Contents

Displaying 9741-9750 of 25173 results.
Content: 10055
Category: 14
Sub Category:
Heading: 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ തീയറ്ററുകളിലേക്ക്
Content: ലണ്ടന്‍: മഗ്ദലന മറിയത്തിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള ചിത്രം 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ അമേരിക്കയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 12-ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം ചിത്രം പ്രദർശനത്തിന് തയ്യാറായിരുന്നുവെങ്കിലും വിതരണക്കമ്പനിയിലെ പ്രശ്നങ്ങൾ മൂലം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഐഎഫ്സി ആണ് ചിത്രം റിലീസിങ്ങിന് എത്തിച്ചിരിക്കുന്നത്. റൂണി മാറായാണ് മഗ്ദലന മറിയമായി അഭിനയിക്കുന്നത്. യേശുവിന്റെ വേഷം ജോവാക്വിന്‍ ഫിനിക്സ് എന്ന താരമാണ് കൈക്കാര്യം ചെയ്യുന്നത്. ഹെലന്‍ എഡ്മുണ്ട്സണും ഫിലിപ്പ ഗോസ്ലെട്ടും തിരക്കഥ തയാറാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗാര്‍ത്ത് ഡേവീസാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Image: /content_image/News/News-2019-04-02-09:07:54.jpg
Keywords: മറിയ
Content: 10056
Category: 1
Sub Category:
Heading: യേശുവിലാണ് താൻ പ്രത്യാശവെച്ചത്, അത് തന്നെ മാറ്റിമറിച്ചു: യു‌എസ് വൈസ് പ്രസിഡന്റ്
Content: വാഷിംഗ്ടണ്‍ ഡി‌സി: തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലാണ് താൻ പ്രത്യാശ വെച്ചിരുന്നതെന്നും അത് തന്നില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുവെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. സൗത്ത് കരോളിനയിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസി, യാഥാസ്ഥിതികൻ, റിപ്പബ്ലിക്കൻ എന്നീ ക്രമത്തിലാണ് താൻ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നതെന്നും അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ മൈക്ക് പെൻസ് പറഞ്ഞു. 'വിശ്വാസത്തിന്റെ രാജ്യം' എന്ന് പലതവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് മൈക്ക് പെൻസ് ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്ന് അവർ കയ്യടക്കി വെച്ചിരുന്ന പ്രദേശങ്ങൾ പിടിച്ചടക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിച്ചതിനെ പറ്റി സന്ദേശത്തില്‍ അദ്ദേഹം വാചാലനായി. പശ്ചിമേഷ്യയിലെ ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സാമ്പത്തികമായി അമേരിക്ക സഹായം നൽകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഫെഡറൽ കോടതികളിലും, അമേരിക്കയിലെ സുപ്രീം കോടതിയിലും, യാഥാസ്ഥിതികരായ ജഡ്ജിമാരെ ഡൊണാൾഡ് ട്രംപിന് നിയമിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ഭരണഘടന അനുശാസിക്കുന്ന ദൈവം തന്ന സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ന്യായാധിപന്മാരെ ഇനി മുമ്പോട്ടുള്ള നാളുകളിലും നിയമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മാപ്പു പറയാതെ മനുഷ്യ ജീവന്റെ പവിത്രതക്ക് വേണ്ടി പോരാടുന്ന ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ട്രംപിന്റെ പ്രോലൈഫ് നയത്തെ പ്രകീര്‍ത്തിച്ച് മൈക്ക് പെൻസ് പറഞ്ഞു. മതസ്വാതന്ത്ര്യം ഹനിക്കപെടാതിരിക്കാനായി തങ്ങൾ പോരാടും. നിക്കരാഗ്വയിലെ സർക്കാർ കത്തോലിക്കാ സഭയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. രാഷ്ട്രീയ നേതാക്കന്മാർക്കും, അമേരിക്കയ്ക്കും വേണ്ടി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചാണ് മൈക്ക് പെൻസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-04-02-10:33:39.jpg
Keywords: പെന്‍സ, മൈക്ക്
Content: 10057
Category: 10
Sub Category:
Heading: ക്രിസ്ത്യൻ ആശ്രമത്തിന്റെ സംരക്ഷകനായി നൊവാക് ജോക്കോവിച്ച്
Content: നീഷെ, ഫ്രാന്‍സ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഫ്രാൻസിലെ റിവിയേറയുടെ കിഴക്കന്‍ ഭാഗത്തുള്ള നീഷെ നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് കൈത്താങ്ങാകുന്നു. ഫ്രാന്‍സിലെ ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ മെത്രാനായിരുന്ന യൂഗ്രാഫ് കൊവാലെവ്സ്കിയുടെ ചുവര്‍ ചിത്രങ്ങളടങ്ങിയിട്ടുള്ള ഡോര്‍മിഷന്‍ ഓര്‍ത്തഡോക്സ് ചാപ്പല്‍ നിലനിര്‍ത്തുവാനുള്ള ദൗത്യത്തില്‍ ജോക്കൊവിച്ചും പങ്കുചേരും.  ചാപ്പലിനു വേണ്ട സാമ്പത്തിക സഹായം നല്‍കുവാനാണ് ജോക്കോവിച്ചിന്റെ പദ്ധതിയെന്നാണ് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഫ്രഞ്ച് വാര്‍ത്താപത്രമായ ഫിഗാരോയോട് പറഞ്ഞത്. ഫ്രാന്‍സിലെ സെര്‍ബിയന്‍ സമൂഹം വളരെക്കാലമായി ആരാധനക്കുപയോഗിച്ചു കൊണ്ടിരുന്ന ഈ ചാപ്പല്‍ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില്‍ വാടകക്കായിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. കെട്ടിട ഉടമയുടെ മരണത്തോടെ ചാപ്പലിന്റെ നിലനില്‍പ്പ്‌ ഭീഷണിയിലായിരിക്കുകയാണ്. കെട്ടിടവും, സ്ഥലവും കെട്ടിട ഉടമയുടെ പിന്‍മുറക്കാര്‍ വില്‍ക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീക്ഷണതയുള്ള ക്രൈസ്തവ വിശ്വാസിയായ ജോക്കൊവിച്ചിന്റെ സഹായ വാഗ്ദാനം. ഇതാദ്യമായല്ല ജോക്കോവിച്ച് ക്രൈസ്തവ സമൂഹത്തിനായി സഹായത്തിനായി മുന്നോട്ട് വരുന്നത്. കൊസോവയിലെ ഒരു ആശ്രമത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായിച്ചതിന്റെ പേരില്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസില്‍ നിന്നും സെന്റ്‌ സാവാ സഭയുടെ ആദ്യ ഡിഗ്രീ ലഭിച്ചിട്ടുള്ളയാളാണ് ജോക്കോവിച്ച്. ‘ഇന്ത്യന്‍ വെല്‍ മാസ്റ്റേഴ്സ്’ടൂര്‍ണമെന്റ് വിജയിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നും, ഒരു ലക്ഷം യൂറോയാണ് അദ്ദേഹം ഗ്രാക്കാനിക്കയിലെ സെര്‍ബിയന്‍ ആശ്രമത്തിന്റെ പുനരുദ്ധാരണത്തിനായി നല്‍കിയത്. തന്റെ പിതാവിന്റെ ഗ്രാമമായ മോണ്ടെനെഗ്രോയില്‍ ഒരു ചാപ്പലും, അതോസ് മലയിലെ ഹൈലാന്‍ഡര്‍ ആശ്രമത്തിനും  കൊസോവായിലെ ഹോളി ആര്‍ച്ച് ഏഞ്ചല്‍സ് ആശ്രമത്തിനും ജോക്കോവിച്ച് സാമ്പത്തിക സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ ജോക്കൊവിച്ചും മകനും സെര്‍ബിയന്‍ സമൂഹത്തിന്റെ ഒരു കൂട്ടായ്മയോടനുബന്ധിച്ച് നീഷെയിലെ സെര്‍ബിയന്‍ ചാപ്പല്‍ സന്ദര്‍ശിച്ചു മെഴുകുതിരി കത്തിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു.
