Contents

Displaying 9661-9670 of 25173 results.
Content: 9975
Category: 18
Sub Category:
Heading: ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചത് പ്രതിഷേധാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള കമ്മീഷന്‍ കേരള സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിഭാഗത്തിനു പ്രാതിനിധ്യം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തതു ക്രൈസ്തവ വിഭാഗത്തോടുള്ള നിഷേധാത്മക നിലപാടാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ പ്രധാന മുന്നോക്ക വിഭാഗക്കാരായ വിവിധ വിഭാഗങ്ങള്‍ക്കു മുന്‍കാലങ്ങളില്‍ കമ്മീഷനില്‍ തുല്യ പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ പ്രാതിനിധ്യം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തതു ക്രൈസ്തവ വിഭാഗത്തോടുള്ള നിഷേധാത്മക നിലപാടാണെന്നു അദ്ദേഹം ആരോപിച്ചു. ജസ്റ്റീസ് എ.വി. കൃഷ്ണപിള്ള ചെയര്‍മാനായിരുന്ന മുന്നോക്ക കമ്മീഷന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നാളിതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ക്രൈസ്തവ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ യാതൊരു നടപടിയുമില്ല. കുറവുകള്‍ പരിഹരിച്ചു നീതിപൂര്‍വമായി കമ്മീഷന്‍ പുനഃസംഘടിപ്പിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ നയത്തില്‍ മാറ്റംവരുത്തി സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു. യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. ജാന്‍സന്‍ ജോസഫ്, ബെന്നി ആന്റണി, ഡോ. ജോസുകുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ജോര്‍ജ് കോയിക്കല്‍, തൊമ്മി പിടിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-21-23:40:37.jpg
Keywords: ദളിത
Content: 9976
Category: 9
Sub Category:
Heading: ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് "ഏവൈക് യൂറോപ്പ് " ജുലൈ 19 മുതൽ 21വരെ അയർലണ്ടിൽ
Content: ഡബ്ലിൻ : "അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും " (മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാർത്ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, റവ.ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ "എവൈക്ക് യൂറോപ്പ്‌ കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ് " 2019 ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ അയർലണ്ടിൽ നടക്കും. അഭിഷേകാഗ്നി, സെഹിയോൻ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്‌ഡം റവലേറ്റർ മാഗസിന്റെ പേട്രൺ ബിഷപ്പ്. അൽഫോൻസ് കുള്ളിനൻ ശുശ്രൂഷകളിൽ പങ്കെടുക്കും. ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷിൽ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. ** PEGGY 00353871236639 ** SOPHY 00353877747226. awakeeurope2019@gmail.com ** Address; Maynooth campus conference & accommodation
Maynooth, co. Kildare
Ireland
W23 tw77. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കോൺഫെറെൻസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ; ജർമ്മനി - സിമി 00491771804920
നെതർലൻഡ്‌സ്‌ -ജിജോ 0031631639970
സ്വിറ്റ്‌സർലൻഡ് - ജോർജ് 0041789095085 സ്ലോവാക്യ - ലൂസിയ 00421902327216
പോളണ്ട് - ശരത് 0048579181271
നോർത്തേൺ അയർലൻഡ് - തോമസ് 00447967620435
യുകെ - ജേക്കബ് 0447960149670.
