Contents

Displaying 9761-9770 of 25173 results.
Content: 10075
Category: 1
Sub Category:
Heading: ഭൂമി ഇടപാട്: അന്വേഷണ റിപ്പോര്‍ട്ട് പൗരസ്ത്യ കാര്യാലയത്തിന് സമര്‍പ്പിച്ചു
Content: റോം: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകളിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രിക്കു കൈമാറി.  ഇന്നലെ റോമില്‍ ഇറ്റാലിയന്‍ സമയം രാവിലെ 11 നു നടന്ന കൂടിക്കാഴ്ചയിലായിരുന്നു റിപ്പോര്‍ട്ട് പൗരസ്ത്യ കാര്യാലയത്തിനു സമര്‍പ്പിച്ചത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഭൂമി വിവാദത്തെക്കുറിച്ചും, വ്യാജരേഖാ കേസിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി. റിപ്പോര്‍ട്ട് ഗൗരവമായി പഠിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി അറിയിച്ചു. അതുവരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും മാര്‍ മനത്തോടത്ത് പറഞ്ഞു.
Image: /content_image/News/News-2019-04-05-18:12:34.jpg
Keywords: അങ്കമാലി
Content: 10076
Category: 18
Sub Category:
Heading: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടി വിവാഹ ഒരുക്ക കോഴ്‌സ്
Content: കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടി വിവാഹഒരുക്ക കോഴ്‌സ് 12, 13, 14 തീയതികളില്‍ പാലാരിവട്ടം പിഒസിയിലും ഓഗസ്റ്റ് 9, 10, 11 തീയതികളില്‍ കൊട്ടിയം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററിലും നടത്തും. കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള കോഴ്‌സില്‍ കത്തോലിക്കരും അകത്തോലിക്കരുമായ യുവതീ യുവാക്കള്‍ക്കു പങ്കെടുക്കാം. ഫാ. പോള്‍ മാടശേരി (സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍), ഫാ. ബിജു (ഹോളിക്രോസ് കോട്ടയം), റവ. ഡോ. ജോഷി മയ്യാറ്റില്‍ (കൊച്ചി), ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ (പാലാ), സിസ്റ്റര്‍ അഭയ (എഫ്‌സിസി എറണാകുളം), ഡോ. സുമ ജില്‍സണ്‍, കുഞ്ഞുമോള്‍, ജോഷി, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക് എന്നിവരാണു ക്ലാസുകള്‍ നയിക്കുന്നത്. സൈന്‍ ഭാഷയിലാണു ക്ലാസുകള്‍. വിവാഹം സ്‌നേഹിക്കാനുള്ള വിളി, ലൈംഗികത സ്‌നേഹത്തിന്റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാന്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാന്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീപുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാര്‍ഥനാ ജീവിതവും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ നടക്കുന്നുണ്ട്. ഫോണ്‍: 9995028229, 9497605833, 9495812190.
Image: /content_image/News/News-2019-04-06-03:18:36.jpg
Keywords: വിവാഹ
Content: 10077
Category: 18
Sub Category:
Heading: ഫാ. ജോസഫ് തോലാനിക്കല്‍ ഫിനാന്‍സ് ഓഫീസര്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ഫിനാന്‍സ് ഓഫീസറായി ഫാ. ജോസഫ് തോലാനിക്കല്‍ ചുമതലയേറ്റു. പാലാ രൂപതയിലെ കൊഴുവനാല്‍ ഇടവകാംഗമായ ഇദ്ദേഹം രൂപത അസിസ്റ്റന്റ് പ്രൊക്യുറേറ്ററായി സേവനം ചെയ്തുവരുന്നതിനിടെയാണു പുതിയ നിയമനം.