Image: /content_image/News/News-2019-04-02-13:48:23.jpg
Keywords: പ്രശസ്ത
Content: 10058
Category: 1
Sub Category:
Heading: ഹാരിപോട്ടർ ട്വിലൈറ്റ് പുസ്തകങ്ങൾ അഗ്നിക്കിരയാക്കി പോളിഷ് വൈദികർ
Content: വാര്‍സോ: മന്ത്രവാദത്തിനും ഗൂഢവിദ്യകള്‍ക്കും എതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ ഹാരിപോട്ടർ, ട്വിലൈറ്റ് പരമ്പര പുസ്തകങ്ങൾ അഗ്നിക്കിരയാക്കി പോളിഷ് വൈദികർ. ഉത്തര പോളണ്ടിലെ ഗ്ഡാൻസ്ക് നഗരത്തിലാണ് കത്തോലിക്ക വൈദികരുടെ നേതൃത്വത്തില്‍ പുസ്തകങ്ങളും മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന സമാന വസ്തുക്കളും അഗ്നിക്കിരയാക്കിയത്. പുസ്തകങ്ങൾ കത്തിക്കുന്ന ചിത്രം ഒരു പോളിഷ് കത്തോലിക്കാ പേജിൽ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടുകയായിരിന്നു. "ഞങ്ങൾ വചനം പാലിക്കുന്നു" എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. "ക്ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന്‌ എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു" (അപ്പ 19:19) അടക്കമുള്ള മന്ത്രവാദത്തെ വിലക്കുന്ന ബൈബിൾ വാക്യങ്ങളും പോസ്റ്റിനൊപ്പം നൽകിട്ടുണ്ട്. ഹാരി പോട്ടർ, ട്വിലൈറ്റ് പരമ്പരകൾക്ക് ഒപ്പം ഇന്ത്യൻ എഴുത്തുകാരനായ ഓഷോ രജനീഷിന്റെ പുസ്തകവും കത്തിയമരുന്നത് ചിത്രത്തിൽ കാണാം. മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ വീടുകളിൽ നിന്ന് ഒഴിവാക്കണമെന്ന് വൈദികർ ഇടവകയിലെ ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വിശ്വാസികൾ ദുർമന്ത്രവാദ പുസ്തകങ്ങളും മറ്റു വസ്തുക്കളും ദേവാലയത്തിലേക്ക് നശിപ്പിക്കാനായി കൊണ്ടുവന്നത്. പോളണ്ടിലെ ജനങ്ങളിൽ 87 ശതമാനം കത്തോലിക്ക വിശ്വാസികളാണ്. ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങളും ചലച്ചിത്രങ്ങളും സാത്താന്റെ സ്വാധീനത്തിലേക്ക് നയിക്കുമെന്ന് ലോക പ്രശസ്ത ഭൂതോച്ചാടകനായിരിന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരിന്നു.
Image: /content_image/News/News-2019-04-03-05:25:35.jpg
Keywords: പൈശാചി, സാത്താ
Content: 10059
Category: 1
Sub Category:
Heading: ജീവന്‍ ഇല്ലാതാക്കുന്നതുകൊണ്ട് എന്ത് പരിഹാരം? ഗര്‍ഭഛിദ്രത്തിനെതിരെ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രമെന്ന മാരക തിന്മക്കെതിരെ വീണ്ടു ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. മനുഷ്യജീവനെ ഇല്ലാതാക്കുന്നതുകൊണ്ട് എന്ത് പ്രശ്‌നപരിഹാരമാണ് ഉണ്ടാകുന്നതെന്ന്‍ പാപ്പ സ്പാനിഷ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കടുത്ത നിരാശയിലായിരിക്കുന്ന അവസരങ്ങളിലും അബോര്‍ഷന്‍ ഒന്നിനും ഒരു പരിഹാരം ആകുന്നില്ലായെന്നു പാപ്പ പറഞ്ഞു. ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഗര്‍ഭിണികളാകുന്ന സാഹചര്യത്തില്‍ അതിനെ അബോര്‍ഷനു വഴിയൊരുക്കുന്നതും തെറ്റാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഗര്‍ഭിണികളാകുന്ന സാഹചര്യത്തില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കിയ പല രാജ്യങ്ങളുമുണ്ട്. അത് അവരനുഭവിക്കുന്ന നിരാശയില്‍ നിന്ന് രക്ഷപെടുത്താനുള്ള മാര്‍ഗ്ഗമാണെന്നുള്ള ഒരു തെറ്റിദ്ധാരണയാണ് പരത്തുന്നത്. എന്നാല്‍ അങ്ങനെയല്ല. അബോര്‍ഷന്‍ ഒന്നിനും ഒരു പരിഹാരം ആകുന്നില്ല. മനുഷ്യജീവനെ ഇല്ലാതാക്കുന്നതുകൊണ്ട് എന്ത് പ്രശ്‌നപരിഹാരമാണ് ഉണ്ടാകുന്നത്? സ്ത്രീകളുടെ ഗര്‍ഭകാലാവസ്ഥകളെ തെരുവിലേയ്ക്ക് കൊണ്ടുവരുന്നതിനു പകരം അതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുവാനും അവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും കഴിഞ്ഞകാലങ്ങളില്‍ നമുക്ക് കഴിഞ്ഞതിനെയോര്‍ത്ത് നന്ദി പറയുവാന്‍ ശ്രമിക്കണമെന്നും പാപ്പ പറഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരെ നിരവധി തവണ പാപ്പ തുറന്ന പ്രസ്താവന നടത്തിയിരിന്നു.
