category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ തീയറ്ററുകളിലേക്ക്
Contentലണ്ടന്‍: മഗ്ദലന മറിയത്തിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള ചിത്രം 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ അമേരിക്കയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 12-ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം ചിത്രം പ്രദർശനത്തിന് തയ്യാറായിരുന്നുവെങ്കിലും വിതരണക്കമ്പനിയിലെ പ്രശ്നങ്ങൾ മൂലം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഐഎഫ്സി ആണ് ചിത്രം റിലീസിങ്ങിന് എത്തിച്ചിരിക്കുന്നത്. റൂണി മാറായാണ് മഗ്ദലന മറിയമായി അഭിനയിക്കുന്നത്. യേശുവിന്റെ വേഷം ജോവാക്വിന്‍ ഫിനിക്സ് എന്ന താരമാണ് കൈക്കാര്യം ചെയ്യുന്നത്. ഹെലന്‍ എഡ്മുണ്ട്സണും ഫിലിപ്പ ഗോസ്ലെട്ടും തിരക്കഥ തയാറാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗാര്‍ത്ത് ഡേവീസാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=w47IJjuEV8o
Second Video
facebook_link
News Date2019-04-02 13:46:00
Keywordsമറിയ
Created Date2019-04-02 13:35:53