Image: /content_image/India/India-2019-04-06-03:22:17.jpg
Keywords: സീറോ മലബാര്‍
Content: 10078
Category: 1
Sub Category:
Heading: നേപ്പാള്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നേപ്പാളിനെ നടുക്കിയ കൊടുങ്കാറ്റിലും മഴയിലും ഇരയായ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിനാണ് ഫ്രാന്‍സിസ് പാപ്പയുടെ നാമത്തില്‍, നേപ്പാളിലെ അപ്പസ്തോലിക് വികാരിക്കും പൗരാധികാരികള്‍ക്കും പിന്തുണയും ഐക്യധാര്‍ഢ്വും അറിയിച്ച് സന്ദേശം അയച്ചത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പിന്തുണയും നേപ്പാളിലെ ജനങ്ങള്‍ക്ക് സാന്ത്വനത്തിന്‍റെയും സൗഖ്യത്തിന്‍റെയും കരുത്തിന്‍റെയും ദൈവികാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന്‍ സന്ദേശത്തില്‍ പറയുന്നു. ദുരന്തത്തില്‍ നാല്‍പ്പതോളം പേര്‍ മരണമടയുകയും അറുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Image: /content_image/India/India-2019-04-06-04:11:59.jpg
Keywords: നേപ്പാ
Content: 10079
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ നിർബന്ധിത ഇസ്ലാം പരിവർത്തനത്തിനെതിരെ പ്രതിഷേധം ശക്തം
Content: ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവ - ഹൈന്ദവ ന്യൂനപക്ഷ സമുദായങ്ങളിലെ യുവതികളെ തട്ടികൊണ്ടു പോയി നിർബന്ധിത മതപരിവർത്തനത്തിലൂടെ ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നതിനെതിരെ പ്രതിഷേധ റാലി. ലാഹോറിലും ഫൈസലാബാദിലും മാർച്ച് മുപ്പതിന് നടന്ന റാലിയിൽ ഹൈന്ദവരും ക്രൈസ്തവരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. രണ്ട് ഹൈന്ദവ സഹോദരിമാരെ നിർബന്ധിത പരിവർത്തനത്തിലൂടെ മുസ്ളിം യുവാക്കളെ വിവാഹം കഴിപ്പിച്ച സംഭവത്തെ തുടർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ആയിരത്തിലധികം പെൺകുട്ടികളെയാണ് ഓരോ വർഷം ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ മാസം മാത്രം ഒൻപത് ഹൈന്ദവ - ക്രൈസ്തവ കുട്ടികളെ ഇസ്ലാമിലേക്ക് മാറ്റിയെന്നാണ് കണക്കുകള്‍. നിർബന്ധിത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന ഇസ്ലാമിക നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചു. മതപരിവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടലംഘനത്തിന് വഴിയൊരുക്കുന്നതായും റവധാരി തെഹരീക് അദ്ധ്യക്ഷൻ സാംസൺ സലാമർ പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനം, കടുത്ത വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കകൾക്കിടയാക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ആൻറ് സെക്കുലർ സ്റ്റഡീസ് പ്രസിഡന്റ് സയിദ ദെയിപ്പ് വ്യക്തമാക്കി. വിഷയത്തില്‍ സമൂഹത്തിൽ ബോധവത്കരണം നടത്തണമെന്ന ആവശ്യം ഹ്യുമൻ റൈറ്റ്സ് കൺസേൺ നെറ്റ് വർക്ക് അദ്ധ്യക്ഷൻ താരിഖ് സിറാജ് ഉന്നയിച്ചു. റവധാരി തെഹരീക് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ വിവിധ സാമൂഹിക-സാംസ്ക്കാരിക സംഘടനകളും പങ്കെടുത്തു.
