category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയിൽ ക്രൈസ്തവ നരഹത്യ തുടരുന്നു: കുട്ടികൾ ഉള്‍പ്പെടെ ഒൻപത് മരണം
Contentഅബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ നരഹത്യ അറുതിയില്ലാതെ തുടരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് ക്രൈസ്തവരാണ് തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നരഹത്യ ജില്ല ഗവർണർ നാസിർ എൽ റുഫായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ മാസം (ഫെബ്രുവരി) മുതൽ ഇതുവരെ നൈജീരിയന്‍ ഗ്രാമങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 129 ആയി. അക്രമത്തില്‍ ഗ്രാമത്തിലെ നിരവധി ഭവനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. നൈജീരിയൻ ക്രൈസ്തവർക്ക് കടുത്ത ഭീഷണിയായി മാറിയിരിക്കുന്ന ഫുലാനി ജിഹാദികൾ ഇങ്കിരിമി, ഡോഗോന്നോമ, ഉങ്ഗ്വാന്‍ ഗോര എന്നീ ഗ്രാമങ്ങളില്‍ കഴിഞ്ഞ ആഴ്ച അക്രമം അഴിച്ചുവിട്ടിരിന്നു. നൂറ്റിനാൽപ്പത്തിമൂന്ന് ഭവനങ്ങളാണ് അന്ന്‍ അക്രമികള്‍ തകര്‍ത്തത്. 2015 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഒൻപതിനായിരത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന സാധാരണക്കാരെ വധിച്ചുവെന്ന് നൈജീരിയന്‍ പത്രമായ ഡെയിലി പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആയിരത്തിലധികം ദേവാലയങ്ങളും ആരാധനാലയങ്ങളുമാണ് ഇക്കാലയളവില്‍ ആക്രമിക്കപ്പെട്ടത്. ഭീകരമായ മനുഷ്യക്കുരുതി നടന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത നിശബ്ദത പാലിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കാര്യങ്ങളുടെ ഗൗരവം മറച്ചു പിടിയ്ക്കുന്നതിനായി ക്രൈസ്തവ നരഹത്യ റിപ്പോർട്ട് ചെയ്യാൻ നൈജീരിയൻ മാധ്യമങ്ങൾ വിമുഖത കാണിക്കുന്ന നിലപാടിനെതിരെയും പ്രതിഷേധം വ്യാപകമാണ്. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ആയുധധാരികളായ ഫുലാനി തീവ്രവാദികളെ ഉപയോഗിച്ച് നൈജീരിയയെ ഇസ്ലാമികവത്കരിക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. ക്രൈസ്തവരെ മാത്രം ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് ലാഫിയ ബിഷപ്പ് മാത്യു ഇഷയ ഓദു അഭിപ്രായപ്പെട്ടു. ആട്ടിടയരും കർഷകരും തമ്മിലുള്ള സംഘർഷത്തേക്കാൾ ക്രൈസ്തവരുടെ പരമ്പരാഗത ഭൂമി കൈയടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗാന റോപ്പ് ഗ്രാമത്തിലെ ബൈബിൾ സ്കൂളിന് നേരെ നടന്ന ആക്രമണത്തെ ചൂണ്ടിക്കാട്ടി ഡോ. സോജ ബെവരങ്ങ് പറഞ്ഞു. മറ്റൊരു ബൊക്കോഹറാമായി ഫുലാനി സംഘം മാറിയതായും ക്രൈസ്തവ കേന്ദ്രമാകുന്ന നൈജീരിയയെ എതിർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇൻറർനാഷണൽ ഇവാഞ്ചിക്കേൽ ഫെലോഷിപ്പ് അംഗമായ റവ .ഗിഡിയോൻ പാരമല്ലം പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ മുഖ്യധാര മാധ്യമങ്ങളുടെ നിശബ്ദതയെ അപലപിച്ചു ബ്രിട്ടീഷ് എം‌പി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-22 19:15:00
Keywordsനൈജീ
Created Date2019-03-22 19:06:01