Contents

Displaying 9721-9730 of 25173 results.
Content: 10035
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയുടെ 89ാം പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 19ന്
Content: കോട്ടയം: ദൈവ സമ്പാദനം അത്യുത്തമം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മലങ്കര കത്തോലിക്കാ സഭയുടെ 89ാം പുനരൈക്യ വാര്‍ഷികവും ബഥനി സന്യാസ സമൂഹശതാബ്ദി ആഘോഷവും സെപ്റ്റംബര്‍ 19, 20 തീയതികളില്‍ കോട്ടയം ഗിരിദീപം ബഥനി കാന്പസില്‍ നടത്താന്‍ സഭാ പ്രതിനിധി സമ്മേളനത്തില്‍ തീരുമാനിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുന്നതും ലളിതവുമായിരിക്കണം സമ്മേളനമെന്നു കാതോലിക്കാ ബാവ നിര്‍ദേശിച്ചു. സന്യാസത്തെക്കുറിച്ചുള്ള പഠനശിബിരങ്ങളും അല്മായ സന്യസ്തസംഗമങ്ങളും സഭയുടെ കാരുണ്യപ്രവര്‍ത്തികളും ഉള്‍ക്കൊള്ളുന്ന കര്‍മപരിപാടികളാണ് നടത്തുക. ആഘോഷങ്ങളുടെ വിജയത്തിനായി 501 പേരുടെ 20 കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബഥനി സന്യാസസമൂഹ അധ്യക്ഷന്‍ ഫാ. ജോസ് കുരുവിള ഒഐസിയെ ജനറല്‍ കണ്‍വീനറായും കോട്ടയം മേഖലാ വികാരി റവ.ഡോ. റെജി വര്‍ഗീസ് മനയ്ക്കലേട്ടിനെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.
Image: /content_image/India/India-2019-03-29-23:42:00.jpg
Keywords: മലങ്കര
Content: 10036
Category: 18
Sub Category:
Heading: ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ സീറോ മലബാര്‍ സഭയുടെ പുതിയ മാര്‍ഗരേഖ
Content: കൊച്ചി: ദൈവവിളിയെക്കുറിച്ചുള്ള സഭാദര്‍ശനങ്ങള്‍, ദൗത്യം, വൈദിക, സമര്‍പ്പിത ജീവിതങ്ങളിലേക്കുള്ള പ്രവേശനത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍, ഇടവക വികാരി, ഇടവകയിലെ സന്യസ്തര്‍, വൊക്കേഷന്‍ ഡയറക്ടര്‍മാര്‍/പ്രമോട്ടര്‍മാര്‍, മെത്രാന്മാര്‍ എന്നിവരുടെ ചുമതലകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സീറോ മലബാര്‍ സഭ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷനാണു രൂപതകള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കുമായി വിദഗ്ധരുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും വെളിച്ചത്തില്‍ പുതിയ മാര്‍ഗരേഖ തയാറാക്കിയത്. സഭയുടെ പൊതുവായ ആവശ്യമെന്ന നിലയില്‍ ദൈവവിളി സംബന്ധമായ പ്രവര്‍ത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നു മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. സഭ മുഴുവന്റെയും ശുശ്രൂഷകള്‍ കണക്കിലെടുത്താവണം ദൈവവിളികള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്. രൂപതയുടെയോ സന്ന്യാസ സമൂഹത്തിന്റെയോ ഭാഗമായി വൈദിക, സന്യസ്ത, സമര്‍പ്പിത പരിശീലനം നടത്താനുള്ള പരിശീലനാര്‍ഥികളുടെ താത്പര്യവും സ്വാതന്ത്ര്യവും മാനിക്കപ്പെടണം. ഏതെങ്കിലും രൂപതയിലോ സന്യാസസമൂഹത്തിലോ ചേരാനാഗ്രഹിക്കുന്നവരെ മറ്റു രൂപതയിലേക്കോ സന്ന്യാസസമൂഹത്തിലേക്കോ ചേരുന്നതിനു നിര്‍ബന്ധിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്. രൂപത, സന്യസ്ത സമൂഹ തലങ്ങളില്‍ വൊക്കേഷന്‍ ബ്യൂറോകള്‍ രൂപീകരിക്കേണ്ടതിലേക്കും മാര്‍ഗരേഖ വെളിച്ചം വീശുന്നുണ്ട്. സഭയിലെ വിശ്വാസി സമൂഹത്തിനു മുഴുവന്‍ ദൈവവിളി പ്രോത്സാഹനത്തില്‍ കൂട്ടുത്തരവാദിത്തത്തോടെ പങ്കു വഹിക്കാനുണ്ടെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു. രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണു വൊക്കേഷന്‍ ബ്യൂറോകള്‍ രൂപീകരിക്കേണ്ടതെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/India/India-2019-03-29-23:49:33.jpg