Image: /content_image/News/News-2019-04-03-06:40:53.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10060
Category: 1
Sub Category:
Heading: മയക്കുമരുന്ന് വിമുക്ത ശ്രീലങ്കക്കായി കത്തോലിക്ക സഭയും
Content: കൊളംബോ: ശ്രീലങ്ക മയക്കുമരുന്ന് വിമുക്തമാക്കണമെന്ന ഭരണകൂട നേതൃത്വത്തിന്റെ പ്രയത്നങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണയുമായി ശ്രീലങ്കന്‍ സഭാനേതൃത്വം. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റാനിൽ വിക്രമസിങ്കയം പങ്കെടുത്ത ബോധവത്ക്കരണ റാലിയില്‍ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽകോം രഞ്ജിത്ത് എത്തിയിരിന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുവാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കൊടഹെന വയസ്റ്റവയക്ക് പാർക്കിൽ സംഘടിപ്പിച്ച റാലിയിൽ മരുന്ന് മാഫിയയെ പ്രതിരോധിച്ചില്ലെങ്കിൽ സാമ്പത്തിക വ്യവസ്ഥിതിയിലും അവർ സ്വാധീനം ചെലുത്തുമെന്ന് കർദ്ദിനാൾ രഞ്ജിത്ത് മുന്നറിയിപ്പ് നൽകി. കത്തോലിക്ക വിശ്വാസികളുടെ ആഭിമുഖ്യത്തിൽ കൊച്ചച്ചികാദെ സെന്‍റ് ആൻറണി, ഗ്രാന്റ്പാസ് സെന്‍റ് ജോസഫ്, വറ്റല സെന്‍റ് മേരീസ് ദേവാലയങ്ങളിൽ നിന്നും പ്രദക്ഷിണം സംഘടിപ്പിച്ചു. ഞായറാഴ്ച ദിവ്യബലിയ്ക്കു ശേഷം, മയക്കുമരുന്നു ഉപയോഗത്തിനെതിരെ പ്ലക്കാർഡുകളും ബാനറുകളുമായി നടത്തിയ റാലിയിൽ മുതിർന്നവരോടൊപ്പം മതബോധന വിദ്യാർത്ഥികളും പങ്കെടുത്തു. മയക്കുമരുന്ന് വ്യാപാരത്തെ എല്ലാ മതനേതാക്കന്മാരും എതിർക്കണമെന്നും എന്നാൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിനെ എതിര്‍ക്കുന്നുവെന്നും എസ്ത്രാദ സെന്‍റ് ആൻ ഇടവകാംഗങ്ങൾ അഭിപ്രായപ്പെട്ടു. 'ശ്രീലങ്കയിൽ മയക്കുമരുന്ന് അരുത്' എന്ന ആവശ്യവുമായി സംഘടിപ്പിച്ച റാലിയിൽ കത്തോലിക്കരെ കൂടാതെ, ബുദ്ധമതസ്ഥരും പ്രാദേശിക ജനങ്ങളും പങ്കെടുത്തു.
