keywords: തിരുക്കച്ച, അത്ഭുത

10123
Category: 1
Sub Category:
Heading: ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക്
Content: കൊച്ചി: പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും നാല്പതു ദിനരാത്രങ്ങള്‍ പിന്നിട്ട് ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഇന്നലെ വിവിധ ദേവാലയങ്ങളില്‍ നടന്ന നാല്‍പ്പതാം വെള്ളിയാഴ്ച ശുശ്രൂഷകളില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. നാളെ ഓശാന ഞായറോടെ അമ്പതു നോമ്പിന്റെ ഏറ്റവും പ്രധാനപെട്ട ആഴ്ചയിലേക്ക് വിശ്വാസികള്‍ കടക്കും. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈകളിലേന്തി ആര്‍പ്പുവിളിച്ചും വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. 'ഓശാന, ഓശാന ദാവീദിന്റെ പുത്രന് ഓശാന' എന്ന ആലാപനവുമായാണു ദേവാലയങ്ങളിലേക്കുള്ള കുരുത്തോല പ്രദിക്ഷണം നടക്കുക. നാളെ വത്തിക്കാനിലും പ്രത്യേക ശുശ്രൂഷകള്‍ നടക്കും. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും.
Image: /content_image/News/News-2019-04-13-04:02:44.jpg
Keywords: ഓശാന

10124
Category: 18
Sub Category:
Heading: സത്യം ഗ്രഹിക്കുക എന്നത് കാലഘട്ടത്തിന്റെ വെല്ലുവിളി: ബിഷപ്പ് ജയിംസ് ആനാപറമ്പില്‍
Content: ആലപ്പുഴ: സത്യം ഗ്രഹിക്കുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍. ആലപ്പുഴ മാര്‍ സ്ലീവ ഫൊറോനപള്ളിയില്‍ ബ്രദര്‍ സാബു ആറു തൊട്ടിയില്‍ നയിക്കുന്ന കൃപാഗ്‌നി കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സുവിശേഷമാണ് സത്യം സുവിശേഷമാണ് സ്വാതന്ത്ര്യം നല്‍കുന്നത്. ഇന്നിന്റെ വെല്ലുവിളികള്‍ നേരിടുന്നതിന് വിശ്വാസത്തിന്റെ പരിച ധരിക്കണമെന്ന് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. കണ്‍വെന്‍ഷന് വികാരി ജോസഫ് വാണിയപ്പുരയ്ക്കല്‍, അസി. വികാരി ഫാ. ജിജോ മുട്ടേല്‍. സംഘാടക സമിതി ഭാരവാഹികളായ അലക്‌സാണ്ടര്‍ വാഴപ്പറമ്പ്, മാത്യു പി. സോവിച്ചന്‍, സേവ്യര്‍ ചെന്നക്കാട്, ജോളി ജോസഫ് തൈശേരി, ജോസുകുട്ടി കലവറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-04-13-04:50:26.jpg
Keywords: ആലപ്പുഴ