category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കന്‍ സർവ്വകലാശാലയുടെ ഭക്ഷണശാലയിൽ മരിയൻ ഫ്ലാഷ് മോബ്
Contentവാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ സർവ്വകലാശാലയുടെ ഭക്ഷണശാലയിൽ സംഘടിപ്പിക്കപ്പെട്ട മരിയൻ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ ഭക്ഷണശാലയിൽ സർവ്വകലാശാല ക്വയർ ടീം അംഗങ്ങളും, സെമിനാരി വിദ്യാർത്ഥികളും ചേര്‍ന്നാണ് മരിയൻ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. മാർച്ച് 25 മംഗളവാർത്തയുടെ തിരുനാൾ ദിനത്തിലാണ് മനോഹരമായ ഫ്ലാഷ് മോബ് അരങ്ങേറിയത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള സെമിനാരിയിലെ വിദ്യാർത്ഥികളും സർവ്വകലാശാലയിലെ ബിരുദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളും പ്രൊഫസർമാരും സർവ്വകലാശാല ക്വയർ ടീം അംഗങ്ങളുമാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ജർമൻ ഗാനരചയിതാവായ ഫ്രാൻസ് ബീബൽ രചിച്ച ആവേ മരിയ എന്ന ഗാനമാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തവർ ആലപിച്ചത്. ഇങ്ങനെ മനോഹരമായ വിവിധ കാര്യങ്ങൾ കത്തോലിക്കാസഭയിൽ ഉള്ളതു കൊണ്ടാണ് താൻ കത്തോലിക്കാവിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഒരു വിശ്വാസി പോസ്റ്റില്‍ കമന്റായി രേഖപ്പെടുത്തി. ഇത് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=hAvSm0pas3o
Second Video
facebook_link
News Date2019-04-12 11:52:00
Keywordsമരിയ, മാതാവ
Created Date2019-04-12 11:41:00