Contents
Displaying 9671-9680 of 25173 results.
Content:
9985
Category: 1
Sub Category:
Heading: അബോര്‍ഷനെതിരെ പ്രതിഷേധം അലയടിച്ചു: ജീവന്റെ സംരക്ഷണത്തിനായി ഇല്ലിനോയിസില്‍ ആയിരങ്ങള്‍
Content: ഇല്ലിനോയിസ്: ജനനത്തിന് തൊട്ടുമുന്‍പു വരെ ഗര്‍ഭഛിദ്രമനുവദിക്കുന്ന അബോര്‍ഷന്‍ ബില്ലുകള്‍ക്കെതിരെ ഇക്കഴിഞ്ഞ ബുധനാഴ്ച ഇല്ലിനോയിസ് സംസ്ഥാന തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന് വന്‍ ജനപങ്കാളിത്തം. പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജീവന്‍ സംരക്ഷകരുടെ ഒഴുക്കായിരുന്നു. കാപ്പിറ്റല്‍ റോട്ടുണ്ട നിറഞ്ഞ് കവിഞ്ഞത് കാരണം കെട്ടിടത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത നൂറുകണകണക്കിനാളുകള്‍ പുറത്തു നിന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജനബാഹുല്ല്യം കാരണം സംസ്ഥാന നഗരത്തിലേക്കുള്ള പ്രവേശനം പോലീസ് താല്‍ക്കാലികമായി നിരോധിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൗസ് ബില്‍ 2495, സെനറ്റ് ബില്‍ 1942 ഗര്‍ഭഛിദ്രത്തെ ഒരു മൗലീക അവകാശമായിട്ടാണ് കാണുന്നതെന്നും, ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്കും, അബോര്‍ഷന്‍ അംഗീകരിക്കാത്ത മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുമുണ്ടായിരുന്ന നാമമാത്രമായ സംരക്ഷണവും, സ്ത്രീകളുടെ സുരക്ഷയും ഈ ബില്ലുകള്‍ മൂലം ഇല്ലാതാകുമെന്ന് ‘ഇല്ലിനോയിസ് റൈറ്റ് ഓഫ് ലൈഫ് ആക്ഷന്‍' പ്രതിനിധി മേരി കേറ്റ് നോര്‍ പറഞ്ഞു. ഈ നിയമങ്ങള്‍ക്കെതിരെ പതിനായിരത്തോളം ആളുകള്‍ സാക്ഷ്യകുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റൈറ്റ് ഓഫ് ലൈഫ് ആക്ഷന്‍ പറയുന്നത്. ഇല്ലിനോയിസ് ഹൗസ് പ്രതിനിധിയായ അവേരി ബൗര്‍നേപ്പോലെയുള്ള നിയമസാമാജികരില്‍ പലരും ഈ ബില്ലുകളെ എതിര്‍ക്കുന്നവരാണ്. സ്റ്റേറ്റ് ഹൗസ് പ്രതിനിധിയായ കെല്ലി കാസിഡിയാണ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് (ഹൗസ് ബില്‍ 2495) മുന്നോട്ട് വെച്ചത്. ഈ ബില്‍ നിയമമാകുകയാണെങ്കില്‍ അബോര്‍ഷന്‍ ക്രിമിനല്‍ കുറ്റം അല്ലാതാകും. ഡോക്ടര്‍ അല്ലാത്തവര്‍ക്ക് പോലും അബോര്‍ഷന്‍ നടത്തുവാന്‍ അനുവാദം ലഭിക്കുകയും ചെയ്യും. മറ്റൊരു ബില്ലായ സെനറ്റ് ബില്‍ 1942 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അബോര്‍ഷന് മുന്‍പ് മാതാപിതാക്കളില്‍ ഒരാളോട് അക്കാര്യം അറിയിച്ചിരിക്കണമെന്ന വ്യവസ്ഥയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗവര്‍ണര്‍ ഓഫീസും, സ്റ്റേറ്റ് ഹൗസും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായതിനാല്‍ ഈ ബില്ലുകള്‍ പാസ്സാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അമേരിക്കയിലെ പൊതുജനം അബോര്‍ഷനെതിരാണെന്നാണ് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കക്കാരില്‍ നാലില്‍ മൂന്ന്‍ പേരും (75%) 3 മാസത്തിന് ശേഷമുള്ള അബോര്‍ഷനെ അംഗീകരിക്കുന്നില്ലെന്നാണ് മേരിസ്റ്റ് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ നിന്നും വ്യക്തമായിട്ടുള്ളത്.