Image: /content_image/Events/Events-2019-03-21-23:50:02.jpg
Keywords: വട്ടായി
Content: 9977
Category: 18
Sub Category:
Heading: മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന കേന്ദ്ര സംസ്ഥാന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
Content: ചങ്ങനാശേരി: ക്രൈസ്തവരുടെ പുണ്യദിവസങ്ങള്‍ പ്രവര്‍ത്തിദിനങ്ങളാക്കുന്നത് അംഗീകരിക്കാനാവില്ലന്നും, ഇത്തരം നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ നിലപാടുകള്‍ അത്യന്തം അപലപനീയവും പ്രതിഷേധാര്‍വുമാണെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി. ലോകം മുഴുവനിലുമുള്ള ക്രൈസ്തവര്‍ പുണ്യദിനമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച്ച ചില സംസ്ഥാനങ്ങളില്‍ ലോകസഭാ ഇലക്ഷന്‍ ക്രമീകരിച്ചതും, ദുഃഖവെള്ളിയാഴ്ച്ച ദാമന്‍ ദിയു, ദാദ്രാനഗര്‍ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതു അവധി റദ്ദാക്കിയതും മതസ്വാതന്ത്ര്യത്തിനും ആരാധനാ അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. പെസഹാവ്യാഴം ദുഃഖവെള്ളി ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയക്യാമ്പ് നടത്തുന്നത്, ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്. കൂടാതെ സംസ്ഥാനസര്‍ക്കാര്‍ പി.എസ്.സി. പരീക്ഷകളും വിവിധ വകുപ്പുതല പരീക്ഷകളും ഞായറാഴ്ചകളില്‍ നടത്തുവാന്‍ നിശ്ചയ്ച്ചിരിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം ക്രൈസ്തവ വിരുദ്ധ, വിശ്വാസ വിരുദ്ധ നീക്കങ്ങള്‍ തിരുത്തുവാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളും അടിയന്തരമായി തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജോബി പ്രാക്കുഴി, സോണി കണ്ടങ്കരി, ഡൊമിനിക്ക് വഴീപ്പറമ്പില്‍ അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-21-23:53:55.jpg
Keywords: ഇന്ത്യ, ഭാരത
Content: 9978
Category: 1
Sub Category:
Heading: കാമറൂണിൽ കപ്പൂച്ചിൻ വൈദികൻ കൊല്ലപ്പെട്ടു
Content: യോണ്ടേ: ശുശ്രൂഷയുടെ ഭാഗമായി അയൽരാജ്യമായ ചാഡിലേയ്ക്ക് മടങ്ങവേ കാമറൂണിൽവച്ച് കപ്പൂച്ചിൻ വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. ടുസെയ്ൻറ്റ് സുമാൽഡേ എന്ന വൈദികനാണ് ചാഡിലുളള തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേ അതിദാരുണമായി കൊല്ലപ്പെട്ടത്. മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ബവാർ രൂപതയിലെ വൈദികരെ പരിശീലിപ്പിക്കാനായുള്ള ശുശ്രൂഷയിലായിരിന്നു ഫാ. ടുസെയ്ൻറ്റ്. തിരികെയുള്ള യാത്രയിൽ കാമറൂണിൽ വിശ്രമിക്കവേ മാർച്ച് 19-20 തീയതികള്‍ക്ക് ഇടയ്ക്കു അജ്ഞാതരാൽ ഫാ. ടുസെയ്ൻറ്റ് സുമാൽഡേ കൊല്ലപ്പെടുകയായിരിന്നു. ഘാതകരെ പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 1971-ൽ ജനിച്ച ഫാദർ ടുസെയ്ൻറ്റ് സുമാൽഡേ, ബവാർ രൂപതയുടെ സിരിരി എന്ന റേഡിയോയ്ക്കു വേണ്ടി ദീര്‍ഘ നാള്‍ ശുശ്രൂഷ ചെയ്തിരിന്നു. നിരവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവ് കൂടിയായിരിന്നു അദ്ദേഹം.
Image: /content_image/News/News-2019-03-22-00:06:47.jpg
Keywords: വൈദിക
Content: 9979
Category: 1
Sub Category:
Heading: നൈജീരിയയിൽ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
Content: അബൂജ: ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയിലെ എനിഗു സംസ്ഥാനത്തു നിന്നും കാണാതായ കത്തോലിക്ക വൈദികന്റെ മൃതദേഹം കണ്ടെത്തി. സെന്റ് മാർക്ക് ദേവാലയത്തിലെ വൈദികനായിരുന്ന ഫാ. ക്ലെമൻറ്റ് ഉഗുവിന്റെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. നേരത്തെ സെന്റ് മാർക്ക് ദേവാലയത്തിൽ നിന്നാണ് വൈദികന് നേരെ വെടിയുതിർത്തത് ശേഷം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളെ എനിഗു രൂപത മെത്രാൻ കലിസ്റ്റസ് ഒനാഗാ അപലപിച്ചു. രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടി ക്രൈസ്തവർ പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ക്ലെമൻറ്റ് ഉഗുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിനരികെ തങ്ങൾ ഉണ്ടെന്ന് പോലീസ് ഉറപ്പു പറഞ്ഞിരുന്നുവെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലായെന്ന് ബിഷപ്പ് കലിസ്റ്റസ് ഒനാഗാ ആരോപിച്ചു. മൂന്നുതവണയാണ്, ഫാ. ക്ലെമൻറ്റിന്റെ മോചനത്തിനായി മെത്രാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി പോലീസിനെ കണ്ടത്. അതേസമയം നൈജീരിയായില്‍ വൈദികര്‍ക്കും ക്രൈസ്തവര്‍ക്കും നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. അക്രമം തടയാന്‍ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ആവശ്യമുയരുന്നുണ്ട്.