Keywords: സീറോ മലബാര്‍
Content: 10037
Category: 1
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച സ്തോത്രക്കാഴ്ച മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവര്‍ക്ക്: വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി, റോം: നോമ്പിന്റെ അവസാന ദിനങ്ങളില്‍ പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ച എടുക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാട്ടിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും ക്രൈസ്തവ സഹോദരങ്ങളുടെ അതിജീവനത്തിന് നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ച് വത്തിക്കാന്‍. സാധിക്കുന്ന പരമാവധി തുക സംഭാവനചെയ്യണമെന്നാണ് ആഗോള ക്രിസ്ത്യന്‍ സമൂഹത്തോട് വത്തിക്കാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ മാര്‍ച്ച് 28-നാണ് വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്റെ വാര്‍ഷിക അഭ്യര്‍ത്ഥന പുറത്തുവന്നത്. ഇതിനുപുറമേ, പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ദോ സാന്‍ഡ്രി ഇതുസംബന്ധിച്ച് ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്ക് കത്തയച്ചു കഴിഞ്ഞു. തീവ്രവാദി ആക്രമണങ്ങളും, അടിച്ചമര്‍ത്തലുകളും, ആഭ്യന്തര യുദ്ധങ്ങളും കാരണം വര്‍ഷങ്ങളോളം വിദേശങ്ങളിലും, അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിഞ്ഞതിനു ശേഷം സ്വന്തം ദേശത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കും കത്തോലിക്കരുടേയും സുമനസ്കരായ ആളുകളുടേയും സഹായം ആവശ്യമുണ്ടെന്ന് കര്‍ദ്ദിനാള്‍ സാന്‍ഡ്രി മെത്രാന്മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച പിരിവ് വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളുടെ സഹായത്തിനായി അയക്കണമെന്നും കത്തിലുണ്ട്. വിശുദ്ധ നാട്ടില്‍ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ദേവാലയങ്ങളുടെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചു വരുന്ന ഫ്രാന്‍സിസ്കന്‍ സഭയിലും, പൗരസ്ത്യ സഭകളുടെ ചുമതലയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പക്കലുമായിരിക്കും ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച പിരിവിന്റെ ഭൂരിഭാഗവും എത്തിക്കുക. ജെറുസലേം, സൈപ്രസ്, സിറിയ, ലെബനന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ഈ ഫണ്ടിന്റെ വിനിയോഗത്തിന്റെ നിരീക്ഷണ ചുമതല വത്തിക്കാന്‍ തിരുസംഘത്തിനു നേരിട്ടായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച സ്തോത്രക്കാഴ്ചയായി ഇവര്‍ക്ക് ലഭിച്ചത് 96 ലക്ഷം ഡോളറായിരുന്നു. ദേവാലയങ്ങളുടേയും, സെമിനാരികളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഉന്നമനത്തിനായിട്ടാണ് ഈ ഫണ്ട് ചിലവഴിച്ചത്. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയം, ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം, നസ്രത്തിലെ മംഗളവാര്‍ത്താ ബസലിക്ക, താബോറിലെ രൂപാന്തരീകണ ദേവാലയം എന്നീ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികളും, ജെറുസലേമിലെ യുവാക്കളുടെ വിദ്യാഭ്യാസപരവും, വാണിജ്യപരമായ സഹായങ്ങളും ഫ്രാന്‍സിസ്കന്‍ സഭയുടെ പക്കല്‍ എത്തിയ ഈ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. ഇറാഖി-സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള അടിയന്തിര സഹായവും ഈ ഫണ്ടില്‍ നിന്നും നല്‍കിയിരുന്നു.