Image: /content_image/News/News-2019-04-06-09:28:11.jpg
Keywords: പാക്കി
Content: 10080
Category: 1
Sub Category:
Heading: കാലിഫോര്‍ണിയയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപങ്ങള്‍ക്ക് നേരെ ആക്രമണം
Content: കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപങ്ങള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ചിനോയിലെ സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയത്തിലെ ഫാത്തിമാ മാതാവിന്റെ രൂപത്തിന്റെ ശിരസ്സ് തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പൊമോണ വാലിയിലെ രണ്ടു രൂപങ്ങള്‍ തകര്‍ക്കപ്പെട്ടതായി സി.ബി.എസ് ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25-ന് മോണ്ട്ക്ലെയറിലെ ലൂര്‍ദ്ദ് മാതാവിന്റെ രൂപം തകര്‍ത്ത ആള്‍ തന്നെയാണ് ഫാത്തിമാ മാതാവിന്റെ രൂപവും തകര്‍ത്തതെന്നാണ് സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയവുമായി ബന്ധപ്പെട്ടവര്‍ കരുതുന്നത്. കഴിഞ്ഞ മാസം തങ്ങളുടെ ദേവാലയത്തിലെ ജനല്‍ ഗ്ലാസ്സും ഇയാള്‍ തന്നെയാകും തകര്‍ത്തതെന്നാണ് അധികൃതരുടെ സംശയം. ചുറ്റികപോലെയുള്ള സാധനം ഉപയോഗിച്ചാണ് രൂപങ്ങള്‍ തകര്‍ത്തിരിക്കുവാന്‍ സാധ്യതയെന്നും അവര്‍ പറഞ്ഞു. ദേവാലയത്തിലെ സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വീഡിയോ അവ്യക്തമായതിനാല്‍ അക്രമിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. മോണ്ട്ക്ലെയറിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് കത്തോലിക്കാ ദേവാലയത്തില്‍ ലൂര്‍ദ്ദ് മാതാവിന്റെ രൂപത്തിന് പുറമേ വിശുദ്ധ ബെര്‍ണാഡെറ്റേയുടെ രൂപവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 10,000 ഡോളറിന്റെ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. തകര്‍ക്കപ്പെട്ട രൂപങ്ങള്‍ ഇപ്പോള്‍ തുണികൊണ്ട് മറച്ചു വെച്ചിരിക്കുകയാണ്. അക്രമിയോട് ക്ഷമിക്കുന്നുവെന്നും പ്രതിയുടെ വിദ്വേഷ മനോഭാവം പരിഹരിക്കുവാന്‍ ശ്രമിക്കാമെന്നുമാണ് ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
Image: /content_image/News/News-2019-04-06-10:55:51.jpg
Keywords: മാതാവ
Content: 10081
Category: 1
Sub Category:
Heading: ആഫ്രിക്ക: 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം
Content: വാഷിംഗ്ടണ്‍ ഡി‌സി: അടുത്ത നാല്‍പത് വര്‍ഷങ്ങള്‍ക്കുളില്‍ ലോകത്ത് ഏറ്റവും അധികം ക്രൈസ്തവരുള്ള ആദ്യ പത്ത് രാജ്യങ്ങളില്‍ 6 രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നായിരിക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ സര്‍വ്വേ ഫലം. 2015-ല്‍ മൂന്ന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ മാത്രം ഉണ്ടായിരുന്നിടത്താണ് അടുത്ത 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ 6 രാഷ്ട്രങ്ങള്‍ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായി ഉയരാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ ഭൂഖണ്ഡങ്ങളില്‍ ആഫ്രിക്കയിലാണ് ഏറ്റവും അധികം ക്രിസ്ത്യാനികളുള്ളത്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്ന ക്രിസ്ത്യന്‍ ജനതയുടെ ക്രമപരമായ വര്‍ദ്ധനവിനനുസരിച്ചാണ് ഈ വ്യതിയാനം. 2060-നോട് കൂടെ നൈജീരിയയിലെ മാത്രം ക്രിസ്ത്യന്‍ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് പഠനഫലം സൂചിപ്പിക്കുന്നത്. നിലവില്‍ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ളത് നൈജീരിയയിലാണ്. റഷ്യ, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പകരം ടാന്‍സാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ ക്രൈസ്തവ ഭൂരിപക്ഷ പട്ടികയില്‍ ഇടം നേടുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ മാത്രം ക്രിസ്ത്യന്‍ ജനസംഖ്യ ആഗോള ക്രൈസ്തവ ജനതയുടെ നാലിലൊന്ന്‍ വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള പൊതു ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായിട്ടാണ് ആഫ്രിക്കയിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ വര്‍ദ്ധനവും. 2050-ഓടെ ആഗോള ജനസംഖ്യയില്‍ 220 കോടിയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ പകുതിയിലധികവും ആഫ്രിക്കയിലാണ്. എന്നാല്‍ യൂറോപ്പില്‍ ബ്രിട്ടനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു സര്‍വ്വേ അനുസരിച്ച് ഇംഗ്ലീഷ് സഭാംഗങ്ങള്‍ വെറും 14% ശതമാനം മാത്രമാണുള്ളത്. 2002-ല്‍ 31 ശതമാനം മാത്രമുണ്ടായിരുന്ന സ്കോട്ടിഷ് സഭാംഗങ്ങളുടെ എണ്ണം 18 ശതമാനമായി കുറഞ്ഞു. 2015-ല്‍ നൈജീരിയ, ഈജിപ്ത്, അള്‍ജീരിയ എന്നീ രാഷ്ട്രങ്ങളിലായിരുന്നു ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുണ്ടായിരുന്നത്. എന്നാല്‍ 2060-നോടുകൂടെ ഇത് രണ്ട് രാഷ്ട്രമായി (നൈജീരിയ & ഈജിപ്ത്) ചുരുങ്ങുമെന്നും പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വ്വേയില്‍ പറയുന്നു.