Image: /content_image/News/News-2019-03-22-00:25:08.jpg
Keywords: നൈജീ
Content: 9980
Category: 1
Sub Category:
Heading: നൈജീരിയയിൽ ക്രൈസ്തവ നരഹത്യ തുടരുന്നു: കുട്ടികൾ ഉള്‍പ്പെടെ ഒൻപത് മരണം
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ നരഹത്യ അറുതിയില്ലാതെ തുടരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് ക്രൈസ്തവരാണ് തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നരഹത്യ ജില്ല ഗവർണർ നാസിർ എൽ റുഫായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ മാസം (ഫെബ്രുവരി) മുതൽ ഇതുവരെ നൈജീരിയന്‍ ഗ്രാമങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 129 ആയി. അക്രമത്തില്‍ ഗ്രാമത്തിലെ നിരവധി ഭവനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. നൈജീരിയൻ ക്രൈസ്തവർക്ക് കടുത്ത ഭീഷണിയായി മാറിയിരിക്കുന്ന ഫുലാനി ജിഹാദികൾ ഇങ്കിരിമി, ഡോഗോന്നോമ, ഉങ്ഗ്വാന്‍ ഗോര എന്നീ ഗ്രാമങ്ങളില്‍ കഴിഞ്ഞ ആഴ്ച അക്രമം അഴിച്ചുവിട്ടിരിന്നു. നൂറ്റിനാൽപ്പത്തിമൂന്ന് ഭവനങ്ങളാണ് അന്ന്‍ അക്രമികള്‍ തകര്‍ത്തത്. 2015 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഒൻപതിനായിരത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന സാധാരണക്കാരെ വധിച്ചുവെന്ന് നൈജീരിയന്‍ പത്രമായ ഡെയിലി പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആയിരത്തിലധികം ദേവാലയങ്ങളും ആരാധനാലയങ്ങളുമാണ് ഇക്കാലയളവില്‍ ആക്രമിക്കപ്പെട്ടത്. ഭീകരമായ മനുഷ്യക്കുരുതി നടന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത നിശബ്ദത പാലിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കാര്യങ്ങളുടെ ഗൗരവം മറച്ചു പിടിയ്ക്കുന്നതിനായി ക്രൈസ്തവ നരഹത്യ റിപ്പോർട്ട് ചെയ്യാൻ നൈജീരിയൻ മാധ്യമങ്ങൾ വിമുഖത കാണിക്കുന്ന നിലപാടിനെതിരെയും പ്രതിഷേധം വ്യാപകമാണ്. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ആയുധധാരികളായ ഫുലാനി തീവ്രവാദികളെ ഉപയോഗിച്ച് നൈജീരിയയെ ഇസ്ലാമികവത്കരിക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. ക്രൈസ്തവരെ മാത്രം ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് ലാഫിയ ബിഷപ്പ് മാത്യു ഇഷയ ഓദു അഭിപ്രായപ്പെട്ടു. ആട്ടിടയരും കർഷകരും തമ്മിലുള്ള സംഘർഷത്തേക്കാൾ ക്രൈസ്തവരുടെ പരമ്പരാഗത ഭൂമി കൈയടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗാന റോപ്പ് ഗ്രാമത്തിലെ ബൈബിൾ സ്കൂളിന് നേരെ നടന്ന ആക്രമണത്തെ ചൂണ്ടിക്കാട്ടി ഡോ. സോജ ബെവരങ്ങ് പറഞ്ഞു. മറ്റൊരു ബൊക്കോഹറാമായി ഫുലാനി സംഘം മാറിയതായും ക്രൈസ്തവ കേന്ദ്രമാകുന്ന നൈജീരിയയെ എതിർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇൻറർനാഷണൽ ഇവാഞ്ചിക്കേൽ ഫെലോഷിപ്പ് അംഗമായ റവ .ഗിഡിയോൻ പാരമല്ലം പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ മുഖ്യധാര മാധ്യമങ്ങളുടെ നിശബ്ദതയെ അപലപിച്ചു ബ്രിട്ടീഷ് എം‌പി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2019-03-22-13:36:01.jpg
Keywords: നൈജീ
Content: 9981
Category: 1
Sub Category:
Heading: 'ക്രിസ്തുമതം സമാധാനത്തിന്റെ മതമല്ല': ക്രൈസ്തവ വിരുദ്ധ നിലപാടില്‍ ബ്രിട്ടീഷ് ഹോം ഓഫീസ്