Image: /content_image/News/News-2019-03-30-00:03:58.jpg
Keywords: മധ്യപൂര്‍വ്വേ
Content: 10038
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശനം മതസ്വാതന്ത്ര്യത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ മൊറോക്കോ
Content: റാബത്ത്, മൊറോക്കോ: സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും സന്ദേശവുമായി മുസ്ലീം ഭൂരിപക്ഷമായ രാജ്യമായ മൊറോക്കോയിലേക്കു ഇന്ന്‍ മുതല്‍ ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയോടെ വിശ്വാസി സമൂഹം. തങ്ങളുടെ വിശ്വാസപരമായ അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള അവസരമായാണ് മൊറോക്കോയിലെ ന്യൂനപക്ഷമായ പരിവര്‍ത്തിത ക്രൈസ്തവര്‍ നോക്കിക്കാണുന്നത്. പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നതകേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി കാണുന്നവര്‍ നിരവധിയാണ്. സ്വന്തം ഭവനങ്ങളില്‍ വളരെ രഹസ്യമായിട്ട് ക്രൈസ്തവര്‍ ആരാധനകള്‍ നടത്തിവരുന്നത്. കടുത്ത മതനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മൊറോക്കോയില്‍ വിദേശികള്‍ക്ക് മാത്രമാണ് ദേവാലയങ്ങളില്‍ പോകുവാന്‍ അനുവാദമുള്ളതെന്ന് മൊറോക്കന്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് റൈറ്റ്സ് ആന്‍ഡ് ഫ്രീഡംസിന്റെ തലവനായ ജവാദ് എല്‍ ഹമീദി വെളിപ്പെടുത്തി. മൊറോക്കോയിലെ പരിവര്‍ത്തിത ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മതസ്വാതന്ത്ര്യം വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ നേരിടുന്ന വിശ്വാസ വിവേചനത്തെക്കുറിച്ച് ഹമീദിയുടെ സംഘടന ഇതിനോടകം തന്നെ വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. പാപ്പായുടെ സന്ദര്‍ശനം മൊറോക്കന്‍ പൗരന്‍മാരുടെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള അവസരമാക്കി മാറ്റുവാന്‍ ശ്രമിക്കുമെന്നാണ് ക്രിസ്ത്യന്‍ സംഘടനയായ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് മൊറോക്കന്‍ ക്രിസ്ത്യന്‍സ് പറയുന്നത്. എന്നാല്‍, മൊറോക്കോയില്‍ വിശ്വാസത്തിന്റെ പേരിലുള്ള വിവേചനമോ അടിച്ചമര്‍ത്തലോ ഇല്ലെന്നാണ് സര്‍ക്കാര്‍ വക്താവായ മുസ്തഫ എല്‍ ഖാല്‍ഫിയുടെ പ്രതികരണം. പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മൊറോക്കോയുടെ ചരിത്രം, മതസഹിഷ്ണുത, ക്രിസ്ത്യന്‍-മുസ്ലീം സഹവര്‍ത്തിത്വം എന്നിവ വെളിപ്പെടുത്തുന്ന ഒരു പ്രദര്‍ശനം വിദേശങ്ങളില്‍ താമസിക്കുന്ന മൊറോക്കോ പൗരന്‍മാരുടെ സമിതി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വെറും പുറംചട്ട മാത്രമാണെന്നും മൊറോക്കോയിലെ നിയമങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അനുകൂലമാണെന്നുമാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്. മൊഹമ്മദ്‌ ആറാമന്‍ രാജാവിന്റെ ക്ഷണപ്രകാരം ഇന്ന് മൊറോക്കോയില്‍ എത്തുന്ന ഫ്രാന്‍സിസ് പാപ്പ റാബാത്ത്, കാസാബ്ലാങ്കാ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ 34 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഒരു മാര്‍പാപ്പാ മൊറോക്കോ സന്ദര്‍ശിക്കുന്നത്.