Image: /content_image/News/News-2019-03-23-09:03:35.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

9986
Category: 1
Sub Category:
Heading: പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Content: കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഞ്ച് ഗച്ചിയ ഗ്രാമത്തില്‍ സ്വകാര്യ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കിയ ഫുള്‍ ഗോസ്പല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പാസ്റ്റര്‍ ആനന്ദ് ഹരി മാരകമായ പരിക്കുകളാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. പാസ്റ്റര്‍ ആനന്ദ് ഹരിക്ക് പുറമേ 8 സ്ത്രീകളും, 2 കൗമാരക്കാരുമായിരുന്നു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച ബര്‍ധമാന്‍ ജില്ലയിലെ പാഞ്ച് ഗച്ചിയായില്‍ പ്രാദേശിക സമയം 7 മണിയോടെയായിരുന്നു ആക്രമണം. സ്ത്രീകളും ആക്രമണത്തിനിരയായെന്നാണ് ഇന്ത്യയിലെ മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന പേഴ്സെക്ക്യൂഷന്‍ റിലീഫ് എന്ന സംഘടനയുടെ സ്ഥാപകനായ ഷിബു തോമസ് പറയുന്നത്. പ്രാര്‍ത്ഥനായോഗം ആരംഭിച്ച് 15-20 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ 20 പേര്‍ അടങ്ങുന്ന ആക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി പങ്കെടുത്തുകൊണ്ടിരുന്നവരെ അകാരണമായി ആക്രമിക്കുകയായിരുന്നു. മുഷ്ടികൊണ്ടും വടികൊണ്ടുമായിരുന്നു ആക്രമണം. മുറിവേറ്റവരെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ടാണ് അക്രമികള്‍ പോയത്. സംഭവമറിഞ്ഞ് ആളുകള്‍ എത്തിയതിനു ശേഷമാണ് മുറിവേറ്റ പാസ്റ്ററെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗികള്‍ക്കും, സ്വന്തം കുടുംബത്തിനും, രാഷ്ട്രത്തിനും, രാഷ്ട്രീയക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റാണോ എന്നാണ് ഷിബു തോമസ് ചോദിക്കുന്നു. അതേസമയം ഇന്ത്യന്‍ ഭരണഘടന മത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്വകാര്യ ഭവനങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത് പോലും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ ആശങ്കാകുലരാണ് പ്രദേശവാസികള്‍.