Content: ലണ്ടന്‍: ‘ക്രിസ്തുമതത്തില്‍ സമാധാനവും ക്ഷമയും കരുണയുമുണ്ട്’ എന്ന വാക്യം എഴുതി ബ്രിട്ടനില്‍ അഭയം തേടി സമര്‍പ്പിച്ച ഇറാന്‍ സ്വദേശിയുടെ അപേക്ഷ തള്ളിയ ബ്രിട്ടീഷ് ഹോം ഓഫീസിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം. ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ച് അപേക്ഷ നിരസിച്ച ബ്രിട്ടീഷ് ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയാണ് വന്‍ വിവാദത്തിലായിരിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ സ്വദേശിക്കെതിരെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഈ കടുത്ത നീതിനിഷേധം. 2016-ലാണ് ഇറാന്‍ സ്വദേശി ബ്രിട്ടനില്‍ അഭയം തേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ബ്രിട്ടീഷ് ഹോം ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ബൈബിള്‍ സമാധാനത്തിന്റെ മതമാണ്‌ എന്ന്‍ എഴുതിയതിനെ ഖണ്ഡിച്ച് അപേക്ഷ നിരസിക്കുകയായിരിന്നു. യുദ്ധത്തെക്കുറിച്ചുള്ള പഴയ നിയമഭാഗങ്ങളും, “ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്” (മത്തായി 10:34) എന്ന ബൈബിള്‍ വാക്യവും പരാമര്‍ശിച്ചുകൊണ്ട് 'ക്രിസ്തുമതം സമാധാനത്തിന്റെ മതമാണെന്ന താങ്കളുടെ വാദത്തിനു ചേരുന്നതല്ല ഈ ബൈബിള്‍ വാക്യങ്ങള്‍' എന്ന് പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ബൈബിള്‍ ഉപയോഗിച്ച് അപേക്ഷ നിരസിച്ച സര്‍ക്കാര്‍ നടപടിയെ അപലപിച്ചുകൊണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തിയിട്ടുണ്ട്. മതവിശ്വാസത്തെ സംബന്ധിച്ചുള്ള തങ്ങളുടെ ബോധ്യത്തില്‍ ഹോം ഓഫീസ് മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കത്തയച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനെതിരെ അപ്പീലിന് പോകുവാനാണ് ഇറാന്‍ സ്വദേശിയുടെ തീരുമാനം. ഇതാദ്യമായിട്ടല്ല ബ്രിട്ടീഷ് ഹോം ഓഫീസിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. ഇറാഖ്-സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള 3 സിറിയക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍ക്കും, രോഗിയായ തന്റെ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ വിസക്ക് അപേക്ഷിച്ചിരുന്ന ഇറാഖി കന്യാസ്ത്രീക്കും വിസ നിഷേധിച്ച ബ്രിട്ടീഷ് ഹോം ഓഫീസിന്റെ നടപടി ആഗോളതലത്തില്‍ വന്‍ വിമര്‍ശനത്തിന് കാരണമായിരിന്നു.
Image: /content_image/News/News-2019-03-22-14:51:25.jpg
Keywords: ലണ്ടന്‍, ബ്രിട്ടീ
Content: 9982
Category: 1
Sub Category:
Heading: കാനഡയിൽ വിശുദ്ധ കുർബാന മധ്യേ വൈദികന് കുത്തേറ്റു
Content: ടൊറന്റോ: കാനഡയിലെ മോൺട്രിയലിൽ സ്ഥിതിചെയ്യുന്ന  സെന്റ് ജോസഫ് ഒറേട്ടറിയിൽ വിശുദ്ധ കുർബാന മധ്യേ വൈദികന് കുത്തേറ്റു. ഫാ. ക്‌ലൗഡെ ഗ്രോ എന്ന വൈദികനാണ് കുത്തേറ്റത്. വലിയ കത്തിയുമായി ദേവാലയത്തിൽ എത്തിയ അജ്ഞാതൻ വൈദികനെ കുത്തി പരിക്കേൽപ്പിക്കുകയായിരിന്നു. സെൽ ലൂമിയറേ എന്ന മാധ്യമത്തിൽ തിരുക്കർമ്മങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേ തുടർന്ന് ആക്രമണ ദൃശ്യങ്ങളും ലൈവായി ആളുകളിലേക്ക് എത്തി. എന്നാൽ മാധ്യമത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഇപ്പോൾ  പ്രസ്തുത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.  രാവിലെ എട്ടു നാൽപ്പതിന്, കോട്ടിട്ട ഒരാൾ കത്തിയും കൈയിലേന്തി  അൾത്താരയുടെ മുന്നിലേക്ക്  നീങ്ങുന്നതും, വൈദികന്റെ  അടുത്തേക്ക് പാഞ്ഞ്  അടുക്കുന്നതും വീഡിയോ ദൃശ്യത്തിൽ കാണാം. അക്രമി ഒരു മെഴുകുതിരിയിൽ തട്ടിയ സമയത്ത് വൈദികൻ ഓടിരക്ഷപ്പെടാൻ  ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇത് തടഞ്ഞ അക്രമി ഉടനെ വൈദികനെ താഴേക്കെറിഞ്ഞതിനുശേഷം  വൈദികനെ കത്തിയെടുത്ത് കുത്തി. പിന്നാലെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തിൽ എത്തിയ മൂന്ന് വിശ്വാസികൾ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. ദേവാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ പോലീസ് എത്തുന്നതു വരെ അക്രമിയെ  ദേവാലയത്തിൽ തടഞ്ഞുവച്ചു. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി അക്രമിയെ  കൊണ്ടുപോയി.  വൈദികന്റെ പരിക്ക് സാരമുള്ളതല്ല. പത്തുവർഷം മുമ്പ് ഇതേ ദേവാലയത്തിൽ വച്ച് ഒരാൾ  തോക്കുമായി  ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ദേവാലയത്തിലെ പുരോഹിതൻ  പോലീസ് എത്തുന്നതുവരെ അദ്ദേഹത്തെ ആശ്വസിപ്പിച്ചു നിർത്തി. പിന്നീട് അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Image: /content_image/News/News-2019-03-23-04:20:30.jpg
Keywords: കുത്തേ
Content: 9983
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാനതല ദിനാഘോഷം ഇന്ന്
Content: മൂവാറ്റുപുഴ: കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും 'ലവീത്ത2019' എന്ന പേരില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഇന്നു നടക്കും. ഉച്ചകഴിഞ്ഞു 2.30നു കോതമംഗലം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ രൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷതവഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അനുഗ്രഹ പ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണവും നടത്തും. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍ ക്ലാസ് നയിക്കും. എറണാകുളം മേഖല ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത്, തോമസ് മാത്യു, മോളി ജോര്‍ജ്, മേഖല പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രഹാം, ജോണി ഇലവുംകുടി എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ മേരി കെയര്‍ മിഷന്‍ ഉദ്ഘാടനം ചെയ്യും. ഗര്‍ഭിണികളായവരെ പൊന്നാട അണിയിച്ച് ആദരിക്കും. മനുഷ്യജീവന്റെ സംരക്ഷണ മേഖലയില്‍ മികച്ച സേവനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. ജൂഡ്‌സണ്‍ (സാമൂഹ്യ സേവനം), മാര്‍ട്ടിന്‍ ന്യൂനസ് (ജീവ സമൃദ്ധി), ബിന്ദു ഓടയ്ക്കല്‍ (ജീവകാരുണ്യം), മരിയ തെരേസ ഹോസ്പിറ്റല്‍ (ആതുര ശുശ്രൂഷ), ഡോ. മാത്യു നന്‌പേലില്‍, ഷീബ മാത്യൂസ് (പാലിയേറ്റീവ്), സോജി മരിയ ദന്പതികള്‍ (ബേത്‌ലഹേം സ്‌കൂള്‍ ഓഫ് ഗ്രേസ്) തുടങ്ങിയവര്‍ക്കാണു പുരസ്‌കാരം. പ്രോലൈഫ് എക്‌സിബിഷന്‍, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവയും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു മേഖലകളിലെ 32 രൂപതകളില്‍നിന്നുള്ള പ്രോലൈഫ് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2019-03-23-04:55:14.jpg
Keywords: പ്രോലൈ
Content: 9984
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന് ആരംഭം
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി 20ാം സംസ്ഥാന സമ്മേളനത്തിനു കൊച്ചിയില്‍ തുടക്കമായി. സമ്മേളന നഗരിയായ എറണാകുളം ടൗണ്‍ ഹാളിനു മുന്നില്‍ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു സംസ്ഥാന ഭാരവാഹികളുടെ യോഗം നടന്നു. ഇന്നു രാവിലെ 10നു കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവന്‍ ഹാളില്‍ വാര്‍ഷിക ജനറല്‍ ബോഡി ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും. വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ 32 രൂപതകളില്‍ നിന്നായി 1500ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-03-23-05:06:19.jpg
Keywords: മദ്യ