Image: /content_image/News/News-2019-03-30-00:18:34.jpg
Keywords: മൊറോ, ഇസ്ലാ
Content: 10039
Category: 1
Sub Category:
Heading: ജനപ്രതിനിധി സഭയിൽ 13 തവണ യേശു നാമം ഉയര്‍ത്തി അമേരിക്കന്‍ പ്രതിനിധി
Content: പെൻസിൽവാനിയ: യുഎസ് സംസ്ഥാനമായ പെൻസിൽവാനിയയിലെ ജനപ്രതിനിധി സഭയിൽ 13 തവണ യേശു നാമം ഉയര്‍ത്തി അമേരിക്കന്‍ പ്രതിനിധിയുടെ പ്രാര്‍ത്ഥന. പെൻസിൽവാനിയയിലെ ആദ്യത്തെ മുസ്ലിം വനിത ജനപ്രതിനിധി സഭാംഗമായി കഴിഞ്ഞ ദിവസം മോവിത ജോൺസൺ ഹാരൽ ചുമതലയേൽക്കുന്നതിന് തൊട്ടു മുന്‍പാണ് സഭയിലെ മറ്റൊരു അംഗമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി സ്റ്റെഫാനി ബോറോവികസ് 13 തവണ യേശുവിന്റെ നാമം ഉച്ചരിച്ചു പ്രാര്‍ത്ഥിച്ചത്. ക്രിസ്തീയ നേതാക്കളില്‍ നിന്ന്‍ രാജ്യം തെന്നി മാറുന്നതില്‍ മനംനൊന്താണ് യേശുവേ ക്ഷമിക്കേണമേ എന്ന വാക്കില്‍ കേന്ദ്രീകരിച്ചു സ്റ്റെഫാനി ബോറോവികസ് പ്രാര്‍ത്ഥന നടത്തിയത്. "ദൈവമേ ക്ഷമിക്കണമേ, ഞങ്ങളുടെ രാജ്യം നിന്നെ മറന്നു, ഞങ്ങളോട് നീ ക്ഷമിക്കണമേ യേശുവേ" എന്ന വാക്കുകളോടെയായിരിന്നു സ്റ്റെഫാനി ബോറോവികസിന്റെ പ്രാര്‍ത്ഥന. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വേണ്ടിയും ജനപ്രതിനിധി സഭയിൽ വെച്ച് അവര്‍ പ്രാർത്ഥിച്ചു. അതേസമയം യേശു നാമത്തിൽ പ്രാർത്ഥന നടത്തിയത് ഇസ്ലാമോഫോബിയയാണെന്ന വിചിത്രവാദവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധി കൂടിയായ മോവിത രംഗത്ത് വന്നു. താൻ എല്ലാ ദിവസവും ഇപ്രകാരമാണ് പ്രാർത്ഥിക്കുന്നതെന്നും, പ്രാർത്ഥന നടത്തിയതിന് താൻ മാപ്പ് പറയുകയില്ലായെന്നും സ്റ്റെഫാനി ബോറോവികസ് വ്യക്തമാക്കി.
Image: /content_image/News/News-2019-03-30-00:38:02.jpg
Keywords: യേശു, ക്രിസ്തു
Content: 10040
Category: 1
Sub Category:
Heading: ദൈവം തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കുകയില്ല: കര്‍ദ്ദിനാള്‍ സാറ
Content: റോം: തിരുസഭ കടന്നുപോകുന്നത് പ്രതിസന്ധിയുടെ കാലഘട്ടത്തിലാണെങ്കിലും ദൈവം തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കുകയില്ലായെന്ന് ഓര്‍മ്മിപ്പിച്ച് ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. പൗരോഹിത്യത്തിലെ ബ്രഹ്മചര്യം ഇല്ലാതാക്കുന്നത് സഭയിലെ പ്രതിസന്ധി ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയും, പുരോഹിതരുടെ പ്രാധാന്യം ഇല്ലാതാക്കുമെന്നും, യേശുവിലേക്ക് ആളുകളെ അടുപ്പിക്കുക എന്നതാണ് സഭയുടെ പരമപ്രധാനമായ കര്‍ത്തവ്യമെന്നും ഇക്കഴിഞ്ഞ മാര്‍ച്ച് 27-ന്‘വാല്യൂവേഴ്സ് ആക്ച്ച്വല്‍സ്’ എന്ന ഫ്രഞ്ച് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറഞ്ഞു.   “ഇന്ന്‍ എല്ലാം ഇരുണ്ടതും പ്രയാസമേറിയതുമാണ്, നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളില്‍ നമ്മുടെ രക്ഷക്കെത്തുവാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. ദൈവപുത്രന്റെ പുനരുത്ഥാനമാണ് ഈ ഇരുട്ടിലും നമ്മുടെ ഏക പ്രതീക്ഷ”. പാശ്ചാത്യലോകത്തു നിന്നും സഭയിലെ ധാര്‍മ്മികാധപതനത്തിന്റെ കഥകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കത്തോലിക്കര്‍ ഒരുമിച്ച് നില്‍ക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭയാനകമായ ആശയക്കുഴപ്പത്തില്‍ ലോകം മുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച ദൈവം കാണുന്നുണ്ട്. ഈ സാഹചര്യത്തെ നേരിടുവാന്‍ നമ്മളെ തയ്യാറാക്കുന്നതിനായി, ‘ഹുമാനെ വിറ്റേ’എന്ന ചാക്രിക ലേഖനം ലോകത്തിനു സമ്മാനിച്ച പോള്‍ ആറാമൻ,  ജീവിക്കുന്ന സുവിശേഷമായിരുന്ന ജോണ്‍ പോള്‍ II, ബെനഡിക്ട് XVI, ഫ്രാന്‍സിസ് പാപ്പാ തുടങ്ങിയ ശക്തരായ മാര്‍പാപ്പാമാരെ ദൈവം നമുക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ധാര്‍മ്മികതയെ സംബന്ധിച്ച് വിവിധ മെത്രാന്‍ സമിതികള്‍ പുലര്‍ത്തിവരുന്ന ആശയപരമായ വൈരുധ്യം കത്തോലിക്കാ ഐക്യത്തിന് നിരക്കുന്നതല്ലെന്ന മുന്നറിയിപ്പും കര്‍ദ്ദിനാള്‍ സാറ നല്‍കുകയുണ്ടായി. വിശുദ്ധ അംബ്രോസ്, അഗസ്റ്റിന്‍ പോലെയുള്ള മഹാന്മാരായ മെത്രാന്‍ കൂടിക്കാഴ്ചകള്‍ക്കും, യാത്രകള്‍ക്കുമായി തങ്ങളുടെ സമയം ചിലവഴിച്ചിട്ടില്ല, മെത്രാന്‍മാര്‍ തങ്ങളുടെ അജഗണങ്ങളുടെ ഒപ്പമാണ്‌ ഉണ്ടായിരിക്കേണ്ടത്. നമ്മുടെ സ്വന്തം പരിവര്‍ത്തനം തന്നെയാണ് സഭയിലെ നവോത്ഥാനമെന്നും കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. സമകാലീന ലോകത്തെ ആത്മീയവും, രാഷ്ട്രീയവും, ധാര്‍മ്മികവുമായ പ്രതിസന്ധികളെക്കുറിച്ച് നിക്കോളാസ് ഡിയാറ്റുമായി ചേര്‍ന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ രചിച്ച“ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ്‌ ദി ഡേ നൌ ഫാര്‍ സ്പെന്റ്” എന്ന പുസ്തകത്തിന്റെ പ്രകാശനം ഈ അടുത്തകാലത്തായിരുന്നു.
Image: /content_image/News/News-2019-03-31-02:46:59.jpg
Keywords: സാറ
Content: 10041
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ തുടരുന്നു: വീണ്ടും മെത്രാനെ തടവിലാക്കി
Content: ഷുവാന്‍ഹ്വാ: മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനീസ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുമ്പോഴും സഭക്ക് നേരെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തുടരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ഹെബേയി പ്രവിശ്യയിലെ ബിഷപ്പ് അഗസ്റ്റിന്‍ കുയി തായിയേയും രൂപത വികാര്‍ ജനറലായ ഫാ. ഴാങ്ങ് ജിയാന്‍ലിനെയും കഴിഞ്ഞ ദിവസം തടങ്കലിലാക്കിയത്. ചൈനയിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയിലെ അംഗങ്ങളെയാണ് സര്‍ക്കാര്‍ അന്യായ തടങ്കലിലാക്കിയിരിക്കുന്നത്. ഏഷ്യന്‍ കത്തോലിക്കാ ന്യൂസ് പോര്‍ട്ടലായ യു.സി.എ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് ബിഷപ്പ് കുയി തായിയെ കസ്റ്റഡിയിലെടുക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ യാതൊരറിവുമില്ല. യാത്രാ നിരോധനം ലംഘിച്ചുവെന്ന കാരണത്താല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് ഫാ. ഴാങ്ങ് അറസ്റ്റിലാവുന്നത്. അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ രേഖകള്‍ സര്‍ക്കാര്‍ യാതൊരു കാരണവും കൂടാതെ കണ്ടുകെട്ടിയിട്ടുണ്ട്. കത്തോലിക്കാ രൂപതകളെ നിഷ്ക്രിയമാക്കുവാനുള്ള ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് ഈ നടപടികളെന്നാണ് വിശ്വാസികള്‍ പറയുന്നത്. കഴിഞ്ഞ നവംബറില്‍ വൈദികരായ ഫാ. സൂ ഗുയിപെങ്ങും, ഫാ. ഴാവോ ഹേയും സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന് അറസ്റ്റിലായതും, ചോങ്ങ്ളി സിവാന്‍സി, ഹെബേയി രൂപതകളിലെ വൈദികരും ഇപ്പോള്‍ തടവില്‍ കഴിയുന്നതും ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും-ചൈനീസ് സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടാക്കിയ കരാറില്‍ ഹോങ്കോങ്ങിലെ മെത്രാനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ സെ-കിയൂന്‍ ഉള്‍പ്പെടെ നിരവധി പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിന്നു. കത്തോലിക്കരോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തുന്നതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതിനാല്‍ വത്തിക്കാന്‍-ചൈന കരാര്‍ നിലനിര്‍ത്തേണ്ട കാര്യമില്ലെന്ന് യു.എസ്. ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കു വഴി തെളിയിച്ചിരിന്നു.