Image: /content_image/News/News-2019-04-03-08:02:30.jpg
Keywords: ശ്രീലങ്ക
Content: 10061
Category: 1
Sub Category:
Heading: ആസിയ ബീബിയുടെ സുരക്ഷ ചര്‍ച്ചകളില്‍ പുരോഗതി: ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി
Content: ലണ്ടന്‍: വ്യാജ മതനിന്ദ കേസില്‍ കുറ്റ വിമുക്തയാക്കപ്പെട്ട് തീവ്ര ഇസ്ലാമികളുടെ ഭീഷണിയെ തുടര്‍ന്നു രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയാ ബീബിയുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും എല്ലാം ശുഭകരമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട്. ആസിയ ബീബിയുടെ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ട നടപടികളെക്കുറിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി നിരവധി സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാം ശുഭകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ആസിയാ ബീബി ഇപ്പോള്‍ സുരക്ഷിതയാണ്. കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കുന്ന കാര്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങളില്‍ പുരോഗതിയുണ്ട്. അനുകൂലമായ സാഹചര്യം സംജാതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്”. ആസിയാ ബീബി പാകിസ്ഥാനില്‍ തന്നെ തുടരുന്നതിന്റെ കാരണം അജ്ഞാതമാണെന്നും അവളുടെ കുടുംബം കാനഡയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസിയ ബീബിക്കും കുടുംബത്തിനും സ്ഥിരമായി അഭയം നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദ്ധം ശക്തമാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ മഹത്തായ ചരിത്രമുള്ള ബ്രിട്ടനെപ്പോലെയുള്ള ഒരു രാജ്യം ആസിയ ബീബിയുടെ കാര്യത്തില്‍ മടിക്കുന്നത് അപമാനകരമാണെന്ന് ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിനിധിയായ വില്‍സന്‍ ചൗധരി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ ബ്രിട്ടന്‍ അണിയറയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാനി ക്രിസ്ത്യന്‍ യുവതി ആസിയ ബീബിയെ ജയിലിലെത്തിച്ചത്. 2010-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ പാകിസ്ഥാനിലെ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയിരുന്നു. കോടതിയില്‍ നിന്നും മോചനം ലഭിച്ചുവെങ്കിലും, മുസ്ലീം മതമൗലീക വാദികളില്‍ നിന്നും ജീവന് ഭീഷണിയുള്ളതിനാല്‍ ആസിയാ ബീബിയേയും ഭര്‍ത്താവിനേയും അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-04-03-14:27:58.jpg
Keywords: ആസിയ
Content: 10062
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തില്‍ നിന്നു രക്ഷപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കു വൈദ്യ സഹായം: ബില്ലുമായി ജനപ്രതിനിധിസഭ
Content: വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്ര ശ്രമത്തില്‍നിന്നു രക്ഷപ്പെട്ട് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വൈദ്യസഹായം ഉറപ്പാക്കുന്ന ബില്‍ വീണ്ടും അമേരിക്കന്‍ ജനപ്രതിനിധിസഭയിലേക്ക്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ സ്റ്റീവ് സ്‌കാലിസെയാണ് ഇതിനുള്ള ശ്രമവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിനിധിസഭയില്‍ ഭൂരിപക്ഷ പിന്തുണ സമാഹരിക്കല്‍ അനായാസമല്ലെന്ന് സ്‌കാലിസെ പറഞ്ഞു. ഏറ്റവും അപായഭീഷണി നേരിടുന്ന കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രശ്രമത്തെ അതിജീവിക്കുന്നവരാണെന്നും അവരോടൊപ്പമല്ലാത്തവര്‍ ജനങ്ങള്‍ക്കെതിരാണെന്നും റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സ് അധ്യക്ഷ ലിസ് ഷെയ്‌നി പറഞ്ഞു. അതേസമയം ബില്ലിനെ പിന്തുണയ്ക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള രണ്ടു പ്രതിനിധിസഭാംഗങ്ങള്‍ തയാറായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പുതിയ നിയമനിര്‍മാണനീക്കത്തെപ്പറ്റി വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ഗര്‍ഭഛിദ്രശ്രമത്തെ അതിജീവിച്ചു ജനിച്ച മൂന്നു യുവതികള്‍ പങ്കെടുത്തിരുന്നു. അമേരിക്കയിലെ 26 സംസ്ഥാനങ്ങളില്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്കു വൈദ്യസഹായം ഉറപ്പാക്കുന്ന നിയമം ഉണ്ട്.