Image: /content_image/News/News-2019-03-23-10:15:43.jpg
Keywords: ഹിന്ദുത്വ

9987
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള കടുത്ത പീഡനത്തില്‍ ആശങ്കയുമായി അമേരിക്കന്‍ ജനത
Content: വാഷിംഗ്‌ടണ്‍ ഡിസി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളില്‍ അമേരിക്കന്‍ ജനതയുടെ ആശങ്ക വര്‍ദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്ത്. പേപ്പല്‍ ചാരിറ്റി സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ (ACN) അമേരിക്കന്‍ ശാഖയായ എസിഎന്‍- യു.എസ്.എ അമേരിക്കയിലെ കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ ആഗോളതലത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ കടുത്ത മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ഓരോവര്‍ഷവും ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനത്തോളം പേര്‍ പറഞ്ഞത് ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്നുവെന്നാണ്. എ.സി.എന്‍-യു.എസ്.എ.യുടെ ആവശ്യപ്രകാരം മക്-ലാഫ്ലിന്‍ & അസ്സോസിയേറ്റ്സ് ആയിരത്തോളം കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 19 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനപ്രശ്നത്തില്‍ തങ്ങളുടെ ഇടവക സജീവമാണെന്ന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 37 ശതമാനമായിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ ഇടവകയുടെ ഇടപെടലിനെക്കുറിച്ച് അറിവില്ലാത്തവര്‍ 22 ശതമാനമാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ ഫ്രാന്‍സിസ് പാപ്പ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ മെത്രാന്‍ ഇടപെടുന്നുണ്ടെന്ന്‍ വിശ്വസിക്കുന്നവര്‍ 24 ശതമാനവും. ക്രൈസ്തവര്‍ക്കെതിരെ കടുത്ത മതപീഡനം നടക്കുന്നുണ്ടെങ്കിലും, മനുഷ്യക്കടത്തും, ദാരിദ്ര്യവും, അഭയാര്‍ത്ഥിപ്രശ്നവുമാണ് അടിയന്തരമായി നേരിടേണ്ട വിഷയങ്ങളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. മതപീഡനം ചെറുക്കുന്നതില്‍ പ്രാര്‍ത്ഥനക്കാണ് അമേരിക്കന്‍ കത്തോലിക്കര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇടവകതലത്തിലുള്ള ബോധവത്കരണം വേണമെന്ന് പറഞ്ഞവരുമുണ്ട്. വളരെക്കുറച്ച് പേര്‍ മാത്രമാണ് സൈനീക നടപടികള്‍ വേണമെന്ന് പറഞ്ഞത്. അമേരിക്കക്കാരില്‍ പകുതിയോളം പേര്‍ കഴിഞ്ഞവര്‍ഷം മതപീഡനത്തിനിരയാവര്‍ക്ക് സംഭാവനയൊന്നും ചെയ്തിട്ടില്ലെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംഘടനയുടെ പുതിയ പഠനഫലം പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-03-23-13:19:20.jpg
Keywords: അമേരിക്ക

9988
Category: 1
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
Content: തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (സിഡിസി) കേരളയുടെ ആഭിമുഖ്യത്തില്‍ ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും വന്‍ ജന പങ്കാളിത്തം. ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങള്‍ എഴുതിത്തള്ളുക, ഉന്നത വിദ്യാഭ്യാസത്തിന് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുക, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം നാലുശതമാനമാക്കി പിഎസ് സിയില്‍ 12ാമത്തെ ഒഴിവ് ദളിത് ക്രൈസ്തവര്‍ക്കു നല്‍കുക, പട്ടിക ജാതിക്കാര്‍ക്കു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും ദളിത് െ്രെകസ്തവര്‍ക്കും നല്‍കുക, ദളിത് െ്രെകസ്തവര്‍ക്കു ശരിയായ മതവും ജാതിയും രേഖപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുക, പരിവര്‍ത്തിത െ്രെകസ്തവ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനം മെച്ചമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. തെരഞ്ഞെടുപ്പു വരുന്‌പോള്‍ മുന്നണികള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളൊന്നും ഇതേവരെ നടപ്പാക്കിയില്ലെന്നും വിദ്യാഭ്യാസം നേടുന്നതിനു സാമൂഹ്യവ്യവസ്ഥിതിമൂലം തടസമുണ്ടായിരുന്ന കാലത്ത് അറിവു നേടിയവരാണ് ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് റവ.ഡോ. ഉമ്മന്‍ ജോര്‍ജ് പറഞ്ഞു. ദളിത് െ്രെകസ്തവരുടെ ആവശ്യങ്ങള്‍ നേടാനായി സമാധാനപരമായി സമരം ചെയ്യുന്നതു സമാധാനം ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഡിസി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ വി.ജെ. ജോര്‍ജ്, ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍, കോഓര്‍ഡിനേറ്റര്‍ ഷാജിപീറ്റര്‍, സംസ്ഥാന രക്ഷാധികാരികളായ ഫാ. ജോണ്‍ അരീക്കല്‍, റവ.ഷാജു സൈമണ്‍, ഓര്‍ഗനൈസര്‍ പ്രസാദ്, സംസ്ഥാന ഉപദേശകന്‍ ഡോ. സൈമണ്‍ ജോണ്‍, മേഖലാ കണ്‍വീനര്‍മാരായ ദേവസി കുറ്റൂര്‍, എസ്.എസ്. രാജന്‍, കെ.കെ. രാജു, ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) നേതാക്കളായ എന്‍. ദേവദാസ്, ജോര്‍ജ്.എസ്. പള്ളിത്തുറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-03-24-00:56:50.jpg
Keywords: ദളിത

9989
Category: 18
Sub Category:
Heading: സഭയുടെ അടിസ്ഥാന ഘടകം കുടുംബം: സിനഡല്‍ കമ്മീഷന്‍ യോഗം
Content: കൊച്ചി: കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമുള്ള പ്രവര്‍ത്തനങ്ങളില്‍ കരുതലുള്ള ശുശ്രൂഷയാണു സഭ പകര്‍ന്നു നല്‍കേണ്ടതെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ യോഗം. സഭയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. അജപാലനപരമായ കരുതലോടെയാണു സഭ കുടുംബങ്ങളെ അനുധാവനം ചെയ്യേണ്ടത്. ആത്മഹത്യയോളമെത്തിയ കര്‍ഷകരുടെ വൈഷമ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരിലേക്കു സഭാപ്രവര്‍ത്തനം വ്യാപിപ്പിക്കണം. പാവപ്പെട്ടവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും സഭയില്‍ വേദിയുണ്ടാവണം. ഭിന്നശേഷി സൗഹൃദസഭയായി സീറോ മലബാര്‍ സഭ വളര്‍ന്നുവരേണ്ടതുണ്ട്. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ബധിരരുടെയും മൂകരുടെയും അന്ധരുടെയും കൂട്ടായ്മകള്‍ രൂപീകരിച്ചുവരുന്നുണ്ട്. സഭയിലെ അല്മായരുടെ വിവിധ പ്രവര്‍ത്തനമേഖലകള്‍ കമ്മീഷന്‍ വിലയിരുത്തി. ഓരോ അല്മായനും സഭയില്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ വിവിധ ഫോറങ്ങള്‍ രൂപപ്പെടണം. കേരളത്തിലെ ഏറ്റവും വലിയ സഭാ സമൂഹമായ സീറോ മലബാര്‍ സഭാംഗങ്ങള്‍ തങ്ങളുടെ തനിമയും ശക്തിയും തിരിച്ചറിഞ്ഞു രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കണം. കത്തോലിക്ക കോണ്‍ഗ്രസും വിവിധ അല്മായ ഫോറങ്ങളും ഇതില്‍ നേതൃത്വമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയില്‍, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, പ്രോലൈഫ് സെക്രട്ടറി സാബു ജോസ്, മാതൃവേദി സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, കുടുംബപ്രേഷിതകേന്ദ്രം സെക്രട്ടറി ഫാ. ജോസഫ് കൊല്ലക്കൊന്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ജോസ്‌കുട്ടി ഒഴുകയില്‍, പി.ജെ. പാപ്പച്ചന്‍, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-24-01:16:10.jpg