Image: /content_image/News/News-2019-03-31-04:08:13.jpg
Keywords: ചൈന
Content: 10042
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ മൊറോക്കോയില്‍
Content: റ​ബാ​ത്ത്: ഫ്രാന്‍സിസ് പാപ്പയുടെ മൊറോക്കോ സന്ദര്‍ശനത്തിന് ആവേശകരമായ ആരംഭം. ഇ​ന്ന​ലെ റ​ബാ​ത്തി​ലെ സ​ലേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ മാ​ർ​പാ​പ്പ​യെ മൊ​റോ​ക്ക​ൻ രാ​ജാ​വ് മു​ഹ​മ്മ​ദ് ആ​റാ​മ​ൻ നേരിട്ടെത്തി സ്വീ​ക​രി​ച്ചു. നല്ല ജീവിതം തേടിയുള്ള കുടിയേറ്റം മനുഷ്യന്റെ അവകാശമാണെന്നും മതില്‍ കെട്ടിയും ഭയപ്പെടുത്തിയും ഇതു തടയാനാവില്ലായെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരിയിലെ യുഎഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് മാര്‍പാപ്പ മൊറോക്കോയിലെത്തിയിരിക്കുന്നത്. മൊറോക്കോയുടെ വിദ്യാഭ്യാസമീപനത്തെ മാര്‍പാപ്പ പ്രശംസിച്ചപ്പോള്‍ തീവ്രവാദത്തെ പട്ടാളത്തെ ഉപയോഗിച്ചല്ല, വിദ്യാഭ്യാസത്തെ ഉപയോഗിച്ചാണു നേരിടേണ്ടതെന്നായിരിന്നു മുഹമ്മദ് ആറാമന്‍ രാജാവിന്റെ പ്രതികരണം. ഇന്നുച്ചയ്ക്ക് പ്രിന്‍സ് മൗലയ് അബ്ദല്ല സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. അഞ്ചുമണിക്ക് അദ്ദേഹം ഇറ്റലിയിലേക്കു മടങ്ങും. മതസ്വാതന്ത്ര്യത്തിനു പരിമിതികള്‍ ഉള്ള മൊറോക്കോയില്‍ പാപ്പയുടെ സന്ദര്‍ശനം മുസ്ലിം ക്രൈസ്തവ സാഹോദര്യം വളര്‍ത്താന്‍ വഴിവയ്ക്കുമെന്നാണു പ്രതീക്ഷ.