Image: /content_image/News/News-2019-04-04-04:12:00.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10063
Category: 18
Sub Category:
Heading: മലയാറ്റൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്നു ആരംഭിക്കും
Content: മലയാറ്റൂര്‍: മുപ്പത്തിയെട്ടാമത് മലയാറ്റൂര്‍ ബൈബിള്‍ കണ്‍വെന്‍ഷനു മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി ഗ്രൗണ്ടില്‍ ഇന്നു തുടക്കമാകും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖസന്ദേശം നല്‍കും. ഫാ. ജോസ് ഉപ്പാണിയുടെ നേതൃത്വത്തിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രം ടീമാണു കണ്‍വന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക പന്തലാണു നിര്‍മിച്ചിരിക്കുന്നത്. 'ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു' എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ ആപ്തവാക്യം. കോട്ടപ്പുറം രൂപത ബിഷപ്പ് മാര്‍ ജോസഫ് കാരിക്കശേരി സമാപനസന്ദേശം നല്‍കും. കണ്‍വന്‍ഷനുശേഷം സമീപപ്രദേശങ്ങളിലേക്കു വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഏഴിനു സമാപിക്കും.
Image: /content_image/News/News-2019-04-04-04:30:25.jpg
Keywords: മലയാറ്റൂ
Content: 10064
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് മൂന്നു പുതിയ വികാരി ജനറാൾമാർ
Content: പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭരണപരമായ ശുശ്രുഷകളിൽ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാൾമാരെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. മുഖ്യ വികാരി ജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാൾമാരായി വെരി റെവ. ഫാ. ജോർജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ വികാരി ജനറാളായി തുടരും. വികാരി ജനറാൾമാരായിരുന്നു റെവ. ഡോ. തോമസ് പറയടിയിൽ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ. പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരിയായി റെവ. ഫാ. ബാബു പുത്തെൻപുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങൾക്കായി ഫിനാൻസ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്. നാല് വികാരി ജനറാൾമാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളിൽ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് - മിഡിൽസ്ബറോ, വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ - മാഞ്ചസ്റ്റർ, വെരി റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ - ലെസ്റ്റർ, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് - ലിവർപൂൾ). മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസികൾക്ക് പൊതുവായ കാര്യങ്ങളിൽ രൂപതാ നേതൃത്വത്തെ സമീപിക്കാൻ ഈ ക്രമീകരണം കൂടുതൽ സഹായകരമാകുമെന്ന് രൂപതാധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂർണ്ണമായി പ്രവർത്തനക്ഷമമാകാൻ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ 'പഞ്ചവത്സര അജപാലന' പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകും. കേരളത്തിലെ സീറോ മലബാർ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് നാല് വികാരി ജനറാൾമാർ എന്നതും ഈ നിയമനങ്ങളിൽ ശ്രദ്ധേയമാണ്. റോമിലെ വിഖ്യാതമായ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും 'കുടുംബവിജ്ഞാനീയ'ത്തിൽ, ഡോക്ടർ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആൻ്റണി, ചുണ്ടെലിക്കാട്ട് ചാക്കോ - ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോൺ പോൾ സെക്കന്റ് ഇന്സ്ടിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യൻ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്. ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം റോമിൽ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവിൽ മിഡിൽസ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡിൽസ്‌ബോറോ സീറോ മലബാർ മിഷൻ കോ ഓർഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു. 2015 ൽ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണൽ അവാർഡ് നേടിയ വെരി റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ, താമരശ്ശേരി രൂപതയിലെ പുതുപ്പാടി- വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോർജ്, തലശ്ശേരി മൈനർ സെമിനാരി, വടവാതൂർ മേജർ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകൻ, പ്രധാന അദ്ധ്യാപകൻ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു. ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെൻ്റ് മേരീസ് കരൂർ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ 'ഔർ ലേഡി ക്വീൻ ഓഫ് പീസ്, ലിതെർലാൻഡ്, ലിവർപൂൾ ദേവാലയത്തിൻ്റെ വികാരിയാണ്. അരീക്കാട്ട് വർഗ്ഗീസ് - പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്ളൂർ ജീവാലയ, താമരശ്ശേരി സനാതന മേജർ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ നേടിയിട്ടുണ്ട്. പുതിയ നിയമനങ്ങൾ ഇന്ന് മുതൽ നിലവിൽ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകൾക്കായി ദൈവം നൽകിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കുമായി എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.
Image: /content_image/Events/Events-2019-04-04-04:38:03.jpg
Keywords: ഗ്രേറ്റ് ബ്രിട്ട