Image: /content_image/News/News-2019-04-06-12:10:17.jpg
Keywords: ആഫ്രിക്ക
Content: 10082
Category: 18
Sub Category:
Heading: എതിരാളികള്‍ വരട്ടെ, സഭ വളരുകയാണ്: ജസ്റ്റീസ് ഏബ്രഹാം മാത്യു
Content: കൊച്ചി: വിമര്‍ശനങ്ങളിലും എതിര്‍പ്പുകളിലുമാണു കത്തോലിക്ക സഭ വളരുന്നതെന്നു ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ഏബ്രഹാം മാത്യു. അപവാദങ്ങളൊന്നും സഭയ്ക്കു ക്ഷീണമല്ല. എതിരാളികള്‍ വരട്ടെ, സഭ വളരുകയാണ്. നമ്മള്‍ പ്രതികരണശേഷി ഉള്ളവരാണെന്നു തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മാധ്യമ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാധ്യമ പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിബദ്ധതയുള്ള തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്കു കഴിയണം. അന്ധകാരം ഉള്ളിടത്തു സഭയുടെ പ്രവര്‍ത്തനം ഉണ്ടാകണം. നീതിയിലും സത്യത്തിലും നന്മയിലും പ്രവര്‍ത്തിക്കണം. പുറത്തുനിന്നും ഉള്ളില്‍നിന്നുമാണു സഭയ്ക്ക് എതിര്‍പ്പു വരുന്നത്. സത്യമറിയാതെ പ്രതികരിക്കുന്നവരുടെ കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. തെറ്റും ശരിയും അറിഞ്ഞു പ്രതികരിച്ചാല്‍ അതിന് സവിശേഷ ശക്തിയുണ്ട്. മാന്യത നിലനിര്‍ത്തി വേണം പ്രതികരിക്കാന്‍. അന്വേഷണം തുടങ്ങുന്നതിനു മുന്പു കുറ്റക്കാരായി ചിത്രീകരിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ബിസിനസായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ അവബോധമാണു തലമുറയ്ക്ക് ഇന്നു പകര്‍ന്നു നല്‍കേണ്ടതെന്നു ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, ജോണ്‍ മുണ്ടംകാവില്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ബെന്നി ആന്റണി സ്വാഗതവും മാധ്യമ സമിതി ചെയര്‍മാന്‍ പ്രഫ. ജാന്‍സണ്‍ ജോസഫ് നന്ദിയും പറഞ്ഞു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍നിന്നു മൂന്നു പ്രതിനിധികള്‍ വീതമാണു ക്യാന്പില്‍ പങ്കെടുക്കുന്നത്. ക്യാന്പ് ഇന്നു സമാപിക്കും.