Image: /content_image/News/News-2019-03-31-04:19:38.jpg
Keywords: മൊറോ, ഇസ്ലാ
Content: 10043
Category: 18
Sub Category:
Heading: ജലന്ധര്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്‍ സഹോദയ
Content: ന്യൂഡല്‍ഹി: ജലന്ധറിലെ സഹോദയ കമ്പനിയില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു സഹോദയ ഡയറക്ടര്‍ ഫാ. പി. ജോണ്‍ അറിയിച്ചു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. ആന്റണി മാടശേരില്‍ അറസ്റ്റിലാണെന്നും പോലീസ് കസ്റ്റഡിയില്‍ ആണെന്നുമുള്ള വാര്‍ത്തകളും വാസ്തവമല്ല. പിടിച്ചെടുത്തതു രേഖയില്ലാത്ത പണമാണെന്ന വാര്‍ത്തകള്‍ വ്യാജവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്നും ഫാ. ജോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പിടിച്ചെടുത്തുവെന്നു പറയുന്ന പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് ഇപ്പോഴുള്ള വിവരം. കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും പത്തു കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത. ജലന്ധര്‍ രൂപത വൈദികന്‍ ആന്റണി മാടശേരിയെയാണ് അന്യായമായി പണം സൂക്ഷിച്ചു എന്നാരോപിച്ചു പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. എന്നാല്‍, ജലന്ധര്‍ രൂപതയില്‍പ്പെട്ട എല്ലാ സ്‌കൂളുകളിലേക്കും ബുക്കെടുക്കുന്ന സഹോദയാ ബുക്ക് സൊസൈറ്റിയില്‍ പണമടയ്ക്കാന്‍ വേണ്ടി സ്‌കൂളിലെ കുട്ടികളില്‍ നിന്നു സമാഹരിച്ച പണം കോര്‍പറേറ്റ് മാനേജറുടെ ഓഫീസില്‍ ബാങ്കുകാര്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണു റെയ്ഡ് നടന്നത്. പൂര്‍ണമായും കണക്കില്‍ പെടുന്ന പണമാണിത്. കുട്ടികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പണം സ്വീകരിച്ചതിന്റെ രസീതുകളും ഓഫീസിലുണ്ട്. ഇതു നല്‍കാമെന്നു പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ബന്ധപൂര്‍വം പണം പിടിച്ചെടുക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജലന്ധര്‍ രൂപത പോലീസ് കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്കിയിട്ടുണ്ട്. അതേസമയം, റെയ്ഡിനു പിന്നില്‍ ജലന്ധറിലെ തന്നെ മറ്റൊരു വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉള്ളതായും ആരോപണം ഉ!യര്‍ന്നിട്ടുണ്ട്. ആരോ പോലീസിനു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിവരം നല്‍കി റെയ്ഡ് നടത്തിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. പണവുമായി സഞ്ചരിക്കുകയായിരുന്ന മൂന്നു കാറുകളില്‍ നിന്നു പണം പിടിച്ചെടുത്തു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍, കോര്‍പറേറ്റ് മാനേജ്‌മെന്റ് ഓഫീസില്‍ നിന്നാണു പണം പിടിച്ചെടുത്തതെന്നും വാഹനത്തില്‍ നിന്നല്ല എന്നും എന്‍ഫോഴ്‌സ്‌മെന്റിന് രേഖകള്‍ ഉടന്‍ കൈമാറുമെന്നും ജലന്ധര്‍ രൂപത അറിയിച്ചു. വൈദികനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ജലന്ധര്‍ രൂപതയുടെ കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ നിരവധി സ്‌കൂളുകളാണുള്ളത്. ഇതില്‍ പലയിടത്തും 1000 മുതല്‍ 5000 വരെ കുട്ടികള്‍ ഉണ്ട്. ഈ സ്‌കൂളുകളില്‍ മുഴുവനും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് സഹോദയ സൊസൈറ്റിയാണ്. ഇതിനു തുക എല്ലാ സ്‌കൂളുകളില്‍ നിന്നു ശേഖരിച്ചത് കോര്‍പറേറ്റ് ഓഫീസില്‍ നിന്നു ബാങ്കിലേക്ക് കൈമാറുന്നതിനിടയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് പണം പിടിച്ചെടുത്തതെന്നുമാണ് വിവരം.