Keywords: സിനഡ

9990
Category: 18
Sub Category:
Heading: ജീവന്റെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനയോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Content: മൂവാറ്റുപുഴ: മനുഷ്യജീവന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി പ്രോ ലൈഫ് സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും (ലവീത്ത2019) മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനെതിരേ നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദരത്തില്‍ വച്ചു തന്നെ ശിശുക്കള്‍ കൊലചെയ്യപ്പെടുന്നു.ആത്മഹത്യയും കൊലപാതകങ്ങളും വര്‍ധിക്കുന്‌പോള്‍ ജീവന്റെ മഹത്വം മുന്നില്‍നിന്നു പ്രഘോഷിക്കാന്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതു ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജീവസമൃദ്ധിയുടെ പ്രബോധനം വ്യാപകമായി നല്‍കുന്നതോടൊപ്പം ജീവന്റെ സംരക്ഷണ ശുശ്രൂഷകളും സജീവമായി നിര്‍വഹിക്കാന്‍ പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നത് അഭിനന്ദാര്‍ഹമാണെന്ന് അധ്യക്ഷത വഹിച്ച മൂവാറ്റുപുഴ രൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പറഞ്ഞു. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ആമുഖപ്രഭാഷണവും സംസ്ഥാനപ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണവും നടത്തി. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ ക്ലാസ് നയിച്ചു. എറണാകുളം മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, മേഖല പ്രസിഡന്റ് ജോണ്‍സണ്‍ ഡി. ഏബ്രഹാം, അഡ്വ.തോമസ് മാത്യു, മോളി ജോര്‍ജ്, ജോണി ഇലവുംകുടി എന്നിവര്‍ പ്രസംഗിച്ചു. ഗര്‍ഭിണികളെ മേരി കെയര്‍ മിഷന്റെ ഭാഗമായി ആദരിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മികച്ച ശുശ്രൂഷകള്‍ ചെയ്യുന്ന ജൂഡ്‌സണ്‍ (സാമൂഹ്യസേവനം), മാര്‍ട്ടിന്‍ ന്യൂനസ് (ജീവസമൃദ്ധി), ബിന്ദു ഓടക്കല്‍ (ജീവകാരുണ്യം), ഡോ. മാത്യു നന്‌പേലില്‍ (പാലിയേറ്റീവ്), സോജിമരിയ ദന്പതികള്‍ (ബേത് ലഹേം സ്‌കൂള്‍ ഓഫ് ഗ്രേസ്) എന്നിവരെയും ആതുരശുശ്രൂഷ രംഗത്തു പുതുജീവന്‍ പകരുന്ന കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റല്‍ അധികൃതരെയും ആദരിച്ചു. സംസ്ഥാന, മേഖല, രൂപത നേതാക്കള്‍ നേതൃത്വം നല്‍കി. പ്രോലൈഫ് എക്‌സിബിഷനും സ്‌നേഹവിരുന്നും നടന്നു. കേരളത്തിലെ അഞ്ച് മേഖലകളിലെ 32 രൂപതകളില്‍നിന്നുള്ള പ്രോ ലൈഫ് പ്രവര്‍ത്തകര്‍ പ്രതിനിധികളായി പങ്കെടുത്തു.
Image: /content_image/India/India-2019-03-24-01:26:49.jpg
Keywords: ജീവ

9991
Category: 1
Sub Category:
Heading: വെനിസ്വേലൻ അഭയാർത്ഥികൾക്കു കൊളംബിയൻ രൂപത നല്‍കിയത് പത്തുലക്ഷം ഭക്ഷണപ്പൊതികൾ
Content: കുകുറ്റ: ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വെനിസ്വേലൻ അഭയാർത്ഥികൾക്കു കൊളംബിയയിലെ കുകുറ്റ രൂപത സമ്മാനിച്ചത് പത്തുലക്ഷം ഭക്ഷണപ്പൊതികൾ. 2017 ജൂൺ മാസം മുതൽ വെനിസ്വേലയുടെയും, കൊളംബിയയുടെയും അതിർത്തിയിൽ അത്യാഹിത സന്ദർഭത്തിൽ സഹായം നൽകിയ സന്നദ്ധ പ്രവർത്തകർക്കും സാമ്പത്തികമായി സംഭാവനകൾ നൽകിയവർക്കും നന്ദി പറഞ്ഞ് രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നന്മയും, ദൈവത്തിന്റെ സാമീപ്യവും അനുഭവിക്കാൻ മുറിവേറ്റ ആളുകൾ വരുന്ന ആശുപത്രിയാണ് സഭയെന്ന പാപ്പയുടെ വാക്കുകളാണ് രൂപത ഏറ്റെടുത്തിരിക്കുന്നതെന്ന് കുകുറ്റ രൂപത ബിഷപ്പ് വിക്ടർ മാനുവൽ ഒക്കേവ പറഞ്ഞു. 2013ൽ വെനിസ്വേലയിൽ ഹ്യൂഗോ ഷാവേസിൽ നിന്ന് നിക്കോളാസ് മഡൂറോ ഭരണം ഏറ്റെടുത്തതിനു ശേഷം രാജ്യത്ത് അക്രമസംഭവങ്ങളും, കലാപങ്ങളും അരങ്ങു തകർക്കുകയാണ്. സോഷ്യലിസ്റ്റ് ഭരണകൂടത്തിന് കീഴിൽ, ഭക്ഷണത്തിനും, മരുന്നിനും, മറ്റ് അവശ്യ സാധനങ്ങൾക്കും വലിയ ദൗർലഭ്യമാണ് നേരിടുന്നത്. കടുത്ത പ്രതിസന്ധി മൂലം ആയിരങ്ങളാണ് രാജ്യത്തു നിന്ന്‍ പലായനം ചെയ്തത്. വിദേശത്തുള്ള ബന്ധുക്കൾ അയക്കുന്ന പണമുപയോഗിച്ചാണ് വെനിസ്വേലയിൽ പലരും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാൽ വിദേശത്തുനിന്ന് അയക്കുന്ന പണം ബാങ്കിൽ നിന്ന് പിന്‍വലിക്കുന്നതിലും നിയന്ത്രണമുണ്ട്. പ്രതിസന്ധികള്‍ ഒന്നൊന്നായി അലട്ടുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായാണ് കത്തോലിക്ക സഭ നിലകൊള്ളുന്നത്. സഭയുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖമാകുന്ന വൈദികരും, അൽമായരും, ഡീക്കൻമാരും ഉൾപ്പെടുന്ന എണ്ണൂറോളം വരുന്ന സന്നദ്ധ പ്രവർത്തകർക്ക് ബിഷപ്പ് വിക്ടർ മാനുവൽ നന്ദി പറഞ്ഞു. അഭയാർത്ഥികൾക്കായി പണവും മറ്റ് അവശ്യ സാധനങ്ങളും നൽകിയ കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റർനാഷ്ണലിനെയും അമേരിക്കൻ മെത്രാൻ സമിതിയെയും ബിഷപ്പ് വിക്ടർ മാനുവൽ തന്റെ നന്ദി അറിയിച്ചു.
Image: /content_image/News/News-2019-03-24-01:50:27.jpg
Keywords: കൊളംബി, വെനി

9992
Category: 14
Sub Category:
Heading: പാഷൻ ഓഫ് ദി ക്രൈസ്റ്റ്: ദൈവപുത്രന്‍റെ വേദനകളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കിയെന്ന് കാവിയേസല്‍
Content: കാലിഫോര്‍ണിയ: ക്രിസ്തുവായി അഭിനയിച്ചപ്പോള്‍ ആ കുരിശില്‍ നമ്മുടെ രക്ഷയ്ക്കായി ദൈവപുത്രന്‍ അനുഭവിച്ച വേദനകള്‍ പഠിക്കുകയായിരുന്നുവെന്ന്‍ ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ ചിത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ നടന്‍ ജിം കാവിയേസല്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പോള്‍ ദി അപ്പസ്‌തോൽ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം പ്രമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു വേദിയില്‍ നടത്തിയ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഏറ്റവും പെര്‍ഫെക്റ്റ് ആയ അഭിനയം എന്ന് സംവിധായകന്‍ മെല്‍ ഗിബ്സന്‍ വിലയിരുത്തിയ ദൃശ്യങ്ങള്‍ ഈശോയുടെ സഹനത്തോട് ചേര്‍ത്തുവയ്ക്കുവാന്‍ വേദനകള്‍ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം തുറന്ന്‍ പറഞ്ഞു. ചാട്ടയടി, കുരിശ് വഹിച്ചുകൊണ്ടുള്ള യാത്ര, കണ്ണിലേയ്ക്കു തുളച്ചുകയറുന്ന വെട്ടം എല്ലാംകൊണ്ടും ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നിരുന്നു. പലപ്പോഴും പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. കുരിശ് ഉയര്‍ത്തുമ്പോള്‍ ശരിയായ രീതിയില്‍ അല്ലാതെ വന്നപ്പോള്‍ തോളെല്ല് പല പ്രാവശ്യം തെന്നിമാറിയിട്ടുണ്ട്. ശരിക്കും വേദനകൊണ്ട് പുളഞ്ഞു. ഈശോയുടെ സഹനത്തോട് ചേര്‍ത്തുവയ്ക്കുവാന്‍ ആ വേദനകള്‍ എന്നെ സഹായിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലെ വേദനകള്‍ നമ്മെ രക്ഷയുടെ പാതയിലേയ്ക്ക് എത്തിക്കുവാന്‍ സഹായിക്കുന്നതാണെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-03-24-03:34:45.jpg