Image: /content_image/India/India-2019-04-07-02:59:31.jpg
Keywords: സഭ
Content: 10083
Category: 1
Sub Category:
Heading: യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിനെതിരെ മുന്നറിയിപ്പുമായി കർദ്ദിനാൾ സാറ
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്പിലേക്ക് നടക്കുന്ന അഭയാർത്ഥികളുടെ കുടിയേറ്റം പുതിയ തരത്തിലുള്ള ഒരുതരം അടിമത്തമാണെന്ന് ആരാധന തിരുസംഘത്തിന്റെ തലവനും ആഫ്രിക്കൻ കർദ്ദിനാളുമായ റോബർട്ട് സാറ. ദൈവത്തിന്റെ വചനം ഉപയോഗിച്ച് അഭയാർത്ഥി പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ശക്തമായ ഭാഷയിലാണ് കർദ്ദിനാൾ സാറ വിമർശിച്ചത്. ബൈബിൾ ഉപയോഗിച്ച് അഭയാർത്ഥി പ്രവാഹത്തെ ന്യായീകരിക്കുന്നവർ തെറ്റായ ബൈബിൾ വ്യാഖ്യാനമാണ് നടത്തുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 'വാല്യുവേര്‍സ് ആക്റ്റുലെസ്' എന്ന ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കർദ്ദിനാൾ റോബർട്ട് സാറ അഭയാര്‍ത്ഥി വിഷയത്തില്‍ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. പരമ്പരാഗതമായി ക്രൈസ്തവ ഭൂഖണ്ഡമായ യൂറോപ്പിലേക്ക് രാഷ്ട്രീയക്കാർ മുൻകൈയെടുത്ത് നടത്തുന്ന അഭയാർത്ഥി കുടിയേറ്റത്തിന് സഭ പിന്തുണ നൽകാൻ പാടില്ലായെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. പാശ്ചാത്യലോകം ഇപ്രകാരം മുന്നോട്ടുപോയാൽ ജനനനിരക്കിൽ സംഭവിക്കുന്ന കുറവുമൂലം അവര്‍ ഇല്ലാതാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇസ്ലാം മതം ഭൂരിപക്ഷമായ രാജ്യത്ത് നിന്നാണ് താൻ വരുന്നതെന്നും അതിനാൽ താൻ പറയുന്നതിന്റെ യാഥാർത്ഥ്യത്തെ പറ്റി തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യൂറോപ്പ് ഇല്ലാതായാൽ ഇസ്ലാം ലോകം കീഴടക്കും എന്ന് താക്കീത് ചെയ്താണ് കർദ്ദിനാൾ റോബർട്ട് സാറ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. അടുത്ത മാർപാപ്പയാകാൻ വലിയതോതിൽ സാധ്യത കൽപ്പിക്കപ്പെടുന്ന കര്‍ദ്ദിനാള്‍ സാറ വിശ്വാസ സംബന്ധമായ വിഷയങ്ങളിലും ഇതര വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.
Image: /content_image/News/News-2019-04-07-03:20:30.jpg
Keywords: യൂറോപ്പ
Content: 10084
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള ക്രൈസ്തവ വിശ്വാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. ഫൈസലാബാദ് ജില്ലയിലെ ദാന്ദ്ര എന്ന ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലെ അംഗമായ ഷാലറ്റ് ജാവേദ് എന്ന പെൺകുട്ടിയെയാണ് സഫർ ഇക്ബാൽ എന്ന ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത്. ബ്രിട്ടീഷ് പാകിസ്താനി ക്രിസ്ത്യൻ അസോസിയേഷൻ സംഘടനയാണ് പ്രസ്തുത വാർത്ത പുറത്ത് കൊണ്ടുവന്നത്. മാർച്ച് 25നാണ് സംഭവം നടന്നത്. വിഷയത്തില്‍ കുറ്റം ആരോപിക്കപ്പെട്ട റാഫേലിനെയും റുക്സാനയെയും പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഏകദേശം എഴുന്നൂറോളം ക്രൈസ്തവ പെൺകുട്ടികൾ ഇപ്രകാരം ചതിയിൽപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ സംഘടനയുടെ അദ്ധ്യക്ഷനായ വിൽസൺ ചൗധരി പറഞ്ഞു. കുറ്റക്കാർക്ക് ശരിഅത്ത് നിയമം മൂലവും ചില ഇമാമുമാർ മൂലവുമാണ് ശിക്ഷ ലഭിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിലാണ് തന്റെ പ്രത്യാശ എന്നും മകളെ തിരികെ തരുമെന്നാണ് തന്റെ പ്രതീക്ഷ എന്നും ഷാലറ്റിന്റെ അമ്മ തസ്ലീം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പെൺകുട്ടിയെ തിരികെ കൊണ്ടുവരാൻ മാതാപിതാക്കളോടൊപ്പം സംഘടനയും പരിശ്രമം നടത്തുന്നുണ്ട്. രാജ്യത്തു ക്രൈസ്തവരെയും ഹൈന്ദവരെയും ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2019-04-07-08:43:22.jpg
Keywords: പാക്കി