category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനേപ്പാള്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: നേപ്പാളിനെ നടുക്കിയ കൊടുങ്കാറ്റിലും മഴയിലും ഇരയായ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിനാണ് ഫ്രാന്‍സിസ് പാപ്പയുടെ നാമത്തില്‍, നേപ്പാളിലെ അപ്പസ്തോലിക് വികാരിക്കും പൗരാധികാരികള്‍ക്കും പിന്തുണയും ഐക്യധാര്‍ഢ്വും അറിയിച്ച് സന്ദേശം അയച്ചത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പിന്തുണയും നേപ്പാളിലെ ജനങ്ങള്‍ക്ക് സാന്ത്വനത്തിന്‍റെയും സൗഖ്യത്തിന്‍റെയും കരുത്തിന്‍റെയും ദൈവികാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന്‍ സന്ദേശത്തില്‍ പറയുന്നു. ദുരന്തത്തില്‍ നാല്‍പ്പതോളം പേര്‍ മരണമടയുകയും അറുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-06 08:54:00
Keywordsനേപ്പാ
Created Date2019-04-06 08:41:59