Image: /content_image/India/India-2019-03-31-04:35:06.jpg
Keywords: ജലന്ധ
Content: 10044
Category: 18
Sub Category:
Heading: ജലന്ധര്‍: എന്‍ഫോഴ്‌സ്‌മെന്റ് സാമ്പത്തിക തിരിമറി നടത്തിയതായി പരാതി
Content: ജലന്ധര്‍: ജലന്ധറിലെ സഹോദയ ട്രസ്റ്റില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൊണ്ടുപോയ പണം പൂര്‍ണമായും ആദായനികുതി വകുപ്പിനു കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ ഫാ. ആന്റണി മാടശേരി. ജലന്ധര്‍ രൂപതയിലെ എല്ലാ സ്‌കൂളുകളിലേക്കും ബുക്കുകള്‍, സ്‌റ്റേഷനറി സാധനങ്ങള്‍, യൂണിഫോമുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന സഹോദയ ബുക്ക് സൊസൈറ്റിയില്‍ അടയ്ക്കുന്നതിനുള്ള തുക ബാങ്ക് അധികൃതര്‍ നേരിട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. കൃത്യമായ രേഖകളുള്ള പണം അനധികൃതമായി റെയ്ഡ് ചെയ്തുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍, കൊണ്ടുപോയ പണം പൂര്‍ണമായും ആദായനികുതി വകുപ്പിനു കൈമാറിയിട്ടില്ല. കുട്ടികളുടെ പാഠ്യോപകരണങ്ങളുടെ ആവശ്യത്തിനായി 14 കോടി രൂപ നേരത്തെ ബാങ്കില്‍ അടച്ചിരുന്നു. രണ്ടാം ഗഡുവായ 16.65 കോടി രൂപ സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ ബാങ്കിലേക്കു കൊണ്ടുപോകാനായി എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് പോലീസ് സൂപ്രണ്ട് ഖന്നയുടെ നേതൃത്വത്തില്‍ 50ല്‍പ്പരം പേര്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയത്. തന്റെ ഫോണ്‍ പിടിച്ചുവാങ്ങി. തന്നെയും മറ്റുള്ളവരെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു റെയ്ഡ്. പഞ്ചാബിയില്‍ തയാറാക്കിയ രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടുവിച്ചു. പഞ്ചാബി വശമില്ലാത്തതിനാലും അവര്‍ അവസരം നല്കാത്തതിനാലും രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഹവാല കേസില്‍ കുടുക്കുമെന്നു പറഞ്ഞായിരുന്നു ഭീഷണി. പണത്തിനു കൃത്യമായ രേഖകള്‍ സഹോദയ ഓഫീസിലുണ്ടെന്നു വ്യക്തമാക്കിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. പണവും ഒപ്പം തങ്ങളെയും അവര്‍ കൂട്ടിക്കൊണ്ടുപോയി. മാരത്തണ്‍ ചോദ്യംചെയ്യലിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനു വിട്ടയച്ചു. പിന്നീട് പത്തു കോടിയോളം രൂപ പോലീസ് തങ്ങള്‍ക്കു കൈമാറിയിട്ടുള്ളതായി ലുധിയാന ആദായനികുതി ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്കി. എന്നാല്‍, 16.65 കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്. 6.65 കോടി രൂപ പോലീസ് ആദായനികുതി വകുപ്പിനു കൈമാറിയിട്ടില്ല. ആ തുക പോലീസ് മാറ്റിയെന്നു സംശയിക്കുന്നു. ആകെ തുക എത്രയുണ്ടെന്നുള്ളതിന്റെ തെളിവ് സഹോദയയുടെ പക്കലുണ്ട്. പിടിച്ചെടുത്ത തുകയില്‍ പോലീസ് വെട്ടിപ്പു നടത്തിയെന്നു ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്കു പരാതി നല്കിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് ഹരിയാന പഞ്ചാബ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ്, മുഖ്യമന്ത്രി, ഡിജിപി, ലുധിയാന ഡിഐജി എന്നിവര്‍ക്ക് ഇമെയില്‍ ചെയ്തിട്ടുമുണ്ട്. സത്യം പുറത്തുകൊണ്ടുവരുന്നതിനാണ് തന്റെ ശ്രമം. ഓരോ വര്‍ഷവും ഇതേ മാതൃകയിലാണ് സ്‌കൂളുകള്‍ക്കു പഠനോപകരണങ്ങള്‍ വാങ്ങാന്‍ പണം കളക്ട് ചെയ്ത് ഉപയോഗിച്ചിരുന്നത്. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ബാങ്കില്‍ അടയ്ക്കുന്നുണ്ട്. ഈ പണത്തിന് ആദായനികുതിയും മുടങ്ങാതെ ഓരോ വര്‍ഷവും അടയ്ക്കുന്നു. ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കം നടന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റക്കാരായ പോലീസ് ഓഫീസര്‍മാരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനപഞ്ചാബ് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇതിനായി അഭിഭാഷകരെ സമീപിച്ചിട്ടുണ്ടെന്നും ഫാ. ആന്റണി മാടശേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Image: /content_image/India/India-2019-04-01-03:23:24.jpg
Keywords: ജലന്ധ