Keywords: കാവിയേസ

9993
Category: 18
Sub Category:
Heading: സമാധാനം സ്ഥാപിക്കുക സാമൂഹിക നേതൃത്വത്തിന്റെ പ്രധാന ദൗത്യം: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Content: കൊച്ചി: നീതിയും സമാധാനവും സ്ഥാപിക്കുകയാണു സാമൂഹിക നേതൃത്വത്തിന്റെ പ്രധാന ദൗത്യമെന്നു കെസിബിസി ലേബര്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കേരള ലേബര്‍ മൂവ്‌മെന്റ് പിഒസിയില്‍ സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം തങ്ങളിലേല്‍പ്പിക്കുന്ന വിശ്വാസം കാത്തുപാലിക്കാന്‍ നേതൃത്വത്തിലുള്ളവര്‍ക്കു ബാധ്യതയും ഉത്തരവാദിത്വവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ലേബര്‍ മൂവ്‌മെന്റ് പ്രസിഡന്റ് ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറന്പില്‍, ജനറല്‍ സെക്രട്ടറി കെ.ജെ. തോമസ്, കെഎല്‍എം വനിതാ ഫോറം പ്രസിഡന്റ് മോളി ജോബി, വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കൊട്ടാരത്തില്‍, സെക്രട്ടറി ജോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-24-23:34:01.jpg
Keywords: പുത്തന്‍

9994
Category: 18
Sub Category:
Heading: മലയാറ്റൂര്‍ കുരിശുമുടിയില്‍ ഫൊറോനകളുടെ നേതൃത്വത്തില്‍ മലകയറ്റത്തിനു ആരംഭം
Content: കാലടി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റത്തിനു തുടക്കമായി. മലയാറ്റൂര്‍, എറണാകുളം, കറുകുറ്റി, മൂഴിക്കുളം എന്നീ ഫൊറോനകളിലെ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തിലാണ് മലകയറിയത്. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി) വികാരി ഫാ. വര്‍ഗീസ് മണവാളന്‍ ആമുഖപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് ഫാ. രാജന്‍ പുന്നയ്ക്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. സൈമണ്‍ പള്ളുപ്പേട്ട എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മലകയറി. കുരിശുമുടിയിലെ സന്നിധിയില്‍ തിരുക്കര്‍മങ്ങളും നടന്നു. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. നോമ്പു ദിവസങ്ങളില്‍ രാവിലെ 9.30ന് കുരിശുമുടിയില്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടാകും. കുരിശുമുടിയില്‍ രാവിലെ 5.30, 7.30, 9.30 എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും. രാത്രിയിലും പകലും വിശ്വാസികള്‍ക്കു കുരിശുമുടി കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധവാരം വരെയുള്ള ഞായറാഴ്ചകളില്‍ വിവിധ ഫൊറോനകളില്‍ നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും. മാര്‍ച്ച് 31 ന് ഇടപ്പള്ളി, മൂക്കന്നൂര്‍, പള്ളിപ്പുറം, ഏപ്രില്‍ ഏഴിന് വല്ലം, മഞ്ഞപ്ര, കാഞ്ഞൂര്‍, ചേര്‍ത്തല, തൃപ്പുണിത്തറ, ഏഴിന് പറവൂര്‍, കൊരട്ടി, വൈക്കം, അങ്കമാലി, കിഴക്കന്പലം എന്നീ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും.
Image: /content_image/India/India-2019-03-24-23:41:36.jpg
Keywords: മലയാറ്റൂ